അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി
<http://www.sunnionlinenews.com/index.php?option=com_content&view=article&id=1472:2011-08-27-05-44-06&catid=3:general-news&Itemid=457>

   [image: indian-passport]*കൊണ്ടോട്ടി: അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് അപേക്ഷ
സമര്‍പ്പിക്കാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി
ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. എസ്. സക്കീര്‍ * *ഹുസൈന്‍ ഇതുസംബന്ധിച്ച്
സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കും
കത്തയച്ചു. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ യഥാസമയം പാസ്‌പോര്‍ട്ട്
നല്‍കാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിലവില്‍ ഹജ്ജിന് അപേക്ഷിക്കാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ല.
തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പലരും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്.
വൈകി കിട്ടുന്ന അപേക്ഷകളില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ കാലതാമസമുണ്ടാകും.
അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക പില്‍ഗ്രിം പാസ് അനുവദിച്ചാണ് പ്രശ്‌നം
പരിഹരിക്കാറ്. ഹജ്ജിന് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന എട്ട് മാസം കാലാവധിയുള്ള
പാസ്‌പോര്‍ട്ടാണ് (പില്‍ഗ്രിം പാസ്) സാധാരണ ഗതിയില്‍ നല്‍കാറ്.
       വെയ്റ്റിങ് ലിസ്റ്റില്‍നിന്ന് ഇതിനകം ഹജ്ജിന്
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അസീസിയ കാറ്റഗറി മാത്രമേ നല്‍കാനാവൂ എന്ന് കേന്ദ്ര
ഹജ്ജ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗ്രീന്‍, വൈറ്റ്
കാറ്റഗറികളില്‍ തീരെ താമസസൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണിത്. സെപ്റ്റംബര്‍
മൂന്നിനകം തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ 31136268352
അക്കൗണ്ടില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ട പണം അടച്ചിരിക്കണം. കവര്‍
നമ്പര്‍, ബാങ്ക് റഫറന്‍സ് നമ്പര്‍, ബ്രാഞ്ചിന്റെ പേര്, കോഡ് നമ്പര്‍ എന്നിവ പേ
ഇന്‍ സ്ലിപ്പില്‍ രേഖപ്പെടുത്തണം. പേ ഇന്‍ സ്ലിപ്പിന്റെ കോപ്പി യാത്ര
പുറപ്പെടുമ്പോള്‍ ഹജ്ജ് ക്യാമ്പില്‍ ഹാജരാക്കണം.
ബാങ്ക് ഡ്രാഫ്‌റ്റോ പണമോ ഹജ്ജ് കമ്മിറ്റി നേരിട്ട് സ്വീകരിക്കല്ല. ചെറിയ
കുട്ടികള്‍ക്ക് അഡ്വാന്‍സ് തുകയായി 4000 രൂപ അടക്കണമെന്നും നിര്‍ദേശമുണ്ട്.
      ഒരു സൗദി റിയാലിന് 12.1935 രൂപ എന്ന നിരക്കിലാണ് അടക്കേണ്ട തുക
നിശ്ചയിച്ചിരിക്കുന്നത്. അസീസിയ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍
വിദേശനാണ്യത്തിന് തുല്യമായ 84,275 രൂപയും വിമാനട്ടിക്കറ്റ് അഡ്വാന്‍സായി 16,000
രൂപയും മറ്റു ചെലവുകള്‍ക്കായി 2504 രൂപയും ഉള്‍പ്പെടെ 1,02,779 രൂപയാണ്
അടക്കേണ്ടത്. വെയ്റ്റിങ് ലിസ്റ്റിലല്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവര്‍
അഡ്വാന്‍സായി അടച്ച 31000 രൂപക്ക് പുറമെ ഗ്രീന്‍ കാറ്റഗറിയില്‍  88,606 രൂപയും
വൈറ്റ് കാറ്റഗറിയില്‍ 78,852 രൂപയും അസീസിയ കാറ്റഗറിയില്‍ 71779 രൂപയും
അടക്കണം.*

*ദുആ വസ്സിയ്യത്തോടെ: ഹുസൈന്‍ കറ്റാനം *

-- 
“NEWSLINE MEMBERS MEET” on September 2,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :[email protected]

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to