പൊതുമാപ്പ് ഇനി 10 ദിവസം മാത്രം
Published on Sun, 09/04/2011 - 00:58 ( 1 day 14 hours ago) ബി.എസ്. നിസാമുദ്ദീന്‍ <http://www.madhyamam.com/news/114502/110904> (+) <http://www.madhyamam.com/news/114502/110904> (-) Font Size ShareThis ജിദ്ദ: അനധികൃത താമസക്കാര്‍ക്ക് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ കാലാവധി അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം. ഇതോടെ, വിവിധ രാജ്യക്കാരായ അനേകം പേര്‍ നാടുകടത്തല്‍ കേന്ദ്ര (തര്‍ഹീല്‍)ത്തിലേക്ക് നീങ്ങുകയാണ്. ഹജ്ജ്-ഉംറ വിസയിലും സന്ദര്‍ശക വിസയിലും സൗദിയില്‍ എത്തിയ ശേഷം വിസ കാലാവധിയില്‍ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാതെ അനധികൃത താമസക്കാരായി മാറിയവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍, തൊഴില്‍ വിസയില്‍ വന്ന് അനധികൃത താമസക്കാരായി മാറിയവര്‍ക്ക് ആനുകൂല്യമില്ല. അതുകൊണ്ടുതന്നെ, വിവിധ കാരണങ്ങളാല്‍ ഹുറൂബാക്കപ്പെട്ടവര്‍ക്കും മറ്റും പൊതുമാപ്പ് ലഭിക്കാത്ത സാഹചര്യമാണ്. ഹുറൂബില്‍ കുടുങ്ങിയവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഹജ്ജ്-ഉംറ, സന്ദര്‍ശക വിസക്കാരുടെ കാര്യം മാത്രമാണ് പരിഗണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പൊതുമാപ്പ് തുടങ്ങിയത്. ഇതുപ്രകാരം ഈ വര്‍ഷം മാര്‍ച്ച് 23ന് പൊതുമാപ്പ് കാലാവധി തീര്‍ന്നെങ്കിലും ആയിരക്കണക്കിന് പേര്‍ ഇനിയും ബാക്കിയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലും വിവിധ വിദേശ നയതന്ത്രകാര്യാലയങ്ങളുടെ അഭ്യര്‍ഥന മാനിച്ചും ഇക്കഴിഞ്ഞ മേയ് ഒന്നു മുതല്‍ ഈ മാസം 14 വരെയുള്ള കാലയളവിലേക്ക് നീട്ടുകയായിരുന്നു. പൊതുമാപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാം ഘട്ടത്തിലെ കണക്ക് ലഭ്യമല്ളെങ്കിലും 1,500 മുതല്‍ 2,000 വരെ ഇന്ത്യക്കാര്‍ പോയെന്നാണ് സൂചന. കാലാവധി ദീര്‍ഘിപ്പിച്ചിട്ടും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ മാറിനില്‍ക്കുന്നുണ്ട്. ഈ മാസം 14ന് മുമ്പ് പൊതുമാപ്പ് നേടി രാജ്യം വിടാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനുശേഷം പിടിയിലാകുന്ന ഹജ്ജ്-ഉംറ, സന്ദര്‍ശക വിസക്കാര്‍ക്ക് ജയില്‍ ശിക്ഷക്ക് പുറമെ വന്‍ തുക പിഴയുണ്ടാകും. ഈ സാഹചര്യത്തില്‍, മേല്‍പറഞ്ഞ രീതിയില്‍ അനധികൃത താമസക്കാരായി മാറിയ മുഴുവന്‍ ഇന്ത്യക്കാരും അവസരം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചു. അവസാന ദിവസത്തേക്ക് കാത്തിരിക്കുന്നതിന് പകരം എത്രയും വേഗം ആവശ്യമായ രേഖകളുമായി തര്‍ഹീലില്‍ ഹാജരാകുന്നവര്‍ക്ക് നിശ്ചിത സമയത്തിനകം നാട്ടില്‍ പോകാന്‍ സാധിക്കും. ഹജ്ജ്-ഉംറ/സന്ദര്‍ശക വിസ പതിച്ച ഒറിജിനല്‍ പാസ്പോര്‍ട്ടും വിമാന ടിക്കറ്റുമായാണ് തര്‍ഹീലില്‍ എത്തേണ്ടത്. ഇവര്‍ ജവാസാത്തില്‍നിന്ന് വിരലടയാളം എടുക്കുകയും വേണം. പാസ്പോര്‍ട്ടില്‍ വിസ പതിച്ച പേജില്‍ കേടുപാടുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശമുണ്ട്. തിയതിയും മറ്റും വ്യക്തമായിരിക്കണം. ഇതില്‍ കൃത്രിമം നടത്തുന്നത് കുറ്റകരമാണ്. പാസ്പോര്‍ട്ടിന്‍െറ കാലാവധി തിയതിയിലും വിസയുടെ കാലാവധി തിയതിയിലും കൃത്രിമം കാണിച്ച ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒറിജിനല്‍ പാസ്പോര്‍ട്ടില്ലാത്ത ഇന്ത്യക്കാര്‍ക്ക് എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ ഒൗട്ട്പാസ് വാങ്ങാം. എന്നാല്‍, ഇതിന് പാസ്പോര്‍ട്ടിന്‍െറ കോപ്പി ഹാജരാക്കണം. അതേസമയം, പാസ്പോര്‍ട്ട് കോപ്പിയും ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒൗട്ട്പാസ് നല്‍കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കോണ്‍സല്‍ എസ്.ഡി. മൂര്‍ത്തി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒൗട്ട്പാസിന് അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യന്‍ പൗരനാണെന്ന് ഇവിടെയുള്ള രണ്ട് ഇന്ത്യക്കാര്‍ സാക്ഷ്യപ്പെടുത്തുകയാണ് ഒരു വ്യവസ്ഥ. സാക്ഷ്യപ്പെടുത്തുന്നവര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ളവരും നിയമവിധേയ താമസക്കാരുമായിരിക്കണം. നാട്ടിലെ റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമീഷന്‍െറ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വില്ളേജ് ഓഫിസര്‍/തഹസില്‍ദാര്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കിയും ഒൗട്ട്പാസ് നേടാം. ഒൗട്ട്പാസ് ലഭിച്ചാല്‍, ഉടന്‍ തര്‍ഹീലില്‍ ഹാജരാകണം. ഈ മാസം 14ന് മുമ്പ് രാജ്യം വിടാത്തവരുടെ കാര്യത്തില്‍ സൗദി സര്‍ക്കാര്‍ വളരെ കടുത്ത നിലപാട് സ്വീകരിക്കും. അതേസമയം, തൊഴില്‍ വിസയില്‍ എത്തി ‘ഹുറൂബാ’യി കഴിയുന്നവര്‍ക്കും ഈ കാലയളവില്‍ നിയമാനുസൃത നടപടിക്രമങ്ങള്‍ക്ക് വിധേയമായി നാടുവിടാനുള്ള സൗകര്യം അതാത് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പതിവുപോലെ ഉണ്ടായിരുന്നു. ഇപ്പോഴും ഈ സൗകര്യം നിലവിലുണ്ട്. എന്നാല്‍ ഈ പൊതുമാപ്പ് കാലാവധിയില്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് വന്‍ തോതില്‍ ഒൗട്ട്പാസ് കൊടുത്തതുമൂലം ഇത്തരക്കാരുടെ വലിയ തിരക്കാണ് നാടുകടത്തല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അനുഭവപ്പെട്ടത്. ഇങ്ങനെ എത്തിയവരെയെല്ലാം മൂന്നു മാസത്തിലധികം നീളുന്ന കാലാവധിയിലേക്ക് ടോക്കണ്‍ നല്‍കി തര്‍ഹീല്‍ അധികൃതര്‍ തിരിച്ചയക്കുകയാണുണ്ടായത്. ഈ ടോക്കണ്‍ പ്രകാരമുള്ള ഊഴം പാലിച്ച് തര്‍ഹീലിലെത്തുന്നവര്‍ക്ക് എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാടുവിടാം. ടോക്കണുകളിലുള്ളവര്‍ പോയ ശേഷമേ ഇനിയുള്ള ‘ഹുറൂബു’കാരുടെ കാര്യം പരിഗണിക്കാന്‍ സാധ്യതയുള്ളൂ. -- “NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA. Please send your Name, Mobile and E-mail ID for registration. send to :[email protected] You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
