നവംബര്‍ 26 മുതല്‍ തൊഴിലാളികളുടെ വര്‍ക്പെര്‍മിറ്റ് പുതുക്കി നല്‍കില്ല

കെ.കെ.എ. അസീസ്

റിയാദ്: സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന 
നിതാഖാത് പദ്ധതിയനുസരിച്ച് ഇനം തിരിക്കപ്പെട്ട ചുവപ്പ് വിഭാഗത്തില്‍പെടുന്ന 
സ്ഥാപനങ്ങള്‍ക്കെതിരെ മുമ്പ് നിശ്ചയിച്ച പ്രകാരം നടപടി ആരംഭിക്കുന്നു. ഈ ഗണത്തില്‍ 
പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായത്ര സ്വദേശികളെ നിയമിക്കാന്‍ 1432 ദുല്‍ഹജ്ജ് 
അവസാനം (നവംബര്‍ 25) വരെയായിരുന്നു സാവകാശം നല്‍കിയിരുന്നത്.
ഇതിനിടയില്‍ സ്വദേശി-വിദേശി അനുപാതത്തില്‍ മാറ്റം വരുത്താത്ത സ്ഥാപനങ്ങളെയാണ് 
മന്ത്രാലയത്തിന്‍െറ നടപടികള്‍ ബാധിക്കുക. മുഹറം ഒന്ന് (നവംബര്‍ 26) മുതല്‍ ഇത്തരം 
സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് (റുക്സത്തു അമല്‍) ഇഷ്യു 
ചെയ്യുന്നതോ പഴയവ പുതുക്കി നല്‍കുന്നതോ അല്ളെന്ന് മന്ത്രാലയ വക്താവ് ഖത്താബുല്‍ 
അനസി  വെളിപ്പെടുത്തി.
മഞ്ഞ (സ്വദേശി വത്കരണത്തില്‍ നിശ്ചിത അനുപാതം പൂര്‍ത്തീകരിക്കുന്നതില്‍ 
അടുത്തെത്തിയ) വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക് 1433 റബീഉല്‍ ആഖിര്‍ 
(ഫെബ്രുവരി 23) വരെയാണ് പച്ചയിലേക്ക് മാറുന്നതിന് സമയം നല്‍കിയിരിക്കുന്നത്. ഈ സമയ 
പരിധി അവസാനിക്കുന്നതോടെ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ആരംഭിക്കും.
പച്ച, എക്സ്ലന്‍റ് വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനാര്‍ഥം 
നിരവധി ആനുകൂല്യങ്ങള്‍ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത്തരം 
സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സ്വദേശിവത്കൃത പ്രഫഷനുകളടക്കമുള്ള തസ്തികകളിലേക്ക് 
പുതിയ വിസകള്‍ അനുവദിക്കും,  തൊഴിലാളികളുടെ പ്രൊഫഷന്‍ (സ്വദേശിവത്കൃത 
പ്രഫഷനുകളിലേക്കല്ലാതെ) മാറ്റുന്നതിനുള്ള അനുമതിയും നല്‍കും.
സ്ഥാപനത്തിന് സര്‍ക്കാറിനുള്ള സക്കാത്ത്-വരുമാന ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ 
കാലാവധി കഴിഞ്ഞാല്‍ ആറുമാസം വരെയും സര്‍ക്കാര്‍ സേവനങ്ങള്‍ തുടര്‍ന്നും 
അനുവദിക്കും. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അവര്‍ രാജ്യത്ത് താമസിച്ച കാലഗണന 
പരിഗണിക്കാതെ ഉപാധിയോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. ചുവപ്പ്, മഞ്ഞ 
വിഭാഗത്തിലുള്ള സ്ഥാപനങ്ങളില്‍നിന്ന്  സ്പോണ്‍സര്‍ഷിപ്പും സേവനവും മാറ്റാന്‍ 
ആഗ്രഹിക്കുന്ന തൊഴിലാളികളുമായി തൊഴില്‍ കരാര്‍ ഉണ്ടാക്കാനുള്ള നിരുപാധികമായ 
അനുവാദം നല്‍കും. മന്ത്രാലയത്തിന്‍െറ നടപടിക്കിരയാകുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ 
വിദേശ തൊഴിലാളികളുടെ വിഷയത്തില്‍ എന്ത് നടപടികളാണ് കൈകൊള്ളാന്‍ പോകുന്നതെന്ന് 
ഉറ്റുനോക്കുകയാണ് തൊഴിലാളികള്‍.

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to