*കോഴിക്കോട് മെഡി ക്കൽ കോളേജ് സമീപം പ്രവർത്തിക്കുന്ന "സഹായി വാദിസലാം" കുറിച്ചുള്ള ഡോകുമെന്ററി കാണുവാൻഇവിടെ ക്ലിക്ക് ചെയ്യുക <http://www.youtube.com/watch?v=Q2oa9Q8MrWA>* *http://www.youtube.com/watch?v=Q2oa9Q8MrWA <http://www.youtube.com/watch?v=Q2oa9Q8MrWA>* *==================================* *കോഴിക്കോട് മെഡി ക്കൽ കോളേജ് സമീപം പ്രവർത്തിക്കുന്ന "സഹായി വാദിസലാം" കുറിച്ചുള്ള ഡോകുമെന്ററി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക <http://www.youtube.com/watch?v=taqcywVeiog>* *http://www.youtube.com/watch?v=taqcywVeiog <http://www.youtube.com/watch?v=taqcywVeiog>* *=================================* *കോഴിക്കോട് മെഡിക്കൽ കോളജിലെ ആതുര സേവന രംഗത്തെ പ്രഥമ സന്നദ്ധ സേവകരായ "സഹായി വാദിസലാം" പുതിയ ചുവടു വെപ്പുകളുമായി മുന്നേറുകയാണ്. മലബാറിലെ അഞ്ചു ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ അഭയകേന്ദ്രമായ മെഡിക്കൽ കോളജിൽ എത്തുന്ന രോഗികള്ക്കും കൂട്ടിരിപ്പുകാർക്കും സേവനത്തിന്റെ കൈത്താങ്ങായ സഹായി 15000 സ്ക്വയർ ഫീറ്റിൽ സ്വന്തമായ കെട്ടിടത്തിൽ അതിന്റെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ്.* *രോഗികൾക്കും അവരുടെ സഹയികൾക്കും നിത്യവും സൗജന്യ ഭക്ഷണ വിതരണം, മെഡിക്കൽ ഉപകരണങ്ങൾ, വാട്ടർ ബെഡ് തുടങ്ങിയവ നൽകൽ, ഡയാലിസിസ്, റേഡിയേഷൻ, രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത വിഭാഗത്തിൽ ഉൾപ്പടെ 24 മണിക്കൂർ വളന്റിയർ സേവനം, രക്തദാനം, ആംബുലൻസ് സേവനം തുടങ്ങിയവ സഹായിക്കു കീഴിൽ വർഷങ്ങളായി നടന്നു വരുന്ന സേവന പ്രവര്ത്തനങ്ങലാണ്.* *സഹായിയുടെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായ കെട്ടിടത്തിൽ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കി 10 യൂനിറ്റുകളുള്ള ഡയാലിസിസ് സെന്റർ ആരംഭിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടു സഹായി നേതൃതവും പ്രവർത്തകരും കർമ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു യൂനിറ്റിനു 12 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ എല്ലാവിധ സൌകര്യങ്ങളുമുള്ള മെഡിക്കൽ ലാബ്, സൗജന്യ നിരക്കിൽ പൂർണമായും മരുന്ന് വിതരണം നടത്തുന്നതിനു സ്വന്തമായ മെഡിക്കൽ ഷോപ്പ്, ദൂരദിക്കുകളിൽ നിന്ന് ഡയാലിസിസ്, റേഡിയേഷൻ തുടങ്ങിയവയ്ക്ക് വരുന്ന രോഗികൾക്കും സഹായികൾക്കും താമസ സൗകര്യം ഒരുക്കുക. സൗജന്യ ഭക്ഷണ വിതരണത്തിന് കാന്റീൻ വിപുലീകരിക്കുക, പുതിയ ആംബുലൻസുകൾ ഉള്പ്പെടുത്തി ആംബുലൻസ് സർവീസ് വികസിപ്പിക്കുക തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു സഹായി നേതൃതവും പ്രവർത്തകരും പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു.* *കാരന്തൂർ മർകസിന്റെയും അതിന്റെ സാരഥി കാന്തപുരം എ പി അബൂബകർ മുസലിയാരുടെയും സഹകരണത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സഹായി വാദിസലാം പ്രവർത്തിച്ചുവരുന്നത്.* *വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജിലെ ത്തുന്ന രോഗികളെയും അവരുടെ സഹായികളെയും സഹായിക്കുന്നതിനു തുടക്കം കുറിച്ച സഹായി മെഡിക്കൽ കോളജിലെ തന്നെ പ്രഥമ സന്നദ്ധ സേവന സംഘമാണ്. സ്തുത്യർഹ സേവനത്തിനു അധികൃതരിൽ നിന്നും സമൂഹത്തിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ സഹായിയുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും നിർലോഭ സഹായം ലഭിക്കുന്നു.* *അത്യഹിതങ്ങളിലെ വളന്റിയർ സേവനങ്ങൾ, രക്തദാനം, തലാസീമിയ രോഗം ബാധിച്ച് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടികളുടെ പൂർണചെലവുകൾ ഏറ്റെടുത്തത്, വാർഡു കളുടെ നവീകരണ പ്രവർത്തനങ്ങൾ, ഷെൽട റുകൾ സ്ഥാപിക്കൽ തുടങ്ങി സഹായി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റി.സഹായി പ്രചരണാർഥം സഹായി ട്രഷറർ അബ്ദുല്ല സഅദി ചെറുവാടി ഇപ്പോൾ യു എ എയിൽ പര്യടനം നടത്തുകയാണ്. ബന്ധപ്പെടുക: 055-943842* ===================================== *Sahayi Vadisalam* *Medical College* *ph:0495 235 1507,3222668* *President: Abdulla Saadi+919447 100265* *Secretary : Abdul Naser +91 9496 163517* *====================================*
Musthafa K.T. Valakkandi www.dlits-sa.com -- -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/ --- You received this message because you are subscribed to the Google Groups "newsline" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
