‘കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ ?’ [image: KARA] <http://www.sirajlive.com/wp-content/uploads/2014/11/KARA.jpg> മംഗളൂരു: ’ഇതൊന്തു യാത്രയല്ല, ഹൊറതു ഒന്തു പ്രവാഹവാഗിതെ, ഈ രീതി ഒന്തു നടസലു കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ.?’ സുള്ള്യയില്‍ നിന്ന് ഇന്നലെ മംഗലാപുത്തേക്ക് നീങ്ങിയ കര്‍ണാടക യാത്ര ഉപ്പിനങ്ങാട് ടൗണിലെത്തിയപ്പോള്‍ അവിടെ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തിലൊരാള്‍ അറിയാതെ പറഞ്ഞ് പോയ വാക്കുകളാണിത്. യാത്രയെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ചെവിചേര്‍ത്ത് പിടിച്ച് അര്‍ഥം തേടിയപ്പോഴാണ് പറഞ്ഞ വാക്കുകളുടെ വ്യാപ്തി ബോധ്യമായത്. ഇതൊരു യാത്രയല്ല, മറിച്ചൊരു പ്രവാഹമാണ്, ഇങ്ങിനെയൊന്ന് നടത്താന്‍ കാന്തപുരത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും?. ഒരു സാധാരണക്കാരനെ ഈ യാത്ര എത്രമേല്‍ സ്വാധീനിച്ചെന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഈ വാക്കുകള്‍. ഏത് വിശേഷണങ്ങള്‍ക്കുമപ്പുറമായിരുന്നു ഈ യാത്ര. കന്നട മണ്ണിനെ ഉഴുതുമറിച്ച ഒരു മഹാപ്രവാഹം. മാനവകുലത്തെ ആദരിക്കാനുള്ള ആഹ്വാനം ഒരു നാട് മുഴുവന്‍ നെഞ്ചേറ്റുകയായിരുന്നു. വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കുകയായിരുന്നു കര്‍ണാടക യാത്ര. രാഷ്ട്രീയ ചേരിതിരിവില്‍ പരസ്പരം പോരടിക്കുന്നവര്‍ ഈ യാത്രയില്‍ ഒരുമിച്ചിരുന്നു. സ്‌നേഹദൂതുമായെത്തിയ കാന്തപുരത്തിന്റെ വാക്കുകള്‍ക്കായി ഒരു നാട് മുഴുവന്‍ കാതോര്‍ത്തിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ അതിനെ പുകഴ്ത്താന്‍ ആരും പിശുക്ക് കാണിച്ചില്ല. ഹിന്ദുസന്ന്യാസിമാര്‍ മുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വരെ കാന്തപുരം നല്‍കുന്ന സന്ദേശത്തിന്റെ അന്തസത്തയെ പാടി പുകഴ്ത്തി. വേണ്ടിടത്ത് വേണ്ടത് നല്‍കിയായിരുന്നു കര്‍ണാടക യാത്രയുടെ പ്രയാണം. ദുരിതക്കയം താണ്ടുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമാണെങ്കില്‍ വിഭാഗീയതയുടെ വിഷം മുളക്കുന്നിടത്ത് സ്‌നേഹദൂത് പകര്‍ന്നു. മാതൃകാ പ്രബോധനത്തില്‍ കാന്തപുരം പുതിയ മാതൃക രചിക്കുകയായിരുന്നു. കര്‍ണാടക ഘടകം എസ് എസ് എഫ് ആണ് യാത്ര സംഘടിപ്പിച്ചതെങ്കിലും തുടങ്ങിയതോടെ അത് കര്‍ണാടക ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സ്വീകരണ സമ്മേളനങ്ങളൊരുക്കാന്‍ ഒരു നാട് മുഴുവന്‍ സംഘാടകരാകുന്ന അപൂര്‍വ കാഴ്ച്ചയാണ് ഈ യാത്രയില്‍ കണ്ടത്. കര്‍ണാടകയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തി. പ്രധാന നഗരങ്ങളിലെല്ലാം വലിയ കമാനങ്ങളും ഹോര്‍ഡിംഗ്‌സുകളുമൊരുക്കി. മാനവ സമൂഹത്തിന്റെ ആദരവിനുള്ള കാന്തപുരത്തിന്റെ ആഹ്വാനത്തെ സമ്പൂര്‍ണമായി പിന്തുണക്കുകയായിരുന്നു കന്നട മണ്ണ്. ഗ്രാമീണ മേഖലയായ ഗുല്‍ബര്‍ഗയിലും നഗരപ്രദേശമായ ബംഗളൂരും മടിക്കേരിയിലെ മലയിടുക്കും ഒരു പോലെ ഈ യാത്രയെ ഹൃദയം കൊണ്ട് വരവേറ്റു. ഔദ്യോഗിക സ്വീകരണങ്ങള്‍ ഒരിടത്ത് പോലും കൃത്യസമയത്ത് തുടങ്ങാനായില്ല. നാട്ടുകാര്‍ ഒരുക്കിയ അനൗദ്യോഗിക സ്വീകരണങ്ങളായിരുന്നു കാരണം. യാത്രയുടെ പൈലറ്റ് വാഹനവും അനോണ്‍സ്‌മെന്റും കടന്ന് പോകുമ്പോള്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടുന്നു. നാട്ടുപ്രമാണിമാരും ജനപ്രതിനിധികളും കര്‍ഷകരും ചേര്‍ന്ന് പലയിടത്തും യാത്രയെ തടഞ്ഞ് നിര്‍ത്തി. അവര്‍ക്ക് ഒരേ ഒരാവശ്യം മാത്രം. യാത്രാനായകനെ ഒന്ന് കാണണം. ആ സ്‌നേഹസ്പര്‍ശം ഒന്നനുഭവിക്കണം. മഹാദൗത്യത്തിനുള്ള തങ്ങളുടെ കലവറയില്ലാത്ത പിന്തുണ അറിയിക്കണം. ബീജാപൂരില്‍ തുടങ്ങിയത് മൂതല്‍ മംഗലാപുരത്ത് സമാപിക്കുമ്പോഴും ഈ ദൃശ്യം പ്രകടം. നാടിന്റെ മനസ് അറിഞ്ഞായിരുന്നു കാന്തപുരത്തിന്റെ പ്രയാണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി മാറിയ സ്വീകരണ സമ്മേളനങ്ങള്‍. രോഗികള്‍ക്കുള്ള ധനസഹായവും വീല്‍ചെയര്‍ വിതരണവും വേറിട്ട അനുഭവമായിരുന്നു. വീല്‍ചെയര്‍ വാങ്ങാനെത്തിയ അംഗപരിമിതര്‍ പലരും കാന്തപുരത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. കര്‍ണാടക സ്റ്റേറ്റ് എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം തുംകൂറിലാണ് സമാപിച്ചത്. ബീജാപൂര്‍, ഭാഗല്‍കോട്ടെ, ഹവേരി, ബെല്ലാരി, ദാവണഗരെ, ഷിമോഗ, ബഡ്ക്കല്‍, ഉഡുപ്പി, ചിക്മംഗഌര്‍, ബംഗളുരു, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലാണ് യാത്രക്ക് ഔദ്യോഗിക സ്വീകരണമൊരുക്കിയത്.
കര്‍ണാടക യാത്രയുടെ തണലില്‍ ഇനി വിദ്യ നുകരാം [image: foundation] <http://www.sirajlive.com/wp-content/uploads/2014/11/foundation.jpg> മംഗളൂരു: മധ്യകര്‍ണാടകയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി കര്‍ണാടക യാത്ര. ഈ മേഖലയില്‍ വന്‍പദ്ധതിക്കാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തുടക്കമിടുന്നത്. കര്‍ണാടക യാത്രയുടെ ആദ്യദിവസം തന്നെ 25 വിജ്ഞാന ഗ്രാമങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹദ്പദ്ധതി ഉദ്ഘാടനം ചെയ്തു. 10 കോടി ചെലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായാണ് വിജ്ഞാന ഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. ബീജാപൂരിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. ബീജാപൂര്‍ അല്‍ അമീന്‍ മെഡിക്കല്‍ കോളജിനടുത്ത് നിര്‍മിക്കുന്ന ജാമിഅ ബദ്‌രിയ്യക്കും തറക്കല്ലിട്ടു. അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ആദ്യ ഗ്രാമത്തിന്റെ പണി പൂര്‍ത്തിയാകുക. കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചാണ് 25 കേന്ദ്രങ്ങളിലായിരിക്കുന്ന ഗ്രാമങ്ങള്‍ പണിയുന്നത്. സ്‌കൂള്‍, മദ്‌റസ, മസ്ജിദ്, മെഡിക്കല്‍ ക്ലിനിക്ക്, ലൈബ്രറി എന്നിവ അടങ്ങുന്നതാണ് ഒരു ഗ്രാമം. വടക്കന്‍ കര്‍ണാടകയിലെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്നതാണ് പദ്ധതി. ഇത്തരം ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക വിദ്യാലയങ്ങളും തീര്‍ത്തും പരിമിതമാണ്. ഒറ്റപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് വിജ്ഞാന ഗ്രാമങ്ങള്‍ ഏറെ ഗുണം ചെയ്യും. 25 ഗ്രാമങ്ങള്‍ ഉയരുന്നതോടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് കര്‍ണാടക യാത്ര തണലേകുന്നത്. മധ്യ കര്‍ണാടകയിലെയും വടക്കന്‍ കര്‍ണാടകയിലെയും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വെച്ച് നൂറ് കോടിയുടെ വിദ്യാഭാസ പദ്ധതിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനിടെ, നെല്‍കാര്‍, ഉപ്പിനങ്ങാട് എന്നീ സ്ഥലങ്ങളില്‍ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും കര്‍ണാടക യാത്രക്കിടെ തുടക്കം കുറിച്ചു. കാന്തപുരത്തിന്റെ സ്‌നേഹസ്പര്‍ശം; സലീമിനും കുടുംബത്തിനും വീടായി [image: house-clipart] <http://www.sirajlive.com/wp-content/uploads/2013/03/house-clipart.jpg> സുള്ള്യ: രണ്ട് വര്‍ഷം മുമ്പ് നാടിനെ നടുക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് പെര്‍ളയിലെ സലീമിനെയും കുടുംബത്തെയും അനാഥരാക്കിയത്. സലീമിന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട് വിട്ടതാണ്. മാതാവിന്റെ തണലിലായിരുന്നു സലീമും നാല് സഹോദരിമാരും വളര്‍ന്നത്. സലീം എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വിധി ഗ്യാസ് ടാങ്കറിന്റെ രൂപത്തിലെത്തിയത്. അപ്രതീക്ഷിത ദുരന്തത്തില്‍ മാതാവ് ഖദീജുമ്മയെ നഷ്ടപ്പെട്ടു. ജീവിതം വഴിമുട്ടിയ സാഹചര്യം. എന്തുചെയ്യുമെന്നറിയാത്ത ഘട്ടത്തിലാണ് സുന്നി സംഘടനകള്‍ സാന്ത്വനവുമായെത്തുന്നത്. ദുരന്തത്തില്‍ നഷ്ടപ്പെട്ട വീടിന്റെ പുനനിര്‍മാണം സുന്നി സംഘടനകളേറ്റെടുത്തു. കെ സി എഫ്, യു എ ഇ ഘടകത്തിന്റെ സഹായത്തോടെ വീട് നിര്‍മിച്ചു. കര്‍ണാടക യാത്ര ഇന്നലെ ഇതുവഴി കടന്ന് പോയപ്പോള്‍ പ്രധാനമായൊരു ചടങ്ങ് നടന്നു. ഈ വീടിന്റെ ഉദ്ഘാടനം. കര്‍ണാടകയാത്രയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയത് മുതല്‍ മംഗലാപുരത്ത് ഇന്നലെ സമാപിക്കും വരെ കാന്തപുരത്തിന്റെ സാന്ത്വനസ്പര്‍ശമേറ്റവര്‍ നിരവധിയാണ്. നിരാലംബര്‍ക്കുള്ള തയ്യല്‍ മെഷീന്‍ മുതല്‍ അംഗപരിമിതര്‍ക്കുള്ള വീല്‍ചെയര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചിലയിടത്ത് ആശുപുത്രികള്‍ക്ക് നല്‍കിയത് വാട്ടര്‍ ഹീറ്ററുകളെങ്കില്‍ മറ്റുചിലയിടത്ത് ആശുപത്രികളിലെത്തുന്ന അശരണര്‍ക്കുള്ള ആംബുലന്‍സായിരുന്നു. ബീജാപ്പൂരിലെ ഒരു പിന്നാക്ക മേഖലയില്‍ നൂറ് വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. കര്‍ണാടക യാത്രക്കിടെ ഇതിനായി 2.5 ഏക്കര്‍ സ്ഥലമാണ് ഉടമ കാന്തപുരത്തെ ഏല്‍പ്പിച്ചത്. നാല് വീടുകളുടെ നിര്‍മാണോദ്ഘാടനം അപ്പോള്‍ തന്നെ നടത്തി. മടിക്കേരി ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഇന്‍വര്‍ട്ടറും വാട്ടര്‍ഹീറ്ററും നല്‍കി. മടിക്കേരി, സുള്ള്യ മേഖലകളില്‍ രണ്ട് ആംബുലന്‍സുകളും. സമാപന സമ്മേളനം നടന്ന മംഗാലപുരത്തും ആംബുലന്‍സ് നല്‍കി. മൈസൂരിലും ബംഗളൂരുവിലും മടിക്കേരിയിലുമെല്ലാം അംഗപരിമിതര്‍ക്കുള്ള വീല്‍ച്ചെയര്‍ വിതരണം നടന്നു. -- -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/ --- You received this message because you are subscribed to the Google Groups "newsline" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/d/optout.
