[News Line ] INVITATION - "THE SAHEB OF KERALA" - 2ND DEC SEMINAR

2011-11-28 Thread Ismail Neerad
DearFriends,
Firstly, we herebyinviteyouto the 2ndDecember 2011 Seminar titled“THE SAHEB OF 
KERALA”:MOHAMMED ABDULRAHMAN SAHEB – HISTORY AND RELEVANCE – organized byOICC 
Abdulrahman Nagar  Committeein co-ordination with Mohammed Abdulrahman Saheb 
Memorial Symposium Committee (Jeddah Chapter).  Kindlyaccept our invitation and 
confirm your presence.
The Consul General of IndiaH.E. Mr Faiz Ahmad Kidwaiwill inaugurate the seminar.
Also, kindly request you to invite everyone you know in Jeddah and nearby 
places.  Pls convey the message to maximum number of your contacts who are 
serious in attending this informative seminar.  
Following are the list ofguest speakers:
1.  AP Ahammed (Riyadh – Orator, writer & journalist)
2.  Abdul Sattar Master  (Pincipal, MIS  Jeddah)
3.  Prof. Ismail Maritheri (English Professor, King Abdulaziz University)
4.  Basheer Vallikkunnu (blogger and columnist)
5.  AM Sajith (Journalist, Malayalam News)
6.  Kassim Irikkur (Editor-in-charge, Gulf Madhyamam, Jeddah)
VENUE  :   IMPALA AUDITORIUM, SHARAFIYA, JEDDAH
DAY  :   FRIDAY
DATE    :   2NDDECEMBER 2011
TIME :   6:00 PM
It will be a special MEGA EVENT going through the life of MOHAMMED ABDULRAHMAN 
SAHEB - the legend in India’s Freedom Struggle, the history of Kerala politics 
and social reforms. Speakers will cover specific areas of importance such as 
his influence/contribution as a:
* Freedom Fighter 
* Political Leader with determination
* Social and religious reformer 
* Educationist  
* Journalist/Printer & Publisher 
* Writer
* Personality with great Leadership Qualities
* Secularist
* Environmentalist
* Teacher
* Orator 
* Man of “walk the talk” 
This seminar will be an enlightening one for most of us.  An unique opportunity 
for you to knowthe incomparable personality with great vision and 
determination.  
Pls block your diary for 2ndDecember 2011 andinvite everyone known to you 
irrespective of differences in viewpoints and/or ideologies.  
Please make sure you and your friends arrive at the venue before Maghreb Prayer.
Regards,
KC Abdulrahman  

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/


[News Line ] മദ്യത്തിന്റെ മണമടിച്ചാല്‍ സകലമാന ഗ്ലാസ്‌മേറ്റ്‌സും

2011-11-28 Thread Ismail Neerad
''നോ പ്രോബ്ലം. മദ്യത്തിന്റെ മണമടിച്ചാല്‍ ഐ.എ.എസ്. മുതല്‍ അട്ടിമറി കേഡര്‍ 
വരെയുള്ള  ഗ്ലാസ്‌മേറ്റ്‌സും ഏത് പാതാളത്തിലായാലും ഒത്തുചേരും. പിന്നല്ലേ 
വേസ്റ്റ്‌ലാന്‍ഡ്?'' -ശിരോമണിയുടെ വിശദീകരണത്തോടെ നിര്‍മലാനന്ദന്‍ 
മൂക്കുകുത്തിവീണു.
''അപ്പോള്‍ കരാറുറപ്പിക്കാം. അല്ലേ സാറേ?'' - വര്‍ഗീസിന്റെ മുഖം വിടര്‍ന്നു
 
ലൈസന്‍സ്ഡ് മാര്യേജ്ഫീസ്റ്റ്‌ 

ഡോ.അജിതന്‍ മേനോത്ത്‌ 


മകളുടെ വിവാഹക്ഷണക്കത്തുമായി ഡിപ്പാര്‍ട്ടുമെന്റില്‍ എത്തിയതാണ് പ്രൊഫ. 
നിര്‍മലാനന്ദന്‍. എല്ലാവരെയും ക്ഷണിച്ചുകഴിഞ്ഞിട്ടും ഇഷ്ടന് മുഖപ്രസാദമില്ല. 
ഒടുവില്‍ പ്രൊഫ. ശിരോമണിയാണ് സാറിന്റെ സങ്കടം മനസ്സിലാക്കിയത്.

വിവാഹത്തലേന്ന് മൈലാഞ്ചികല്യാണത്തേക്കാള്‍ കെങ്കേമമായി ജാതിമതഭേദമെന്യേ 
ആഘോഷിക്കപ്പെടുന്ന മദ്യസത്കാരത്തോട് നിര്‍മലാനന്ദന് യോജിപ്പില്ല. മദ്യം തൊടാത്ത 
ഗാന്ധിയനാണ് ഇഷ്ടന്‍. എന്നാല്‍ ഭൂരിഭാഗം ബന്ധുമിത്രാദികളും മാന്യമായ ഈ 
നാട്ടുനടപ്പിന്റെ ആരാധകരും! വിഷയം മണത്തറിഞ്ഞ വര്‍ഗീസ് ഇരയിട്ടു:

''വിവാഹം മുടങ്ങിയാലും തലേന്നത്തെ സത്കാരം മുടങ്ങരുതെന്നാണ്പ്രമാണം.''

''മംഗളകര്‍മം നടക്കുമ്പോള്‍ ദുഷ്ടമൂര്‍ത്തികളെക്കൂടി പ്രീതിപ്പെടുത്തണമല്ലോ?'' 
-പീതാംബരന്‍സാര്‍ നീരസം വെളിപ്പെടുത്തി.

''ബാര്‍ ലൈസന്‍സ് എടുത്ത് വീട് കള്ളുഷാപ്പാക്കാന്‍ ഞാനില്ല'' -നിര്‍മലാനന്ദന്‍ 
കട്ടായം പറഞ്ഞു.

''എങ്കില്‍ കല്യാണദിവസം അവിയലും പച്ചടിയും സാമ്പാറുമൊക്കെ സാറിന് 
കുഴിച്ചുമൂടേണ്ടിവരും. ഹഹഹ''- നാഗരാജന്‍ സാര്‍ സ്വന്തം ഫലിതത്തില്‍ 
പൊട്ടിച്ചിരിച്ചു.

''വേണ്ടിവന്നാല്‍ അതും ചെയ്യും'' -നാഗരാജന്റെ ഇടപെടല്‍ നിര്‍മലാനന്ദന് സുഖിച്ചില്ല.

'ചൂടാകതെടോ. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ നോക്കാം'' 
-ശിരോമണി ആശ്വസിപ്പിച്ചു.

''ഈവന്റ് മാനേജ്‌മെന്റിന് വിടുന്നതാ ബുദ്ധി'' -ഏത് റിസ്‌കും പ്രസന്നടീച്ചര്‍ക്ക് 
അലര്‍ജിയാണ്.

''ഹേയ് അതൊന്നും വേണ്ട. കല്യാണത്തിന് ആകെ എത്രപേരുണ്ടാകും സാറെ?'' -വര്‍ഗീസ് 
അനുനയത്തില്‍.

''ആയിരത്തില്‍ കൂടില്ല. ഒരു ലക്ഷമാ സദ്യക്കരാര്‍.''

''എങ്കില്‍ ലൈസന്‍സ്ഡ് റിസപ്ഷന് സാര്‍ രണ്ടു ലക്ഷം മുടക്കിയാല്‍ മതി. കേരളത്തില്‍ 
ചുരുങ്ങിയത് 45- 50 ശതമാനമാണ് അംഗീകൃത മദ്യപാനികളുടെ ശരാശരി കണക്ക്. പിന്നെ 
അനൗദ്യോഗികക്കാര്‍ വേറെയും കൂടുതലുണ്ടാകും. ഫ്രീയായി എന്തു കിട്ടിയാലും തട്ടുന്ന 
മറ്റൊരു ഗ്രൂപ്പുണ്ട്. മദ്യവിലയും നോണ്‍വെജും കൂടി പരിഗണിച്ചാല്‍ ബില്ല് അല്പം 
കൂടി വര്‍ധിക്കാനാണ് സാധ്യത.''

''കുടിച്ചു തീര്‍ക്കാന്‍ രണ്ടു ലക്ഷമോ? എന്റീശ്വരാ, അതിന് സ്വര്‍ണം മേടിച്ചൂടെ 
സാറെ.ജനനമരണങ്ങള്‍ ഉള്‍പ്പെടെ സകലമാന സുഖദുഃഖങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും 
കോടിക്കണക്കിന് രൂപയുടെ മദ്യമല്ലേ നാം നിത്യവും കുടിച്ചുതീര്‍ക്കുന്നത്? അപ്പോള്‍ 
വീട്ടിലെ മംഗളകര്‍മത്തിന് നിസ്സാരലക്ഷങ്ങള്‍ ഒരു പ്രശ്‌നമാണോ ടീച്ചറെ?'' 
-നാഗരാജന്‍ വീണ്ടും ചിരിച്ചു.

''എന്തായാലും മദ്യം വീട്ടില്‍ കയറ്റുന്ന പ്രശ്‌നമില്ല'' -നിര്‍മലാനന്ദന്‍ സ്വന്തം 
സ്റ്റാന്‍ഡില്‍ ഉറച്ചുനിന്നു.

''മദ്യം വീട്ടില്‍ കയറ്റാതെ തന്നെ റിസപ്ഷന്‍ ഉഷാറാക്കുന്ന കാര്യം ഞാനേറ്റു''- 
വര്‍ഗീസ് പരിഹാരത്തിലേക്ക് കടന്നു.

''അതെങ്ങനെ?''

''അതായത് സാറിന്റെ അയല്‍വീട്ടിലോ മറ്റെവിടെയെങ്കിലും വെച്ചോ സംഗതി നടത്താം. കല്യാണ 
ബാര്‍ ലൈസന്‍സ് എവിടെയായാലും എകൈ്‌സസില്‍ നിന്ന് സംഘടിപ്പിക്കാം. സാര്‍ 
സമ്മതിച്ചാല്‍ മതി.''

''ഞാനൊരു കാര്യം പറയട്ടെ? നിര്‍മലാനന്ദന്‍ സാറിന്റെ നാലുവീടപ്പുറം ഒരു സ്ഥലമുണ്ട്. 
എന്റെ സിസ്റ്ററിന്റെ പ്രോപ്പര്‍ട്ടിയാണ്. മതിലുകെട്ടിയിട്ട് നാലഞ്ചു വര്‍ഷമായി . 
ആളുകളിപ്പോള്‍ പ്ലാസ്റ്റിക് കവറിലാക്കി വേസ്റ്റ് എറിഞ്ഞുതുടങ്ങി. അതൊന്നു ക്ലീന്‍ 
ചെയ്താല്‍...'' -ഊര്‍മിള ടീച്ചറാണ് പോംവഴി കണ്ടെത്തിയത്.

''മതി. ധാരാളം മതി. താങ്ക് യൂ ടീച്ചര്‍'' -വര്‍ഗീസാണ് നന്ദി പറഞ്ഞത്.''അങ്ങനെയൊരു 
സ്ഥലത്ത് സത്കാരം നടത്തുന്നത് ഉചിതമാണോ?'' -നിര്‍മലാനന്ദന് സംശയം തീര്‍ന്നില്ല.

''നോ പ്രോബ്ലം. മദ്യത്തിന്റെ മണമടിച്ചാല്‍ ഐ.എ.എസ്. മുതല്‍ അട്ടിമറി കേഡര്‍ 
വരെയുള്ള സകലമാന ഗ്ലാസ്‌മേറ്റ്‌സും ഏത് പാതാളത്തിലായാലും ഒത്തുചേരും. പിന്നല്ലേ 
വേസ്റ്റ്‌ലാന്‍ഡ്?'' -ശിരോമണിയുടെ വിശദീകരണത്തോടെ നിര്‍മലാനന്ദന്‍ 
മൂക്കുകുത്തിവീണു.
''അപ്പോള്‍ കരാറുറപ്പിക്കാം. അല്ലേ സാറേ?'' - വര്‍ഗീസിന്റെ മുഖം വിടര്‍ന്നു.

''താന്‍ തന്നെ കണ്‍വീനര്‍'' -നിര്‍മലാനന്ദന്‍ കരാര്‍ ഒപ്പിട്ടു.

''അപ്പോള്‍ കല്യാണത്തലേന്ന് വീട്ടുകാര്‍ക്ക് കഞ്ഞിവീഴ്ത്ത്. നാട്ടുകാര്‍ക്ക് 
മദ്യക്കൊയ്ത്ത്! മാരേജ്ഫീസ്റ്റ് ലൈസന്‍സ്ഡ് ആയാല്‍ അടുത്ത പത്തു വര്‍ഷത്തിനകം 
കേരളത്തില്‍ സമ്പൂര്‍ണ മദ്യവത്കരണം ഉറപ്പ്! മംഗളം ഭവന്തു'' -ശിരോമണി 
നിര്‍മലാനന്ദനെ യാത്രയാക്കി.

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/