---------- Forwarded message ----------
From: reny ayline <renyayl...@gmail.com>
Date: Feb 2, 11:50 am
Subject: വര്‍ക്കല കൊലപാതകം: ദലിത്‌ സംഘടനയ്‌ക്ക്‌ പങ്കില്ലെന്ന്‌
അന്വേഷണ റിപോര്‍ട്ട്‌ thejas 02 01 2010
To: grey youth movement


*വര്‍ക്കല കൊലപാതകം: ദലിത്‌ സംഘടനയ്‌ക്ക്‌ പങ്കില്ലെന്ന്‌ അന്വേഷണ
റിപോര്‍ട്ട്‌
*

തൃശൂര്‍: വര്‍ക്കല കൊലപാതകത്തില്‍ ഡി.എച്ച്‌.ആര്‍.എമ്മിന്‌
പങ്കുണെ്‌ടന്നതിനു
തെളിവുകളില്ലെന്ന്‌ പി.യു.സി.എല്ലിന്റെ (പീപ്പിള്‍സ്‌ യൂനിയന്‍ ഫോര്‍
സിവില്‍
ലിബര്‍ട്ടീസ്‌) അന്വേഷണ റിപോര്‍ട്ട്‌. ശിവപ്രസാദ്‌ എന്നയാളെ
കൊലപ്പെടുത്തിയത്‌
ആരാണെന്ന്‌ പോലിസ്‌ തന്നെ കണ്‌ടുപിടിക്കണമെന്ന്‌ പി.യു.സി.എല്‍
നിര്‍ദേശിച്ചു.
കൊലപാതകത്തെ തുടര്‍ന്ന്‌ ദലിത്‌ കോളനികളില്‍ നടന്ന
മനുഷ്യാവകാശലംഘനങ്ങള്‍ക്കും
ദലിത്‌ വേട്ടയ്‌ക്കും ഉത്തരവാദികളായവര്‍ക്കെതിരേ ശിക്ഷാനടപടികള്‍
സ്വീകരിക്കണം.
തൊടുവെ കോളനിയില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും
അഭയാര്‍ഥികളെപ്പോലെ കഴിയുകയാണ്‌. ദാരുണമായ കൊലപാതകത്തെ തങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ പോലിസും ശിവസേനയും ഉപയോഗിക്കുകയാണ്‌.
ഒട്ടേറെ ചെറുപ്പക്കാരെ പോലിസ്‌ ദിവസങ്ങളോളം പീഡിപ്പിച്ചു. ശിവസേനക്കാരും
അവരെ
ആക്രമിച്ചു. അതിനെതിരേ നല്‍കിയ ഒരു പരാതിയില്‍പ്പോലും പോലിസ്‌
കേസെടുത്തില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ
സഹായഭ്യര്‍ഥന തള്ളി മല്‍സരിച്ച ഡി.എച്ച്‌.ആര്‍.എം സ്ഥാനാര്‍ഥി
അയ്യായിരത്തിലേറെ
വോട്ടുകള്‍ നേടിയത്‌ മറ്റു കക്ഷികള്‍ അപകടമായി ക്കണ്‌ടു.
മദ്യ-മയക്കുമരുന്ന്‌ മാഫിയ, അതിനു സംരക്ഷണം നല്‍കുന്നതില്‍
ശിവസേനയ്‌ക്കും
പോലിസിനുമുള്ള പങ്കും അന്വേഷിക്കണം.
മനുഷ്യാവകാശലംഘനങ്ങള്‍ക്കിരയായവര്‍ക്ക്‌
നഷ്‌ടപരിഹാരം നല്‍കുകയും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ
നടപടികളെടുക്കുകയും
വേണം. ഏതെങ്കിലും മുസ്‌ലിം സംഘടന ഡി.എച്ച്‌.ആര്‍.എമ്മിനു
പിന്നിലുണെ്‌ടന്നതിനു
തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്‌ ചോദ്യത്തിനു മറുപടിയായി പൗരന്‍
വ്യക്തമാക്കി.
ഹൈന്ദവ ആചാരങ്ങളില്‍ നിന്നകന്ന്‌ ബുദ്ധമത, അംബേദ്‌കര്‍ വിശ്വാസികളായതും
അതനുസരിച്ചുള്ള ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നവരുമായ കോളനികളിലെ ദലിത്‌
വിഭാഗങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരായതാണ്‌ ദലിത്‌ വേട്ടയുടെ
പ്രധാന
കാരണം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍, പി എ
പൗരന്‍,
വിവിധ ദലിത്‌, മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ്‌
അന്വേഷണം നടത്തിയത്‌. പി.യു.സി.എല്‍ സംസ്ഥാന കോ-ഓഡിനേറ്റിങ്‌ സെക്രട്ടറി
ഡോ.
റെന്നി ആന്റണി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍
നിര്‍മല്‍ സാരഥി, എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റെനി
ഐലിന്‍
പങ്കെടുത്തു.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to greenyo...@googlegroups.com.
To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com.
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to