അഡ്വാനിയുടെ രഥയാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ കൈക്കൂലി? 
Posted on: 15 Oct 2011


ഭോപ്പാല്: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ബി.ജെ.പി നേതാവ് 
എല്‍.കെ അഡ്വാനി നടത്തുന്ന ജനചേതന യാത്രയെ കുറിച്ച് മികച്ച റിപ്പോര്‍ട്ടുകള്‍ 
നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണം വിവാദമാകുന്നു. ജനചേതന 
യാത്ര എത്തിച്ചേരുന്നതിന് മുന്നോടിയായി ബി.ജെ.പി എം.പി ഗണേഷ് സിങ് നടത്തിയ 
വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ത്താക്കുറിപ്പിനൊപ്പം 500 രൂപയുടേയും 1000 
രൂപയുടേയും നോട്ടുകളും കവറിലാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തത്. 
മധ്യപ്രദേശിലെ സത്‌നയില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു 
കൈക്കൂലി നല്‍കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി നാഗേന്ദ്ര സിങ്ങും 
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

വാര്‍ത്താസമ്മേളനത്തില്‍ 
പങ്കെടുത്ത ഹിന്ദി ദിനപത്രമായ നയീ ദുനിയയുടെ റിപ്പോര്‍ട്ടറായ അരവിന്ദ് മിശ്ര 
തനിക്ക് ലഭിച്ച കവര്‍ തിരികെ നല്‍കുകയും ഇത് റിപ്പോര്‍ട്ടായി പത്രത്തില്‍ 
പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് കോഴവിവാദം പുറത്തറിഞ്ഞത്. 'പത്രങ്ങളില്‍ 
നിന്നും ടി.വി ചാനലുകളില്‍ നിന്നുമായി 35 ഓളം റിപ്പോര്‍ട്ടര്‍മാര്‍ 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവര്‍ക്കും കവര്‍ നല്‍കി. ഞാനും 
എന്റെ പത്രത്തിന്റെ ഫോട്ടോഗ്രാഫറും കവര്‍ തിരിച്ച് ഏല്‍പിച്ചു. ഇത് തീര്‍ത്തും 
നിര്‍ഭാഗ്യകരമാണ്. ജേര്‍ണലിസവും, രാഷ്ട്രീയവും എത്രമാത്രം അധ:പതിച്ചുവെന്ന് ഇത് 
തെളിയിക്കുന്നു'-മിശ്ര പറയുന്നു.


  
വാര്‍ത്താ സമ്മേളനത്തില്‍ തങ്ങള്‍ക്ക് കിട്ടിയ കവറുകള്‍ പരിശോധിക്കുന്ന 
മാധ്യമപ്രവര്‍ത്തകര്‍ 

കോഴ നല്‍കിയതിനെക്കുറിച്ച് 
തെളിവുകളും തന്റെ പക്കലുണ്ടെന്ന് അരവിന്ദ് മിശ്ര പറഞ്ഞു. 'ബി.ജെ.പി ജില്ലാ 
മാധ്യമവിഭാഗത്തിന്റെ മേധാവിയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ട്. 
ജേര്‍ണലിസ്റ്റുകള്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ 
ഇയാള്‍ 
പറയുന്നുണ്ട്. ആദ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനാണ് 
തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലര്‍ ഉപഹാരങ്ങള്‍ വേണ്ടെന്ന നിലപാടിലായിരുന്നു. 
അതിനാലാണ് പണമായി നല്‍കിയതെന്ന് ഇയാള്‍ പറയുന്നുണ്ടെന്ന് മിശ്ര അവകാശപ്പെടുന്നു'. 

കൈക്കൂലി നല്‍കിയത് പുറത്തറിഞ്ഞത് അഡ്വാനിയുടെ യാത്രയ്ക്ക് 
മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കള്ളപ്പണം, അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് 
നടത്തുന്ന യാത്രയ്ക്കിടെ ഇങ്ങനെയൊരു സംഭവം നടന്നത് എതിരാളികളും വിഷയമാക്കി 
കഴിഞ്ഞു. 
അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ 
വ്യക്തമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അഡ്വാനിയുടെ മധ്യപ്രദേശിലെ 
യാത്രയുടെ എല്ലാ ഒരുക്കങ്ങള്‍ക്കും ചിലവിടുന്നത് അഴിമതിക്കാശും കള്ളപ്പണവുമാണെന്ന് 
പി.സി.സി പ്രസിഡന്റ് കാന്തിലാല്‍ ഭൂരിയ ആരോപിച്ചു. 

സത്‌നയില്‍ 
മാധ്യമപ്രവര്‍ത്തരെ കണ്ട അഡ്വാനി ഇത് ഗൗരവമായ 

-- 
“NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :newsto...@gmail.com

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to