1. vinus has left a new comment on your post "കയ്യൊപ്പുകള്‍":

അളിയാ ........ഞാൻ തകർന്നു ........ഞാൻ ഒത്തിരി തവണ വായിച്ചു ഒരേ സമയം മനസ്സിന്റെ ഒരുപാട് ദൌർബല്യങ്ങളിൽ തൊട്ടല്ലൊടാ എനിക്ക് ശെരിക്കും അസൂയ തൊന്നി നിന്റെ എഴുത്തിനൊട് മാത്രമല്ലടാ നിന്റെ ആ കഥയിൽ നിറഞ്ഞ എല്ലാവരൊടും.വല്ലപ്പഴും ഒക്കെ ഇങ്ങനെ ഒരെണ്ണം എഴുത് മടിയാ.....



Posted by vinus to പാണ്ഡവാസ് at December 30, 2009 10:59 AM

2. വീ കെ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരം പെയ്തു തീരട്ടേന്നാണൊ...!

സമാധാനത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ഒരു പുതുവത്സരം ആശംസിക്കുന്നു...



വീ കെ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 1:46 am ന് പോസ്റ്റ് ചെയ്തത്

3. വീ കെ has left a new comment on your post "ജയറാം ഭാവന":

പുതുവത്സരാശംസകൾ...



Posted by വീ കെ to പൈങ്ങോടന്‍സ് പടംസ് at December 30, 2009 8:08 PM

4. ‍ശരീഫ് സാഗര്‍ has left a new comment on your post "കോണ്‍ഗ്രസിന്റെ മുഖം":

അയല്‍ക്കാരനെ പറഞ്ഞുപറഞ്ഞിരിക്കെ അവനവന്റെ വീടുകളിലെ ജാരസമ്പര്‍ക്കങ്ങള്‍ മറക്കാതെ പോകരുത്‌.
ഇതൊരു ആഗോളപ്രതിഭാസമത്രേ...
അവനവനെ നന്നാക്കിയിട്ട്‌ സ്വയം നന്നാവുക....
എല്ലാ പാര്‍ട്ടിയിലും ഇക്കൂട്ടരുണ്ട്‌. മാസങ്ങള്‍ക്കു മുമ്പ്‌ ബിനീഷ്‌ കോടിയേരിയെ ഒരു വേശ്യയുടെ ലാപ്‌ടോപ്പില്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ സഖാക്കള്‍ക്ക്‌ എന്തായിരുന്നു ഏനക്കേട്‌! .........ള്ളവന്‍ എന്തും ചെയ്യുമെടോ മറ്റവനേ എന്നുവരെ ബ്ലോഗിയ വീരസഖാക്കളുണ്ട്‌. ഈ സദാചാര പോലീസുകാര്‍ അവരെക്കൂടി ഒന്നു പറഞ്ഞു മനസ്സിലാക്കണം.



Posted by ‍ശരീഫ് സാഗര്‍ to ജാഗ്രത at December 31, 2009 1:05 AM

5. വിനുവേട്ടന്‍|vinuvettan നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.



വിനുവേട്ടന്‍|vinuvettan , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 12:02 am ന് പോസ്റ്റ് ചെയ്തത്

6. മത്താപ്പ് has left a new comment on your post "ഫോട്ടോ മത്സരം":

എല്ലാർക്കും ഹാപ്പി ന്യൂ ഇയർ......
പുതുവത്സരാശംസകൾ....



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at December 31, 2009 12:56 AM

7. ചിന്തകന്‍ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

പള്ളിക്കുളത്തിന്റെ കമന്റിന് ഒരു സല്യൂട്ട്.

എന്താണ് ആളുകള്‍ പര്‍ദ്ദയില്‍ ഇത്ര വിരോധം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

മിക്കവാറും എല്ലാവരും പറയുന്ന കാരണം, പര്‍ദ്ദ/ഹിജാബ് പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ്. ഏത് കാലഘട്ടത്തിലാണ് ഈ പര്‍ദ്ദ പുരുഷാധിപത്യത്തിന്റെ അടയാളമായി മാറിയത് എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല.

പര്‍ദ്ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീ ആധിപത്യത്തിന്റെ അടയാളമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്നാണെനിക്ക് തോന്നുന്നത്. പണ്ട് മാറ് മാറക്കരുതെന്ന് കീഴാളന്‍ മാരോട് പറഞ്ഞത് എന്തിനായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശെരിക്കും ഒരു പുരുഷാധിപത്യമായിരുന്നു. സ്ത്രീ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ അവളുടെ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ആധിപത്യം അവസാനിക്കുന്നു. മാറും നിതംബവും തള്ളി നിര്‍ത്തുന്ന സ്ത്രീകളുടെമേല്‍ എപ്പോഴും പുരുഷന്മാര്‍ക്ക് തന്നെയാണ് ആധിപത്യം.ചിത്രകാരനെ പോലുള്ളവരുടെ സൂക്കേടും അത് തന്നെ.
അല്ലാതെ പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ കഷ്ടപാട് കണ്ട് അലിവ് തോന്നി അടിക്കുന്നതല്ല ഇത്തരം തനി വര്‍ഗീയ പോസ്റ്റുകളൊന്നും.
ഇത് പോലുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ഇസ്ലാമിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും

സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? വ്യവസാ‍യങ്ങളും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.

ഇസ് ലാം സ്ത്രീശരീരത്തിന്‍ മേലുള്ള ആധിപത്യം അവളെ തന്നെയേല്‍പിച്ച് പകരം അവളുടെ പരിശുദ്ധമായ മനസ്സിനെ പുറത്ത് കാണിക്കാനും പ്രദര്‍ശിപിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. മനസ്സിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കാന്‍ ഇഷ്റ്റപെടുന്നവര്‍ക്ക് അത് അലോസരമുണ്ടാക്കും.

മറ്റെല്ലാവരും ധരിക്കുന്ന വസ്ത്രം മോശമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. മറിച്ച് പര്‍ദ്ദയുടെ പിന്നാലെയാണ് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്.

ഇസ്ലാം ഉദ്ദേശിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്. അസുഖം പിടിച്ച കണ്ണുകള്‍ അവളുടെ ശരീരത്തിലേക്ക് ആഴ്ന്ന് തറക്കാത്ത വിധത്തിലുള്ള ഒരു വസ്ത്രം. അത് പര്‍ദ്ദയാകാം ചുരീദാറാകാം മറ്റു വല്ലതുമാകും. അത് ധരിക്കുന്ന ആളുകളുടെ സൌകര്യം ഇഷ്ടവും അനുസരിച്ചിരിക്കും.


മുഖ വസ്ത്രത്തെ കുറിച്ചാണെങ്കില്‍ .... അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വ്യക്തിപരമായതും ഖുര്‍ആന്റെ അധ്യാപനങ്ങളോട് (മുഖം മുങ്കൈയും ഒഴിച്ച് മറ്റുഭാഗങ്ങള്‍) കൂടുതല്‍ യോജിക്കുന്നതും.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at December 31, 2009 12:50 AM

8. Vincent has left a new comment on your post "ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!":

ഹിഹിഹി....മമ്മൂട്ടിയുടെ ഒരു തറ പടം കൂടി ഇറങ്ങിയെന്നറിഞ്ഞതില്‍ എന്തൊരു സന്തോഷം :) :) :) മലയാള സിനിമക്കു ഇങ്ങനെ ഒരു നടനെ വേണോ എന്നു കാര്യമായി ആലോചിക്കേണ്ട സമയം ആയില്ലെ എന്നാണു എനിക്കു ചോദിക്കാന്‍ ഉള്ളതു :) :) :)



Posted by Vincent to സിനിമാക്കാഴ്ച at December 31, 2009 1:14 AM

9. OAB/ഒഎബി has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

ഈ പുതു വര്‍ഷം പോക്കരാക്കയുടേതാവട്ടെ.
കഥാ പാത്ര സൃഷ്ടാവിനും കുടുംബത്തിനും ആശംസകള്‍...



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 12:12:00 AM

10. വിനുവേട്ടന്‍|vinuvettan has left a new comment on your post "കുടുംബവിശേഷം":

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.



Posted by വിനുവേട്ടന്‍|vinuvettan to ::ബ്രിജ്‌ വിഹാരം:: at 31 December 2009 00:30

11. ‍ശരീഫ് സാഗര്‍ has left a new comment on your post "തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്":

യാഥാര്‍ത്ഥ്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ എന്തിനാണീ ന്യായീകരണങ്ങള്‍? മുസ്‌്‌ലിംലീഗിനെതിരെ ഉപയോഗിക്കുക എന്ന ഒറ്റ അജണ്ടയുടെ ഭാഗമായിട്ടാണ്‌ എക്കാലത്തും സി.പി.എം മുസ്‌്‌ലിം പ്രതിലോമ ശക്തികളെ സഹായിച്ചിട്ടുള്ളത്‌. അത്തരം തീവ്രവാദികളുടെ ഉള്ളിലിരുപ്പ്‌ രാജ്യദ്രോഹമാണെന്ന്‌ അന്നും ഇന്നും ചൂണ്ടിക്കാട്ടിയത്‌ മുസ്‌്‌ലിംലീഗാണ്‌. അവരെ പ്രതിരോധിക്കാന്‍ ലീഗ്‌ സഹിച്ച നഷ്ടങ്ങള്‍ ചെറുതായിരുന്നില്ല.
വിശദീകരണങ്ങള്‍ അനാവശ്യമാണ്‌. സ്വയം ചിന്തിച്ച്‌ പുനര്‍വിചിന്തനത്തിന്‌ തയ്യാറാവുകയും പറ്റിപ്പോയ തെറ്റുകള്‍ തിരുത്തി രാജ്യത്തോട്‌ മാപ്പു പറയുകയുമാണ്‌ സി.പി.എം ചെയ്യേണ്ടത്‌.



Posted by ‍ശരീഫ് സാഗര്‍ to ജനശബ്ദം at December 30, 2009 11:42 AM

12. saptavarnangal has left a new comment on your post "ഫോട്ടോ മത്സരം":

കൂടുതൽ ആൾക്കാർക്ക് പങ്കെടുക്കാൻ അവസരം എപ്പോഴും ലളിതമായ വിഷയങ്ങളായിരിക്കും. ‘പ്രഭാതം‘ അതു പോലെ ലളിതമായ ഒരു വിഷയമായിരുന്നു – ബൂലോകഫോട്ടോക്ലബിലെ പല മത്സരങ്ങളിലും കണ്ടിട്ടുള്ള ഒരു ട്രെന്റാണിത്.

നീലാംബരി പറഞ്ഞതു പോലെ പ്രഭാതം എന്നു പറഞ്ഞാൽ വെറും സൂര്യനും ഉദയവും മാത്രമല്ലല്ലോ! ശരിക്കും ആ വിഷയം ആവിഷ്കരിക്കുവാൻ എളുപ്പമുള്ളതും സാധ്യതയുള്ളതുമായിരുന്നു. പ്രഭാതം എന്ന വിഷയം ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ആദ്യം വന്നത് ശ്രീലാലിന്റെ ഒരു പത്രം + ചായാ ചിത്രമായിരുന്നു. വിഷയം മാറ്റിയതു കൊണ്ടാണ് ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് പരാമർശിച്ചത്. ഈ വിഷയത്തിൽ കിട്ടാവുന്ന ഒരു വൈവിധ്യമുള്ള ഷോട്ടിന് ഒരു നല്ല ഉദാഹരണമാണ് ആ ശ്രീലാൽ ചിത്രം.
ഗ്രാമകാഴ്ചകൾ എന്ന് പറയുമ്പോൾ മറുനാടൻ ബ്ലോഗന്മാർക്ക് ഇത്തിരി ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വിഷയം മാറ്റണം എന്ന് ആവശ്യപ്പെടുന്നില്ല , വിഷയം തീരുമാനിക്കുന്നത് മത്സരം സംഘടിപ്പിക്കുന്നവരുടെ വിവേചനാധികാരത്തിൽപ്പെട്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

എല്ലാ ആശംസകളും!



Posted by saptavarnangal to നമ്മുടെ ബൂലോകം at December 31, 2009 1:35 AM

13. Prasanth - പ്രശാന്ത്‌ has left a new comment on your post "പറക്കാനാകാതെ......":

good one!!



Posted by Prasanth - പ്രശാന്ത്‌ to OUT OF FOCUS at December 30, 2009 11:20 PM

14. വീ കെ has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

ആ താഴ്വാരത്തൂടെ നടന്നു വന്ന് ആകാശത്തെ ഒന്നു തൊടാൻ കഴിഞ്ഞെങ്കിൽ...!!?

പുതുവത്സരാശംസകൾ...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 1:21 AM

15. DELVIN has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാൻ വീണ്ടും റീ ഇൻസ്റ്റാൾ ചെയ്തു.പക്ഷേ എനിക്കു വെബ്‌ പേജിൽ മലയാളം ടൈപ്പ്‌ ചെയ്യൺ പറ്റുന്നില്ല...എന്നൽ ഫോൾഡർ റീനെം ചെയ്യാൻ എനിക്കു പറ്റും....ഞാൻ വിഡോസ്‌ 7 ആണ്‌ ഉപയോഗിക്കുന്നത്‌.അതുകൊണ്ടാണോ ഈ പ്രശ്നം വരുന്നത്‌?



Posted by DELVIN to ആദ്യാക്ഷരി at 30 December 2009 23:49

16. വിനുവേട്ടന്‍|vinuvettan has left a new comment on your post "2009 അവശേഷിപ്പ്":

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/



Posted by വിനുവേട്ടന്‍|vinuvettan to പ്രദക്ഷിണം at December 30, 2009 10:44 AM

17. lekshmi has left a new comment on your post "ചാമ്പക്ക":

kollaam..



Posted by lekshmi to കണ്ടതും .... പകര്‍ത്തിയതും.... at December 30, 2009 11:00 AM

18. ജനശക്തി has left a new comment on your post "കോണ്‍ഗ്രസിന്റെ മുഖം":

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at December 31, 2009 12:50 AM

19. ബൈജു (Baiju) has left a new comment on your post "നൊസ്റ്റാള്‍ജിയ":

പെറുക്കിക്കൂട്ടിയ ഓര്‍മ്മയുടെ തൂവലുകള്‍ ഇഷ്ടപ്പെട്ടൂ..പുതുവര്‍ഷാശംസകള്‍!



Posted by ബൈജു (Baiju) to വികൃതി at December 31, 2009 1:31 AM

20. kichu / കിച്ചു has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഇവിടം വരെ വരാനും, എത്തിനോക്കാനും, അഭിപ്രായം പറയാനും സന്മനസ്സ് കാണിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ഒരിക്കല്‍ കൂടി നേരുന്നു... പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും.



Posted by kichu / കിച്ചു to അസ്മദീയം at December 30, 2009 10:52 AM

21. ചാര്‍വാകന്‍ has left a new comment on your post "അയോധ്യ- സുനിലിനു മറുപടി..":

ഇതൊരു സം വാദവേദിയല്ലന്നറിഞ്ഞുകൊണ്ടുതന്നെ ഒരുചെറിയ കുറിപ്പ്.
കഴിഞ മാസം ഞാന്‍ മഥുരയില്‍ പോയിരുന്നു.മതേതരം കാത്തുസൂക്ഷിക്കാന്‍ സര്ക്കാരുചെയ്യുന്ന ചിലവ് കണ്ട് അന്തം വിട്ടു.കൂടാതെ വ്രിന്താവനത്തിലും .ക്ഥകളിലൂടെ പൊലിപ്പിച്ചെടുത്ത കാഴ്ചകളെ ഡിലിറ്റുചെയ്ത കാഴ്ച.സത,തുടരുക ദേശസ്നേഹം .അവസാനത്ത് ആരെങ്കിലും കെട്ടിയിട്ടായാലും മരുന്നുതരുമെന്ന് പ്രതീക്ഷിക്കാം .



Posted by ചാര്‍വാകന്‍ to 'സത'യുടെ ബൂലോകം at December 29, 2009 10:38 AM

22. [Shaf] has left a new comment on your post "കുടുംബവിശേഷം":

ആശംസകള്‍



Posted by [Shaf] to ::ബ്രിജ്‌ വിഹാരം:: at 31 December 2009 00:15

23. Anonymous has left a new comment on your post "My "Super Blogger of the year 2009"":

മൈ വോട്ടു കിടന്നു ബ്ളോഗും ക്പ്സ് അഞ്ചരക്ക്
ധീരാ വീരാ ക്പ്സ് ധീരതയോടെ നയിച്ചോളൂ.



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at December 31, 2009 1:17 AM

24. リア友 has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

メル友らんどでは誰でも気軽にメル友が作れちゃう、参加無料でいつでも利用可能なコミュニティサイト♪ご近所の気の合うリア友や、真面目に彼氏彼女探しなど、楽しみ方は無限大!自分にぴったりの相手を見つけちゃおう



Posted by リア友 to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 30, 2009 11:22 AM

25. Anonymous has left a new comment on your post "അവതാരം ! / AVATAR !":

sharikkum vythysthamaaya oru post .
valare valare nannayirikkunnu ee AVATHARATTHINTE avalokanam.
wish you "Happy New Year"
by
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 30 December 2009 12:14

26. വിനുവേട്ടന്‍|vinuvettan has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.



Posted by വിനുവേട്ടന്‍|vinuvettan to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 12:24 AM

27. ജനശബ്ദം has left a new comment on your post "തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്":

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

സംസ്ഥാനഭരണം മതതീവ്രവാദത്തിന് അനുകൂലമെന്ന് യുഡിഎഫ് കവീനറും 'സിപിഎം കയറൂരിവിട്ട തീവ്രവാദമെന്ന്' മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത്, സ്വന്തം വികൃതമുഖം മറച്ചുപിടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നല്ല. കേരളത്തില്‍ എക്കാലത്തും യുഡിഎഫ് ഭരണകാലത്താണ് വര്‍ഗീയതയും തീവ്രവാദ പ്രവര്‍ത്തനവും ശക്തിപ്പെട്ടിട്ടുള്ളതെന്നും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സമീപകാല ചരിത്രം തെളിയിക്കുന്നു. ആര്‍എസ്എസിന്റെയും മറ്റ് മതമൌലികവാദ ശക്തികളുടെയും വോട്ട് വാങ്ങിയാണ് എക്കാലത്തും അധികാരത്തില്‍ വരാറുള്ളതെന്നതിനാല്‍ അവര്‍ക്കെതിരെ നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയാറില്ല. യുഡിഎഫ് കേരളം ഭരിക്കുന്ന കാലത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവായത്. 2001-06ലെ യുഡിഎഫ് ഭരണകാലത്ത് 79 വര്‍ഗീയ സംഘര്‍ഷങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. മാറാട് ഉണ്ടായ ദാരുണസംഭവങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. ആദ്യകലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുപോലും അന്ന് ജാഗ്രത കാണിച്ചില്ല. ഏതാനും മുസ്ളിം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ആര്‍എസ്എസ് ന്യൂനപക്ഷ സമുദായാംഗങ്ങളെ ആട്ടിപ്പുറത്താക്കിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ വര്‍ഗീയശക്തികളുമായുള്ള ബന്ധം കാരണം അന്ന് സര്‍ക്കാരിന് കഴിഞ്ഞില്ല. മന്ത്രിമാരെപ്പോലും സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് കൊണ്ടുപോവാന്‍ പറ്റാത്ത നിലപാടില്‍വരെ യുഡിഎഫ് എത്തി. ആട്ടിയോടിക്കപ്പെട്ട മുസ്ളിം സഹോദരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നത്. ഈ ഘട്ടങ്ങളിലെല്ലാം സൌഹാര്‍ദത്തിന്റെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചത് സിപിഐ എമ്മാണ്. ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് തന്നെ സിപിഐ എമ്മിന്റെ വകയായിരുന്നു. കാവിവല്‍ക്കരണത്തെ അനുകൂലിച്ചാണ് അന്നത്തെ മുഖ്യമന്ത്രി സംസാരിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ സമ്പന്നരാണെന്ന പ്രചാരവേല നടത്തി. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചു. എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ പ്രതികളായ കേസുകള്‍ ഉപേക്ഷിച്ചു. ഇങ്ങനെ വര്‍ഗീയശക്തികളെ മാറി മാറി താലോലിച്ച ആ നയസമീപനമാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഇന്ന് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഒട്ടുമിക്കതും യുഡിഎഫ് ഭരിച്ച കാലത്ത് നടന്നവയാണ്. അന്ന് ശക്തമായ നടപടികളെടുക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമീപനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെയും അതിന്റെ പുതിയ രൂപത്തിന്റെയും പിന്തുണ സ്വീകരിച്ചിട്ടില്ലെന്ന് യുഡിഎഫിന് പറയാനാകുമോ? ആര്‍എസ്എസിന്റെ വോട്ട് വിലപേശി വാങ്ങിയാണ് പലപല തെരഞ്ഞെടുപ്പുവിജയങ്ങളും ഉണ്ടാക്കിയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ തീവ്രവാദശക്തികളുടെ തീട്ടൂരത്തിനു വിധേയപ്പെട്ട ഒരു പാര്‍ടിയെ നയിക്കുന്ന കുഞ്ഞാലിക്കുട്ടി തീവ്രവാദത്തിനെതിരെ നടത്തുന്ന ഗിരിപ്രഭാഷണത്തിന് എന്തു വിലയാണുള്ളത്? എല്‍ഡിഎഫ് ഭരിക്കുന്ന കാലത്താണ് വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളുണ്ടായിട്ടുള്ളത്. 1996-2001 ല്‍ കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന, അല്‍ ഉമ്മ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞത് അക്കാലത്താണ്.



Posted by ജനശബ്ദം to ജനശബ്ദം at December 30, 2009 11:29 AM

Reply via email to