1. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കന്യകയെന്ന പദം ബയോളജിക്കലായ ആവശ്യത്തേക്കാൾ സോഷ്യൽ ആയ ആവശ്യം (പുരുഷന്റെ ആവശ്യം എന്ന് വായിക്കുക) ആണെന്നത് കൊണ്ട് തന്നെ വെറും ബയോളജിക്കൽ ആ‍യ ഒരർത്ഥം തിരഞ്ഞത് കൊണ്ട് കാര്യമില്ല താനും.

പിന്നെ കൃത്യമായും ബയോളജിക്കൽ ആയ അർത്ഥം ആണ് അന്വേഷിക്കേണ്ടതെങ്കിൽ തന്നെ പ്രകൃതിയെ സംബന്ധിച്ചേടത്തോളം ജീവൻ/സ്പീഷിസിനെ നിലനിർത്തുക എന്നതിനു കന്യകാത്വമോ പാതിവ്രത്യമോ ഒരു പ്രശ്നമല്ല താനും. അണ്ഢത്തിന്റെ ഉടമയായ സ്ത്രീ ഏറ്റവും അനുയോജ്യമായ ബീജത്തിനുടമയായ പുരുഷനുമായി ഇണ ചേരുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ഉറപ്പ് വരുത്തേണ്ട കാര്യം. അതിനു പാതിവ്രത്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. മാത്രമല്ല മനുഷ്യൻ എന്ന സ്പീഷിസിനു ലൈംഗികത സന്താനോല്പാദനത്തിനു മാത്രമുള്ളതല്ല. ആസ്വാദനത്തിനു കൂടിയുള്ളതാണ്. ഗർഭിണിയായിരിക്കുമ്പോൾ പോലും ആസ്വാദനത്തിനു വേണ്ടീ മാത്രം ലൈംഗികബന്ധത്തിലേർപ്പെടാൻ സ്ത്രീക്ക് കഴിയുകയും ചെയ്യും.

contd....



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 11 5:26 am ന് പോസ്റ്റ് ചെയ്തത്

2. mini//മിനി has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

SABITH (.
അഭിപ്രായത്തിനു നന്ദി.

poor-me/പാവം ഞാൻ (.
ആ ഓന്തിനെ പിടികിട്ടിയില്ല. ഏതായാലും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 11, 2010 5:54 AM

3. cALviN::കാല്‍‌വിന്‍ has left a new comment on your post "കന്യാകാത്വം ജൈവശാസ്ത്രപരമായി പ്രാധാന്യമുള്ള അറിവോ?...":

തന്റെ അനാ‍വശ്യം അവരുടെ ആവശ്യമായിരിക്കും എന്ന് താളവട്ടത്തിൽ ജഗതി പറയും പോലെ ;)



Posted by cALviN::കാല്‍‌വിന്‍ to Singularity at 10 January 2010 6:11 PM

4. ഒരു നുറുങ്ങ് has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

കുമാര്‍ ഒള്ളതു പറഞ്ഞോട്ടെ,ചൊടിക്കല്ലേ..കളി വല്ലാതെ
“ബോറാ”യി,ഒട്ടും”ബാറാ”യതേയില്ല.തുറന്നു പറഞ്ഞാല്‍
ഒരു വളപട്ടണം7ന്‍സിന്‍റെ അതിവിദൂര നിഴല്‍ സ്ഥാനത്തു
പോലുമെത്തീല്ല..സാര്‍ല്യാ, അടുത്തകളിക്ക്”റോജര്‍ മില്ല”യെ തന്നെ ഇറക്കാം!ഒപ്പമൊരു ഓട്ടയില്ലാപുതപ്പു
നല്‍കി”വിനുവിനേം”ഇറക്കാം !



Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at January 11, 2010 7:54 AM

5. keraladasanunni has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

സൌഹൃദം നിലാവിനെ പോലെ ഹൃദയഹാരിയാണ്. നല്ല ആശയം.
Palakkattettan.



Posted by keraladasanunni to മാണിക്യം at January 10, 2010 5:44 PM

6. mini//മിനി has left a new comment on your post "എന്തിനാണ് നിങ്ങള്‍ താണിറങ്ങിയത്!":

ഒരു സുന്ദര മനോഹര ദൃശ്യം



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 January 2010 5:50 AM

7. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കമന്റിയില്ലെന്ന് വേണ്ട.

ആദ്യഭാഗങ്ങളോടെക്കെ യോജിപ്പ്. എന്നാല്‍ കന്യകാത്വം എന്നാല്‍ ബയോളജിക്കല്‍ എന്നതിനേക്കാള്‍ സോഷ്യല്‍ ആയ ഒരു കണ്‍സെപ്റ്റ് ആണ്. കന്യക എന്നതിനു പുല്ലിംഗമില്ലാത്തത് അത് കൊണ്ട് തന്നെ സ്ത്രീവിരുദ്ധമാവേണ്ടതാണ്. ഒന്നാമത് ബ്രൈറ്റ് തന്ന് സാന്ദര്‍ഭികവശാല്‍ പരാമര്‍ശിച്ചിട്ടുള്ള ധനം എന്ന എലമന്റാണ് കന്യകാത്വം/പാതിവ്രത്യം എന്ന കണ്‍സെപ്റ്റിന്റെ പിറവിക്കാധാ‍രം. കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ നിലവില്‍ വരുന്നത് തന്നെ ഇതിനു വേണ്ടിയാണ്. വേട്ടയാടലില്‍ നിന്നും കൃഷിയിലേക്ക് പ്രവേശിക്കുന്നതോട് കൂടി സ്വകാര്യസ്വത്ത് എന്ന എക്കണോമി നിലവില്‍ വരികയും അതിനു ശേഷം താ‍ന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തന്റെ ജീനിനു തന്നെ കൈമാറുന്നു എന്ന് ഉറപ്പു വരുത്തേണ്ടി വന്നു. പോസ്റ്റില്‍ പിന്നീടൊരിടത്ത് സൂചിപ്പിച്ചത് പോലെ ‘അമ്മയെന്നത് ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ എന്നത് ഒരു വിശ്വാസവും’ ആയിരുന്നു (ഡി.എന്‍.എ ടെസ്റ്റൊന്നും ഇല്ലല്ലോ ). അമ്മയെ സംബന്ധിച്ചേടത്തോളം പ്രസവിച്ച കുഞ്ഞ് തന്റെ ജീനാണെന്ന് ഉറപ്പാണ്. (വയറ്റാട്ടി പണി തരാത്തിടത്തോളം. പകല്‍‌പ്പൂരം എന്നൊരു മലയാളം സിനിമയില്‍ ഇത് പോലൊരു സന്ദര്‍ഭം ഉണ്ട്.) അച്ഛനെ സംബന്ധിച്ച് മകന്‍/മകള്‍ തന്റെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുടുംബം എന്ന മുറുകിയ ചട്ടക്കൂടുണ്ടാവുന്നതും കന്യകാത്വം പാതിവ്രത്യം തുടങ്ങിയ സങ്കല്പങ്ങള്‍ ഉണ്ടാവുന്നതും ഇതിനു ശേഷം ആണെന്ന് പറയാം.

സമ്പത്തിന്റെ കൈമാറ്റത്തില്‍ കവിഞ്ഞ സാദാചാരബോധങ്ങളൊന്നും ഇല്ലെന്ന് തന്നെ പറയേണ്ടിയും വരും. കുടുംബസ്വത്ത് പുറത്ത്പോവാതിരിക്കാന്‍ ഈജിപ്തുകാര്‍ കണ്ടെത്തിയ എളുപ്പവഴി കുടുംബക്കാര്‍ തന്നെ വിവാഹം കഴിക്കുക എന്നതായിരുന്നു (സഹോദരനും സഹോദരിയും). ഇന്‍സെസ്റ്റ് നിയമപരമായി ശരിയാകുന്ന സാ‍മൂഹ്യസ്ഥിതി. (ക്ലിയോപാട്ര ആദ്യമായി വിവാഹം കഴിച്ചത് തന്റെ അനിയനെയായിരുന്നു. റോമിനെ സംബന്ധിച്ചേടത്തോളം അധികാരം കൈവിടാ‍ാതിരിക്കാന്‍ സഹോദരിയെ തന്നെ വിവാഹം കഴിക്കുന്ന രാജകുമാരന്‍ ഗ്ലാഡിയേറ്ററിലുണ്ട്. )

കേരളത്തില്‍ രസകരമായൊരു ആള്‍ടര്‍നേറ്റീവ് ഉണ്ടായിരുന്നു. മരുമക്കത്തായം. മക്കളില്‍ തന്റെ ജീനുണ്ടോ എന്ന് അച്ഛനു ഉറപ്പ് വരുത്താന്‍ അക്കാലത്ത് വയ്യ. എളുപ്പപ്പണി സമ്പത്ത് പെങ്ങളുടെ മകനു നല്‍കലാണ്. പെങ്ങളും താനും ഒരമ്മക്ക് പെറ്റതായത് കൊണ്ട് ജീനുണ്ട് എന്നുറപ്പ്. അപ്പോല്‍ പെങ്ങടെ മക്കള്‍ക്കും കാണും. ഇങ്ങനെ മരുമക്കത്തായം നിലവില്‍ നിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലൈംഗികസ്വാതന്ത്ര്യം ഉണ്ടായിരുന്നത്രേ! സംബന്ധവുമായി വരുന്നവന് സ്വത്തില്‍ അവകാശമൊന്നുമില്ലാത്തതിനാല്‍ പെങ്ങള്‍ക്ക് ഒന്നിലധികം ലൈംഗികബന്ധങ്ങള്‍ ആവാമെന്ന് സ്വത്തിന്റെ ഉടമയായ തറവാട്ടില്‍ക്കാരണവരും കരുതൂന്നു എന്നത് തന്നെ കാര്യം. കേരളത്തില്‍ നായന്മാര്‍ക്കിടയില്‍ മരുമക്കത്തായവും അതിനോടനുബന്ധിച്ച ഈ ലൈംഗികസ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് കൊണ്ടാണ് ബൂലോകത്തെ ഏറ്റവും വലിയ ഷോവനിസ്റ്റുകളിലൊരാളായ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ബ്ലോഗിലുടനീളം ഓടി നടന്ന് നായര്‍സ്ത്രീകളെ തെറി വിളിച്ചു കൊണ്ടിരിക്കുന്നത്. :) ( എന്നാല്‍ കേരളത്തില്‍ നായന്മാര്‍ക്കിടയില്‍ മാത്രം ആയിരുന്നില്ല മരുമക്കത്തായം നിലവില്‍ നിന്നിരുന്നത് എന്ന് ചിത്രകാരന്‍ മറന്നും പോയി ;))

contd...



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 11 5:26 am ന് പോസ്റ്റ് ചെയ്തത്

8. ശ്രീവല്ലഭന്‍. has left a new comment on your post "സുലോചനയുടെ രാവുകള്‍":

വളരെ രസകരമായ എഴുത്ത്.



Posted by ശ്രീവല്ലഭന്‍. to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 15:14

9. കണ്ണനുണ്ണി has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

കഷ്ടപാടുകള്‍ പിന്നീട് ഓര്‍ക്കുംപോഴാവും...എത്രമാത്രം വിഷമം പിടിച്ചത് ആയിരുന്നു എന്ന് മനസിലാകുന്നത്...

മികച്ചത്..ഇത്തവണയും..
ആശംസകള്‍



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at January 11, 2010 7:57 AM

10. cALviN::കാല്‍‌വിന്‍ has left a new comment on your post "ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.":

ഇനിയും ഒരായിരം ഉദാഹരണം നൽകാം. എനിക്ക് ഏത് വസ്ത്രവും ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. എന്ന് കരുതി സ്കൂളിൽ പോവുമ്പോൾ ആ സ്കൂൾ നിർദ്ദേശിക്കുന്ന സ്കൂൾ യൂണിഫോം ധരിക്കാ‍ൻ ഞാൻ ബാധ്യസ്ഥനാണ്.

അത് പോലെ തന്നെ.



Posted by cALviN::കാല്‍‌വിന്‍ to 'സ്വ'കാര്യങ്ങള്‍... at January 11, 2010 4:40 AM

11. Meenu has left a new comment on your post "കന്യാകാത്വം ജൈവശാസ്ത്രപരമായി പ്രാധാന്യമുള്ള അറിവോ?...":

sensible and level headed opinions (as always) ... keep it up calvin ... :)



Posted by Meenu to Singularity at 10 January 2010 8:26 PM

12. prakash d namboodiri has left a new comment on your post "സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!":

Fine. raise the different voice whenever it is needed. English due to technical problems. Thank you for your valuable comment.



Posted by prakash d namboodiri to chithrakaran:ചിത്രകാരന്‍ at January 11, 2010 4:27 AM

13. മുരളി I Murali Nair has left a new comment on your post "താരത്തിനൊപ്പം: റോയല്‍റ്റിയും അയ്യപ്പ ബൈജുവും!":

അപ്പൊ ബൈജൂനെ വിടാനുള്ള പരിപാടിയില്ല അല്ലേ....
നോട്ടെഡ് ദി പോയിന്റ്‌...
എന്നാലും ബൈജു സ്ട്രൈക്ക്സ് എഗൈന്‍...
:) :)



Posted by മുരളി I Murali Nair to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 11, 2010 12:46 AM

14. UNNIKRISHNAN has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

ദിവ്യ,
നന്നായി പാടിയിരിക്കുന്നു.ഒരു സധാരണ കേള്‍വിക്കാരന്‍ എന്ന നിലയില്‍ പറയുകയാണ്‌ ആദ്യത്തെ രണ്ടു വരികള്‍ എന്തോ ഒരു നീട്ടിപാടിയതു പോലെ തോന്നി.ചില വരികള്‍ എന്താ പറയുക "സൂപ്പര്‍ബ്".

സംഗീതത്തിന്റെ ഏ.ബി.സി.ഡി അറിയാത്തതു കൊണ്ടാകാം ഇങ്ങനെ തോന്നിയത്.പരിഭവമരുത്[മുന്‍കൂ
ര്‍ ജാമ്യം].അല്ലെങ്കില്‍ കേട്ടു തറഞ്ഞ ഒരു പാട്ടായതു കൊണ്ടാകാം.അസൂയ കൊണ്ടു പറയുകയാണെന്ന് വിചാരിച്ചാല്‍ മതി...

എല്ലാ ഭാവുകങ്ങളും നേരുന്നു.



Posted by UNNIKRISHNAN to DIVYASMUSIC at January 11, 2010 2:34 AM

15. Diya has left a new comment on your post "ഒരു ബോംബ് ഭീഷണി":

hehe...nannayittundu. :)



Posted by Diya to നീര്‍‌മിഴിപ്പൂക്കള്‍‌ at January 11, 2010 2:09 AM

16. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!":

:-)



Posted by കുതിരവട്ടന്‍ :: kuthiravattan to chithrakaran:ചിത്രകാരന്‍ at January 11, 2010 2:26 AM

17. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നു ചുരുക്കിപ്പറഞ്ഞാൽ

[[സ്ത്രീക്ക് പുരുഷസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്. എന്നാല്‍ പുരുഷന് സ്ത്രീസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ജൈവശാസ്ത്രപരമായ പ്രാധാന്യമുള്ള അറിവല്ല.(സ്ത്രീക്ക് ഭര്‍ത്താവല്ലാതെ വേറെ പുരുഷനുമായി ബന്ധമുണ്ടാവുക എന്നത് ഭര്‍ത്താവിന്റെ ഭാവിയെ(genetic future) ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നത് ഭാര്യയുടെ ഭാവിയെ(genetic future) ബാധിക്കുന്നതല്ല-ഭര്‍ത്താവിന്റെ ധനം etc പങ്കുവച്ചുപോകുന്നതൊഴിച്ചാല്‍....ആ ബന്ധത്തില്‍ കുട്ടിയുണ്ടാകുന്നെങ്കില്‍ അത് മറ്റേ സ്ത്രീയുടെ പ്രശ്നമാണ്.അപ്പോള്‍ 'കന്യകന്‍ 'ഒരു അവശ്യ അറിവല്ല.]]

അതായത് ജൈവശാസ്ത്രപരമായി പുരുഷനു (മാത്രം) പ്രാധാന്യമുള്ളത് എന്ന് അല്ലേ? അതല്ലല്ലോ പ്രധാ‍നം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഈ അറിവിനു പ്രാധാന്യമുണ്ടോ എന്നതാണ്. പ്രകൃതിയെ സംബന്ധിച്ചേടത്തോളം അങ്ങിനെയില്ലാത്തിടത്തോളം കാലം പ്രക്രൃത്യാ ലൈംഗികമായി സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം തന്നെ. .(പുരുഷനു മാത്രമായി അങ്ങിനെ പല ആവശ്യങ്ങളും കണ്ടെന്നിരിക്കും. :))
ലിംഗസമത്വം എന്നത് ബ്രൈറ്റ് പറഞ്ഞ ലോജിക് വെച്ച് തന്നെ ബയോളജിക്കലായി ഇല്ലാതായിട്ടൊന്നുമില്ല. പുരുഷനെ സംബന്ധിച്ച് ലിംഗസമത്വം അംഗീകരിക്കാൻ പ്രയാസമായിരിക്കും എന്ന് മാത്രമേ അത് ദ്യോതിപ്പിക്കുന്നുള്ളൂ ;) അതാ‍വട്ടെ പുരുഷന്റെ സ്ട്രെങ്ത് ആയി കരുതാൻ കഴിയില്ല.വീക്നെസ്സ് ആയി മാത്രമേ കാണാൻ കഴിയൂ ;)

The end. :)



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 11 5:28 am ന് പോസ്റ്റ് ചെയ്തത്

18. കങ്കാരു has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

സീപിഎമ്മിന്റെ നയം അതുണ്ടായ കാലം മുതല്‍ കാളിമാരുടെ അടുക്കളയില്‍ അല്ലല്ലോ ഉണ്ടാക്കുന്നത്‌.സെസ് എന്താണെന്നും എപ്പോള്‍ എങ്ങനെ ആവാമെന്നും ഒക്കെ അതിനു നയമുണ്ടല്ലോ.അതുകൊണ്ടാണല്ലോ സ്മാര്‍ട്ട് സിറ്റിക്കും സെസ് കിട്ടിയത്. അങ്ങനെ തന്നെ ആണ് അമ്പത്തേഴിലെ ആദ്യ മന്ത്രിസഭയുടെ നയപ്രസന്ഗ്ഗത്തില് ‍ ഒരു കംമ്യൂനിസ്ട്ടു സമുദായം കെട്ടിപ്പടുക്കല്‍ ഉടന്‍ ലക്ഷ്യമല്ല എന്നും സാമൂഹ്യ ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്നും,സ്വകാര്യ സ്വത്തു സ്വാഗതാര്‍ഹം - എന്നും ഒക്കെ കൃത്യമായി പറഞ്ഞു വെച്ചത്. ഭൂപരിഷ്കരണം പോലും കൊണ്ഗ്രെസ്സിന്റെ 1930ലെ ലാഹോര്‍ പ്രമേയം ആണെന്നറിയാറിത്തവനോടു എന്ത് പറയാന്‍.എന്നാല്‍ ഇത് ശരിയല്ല എന്ന് അതിവിപ്ളവം(ഇവര്‍ യാത്താരത്തത്തില്‍ കന്വേര്ജ് ചെയ്യുന്നത് വലതുമായിട്ടാണ്) പറയുന്നവര് അന്നുമുതല്‍ തന്നെ ഉണ്ടല്ലോ,അവര്‍ക്ക് മനോരമ മാതൃഭൂമി മര്‍ഡോക്നെറ്റൊക്കെ പ്രചാരം കൊടുക്കുന്നത് തന്നെ,അങ്ങനെ പറയുന്നവര് കാമം കരഞ്ഞു തീര്‍ത്തോളും എന്നതുകൊണ്ടും,തങ്ങള്ടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യത്തിനു യാതൊരു കുഴപ്പവും അങ്ങനെയുള്ള കാലികള്‍ ചെയ്യില്ല എന്നത് കൊണ്ടുമാണ്. അതിനെ യതാര്‍ത്ത അര്‍ത്ഥത്തില്‍ സീ പിഎം വെല്ലുവിളിക്കുന്നത് കൊണ്ട് തന്നെ ആണ് മര്ടോക്കുകള്,വീരഭൂമികള് ,മൂരാച്ചി വലതുകള് മുതല് കാളികള്‍വരെ വെപ്രാളപ്പെടുന്നതും.ഇനി സുപ്രീം കൊടത്തിക്ക് മുകളില്‍ കാലികള്‍ക്ക് അഭിപ്രായമുന്ടെങ്കില് ഭാരതത്തില്‍ അത് നടക്കില്ലല്ലോ,ഇത് ചിത്രഗുപ്തമൌര്യന്റെ ഭരണഘടനയുള്ള നാടല്ലല്ലോ.കരഞ്ഞു തന്നെ തീര്‍ത്തോ വെപ്രാളം,വിഷമം.അല്ലെങ്കില്‍ ചെന്നിതല്‍ക്കോ രാജമോഹന്മാര്‍ക്കോ ചില്ലിക്കാശിനു നാവു വാടകയ്ക്ക് കൊടുത്തുകൊണ്ടേ യിരിക്കാം.
അതല്ലെങ്കില് ഇതിലും "മുന്തിയ" യതാര്‍ത്ത ഇടതു കെട്ടിപ്പടുക്കാം,നാട്ടില്‍ മെയ്യനങ്ങി രാഷ്ട്രീയം പറയുക,പ്രവര്‍ത്തിക്കുക,ജനങ്ങളെ ഉദ്ബുദ്ധരാക്കുക,വലതുചാനല്‍ തിണ്ണ നിരങ്ങാതെ വീര ഭൂമിക്കാരന്‍ ഇട്ടു തരുന്ന എച്ചില്‍ തിന്ന്നാതെ കോഴിക്കോടും, കൊല്ലത്തും ഒക്കെ ജനത്തെ ഇലക്ഷനില്‍ അടക്കം അഭിമുഖീകരിക്കുക.അങ്ങനെ ആയിരുന്നെങ്കില്‍ എം.വീ രാഘവന് 87ല് കിട്ടിയതിനേക്കാള്‍ വോട്ടെങ്കിലും (അസാധുവോട്ടില്‍ അല്‍പ്പം കൂടുതല്‍)കഴിഞ്ഞ തെരഞ്ഞെടുപ്പില് "യതാര്‍ത്ത ഇടതിന്" കിട്ടുമായിരുന്നു.പുലഭ്യം പറയുന്ന സമയത്ത് പോസിറ്റീവ് ആയി ഒന്ന് ട്രൈ ചെയ്തു നോക്ക് മോനെ ദിനേശാ .



Posted by കങ്കാരു to P M MANOJ | പി എം മനോജ് at January 11, 2010 6:16 AM

19. അപ്പു has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ജയൻ ഏവൂർ, ജിമ്മി, നിരക്ഷരൻ, ശ്രദ്ധേയൻ, ഹരീഷ്, വിനയൻ, കാട്ടറബി, മിക്കി എല്ലാവർക്കും സന്തോഷം നിറഞ്ഞ നന്ദി :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 11, 2010 6:19 AM

20. അനില്‍ശ്രീ... has left a new comment on your post "ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.":

നന്ദി, കാല്‍‌വിന്‍.

അപ്പോഴും ഒരു സംശയം.... ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു നിയന്ത്രണം ആശാസ്യമാണോ? .. അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുമെന്ന്. ജനാധിപാത്യ ഭരണഘടന തരുന്ന ഒരു സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണോ ഇന്ത്യയില്‍ ഒരു പാര്‍ട്ടി അതിന്റെ ചട്ടകൂട് ഉണ്ടാക്കേണ്ടത്? പാര്‍ട്ടിയില്‍ ഇരിക്കാതെ തന്നെ പിന്തുണ തരുന്ന ജനങ്ങളെ കൂടി ഓര്‍ത്താല്‍ കൊള്ളാം....



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at January 11, 2010 6:05 AM

21. മാണിക്യം has left a new comment on your post "എന്തിനാണ് നിങ്ങള്‍ താണിറങ്ങിയത്!":

കോടമഞ്ഞിന്റെ പുതപ്പ് എത്ര മനോഹരം!



Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 January 2010 2:14 AM

22. divya / ദിവ്യ has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

ഉണ്ണി..കണ്ടുപിടിച്ചു കളഞ്ഞല്ലോ..വേറെ ആരും ഇത് പറഞ്ഞുമില്ല..എനിക്കും ഇതേ കാര്യം തോന്നി..ആദ്യത്തെ രണ്ടു വരി ശെരിയായില്ല...ആദ്യം തന്നെ ഞാന്‍ കുളമാക്കിയല്ലോ എന്ന് തോന്നിയിരുന്നു എനിക്കും..പിന്നെ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് ചെയ്യേണ്ട..ഇത് തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു...ഏതായാലും ഇതുപോലെ സത്യസന്ധമായ വിമര്‍ശനങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്...അതുകൊണ്ട് പരിഭവം ഒന്നും ഇല്ല...ഇനിയും എഴുതുക...



Posted by divya / ദിവ്യ to DIVYASMUSIC at January 11, 2010 11:16 AM

23. JM PBVR has left a new comment on your post "മതം മനുഷ്യനെ മയക്കുന്ന കറുപ്പ്":

LOL. Sujit, that PooMoodal comment- Did you over heard Mr. Boorshwa Pinarayi? LOL

That was a great comment Nurungu Bhai.



Posted by JM PBVR to വര@തല=തലവര at January 11, 2010 7:23 AM

24. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

Kollallo :)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to സന്തോഷ്‌ പല്ലശ്ശന at January 11, 2010 5:44 AM

25. cALviN::കാല്‍‌വിന്‍ has left a new comment on your post "ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.":

സി.പി.എം പാർട്ടി അംഗങ്ങളോടെ മതവിശ്വാസം പാടില്ല എന്ന് പറയുന്നുണ്ടോ എന്നെനിക്കുറപ്പില്ല. ഉണ്ടാവാൻ സാധ്യതയില്ല.

ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ (ഹൈപോതെറ്റിക്കലി) അത് ഭരണഘടനവിരുദ്ധമാവില്ല.

കാരണം പറയുന്നുണ്ടെങ്കിൽ തന്നെ പാർട്ടിയിൽ ഇരിക്കുമ്പോൾ അങ്ങനെ പാടില്ല എന്നല്ലേ അത് പറയുന്നുള്ളൂ. ഇന്ത്യയിലിരിക്കുമ്പോൾ അത് പാടില്ല എന്നല്ലല്ലോ.

ഒന്ന് കൂടി വിശദമാക്കാം. സി.പി.എമ്മിന്റെ വെബ്സൈറ്റ് പ്രകാരം പാർടി അംഗങ്ങൾ പാർടി ക്ലാസ് അറ്റൻഡ് ചെയ്യണമെന്ന് പറയുന്നുണ്ട്. ഏത് ക്ലാസും അറ്റൻഡ് ചെയ്യാതിരിക്കാൻ ഉള്ള വ്യക്തിസ്വാതന്ത്രം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. എന്ന് കരുതി പാർട്ടിക്കുള്ളിലിരിക്കുമ്പോൾ പാർടി ക്ലാസിൽ പങ്കെടുക്കണം എന്ന് പാർട്ടി നിയമം ഉണ്ടാക്കാൻ പാർട്ടിക്ക് അധികാരം ഇല്ലാതാവുന്നില്ല.

അനിലിനു കാര്യം പിടികിട്ടി എന്നു കരുതുന്നു.



Posted by cALviN::കാല്‍‌വിന്‍ to 'സ്വ'കാര്യങ്ങള്‍... at January 11, 2010 4:37 AM

26. നരസിംഹം has left a new comment on your post "സുലോചനയുടെ രാവുകള്‍":

മുരളിയുടെ മറ്റു കഥകളെ വച്ചു നോക്കുമ്പോള്‍ ഇതത്രത്തോളം വന്നില്ല
പലയിടത്തും തരം താഴന്ന ഏച്ചു കെട്ടിയ തമാശകള്‍
മുരളിക്കും വിമര്‍ശന മനോഭാവത്തോടെ ഒന്നു വായിച്ചാല്‍ ഞാന്‍ ഈ പറഞ്ഞത് ബോധ്യമാവും



Posted by നരസിംഹം to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 16:43

27. ഒരു നുറുങ്ങ് has left a new comment on your post "മതം മനുഷ്യനെ മയക്കുന്ന കറുപ്പ്":

മെല്ലെപ്പറയൂ മാഷേ !”കറുപ്പ്/OPIUM“കിട്ടാക്കനിയാ !
മരുന്നിനു കൂട്ടാന്‍ തന്നെയില്ല,പിന്നല്ലേ മതം ! അല്ലേലും
ആസ്ഥാനത്തുള്ളോരൊക്കെ നല്ല മയക്കത്തിലാ,അവരൊക്കെ
സുഖാലസ്യത്തിലാറാऽട്ടെ ! ബാക്കിയുള്ളോന്മാര്‍ക്ക്
ജാതിയും മതവുമൊക്കെയായങ്ങിനെ നേരം പോക്കാം !
മാര്‍ക്സദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍“ഭരണം മനുഷ്യനെ
മയക്കുന്ന കറുപ്പാ”ണെന്ന് മാറ്റിപ്പറഞ്ഞേനെ !

CONGRATZ!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at January 11, 2010 6:25 AM

28. mini//മിനി has left a new comment on your post "പാഠം ‘രണ്ട്‘":

കൊട്ടോട്ടിക്കാരൻ (.
അഭിപ്രായത്തിനു നന്ദി. മറ്റുള്ളവരെ തള്ളി ഇടിച്ചുകയറിയാൽ അടികിട്ടുമല്ലൊ. എന്നാൽ മറ്റുള്ളവരെ കാണുമ്പോൾ പേടിച്ച് പിൻ‌തിരിയരുത്.

Maths Blog Team (.
അഭിപ്രായത്തിനു നന്ദി. ചിന്തിക്കുന്നവർക്ക് ധാരാളം മനസ്സിലാക്കാൻ കഴിയും. മിനിലോകത്തിൽ അടുത്ത പോസ്റ്റ് എന്റെ സഹപ്രവർത്തകനായിരുന്ന ഒരു കണക്ക് അദ്ധ്യാപകനെ പറ്റിയാണ്. ലിങ്ക് അയക്കാം.

എറക്കാടൻ/Erakkadan (.
അഭിപ്രായത്തിനു നന്ദി.

ശ്രീ (.
അഭിപ്രായത്തിനു നന്ദി.

jayanEvoor (.
അഭിപ്രായത്തിനു നന്ദി. ഇക്കാലത്ത് കുട്ടികൾക്ക് ഉപദേശം ഇഷ്ടമല്ല.

Echmu Kutty (.
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran (.
അഭിപ്രായത്തിനു നന്ദി. എവിടെയെങ്കിലും പോയാൽ ജനത്തിരക്ക് കാണുമ്പോൾ സ്ത്രീകൾ പറയും, “അയ്യോ എന്തൊരു തിരക്കാണ്. നാളെ വന്നാൽ മതിയായിരുന്നു”. ഈ അവസരത്തിൽ നാളെയും വരാൻ ജനങ്ങൾ ഉണ്ടാവും എന്ന് ഓർക്കാറില്ല.

ചാണക്യൻ (.
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at January 11, 2010 6:12 AM

29. kaalidaasan has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

DYFI asked its members to work more on blogs and internet. One more tolerate the criticism and try to understand them with polite language.


ബ്ളോഗും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ മാര്‍ക്കറ്റിലെ സി ഐ റ്റി യു പ്രചരിപ്പിക്കുന്നതാണു കമ്യുണിസമെന്നു കരുതുന്നവരല്ല. പാര്‍ട്ടി വിശദീകരിച്ചാല്‍ അത് മാത്രമേ മനസിലാക്കാവൂ എന്നു കരുതുന്നവരും അല്ല. കുറച്ചു കൂടെ ലോക പരിചയവും കാര്യങ്ങള്‍ മനസിലാക്കാന്‍ അല്‍പ്പം കൂടി സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നവരുമാണ്. അവരോട് സംവദിക്കാന്‍ അന്ധവിശ്വാസികള്‍ക്ക് എളുപ്പം സാധിക്കുമെന്നും തോന്നുന്നില്ല.

അതിനു കുറച്ചുകൂടെ സഹിഷ്ണുതയും സ്വന്തം പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയും വേണം. തുറന്ന മനസും വേണം. സങ്കുചിതത്വവും അസഹിഷ്ണുതയും വെടിയേണ്ടിവരും. പി ഡി പിയെപ്പോലുള്ള മതതീവ്രവാദികള്‍ ഉണ്ണിത്താന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടല്ല പുരോഗമന ആശയക്കാരെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ എടുക്കേണ്ടത്. വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലണം എന്ന് വിശ്വസിക്കുന്ന ആളുടെ സഹവാസവും വക്കാലത്തുമല്ല അവിടെ സ്വീകരിക്കേണ്ടത്. അതിനെതിരെ പ്രതികരിച്ച സഖറിയയെ കയേറ്റം ചെയ്തല്ല മുഷ്ക്ക് കാണിക്കേണ്ടത്. ഡി വൈ എഫ് ഐ ആദ്യം ഇതു പോലുള്ള പിന്തിരിപ്പന്‍ നിലപാടുകള്‍ തിരുത്തണം. എന്നിട്ടേ ബ്ളോഗുകളിലും ഇന്റര്‍നെറ്റിലും ഇടപെട്ടിട്ടു കാര്യമുള്ളു. ഈ ചോദ്യത്തിന്‌ ഡി വൈ എഫ് ഐ ക്ക് എന്ത് ഉത്തരം നല്‍കാനുണ്ട്?



Posted by kaalidaasan to P M MANOJ | പി എം മനോജ് at January 11, 2010 5:08 AM

30. ഹരീഷ് തൊടുപുഴ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

ഹഹാ..

കുഞ്ഞിപെണ്ണു ചോദിച്ചതു ഡോക്ടര്‍ സാര്‍ കേട്ടല്ലോ..
അങ്ങിനെ തന്നെ വേണം സാറിനു..

അപ്പോഴേ; നമ്മുടെ ഒരു ബ്ലോഗെര്‍ സുഹ്രൂത്ത് അവിടെ പമ്മിപ്പമ്മി നില്‍ക്കുന്നുണ്ടായിരുന്നല്ലോ..കുടുംബസമേതം..
അങ്ങേരെ കണ്ടില്ലായിരുന്നോ..??



Posted by ഹരീഷ് തൊടുപുഴ to അവിയൽ..! at January 10, 2010 5:28 PM

31. Anonymous has left a new comment on your post "ഒരു മഞ്ഞ് തുള്ളിയായ് പിറന്നിരുന്നെങ്കില്‍ ...":

എങ്കില്‍ നിന്നെ എടുത്തു
ഞാനെന്റെ കണ്ണില്‍ എഴുതിയേനെ..



Posted by Anonymous to OUT OF FOCUS at January 11, 2010 5:03 AM

Reply via email to