1. kaalidaasan has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

സിമി,

കത്തോലിക്കാ സഭയുടെ അസഹിഷ്ണുത എന്നു ഞാന്‍ പൊതുവായി പറഞ്ഞതാണ്. പക്ഷെ അവരാരും ഡി വൈ എഫ് ഐ ചെയ്ത പോലെ കയ്യേറ്റം ചെയ്യാന്‍ പോകില്ല. കൂടി വന്നാല്‍ റൂബിന്‍ തോട്ടുപുറം ബ്ളോഗിലൂടെ പറയുന്ന നിരുപദ്രവമായ ചീത്തകള്‍ വരെയേ പോകൂ.

സഖറിയ പണ്ട് കണ്ണാടി കാണ്‍മോളവും എന്ന ഒരു കഥയെഴുതി.(കലാകൌമുദിയിലാണത് പ്രസിദ്ധീകരിച്ചതെന്നാണെന്റെ ഓര്‍മ്മ). ക്രിസ്തീയ വിശ്വാസത്തിന്റെ തായ് വേരിനെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു അത്. അന്നതിനെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് കത്തോലിക്കാ സഭയായിരുന്നു. അന്നവര്‍ കാണിച്ച അസഹിഷ്ണുത വേദികളിലെ വാദപ്രതിവാദത്തില്‍ ഒതുങ്ങിനിന്നതേ ഉള്ളു.ആരും കയ്യേറ്റത്തിനൊന്നും മുതിര്‍ന്നില്ല.

കത്തോലിക്കാ സഭയുമായി നിരന്തര കലഹത്തിലായിരുന്നു സഖറിയ. അന്നൊക്കെ അദ്ദേഹത്തിനു സി പി എം ഉറച്ച പിന്തുണയും കൊടുത്തിരുന്നു. നട്ടെല്ലു വളച്ചു നില്‍ക്കുന്ന സുകുമാര്‍ അഴീക്കോടിനേയും കെ ഇ എന്നിയേയും മുകുന്ദനെയും വച്ച് നോക്കുമ്പോള്‍ സഖറിയ ഉന്നത സ്ഥാനത്തു തന്നെയായിരുന്നു. ഡി വൈ എഫ് ഐക്കു പറ്റിയ ഒരു പാളിച്ചയെ വിമര്‍ശിച്ചപ്പോഴേക്കും അദ്ദേഹത്തെ മന്ദബുദ്ധിജീവി എന്നു വരെ ചില സഖാക്കള്‍ വിളിച്ചു. അതൊക്കെ വിവരക്കേടു തന്നെയാണ്.


സി പി എമ്മിന്റെ പുരോഗമന ആശയങ്ങള്‍ക്ക് എന്നും അടിയുറച്ച പിന്തുണ നല്‍കിയ വ്യക്തിയാണു സഖറിയ. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും അതിരു കടന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടിയിരുന്നത്. മാന്യമായ തരത്തില്‍. അതിന്റേതായ ഗൌവരവത്തില്‍ തന്നെ അദ്ദേഹമത് സ്വീകരിക്കുമായിരുന്നു. ഇതിന്റെയൊക്കെ ഭവിഷ്യത്ത് ഇപ്പോള്‍ അറിയാനാകില്ല. തള്ളിപ്പറഞ്ഞാലും പൊക്കിപ്പിടിക്കാന്‍ അദ്ദേഹം മദനിയൊന്നും അല്ലല്ലോ.



Posted by kaalidaasan to OpenHouse at Tuesday, January 19, 2010 9:10:00 AM GMT+05:30

2. അഭി has left a new comment on your post "സെക്കന്റ് ചാന്‍സ്":

നല്ല കഥ സുനി , എനിക്ക് വളരെ ഇഷ്ടപ്പെട്ടു .



Posted by അഭി to എന്റെ ഉപാസന || Ente Upasana at January 18, 2010 6:59:00 PM PST

3. smithameenakshy has left a new comment on your post "പരുന്തന്‍ പാറയിലെ തമാശകള്‍":

സോഡയില്‍ നുരയുന്ന രക്ഷമന്ത്രത്തിനു അടിമകളാകാത്ത കുറച്ചു പേര്‍ കൂടി കേരളത്തില്‍ ബാക്കിയില്ലെ? അപ്പോള്‍ അവര്‍ക്കായി ഭക്തി വിട്ടുകൊടുത്തു കൂടെ? പറയുന്നതു കേട്ടാല്‍ തോന്നും ഇതാണു കേരളത്തിലെ എറ്റവും വലിയ പ്രശ്നം എന്നു. സുഹ്രുത്തെ, മദ്യവും മതവും പണവും ഒക്കെ ഭൂതങ്ങളായി മനുഷ്യരെ വിഴുങ്ങുന്ന ദൈവതിന്റെ സ്വന്തം നാട്ടില്‍ ഇതു അത്ര ഉപദ്രവകരവും അസഹ്യവുമകുന്നതെങ്ങനെ? വിളക്കുകള്‍ മനുഷ്യര്‍ തന്നെ കൊളുത്തട്ടെ, അതു കണ്ടു ആരെങ്കിലുമൊക്കെ സന്തോഷിച്ചാല്‍ മര്‍ജാരനെന്താ നഷ്ടം? അവനവന്റെ ശരികള്‍ക്കു കപ്പം കൊടുക്കാതെ ഏതു വഴിയിലൂടെയും യാത്ര ചെയ്യണമെന്നു നിര്‍ബന്ധമുള്ളവര്‍ മറ്റുള്ളവരുടെ ശരികള്‍ക്കു ഒറ്റയടി പാതകള്‍ എങ്കിലും അനുവദിചുകൊടുക്കുക. അതല്ലെ സദാചാരം?



Posted by smithameenakshy to മാര്‍...ജാരന്‍ at January 18, 2010 8:12 PM

4. midhun mohan has left a new comment on your post "അവതാരം ! / AVATAR !":

മുകുന്ദാ ..

വളരെ ഉദാസീനമായ ഒരു കുറിപ്പായിരുന്നു അത്. മാത്രമല്ല, " ഇതൊക്കെ നമ്മുടെ നാട്ടില്‍ പണ്ടേ പറഞ്ഞ കാര്യങ്ങളാണ്, നമ്മള്‍ പുരാതന കാലം മുതലേ വലിയ പുള്ളികളാണ് എന്ന് പറയുന്ന തരം താണ ദേശസ്നേഹം ഉണ്ടല്ലോ, അതും വേണ്ടത്രചെലുത്തിയിട്ടുണ്ട്.

അക്കാലത്തെ ഇന്റര്‍നാഷണല്‍ ആയ ജ്ഞാന വ്യവഹാരത്തെപ്പട്ടിയോ സമാനമായ മറ്റു ജ്ഞാനധാരകളെ പറ്റിയോ ഉള്ള മനപ്പുര്‍വമോ, അല്ലാത്തതോ ആയ അജ്ഞത ഈ കുറിപ്പില്‍ കാണാം.

ഇനി അവതാര്‍ നെക്കുറിച്ച്.

അധിനിവേശത്തെ അല്ലിഗറിക്കലായി ആവിഷ്കരിക്കുന്ന ഒരു സിനിമ ആണത്.

ജെയിംസ്‌ കാമെരോനിനും സ്തുതി പാടകര്‍ക്കും വളരെ മുന്‍പ് , hidden censorship നെ മറികടക്കാനായാണ് അല്ലിഗറികള്‍ ഉപയോഗിക്കപ്പെട്ടത്. അവിടെ നിന്നും Narration , കൂടുതല്‍ സര്‍ഗ്ഗാത്മകമായ സാധ്യതകളിലേക്ക് മുന്നേറുകയും ഉന്നതമായ ആവിഷ്കാരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹോളിവുഡ് ന് ഈ പഴഞ്ചന്‍ ആവിഷ്കാര രീതിയെ ആശ്രയിക്കേണ്ടി വരുന്നത് ഭാവനയുടെ പരിമിതിയാണ്. അതിനെ വാഴ്ത്തേണ്ടി വരുന്നത്, അതില്‍ ഭ്രമിക്കുന്നത്, ആസ്വാദനത്തിന്റെ പരിമിതിയാണ്.



Posted by midhun mohan to BILATTHIPATTANAM at 18 January 2010 20:24

5. セレブ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ゴージャスなリッチセレブリティ達のアダルトコミュニティーサイト!お金と時間に優雅なセレブ女性達はアダルトコミュで男性との秘密交際を楽しんでいるのです



Posted by セレブ to പ്രതികരണവേദി at 19 January 2010 09:21

6. Manoraj has left a new comment on your post " പ്രിയ സുഹൃത്തേ, ബിനുവിന്റെ കവിതകള്‍ '...":

neelayum brownum eshtamayi.. cheriya natu paranja pole binuvitne photo pirakuvasathu varunanthalle nallath.. ethayalum nalla samrambham



Posted by Manoraj to CLS Books at January 18, 2010 6:54 PM

7. സജി has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

നമുക്കു പ്രാര്‍ത്ഥിക്കാം,
അതുപോലെ ഒരുമയോടെ പ്രവര്‍ത്തിക്കാം !!

അക്കൌണ്ടു നമ്പര്‍ കൊടുത്തതു നന്നായി.സുമനസുകള്‍ക്ക് വേണ്ടതു ചെയ്യാ കഴിയുമല്ലോ.

എന്റെ എല്ലാ സഹകരണങ്ങളൂം ഉണ്ടാവും..
നന്ദി, നമ്മുടെ ബുലോകം
സജി



Posted by സജി to നമ്മുടെ ബൂലോകം at January 19, 2010 9:45 AM

8. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "കാലം":

Stunning shot



Posted by ☮ Kaippally കൈപ്പള്ളി ☢ to നിഴല്‍ക്കൂത്ത് at 18 January 2010 19:09

9. ഒറ്റവരി രാമന്‍ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട് സര്‍,

"ചിന്തകള്‍ ചെപ്പില്‍ ഒതുക്കണ്ടതല്ല,
ചെപ്പ് തുറക്കുന്നവനെ നോക്കി, ഉറക്കം നടിക്കേണ്ടതുമില്ല..."

അല്ലെ ////
ottavari raman



ഒറ്റവരി രാമന്‍ , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 18 7:49 pm ന് പോസ്റ്റ് ചെയ്തത്

10. manomohana has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

പണ്ട് ....

കയ്യിലെ ചെറുകോടാലി കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിച്ച ഒരാള്‍ക്ക് പിന്നീട് ബുദ്ധി വളര്‍ന്നു.അദ്ദേഹം അര്‍ത്ഥവത്തായ കൃതികള്‍ രചിച്ചു.

ഇന്ന് ...

‘വിശ്വസിക്കുന്ന പ്രസ്ഥാനത്തെ’ കാണുന്നിടത്തെല്ലാം കോടാലി കമന്റ് എഴുതി മുറിക്കാന്‍ നോക്കുന്ന ആള്‍ക്കും ബുദ്ധി വളരുമോ? ഇദ്ദേഹവും അര്‍ത്ഥവത്തായ കമന്റിടാന്‍ തുടങ്ങുമോ?

ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ ബ്ലോഗ് ഉടമ കമന്റ് ഓപ്ഷന്‍ അടക്കാനുള്ള ഗട്ട്സ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Posted by manomohana to OpenHouse at Tuesday, January 19, 2010 8:42:00 AM GMT+05:30

11. Anonymous has left a new comment on your post "ശശിതരൂറിനു അഭിവാദനങ്ങള്‍":

അംഗീകാരമായി; നമ്മള്‍ ഇനി ബാര്‍സിലോനയുടെ ഇരട്ടനഗരം

തിരുവനന്തപുരത്തെയും സ്പെയിനിലെ ബാര്‍സിലോനയെയും ഇരട്ട നഗരമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍ ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോയുമായി ബാര്‍സിലോനയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണു പദ്ധതിയുടെ കരടു രേഖയ്ക്ക് അംഗീകാരമായത്.

തിരുവനന്തപുരം മേയറും ബാര്‍സിലോന മേയറും തമ്മിലാണ് അന്തിമകരാറില്‍ ഒപ്പിടേണ്ടത്. ന്യൂഡല്‍ഹിയില്‍ നിന്നു കരാറിന് അംഗീകാരം കിട്ടിയ ശേഷമായിരിക്കും ഇരു നഗരപിതാക്കന്മാരും കരാറില്‍ ഒപ്പിടുക. ആവശ്യമായ തുടര്‍നടപടികള്‍ക്കായി കരാറിന്റെ കരടു രൂപം മേയര്‍ സി. ജയന്‍ ബാബുവിനു നല്‍കിയിട്ടുണ്ട്.

ബാര്‍സിലോനയില്‍ നിന്നുള്ള സംഘം ഇൌ മാസം അവസാനം തിരുവനന്തപുരത്തെത്തുമെന്നു കേന്ദ്രമന്ത്രി ശശി തരൂര്‍ അറിയിച്ചു. ബാര്‍സിലോന നഗരത്തിന്റെ ഇന്റര്‍നാഷനല്‍ കോ-ഒാപ്പറേഷന്‍ ഡയറക്ടര്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെത്തും. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തിരുവനന്തപുരത്തു വച്ച് ഇരട്ടനഗരം പദ്ധതിയുടെ കരാറില്‍ ഒപ്പിടുമെന്നും ശശി തരൂര്‍ അറിയിച്ചു.

ഇരട്ടനഗരമാകുന്നതോടെ അടിസ്ഥാന സൌകര്യ വികസനം, സാംസ്കാരിക, കായിക മേഖലകളില്‍ പരസ്പര വിനിമയം, കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു ഗവേഷണരംഗത്തു സഹായം, മാലിന്യ സംസ്കരണ മേഖലയിലെ പദ്ധതികള്‍ക്കു സഹായം തുടങ്ങി തിരുവനന്തപുരത്തിനു ബാര്‍സിലോനയില്‍ നിന്നു വ്യത്യസ്ത മേഖലകളില്‍ സഹായം ലഭ്യമാകും.

ബാര്‍സിലോനയും
തിരുവനന്തപുരവും തമ്മിലുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കിയതില്‍ മന്ത്രി ശശി തരൂരിനോടു തങ്ങള്‍ക്കു നന്ദിയുണ്ടെന്നു ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോ പറഞ്ഞു. ഇരു നഗരങ്ങളും തമ്മില്‍ ഗുണപരമായ ഒരു ബന്ധമാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന്റെ വാതായനങ്ങള്‍ ലോകത്തിനു തുറന്നുകൊടുക്കുക എന്നതു തന്റെ തിരഞ്ഞെടുപ്പുകാല വാഗ്ദാനമായിരുന്നുവെന്നു മന്ത്രി ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ബാര്‍സിലോനയുടെ ഇരട്ടനഗരമാക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ആശയമാണ്. ബാര്‍സിലോന മേയറുമായും സിറ്റി കൌണ്‍സില്‍ പ്രതിനിധികളുമായും ഇതു സംബന്ധിച്ചു ശശി തരൂര്‍ ചര്‍ച്ചകള്‍ നടത്തുകയും ബാര്‍സിലോന പ്രതിനിധികളെ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്കു ക്ഷണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒൌദ്യോഗിക ചര്‍ച്ചകള്‍ക്കായി ബാര്‍സിലോന നഗരത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരത്തെത്തുകയും തിരുവനന്തപുരം മേയറുമായി ഇരട്ടനഗരം പദ്ധതിയുടെ പ്രാരംഭചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ മന്ത്രി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അന്നു സംഘം തിരുവനന്തപുരത്തെത്തിയത്. മേയറും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതു കൂടാതെ ആര്‍സിസി , ശ്രീചിത്ര സെന്റര്‍, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കൂടാതെ തീരദേശ മേഖലയിലെ കുട്ടികളുടെ ഫുട്ബോള്‍ ക്ളബ്ബുകളും സന്ദര്‍ശിച്ചിരുന്നു. ഒൌദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പെയിനിലെത്തിയപ്പോഴാണു മന്ത്രി ശശി തരൂര്‍ ബാര്‍സിലോന മേയറുമായി ചര്‍ച്ച നടത്തി പദ്ധതി അംഗീകരിപ്പിച്ചത്. [manorama dated 19-1-2010]



Posted by Anonymous to സര്‍ക്കാര്‍ കാര്യം at January 19, 2010 9:20 AM

12. ഭായി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

കടുവ ആയത്കൊണ്ട് ഒരു വെടി വെച്ചിട്ട് പോകാം
ഠോ...........



Posted by ഭായി to വര്‍ഷ ഗീതം at January 19, 2010 9:44 AM

13. Anonymous has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

അപ്പൊ ചത്തു കഴിഞു മാത്രമെ മദനി ക്കു അസ്സലമു അലൈകും കിട്ടൂ?
ഭരതമ്ബയുറ്റെ മോനല്ലിയൊ?



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 19, 2010 9:47 AM

14. jayanEvoor has left a new comment on your post "ഇരുകണ്ണും തുറന്നു കാണുമ്പോൾ...":

ഖാൻ പോത്തൻ കോട്
കാക്കര..

നന്ദി!

രഘുരാജൻ എന്ന മിടുക്കൻ യുവാവിന്റെ കഥ വായിക്കൂ.

ഇവിടെ



Posted by jayanEvoor to അവിയൽ..! at January 18, 2010 8:25 PM

15. the man to walk with has left a new comment on your post "കടുവയെ പിടിച്ച കിടുവ":

kaduva katha ishtaayi..
oru kaduva kaattil ninnum chaadi veenu enneyum pedippichittundu varshangalkku munpu aa kaduvaye orthu ..
best wishes



Posted by the man to walk with to വര്‍ഷ ഗീതം at January 19, 2010 9:54 AM

16. കുഞ്ഞന്‍ has left a new comment on your post "സന്തോഷത്തോടെ തുടരുന്നു..!":

നിരുഭായ്..
ചതിയ്ക്കല്ലേ..ഇപ്പൊത്തന്നെ ഒരുവിധം മുമ്പോട്ട് പോകുന്നത്..

ചിന്തകൻ മാഷെ..
സ്നേഹാശംസയും അനുഗ്രഹവും സസന്തോഷത്തോടെ സ്വീകരിക്കുന്നു.

ബിന്ദുജീ..
ലേറ്റായിട്ടൊന്നുമില്ലന്നെ..സന്തോഷം അറിയിക്കുന്നു ആശംസയ്ക്ക്.

പാലക്കുഴിജി..
ആശംസകൾ സ്നേഹപൂർവ്വം സ്വീകരിക്കുന്നു.

കുമാരേട്ടാ..
പൂക്കൾ സസന്തോഷം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.

മാണിക്യേച്ചി..
ചേച്ചിയുടെ ആശംസ സ്നേഹത്തോടെ സ്വീകരിക്കുന്നു. പിന്നെ ഇരിങ്ങലിനും കുടുംബത്തിനും ഞാൻ ചേച്ചിയുടെ ആശംസകൾ കൈമാറിക്കൊള്ളാം..

ചേച്ചി, ഇത്രയും അനുഭവസ്ഥയായ ചേച്ചിയോട് ഞാൻ പറയുന്നത് ഏൽക്കില്ലാ..ചേച്ചി ഞാൻ പാത്രം കഴുകാൻ തുടങ്ങുമ്പോൾ അവളെ വിളിച്ചു പറയും നീ ഇന്നലെ കഴുകിയതിന്റെ തിളക്കം ദേ ഇപ്പോഴും നിലനിൽക്കുന്നു,നിന്റെ കൈകൽ തൊട്ടാൽ പാത്രങ്ങൾ പളപളാ വെട്ടിത്തിളങ്ങും..ഇത്രയും പറയുമ്പോഴേക്കും പാത്രം കഴുകൽ പരിപാടി അവൾ ഏറ്റെടുക്കും. അതുപോലെ റൂം വൃത്തിയാക്കാൻ തുടങ്ങുമ്പോൾ ഞാൻ പറയും ശ്രീ ക്ലീനാക്കുമ്പോൾ മുറിയുടെ മുക്കിലും മൂലയിലും ഒരു പൊടിപോലുമുണ്ടാകില്ല..ഇതുപറയുമ്പോൾ ഒ പിന്നെയെന്നുപറഞ്ഞ് എന്റെ കയ്യിൽ നിന്നും ഹുവർ വാങ്ങി അവൾ ക്ലീനിങ് തുടങ്ങും..ഇത്തരം പൊടിക്കൈകൾ പ്രയോഗിച്ചാണ് ഞാൻ രക്ഷപ്പെടുന്നത്, പക്ഷെ മോനെ പഠിപ്പിക്കുമൊ അതൊ മറ്റു പണികൾ ചെയ്യാമൊ എന്നൊരു ചോദ്യം അവൾ ചോദിച്ചാൽ ഒരു മടിയുമില്ലാതെ ഞാൻ വീട്ടുപണികൾ ഏറ്റെടുക്കും..ഹൊ മോനെ പഠിപ്പിക്കുകയെന്നുവച്ചാൽ(ഹോം വർക്ക്)..



Posted by കുഞ്ഞന്‍ to കുഞ്ഞന്‍സ്‌ ലോകം at January 19, 2010 7:24 AM

17. അഭി has left a new comment on your post "അമ്മ മനസ്സ്":

എറക്കാടൻ / Erakkadan ,
നന്ദി മാഷെ

Manorj,
എനിക്ക് അറിയാത്ത ഒരു കാര്യം ആയിരുന്നു ഭായി പറഞ്ഞത് . ഞാന്‍ ചിക്കന്‍ ഫോക്സ് എന്നതിന്റെ മലയാളം എന്നെ ഉദേസിച്ചുള്ളൂ. തെറ്റുകള്‍ ചൂണ്ടി കാട്ടിയാല്‍ അല്ലെ തിരുത്താന്‍ പറ്റു. തുടര്‍ന്നും ഞാന്‍ ഇത് പ്രതിക്ഷിക്കുന്നു ....നന്ദി

ശ്രീ ,
ഞാന്‍ അത് തിരുത്തിയിട്ടുണ്ട് . എനിക്ക് അത് അറിയില്ലായിരുന്നു . തുടര്‍ന്നും ഇത് പോലെ ഉള്ള അഭിപ്രായങ്ങള്‍ പ്രതിക്ഷിക്കുന്നു ...........നന്ദി



Posted by അഭി to എന്റെ ലോകം at January 19, 2010 9:35 AM

18. ഇട്ടിമാളു has left a new comment on your post "സെക്കന്റ് ചാന്‍സ്":

ഇന്നത്തെ കണി ഈ പോസ്റ്റ്.. കൊള്ളാം.. നല്ലൊരു വായന

വായിച്ചു കഴിഞ്ഞപ്പോ ഇത് വേറൊരു തരത്തിൽ എഴുതി നശിപ്പിച്ചാലൊ എന്നൊരു ചിന്ത..

ഭാവനയുടെ ആവശ്യമില്ല.. ഈ തീമിന്റെ വേറൊരുഅവതരണം നേരിട്ടു കണാനുള്ള ഫസ്റ്റ് ചാൻസ് തന്നെ കിട്ടിയിട്ടുണ്ടെ.. :)



Posted by ഇട്ടിമാളു to എന്റെ ഉപാസന || Ente Upasana at January 18, 2010 7:55:00 PM PST

19. ഹരീഷ് തൊടുപുഴ has left a new comment on your post "സിയാബ് -കോമാളി വേഷം കെട്ടിയ മനോരമ.":

മനോരമയേ പറ്റി ഒരക്ഷരം കുറ്റം പറയരുതിനി..
പഠനകാലത്ത്; രാത്രികളില്‍ ഏതെങ്കിലും ബസ്സ്റ്റാന്‍ഡുകളില്‍ പെട്ടുപോകുമ്പോള്‍ ഒന്നു കിടന്നു വിശ്രമിക്കാന്‍ എത്രയേറേ ഉപകരിച്ചിട്ടുണ്ടെന്നറിയാമോ ഈ പത്രം..
പണ്ടു കാലം മുതല്‍ക്കേ പരസ്യങ്ങള്‍ എന്റെ വീക്ക്നെസ്സ് ആയിരുന്നു..
ഇന്നും..
അതൊക്കെ വായിച്ചറിയണമെങ്കില്‍ ടി. പത്രം കൂടിയേ കഴിയൂ..
ഇന്നും രാവിലേ ആദ്യം തൂറന്നുനോക്കുന്ന പത്രം മനോരമയാണു..
അതു കഴിഞ്ഞേ മറ്റു പത്രങ്ങള്‍ നോക്കൂ..
അത്രക്കടിക്ടാണു എനിക്കീ പത്രത്തിനെ..

അങ്ങിനെയൂള്ള ആ മനോരമയോടണോ...



Posted by ഹരീഷ് തൊടുപുഴ to വിനയുടെ ലോകം at January 18, 2010 6:36 PM

20. കണ്ണനുണ്ണി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

പക്ഷെ ഇപ്പൊ വല്യതായി.. കടുവയെ ഒക്കെ പുല്ലു വിലയാ...സത്യായിട്ടും...



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 19, 2010 9:40 AM

21. ശ്രീ has left a new comment on your post "അമ്മ മനസ്സ്":

മനോരാജ് മാഷ് പറഞ്ഞ സംശയം വായനയ്ക്കിടെ എനിയ്ക്കും തോന്നി. "വസൂരി" എന്ന രോഗം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പെങ്കിലും അപ്രത്യക്ഷമായതാണ് എന്നാണറിവ്.

[1979 ഓടെ ലോകത്തു നിന്നും വസൂരിയെ പൂര്‍ണ്ണമായും തുടച്ചു നീക്കി എന്ന് WHO അവകാശപ്പെടുന്നു.]



Posted by ശ്രീ to എന്റെ ലോകം at January 19, 2010 8:07 AM

22. smitha has left a new comment on your post "ഉത്തരം കിട്ടാത്ത ചോദ്യം?":

y sree where were you?? ente replyku oru approval tharu... is it crct or not?



Posted by smitha to ശ്രീ ചിത്രജാലകം at January 18, 2010 7:02 PM

23. nalan::നളന്‍ has left a new comment on your post "ആകയാല്‍ സക്കറിയ പറഞ്ഞത്...":

ശ്രദ്ധിക്കുക, ഒളിവില്‍ കഴിഞ്ഞ എല്ലാ സി.പി.ഐ. കാരും എന്നല്ല; വിരലിലെണ്ണാവുന്ന സി.പി.ഐ. ക്കാര്‍ എന്നല്ല; കുറെയേറെ നേതാക്കള്‍. കാര്യങ്ങളെ generalize ചെയ്യുന്നത് അപകടകരമാണ്.

കുറെയേറെ എന്നാല്‍ ഏകദേശം എത്ര പേര്‍, കണക്കുകള്‍ ഉണ്ടോ സിമിയുടെ വക. അതോ കിട്ടിയ ചാന്‍സല്ലേ കളയേണ്ടാ​‍ എന്നു വച്ചതാണോ ?

ഈ വീഡിയോയില്‍ കാണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന നിഗമനത്തില്‍ എങ്ങനെ എത്തി ഡിങ്കാ?
“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം? മഹിളാവേദി എതിര്‍പക്ഷത്ത് ഒരു സ്ത്രീയാണുള്ളതെന്ന് ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞതും.


ഇതായിരുന്നു കാരണമെന്നു സിമിയുമെങ്ങിനെ നിഗമനത്തിലെത്തി, യൂത്ത് കോണ്‍ഗ്രസ് യോഗത്തിലായിരുന്നോ സക്കറിയ പ്രസംഗിച്ചത്, ഇതു കേട്ട് പ്രകോപിതരാകാന്‍ ? സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഡിഫിക്കാരല്ലേ, യൂത്ത് കോണ്‍ഗ്രസ്സുകാരല്ലല്ലോ ?



Posted by nalan::നളന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 19 January, 2010

24. Sankar has left a new comment on your post "കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS K...":

അടിപൊളി.
വളരെ മോനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ഗ്രഹണ കാഴ്ചകള്‍.



Posted by Sankar to കിഴക്കുനോക്കിയന്ത്രം at January 19, 2010 9:50 AM

25. Manoraj has left a new comment on your post "ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം":

suhrthe,

parichayapetan sadhichathil santhosham.. samayam kittumbol ente blog onnu sradhikkumallo?

http://manorajkr.blogspot.com



Posted by Manoraj to പിന്നാമ്പുറവായനകള്‍ at January 18, 2010 6:46 PM

26. Renjith has left a new comment on your post "തമ്പാച്ചി":

good one :)



Posted by Renjith to ചിത്രപ്പെട്ടി at January 19, 2010 8:57 AM

27. Anonymous has left a new comment on your post "കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം (im...":

ടി. എം. ജേക്കബിന്റെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിര്‍ദേശിച്ചിട്ടും നിയമസഭ നല്‍കാന്‍ വിസമ്മതിച്ച
വിഡിയോയാണ് നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവായത്. വിഡിയോ ഹാജരാക്കുന്നതു നിയമസഭയുടെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അന്നു സ്പീക്കറുടെ ഒാഫിസ് ഹൈക്കോടതി റജിസ്ട്രാര്‍ക്കു നല്‍കിയ മറുപടി. വിഡിയോയുടെ കോപ്പി നല്‍കാനാവില്ലെന്നും വിഷയം സഭയുടെ പ്രിവിലേജ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നും നിയമസഭാ അഡീഷണല്‍ സെക്രട്ടറി വി. വിജയലക്ഷ്മിയമ്മ വ്യക്തമാക്കി.[manorama dated 19-1-2010]



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 19, 2010 9:30 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ? (2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നിസ്സഹായന്‍

പാര്‍ത്ഥന്റെ പ്രസ്തുത വരികള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പ്രയോഗിച്ച ഒരുവാക്ക് (ഒരു ഭാഷയും)ഞാന്‍ ശ്രദ്ധിക്കാതെ പോയി. സാധാരണഗതിയില്‍ അത് ഉപയോഗിക്കാറില്ല. ഒരു സാങ്കല്‍പിക ചോദ്യമാണത്. മറ്റുജീവികളില്‍ നിന്ന് വ്യത്യസ്ഥമായി കണ്ടും അറിഞ്ഞും ചിന്തിച്ചും കാര്യം ഗ്രഹിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. അതാകട്ടെ ക്രമപ്രവൃദ്ധവുമാണ്. കുട്ടിക്കാലത്ത് നല്‍കപ്പെടുന്ന വിദ്യാഭ്യാസം കുട്ടികളില്‍ ആഴത്തില്‍ പതിയും എന്നത് സത്യമാണ്. മുസ്‌ലിംകുട്ടികള്‍ക്ക് നല്‍കപ്പെടുന്ന മതപഠനവിദ്യാഭ്യാസത്തെപ്പറ്റി തെറ്റായപലധാരണകളും നിലനില്‍ക്കുന്നുണ്ട്. താങ്കള്‍ അവ മയപ്പെടുത്തിപ്പറഞ്ഞിരിക്കുന്നു എന്ന് മാത്രം. ഇവിടെ യുക്തിവാദികളും നിരീശ്വരവാദികളുമായി പ്രത്യക്ഷപ്പെടുത്തില്‍ ഏതാണ്ടെല്ലാ പേരും ആ പഠനം ലഭിച്ചവര്‍ത്തന്നെ. എന്താണ് അവിടെ പഠിപ്പിക്കപ്പെടുന്നത് എന്നത് എന്നറിയുമായിരുന്നെങ്കില്‍ താങ്കളുടെ പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 95 മദ്രസകളിലും 5 വരെ ക്ലാസുകളില്‍ പഠിപ്പിക്കപ്പെടുന്നത്. മതത്തിന്റെ ചില പ്രാഥമിക പാഠങ്ങളും ആരാധനകളുടെ രൂപങ്ങളും അവയില്‍ മനപ്പാഠമാക്കാനുള്ള പ്രാര്‍ഥനകളുമാണ്. ഖുര്‍ആനിലെ ഒരദ്ധ്യായത്തിന്റെ പോലും അര്‍ഥം പഠിപ്പിക്കുന്നില്ല. ചിന്തിച്ച് ഗ്രഹിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന പ്രായമല്ല അതെന്നതിനാല്‍ അതിന് പക്വതനേടുമ്പോള്‍ ലഭിക്കുന്ന അറിവ് അവനില്‍ സ്വാധീനം തേടുന്നു. 5 ശതമാനം മദ്രസാപാഠപുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ് അതിനാല്‍ ആര്‍ക്കും അവവായിച്ചു നോക്കാവുന്നതാണ്. ഏതറ്റം വരെയും ചിലര്‍ പോകാന്‍ ശ്രമിക്കുന്നതിന്റെ കാരണം വേറെത്തന്നെ കാണേണ്ടതാണ്. മദ്രസാപഠനത്തിന് അതില്‍ സ്വാധീനം ഉണ്ടെങ്കില്‍ വ്യക്തമായ മതപഠനം നല്‍കാത്തതുകൊണ്ടാണ് എന്നാണ് ഞാന്‍ പറയുക. അതുകൊണ്ട് ബ്രയിന്‍വാഷിംഗിന് വിധേയമാകുന്നു അതുകൊണ്ടാണ് യുക്തിവാദത്തിന് ആളുകുറഞ്ഞ് പോകുന്നത് എന്നതൊക്കെ തെറ്റായ നിഗമനങ്ങളാണ്. ദൈവബോധം മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതത്രേ യാഥാര്‍ഥ്യം. അതുകൊണ്ടാണ് യുക്തിവാദപ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഇത്രമാത്രം അസഹിഷ്ണുതയും വിദ്വേഷവും പരിഹാസവും ഉള്‍കൊള്ളിച്ച് തങ്ങളുടെ ദൗത്യം തുടരേണ്ടി വരുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ലിബറലായി ചിന്തിക്കുക എന്നതിന് ഒരൊറ്റ അര്‍ഥമേയുള്ളു അത് ദൈവനിഷേധമാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 19 8:02 am ന് പോസ്റ്റ് ചെയ്തത്

29. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇ ബാലാനന്ദന്‍ സ്‌മരണ":

കമ്യൂണിസ്‌റ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്‌തുലമായ പങ്ക് വഹിച്ച സ: ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 19, 2010 9:02 AM

30. Padmadevi നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി ചിന്തിപ്പിച്ച പോസ്റ്റിനു നന്ദി
പദ്മ ദേവി



Padmadevi , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 18 7:55 pm ന് പോസ്റ്റ് ചെയ്തത്

31. ശ്രീ has left a new comment on your post "ഉണര്‍ച്ച രേഖപ്പെടുന്നത്‌":

അവയ്ക്കും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ടാകും.



Posted by ശ്രീ to ചന്ദ്രകാന്തം at January 19, 2010 7:02 AM

Reply via email to