1. ആഗ്നേയ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

കാൽ‌വിൻ അപ്പുറത്താരേലും കുപ്പിപൊട്ടിച്ചോന്നുനോക്ക്. :P
കാർന്നോർ അതിലെ എല്ലാതിനെയും ഞാൻ വിമർശിച്ചില്ലല്ലോ. പ്രണയത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞില്ലേ. ഞാനും പ്രണയത്തെക്കുറിച്ചെഴുതുന്ന ആളാണ്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ്.
പ്രണയം പ്രണയത്തിലൊതുങ്ങിയാൽ ഓ.കെ. ഇല്ലെങ്കിലത്തെ കാര്യമാണ്, വെറും പ്രണയമായാലും ഹരിയേയൊ രശ്മിയെയോ പോലെ കാണാനായില്ലെങ്കിൽ പിന്നിട് കുടുംബത്തുനടക്കുന്ന കാര്യമാണ് പറഞ്ഞത്.
ഇങ്ങനെ അസ്വസ്ഥതകളുണ്ടാക്കിയെടുക്കുന്ന പ്രണയങ്ങൾ നിലനിൽക്കുന്നുമില്ല. മാധവിക്കുട്ടി പറഞ്ഞതുപോലെ ആർക്കും ജീവിതാവസാനം വരെ ഒരാളെ സ്ഥിരമായി പ്രണയിക്കാനാകുമെന്ന് തോന്നുന്നില്ല. പക്ഷേ ആ വികാരം എന്നും സ്ഥായിയായി നിലനിൽക്കും. അതിനെന്റെ വിശദീകരണം അഥവാ മണ്ടൻ കണ്ടെത്തൽ (ഞാൻ കാൽ‌വിൻ എഴുതീത് കണ്ടിട്ടേ ഇല്ല)നാമെന്നും പ്രണയിക്കുന്നത് നമ്മെയാണെന്നും, ഈ ജീവിതത്തെതന്നെയണെന്നും.
മനസ്സിൽ പ്രണയമുള്ള ആൾ ജീവിതത്തെ പ്രണയിക്കുന്നില്ലെന്നത് കള്ളമാണ്. ഹരിക്കതു മനസ്സിലാകാഞ്ഞിട്ടാകാം. വിവാഹിതന്റെ വിവാഹിതയുടെ പ്രണയത്തിന് ഞാനെതിരല്ല. എതിർത്തിട്ടു കാര്യമില്ല. കാരണം ഞാൻ പ്രണയിക്കും എന്നുള്ള വാശിപ്പൊറത്തല്ലല്ലോ അതുണ്ടാകുന്നത്. മനസ്സിന്റെ സ്വാഭാവികപ്രക്രിയയല്ലെ? പക്ഷേ അതുകൊണ്ട് മറ്റാരെയും സങ്കടപ്പെടുത്തരുത്. ഒരു കുടുംബവും തകരരുത്. ആ പക്വതയും ,നന്മയും സമൂഅഹ്ത്തിന്റെ ഭാഗമെന്ന നിലയിൽ ഒരു വിവാഹിതൻ/വിവാഹിത പ്രണയത്തിൽ കാണിക്കണം. പക്ഷേ പ്രണയം എന്നത് അൺകണ്ടീഷനൽ ആണ്.
വ്യവസ്ഥകൾ വച്ചുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കാനാകുമോ? അപ്പൊ എന്തുചെയ്യും (ഡിഗഡിഗാ…. എല്ലാരും കൺഫ്യൂഷനായി.. എന്റെ ഇന്നത്തെ ദിവസം ധന്യമായി) ഇനി ഞാനിതൊക്കെ പറഞ്ഞോണ്ട് ഹരി ലവ് ഹണ്ട് നിർത്തോ..എവടെ?
പിന്നെ സദാചാരത്തോടുള്ള അമിതവെറുപ്പെന്തിനാണ്? അതൊക്കെത്തന്നെയാണ് സമൂഹത്തെനിലനിറുത്തുന്നതും, സ്ത്രീകളെ പകലെങ്കിലും വഴിയിലിറങ്ങിനടക്കാനനുവദിക്കുന്നതും. അമിതസദാചാരത്തെ എതിർത്താല്പോരെ?
രശ്മിയെ വേദനിപ്പിക്കരുതെന്ന് പറഞ്ഞത്, എന്റെ സ്ഥാനത്തുനിന്നു നോക്കിയാൽ എന്റെ ഭർത്താവ് എന്നോടിന്നുവരെ പ്രണയം തോന്നിയില്ലെന്ന് എന്നോടുപറഞ്ഞാൽ ഞാൻ സഹിക്കും. ആ സത്യസന്ധതയെ മാനിക്കും. പക്ഷേ ഇങ്ങനെ പരസ്യമായി പറഞ്ഞാൽ അതെനിക്കപമാനമായേ അനുഭവപ്പെടു. എന്റെ മനസ്സിനത്രക്കൊക്കെ ഉറപ്പേ ഉള്ളു.
എന്റെ ഭർത്താവ് മറ്റാരെയും മനസ്സിൽ പ്രണയിച്ചിട്ടില്ലെന്നെനിക്കു ഉറപ്പിക്കാനാവില്ല. ഈ ലോകത്തേറ്റവും സ്നേഹിക്കുന്നതെന്നെയെന്നോ, ഒരിക്കലുമെന്നോട് വെറുപ്പുതോന്നിയിട്ടേ ഇല്ലെന്നൊ, ഞാൻ ഒരുനല്ല ഭാര്യയാണെന്നോ എനിക്കഭിപ്രായമില്ല.
പക്ഷേ അദ്ദേഹത്തിനിന്നും എന്നോട് പ്രണയമുണ്ട്. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുചെന്ന പതിനെട്ടുകാരിയല്ല ഇന്നു ഞാൻ. വർഷങ്ങൾ ജീവിതത്തോടുള്ള എന്റെ സമീപനവും,കാഴ്ചപ്പാടും മാറ്റി. ആ മാറ്റം തുടരുന്നു.
അതുകൊണ്ട് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിനെന്നെ മനസ്സിലാക്കാനാവുന്നില്ല. ആ മനസ്സിലാകായ്ക ആകാം ആ പ്രണയത്തിനുപിന്നിൽ.(എന്റെ കണ്ടുപിടുത്തമാണേ)അതുതന്നെയാണു പ്രണയത്തിന്റെ സ്വഭാവവും.

പിന്നെ ഈ പോസ്റ്റ് ഒരുപെണ്ണിട്ടാൽ ഉണ്ടാകുന്ന മാമാങ്കമൊക്കെ അറിയാം. “നിങ്ങളെ ഞങ്ങളും നോക്കുന്നുണ്ടെന്ന് “ മൈന ഉറക്കെപ്പറഞ്ഞതിനു ബൂലോകത്തുണ്ടായ ബഹളമെന്തായിരുന്നു?



Posted by ആഗ്നേയ to പോങ്ങുമ്മൂടന്‍ at February 3, 2010 9:21 AM

2. the man to walk with has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ha ha ishtaayi..



Posted by the man to walk with to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 3, 2010 9:49 AM

3. kps has left a new comment on your post "കാവിലമ്മയോട്‌":

പി ആർ,കളമ്പാട്ടിനു 'പോർക്കൊരിക്കൽ' എന്നാണ്‌ പാടിക്കേൾക്കാറ്‌.പക്ഷേ ഇവിടങ്ങളിൽ,സംസാരഭാഷയിൽ,'പോത്തോക്കി' എന്നും പോത്തോഴി' എന്നും പറഞ്ഞു കേൾക്കാറുണ്ട്‌.



Posted by kps to ആത്മവിചാരം at February 3, 2010 9:50 AM

4. പഥികന്‍ has left a new comment on your post "മൂന്നാറിലെ രാഷ്ട്രീയം":

കാക്കരേ, എഴുതിപ്പിറ്റിപ്പിക്കാനും പറഞ്ഞു പറ്റിക്കാനുമൊരു ഭരണനേട്ടം എന്നതില്‍ കവിഞ്ഞൊന്നും ഈ കാട്ടിക്കൂട്ടലുകള്‍ക്കില്ല. എന്തൊക്കെ അതിക്രമങ്ങള്‍ കാട്ടിയാലും റ്റാറ്റയെയൊന്നും ഒന്നും ചെയ്യാന്‍ പോകുന്നില്ല. നാം വേറുതെ മൂന്നാറും നോക്കിയിരിക്കുന്നു. അങ്ങനെ നമ്മളെ നോക്കിയിരുത്തി രാഷ്ട്രീയ നേതൃത്വം മറ്റു പലതും ചെയ്യുന്നു.

എഴുത്തുകാരിച്ചേച്ചി, ചേച്ചി പറഞ്ഞതിനപ്പുറമൊന്നും അവിടെയും നടക്കുന്നില്ല. ഇവിടെയും നടക്കുന്നില്ല.

ഷാജി, പാലൊളിക്കു ചിലസമയങ്ങളിലുണ്ടാകുന്ന ചില ഉള്‍വിളികള്‍ മാത്രമാണതു. എന്തും തകര്‍ക്കാന്‍ കഴിയുന്നവരെല്ലാം (തകര്‍ക്കാന്‍ മാത്രം) ഇപ്പോള്‍ സ്വന്തം പക്ഷത്താണല്ലോ?

എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കു നന്ദി.



Posted by പഥികന്‍ to നീരുറവ തേടി at February 3, 2010 9:43 AM

5. karimeen/കരിമീന്‍ has left a new comment on your post "പാലേരി മാണിക്യം":

സിനിമാ നിരൂപണം എഴുതാന്‍ അറിയില്ല, അതിനാല്‍ എഴുതിയില്ല.എങ്കിലും പാലേരി മാണിക്യം ഇന്നും മനസ്സില്‍ ഇറങ്ങിപ്പോകാതിരിക്കുന്നു.
ടി.പി.രാജീവന്റെ നോവലിനെ അതിശയിച്ചിരിക്കുന്നു സിനിമ. അതൊരു പക്ഷേ മലയാളത്തില്‍ ആദ്യമായിരിക്കും.
അഹമ്മദ് ഹാജിയെ അതിശയിക്കാവുന്ന ഒരു വേഷം ഇനി മമ്മൂട്ടിക്ക് കിട്ടുമോ.............



Posted by karimeen/കരിമീന്‍ to maithreyi at 2/3/10 9:10 AM

6. കണ്ണനുണ്ണി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കുമാരേട്ടാ...അറിയാല്ലോ..വയ്യണ്ടിരുന്നോണ്ട് ഒരാഴ്ച ഇല്യാര്‍ന്നു ഇവടെ...അതോണ്ട് ഇതിലെ വരാന്‍ താമസിച്ചു...

ഒത്തിരി ഇഷ്ടപെട്ടുട്ടോ പോസ്റ്റ്‌..അനുഭവത്തിന്റെ ചൂട് നല്ലോണം ഉള്ലോണ്ടാവും...വായിക്കുനവരുടെ മനസിലും ഒരു ചെറിയ കനല് ബാക്കി വയ്ക്കുന്നു ഈ പോസ്റ്റ്‌.

സ്ഥിരം ശൈലി വിട്ടു മാറി ശ്രമിച്ചത് വളരെ നല്ല പരീക്ഷണം ആയി ട്ടോ



Posted by കണ്ണനുണ്ണി to കുമാര സംഭവങ്ങള്‍ at February 3, 2010 8:29 AM

7. Captain Haddock നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പൈപ്പ് ലൈന്‍ ഇട്ടാലോ ? അവിടെ നിന്ന് ഇങ്ങോട്ടു... ;)

ആ പന കൈ മാറ്റിയത് മാത്രെമേ കാണ്ബോ കണ്ണില്‍ തടഞ്ഞത്.



Captain Haddock , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 3 9:58 am ന് പോസ്റ്റ് ചെയ്തത്

8. മാനസ has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

കിര്‍ , അടിപൊളി!!!:p
കവിയും,കവിതയും,ഹയ്യോ....... ഒറിജിനലും തോറ്റുപോകും.......ഹഹ .



Posted by മാനസ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Tuesday, February 2, 2010 7:18:00 PM PST

9. mljagadees (http://mljagadees.wordpress.com/) നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യരില്‍ അറിവിന്റെ സമത്വം ഉണ്ടാകുന്നതു വരെ ഈ മനുഷ്യ ദൈവങ്ങളുണ്ടാകും.അറിവ് എല്ലാരിലും എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം.



mljagadees , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 3 8:13 am ന് പോസ്റ്റ് ചെയ്തത്

10. കരീം മാഷ്‌ നിങ്ങളുടെ പോസ്റ്റ് "ഇവിടം സ്വർഗ്ഗമാണ`..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Great !
Keep it up
Thumps up.



കരീം മാഷ്‌ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 3 5:37 am ന് പോസ്റ്റ് ചെയ്തത്

11. മലമൂട്ടില്‍ മത്തായി has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

Localized, self sufficient production of electrical energy may not be possible. As a means of production, the smaller the scale the larger the production cost.

That said, localized energy production does have its benefits. In my locality, the state and local government subsidize solar cells, small wind turbines and geo-thermal installations in each house-hold (if the house owner desires to have them). After they are installed, the owner can use the electricity the said installation produces. He can sell the excess energy produced to the utility company. Also since he is still connected to the utility grid, he can buy energy when the "in situ" production fails to meet demand, say during the night or cloudy or windless days. The billing is done using a NET energy used. For this the meter has to be modified.

In the case of huge wind farms, the same principle applies. They function as any other method of energy production - electricity is pumped to the grid directly when it is produced. When the wind stops, other modes of production picks up the slack.

A very good web site to know about the Renewable Energy Initiative is www.nrel.gov. They have the latest and greatest when it comes to renewable energy sources and means of energy production. One of my professors used to work on a project for producing more efficient solar cells.

In India's case, we have to a reliable power grid to handle all the above described scenarios. But in a country where only 30% of the produced energy reaches the end consumers, much has to be done before we can start thinking about wind farms, solar cells and inter-connectivity.

Apologies for commenting in English. Thank you very much for posting about this topic.



Posted by മലമൂട്ടില്‍ മത്തായി to സ്വപ്നയാത്ര at February 2, 2010 8:00 PM

12. Molly has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

Was in the same boat.
regards

Molly



Posted by Molly to പഴമ്പുരാണംസ് © Pazhamburanams at 3 February 2010 07:03

13. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദി ദൈവവിശ്വാസിയാകുമോ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ന്യൂട്ടന്‍ തന്റെ ഗവേഷണ മുറിയില്‍ പുസ്തം വായിച്ചുകൊണ്ടിരിക്കെ യുക്തിവാദിയായ ഒരു സുഹൃത്ത് കടന്നുവരുന്നു. മുറിയില്‍ കണ്ട സൗരവ്യൂഹത്തിന്റെ ചലിക്കുന്ന മാതൃക നോക്കി യുക്തിവാദി ചോദിച്ചു: 'അത്യത്ഭുതകരം ഇതാരുണ്ടാക്കി'?
ന്യൂട്ടന്‍ പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്താതെ പറഞ്ഞു: 'അതാരും ഉണ്ടാക്കിയതല്ല'. യുക്തിവാദി ചോദ്യം ആവര്‍ത്തിച്ചപ്പോഴും ന്യൂട്ടന്‍ തന്റെ മറുപടി ആവര്‍ത്തിച്ചു. യുക്തിവാദി തന്റെ ചോദ്യം ഇങ്ങനെ വ്യക്തമാക്കി: 'നിങ്ങള്‍ക്ക് എന്റെ ചോദ്യം മനസ്സിലായില്ല. ഇതാരുണ്ടാക്കി എന്നാണ് ഞാന്‍ ചോദിച്ചത്'. ന്യൂട്ടന്‍ തലഉയര്‍ത്തി ഘനഗംഭീരമായി ഉത്തരം നല്‍കി: 'അതാരും ഉണ്ടാക്കിയതല്ല. താങ്കളെ അത്ഭുതപ്പെടുത്തുന്ന ഒരു ഭൗതികവസ്തുസമാഹാരം തന്നത്താന്‍ വന്ന് ചേര്‍ന്ന സ്വയം രൂപം കൊണ്ടതാണ്'. യുക്തിവാദിക്ക് ന്യൂട്ടന്‍ തന്നെ പരിഹസിക്കുന്നതായി തോന്നി വിമ്മിട്ടം കാണിച്ചപ്പോള്‍ ന്യൂട്ടണ്‍ വായിച്ചിരുന്ന പുസ്തം മേശപ്പുറത്ത് വെച്ച് സുഹൃത്തിന്റെ ചുമലില്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു: 'താങ്കള്‍ നല്ലവണ്ണം അറിയുന്ന മഹാവ്യൂഹത്തിന്റെ കൊച്ചു പതിപ്പാണിത്. ഈ കളിപ്പാട്ടം തനിയെ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ഒരുക്കമല്ല. അതേ സമയം ഇതിന്റെ അസ്സല്‍ രൂപമായ ഒരു ഗംഭീരസൗരവ്യൂഹം ഒരാസൂത്രകനോ നിര്‍മാതാവോ കൂടാതെ ഉണ്ടായതാണെന്ന് നിങ്ങള്‍ ശാഠ്യം പിടിക്കുകയും ചെയ്യുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ നിഗമനങ്ങളുടെ പിന്നിലുള്ള താങ്കളുടെ വിസമയനീയമായ യുക്തിവിചാരം എന്താണെന്ന് എന്നെ ധരിപ്പിച്ചാലും'. യുക്തിവാദി ഒരക്ഷരം ഉരിയാടാതെ മുറിവിട്ടിറങ്ങി. (കടപ്പാട്: പ്രബോധനം. ഫെബ്രു:6)

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായതുകൊണ്ടാണ് മനുഷ്യരില്‍ 99%വും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നത്. അവരൊക്കെയും ചിന്തിക്കാന്‍ കഴിയില്ലാത്ത ബുദ്ധിശൂന്യരായതുകൊണ്ടല്ല. യുക്തിവാദികളുടെ ദൈവനിഷേധത്തിന് പിന്നില്‍ ഒരു യുക്തിയുമില്ല. ശാസ്ത്രീയത അത്രയുമില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണ്. വിശ്വാസികള്‍ക്കില്ലാത്ത ഏത് ബുദ്ധിയാണ് നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയ വിചാരത്തില്‍ നാം കാണുന്നത്. യുക്തിവാദികള്‍ വിജയിക്കാത്തിടത്ത് വേദയുക്തിവാദികള്‍ വിജയിക്കുമോ?. വസ്തുതകളെ മറച്ചുപിടിക്കാന്‍ കുറേ വാക്കുകള്‍ തലതിരിച്ചുപറഞ്ഞ് അവ്യക്തമാക്കിയാല്‍ മതിയോ?.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 3 9:55 am ന് പോസ്റ്റ് ചെയ്തത്

14. the man to walk with has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

pookkaalam vannu ..
best wishes



Posted by the man to walk with to എഴുത്തോല at February 3, 2010 9:42 AM

15. ഉപാസന || Upasana has left a new comment on your post "ജോസ് = ജോസ്":

@ Manoraj

There is a mistake in your comment. I told you that I cant write for those who like Smaller (in length) Posts

Your statement was "vayanakkaaranu vendi ezhuthan ullathallallO pOstukaL

This is wrong in my case because I am writing these all for my readers only :-). Also i never mind whether or not they are reading. I will write. if they can read they will. else let them leave it...

Thanks
:-)
Sunil || Upasana



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at February 2, 2010 8:07 PM

16. ഭായി has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

ഉം...
ഉദ്ദവ്ക്കോടന്‍!കേരള വാതം!വാഴസേന!
ജാനുവിനും അമ്മിണിക്കും ആര് ക്ലാസെടുക്കും?
പ്രസിഡന്റ് നേരിട്ടോ അതോ അണികളോ? ഹ..അല്ലെങ്കില്‍ തന്നെ അതൊരു വിഷയമല്ലല്ലോ!
നമ്മുടെ ഉണ്ണിയും കുഞിയും ജോസ്കുട്ടിയും ഒക്കെ ഉള്ളപ്പോള്‍, അല്ലേ?!

നല്ല വെട്ട്! സമ്മതിച്ചു!



Posted by ഭായി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 3, 2010 8:02 AM

17. ഞാന്‍ കശ്മലന്‍ has left a new comment on your post "യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം.....":

Why Kunjali Marakkar insisted to convert to Islam to join his army and fight ?
let us see the new serial in Asianet .



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 3, 2010 9:51 AM

18. ശ്രീ......... has left a new comment on your post "കുറ്റബോധം":

കൊള്ളാം



Posted by ശ്രീ......... to മരുന്ന് at Tuesday, February 02, 2010 7:32:00 PM

19. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദി ദൈവവിശ്വാസിയാകുമോ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ (sreyas.in) Said..

ആത്മാവും ദൈവവും എല്ലാം വെറും വിശ്വാസം തന്നെ, അന്ധവിശ്വാസം! ആത്മാവ് എന്നൊരു പേരിട്ടു വിളിച്ചാല്‍ ആത്മാവ് എന്തെന്ന് നാം അറിയുമോ?

ആത്മാവും ദൈവവും അന്ധവിശ്വാസമാണെന്നാണ് ശ്രി.ശ്രേയസിന്റെ വാദം ഭാരതീയ തത്വശാസ്ത ചിന്തയില്‍ നിന്നാണ് ഇത് ലഭിക്കുന്നതെന്ന് നേരിട്ട് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും നിരന്തരം തന്റെ വാദങ്ങള്‍ക്ക് തെളിവായി അതിനെക്കുറിച്ചുള്ള ലേഖനങ്ങളിലേക്ക് ലിങ്ക് നല്‍കുന്നതില്‍ നിന്ന് മനസ്സിലാക്കുന്നു. ദൈവം അന്ധവിശ്വാസമല്ല എന്ന് അതേ ഭാരതിയ തത്വശാസ്ത്ര ചിന്തയില്‍ നിന്ന് മനസ്സിലാക്കുന്നവരുമുണ്ടെന്നും അവര്‍ക്കാണ് മഹാ ഭൂരിപക്ഷമെന്നുമുള്ള യാഥാര്‍ഥ്യം ശ്രീയെപോലെ ഞാനും മനസ്സിലാക്കുന്നു. അവരാണ് ഹിന്ദുമത വിശ്വാസികള്‍ എന്ന് നാം പറയുന്നത്. അതേ സമയം ശ്രീയുടെ സംവാദ ശൈലിയില്‍ കാണുന്ന- നിലവിലെ യുക്തവാദികളില്‍ പലര്‍ക്കുമില്ലാത്ത- സൗഹൃദഭാവത്തെ ഞാന്‍ വിലമതിക്കുന്നു. തത്വത്തില്‍ ദൈവനിഷേധത്തിന്റെ ഒരു വേദവ്യാഖ്യാനമാണ് ശ്രീയുടെ അഭിപ്രായങ്ങള്‍ എന്ന് തോന്നുന്നു. യുക്തിവാദികളുടെതിനെ ദൈവനിഷേധത്തിന്റെ ശാസ്ത്രിയ വ്യാഖ്യാനമെന്ന് അവര്‍ക്ക് വാദമുണ്ടെങ്കിലും, ദൈവം ഭൗതികമാണ് എന്ന വാദം ഇസ്‌ലാമിനില്ലാത്തതിനാല്‍ യുക്തിവാദികളുടെ വാദം കേവലം നിഷേധമാണ് എന്നാണ് മുസ്ലിംകള്‍ കരുതുന്നത്. അതിനാല്‍ മറ്റൊന്നും ഇക്കാര്യത്തില്‍ അവരോട് പറഞ്ഞിട്ട് കാര്യമില്ല. 'മായാവി' ഇല്ല അതിനാല്‍ തെളിയിക്കാന്‍ സാധ്യമല്ല. അതേപൊലെ ദൈവമില്ല അതിനാല്‍ ശാസ്ത്രീയമായി അതിനെയും തെളിയിക്കാന്‍ സാധ്യമല്ല. ഇതാണ് വാദം. എന്ന് വെച്ചാല്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ദൈവം ഇല്ല. അത് മായാവി ഇല്ല എന്ന് പറയുന്നത് പോലെയല്ല. മായാവി രൂപംകൊള്ളുന്നത് തന്നെ ഒരു സങ്കല്‍പമയാട്ടാണ്. എന്നാല്‍ ദൈവത്തെ നാം സങ്കല്‍പിക്കുന്നത് അത്ഭുതകരമായ ഈ പ്രപഞ്ചത്തെ നോക്കികൊണ്ടാണ്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു സംഭവം ഞാനിന്ന് വായിക്കുകയുണ്ടായി. അവലംബം നല്‍കാത്തിനാല്‍ ഒരു കഥ എന്ന നിലക്ക് കണ്ടാലും മതി. അതിങ്ങനെ.(cont..)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 3 9:21 am ന് പോസ്റ്റ് ചെയ്തത്

20. ramanika has left a new comment on your post "അവള്‍ (മിനിക്കഥ )":

nannayittundu!



Posted by ramanika to പാഠഭേദം at February 3, 2010 7:22 AM

21. The Prophet Of Frivolity has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

താങ്കള്‍ എഴുതുന്നതിന് ദയവുചെയ്ത് അവലംബങ്ങളായി ഉപയോഗിക്കുന്ന രേഖ, പുസ്തകങ്ങള്‍ ഇത്യാദികളുടെ വിവരം കൂടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു. നന്ദി.



Posted by The Prophet Of Frivolity to മുത്തപ്പന്‍ at February 3, 2010 9:45 AM

22. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശ്രീ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 3 9:36 am ന് പോസ്റ്റ് ചെയ്തത്

23. karimeen has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ചരിത്രത്തെ തലകീഴായി വായിച്ച ഒരാളുടെ പ്രശ്നമാണത്. ഫേക് ഐഡന്റിറ്റിയില്‍ ഒരു തെറിപറയല്‍ ആണ് ലക്ഷ്യം എന്ന് തോന്നുന്നു.

നായര്‍ സമുദായത്തില്‍ സംബന്ധം എന്ന ഇടപാട് ഉണ്ടായിരുന്നതായി ആശാനെ സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. ആ ചെറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകണം ഈ വലിയ പോസ്റ്റ് എഴുതിയത്.
നായന്മാര്‍ എത്രയോ അവാന്തര വിഭാഗങ്ങളുണ്ട്. കിരിയത്ത് മുതല്‍ കലം കൊട്ടിയും വിളക്കിത്തലയും വരെ. ബ്രാഹ്മണരുടെ ആശ്രിതരായി കഴിഞ്ഞ ചില നായര്‍ വിഭാഗങ്ങളില്‍ മാത്രമായിരുന്നു സംബന്ധം.
തെക്കന്‍ ജില്ലകളില്‍ ഇങ്ങനെ ഒരു ഏര്‍പ്പാടേ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. കേരളം മുഴുവന്‍ നായന്മാര്‍ക്ക് സംബന്ധം ഇടപാട് ഉണ്ടാകണം എങ്കില്‍ ബ്രാഹ്മണരെ ധാരാളമായി ഇറക്കുമതി ചെയ്യേണ്ടിവരും. പ്രത്യേകിച്ചും ബ്രാഹ്മണരില്‍ അപ്ഫന്‍ ഒഴിച്ചുള്ളവര്‍ക്കേ സംബന്ധം അനുവദിച്ചിരുന്നുള്ളൂ എന്നിരിക്കെ.
ഈ ഇടപാട് നിന്നിട്ട് അറുപത് കൊല്ലമായി എന്ന് ആശാന്‍ സമ്മതിക്കുന്നുണ്ട്. ആശ്വാസം!. അറുപത് വയസ്സിന് താഴെയുള്ള നായന്മാരെങ്കിലും രക്ഷപെട്ടല്ലോ.......
പക്ഷേ ഇത്തര്‍ം പോസ്റ്റുകള്‍ ..........അത് എഴുതിയ ആളിന്റെ സംസ്കാരമല്ല മറിച്ച് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയാണ് വെളിവാക്കുന്നത്.
നാമോരോരുത്തരും മേത്തനും ഈഴവനും നായരുമൊക്കെയായി മാറിയിരിക്കുന്നു.........സുകൃതക്ഷയം! സുകൃതക്ഷയം............



Posted by karimeen to രാജീവ്‌ ചേലനാട്ട്‌ at February 3, 2010 6:36 AM

24. Rajeeve Chelanat has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

(ആദ്യത്തെ)അനോണീ,

"ഒരു ചോദ്യം ,
നായരെ പറഞ്ഞതോ നമ്പൂതിരി (പ്പാട് ) യെ പറഞ്ഞതോ , അതോ വിവരക്കേടോ ഏതാണ് ക്ഷുഭിതനാക്കിയത്?" - താങ്കള്‍ക്കു തോന്നുന്നപോലെ വ്യാഖ്യാനിക്കാം. വിരോധമില്ല. എന്റെ ഇതുവരെയുള്ള പോസ്റ്റുകളൊക്കെ, ഹിന്ദു, നായര്‍, നമ്പൂതിരി ഡിഫന്‍സ് പോസ്റ്റുകളായിരുന്നുവല്ലോ.

അനോണിമലയാളി,
ചിത്രകാരന്‍ എന്റെയും നല്ല ഒരു സുഹൃത്താണ്. സമൂഹത്തിലെ സവര്‍ണ്ണസങ്കല്‍പ്പങ്ങളെ ഒരു ദയാശകലവും കൂടാതെ, നിരന്തരം എതിര്‍ക്കുന്ന ആള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എങ്കിലും, സമൂഹത്തിലെ ആ സവര്‍ണ്ണ-അവര്‍ണ്ണ സങ്കല്‍പ്പങ്ങളെ വിലയിരുത്തുമ്പോള്‍, ചന്ത്രക്കാരന്‍ സൂചിപ്പിച്ച ഗുരുതരമായ പിഴവുകള്‍ ചിത്രകാരനും വരുത്തുന്നുണ്ട് എന്നാണ് എന്റെ പക്ഷം (വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യുന്ന പരിപാടി... ഇന്നിന്റെ മൊറാലിറ്റി വച്ച് വേറൊരു അന്നിനെ അളക്കല്‍. കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്ന..).

നമ്പൂതിരിമാരെപ്പോലെത്തന്നെ (ഏറിയോ കുറഞ്ഞോ) നായന്മാരും, ഇതര-കീഴാളസമുദായങ്ങളെ ചൂഷണം ചെയ്യുന്നതില്‍ അഗ്രഗണ്യന്മാര്‍തന്നെയായിരുന്നു. ജന്മിത്വത്തിന്റെ നെടുംതൂണുകളായിരുന്നു ആ രണ്ടു സമുദായങ്ങളും. നായര്‍ സ്ത്രീകളുടെ നമ്പൂതിരി സംബന്ധം എഴുതുമ്പോള്‍, ആ രണ്ടു സമുദായങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക അവസ്ഥകള്‍ കാണാതിരിക്കുകയുമരുത്. ഇരയെയും വേട്ടക്കാരനെയും വ്യക്തമായി തിരിച്ചറിയണമെന്ന് ചുരുക്കം.

സത്യാന്വേഷി,

ആ ലിങ്കില്‍ കൊടുത്ത ബ്ലോഗ്ഗ് കണ്ടിരുന്നില്ല. എല്ലാ ബ്ലോഗ്ഗും കണ്ണില്‍പ്പെട്ടോളണമെന്നില്ലല്ലോ. അറിവില്‍ വരുന്നതിനെയും വായിക്കാന്‍ ഇടവരുന്നതിനെയും കുറിച്ചല്ലേ അഭിപ്രായിക്കാന്‍ പറ്റൂ. എന്തായാലും അത് വായിക്കുന്നുണ്ട്.

പിന്നെ, എന്റെയും എന്റെ പോസ്റ്റിനോട് യോജിപ്പു പ്രകടിപ്പിച്ചവരുടെയും അഭിപ്രായങ്ങളെ, നായന്മാര്‍(സവര്‍ണ്ണര്‍) ഡിഫന്‍സിലായതുകൊണ്ടുള്ള കലിപ്പെന്നോ എന്തുപേരുവേണമങ്കിലും വിളിക്കാം. മുഷിയില്ല.

സുനില്‍,

പറഞ്ഞത് സത്യം. ഇത്തരം നികൃഷ്ടമായ പോസ്റ്റുകളും ചിന്തകളും വായിക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ഇതുപോലുള്ളവരെ വെറുതെ വിട്ടാലും പറ്റില്ല. എവിടെയൊക്കെ ഇത്തരം കളകള്‍ ഉയരുന്നുണ്ടോ, നമ്മളെക്കൊണ്ടാവും വിധം അതിനെ പറിച്ചെറിയാന്‍ നോക്കുക. അതേ ചെയ്യുന്നുള്ളു. ഫലമൊന്നുമുണ്ടാവില്ലെന്നറിയാം. ഇതുപോലുള്ള നിരവധി വിഷബീജങ്ങള്‍ ചുറ്റിലും, ബ്ലോഗ്ഗിലുമൊക്കെ യഥേഷ്ടമുണ്ട്താനും.

കിരണ്‍,

ഇന്നലെ തന്നെ കണ്ടിരുന്നു ചിത്രകാരന്റെ ആ ഐക്യദാര്‍ഢ്യപ്രഖ്യാപനം.

എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at February 3, 2010 8:13 AM

Reply via email to