1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ടെസ്റ്റ്‌":

ഇതു കലക്കി
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ അല്ലേ



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 5:49 PM

2. തല്ലിപ്പൊളി തൊമ്മന്‍ has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

നന്നായിരിക്കുന്നു, അരുണ്‍



Posted by തല്ലിപ്പൊളി തൊമ്മന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 4, 2010 5:44 AM

3. തല്ലിപ്പൊളി തൊമ്മന്‍ has left a new comment on your post "ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍":

അപ്പോ ങ്ങള് പുലിയാരുന്നല്ലേ..കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ. (ശ്രീ പിള്ളയേയും സന്ദീപ് ചൈതന്യയേയും മറ്റും ബഹുമാനിക്കുന്നു)



Posted by തല്ലിപ്പൊളി തൊമ്മന്‍ to Singularity at 3 March 2010 6:17 PM

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഗൃഹാതുരത്വത്തിന്റെ ഭാവി":

മനം നിറയെ ബാല്യകാലസ്മരണകളുള്ള പ്രവാസികളായ ഓരൊ മാതാപിതാക്കളും, മറുരാജ്യങ്ങളിലും അഥവാ നാട്ടിലവുധിക്കുചെല്ലുമ്പോഴും ,അസുഖം വരും/സംസ്കാരം മാറും/സ്വഭാവം കെടും ...അങ്ങിനെപലകാരണങ്ങൾ കൊണ്ടും മക്കളെ കളിമുറ്റം പോലുമില്ലാത്ത വീടുകളുടെ തടവറകളിൽ അടച്ചിടും !
പരിസരത്തെ അറിയാതെ,മാനസികമായി പോലും ഉൾവലിയുന്ന ഒരു പുത്തൻ പ്രവാസിതലമുറയാണല്ലോ മലയാളിക്കുമുമ്പിൽ വളർന്നുവരുന്നതെന്നോർത്ത് നമ്മൾക്ക് ദു:ഖിക്കാം അല്ലേ.....
എന്നാലും കാക്കക്ക് തൻ കുഞ്ഞ് പൊങ്കുഞ്ഞ് ആണല്ലൊയെന്നും !



Posted by ബിലാത്തിപട്ടണം / Bilatthipattanam to The Mistress of Small Things at 3 March 2010 23:21

5. cALviN::കാല്‍‌വിന്‍ has left a new comment on your post "നാല് ഉപദേശങ്ങൾ":

സ്ത്രീജനങ്ങള്‍ വിജയിപ്പിച്ച രണ്ട് സിനിമകളും അവര്‍ തന്നെ തിയേറ്ററില്‍ എഴുന്നേറ്റ് നിന്ന് കൂവേണ്ട സിനിമകള്‍ ആയിരുന്നുവെന്ന വെള്ളെഴുത്തിന്റെ പോയിന്റിനോട് യോജിപ്പേയുള്ളൂ ശാശ്വത്.

ഞാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളേ പറഞ്ഞുള്ളൂ

1) മലയാളസിനിമയ്ക്ക് മൊത്തത്തില്‍ വന്ന പരിണാമം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ തന്നെയെടുത്താല്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ജയറാമിന്റെയും സിതാരയുടെയും ദുഃഖത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവരെ ഉപദേശിച്ച് പിന്തിരിപ്പിക്കുന്ന ഉര്‍വശിയുടെ കര്ത്തവ്യബോധത്തിലേക്കുള്ള പരിണാമം. ഒരു നേരത്തെ ആഹാരത്തിനു എന്തുണ്ട് വക എന്നറിയാത്ത മോഹന്ലാലിന്റെ പ്രണയത്തെ തിരസ്കരിക്കാത്ത ശോഭനയില്‍ നിന്നും, തന്നെ പ്രണയിക്കുന്ന ദിലീപിനോട് ഒരു കിലോ‌ അരിയുടെ മാര്‍ക്കറ്റിലെ വില അറിഞ്ഞിട്ട് പ്രേമിക്കാന്‍ പറയുന്ന മീരാ ജാസ്മിനിലേക്കുള്ള പരിണാമം.ഇത് ഒറ്റപ്പെട്ടതല്ല. മലയാളസിനിമയുടെ മൊത്തത്തിലുള്ള സ്വഭാവമാറ്റമാണ്.

അന്യഭാഷകളിലും പുരുഷമേധാവിത്വം തന്നെയാണ് സിനിമകളില്‍- പ്രത്യേകിച്ച് കൊമേഴ്‌‌സ്യല്‍ സിനിമകളില്- പ്രതിഫലിക്കുന്നതെന്കിലും അതിനു ബുജി നാട്യമില്ല. മലയാളത്തില്‍ ബുജി നാട്യത്തോടെയാണെന്ന് മാത്രം. ബ്ലസിയുടെ സിനിമകളിലെ പ്രാധാന്യമുണ്ടെന്ന് തോന്നിക്കുന്ന എന്നാല്‍ നായകന്റെ നിഴലുമാത്രമായ നായികമാര്‍ ഉദാഹരണം.

2. കേരളത്തിലെ പ്രബുദ്ധരെന്നവകാശപ്പെടുന്ന സ്ത്രീവിഭാഗം എത്ര മാത്രം പ്രബുദ്ധരാണ് എന്ന ചോദ്യം. ഇതിനും വെള്ളയോട് യോജിച്ചതാണ്. മതം കുടൂ‌‌ബം എന്നീ രണ്ട് ശക്തമായ ഇന്സ്റ്റിറ്റ്യൂഷനുകളെ തള്ളിപ്പറയാന്‍ തയ്യാറാകാതെ (രണ്ടില്‍ നിന്നും ഉള്ള പ്രീച്ചിംഗ് ഏറ്റുവാങ്ങിക്കൊണ്ട്) വിപ്ലവത്തെ പ്രതീക്ഷിച്ചിരിക്കുന്ന തരം പൈന്കിളി ഫെമിനിസം കൊണ്ട് കാര്യമുണ്ടോയെന്നാണ്. ഇതു രണ്ടിനെയും തൊട്ട് കളിച്ചാല്‍ ശാശ്വത് പറഞ്ഞ ഇഞ്ചി വരെ കാലു മാറിയെന്നും വരും ;)

അത്രയേയുള്ളൂ.
ഇനിയിവിടെ അനോണി മേളം പ്രതീക്ഷിച്ചോളൂ‌ വെള്ളേ ;)



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at March 4, 2010 5:20 AM

6. freeeevoice has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

കൊങ്ങക്ക്‌ പിടിക്കുന്നതിന്റെ രാഷ്ട്രീയം പുരിയാതെ വളപളാ പറയുമ്പോ ഇങ്ങനെ കൊങ്ങ സാമാന്യ വല്‍ക്കരിക്ക പെടും. അങ്ങനെ വരുമ്പോ ഭഗത്സിംഗ് ബ്രിട്ടീഷുകാരന്റെ കൊങ്ങ അല്ല അവനെ തട്ടിയതും മിര്‍ച്ചികള്‍ ചോദ്യം ചെയ്യും. അത് സംഭാവിച്ചില്ലേ,ഇപ്പൊ കട്ടപ്പുറത്തിരിക്കുന്ന കൊണ്ഗ്രെസ്സ് പുരുഷോത്തമന്‍ സി.പി രാമസ്വാമിയെ വെട്ടിയ മണി ഭീകരവാദി ആണെന്നും രാമ സാമി ശുദ്ധ ജനാധിപത്യവാദി എന്നും കുറച്ചു കാലം മുമ്പ് മോഴിഞ്ഞല്ലോ.
ഇപ്പൊ ഒരു വാര്‍ത്ത വായിച്ചു, സ്വാമി നിത്യാനന്ദ(അമ്രുതാനന്ത അല്ല കേട്ടോ കുട്ടാ)നടിയോടോത്തു ആടി 'തിമിര്‍ക്കുന്ന' രംഗം. അങ്ങ് തമിഴ്നാട്ടിലാ .ദിഫിക്കാരല്ല, തമിഴന്മാര്‍ ആകെ സാമിയുടെ ആശ്രമങ്ങള്‍ അടിച്ചു പോളിച്ചോണ്ടിരിക്കുന്നു. ഈ "ആക്രമിക്കുന്നത്" എന്തിനാണ് എന്നും മിര്‍ച്ചികള്‍ക്ക് "മനസ്സിലാവില്ല". കാരണം അര്‍ത്ഥം പറഞ്ഞു പഠിച്ച ഗുരുകുലത്തില്‍ എല്ലാം തലതിരിച്ചാ പഠിച്ചു പോയത്. എന്ത് ചെയ്യാം.
ഇനി ഖജുരാവോവിലും നളന്ദയിലും ആണ്‍പെണ് സംഭോഗം നാലാള്‍ പൊക്കത്തില് കൊത്തി വെച്ചത് എടുത്തു മാറ്റാം, അതിനു ശേഷം ഹുസയിനും, "നഗ്ന" ചിത്രവും ചര്‍ച്ച ചെയ്യാം.(Perfect point,..You just proved the hypocrisy...ha,ha,ha)
മുലപ്പാലിനോക്കെ എന്താ വില, അതും വിലപേശി പ്രചാരണത്തിന് വില്‍ക്കാന്‍ തുടങ്ങി.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 4, 2010 6:10 AM

7. പ്രദീപ്‌ has left a new comment on your post "ഗൃഹാതുരത്വത്തിന്റെ ഭാവി":

ദിലീപിന്‍റെ കേരള കഫെയിലെ അഭിനയം നന്നായിരുന്നു എന്നെനിക്കു തോന്നിയിരുന്നു .പണത്തിനു വേണ്ടി ഓടുന്ന പ്രവാസിയെ അയാള്‍ നന്നായി അവതരിപ്പിച്ചു .
അതില്‍ സലിം കുമാര്‍ റോളും നന്നായിരുന്നു .
പിന്നെ കരക്ക്‌ പിടിച്ചിട്ട മീനിനെ പോലെ എന്ന് പ്രവാസിയെ ഉപമിച്ചത് മികച്ച ഉപമ തന്നെയാണ് .
പറഞ്ഞ കാര്യങ്ങളും കൊള്ളാം . നോല്‍സ്ടാ ല്ഗിയ ആണോ എന്നറിയില്ല ഈ നാട് എനിക്കൊത്തിരി നഷ്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട് . അതിലൊന്ന് നമ്മുടെ നാട്ടിലെ നാല് മണി മഴ തന്നെയാണ് .

നല്ലത് ..... ഈ പോസ്റ്റും ചിന്തകളും ...



Posted by പ്രദീപ്‌ to The Mistress of Small Things at 4 March 2010 00:39

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഉന്മീലനം":

രാഷ്ട്രീയക്കാരന്റെ മുതുകിൽ കയറിനിന്നുള്ള അസ്സലൊരു മയൂരനർത്തനം ..!
എനിക്കുനന്നായിഷ്ട്ടപ്പെട്ടു കേട്ടൊ മയൂഖ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 5:39 PM

9. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഉഷശ്രീ":

കഷ്ടം ഗള്‍ഫിതില്‍ നല്ല വെണ്ണയെ,ചിരി-
ശ്രീ കൊണ്ടു വെല്ലീടുമാ
ചില്‍ചില്‍പെട്ടിയൊടുക്കം, ഗീതമരുവും
വീടിന്നകം ചെന്നുവോ?!
ഹാ, നഷ്ടം!പറയാതെയെന്‍ നിറകടല്‍
ക്കണ്ണെന്നെ വിട്ടങ്ങുചെ-
ന്നാകെക്കൂടിയഹോ വിങ്ങുന്നു,തനുവി-
ങ്ങാണെന്നുതോന്നാതെയും!!


അല്ലാതെ എന്തുപറയാന്‍?!



Posted by ഹരിയണ്ണന്‍@Hariyannan to ഗീതാഗീതികള്‍ at March 3, 2010 2:52 PM

10. Vayady has left a new comment on your post "ഹര്‍ത്താല്‍..":

നേതാവിന്റെ ആത്‌മാവിന്‌ നിത്യശാന്തി നേരുന്നു. ഇനിയൊരു ജന്‍‌മമുണ്ടങ്കില്‍‌ ഹര്‍‌ത്താലും, ബന്ദുമില്ലാത്ത നാട്ടില്‍‌ ജനിക്കാന്‍‌ ഇടവരട്ടെയെന്ന്‌ ആശംസിക്കുന്നു.



Posted by Vayady to തണല്‍ at 4/3/10 2:41 AM

11. റീനി has left a new comment on your post "സന്ധ്യ":

സന്ധ്യ തന്‍ സിന്ദൂരത്തില്‍.......


എക്സലെന്റ്!!!!!!!!!!!!



Posted by റീനി to പൈങ്ങോടന്‍സ് പടംസ് at March 4, 2010 12:30 AM

12. ഋഷി|rISHI നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹെന്റെ ലത്തീഫേ,

വായിച്ച് എനിക്ക് മനസിലായ ചില കാര്യങ്ങൾ കുറിക്കട്ടെ,
നിങ്ങളുടെ എല്ലാ വാദഗതികളും ശരിയാണെന്നു വച്ചും,
മുഹമ്മദ് അനുകരണീയനായ വ്യക്തി ആണെന്ന് പറയുമ്പോഴും തന്നെ അങ്ങേരുടെ ചില പ്രവൃത്തികൾ ഇന്നത്തെ കാലത്തിനു യോജിച്ചു പോകുന്നില്ല എന്നും കൂട്ടത്തിൽ സമ്മതിക്കുന്നുണ്ടല്ലൊ,

എന്തുകൊണ്ട് ഗാന്ധിജിയുടേതോ, ക്രിസ്തുവിന്റേയോ ബുദ്ധന്റേയോ ആശയങ്ങളോ സ്വഭാവമോ കാലത്തിനപ്പുറം ഇന്നും പ്രസക്തമാവുന്നു എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
വൈശിഷ്ട്യസ്വഭാവം കാലം,തലമുറകൾക്ക് അപ്പുറവും വൈശിഷ്ട്യമായി നിൽക്കും,
അല്ലെങ്കിൽ മുട്ടാപ്പോക്കുകൾ പറഞ്ഞ് ഓരൊചെയ്തികളേയും ന്യായീകരിക്കേണ്ടിവരും.

വേണ്ടപ്പെട്ടവർ ഒരുതെറ്റ് ചെയ്താൽ അത് ന്യായീകരിക്കാൻ ഏതൊരു മനുഷ്യനും ടെണ്ടെൻസി ഉണ്ടാവും, പക്ഷേ നിക്ഷ്പക്ഷരായി മാറി നിന്ന് വീക്ഷിക്കുന്നവരുടെ മുമ്പിൽ അങ്ങനെയുള്ളവരും പരിഹാസ്യപാത്രങ്ങളാവുമെന്ന് മറന്ന് പോകാതെവേണം, ഏതൊരു കൊള്ളരുതായ്മകൾക്കും മറക്കുട പിടിക്കുവാൻ !

ആ അയിഷയുടെ നിഷ്ക്കളങ്കതയെങ്കിലും കണ്ട് പഠിക്കെന്റെ ചങ്ങായിമാരെ:)



ഋഷി|rISHI , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 4 4:15 am ന് പോസ്റ്റ് ചെയ്തത്

13. മാണിക്യം has left a new comment on your post "സദാചാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍":

മലയാളിയെ പോലെ മലയാളി മാത്രം. ചുമതലയും കടമയും മറന്നാലും ശരി മലയാളിക്ക് എന്തിനും ഏതിനും ഒരഭിപ്രായമുണ്ട്, പ്രത്യേകിച്ചു അന്യരുടെ കാര്യത്തില്‍. ഒരു നഗ്നചിത്രം അതിന്റെ കലാമൂല്യത്തോടെ ആസ്വദിക്കുന്നവനും മലയാളി സദാചാരവിരുദ്ധമാനു ഈ നഗ്നചിത്രം എന്നു പറയുന്നവനും മലയാളി.
ഭാരതതിലെ ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങള്‍ കൊത്തുപണികള്‍ അതു അന്നത്തെ കാലത്തു പോലും ആരും തെറ്റ് എന്നു പറഞ്ഞില്ല, കേരളത്തില്‍ മാറുമറക്കാതെ സ്ത്രീകള്‍ ജീവിച്ച കാലം അതി വിദൂരത്ത് ഒന്നുമല്ല. അന്ന് അതു നഗ്നതാ പ്രദര്‍ശനം എന്ന് ആരും പറഞ്ഞില്ല. ആ കാലത്തെ നാട്ടു നടപ്പ് അതായിരുന്നു.. ഇന്നും പുരുഷന്മാര്‍ മുണ്ടു മാത്രം ധരിച്ചു നില്‍ക്കുന്നു അതില്‍ നഗ്നതയുണ്ടോ?

ഹുസൈന്‍ വരച്ചത് ചിത്രം! അത് കണ്ടാല്‍ ഒരു വികാരവും തോന്നില്ല അതു വേറേ കാര്യം. എന്നാലും ഹൈന്ദവ വികാരം വൃണപ്പെട്ടു :) ദേവീ ദേവന്മാരുടെ രതികള്‍ അനവധി, കല്ലില്‍ കൊത്തി വച്ചിരിക്കുന്നു അതു പ്രദര്‍ശിപ്പിക്കാമോ? ഒരു മറയും ചിറയും അതിനു വേണ്ടേ? അപ്പോള്‍ അതൊന്നുമല്ല.. ഇതാണു കപട സദാചാരം അല്ലെ?

ഊണുകാലമാവും വരെയുള്ള നേരം ഘോരം ഘോരം ചര്‍ച്ച ചെയ്യാന്‍ അല്ലങ്കില്‍ വെടിവട്ടത്തിനു ചൂരുള്ള ഒരു വിഷയം അത്രേ ഉള്ളു വിശപ്പു വരുമ്പോള്‍ നിര്‍ത്തി പോകാം ഇതൊന്നും മനസ്സില്‍ തട്ടി പറയുന്നതല്ല....
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആല്ലലില്ലതെ ജീവിക്കുന്നവന്റെ നേരം പോക്ക്!

നീര്‍വിളാകാ പോസ്റ്റ് അസ്സല്‍ ആയി :)



Posted by മാണിക്യം to നീളാത്തി പൊട്ടന്‍ at March 3, 2010 3:00 PM

14. മാണിക്യം has left a new comment on your post "ഉഷശ്രീ":

ഗീതേ നന്നായി ശരിയാ കിലുക്കാം പെട്ടിയെയും ഗോപനേയും ഒന്നിച്ചു കണ്ടാല്‍ ആര്‍ക്കും കവിത വരും...
കിലുക്കിന്റെ ആ ചിരി മാത്രം മതി...
അതു പോലെ ഗോപനും....
സന്തോഷം പങ്കു വച്ചതിനു നന്ദി ..



Posted by മാണിക്യം to ഗീതാഗീതികള്‍ at March 3, 2010 3:52 PM

Reply via email to