1. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍":

മടക്കം.. മടങ്ങുന്നില്ല..
പ്രേമം... അതു കഥ തുടരും....
ഒന്നുമാത്രം ശ്രദ്ധിച്ചാല്‍മതി...
ഒരു പ്രണയം പൊളിഞ്ഞാലോ പൊളിഞ്ഞില്ലെങ്കിലോ
ഒരു കയറില്‍ അവസാനിപ്പിക്കനുള്ളതല്ല ജീവിതം...
നാട്ടുകാര്‍ തന്തയില്ലാത്തവരെന്തും പറയും...
കുടുമ്പത്തിന്റെമാനംപോയീന്നൊക്കെ...
ചുമ്മാ... അസൂയ... ഒരു പ്രണയം പൊളിഞ്ഞാലോ
അതു നാലാളറിഞ്ഞാലോ ഒന്നും സംഭവിക്കില്ല,,,
ഒരു ചുക്കും.... ആ തന്റേടമുണ്ടെങ്കില്‍ മാത്രം പ്രേമിക്കാനിറങ്ങിയാ മതി...



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to കരിനാക്ക് at March 21, 2010 6:46 AM

2. Manoraj has left a new comment on your post "അന്നയ്ക്കുള്ള എഴുത്തുകൾ":

വളരെ നന്നായിരിക്കുന്നു.. മയൂര..



Posted by Manoraj to ഋതുഭേദങ്ങള്‍ at 10:20 PM

3. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "നാസര്‍ കൂടാളി":

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

....



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുതുകവിത at March 20, 2010 9:43 PM

4. ശ്രീ has left a new comment on your post "കോളാമ്പി പൂക്കൾ":

കൊള്ളാം.

[കുസൃതിക്കുട്ടി എന്നാണ് ശരി]



Posted by ശ്രീ to ബർസ at March 20, 2010 8:18 PM

5. pavamsajin has left a new comment on your post "ജലജീവി":

പ്രിയ സുധീഷ്‌,
നന്നായിരിക്കുന്നു. ഒരു ചിത്ര തൂവാലയുടെ ഭംഗിയുണ്ട്.
വായന ഒരു കാഴ്ച കൂടി ആകുന്നതിന്റെ സുഖം.
ഇഷ്ടം
സജിന്‍



Posted by pavamsajin to ഉഭയജീവിതം at 20 March 2010 21:26

6. അച്ചൂസ് has left a new comment on your post "വേര്‍പാടിന്റെ അരുളപ്പാടുകള്‍":

വരികള്‍ നന്നായിട്ടുണ്ട് ...എങ്കിലും കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. “പ്രണയത്തിന് മരണമില്ല” എന്നല്ലേ..? നഷ്ടപ്പെടുന്നതൊന്നും നമ്മുക്കുള്ളതല്ലെന്ന് തിരിച്ചറിയുക. ഒന്ന് പെയ്ത് തോര്‍ന്നു എന്നു കരുതി മാനം വീണ്ടും കറുക്കാതിരിക്കുന്നില്ല..., പെയ്യാതെയും ഇരിക്കുന്നില്ല...ഇതൊരു പ്രപഞ്ച സത്യം ...!!!

പിന്നെ ഒരു മുന്‍കൂര്‍ വിധിയൊന്നും വേണ്ട...ഇനി തേടി വരുന്ന പ്രണയം ഹൃത്തും ശരീരവും വൃണിതപ്പെടുത്തും എന്ന്..!! അങ്ങനെയാണെങ്കില്‍ പ്രണയം തിരഞ്ഞെടുത്തതില്‍ വന്ന പാളിച്ചയാണെന്നെ ഞാന്‍ പറയൂ. ( ഒരു സംശയം മനവും .. ഹൃത്തും ഒന്നല്ലേ...തെറ്റാണെങ്കില്‍ ക്ഷമിക്കുക)



Posted by അച്ചൂസ് to നീലാംബരി at March 20, 2010 9:11 PM

7. ഭായി has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇത് വായിച്ചിട്ട് കൊറച്ച് ദെവസമായി.
എന്നും കമന്റിടാനായി വരും.കമന്റിടാന്‍ ആരംഭിക്കുംബോള്‍, കയ്യും കാലും രോമവുമെല്ലാം ഒരു വിറയല്‍..പതിയെ മടങും!

ഇത്രക്കും മഹാനായ ഒരാളെ ഞാനൊക്കെ കമന്റടിച്ചാല്‍
CIA, MOSAD, RAW, ISI, CID MOOSA, PC RAAYAPPAN ഇവരാരേലും തൂക്കിയെടുത്ത് കൊണ്ട് പോയാലോ എന്ന് പേടിച്ചിട്ടായിരുന്നു!!!

ദയവായി ഉപദ്രവിപ്പിക്കരുത്. :-)



Posted by ഭായി to ഇടിവാള്‍ at 8:09 AM, March 21, 2010

8. krishnakumar513 നിങ്ങളുടെ പോസ്റ്റ് "ഇന്ത്യക്കാരനെ മതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എയര്‍ പോര്‍ട്ട് അനുഭവങ്ങള്‍,ഇന്ത്യക്ക് പുറത്ത്,ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെ.



krishnakumar513 , തോന്ന്യാസത്താളുകള്‍ ലേക്ക് 2010, മാര്‍ച്ച് 21 10:14 am ന് പോസ്റ്റ് ചെയ്തത്

9. ravi has left a new comment on your post "ഇംഗര്‍സോളിന്റെ യുക്തിവാദം":

എ.കെ. പറഞ്ഞത് പോലെ ഹരുന്‍ യാഹ്യയുടെ സൈറ്റ് നോക്കി. ശാസ്ത്രലോകം എന്നേ തെളിയിച്ച പഴകിയ വാദങ്ങളാണ് അദ്നാന്‍ ഒക്ടരിന്റെത്. ആര് ദിവസത്തെ 450 കോടി കൊല്ലങ്ങള്‍ ആക്കുന്ന ചെപ്പടിവിദ്യ രസകരം തന്നെ. ഖുര്‍ ആനില്‍ ഇങ്ങനെയൊക്കെ ഉണ്ടോ? പിന്നെ ആര്‍ക്കും എങ്ങനെയുമൊക്കെ വ്യാഖ്യാനിക്കാം. ഹൃഗ്വേടതിലും യജുര്വേടതിലും ഇന്നത്തെ ജനിതകശാസ്ത്രമുന്ടെന്നു ഒരാള്‍ പ്രഭാഷണം ചെയ്തുനടക്കുന്നുണ്ട്. ഡോക്ടര്‍ എം.ആര്‍.രാജേഷ്‌. വായില്‍ വന്നത് കോതക്ക് പാട്ട്. അത്രയേയുള്ളൂ. ഫിസിക്സും ബയോലജിയും പഠിക്കാതവനാണ് ഭാവനയില്‍ ഓരോന്ന് സൃഷ്ടിക്കുന്നത്. ആധുനിക ഡാര്‍വിനിസ്ടുകള്‍ക്ക് പരിണാമവാദം തെളിയിക്കാന്‍ ഫോസ്സില്‍ തേടേണ്ട ആവശ്യമില്ല. ജനിതകശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ തന്നെ ധാരാളം മതി. ഇതൊന്നും ഹരുന്‍ യാഹ്യക്ക്‌ അറിയില്ലെന്ന് തോന്നുന്നു.



Posted by ravi to യുക്തിവാദം at March 20, 2010 7:40 PM

10. പാര്‍ത്ഥന്‍ has left a new comment on your post "എന്തിനീ ക്രൂരമായ വിനോദം":

ജെ.പി. ചേട്ടാ, (അപ്പൂപ്പനായാലും ഇങ്ങനെയേ വിളിക്കൂ)

എനിക്ക് ഒരു ആവശ്യം വന്നപ്പോൾ ആരും ഉണ്ടായില്ലല്ലോ എന്ന തോന്നലിൽ നിന്നുമാണ് ഈ വിരോധം ഉണ്ടായത് എന്നു മനസ്സിലാക്കിക്കൊണ്ടു പറയട്ടെ.

ഓരോ മനുഷ്യനും സ്വാർത്ഥതക്കുവേണ്ടി മനസ്സിനെ ചില കാര്യങ്ങളിൽ കണ്ടീഷ്യൻ ചെയ്തു വെച്ചിട്ടുണ്ടാകും. ജോലി ചെയ്തു വരുന്ന ഭർത്താവിന് ഭാര്യ ചൂടു ചായയുമായി കാത്തു നിൽക്കണം. മരുമകൾ ഭർത്താവിന്റെ വയസ്സായ അച്ഛനമ്മമാരെ ശുശ്രൂഷിക്കണം എന്നു തുടങ്ങി എന്റെ സുഖസൌകര്യങ്ങൾക്കനുസരിച്ച് മറ്റുള്ളവർ അവരുടെ പ്രോഗ്രമിൽ മാറ്റം വരുത്തണം എന്ന ഒരു നിർബ്ബന്ധ ബുദ്ധി സ്വയം വളർത്തിയെടുത്തിട്ടുണ്ടാകും. നല്ലകാലത്ത് മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്താലും ഇല്ലെങ്കിലും ഈ ഭാവത്തിന് ഒരു മാറ്റവും ഉണ്ടാകാറില്ല. അച്ചനെയും അമ്മയെയും ശ്രദ്ധിക്കാത്ത മക്കൾ എല്ലായിടത്തും ഉണ്ട്. അവരോടെല്ലാം എനിക്കും പുച്ഛമാണ്.

പക്ഷെ നിങ്ങൾ ആരുടെയും സഹായം പ്രതീക്ഷിക്കാതെ ആരോടും പരിഭവിക്കാതെ ജീവിക്കാൻ പഠിക്കുക. ആരെങ്കിലും എന്നെ സഹായിക്കാൻ വരും എന്നു പ്രതീക്ഷിക്കാതെ, ആരും ഇല്ലെങ്കിലും എന്നെക്കൊണ്ട് കഴിയുന്നപോലെ ഞാൻ ജീവിക്കും എന്ന ഒരു പ്രതിജ്ഞയെടുക്കുക. മനസ്സിന്റെ ചെറുപ്പം ശരീരത്തിന് ഉണ്ടാകില്ല എന്ന സത്യവും മനസ്സിലാക്കണം.
ഫേവറേറ്റ് ബുക്ക് ‘ഭഗവദ്ഗീത’ എന്ന് എഴുതിവെച്ചതുകൊണ്ടായില്ല. അത് ഉൾക്കൊള്ളാൻ ശ്രമിക്കുക. അപ്പോൾ ഈ ദുഃഖമെല്ലാം മാറിക്കിട്ടും.



Posted by പാര്‍ത്ഥന്‍ to സ്വപ്നങ്ങള്‍ at March 20, 2010 1:42 PM

11. പാഞ്ചാലി :: Panchali has left a new comment on your post "ശ്രദ്ധിക്കപ്പെടാത്തവര്‍...!":

ശ്രദ്ധിക്കാപ്പെടാത്തവരുടെ ചിത്രം!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 20, 2010 9:03 PM

12. Pyari has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എന്റെ രചന":

മാത്തടിയാ... ഓര്‍മ്മകള്‍ ഇഷ്ടായീട്ടോ..

missing അമ്മമ്മ.. :(



Posted by Pyari to സ്മൃതി at Sat Mar 20, 09:29:00 AM

13. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്തിനീ ക്രൂരമായ വിനോദം":

dear kashayakkaran chettaa

what u said is really true.
അവളൊരു സ്വാതന്ത്ര്യക്കാരിയാ. ഈ സംഭവത്തിനു മുന്‍പ് ഞാന്‍ അവള്‍ക്ക് കൂടുതല്‍ സ്നേഹം കൊടുത്തു. ഇവിടെ പല ബോംബുകള്‍ വീണിട്ടും എന്നില്‍ നിന്ന് അവള്‍ക്ക് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു.
പിന്നെ താങ്കള്‍ പറയുന്ന നിയമം അവനെതിരെ പ്രയോഗിക്കാം. പക്ഷെ അവനെ ഇപ്പോള്‍ വിടുന്നു.

++ അവനും അവള്‍ക്ക് തല്‍ക്കാലം ഇങ്ങോട്ട് NO ENTRY കൊടുക്കാന്‍ പോകുകയാ.
ഇത്തരത്തിലൊക്കെയുണ്ടായിട്ടും അവന്റെ തള്ളക്ക് അവനോട് സഹതാപമാണ്.
അവന്‍ ഇനി വന്നാല്‍ തള്ളയെ കൊണ്ട് പൊയ്ക്കൊള്ളാന്‍ പറയണം, തള്ളയുടെ നയം മാറ്റിയില്ലെങ്കില്‍.
++ ഇതൊക്കെ വായിച്ചിട്ടും നാണമില്ലാതെ കയറി വരും. എല്ലാ വാരാന്ത്യത്തിലും വന്നിരുന്നവന്‍ 2 ആഴ്ചയായി ഈ വഴിക്ക് വന്നിട്ടില്ല.
++++ ഈ ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട് ഇന്ന് എന്റെ വസതിയിലേക്ക് എന്റെ പല സുഹൃത്തുക്കളും ബന്ധുക്കളും വന്നിട്ടുണ്ട്. ഒരു ബന്ധു വന്ന് വീടെല്ലാം അടിച്ച് വാരി തുടച്ചു. മുറ്റമടിച്ചു. ഭക്ഷണം പാകം ചെയ്യാന്‍ ഭാര്യയെ സഹായിച്ചുകൊണ്ടിരിക്കുന്നു.
+ഒരു കണക്കില്‍ ഇന്നത്തെ കാലത്ത് സ്നേഹിതരാണ് കൂടുതല്‍ നല്ലത്.
സ്നേഹമാണല്ലോ എല്ലാത്തിന്റെയും ആധാരം.
അല്ലാതെ കഴുതക്കണ്ണീര്‍ പൊഴിക്കുന്ന മക്കളെയും മരുമക്കളേയും ആര്‍ക്ക് വേണം.

++ നല്ല പ്രതികരണങ്ങള്‍ പകര്‍ന്ന് തന്ന കഷായക്കാരന് ഒരിക്കല്‍ കൂടി എന്റെ സന്തോഷം അറിയിക്കട്ടെ.....



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at March 20, 2010 8:32 PM

14. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്തിനീ ക്രൂരമായ വിനോദം":

Dear parthan\
മനസ്സിലെ സങ്കടങ്ങളും വേദനയും ആരോടെങ്കിലും പങ്കുവെക്കണമല്ലോ എന്ന ഒരേ കാരണത്താലാണ് ഞാന്‍ ഇതൊക്കെ എഴുതിയത്.
എനിക്കാരുടെയും സഹായമില്ലാതെ ജീവിക്കാനറിയാം.
പക്ഷെ ഇങ്ങിനെയുള്ള ഒരു സാഹചര്യത്തില്‍ ഏതുമനുഷ്യനും ആഗ്രഹിച്ചതേ ഞാനും ആഗ്രഹിച്ചുള്ളൂ.
ആരോഗ്യത്തോടെ ഒരു വിളിപ്പാടകലെയുള്ള ദൂരത്തിരിക്കുന്ന മകനും മരുമകളും. ഒരു നേരത്തെ കഞ്ഞി ഉണ്ടാക്കി തരുവാനുള്ള സന്മന്‍സ്സ് അവര്‍ക്കുണ്ടായില്ലല്ലോ എന്ന ഒരു ദു:ഖം എനിക്കുണ്ടായി. ഞാന്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് ഞാന്‍ ഇവിടെ എഴുതി.
ഇപ്പോള്‍ നിങ്ങളുടെയെല്ലാം പ്രതികരണം കേട്ട് എനിക്ക് ഒരു തിരിച്ചറിവുണ്ടായി.
++ എന്നാലും എന്നെ സഹായിക്കാനെത്താവരെ എനിക്ക് കാണേണ്ട എന്ന ഒരു നിലപാടാണ് എനിക്കുള്ളത്.
പിന്നെ എന്റെ കാലശേഷം എന്റെ സ്വത്തുക്കള്‍ അവര്‍ അനുഭവിച്ചുകൂടാ എന്നൊരു ആഗ്രഹം ഉണ്ട്.
എത്രയോ അനാഥരായ കുട്ടികള്‍ ഒരു നേരത്തെ വിശപ്പടക്കാനാവാതെ നരകിക്കുന്നു നമ്മുടെ നാട്ടില്‍. സന്നദ്ധ സംഘടനകള്‍ക്ക് എഴുതി വെക്കണം....
+ഭഗവത് ഗീത ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷെ ചില സമയം ഞാന്‍ പതറിപോകുന്നു.
സ്വന്തം രക്തത്തില്‍ പിറന്ന മക്കളുണ്ടല്ലോ. അറിയാതെ അവരുടെ സേവനം നാം കാംക്ഷിക്കുന്നു.
++“karmanye vaadikaarasthe
maa phaleshu kadaachana"++
this is what lord krishna told arjuna in the battle filed++"
[ഭഗവത് ഗീത]

+++++++++
വായനക്കാരില്‍ നിന്ന് കൂടുതല്‍ വിലയേറിയ ഉപദേശം സ്വാഗതാര്‍ഹമാണ്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at March 20, 2010 8:21 PM

15. കഷായക്കാരൻ has left a new comment on your post "എന്തിനീ ക്രൂരമായ വിനോദം":

Sabash, Appuppa...... Sabash
Matha pithakkale nokkatha makkale kaikaryam cheyyunna oru niyamamundu. athonnu prayogichalo?
Pinne e marumol mikkavarum swanthakkari thanneyavum. athalle ithra vasi......



Posted by കഷായക്കാരൻ to സ്വപ്നങ്ങള്‍ at March 20, 2010 10:08 AM

16. suraj::സൂരജ് has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

നിസ്സഹായന്‍ ജീ, ഇങ്ങനെ നിസ്സഹായനാവാതെ ;))

ചോദ്യപ്പേപ്പറിലെ ചോദ്യം “ശരിയായ വിശ്വാസ”മേത് എന്നതിനെപ്പറ്റിയൊന്നും ഒരു “ക്ലൂവും” കൊടുക്കുന്നില്ല.

ചോദ്യപ്പേപ്പറിലെ ചോദ്യം ഇങ്ങനെയാണ്:
"ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക"

ശരിയായ ആത്മീയ ചിന്ത, ശരിയായ വിശ്വാസം എന്നിവയൊക്കെ ചോദ്യത്തില്‍ “മതവിരുദ്ധത കണ്ടുപിടിച്ച” മതക്കൊണാപ്പമ്മാരുടെ ഉഡായിപ്സ് ആണ്. പോസ്റ്റ്/വാര്‍ത്ത ഒന്നൂടി ശരിക്ക് വായിച്ചേ... ;))



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Sat Mar 20, 09:37:00 PM PDT

17. മാണിക്യം has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

അല്ല ഈ ഡോക്ടര്‍മാര്‍ക്കൊക്കെ രോഗികളെ ചികത്സിച്ചാല്‍ പോരെ ചുമ്മാ ബ്ലോഗ് എഴുതി മനുഷ്യരെ ചിരിപ്പിച്ചു വയറ് ഉളുക്കിക്കണോ? ഓ അതു ഒരു ബിസിനസ്സ് ട്രിക്ക് വയറു വേദനയും ആയി അങ്ങോട്ട് തന്നെ വരുത്താന്‍, പിന്നെ ആ കഥയും ചേര്‍‌ത്ത് അടുത്ത പോസ്റ്റ്!! ഹും ഈ ഡോക്ടര്‍ ബ്ലേഗേഴ്സിനു എന്തും ആവാല്ലോ !!



Posted by മാണിക്യം to എന്റെ കഥകള്‍ at March 20, 2010 9:07 PM

18. kaalidaasan has left a new comment on your post "മുല്ലപെരിയാര്‍: തമിഴ് നാടിന്‍റെ രാഷ്ട്രീയ അഴിഞ്ഞാട...":

അയല്‍ക്കാരന്‍ ഇടയ്ക്ക് തെങ്ങയിട്ടോളൂ എന്ന് പറഞ്ഞു ഒരു തെങ്ങ് നല്‍കിയാല്‍, കുറെ നാള്‍ കഴിഞ്ഞു ആ തെങ്ങ് വളര്‍ന്നു അവന്റെ വീടിന്റെ മുകളില്‍ വീഴും എന്ന് പറഞ്ഞു നിലവിളിച്ചാലും , പറ്റില്ല എനിക്ക് അതില്‍ നിന്ന് തന്നെ തെങ്ങയിടണം താന്‍ വേണേ വീട് പൊളിച്ചു പണിഞ്ഞോ എന്ന് പറയുന്ന മാതിരി ഉള്ള നയം.

അതു തന്നെ തമിഴ്നാടിന്റെ നയം. ഇതില്‍ രാഷ്ട്രീയം മാത്രമല്ല. ഇപ്പോള്‍ ഉദ്ദേശിക്കുന വിദഗ്ദ്ധ സമിതിക്ക് പണ്ടത്തെ സമിതികള്‍ക്ക് പറ്റിയ പാളിച്ചകള്‍ പറ്റാനുള്ള സാധ്യതയില്ല.അപ്പോള്‍ തീരുമാനം നിഷ്പക്ഷമാകും അത് തമിഴ് നാടിനനുകൂലമാകില്ല. ചില സത്യങ്ങള്‍ കുറച്ചു നാളത്തേക്ക് മൂടി വക്കാം.



Posted by kaalidaasan to ആയില്യം | Aayilyam at March 21, 2010 8:24 AM

19. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "നമ്മളില്‍ എത്ര പേര്‍ ഇത് ശ്രദ്ധിക്കാറുണ്ട് ?":

ആശംസകള്‍..
" എന്റെ വീട് അപ്പൂന്റേം... "
മാഷെഴുതിയ സംഭവം തന്നെയാണ് സിനിമ...



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, March 21, 2010 9:22:00 AM

20. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "പാതയോരത്തെ വിദ്യാലയം":

അണ്ണാ... നൂറു രൂപ....
ഇനി വല്ല സാമിയും ആണെന്ന് കരുതി കൊടുത്തു നൂക്കീതാണോ ?
കണ്ണ്ന്റെ ഓഫീസിലേക്കുളള്‍ വഴിയൊന്നു പറയാമോ?
ചുമ്മാ.. ഏയ് അതിനൊന്നുമല്ലാന്നേ...



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to വര്‍ഷ ഗീതം at March 21, 2010 9:37 AM

21. ശ്രീ......... has left a new comment on your post "ഉത്തരം കിട്ടാത്ത ചോദ്യം?":

കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും തോന്നുന്നത്.. പണ്ട് കാലം മുതല്കെ മൊബൈലില്‍ വരുന്ന ഒരു മെസ്സേജ് ആണ് ഇത്.. പുറത്തൊക്കെ എഴുതി കാണിച്ചാല്‍ തന്നെ അന്ധന് നമ്മുടെ ലിപി അറിഞ്ഞെന്നു വരില്ല.. അത് കൊണ്ട് ഈ ചര്‍ച്ച നീണ്ട പോകും..



Posted by ശ്രീ......... to ശ്രീ ചിത്രജാലകം at March 20, 2010 8:29 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to