1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

അപ്പു, ഇന്നലെ വരെ എനിക്കു പ്രശ്നങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ ഫയർഫോക്സ് എന്നെ കൊണ്ട് അപ്ഗ്രേഡ് ചെയ്യിപ്പിച്ചു.

അതു കഴിഞ് പലയിടത്തും കമന്റാൻ സാധിക്കുന്നില. ഇന്നലെ ദിവ്യൻ എന്നൊരു പോസ്റ്റിട്ടു, അതിൽ കമന്റിടാൻ നോക്കിയിട്ട് തുടർച്ചയായി എറർ മെസേജ് വന്നുകൊണ്ടിരുന്നു. അതുകാരണം വേണ്ടെന്നു വച്ചു. കാലത്തു നോക്കുമ്പോൾ അതിൽ 11 കമന്റ് പത്തെണ്ണം എന്റെ പേരിൽ ഒരെണ്ണം ഉമേഷിന്റെയും . മറ്റൊരു പോസ്റ്റ് നോക്കി തിരികെ വന്നപ്പോൾ ദിവ്യനു കമന്റ് പൂജ്യം
എന്തൊക്കെ മറിമായങളാണോ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആദ്യാക്ഷരി at 3 April 2010 06:48

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ദിവ്യന്‍":

കമന്റൊക്കെ എവിടെ പോകുന്നോ ആ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, April 03, 2010 6:51:00 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ദിവ്യന്‍":

പടച്ചോനെ ദാ എല്ലാം തിരികെ വന്നു, അപ്പുവിന്റെ ബ്ലോഗിൽ കമന്റിട്ടാൻ അത്ഭുതം നടക്കുമോ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, April 03, 2010 6:52:00 AM

4. മാണിക്യം has left a new comment on your post "ദൈവനിഷേധി !!!":

ഒരു അഭിപ്രായം പറയാന്‍ നിവര്‍ത്തിയില്ല ..കാരണം ഞാന്‍ ടിവി കാണാറില്ലാ മലയാളം സീരിയല്‍ ചാനലും കിട്ടുന്നില്ല അതുകൊണ്ടാ അല്ലേല്‍ ദേ ഇപ്പോ ചുരികയും ആയി ഞാന്‍ ചാടി വീണെനേ ..പക്ഷെ ഈ പറഞ്ഞതോക്കെ എനിക്കും തോന്നി കഴിഞ്ഞ അവധിക്ക് നാട്ടില്‍ വച്ച് സംസാരിച്ചിരിക്കുന്നതിനിടക്ക് അമ്മ ഓടുന്ന കണ്ടു മാനസപുതിയെ കാണാന്‍ മൂന്ന് കൊല്ലം കൂടി അമ്മയെ കാണാന്‍ ചെന്ന മുത്തപുത്രിയായ ഞാന്‍ ആരായി? ആ ആട്ടകഥ തീര്‍ന്നില്ലേ?“ഓ പെൺകുട്ടി സോഫീടത്ര പോരാ.” ആ വിലയിരുത്തല്‍ ജോറായി .. ഈശ്വരാ രക്ഷിക്കൂ!



Posted by മാണിക്യം to ശ്യാമം.. at 7:39 PM

5. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഇന്ദു:
ആ ഉത്തരങ്ങളൊക്കെ ശരിയാണ്. മുഴുവൻ മാർക്കും കിട്ടും.
അഗ്രഹാരത്തിൽ കഴുതൈ തമിഴ് സിനിമ ആണ്. പക്ഷേ ചോദ്യത്തിൽ മലയാളം സിനിമാ എന്നു പ്രത്യേകം പറയാത്തതുകൊണ്ട് ഈ ഉത്തരം ശരിയാകും.
*****************************
ശംഭോ മഹാദേവാ...കാശിവിശ്വനാഥാ..
എന്നെ കൈക്കൊള്ളുക....(ജടയും വൽക്കലവും ചൂടുന്നു, മേയ്ക്കപ് മാന്റെ സഹായത്തോടെ)



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 3, 2010 7:16 AM

6. അങ്കിള്‍ has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

നാഷണൽ ഹൈവേ (NH 47) യുടെ തിരുവനന്തപുരത്തുള്ള ശ്രീകാര്യം-കാര്യവട്ടം ഭാഗം പരിപാലനത്തിനു പൊതുമരാമത്ത് വകുപ്പ് ഇന്റർനെറ്റിൽ മാത്രം പ്രസിദ്ധീകരിച്ച ഒരു കോടി രൂപയുടെ ടെണ്ടർ എന്റെ ശ്രമഫലമായി റദ്ദ് ചെയ്യാൻ നിർബന്ധിതരായി: കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കൂ - എന്റെ പുതിയ പോസ്റ്റ്.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at April 3, 2010 7:54 AM

7. കരീം മാഷ്‌ നിങ്ങളുടെ പോസ്റ്റ് "ഏറ്റവും ചെറിയ സ്ഥലപ്പേര്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം പുതിയ വിവരം. നന്ദി അൽത്വാഫ്.



കരീം മാഷ്‌ , കുഞ്ഞറിവുകള്‍ ലേക്ക് 2010, ഏപ്രില്‍ 3 7:22 am ന് പോസ്റ്റ് ചെയ്തത്

8. പാഞ്ചാലി :: Panchali has left a new comment on your post "from ALMIGHTY":

നന്നായിരിക്കുന്നു!
ആദ്യ ചിത്രത്തില്‍ ഇലക്റ്റ്രിക് ലൈന്‍സ് ഒഴിവാക്കാത്തതിന് എന്തെങ്കിലും കാരണം കാണുമെന്ന് കരുതുന്നു.
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at April 3, 2010 4:19 AM

9. mini//മിനി നിങ്ങളുടെ പോസ്റ്റ് "വേനല്‍ സമ്മാനിച്ചത്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഫോട്ടോ, മത്സര സമ്മാന ഫോട്ടോയിലൂടെയാണ് ഇവിടെ വന്നത്. അഭിനന്ദനങ്ങൾ. ഫോട്ടോ ഇഷ്ടമായി.



mini//മിനി , വാലായ്മ........... ലേക്ക് 2.4.10 ന് പോസ്റ്റ് ചെയ്തത്

10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

അപ്പുവിനോടു പരാതി പറഞപ്പോൾ എന്റെ കമന്റെല്ലാം തിരികെ വന്നു.

അപ്പൊ ഇനി എന്തെങ്കിലും പ്രശ്നം കണ്ടാൽ എളുപ്പമായല്ലൊ

അല്ലെങ്കിൽ നേരത്തെ തന്നെ അപ്പുവിനോടു പറയും എന്നു ഭീഷണിപ്പെടുത്തിയാലോ ഹ ഹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആദ്യാക്ഷരി at 3 April 2010 07:21

11. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "തെക്കന്‍ മലബാറിലെ പാരീസ് കമ്യൂണ്‍":

സുനില്‍ പറഞ്ഞ് ശരിയെങ്കില്‍ ഏ കെ ഗോപാലനല്ല ഇ എം എസ് ആണ് ആദ്യം എന്നു വരും. ഞാന്‍ പറഞ്ഞത് ശരിയല്ലെന്നും. സുനില്‍ പറഞ്ഞതുകൊണ്ടുമാത്രം അതു വിശ്വസിക്കുന്നില്ല. നോക്കിയിട്ടു പറയാം.

എന്നുവെച്ച് ആവേശംകൊള്ളല്ലേ ചങ്ങാതീ.

ഇ എം എസിന്റെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ആവേശപ്പെടാനൊന്നും തരുന്നില്ല.
ഈ കലാപം ജന്മിവിരുദ്ധ കാര്‍ഷിക കലാപമാണെന്നു വിലയിരുത്താന്‍ ഇ എം എസിന്റെ ആവശ്യമില്ലായിരുന്നു. സൌമ്യേന്ദ്രനാഥ് ടഗോര്‍ (Revolutionary Communist Party of India യുടെ നേതാവ്) ഈ വിഷയത്തില്‍ 1937ല്‍ തന്നെ ഇങ്ങനെ വിലയിരുത്തിക്കൊണ്ട് ഒരു ലഘുപുസ്തകം പ്രസിദ്ധീകരിച്ചിരുന്നതായി ഇ എം എസിന്റെ കൃതിതളില്‍നിന്നു മനസ്സിലാവും. ഈ പുസ്തകത്തെ ഇ എം എസ് വിമര്‍ശിച്ചിട്ടുമുണ്ട്. 1943ല്‍ തന്നെ. എന്തിനെന്നറിയുമോ? അതു വെറും കാര്‍ഷിക കലാപമാണെന്നു പറഞ്ഞതിന്.
A Short History of the Peasant Movement in India അതുപിന്നെയെന്താണെന്നാണ് ഇ എം എസ് പറഞ്ഞതെന്നു സുനിലിന്നറിയുമോ? ആ ലേഖനം ഗൂഗ്ള്‍ ബുക്സില്‍ പൂര്‍ണ്ണരൂപത്തിലില്ലാത്തതിനാല്‍ വായിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ 1988ല്‍ ചെയ്ത ഒരു പ്രസംഗം (ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കൃഷിക്കാര്‍) ആനുഷംഗികമായി ഇതേ വിഷയം പരാമര്‍ശിക്കുന്നതു കണ്ടതില്‍നിന്നും മനസ്സിലാവുന്നത് ഇ എം എസ് പറയാനുദ്ദേശിച്ചത് ഇത് അടിസ്ഥാനപരമായി ഒരു മുസ്ലീം കലാപമാണെന്നാണ്. ജന്മിവിരുദ്ധവും മറ്റുമായ ഘടകങ്ങളുണ്ടെങ്കില്‍ക്കൂടി. വീണ്ടും പറയാം അതിനെപ്പറ്റി.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at April 3, 2010 7:40 AM

12. Sue Mrithujayan has left a new comment on your post "ഒരു പ്രണയം പിന്‍‌വലിക്കുന്നു,,,,...":

you captured it so well....all ur poems have soul!



Posted by Sue Mrithujayan to ...കലാപന്‍... at April 2, 2010 6:05 PM

13. Thasleem.P തസ്ലിം.പി നിങ്ങളുടെ പോസ്റ്റ് "സാക്കറിന്‍ കണ്ടുപിടിച്ചതെങ്ങനെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla post..



Thasleem.P തസ്ലിം.പി , കുഞ്ഞറിവുകള്‍ ലേക്ക് 2010, ഏപ്രില്‍ 3 6:56 am ന് പോസ്റ്റ് ചെയ്തത്

14. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ലേഖ:
ചോദ്യം 2-മാർക്ക് 6 ഉം കിട്ടും.
ചോദ്യം 3-ശരിയല്ലോ ഒന്നും. സ്വർഗ്ഗം താണിറങ്ങി, ആകാശമേടയായ് എന്നീ പാട്ടുകളിലെ ചരണങ്ങൾ ചോദ്യങ്ങളല്ല. ആത്മാവിൽ മുട്ടി വിളിച്ചതുപോലെ യിൽ “അതൊ ഇതോ എന്ന സംശയമില്ല താനും.

ചോദ്യം 4- സുമംഗലീ നീ യ്ക്കു മാർക്കില്ല. അതിലെ ചരണങ്ങൾ ഭൂതകാലത്തിൽ അല്ല.തുടക്കവും അല്ല.

ചോദ്യം 11-മാമാട്ടിക്കുട്ടിയമ്മ എന്നൊരു സിനിമ ഇല്ലല്ലൊ.

ചോദ്യം 5- രണ്ടുമാർക്ക് തരാം. (സുറുമ എന്ന പാട്ട് മൂന്നാംസ്ഥാനത്തു വരുന്നതിനാൽ)
ചോദ്യം 17- 2.5 മാർക്ക് കിട്ടും. (എം ജി ശ്രീകുമാർ കച്ചേരിക്കാരൻ അല്ലല്ലൊ)

കിരൺസ്, ഉള്ള മാർക്കൊക്കെ വീതിച്ച് ഇവർക്കൊക്കെ കൊടുത്തേയ്ക്കുക. ഞാൻ സന്യാസത്തിനു കാശിയ്ക്കു പോവുകയാണ്. (കൂടെ ഹിറ്റ്ലറും ഉണ്ട്).



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 3, 2010 7:11 AM

15. JM PBVR has left a new comment on your post "കൊച്ചി കണ്ടാല്‍ അച്ചു വേണ്ട":

Araby kuppayathil nammuday Pinnnarayi Saghavu aano?? lol



Posted by JM PBVR to വര@തല=തലവര at April 3, 2010 7:33 AM

16. mini//മിനി has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

മുരളി|Murali nair-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
ഗൌരിനാഥൻ-,
സ്ക്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ മഴനനഞ്ഞ് പോകുന്നത് കണ്ട് എനിക്ക് അസൂയ തോന്നാറുണ്ട്. സമീപമുള്ള പുഴയിൽ തുണികഴുകാൻ പോകാറുണ്ട്. എങ്കിലും തിരിച്ച് വീട്ടിൽ വന്ന് ചൂടുവെള്ളത്തിൽ മാത്രം കുളിക്കാൻ അനുവദിച്ച എന്റെ അമ്മയാണ് എനിക്ക് രോഗങ്ങൾ ഉണ്ടാക്കിയതെന്ന് ഞാനടക്കം മക്കൾ എല്ലാവരും അമ്മയോട്തന്നെ തമാശയായി പറയാറുണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.

അഭി-,
കൂൺ‌കറിയല്ലെങ്കിലും ഇങ്ങനെ പരീക്ഷിച്ച സംഭവം എനിക്കറിയാം. അഭിപ്രായം പറഞ്ഞതിനു നന്ദി.

കൊട്ടോട്ടിക്കാരൻ-,
അവസാനം ആ കുട്ടി എത്രയും വേഗം പുറത്ത് പോയിക്കിട്ടിയാൽ മതിയെന്നായി. അഭിപ്രായം പറഞ്ഞതിനു നന്ദി.

ബിഗു-,
അഭിപ്രായം പറഞ്ഞതിനു നന്ദി.

കണ്ണനുണ്ണി-,
പഠിക്കുന്ന കാലത്ത് ഒരു പ്രൊഫസർ പറയാറുണ്ട്. ‘നമ്മുടെ നാട്ടിൽ ഒരു ദുരന്തം ഉണ്ടായാൽ അവശേഷിക്കുന്നത് ഇപ്പോൾ തെരുവിൽ ജീവിക്കുന്നവർ മാത്രമായിരിക്കും‘ എന്ന്. അഭിപ്രായം പറഞ്ഞതിനു നന്ദി.

poor-me|പാവം-ഞാൻ-, പാലക്കുഴി-,
Jishad Cronic-, ഉമേഷ് പിലിക്കോട്-,
റോസാപ്പൂക്കൾ-,
തെരുവിൽ ജീവിക്കുന്നവരെ അവരറിയാതെ ശ്രദ്ധിച്ച് പലപ്പോഴും ഞാൻ ആശ്ചര്യപ്പെടാറുണ്ട്. അഭിപ്രായം പറഞ്ഞതിന് എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at April 3, 2010 7:35 AM

17. mini//മിനി has left a new comment on your post "പുലി വരുന്നേ; ഒരു പിടികിട്ടാപുലി":

അരുൺ കായംകുളം-, Sabu M H-, സുമേഷ്|Sumesh Menon-,
Radhika Nair-, Renjith-,
കുമാരൻ|kumaran-, ബിഗു-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
ദുശ്ശാസനൻ-,
പുലി നാട്ടിൽ ഓടിനടക്കുന്നുണ്ടല്ലൊ. അഭിപ്രായം പറഞ്ഞതിനു നന്ദി.
ദീപു-,
ഇവിടെ കണ്ണൂരിൽ പല സ്ഥലത്തായി പുലി ഇറങ്ങുന്നുണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.
Calicosentricകലീക്കോസെന്റ്രിക്ക്-,
Creative Commons License എന്ന് വെച്ചാൽ പകർത്താനും ലൈസൻസ് ഉണ്ടെന്നാണോ?



Posted by mini//മിനി to മിനിനര്‍മ്മം at April 3, 2010 7:02 AM

18. അപ്പൂട്ടന്‍ has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

കാളിദാസൻ,
മതനിന്ദ കാണുന്നത്‌ അവരുടെ വീക്ഷണകോണിലാകാം, പ്രതിഷേധിക്കാൻ അവർക്ക്‌ അവകാശവുമുണ്ട്‌. പ്രതിഷേധം സാധാരണക്കാരനെതിരെയാകുമ്പോൾ, പൊതുമുതലിനെതിരെയാകുമ്പോൾ, മറ്റു വിശ്വാസസ്ഥാപനങ്ങൾക്കെതിരെയാകുമ്പോൾ, ഒക്കെയാണ്‌ പ്രശ്നമാകുന്നത്‌. ഒരുകണക്കിന്‌ എല്ലാ സംഘടിതശക്തികളും ഈ ട്രെന്റ്‌ നന്നായി അവതരിപ്പിക്കുന്നുണ്ട്‌, കാരണം പ്രതിഷേധം മുതലെടുക്കാൻ അവരുടെ തന്നെ ഉള്ളിലുള്ളവരോ പുറത്തുനിന്നുള്ളവരോ ആയ സാമൂഹ്യദ്രോഹികൾ കൃത്യമായി സ്ഥലത്തെത്തുകയും ചെയ്യും. ഈ ലേഖകന്റെ കാഴ്ചപ്പാടിൽ (ഒന്ന്‌ വരികൾക്കിടയിൽ വായിച്ചാൽ) ഈ സാമൂഹ്യദ്രോഹികൾ ദൈവവിശ്വാസമില്ലാത്തവരാണ്‌, കുറച്ചു നേരത്തേക്കെങ്കിലും. അപ്പോൾ അവർ ആരായീ എന്ന അദ്ദേഹത്തിന്റെ അനുമാനമാണ്‌ അബദ്ധം.

അനിൽ,
കൂട്ടിച്ചേർക്കലുകൾക്ക്‌ നന്ദി. ആർഎസ്‌എസിന്‌ ഇതിൽ എന്തുകാര്യം എന്ന എന്റെ സംശയം മാറിക്കിട്ടി :)

ജിവി,
നന്ദി. പ്രസ്തുത അദ്ധ്യാപകൻ അറിയാതെയാണോ എഴുതിയത്‌ എന്നെനിക്കറിയില്ല, ഏതായാലും വിവരക്കേടാണെന്നത്‌ ഉറപ്പാണ്‌. കുറഞ്ഞപക്ഷം ഇത്‌ തന്റെ ഭാവിയ്ക്ക്‌ തന്നെ കുഴപ്പമാണെന്ന്‌ ഒരു കോളേജ്‌ അദ്ധ്യാപകൻ അറിയാതിരിക്കണമെങ്കിൽ അസാമാന്യവിവരക്കേട്‌ എന്നേ പറയാനാവൂ.

സത,
നിരീശ്വരവാദികൾ എന്നതിന്റെ നിർവ്വചനത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ദൈവവിശ്വാസം ഇല്ലാത്തതിനാൽ ഒരാൾ കുഴപ്പക്കാരനാകുന്നതെങ്ങിനെ? അത്‌ പ്രകടിപ്പിക്കുന്നതും വലിയൊരു തെറ്റായി തോന്നിയിട്ടില്ല. ദൈവമുണ്ട്‌ എന്ന്‌ പറയുന്നത്‌ തെറ്റല്ലെങ്കിൽ ദൈവമില്ല എന്നു പറയുന്നതും തെറ്റാവില്ലല്ലൊ.

ഇനി മതവിശ്വാസികളെ അധിക്ഷേപിച്ചും കളിയാക്കിയും ഇല്ലാതാക്കാൻ ശ്രമിക്കുക എന്ന്‌ പറയുന്നത്‌ നിരീശ്വരവാദികൾ മാത്രം ചെയ്യുന്നതല്ല, എല്ലാ സംഘടിതമതങ്ങളും അത്‌ ചെയ്തിട്ടുണ്ട്‌. നിലവിലുള്ള വിശ്വാസങ്ങളിൽ തെറ്റെന്ന്‌ തോന്നിയവയെ പരിഹസിച്ചും ഒതുക്കിയും തന്നെയാണ്‌ എല്ലാ മതങ്ങളും നിലവിൽ വന്നിട്ടുള്ളത്‌. ഇന്നും ഈ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നത്‌ അവനവന്‌ തെറ്റെന്നു തോന്നുന്ന വിശ്വാസങ്ങളുടെ നേർക്കാണ്‌, അത്‌ മതങ്ങളായാലും നിരീശ്വരവാദികളായാലും.

കുഴപ്പക്കാർക്കൊരു നിർവ്വചനം കൂടിയേ തീരൂ എന്നുണ്ടെങ്കിൽ, എന്റെ അഭിപ്രായത്തിൽ, അത്‌ ജനദ്രോഹി എന്നോ സാമൂഹ്യവിരുദ്ധൻ എന്നോ ആയിരിക്കും. ആ ഗ്രൂപ്പിന്‌ മതമോ വിശ്വാസമോ പ്രസക്തമല്ലതാനും.

താങ്കളും മതേതരസഖാക്കളെ പറഞ്ഞുകാണാറുണ്ട്‌, പക്ഷെ ഇടതുപക്ഷത്തെ പരാമർശിക്കുമ്പോൾ തന്നെയാണ്‌ താങ്കളത്‌ ചെയ്യാറ്‌. അത്‌ താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ്‌. ഇവിടെ ഇടതുപക്ഷം നയിക്കുന്ന സർക്കാരിനെ ഒഴിവാക്കി മതേതരമൗലികവാദികൾ എന്നു പറഞ്ഞാൽ എവിടേയ്ക്കാണ്‌ പോക്കെന്നത്‌ മനസിലാക്കാൻ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടൊന്നുമില്ല.

ബീകോം പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യമാണോ ഇത്‌ എന്നതും ഒരു അദ്ഭുദമാണ്‌. വ്യാകരണം പഠിച്ചുതുടങ്ങുന്ന ക്ലാസുകളിൽ ചോദിക്കേണ്ട ചോദ്യമാണ്‌ ഡിഗ്രിയ്ക്ക്‌. :(



Posted by അപ്പൂട്ടന്‍ to ചിന്താശകലങ്ങൾ at April 3, 2010 8:10 AM

19. Manoraj has left a new comment on your post "നസീമ ഇന്‍ സൂം...":

സമകാലീക സംഭവങ്ങളെ സർഗ്ഗാത്മകതയുടെ വാതായനങ്ങൾ തുറന്ന് പറത്തിവിടാൻ കഴിവുണ്ടാകുന്നത് നല്ലത്. സമൂഹത്തിന്റെ തെറ്റുകൾക്ക് നേരെ വിരൽചൂണ്ടുന്നവൻ യഥാർത്ഥ സാഹിത്യകാരൻ എന്ന് ഞാൻ പറയും.. മറ്റുള്ളവർ അങ്ങിനെയല്ലാ എന്ന് ഇതിനർഥമില്ല.. പക്ഷെ, യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കാതെ അവിടെ തന്റെ തൂലിക ചലിപ്പിക്കുമ്പോൾ അവൻ / അവൾ സമൂഹത്തിൽ അലിയുകയാണ്.. അങ്ങിനെ നോക്കുമ്പോൾ മറ്റെന്തൊക്കെ കുറവ് കണ്ടുപിടിച്ചാലും സൂര്യാ.. നിനക്ക് ചങ്കൂറ്റത്തോടെ പറയാം.. ഞാൻ കഥാകാരി തന്നെയെന്ന്..
ഒരു ഓഫ് : ഫോണ്ട് കളർ മാറ്റാതിരിക്കാൻ ശ്രമിക്കുക.. ഗ്രൂപ്പ് ബ്ലോഗുകൾക്ക് അതിന്റെ ചട്ടക്കൂട് നഷ്ടപ്പെടാതെ നോക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്



Posted by Manoraj to ഋതു - കഥയുടെ വസന്തം at April 3, 2010 7:48 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to