1. ചിന്തകന്‍ has left a new comment on your post "ആദ്യപാപമോ ആദ്യ പാഠമോ?":

പവന്‍ മാ‍റ്റ് ചോദ്യം!

പ്രിയ സാജന്‍
ചോദ്യം പവന്മാറ്റായത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വിശ്വാസത്തിന്റെ ഏറ്റവും മര്‍മ്മ പ്രാധാനമായ വിഷയത്തില്‍ ഉത്തരം പറയാന്‍ കാഴിയാത്തതിലുള്ള ജാള്യതയുടെ ‘പവന്മാറ്റ്‘ പുറത്ത് കാണിക്കാനേ ഇത്തരം അതിശയോക്തികള്‍ കൊണ്ട് പ്രയോജനമുള്ളൂ :)

ദൈവിക വചനങ്ങള്‍/നിയമങ്ങള്‍ മാറ്റാന്‍ കഴിയില്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ താങ്കള്‍ കഴിഞ്ഞിട്ടില്ല എന്നാണ് താങ്കളുടെ പോസ്റ്റില്‍ നിന്നും കമന്റില്‍ നിന്നും എനിക്ക് മനസ്സിലായത്.

ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.


താങ്കളുടെ തന്നെ ഈ ഉദ്ധരണി വായിച്ചതിന് ശേഷം കൃസ്ത്യന്‍ സഭ തള്ളിക്കളഞ്ഞ സുവിശേഷങ്ങളെപറ്റിയും, അപോക്രിഫാല്‍ പുസ്തങ്ങളെ പറ്റിയും ഒന്ന് ചിന്തിക്കുക.

കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറ്റുന്ന അവസ്ഥയിലാണ് താങ്കളെങ്കില്‍ ഞാന്‍ പറഞ്ഞതെന്തെന്ന് താങ്കള്‍ക്ക് പിടികുട്ടും.



Posted by ചിന്തകന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 8, 2010 2:23 PM

2. പള്ളിക്കുളം.. has left a new comment on your post "ക്രൂരന്‍, സാഡിസ്റ്റ്":

മരണപ്പെട്ട കുട്ടിക്കായി പ്രാർഥിക്കുന്നു. ആ സഹോദരിയുടെ ദു:ഖത്തിന് അല്ലാഹു സാന്ത്വനം ഏകുമാറാകട്ടെ!

വിചാരത്തോട്, പണ്ട് ഹിന്ദി പഠിപ്പിച്ചിരുന്ന മറിയാമ്മ ടീച്ചർ പറഞ്ഞ കഥ ഓർമ്മ വരുന്നു. ഒരു കുട്ടി ദൈവത്തിന്റെ യുക്തിയെ കളിയാക്കിക്കൊണ്ടു പറഞ്ഞുവത്രേ “ ഈ ദൈവത്തിന് ഒരു യുക്തിയുമില്ല. കണ്ടില്ലേ ഈ വടവൃക്ഷമായ ആലിൽ വളരെ ചെറിയ ആലിപ്പഴങ്ങളും അതേ സമയം ചെറിയ വള്ളികളിൽ വലിയ കായകളും വളരുന്നു. മത്തങ്ങ പടവലങ്ങ,.. ദൈവത്തിനു എന്തു യുക്തിയാണുള്ളത് ടീച്ചർ ?“ ചോദ്യം കേട്ട് ടീച്ചർ ചിന്തയിൽ മുഴുകവേ ഒരു കുഞ്ഞു ആലിപ്പഴം ആ കുട്ടിയുടെ തലയിൽ പതിച്ചു.“ ടീച്ചർ എന്തോ പറയാൻ തുടങ്ങും മുമ്പ് കുട്ടി തല തടവിക്കൊണ്ടു പറഞ്ഞു: “ മനസ്സിലായി ടീച്ചർ.. ദൈവം യുക്തിമാൻ തന്നെ..”

ഈ കഥയിൽ നിന്ന് എന്തു മനസ്സിലായി? ദൈവത്തിന്റെ യുക്തിയെ മനുഷ്യന്റെ കുഞ്ഞു യുക്തികൊണ്ട് അളക്കരുത് എന്നു മനസ്സിലായില്ലേ?

വിചാരം, ദൈവത്തിന്റെ യുക്തിയിലും അവന്റെ വിധിയിലുമുള്ള വിശ്വാസത്തിന്റെ പ്രാധാന്യം എന്നെങ്കിലും നിങ്ങൾ മനസ്സിലാക്കിയാൽ തിരികെ അവന്റെ മാർഗത്തിൽ പ്രവേശിക്കുവാൻ മടിച്ചു നിൽക്കേണ്ടതില്ല. ലോകത്ത് ഇന്നുവരെ ആർക്കും ഇല്ലാത്തതും ഇനി ഒരിക്കലും ആർക്കും ഉണ്ടാകാത്തതുമായ ഒരു വിരൽ മുദ്രയുമായാണ് നിങ്ങൾ ജനിച്ചു വീണത്. നിങ്ങളും ഞാനും ഓരോരുത്തരും ദൈവത്തിൽ പ്രത്യേകം രേഖപ്പെടുത്തപ്പെട്ട വ്യക്തികളാണ്. ഓരോ ആളും മരിച്ചതോ ജീവിച്ചിരിക്കുന്നതോ ഇനി വരാൻ പോകുന്നതോ ആയ അസംഖ്യം ജനതയിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നു. മണത്തിലും ഗുണത്തിലും സ്വരത്തിലും രൂപത്തിലും ഒക്കെ. ഇതൊക്കെ ചുമ്മാതെയാണെന്ന് കരുതുന്നത് വിഡ്ഡിത്തമാണോ എന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുക.

എല്ലാം മനുഷ്യനും ദൈവത്തെക്കുറിച്ച് ആലോചിക്കുന്ന ഒരു അവസരം ഉണ്ട്. ദൈവ ഉണ്ടോ ഇല്ലേ എന്നൊക്കെ സംശയിക്കുന്ന കാലഘട്ടമുണ്ട്. പിന്നീട് ഒരു തീർച്ചപ്പെടുത്തലിന്റെ കാലഘട്ടവും. നിങ്ങൾ ഇതിൽ ഏതു കാലഘട്ടത്തിലാണെന്ന് തിരിച്ചറിയുക. നല്ലതു വരുവാൻ പ്രാർഥിക്കുന്നു.



Posted by പള്ളിക്കുളം.. to വിചാരം at April 8, 2010 2:04 PM

3. Rainbow has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

valare bhangiyulla beach !
kaazchakalku nanni....



Posted by Rainbow to ആത്മവ്യഥകള്‍ at April 8, 2010 3:11 PM

4. Anonymous has left a new comment on your post "പഴയ എച്ച്‌.എം.ടി ഇപ്പോഴും ഓടുന്നു...":

http://www.alaskadj.com/forum/viewtopic.php?f=2&t=440346 http://www.energyfellowship.org/forums/viewtopic.php?f=2&t=22192 http://caequinos.edu.co/fpro/index.php?topic=24062.new#new http://kto-tam.com/Forum/index.php?topic=109516.new#new
http://www.ugoadvertise.com/forum/viewtopic.php?f=2&t=281812 http://asso-vinsdefrance.fr/frm/viewtopic.php?f=24&t=13791 http://forum.pansophist.org/index.php?topic=290489.new#new http://www.corneliacharlotte.com/forum/viewtopic.php?f=2&t=213635
http://www.e-dzc.com.tw/phpbb/viewtopic.php?p=25767#25767 http://www.thewrestlingfrenzy.com/forum/viewtopic.php?f=7&t=108827 http://live.joanmariewhelan.com/viewtopic.php?f=5&t=173884



Posted by Anonymous to എന്റെ ശബ്ദം at April 8, 2010 3:15 PM

5. thahseen has left a new comment on your post "കാവ്യാഞ്ജലി- ശബ്ദരേഖ":

ശരിയാണ് , അജിത്‌ ചന്ദ്രന്റെ - സംഗീതം എടുത്തു പറയേണ്ടത് തന്നെ , അദ്ദേഹം പാടിയ "താമസമെന്തേ ".. ഇപ്പോഴും കാതില്‍ മുഴങ്ങുന്നു !



Posted by thahseen to എതിരന്‍ കതിരവന്‍ at Friday, April 9, 2010 2:17:00 AM GMT+05:30

6. Sulthan | സുൽത്താൻ has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

((((((((((((((((ഠോ)))))))))))))))))))))

തേങ്ങാ എന്റെ വഹ



Posted by Sulthan | സുൽത്താൻ to ആത്മവ്യഥകള്‍ at April 8, 2010 1:50 PM

7. Sinu.P.S has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

@ രവി
ഇത്രയും അധികം കാര്യമാത്ര പ്രസക്തമായി ഡോ.ഗോപാലകൃഷ്ണനെ എതിര്‍ക്കുമ്പോള്‍ എല്ലാവരും അതിനെ അനുകൂലിക്കണം എന്നുണ്ടോ?
ഇല്ല.
അതിനെ എതിരെ പ്രതികരിച്ച ശ്രീ.ജഗദീഷിനോട് താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായി എന്നു തോന്നുന്നുണ്ടോ?
ശ്രീ രവി പോലും പറഞ്ഞപോലെ കാര്യമാത്രമായ പ്രസക്തമായ ഒരു പോസ്റ്റിനു ശ്രീ ജഗദീഷിട്ട ഒരു കാര്യംവും ഇല്ലാത്ത കമന്റിന്റെ മറുപടി അല്പം കുറഞ്ഞ് പോയി എന്ന് തീര്‍ച്ചയായും തോന്നുന്നുണ്ട്.

ശ്രീ സൂരജ് താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്ന് ആരോ എഴുതികണ്ടു എങ്കില്‍ കൂടുതല്‍ പക്വതയോടെ ഉള്ള പ്രതികരണം പ്രതീക്ഷീക്കട്ടെ?
തീര്‍ച്ചയായും!

ഞാന്‍ ജോതിഷത്തില്‍ വിശ്വസിക്കുന്നില്ലാ എന്നു കരുതി ആരും അതില്‍ വിശ്വസിക്കരുത് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥം.
എന്റെ വിശ്വാസം എനിക്ക് താങ്കളുടെത് താങ്കള്‍ക്ക്. നമ്മുടെ വിശ്വാസം നമുക്ക് പ്രചരിപ്പിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കുന്നത് ശരിയോ?
അതിനിപ്പോള്‍ ഇവിടെ ആരെങ്കിലും വിശ്വാസം പ്രചരിപ്പിക്കണ്ടാന്ന് പറഞ്ഞുവോ ശ്രീ രവി. നിങ്ങള്‍ വിശ്വാസം ധൈര്യമായി പ്രചരിപ്പിക്കൂ. അതിനു ശാസ്ത്രത്തെ കൂട്ടുപിടിച്ചാല്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ സൂരജിനെ പോലുള്ളവര്‍ക്ക് ‘കാര്യമാത്ര പ്രസക്തമായി’ എഴുതേണ്ടി വരും. അതിനെ എതിര്‍ക്കണമെങ്കില്‍ അങ്ങിനെ ‘കാര്യമാത്രപ്രസക്തമായി‘ എതിര്‍ക്കണം. അല്ലാതെ ഒരു കാര്യമില്ലാത്ത കാര്യം പറഞ്ഞീട്ട് എന്ത് കാര്യം ശ്രീ രവി.



Posted by Sinu.P.S to അഭിപ്രായങ്ങള്‍ at Thu Apr 08, 01:58:00 PM PDT

8. കുട്ടന്‍ has left a new comment on your post "വേനലില്‍ വെയില്‍ കായുന്നവര്‍":

ഞാനും അടുത്ത ആഴ്ച നാട്ടില്‍ എത്തും........നാട്ടിലെ ചൂട് ഇത്തിരി കൂടുതല്‍ ആണല്ലേ ...............



Posted by കുട്ടന്‍ to എഴുത്തോല at April 8, 2010 11:32 PM

9. sonu has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

നല്ല ലേഖനം
╔════════╗
║ ▲ ↑ ☻ ║
║ ← ۞ → € ║ ۩
║ ☺ ↓ ▼ ║
╚════════╝
www.malayalamtyping.page.tl



Posted by sonu to അഭിപ്രായങ്ങള്‍ at Thu Apr 08, 09:52:00 AM PDT

10. പട്ടേപ്പാടം റാംജി has left a new comment on your post "ആദ്യത്തെ കവിത":

വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.

തീര്‍ച്ചയായും.
വരികള്‍ കൊള്ളാം.



Posted by പട്ടേപ്പാടം റാംജി to നിര്‍വചനം at April 8, 2010 10:48 PM

11. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തിൽ എന്താണെന്ന് ലത്തീഫിനെപ്പോലെയുള്ള വിശ്വാസികൾ വളരെ നേരായ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളെ താറടിക്കുവാൻ തട്ടുടുത്തു നടക്കുന്ന സാമൂഹ്യദ്രോഹികളുടെ വാക്കിനു കാതോർത്ത് ഇസ്ലാമിനെ ‘മനസ്സിലാക്കുവാൻ‘ ശ്രമിച്ചാൽ എങ്ങനെയിരിക്കും? വചന പ്രഘോഷണം കേൾക്കുവാൻ ചെകുത്താനു ചുറ്റും കൂടിയവരെക്കാൾ കഷ്ടമാണ് അവരുടെ കാര്യം.



പള്ളിക്കുളം.. , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 9 12:26 am ന് പോസ്റ്റ് ചെയ്തത്

12. അസ്തലവിസ്ത has left a new comment on your post "ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യയും‌‌ സമര്‍‌‌ത്ഥമായ നു...":

>> ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം!
ഒളിഞ്ഞും‌‌ പറയാന്‍‌‌ പാടില്ല, തെളിഞ്ഞും‌‌ പറയാന്‍‌‌ പാടില്ല സത്യം‌‌‌‌‌‌, സത്യം‌‌ പറയാനേ പാടില്ല എന്നാണോ സഹോദരാ ഉദ്ദേശിച്ചത്? :D

ഞാനീ ലേഖനത്തില്‍‌‌ എന്തെങ്കിലും‌‌ കള്ളം‌‌ പറഞ്ഞിട്ടുണ്ടെങ്കില്‍‌‌ അത് യാതൊരു ദാക്ഷിണ്യവുമില്ലാതെ തുറന്നു കാണിക്കണം എന്നര്‍‌‌ഭ്യത്ഥിക്കുന്നു. തിരുത്തുന്നതായിരിക്കും‌‌.

പ്രതികരണത്തിനു നന്ദി.



Posted by അസ്തലവിസ്ത to അസ്തലവിസ്ത at April 9, 2010 12:15 AM

13. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...":

കാലിക പ്രസക്തിയുള്ള പോസ്റ്റ്‌ .. ഫിസിക്സ്‌ഇല്‍ ബിരുദാനന്തര ബിരുദം ഉള്ള ചിലരൊക്കെ അന്ധവിശ്വസവുമായി നടക്കുന്ന കാണുമ്പോ ചന്തി* അടിച്ചു പൊട്ടിക്കാനാ തോന്നാറ് .. യെവന്‍/യെവള്‍ ഒക്കെ എന്തിനു പഠിക്കാന്‍ പോവുന്നു എന്നാ .. !
നന്ദി !
*എഴുതിയത് പ്രശ്നം ആണെങ്കില്‍ കുണ്ടി ന്നു എഴുതാം !



Posted by ഹാഫ് കള്ളന്‍||Halfkallan to Singularity at 8 April 2010 12:58 PM

14. junaith has left a new comment on your post "പ്രണയപ്പനി":

എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക്‌ പടരും



Posted by junaith to ! Murivukal മുറിവുകള്‍ ! at 00:57

15. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്“



പള്ളിക്കുളം.. , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 9 12:13 am ന് പോസ്റ്റ് ചെയ്തത്

16. പ്രതി നിങ്ങളുടെ പോസ്റ്റ് "gud. moarning keralam.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു കേരളമല്ലെന്നു തീർച്ച. അല്ലെങ്കിൽ കുപ്പിയിൽ ഒന്നും ബാക്കി കാണത്തില്ല.



പ്രതി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 8 11:25 pm ന് പോസ്റ്റ് ചെയ്തത്


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to