1. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef

3. അഭിമാനം എന്നത്‌ പല തലത്തിലുണ്ടാവാം. ഇന്ത്യാക്കാരനാണെന്നതിൽ, കേരളീയനാണെന്നതിൽ, ഏതെങ്കിലും സംഘടനയുടെ/പാർട്ടിയിലെ അംഗമാണെന്നതിൽ, ഇന്നയാളുടെ മകനാണെന്നതിൽ, ഇന്നയാളുടെ ഭാര്യയാണെന്നതിൽ അങ്ങിനെ എന്തിലും ഒരു വ്യക്തിയ്ക്ക്‌ അഭിമാനം തോന്നാം. പക്ഷെ അവിടെയെല്ലാം എന്തിലേക്കെങ്കിലും അറ്റാച്‌ഡ്‌ ആയിട്ടാണ്‌ അഭിമാനം.

ഇതിലുമധികം ആരും വിലമതിക്കുന്നത്‌ സ്വാഭിമാനം തന്നെയാണ്‌. ഞാൻ പ്രയോഗിച്ച പദം വ്യക്ത്യാഭിമാനം എന്നാണ്‌, personal pride. അത്‌ സ്വന്തം കഴിവുകളുടെ, വ്യക്തിത്വത്തിന്റെ ഒക്കെ പ്രതിഫലനമാണ്‌. താൻ ആരേക്കാളും താഴെയല്ല എന്ന അറിവ്‌/വിശ്വാസം ആണ്‌ ഈ സ്വാഭിമാനത്തിന്‌ ആധാരമാകുക, സാധാരണയായി. അതുകൊണ്ടുതന്നെയാണ്‌ സ്വാഭിമാനത്തിന്‌ മുറിവേൽക്കുന്നത്‌ ആർക്കും സഹിക്കാനാവാത്തതും.

വ്യക്തിപരമായ അവഹേളനങ്ങളോ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായ പ്രവർത്തിക്ക്‌ നിർബന്ധിതനാവുന്ന അവസ്ഥയോ ഒക്കെ വ്യക്ത്യാഭിമാനത്തിന്‌ ഏൽക്കുന്ന ക്ഷതമാണ്‌. (ഭർത്താവിനാലാണെങ്കിൽപ്പോലും ലൈംഗികവേഴ്ചയ്ക്ക്‌ നിർബന്ധിതയാകുന്ന ഒരു സ്ത്രീ അനുഭവിക്കുന്നതും ഇതേ വ്യക്ത്യാഭിമാനക്ഷതം തന്നെയാണ്‌) തന്റെ വ്യക്തിത്വം മറ്റൊരാൾ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയും വലിയൊരു മുറിവ്‌ തന്നെയാണ്‌ വ്യക്ത്യാഭിമാനത്തിനുണ്ടാക്കുക. ഇതിൽ തനിക്കൊന്നും തന്നെ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നാൽ ആ വ്യക്തിയുടെ സ്വാഭിമാനത്തിനുണ്ടാകുന്ന മുറിവ്‌ എത്ര വലുതായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളു.

നാലുപേരിൽ ഒരാൾ എന്ന അവസ്ഥയിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അവരുടെ ഭർത്താവ്‌ തന്നെ എങ്ങിനെ നോക്കിക്കാണുന്നു എന്നാണ്‌ അവർ മനസിലാക്കുക? അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്റെ പ്രാധാന്യം എന്താണെന്നാണ്‌ അവർ മനസിലാക്കുക? നാലുഭാര്യമാരിൽ ഒരാൾ എന്നതിനപ്പുറം തന്റെ വ്യക്തിത്വത്തേയോ സവിശേഷതകളേയോ തന്റെ ഭർത്താവ്‌ അംഗീകരിക്കും എന്ന് അവർക്ക്‌ എത്രമാത്രം പ്രതീക്ഷിക്കാനാവും? നാലുപേരുള്ള അവസ്ഥയിൽ ഭർത്താവിന്റെ ഗുഡ്‌ബുക്കിൽ വരേണ്ടതിന്റെ ആവശ്യം സാധാരണയിലും അധികമായിരിക്കും എന്നിരിക്കെ അവഗണനയ്ക്കുള്ള സാധ്യത അവർക്ക്‌ അത്രയെളുപ്പം തള്ളിക്കളയാനാവുമോ, പ്രായമേറുംതോറും പ്രത്യേകിച്ചും?

ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി പറയൂ.
സ്വന്തം വിധേയത്വം ഭൂഷണമായി കരുതുന്ന എത്രയോ ജനങ്ങളുണ്ട്‌ ലോകത്ത്‌, പക്ഷെ അതൊരു ജനറലൈസേഷന്‌ ഉപയോഗിക്കാൻ കഴിയില്ല. കാര്യം ഇങ്ങിനെയിരിക്കെ, നേരത്തെ പറഞ്ഞതുപോലെ, ചിലർ അഭിമാനിക്കുന്നുണ്ടെന്നതിനാൽ അതൊരു നയമാക്കാൻ സാധിക്കില്ലല്ലൊ. നിയമങ്ങൾ ഉണ്ടാകേണ്ടത്‌ ഏതുതരം ജനത്തിനും ഉപകാരപ്രദമായിട്ടായിരിക്കണം.

ഒരു male dominated സമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന് എന്നേപ്പോലെ തന്നെ ലതീഫിനും അറിയാവുന്നതല്ലെ. മുൻപ്‌ വിവാഹിതനായ ഒരാളുടെ ഭാര്യയായി കഴിയാൻ താൽപര്യമില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളുടെ ബന്ധുക്കൾ സമ്മതിച്ച എത്ര കേസുകൾ കാണാം?



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 5:28 pm ന് പോസ്റ്റ് ചെയ്തത്

2. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം.
ആവണിയുടെ ഭാവത്തിന് അല്പം കൂടി ഫോക്കസ് കൊടുക്കാമായിരുന്നു.



അനിൽ@ബ്ലോഗ് , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 8:52 pm ന് പോസ്റ്റ് ചെയ്തത്

3. Yunus Mecheri has left a new comment on your post "Drawing with light":

Very good two times.
first for ur different experiment (i hope u not this ur own idea)
and second for u r gr8 result.


.and very exciting for me as trying to learn photography..



Posted by Yunus Mecheri to മിഴിച്ചെപ്പ് | GLIMPSES at April 30, 2010 8:00 PM

4. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പള്ളിക്കുളം..

പള്ളിക്കുളം (ലതീഫിനും)

ഇന്ന് സമൂഹം ഒരുപാട്‌ മാറിയിട്ടുണ്ട്‌, കേരളത്തിൽ പ്രത്യേകിച്ചും. ബഹുഭാര്യാത്വത്തിൽ താൽപര്യമില്ലാത്ത ഒട്ടനവധി ആളുകൾ ഉണ്ട്‌. ഇവിടെ ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താനല്ല ഞാൻ കമന്റിട്ടത്‌. ബഹുഭാര്യത്വത്തിൽ എന്താണ്‌ തെറ്റ്‌ എന്ന് ലതീഫ്‌ ചോദിച്ചപ്പോൾ ഞാൻ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. ഇതേ കാര്യങ്ങൾ ഒരു ഭാര്യ മാത്രമേയുള്ളുവെങ്കിലും സാധ്യമാണ്‌. ഭാര്യ വീട്ടിൽ അടങ്ങിയൊതുങ്ങി തന്റെയിഷ്ടത്തിനനുസരിച്ച്‌ ജീവിക്കണം എന്ന് ശഠിക്കുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്‌. ഭർത്താവിന്റെ പെരുമാറ്റം/മനോഭാവം അനുസരിച്ചിരിക്കും അത്‌, പ്രവർത്തിതലത്തിൽ വരുന്ന ഒരു പ്രശ്നമാണത്‌. ബഹുഭാര്യത്വത്തിൽ അത്‌ തത്വത്തിൽ തന്നെയുണ്ട്‌ എന്നേയുള്ളു, പ്രത്യേകിച്ചും ഞാൻ ആദ്യം പറഞ്ഞ തുല്യതയുടെ പ്രശ്നം.

ഒന്നിലേറെ ഭാര്യമാർ ഒരേ സമയം ഉള്ള ഭർത്താക്കന്മാർ ഇന്ന് ഹിന്ദുക്കളിൽ വിരളമായിരിക്കും, കുറഞ്ഞപക്ഷം നിയമമെങ്കിലും അത്‌ വിലക്കുന്നുണ്ട്‌. ആ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപ്‌ ഒരുപാടുപേർ ഒന്നിലധികം വിവാഹം കഴിച്ചിരിക്കാം. ഇന്നത്തെ സാമൂഹികക്രമത്തിൽ വിദ്യാഭ്യാസമുള്ളവർ അതിന്‌ ഒരുമ്പെടാറില്ല എന്നതുതന്നെ സാധാരണ മനുഷ്യന്‌ ബഹുഭാര്യാത്വത്തോടുള്ള എതിർപ്പ്‌ കാണിക്കുന്നു.

അങ്ങിനെയിരിക്കെ എന്തിനതിനെ ന്യായീകരിക്കണം? എനിക്കത്‌ ബാധകമല്ല അല്ലെങ്കിൽ ഞാനതിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതല്ലേ നല്ലത്‌? അന്നത്തെ സാമൂഹികക്രമത്തിനനുസരിച്ചുള്ള ഒരു നിയമം മാത്രമാണതെന്ന് അംഗീകരിക്കുന്നതല്ലേ സത്യസന്ധമായ പ്രതികരണം?



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 5:41 pm ന് പോസ്റ്റ് ചെയ്തത്

5. കുമാരന്‍ | kumaran has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

ഫെസ്റ്റിവല്‍ ഇല്ലാത്ത ഫ്രീ ബീച്ചിന്റെ കുറച്ച് പടങ്ങളാവാം. ബീച്ചിന്റെ ലെങ്ങ്ത്ത് അപ്പോഴേ മുഴുവനായി കാണൂ.
ശിവ: വണ്ടി ഉടനെ കഴുകിയാല്‍ മതി. എത്രയോ പേരു ഓടിക്കുന്നു അവിടെ... പഠിക്കുന്നു...



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at April 30, 2010 9:11 PM

6. കുമാരന്‍ | kumaran has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഓര്‍മ്മകള്‍ അത്രമേല്‍ സുന്ദരം..!



Posted by കുമാരന്‍ | kumaran to എഴുത്തോല at April 30, 2010 9:04 PM

7. ജനശക്തി has left a new comment on your post "ഭൂമാഫിയ രംഗത്ത് : പാപ്പിനിശേരിയില്‍ കണ്ടല്‍ നശീകരണ...":

പാപ്പിനിശേരിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് വ്യാപകമായി. വളപട്ടണം പാലത്തിന് പടിഞ്ഞാറ് പാപ്പിനിശേരി- പഴയങ്ങാടി റോഡ് ജങ്ഷനടുത്തുള്ള കണ്ടലുകളാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ വീണ്ടും വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയത്. ഹര്‍ത്താല്‍ ദിനത്തില്‍ അര്‍ധരാത്രിക്കുശേഷവും ബുധനാഴ്ച രാത്രിയും കണ്ടലുകള്‍ മുറിച്ചുമാറ്റി. വനംവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തി. പടര്‍ന്ന് പന്തലിച്ച് വലിയ വൃക്ഷമായി വളര്‍ന്ന പത്തോളം കണ്ടല്‍ മരങ്ങളാണ് വാള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയത്. ഇതിന് സമീപത്തായി ചതുപ്പ്നിലം നികത്തിയിട്ടുണ്ട്. കുന്നിടിച്ച്കൊണ്ടുവരുന്ന ചരലാണ് ചതുപ്പ് നികത്താന്‍ ഉപയോഗിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at April 30, 2010 9:04 PM

8. പള്ളിക്കരയില്‍ has left a new comment on your post "ഈ ഒളി കാമറാ കാലത്ത്..":

ഒരുമയ്ക്കുനേരെ ഉരുളന്‍കല്ലെടുക്കുന്നവരെ കണ്ടെത്താനും തിരിച്ചറിയാനും തുരത്താനുമുള്ള വിവേകിത പ്രദാനം ചെയ്യുന്നു ഇത്തരം പോസ്റ്റുകള്‍...
ഈ സദുദ്യമത്തിനു ഭാവുകങ്ങള്‍.



Posted by പള്ളിക്കരയില്‍ to അകക്കണ്ണൻ at April 30, 2010 8:12 AM

9. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "എന്റെ കമ്പ്യൂട്ടർ പഠനം":

സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജീകരിച്ചു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും നമ്മുടെ സ്കൂളുകളിലെ വനിതാ അദ്ധ്യാപകർക്ക് മാത്രമല്ല പുരുഷ അദ്ധ്യാപകർക്കും ഇന്നും കമ്പ്യൂട്ടറുകൾ വെറും കൌതുക വസ്തുക്കളാണ്. മൌസു പിടിയ്ക്കാൻ പോലും അറിയില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാ‍ൻ.

അദ്ധ്യാപകരായാൽ പിന്നെ എല്ലാം തികഞ്ഞു വെന്നും ഇനി ഒന്നും പഠിക്കേണ്ടതില്ലെന്നുമാണ് മിക്കവരുടെയും ധാരണ. സത്യത്തിൽ ജീവിത കാലം മുഴുവൻ വിദ്യാർത്ഥികളേക്കാൾ കൂടുതൽ നിരന്തരം പഠിച്ചുകൊണ്ടിരിക്കേണ്ടവരാണ് അദ്ധ്യാപകർ എന്ന വസ്തുത അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആ‍ർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്നത്തെ പുതിയ പാഠ്യ പദ്ധതികൾക്ക് അനുസൃതമായി അദ്ധ്യാപനം നടത്താൻ കഴിവും യോഗ്യതയും ഉള്ള അദ്ധ്യാപകർ വളരെ വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരു പൊതു യോഗത്തിൽ നേരെ ചൊവ്വേ ഒരു സ്വാഗതപ്രസംഗം നടത്താൻ പോലും കഴിയാത്തവരാണ് ഹയർ സെക്കണ്ടറിയിൽ അടക്കമുള്ള പ്രധാന അദ്ധ്യാപകർ (പ്രിൻസിപ്പാൾമാർ/ ഹെഡ്മാസ്റ്റർമാർ) പോലും. അവരാണ് കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പരിഭോഷിപ്പിക്കേണ്ടവർ.

പത്രം പോലും കൈകൊണ്ടു തൊടാത്ത നിരവധി അദ്ധ്യാപകരെ ഈയുള്ളവന് അറിയാം. പത്രപാരായണത്തിൽ പ്രത്യേകിച്ച് വനിതാ അദ്ധ്യാപകർക്കാണ് തീരെ താല്പര്യമില്ലാത്തതായി കാണുന്നത്. ലോകത്ത് നടക്കുന്ന പല സംഭവങ്ങളും അവർ അറിയുന്നതേയില്ല. പിന്നല്ലേ മറ്റു പുസ്തകങ്ങൾ ഒക്കെ വായിക്കുന്നത്. വനിതാ അദ്ധ്യാപകർ ഇന്നും സീരിയലുകൾക്ക് മുന്നിൽ തന്നെ!

ഈ ബി.എഡും, റ്റി.റ്റി.സിയുമൊക്കെ ഒരു തരം ഉഡായിപ്പ് ഏർപ്പാടുകൾ മാത്രമാ‍ണ്. അവയിലെ മിക്ക വർക്കുകളും കൂലി കൊടുത്ത് ചെയ്യിക്കുന്നതാണ്. ബി.എഡിനും, റ്റി.റ്റി സിയ്ക്കും ഒക്കെ സമർപ്പിക്കേണ്ട സംഗതികൾ തയ്യാറാക്കിക്കൊടുക്കുന്നത് ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ തന്നെഉണ്ട് നമ്മുടെ നാട്ടിൽ. അവരിൽ പലരും പത്താം ക്ലാസ്സ് പാസ്സായിട്ടുമുണ്ടാകില്ല.

ഈയുളളവനും എഴുതിക്കൊടുത്തിണ്ടുണ്ട് പലർക്കും അസൈന്മെന്റും മറ്റും. ഇത്തരത്തിൽ ബിരുദമെടുത്തുവരുന്നവരിൽ നിന്ന് കൂടുതൽ ഒന്നും നാം പ്രതീക്ഷിച്ചുകൂട. വിഷയം കാടു കയറുന്നതിനാൽ ഞാൻ ഈ കമന്റ് ചുരുക്കുന്നു.



Posted by ഇ.എ.സജിം തട്ടത്തുമല to മിനിലോകം at April 30, 2010 10:17 PM

10. അപ്പു has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

പുലിയേ, വളരെ നന്ദി ഈ ഫീഡ് ബാക്കിനും ചിത്രങ്ങൾക്കും. വളരെപേർക്ക് സംശയം മാറുവാൻ പുലിയുടെ ഈ ലൈവ് ഡെമോ ഉപകരിക്കും എന്നതിൽ സംശയമില്ല.

രഞ്ജിത്, എനിക്കും സന്തോഷമായി 450D ക്യാമറയുടെ പ്രശ്നമല്ല ചിത്രങ്ങൾ ശരിയാകത്തതിന്റെ കാരണം എന്ന് താങ്കൾക്ക് മനസ്സിലായതിൽ. ഇനിയും 450D ഉപയോഗിക്കുന്ന ഫോട്ടൊഗ്രാഫർമർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ദത്തൻ പുനലൂർ, ജിമ്മി, ശ്രീജിത് തുടങ്ങിയവരുടെ പേരുകൾ പെട്ടന്ന് ഓർമ്മവരുന്നവ. അവരുടെ ബ്ലോഗുകൾകൂടി നോക്കൂ. ഒരു ക്യാമറ എന്നത് ഒരു ടൂൾ മാത്രമാണ്. അത് നമ്മുടെ ഭാവനയെ ഒരു ഫോട്ടോയാക്കി മാറ്റുവാൻ സഹായിക്കുന്നു എന്നേയുള്ളൂ.

പോസ്റ്റ് വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇനി അടുത്ത ഭാഗത്തിനു മുമ്പ് ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 8:42 PM

11. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടി ക്രിക്കറ്റ്‌നു ആശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറച്ചു മിനി സിനിമകളൊക്കെ ഇങ്ങനെ ചെയ്തൂടെ റോളിസൈമണ്‍ !!!



chithrakaran:ചിത്രകാരന്‍ , KUDUKKA ലേക്ക് April 30, 2010 ന് പോസ്റ്റ് ചെയ്തത്

12. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

കണ്ണൂർ എന്നു കേൾക്കുമ്പോൾ ഭയാനകമായ ഒരു ചിത്രമായിരുന്നു ഇതുവരെ മനസ്സിൽ. ഇത്ര സുന്ദരമാണ് അല്ലേ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി ചിത്രശാല 'photos' at April 30, 2010 9:05 PM

13. Anonymous has left a new comment on your post "AADITHYA - MY GRAND SON":

achoda,cho cute.etra massayi uncle?

lakshmy



Posted by Anonymous to prakashettan at April 30, 2010 8:32 AM

14. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "glory at my window":

This is so naturally digital. Hats off to you man



Posted by ☮ Kaippally കൈപ്പള്ളി ☢ to OUT OF FOCUS at April 30, 2010 7:46 PM

15. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍":

ബ്ലോഗനയിൽ വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ



Posted by ഇ.എ.സജിം തട്ടത്തുമല to മാര്‍...ജാരന്‍ at April 30, 2010 9:14 AM

16. ManzoorAluvila has left a new comment on your post "കാഴ്ച":

theerchayaayum chinthikkenda kaaryam...!!!



Posted by ManzoorAluvila to ഉള്‍ക്കാഴ്ച at Friday, April 30, 2010 9:37:00 PM

17. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മതങ്ങളെ ആരെങ്കിലു തെറിവിളിച്ചാല്‍ അത് നല്ല ചര്‍ച്ച ...

മതങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ അത് മോശം ചര്‍ച്ച..

ആളുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞ “മൂലധനം” ചര്‍ച്ച ചെയ്താല്‍ അത് മഹത്തായ ചര്‍ച്ച....

ലോകത്ത് കോടിക്കനാളുകള്‍ വിശ്വസിക്കുന്നു ഖുര്‍ആനും ബൈബിളും ആരെങ്കിലും ചര്‍ച്ച ചെയ്താല്‍ അത് അറുബോറന്‍ ചര്‍ച്ച....


ഈ ഗ്രേഡിംഗ് തീരുമാനിക്കാനുള്ള മാനദണ്ഡം കൂടി അറിഞ്ഞാല്‍ കൊള്ളാം... ആരാണിത് തീരുമാനിക്കുന്നവര്‍ എന്നും :)

ചര്‍ച്ചയുടെ അര്‍ത്ഥ തലങ്ങള്‍ അവനവന്‍ തീരുമാനിക്കുന്ന തലങ്ങളില്‍ മാത്രം ഒതുക്കേണ്ടതില്ല...

ഏന്തായാലും കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ കൊഴുക്കട്ടെ.

ഒപ്പം, കാര്യത്തിന്റെ മര്‍മ്മം പുടികിട്ടി എന്നുമറിയിക്കട്ടെ :)



ചിന്തകന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 30 10:05 pm ന് പോസ്റ്റ് ചെയ്തത്

18. ലേഖാവിജയ് has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

അതു സത്യമാ കിരണ്‍ :)
ഇന്ദു ക്വിസ്സ് മാഷ് തന്നെയെന്നു ഞാനും കരുതിയിരുന്നത്.
ബൈ ദ ബൈ ,ഈ പന്ത്രണ്ട് വര്‍ഷത്തെ ബുക്ക് ക്ലബ് മെമ്പര്‍ഷിപ്പ് എന്നൊക്കെ പറഞ്ഞാല്‍ ബോറടിക്കില്ലെ?
ബുക്കുകള്‍ തെരഞ്ഞെടുക്കാന്‍ നോക്കിയപ്പോള്‍ ഇഷ്ടമുള്ളവക്കു ആയിരത്തിനു മുകളിലാ വില.
കയ്യീന്ന് കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നു.പിന്നെ ചിലതു സ്റ്റോക്ക് ഇല്ലെന്നും :)

എന്തായാലും എനിക്ക് സ്വന്തമായൊരു ബ്ലോഗ് ഉണ്ടെന്നുള്ളതും മറന്നിട്ടാണ് ഞാന്‍ ഇതില്‍ പങ്കെടുത്തത്. എന്തെങ്കിലും എഴുതാം എന്നൊക്കെ വിചാരിച്ച് തയ്യാറായി വരുമ്പോള്‍ അടുത്ത എപിസോഡ് തുടങ്ങുകയായി.ഇതിനേക്കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍ ഒരു പുതിയ പോസ്റ്റിനുള്ളത് ഉണ്ട്.
എന്തായാലും സമ്മാനാര്‍ഹര്‍ക്ക് ( ഞാനുള്‍പ്പെടെ) അഭിനന്ദനങ്ങള്‍ :)

ക്വിസ് മാഷിനും കിരണിനും നന്ദി .



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at April 30, 2010 9:59 PM

19. ഹേമാംബിക has left a new comment on your post "അമ്പല മണി":

രാജാവിന്റെ വകേം ഇരിക്കട്ടെ ആശംസകള്‍ ..
ആരവിടെ, ഒരു വര്‍ഷം തികച്ച ഈ വ്യക്തിക്ക് 5 കിഴി സ്വര്‍ണം ...
:)



Posted by ഹേമാംബിക to വര്‍ഷ ഗീതം at April 30, 2010 9:00 PM

20. യൂസുഫ്പ has left a new comment on your post "മുഖം നോക്കുന്നവര്‍":

haaaaa okela.



Posted by യൂസുഫ്പ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 10:36 PM

21. അനിൽ@ബ്ലോഗ് has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

ഇല്ല മാഷെ.
വ്യത്യാസം ഒന്നും കാണാനില്ല.
1700 എന്നത് ഇവിടെ പരമാവധി സ്പീഡാണ്.



Posted by അനിൽ@ബ്ലോഗ് to ശിഥില ചിന്തകള്‍ at April 30, 2010 8:48 PM

22. kanakkoor has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

um . nalla comments . super.



Posted by kanakkoor to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 30, 2010 8:54 PM

23. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അപ്പൂട്ടന്‍
>>> ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി പറയൂ. <<<

അപ്പൂട്ടന്‍... ഇവിടെ നടക്കുന്നത് ഇസ്‌ലാമിലെ ബഹുഭാര്യത്വം എന്ന വിഷയമല്ല. ആ ഭാഗം സൗകര്യപ്പെടുമെങ്കില്‍ ഒന്നുവായിക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യര്‍ക്കാകമാനമുള്ളതാണ് എന്ന് പറയുമ്പോള്‍ അപ്പൂട്ടനും രാജനും തോമസും ഇത് പോലുള്ള നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നാണ് പറയുന്നതെന്ന് ധരിക്കരുത്. ഇസ്‌ലാം മനുഷ്യന് ദൈവത്താന്‍ നല്‍കപ്പെട്ട സമഗ്രജീവിത ദര്‍ശനമാണ്. അത് ആ നിലക്ക് കണ്ട് പൂര്‍ണമായി അംഗീകരിക്കുമ്പോള്‍ താങ്കള്‍ ഇവിടെ സൂചിപ്പിച്ച ഒരു ആശങ്കക്കും വകയുണ്ടാകില്ല.മനുഷ്യകുലത്തിനാകമാനമുള്ള നിയമം ഏതെങ്കിലും വ്യക്തിക്ക് തോന്നുന്നതാകുന്നതോ ലോകജനതയെ മുന്നില്‍ കണ്ട് വിശാലമായ കാഴ്ചപ്പാടോടുകൂടിയാകുന്നതോ കൂടുതല്‍ നല്ലത് എന്നത് ചര്‍ചപോലും ആവശ്യമില്ലാതെ ബോധ്യമാകുന്നതല്ലേ.
ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ളത് അനുവാദമാണ് കല്‍പനയല്ല. അതിനാല്‍ ആരെങ്കിലും അത് സ്വീകരിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസമുണ്ടാകുമ്പോള്‍ ബഹുഭാര്യത്വം പ്രസക്തമല്ല എന്ന വാദത്തിന് നിലനില്‍പ്പില്ല. ചുരുക്കത്തില്‍ ഭാഗികമായെങ്കിലും ബഹുഭാര്യത്വം ഇവിടെ ചര്‍ചചെയ്തത്. ബഹുഭാര്യത്വം ധാര്‍മികതയുടെ നിഷേധമാണ് എന്ന ഒരു ധ്വനി ബ്ലോഗ് ചര്‍ചയില്‍ പരക്കെ പൊന്തിവന്നതുകൊണ്ടാണ്. ഈ വിഷയം (ബഹുഭാര്യത്വം) കൂടുതല്‍ നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ധാര്‍മികതയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളുണ്ടെങ്കില്‍ ചര്‍ചയാകാം.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 9:21 pm ന് പോസ്റ്റ് ചെയ്തത്

24. അപ്പു has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

രഞ്ജിത് വ്യൂ ഫൈന്ററിൽ കൂടിത്തന്നെ നോക്കി ചിത്രമെടുത്തോളൂ. അതാണു നല്ലതും. പുലി ഉദ്ദേശിച്ചത്, കിട്ടാൻ പോകുന്ന റിസൽട്ടിനെപ്പറ്റി സംശയമുണ്ടെങ്കിൽ അങ്ങനെ നോക്കാനാണ്. ലൈറ്റ് അഡ്ജസ്റ്റ് മെന്റിന് ഏറ്റവും എളുപ്പം ആശ്രയിക്കാവുന്ന ക്യാമറ കണ്ട്രോൾ എക്സ്പോഷർ കോമ്പൻസേഷൻ ആണ്.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 8:44 PM

25. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വയമറിയാതെ
വെളിപ്പെട്ട്
കവര്‍ച്ച നടത്താതെ
പിന്തിരിയുന്ന
പാവം കള്ളന്‍.
അവന്‍റെ പിന്നില്‍
കവര്‍ച്ച മുതലിന്‍
നിലവിളി.“

പ്രതീക്ഷ നിഷ്ഫലമായതിന്റെ നിലവിളിയൊ?



അജ്ഞാത , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 8:47:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

26. Jyotsna P kadayaprath has left a new comment on your post "കശുമാവേ ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ ..?":

എന്നെ ക്ഷണിച്ചില്ല...!



Posted by Jyotsna P kadayaprath to prakashettan at April 30, 2010 9:09 AM

27. sherlock has left a new comment on your post "ചിപ്ലിക്കൂട് !!!":

കിടിലന്‍ മാന്‍.... :)



Posted by sherlock to കുമാര സംഭവങ്ങള്‍ at April 30, 2010 9:35 PM

28. അനിൽ@ബ്ലോഗ് has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

വാസ്തവം !

അദ്ധ്യാപര്‍ക്ക് മാത്രം കിട്ടുന്ന ചില ബഹുമതികളില്‍ ഒന്നാണ് പൂര്‍വ്വ വിദ്യാര്‍ത്തികളുടെ ഈ ഓര്‍മകള്‍.



Posted by അനിൽ@ബ്ലോഗ് to എഴുത്തോല at April 30, 2010 8:54 PM

29. അപ്പു has left a new comment on your post "ലുട്ടുവിന്റെ html സൂത്രപ്പണികള്‍":

സുൽഫി, ഫെയ്സ്ബുക്ക് ഓർക്കുട്ട് മുതലായ കാര്യങ്ങളിൽ ഞാനൊരു വിദഗ്ദ്ധനല്ല. അതിനാൽ തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം പറയാനാവുന്നില്ല. എങ്കിലും ഇത് അറിയാവുന്നവർ ഈ കമന്റുകൾ കാണുന്നുണ്ടാവും. അവരാരെങ്കിലും മറുപടിപറയും എന്ന് പ്രതീക്ഷിക്കാം.



Posted by അപ്പു to ആദ്യാക്ഷരി at 30 April 2010 20:51

30. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ രസായനം പേരിട്ടത് ഇഷ്ടപ്പെട്ടു



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 8:57 pm ന് പോസ്റ്റ് ചെയ്തത്

31. ശ്രീ നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ മാഷ് പറഞ്ഞതു കേട്ടില്ലേ? പുലികളെല്ലാം എഴുന്നേറ്റ് എഴുതാന്‍ തുടങ്ങിക്കോളൂ... വായിയ്ക്കാന്‍ ഞാനും കൂടാം :)



ശ്രീ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 30 9:52 pm ന് പോസ്റ്റ് ചെയ്തത്

32. ശ്രീ has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ടീച്ചര്‍മാര്‍ക്ക് അങ്ങനെ ഒരു ഭാഗ്യമുണ്ട്. എവിടെ പോയാലും അവിടെ ഉണ്ടാകും ശിഷ്യ ഗണങ്ങളില്‍ ആരെങ്കിലും...



Posted by ശ്രീ to എഴുത്തോല at April 30, 2010 9:58 PM

33. Jyotsna P kadayaprath has left a new comment on your post "AADITHYA - MY GRAND SON":

സൂര്യന്‍ ജ്വലിക്കട്ടെ...



Posted by Jyotsna P kadayaprath to prakashettan at April 30, 2010 9:07 AM

Reply via email to