1. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef

ലത്തീഫ്, യുക്തിവാദി സഹയാത്രികനായ "സൈതുമുഹമ്മദ് ആനക്കയം" , ജന്മഭൂമി ലേഖകന്‍ "സെയ്ത്‌ മുഹമ്മദ്‌"എന്നിവര്‍ ഒരു വ്യക്തി ആണോ? ഒരേ വ്യക്തി തന്നെയല്ല ഇവര്‍ രണ്ടു പേരും എങ്കില്‍ ഈ ലേഖനത്തിന്റെ പ്രസക്തി പൂര്‍ണ്ണമായുംനഷ്ട്ടപ്പെടും.

"സാമൂഹ്യവിരുദ്ധത" എന്നത് മനോഭാവത്തിനു അനുസ്സരിച്ച് ആയതുകൊണ്ട് "തേജസ്‌" പത്രത്തിന്റെ ലിങ്കും "ജന്മഭൂമി" പത്രത്തിന്റെ ലിങ്കും ഒരേ മനസ്സികാവസ്ഥയില്‍ തന്നെ നല്‍കുവാന്‍ എനിക്ക് സാധിക്കും... :)



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 8:50 am ന് പോസ്റ്റ് ചെയ്തത്

2. george has left a new comment on your post "Blog for Fr boby jose":

I feel Rev.Fr. Bobby Jose as a hollow bamboo through which the divine flows down.Let us stand in that Golden spring and experince the warmth.



Posted by george to Fr Boby Jose at May 4, 2010 8:50 PM

3. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സന്തോഷ്‌

ജന്മഭൂമിയിലെഴുതുന്ന സൈത് മുഹമ്മദ് എനിക്ക് പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശൈലിയും വാദവും തന്നെയാണ് ഈ സൈദ് മുഹമ്മദിനുമുള്ളത്. അതുകൊണ്ട് ഈ കാര്യത്തില്‍ മറ്റെന്തെങ്കിലും തെളിവ് പൊക്കികൊണ്ട് വരണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആരുടെയെങ്കിലും അന്വേഷണങ്ങളില്‍ രണ്ടും വേറെവേറെ ആളുകളാണ് എന്ന് ബോധ്യപ്പെട്ടാല്‍ ഇവിടെ പ്രസിദ്ധീകരിക്കാം. അപ്പോള്‍ ഞാനീ ലേഖനത്തില്‍ എത്തിചേര്‍ന്ന ഏത് നിഗമനങ്ങളില്‍ മാറ്റം വരുത്തണമെന്ന് അപ്പോള്‍ ആലോചിക്കാം. യുക്തിവാദികളും തീവ്രഹൈന്ദവ പക്ഷവും തമ്മിലുള്ള ലജ്ജാകരവും യുക്തവാദ തത്വത്തിന് (അങ്ങനെയൊന്നുണ്ടെങ്കില്‍) വിരുദ്ധവുമാണ് എന്നതാണ് എന്റെ പക്ഷം.

പത്രത്തിന്റെ ലിങ്ക് നല്‍കിയത് നല്ലതുതന്നെ പ്രത്യേകിച്ചും അപ്പൂട്ടന്‍ ആവശ്യപ്പെട്ട സ്ഥിതിക്ക്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 9:52 am ന് പോസ്റ്റ് ചെയ്തത്

4. ツイッター has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今話題のツイッター、mixiやモバゲーなんか目じゃない。規制が無いに等しいから、今がチャンスなんです!!ホンマ体力が持たない位の入れ喰い状態が続いて、ツイッターを放置してた事を後悔してます



Posted by ツイッター to പ്രതികരണവേദി at 5 May 2010 10:01

5. ചാർ‌വാകൻ‌ has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

എഴുത്തച്ചൻ ചർച്ചയിലേക്കു വന്ന രണ്ടു-മൂന്നു സന്ദർഭങ്ങൾ മുമ്പുണ്ടായിട്ടുണ്ട്.ഒന്ന് സി.രാധാകൃഷ്ണന്റെ നോവൽ,അതിലദ്ദേഹം കുടുംബ പാരമ്പര്യത്തിന്റെ അങ്ങേതലക്കൽ എഴുത്തച്ചനെ പ്രതിഷ്ഠിച്ചു.അന്നെ എതിർപ്പുണ്ടായി.എഴുത്തച്ച്ൻ സമാജത്തിന്റെ പ്രസിഡണ്ട്.ശ്രീ.ടി.ജി.രവി മാധ്യമത്തിലൂടെ നിലപാടുറപ്പിക്കുന്നുണ്ട്.(ടിയാനെ പറ്റിയുള്ള എന്റെ സകല ധാരണകളും തകർക്കുന്ന അഭിമുഖമായിരുന്നു.),ജാതിയെങ്ങനെ ഒരേസമയം,ലയബിലിറ്റി യായും,പോസിബിലിറ്റിയായും പ്രവർത്തിക്കുന്നതെന്ന് പറയുന്നുണ്ട്. ഇപ്പോൾ ശ്രീജനും ഇങ്ങനെയൊരു വിഷയം പുറത്തിടുമ്പോൾ,സാമൂഹ്യ ചരിത്രത്തെ വിശകലനം ചെയ്യാൻ കെല്പുള്ള ടി,ബീ വിജയകുമാറും,കെ.ചന്ദ്രഹരിയും ആ സമുദായത്തിലുണ്ടന്നത് ആശ്വാസകരം തന്നെ.
ഒരു കാലത്ത് ജ്ഞാനാധികാര കുത്തക യുണ്ടായിരുന്നത്,മൂന്നു സമുദായങ്ങൾക്കായിരുന്നു.എഴുത്തച്ചനും,വിശ്വകർമ്മജർക്കും,ഗണകന്മാർക്കും.സമൂഹത്തിന്റെ പൊതുസ്വത്തായിരുന്ന,.അവരിന്ന് പിന്തള്ളപ്പെട്ടത് ആരുടെയും വിഷയമാവുന്നില്ല.ആയുധ വിദ്യയുടേയും,ആയുർവേദത്തിന്റേയും,അക്ഷരത്തിന്റേയും മഹത്തായ പാരമ്പര്യം ഈഴവർക്കുമുണ്ട്.കൂലിതല്ലും,മാടമ്പിതരവുമല്ലാതെ പറയാങ്കഴിയുന്ന എന്തെങ്കിലുമില്ലാ‍ത്ത നായർക്ക് എഴുത്തച്ച്നെ കൂടെകൂട്ടെണ്ടുന്ന ആവശ്യം’‘വകവെച്ചു കൊടുക്കാം’‘എല്ലേ..?



Posted by ചാർ‌വാകൻ‌ to chithrakaran:ചിത്രകാരന്‍ at May 5, 2010 8:38 AM

6. പോങ്ങുമ്മൂടന്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

നല്ല ഉശിരന്‍ പോസ്റ്റ് മനുജീ.. :)



Posted by പോങ്ങുമ്മൂടന്‍ to ::ബ്രിജ്‌ വിഹാരം:: at 5 May 2010 09:46

7. വഴിപോക്കന്‍ has left a new comment on your post "കാഴ്ച":

എന്റെ അഭിപ്രായത്തില്‍ കെട്ടിടം പണിത എന്ജിനീയരുറെ പേരാണ് ഫലകത്തില്‍ വെക്കേണ്ടത്...
കുറഞ്ഞ പക്ഷം അതു കുറെ കാലം നിന്നുകാണാന്‍ അയാള്‍ ശ്രമിക്കുമല്ലോ...



Posted by വഴിപോക്കന്‍ to ഉള്‍ക്കാഴ്ച at Wednesday, May 05, 2010 9:00:00 AM

8. Rainbow has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

CONGRATULATIONS!



Posted by Rainbow to വര@തല=തലവര at May 5, 2010 9:23 AM

9. Cm Shakeer(ഗ്രാമീണം) has left a new comment on your post "മഴയോട്ടോ":

well-done !



Posted by Cm Shakeer(ഗ്രാമീണം) to ചിത്രപ്പെട്ടി at May 5, 2010 9:37 AM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef
മുകളിലുള്ള പത്രവാര്‍ത്ത ശുഭകരമായ ഒരു ചിന്തയുടെ പ്രകടനമാണ്. നല്ല മനോഭാവത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ഞാനതിനെ മുഖവിലക്കെടുക്കുന്നു. സ്വന്തം മതസംഘടനവരെ ഏറ്റെടുക്കാന്‍ തയ്യാറില്ലാത്ത ചിലകുറ്റവാളികളുടെ വക്കാലത്ത് ഇവിടെയുള്ള ചിലര്‍ ഏറ്റെടുക്കുമ്പോള്‍ സമാനമായ കുറ്റത്തില്‍ അവരും പങ്കാളികളാകുന്നു എന്ന് മാത്രമല്ല. അതിനീചമായ ചില മാനസിക രോഗങ്ങള്‍ കുറ്റവാളികളുടെ കൂടെ അവരും പങ്ക് വെക്കുന്നു എന്നതാണ് ഇതിലെ പ്രതിഷേധാര്‍ഹമായ വശം.

വളഞ്ഞവഴിയിലൂടെയാണത് നിര്‍വഹിക്കുന്നതെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം കുറക്കുന്നില്ല.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 9:50 am ന് പോസ്റ്റ് ചെയ്തത്

11. പാഞ്ചാലി :: Panchali നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടം വളരെ ഇഷ്ടമായി!

:)



പാഞ്ചാലി :: Panchali , വാലായ്മ........... ലേക്ക് 4.5.10 ന് പോസ്റ്റ് ചെയ്തത്

12. പാഞ്ചാലി :: Panchali has left a new comment on your post "മേച്ചില്‍ പുറം തേടി ..":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at May 5, 2010 6:22 AM

13. kaalidaasan has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

അപ്പൂട്ടന്‍ ,

പ്രസക്തമായ വിഷയം. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അപ്പൂട്ടന്റെ നിലപാടുകള്‍ എന്തായാലും ഇസ്ലാമിസ്റ്റുകള്‍ക്ക് ദഹിക്കില്ല. അതു കൊണ്ട് വിചിത്രമായ പല ന്യായീകരണങ്ങളും ഉണ്ടാകുന്നു.

ബഹുഭാര്യത്വത്തിന് നിമയപരമായി അനുവാദം നല്‍കുന്ന മതമാണ് ഇസ്‌ലാം. നീതിപാലിക്കുക എന്ന നിബന്ധനപാലിക്കാന്‍ വിവാഹം കഴിക്കുന്ന പുരുഷന്‍ സാധിക്കണം എന്ന് മാത്രം. അതോടൊപ്പം ഇണയുടെ(ഭാര്യ എന്ന പദം ഇസ്ലാമിലില്ല ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ അര്‍ഥം. അതിനാല്‍ ഖുര്‍ആന്റെ പ്രയോഗം ഇണ എന്നാണ്) അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവനുമാകാണം.

ഭാര്യയായലും ഇണയായാലും കല്യണം കഴിച്ചു കൂടെ താമസിച്ച് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയാണിവിടത്തെ കഥാപാത്രം. ഇസ്ലാമില്‍ അതിനെ എന്തു പേരു വിളിക്കുന്നു എന്നതിനു പ്രസക്തിയില്ല.

നിസഹായതയില്‍ നിന്നുള്ള ന്യായീകരണം എന്നു വേണമെങ്കിലിതിനെ വിശേഷിപ്പിക്കാം. എല്ലാ പ്രചീന സമൂഹങ്ങളിലും ബഹുഭാര്യാത്വം നിയമ വിധേയം തന്നെയായിരുന്നു. ഇസ്ലാം നിയമപരമായി അനുവാദം നല്‍കുന്നു എന്നതൊക്കെ വിവരക്കേടെന്നു പറയണം. അറബികളുടെയിടയില്‍ നില നിന്നിരുന്ന ബഹുഭാര്യാത്വം നിയമ വിരുദ്ധമായിരുന്നു എന്ന് പറഞ്ഞാല്‍ ആരും അത് വിശ്വസിക്കില്ല.

ബഹു ഭാര്യാത്വം ആധുനിക കലഘട്ടത്തിനു യോജിച്ചതല്ല എന്നു മനസിലാക്കി പുരോഗതി പ്രാപിച്ച സമൂഹങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അത് തിരിച്ചു വരാതിരിക്കാനുള്ള നിയമങ്ങളുമുണ്ടാക്കി. അതൊക്കെ ബഹുഭാര്യാത്വം ഉണ്ടാക്കുന്ന അനീതിയുടെ അനുഭവത്തില്‍ നിന്നാണ്. ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അതിപ്പോഴും പിന്തുടരുന്നു.

ഇസ്ലാമിക സമൂഹം പുരുഷ കേന്ദ്രീകൃതമായതുകൊണ്ട് പുരുഷനു നാലു ഭാര്യമാര്‍ വരെയാകാം എന്നു നിയമമുണ്ടാക്കി. സ്ത്രീക്ക് ഒരു ഭര്‍ത്താവേ പാടുള്ളു എന്നും നിയമമുണ്ടാക്കി. നാലു പുരുഷന്‍മാരുടെ അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സ്ത്രീയെ നാലു ഭര്‍ത്താക്കന്‍ മാരെ ഒരേ സമയം നിലനിറുത്താന്‍ അനുവദിക്കുന്നും ഇല്ല. പുരുഷ മേധവിത്വത്തിന്റെ അടയാളമെന്ന രിതിയില്‍ മാത്രമേ ഇസ്ലാം ഇത് നിയമപരമായി സംരക്ഷിക്കുന്നുള്ളു. സ്ത്രീകള്‍ വെറും കമ്പോളത്തിലെ ചരക്ക് എന്നതിനപ്പുറം മറ്റ് കാഴ്ചപ്പടൊന്നും ഇസ്ലാമില്‍ ഇല്ല. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും പുരുഷന്‍മാര്‍ക്ക് വേണ്ടി സകല സൌഭാഗ്യങ്ങളും ഒരുക്കുന്ന അള്ളാ സ്ത്രീയുടെ കാര്യം പരാമര്‍ശിച്ചിട്ടു പോലുമില്ല. സ്ത്രീക്ക് സ്വര്‍ഗ്ഗത്തില്‍ ചെല്ലാന്‍ അവകാശമുണ്ടോ എന്നു പോലും സംശയമാണ്. സ്വര്‍ഗ്ഗത്തിനവകാശമില്ലാത്ത സ്ത്രീക്ക് ഭൂമിയിലും വലിയ അവകാശങ്ങള്‍ വേണ്ട എന്നതാണ്‌ ഇസ്ലാമിക നിലപാട്.



Posted by kaalidaasan to ചിന്താശകലങ്ങൾ at May 5, 2010 10:08 AM

14. ജിമ്മി has left a new comment on your post "മേച്ചില്‍ പുറം തേടി ..":

നല്ല ഫീല്‍ ഉള്ള ചിത്രം. നോയിസ്‌ മാത്രം ഇത്തിരി കൂടി. ബായ്ക്ക് ലൈറ്റ്‌ അടിപൊളി...



Posted by ജിമ്മി to OUT OF FOCUS at May 5, 2010 7:44 AM

15. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

@ ചതുര്‍മാനങ്ങള്‍ ,

"ഫെറോ,ഫെറി എല്ലാം ബള്‍ക്കു(സാധാരണയായി) പ്രോപ്പര്‍ട്ടീസ് ആണു. ശരീരത്തിലെ മാഗ്നെട്ടിക്ക് മോളിക്കുലാര്‍ ഡിസ്റ്റ്ട്രിബൂഷന്‍ വച്ചു നോക്കുമ്പോള്‍ ഇതിനു വലിയ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല.എന്നാല്‍ ആറ്റം/മോളിക്കുലാര്‍ ലെവലിലെ മാഗ്നെറ്റിക് ഇന്ററാക്ഷനില്‍ സ്വാധീനം ഉണ്ടോ എന്നു കാര്യമായി പോസ്റ്റില്‍ പ്രതിപാദിക്കുന്നുമില്ല. ഈ ഉഡായിപ്പുകള്‍ തെറ്റാണെന്നൂ തെളിയിക്കാന്‍ ആ വഴിക്കായിരുന്നു പോകേണ്ടിയിരുന്നതു."

ഇതിനോട് തത്വത്തില്‍ യോജിക്കുന്നു. എന്നാല്‍ ബയോമാഗ്നെറ്റിസത്തെപ്പിടിച്ചുള്ള ഏതുതരം ആരോപണങ്ങളെയും അവകാശവാദങ്ങളെയുമാണ് പൊളിച്ചുകാട്ടാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നത് എന്ന് ഒന്നുകൂടെ സൂക്ഷിച്ചു നോക്കൂ. മോളിക്യുലാര്‍ ലെവല്‍ ഇന്ററാക്ഷനുകളെപ്പറ്റിയല്ല ആ അവകാശവാദങ്ങള്‍. ഇത്തരം ബള്‍ക്ക് പ്രോപ്പര്‍ട്ടികളെ വച്ചുകൊണ്ടുള്ള അവകാശവാദങ്ങള്‍ക്ക് അതുവച്ചു മറുപടി നല്‍കുന്നതാണ് ഉചിതമെന്ന് തോന്നി. അത്രതന്നെ ;)


"...ഉദാഹരണത്തിനു ബയോമെക്കാനിസങ്ങളിലെ എനെര്‍ജി ലെവത്സിന്റെ ആക്സസിബിലിറ്റിയും, ഇലെക്ട്രോണിക് എക്സ്സൈറ്റേഷനെയും തീരുമാനിക്കുന്ന സീമന്‍ സ്പ്ലിറ്റിംഗ്, മാഗ്നെറ്റിക് സ്പ്ലിറ്റിംഗ് തുടങ്ങി താഴേക്കു സ്പിന്‍ ഓര്‍ബിറ്റ് കപ്ലിംഗില്‍, മാഗ്നെറ്റിക് ഡൈപോള്‍ കപ്ലിംഗ് എന്നിവയില്‍ വരെ എര്‍റത്തിന്റെ മാഗ്നെറ്റിക് ഫീല്‍ഡ്/തെറാപ്പിയില്‍ ഉപയോഗിക്കുന്ന ഫീല്‍ഡ് ഒരു സ്വാധീനവും ചെലുത്തുന്നില്ലെങ്കില്‍.."

ഇത്ര സൂക്ഷമമായ വസ്തുതകളെപ്പറ്റി ആധികാരികമായി പറയണമെങ്കില്‍ ഞാന്‍ ഒരു ഫിസിസിസ്റ്റാകണം. ഫിസിസിസ്റ്റായാലും പോരാ, ഈ സ്പെസിഫിക് ഏര്യയില്‍ തന്നെ ഗവേഷണ വിവരവും വേണ്ടിവരും. തല്‍ക്കാലം ഒരു മെഡിക്കല്‍ പോയിന്റ് ഒഫ് വ്യൂ സ്വീകരിച്ച് മാഗ്നെറ്റോതെറാപ്പിയുടെ ഇഫക്റ്റുകളെ സംബന്ധിച്ച കണ്ട്രോള്‍ഡ് ട്രയലുകളില്‍ വിശ്വാസമര്‍പ്പിക്കാനാവൂ എന്ന് തോന്നി.അതുകൊണ്ടുതന്നെ വടക്കോട്ട് തലവച്ചുകിടന്നാല്‍ "ഭൂമിയുടെ കാന്തികതയുമായുള്ള അലൈന്‍‌മെന്റ് തെറ്റുമെന്നോ കാന്തം കെട്ടിവച്ച് വാതം മാറ്റാമെന്നോ ഉള്ള അവകാശവാദം പൊളിക്കാന്‍ സീയ്മെന്‍ സ്പ്ലിറ്റിംഗ് വരെയൊക്കെ പോകണമെന്നും തോന്നിയില്ല.

എനിവേ, ആശംസകള്‍ക്കു നന്ദി. മുന്‍പൊരു പോസ്റ്റില്‍ ചതുര്‍മാനങ്ങളുടെ ഇ-മെയില്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരെണ്ണം അയക്കൂ, ഈ വിലാസത്തില്‍ - [email protected]



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at May 5, 2010 9:19:00 AM GMT+05:30

16. ജസ്റ്റിന്‍ has left a new comment on your post ""ആര്‍ക്കും വേണ്ടാത്ത" കുട്ടികളുടെ മാനിഫെസ്റ്റോ":

മലയാളത്തിലെ യുവ എഴുത്തുകാരുടെ രോഷം നിഴലിക്കുന്ന ലേഖനം. കാണേണ്ടവര്‍ കാണട്ടെ

വളരെ നന്നായി ശ്രീജിത്ത്.



Posted by ജസ്റ്റിന്‍ to പുതുകവിത at May 4, 2010 9:44 PM

17. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

കഷായക്കാരന്‍ പോസ്റ്റ് തലകുത്തിനിന്ന് വായിച്ചത് എന്റെ കുറ്റമല്ല! പിന്നെ, "ബൊദ്ധ്യമില്ലാത്ത ഒരു കാര്യത്തെവച്ച് മറ്റൊരു കാര്യം ഉറപ്പിച്ച് പറയുന്നത് ശാസ്ത്രയുക്തമല്ല" എന്ന് കര്‍ത്താവു സാറ് ശാസ്ത്രയുക്തിക്ക് ക്ലാസെടുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പഴയ മൈക്രോ വേവ് അവനില്‍ "പോളിമെറേയ്സ് റിയാക്ഷന്‍" നടന്നതും പിന്നെ തീണ്ടാരിത്തുണി വഴി പാപ്പിലോമാവൈറസ് കേറിയതും ഓര്‍മ്മവന്നു. സാരമില്ല. എന്റെ പിഴ ;))



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at May 5, 2010 9:01:00 AM GMT+05:30

18. Captain Haddock നിങ്ങളുടെ പോസ്റ്റ് "ഭൂമികുവേണ്ടി ജീവനില്‍നിന്നും ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല മെസ്സേജ്!



Captain Haddock , KUDUKKA ലേക്ക് May 04, 2010 ന് പോസ്റ്റ് ചെയ്തത്

19. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിവാദ പുസ്തകം: ഐ.പി.സി സഭക്ക് ബന്ധമില്ലെന്ന്

Sunday, April 18, 2010 (മാധ്യമം)

പത്തനംതിട്ട: ഇസ്ലാം മത വിശ്വാസത്തെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച 'ചിന്‍വാദ് പാലം' എന്ന പുസ്തകവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് പങ്കില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുസ്തകത്തിന്റെ എഴുത്തുകാരന്‍ സ്വന്തം ആലോചന പ്രകാരമാണ് പുസ്തകം ഇറക്കിയത്. സാമുദായിക ഐക്യം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനത്തിലും സഭ പങ്കെടുക്കാറില്ല.
പുസ്തകവുമായി ബന്ധപ്പെട്ട് മുസ്ലിം സഹോദരങ്ങള്‍ക്കുണ്ടായ വേദനയില്‍ സഭ നിര്‍വ്യാജം ഖേദിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.പി.സി കുമ്പനാട് സെന്ററിന്റെ ഭാരവാഹികളായ പാസ്റ്റര്‍ ടി.ജെ. എബ്രഹാം, ജോര്‍ജ് മാത്യു, സ്റ്റാന്‍ലി സൈമണ്‍, കെ.ടി. വര്‍ഗീസ്, ഒ.എം. മാത്യു എന്നിവര്‍ പങ്കെടുത്തു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 9:28 am ന് പോസ്റ്റ് ചെയ്തത്

20. കൂതറHashimܓ has left a new comment on your post "മുംതാസ്":

നന്നായി എഴുതി, നല്ല രസം.
പിന്നെ...മുംതാസിനെ എനിക്ക് പെരുത്ത് ഇഷ്ട്ടായി ഹ അഹ് ഹ ഹാ



Posted by കൂതറHashimܓ to എന്‍റെ ആനമങ്ങാട് at May 4, 2010 7:52 PM

21. മാണിക്യം നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറ്റിയില്‍ ഗ്യാസില്ലങ്കില്‍
വയറ്റിലും ഗ്യാസ് ആകും എന്നു ചുരുക്കം



മാണിക്യം , ഗുൽമോഹർ ലേക്ക് 2010, മേയ് 5 9:03 am ന് പോസ്റ്റ് ചെയ്തത്

22. മാണിക്യം has left a new comment on your post "മുംതാസ്":

ഇങ്ങനെ "എന്‍സൈക്ലൊപീഡിയ മുംതാസ് "പോലത്തെ ഒരു കൂട്ടുകാരി എന്റെ ബാല്യത്തില്‍ എനിക്ക് കൂട്ടുണ്ടായിരുന്നു ... അന്ന് ഒക്കെ എന്തെങ്കിലും കാണും എന്നും എനിക്ക് അടി കിട്ടാനുള്ള വക ...ഇന്ന് അതെല്ലാം ഒന്നു ഒര്‍ത്തു.. മനോഹരമായിരിക്കുന്നു ഈ എഴുത്ത് മനസ്സില്‍ നിന്നു വരുന്ന ഒര്‍മ്മ.. മുംതാസിനെ പറ്റി പറയാന്‍ ഇനിയും വരണം.. "മുംതാസ്" മുന്‍ പോസ്റ്റിനേക്കാള്‍ എന്തോ പ്രത്യേകതയുണ്ട്... മുംതാസിനെ ഏറെ ഇഷ്ടമായി :)



Posted by മാണിക്യം to എന്‍റെ ആനമങ്ങാട് at May 4, 2010 8:06 PM

23. Rainbow has left a new comment on your post "അമല്‍ വരച്ച പുതിയ ചിത്രങ്ങള്‍":

:)



Posted by Rainbow to at May 5, 2010 9:22 AM

24. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

>>> എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ വിവാഹം എന്ന കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കുന്നത്? <<<

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയുടെ സ്ഥാനം അവഗണിക്കാനാവില്ല എന്നല്ലേ സഹോദരാ അവിടെയും പറയുന്നുള്ളൂ. കുതര്‍ക്കത്തിന് എനിക്ക് സമയമില്ല.



Posted by CKLatheef to ചിന്താശകലങ്ങൾ at May 5, 2010 9:56 AM

25. പാഞ്ചാലി :: Panchali has left a new comment on your post "കരയുന്ന ഇല...":

ഒരില മാത്രം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 4, 2010 8:53 PM

Reply via email to