1. Vayady has left a new comment on your post "വായന":

"ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു.."

സ്മിതാ, ഈ വരികളോട് കൂടുതല്‍ ഇഷ്ടം തോന്നി. എന്തു സുന്ദരമായ കവിത!



Posted by Vayady to കാളിന്ദി at May 6, 2010 6:41 PM

2. Rishi has left a new comment on your post "സുന്ദരികള്‍ ..":

പുണ്യാള, ജീവിത പണയപ്പെടുത്തിയാണേലും എടുത്ത പടം കൊള്ളാം. സൂക്ഷിച്ചോണം... ഞങ്ങക്ക് ഇനീം പോട്ടങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ട്



Posted by Rishi to OUT OF FOCUS at May 7, 2010 5:22 AM

3. jayanEvoor has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

എല്ലാം മനസ്സിലായി!

മനപ്പൂർവമല്ലേ ഈ വിഷുപ്പോസ്റ്റ് വച്ചു താമസിപ്പിച്ചത്!?

അല്ലെങ്കിൽ ചെറായിയിൽ വച്ച് നിരക്ഷരനോ അച്ചായനോ മുതുക് പരിശൊധിച്ചേനേ!

ഇതിപ്പൊ പാവം ഗിരീഷിനിട്ടു വച്ചു!



Posted by jayanEvoor to നന്ദപര്‍വ്വം at May 7, 2010 7:49 AM

4. നിരക്ഷരന്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

@ മനോഹര്‍ - തിരുത്തിയതിന് നന്ദി. ‘നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്നത് മനസ്സില്‍ വെരോടിപ്പോയ ഒരു വരിയായിപ്പോയി. അതുകൊണ്ട് പറ്റിയ പിശകാണ്. മയൂരയുടെ ലേഖനത്തില്‍ പലയിടത്തും പറയുന്ന പേരായിട്ടും അത് തെറ്റിയാണ് ഞാന്‍ എഴുതിയത്. ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി‘ എന്ന് തിരുത്തി വായിക്കാനപേക്ഷ.



Posted by നിരക്ഷരന്‍ to ഋതുഭേദങ്ങള്‍ at 9:13 PM

5. Vayady has left a new comment on your post "സെറീനയുടെ ബ്ളോഗിൽ നമ്മൾ നനയുമ്പോൾ":

യറാഫത്ത്, താങ്കളുടെ മഴയും, പ്രഭാവര്‍മ്മയുടെ മഴയും കൂടിയായപ്പോള്‍ ഒരു പെരുമഴ പെയ്ത പ്രതീതി. :)



Posted by Vayady to *നൈദാഘം at 5/07/2010

6. kaalidaasan has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഉഗ്രന്‍,

ഞാന്‍ ഒരു തര്‍ക്കത്തിനു വേണ്ടിയല്ല ആ കമന്റ് എഴുതിയത്. ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ടാണ്. താങ്കള്‍ പത്ത് വിവാഹം വരെ അനുവദിച്ചു എന്നു പറഞ്ഞെഴുതിയ ലിങ്കില്‍ ഒന്നും കാണുന്നില്ല.

ആകെ കണ്ടത് ഫ്രാന്‍സിലല്ല ജെര്‍മ്മനിയിലാണു 10 വര്‍ഷതേക്കുള്ള ഒരു തല്‍ക്കാലിക നടപടി എന്ന രീതിയില്‍ രണ്ടു വിവാഹം കഴിക്കാന്‍ അനുവദിച്ചു എന്നു വായിച്ചത്. 1600 കളില്‍ മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടില്‍ വരെ ഇന്‍ഡ്യയിലെ ഹിന്ദു സമൂഹത്തിലും ബഹു ഭാര്യാത്വവും ബഹു ഭര്‍തൃത്വവും സമൂഹം അംഗീകരിച്ച ആചാരമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ അത് വളരെ ചുരുക്കം ഇടങ്ങളിലേ ഉള്ളു.


എന്തായാലും എന്റെ സംശയങ്ങള്‍ നീക്കിയതിനു നന്ദി.

മുസ്ലിങ്ങള്‍ നാലു കല്യാണം കഴിക്കുന്നതിനു പറയുന്ന ന്യായീകരണവും ഈ യുദ്ധകഥയാണ്.

യൂറോപ്പിലുണ്ടായ ആ യുദ്ധത്തില്‍ 11 മില്യണ്‍ ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. പക്ഷെ അതു പോലെ ആള്‍നാശം സംഭവിച്ച യുദ്ധങ്ങള്‍ മൊഹമ്മദ് നടത്തിയിട്ടുണ്ട് എന്നതിനു എന്തെങ്കിലും തെളിവില്ല. മാത്രമല്ല,യൂറോപ്പിലേത് പോലെ ഏക പത്നീവൃതക്കാരയിരുന്ന അറബികള്‍ക്ക് ഒരു പുതിയ നിര്‍ദ്ദേശമെന്ന രിതിയിലുമല്ല നാലു വിവാഹം കഴിക്കാം എന്ന നിയമുണ്ടാക്കിയതും. നാലില്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നവരെ നാലു കഴിക്കാന്‍ അനുവദിക്കുകയാണുണ്ടായത്.
യൂറോപ്പിലുണ്ടായ യുദ്ധത്തേക്കാള്‍ വലിയ യുദ്ധങ്ങള്‍ അതു കഴിഞ്ഞുണ്ടായിട്ടുണ്ട്. അതിനു ശേഷം ബഹു ഭാര്യത്വം അനുവദിക്കേണ്ട തരത്തില്‍ അസന്തുലിതമായ ആള്‍നാശം ഉണ്ടായതായും അറിവില്ല.



Posted by kaalidaasan to ചിന്താശകലങ്ങൾ at May 7, 2010 7:16 AM

7. കുമാരന്‍ | kumaran has left a new comment on your post "കസ്തൂരിമഞ്ഞൾ":

മഞ്ഞളും കണ്ടില്ല ഒരു കോപ്പും കണ്ടില്ല.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at May 07, 2010 7:29 AM

8. chandy has left a new comment on your post "Todays Special - BEEF BIRIYANI":

senuve, aa chuvanna bucket thiruvallakkaran velloorile unanghiya palaril erinju kalanju ketto.
ennalum aa kalla panni nammale kalippichalloda!!!
nice post senu!!!



Posted by chandy to പഴമ്പുരാണംസ് © Pazhamburanams at 7 May 2010 05:17

9. അപ്പു has left a new comment on your post "നൈജീരിയ പ്രസിഡന്റിന്റെ മരണവും രാഷ്ട്രീയവും":

വളരെ നന്ദി ശ്രീ. അലിഫ് ഈ വിവരങ്ങൾ പങ്കുവച്ചതിന്.. ഇനി മറ്റുവാർത്തകളിലേക്ക്. :-)

മാഷെ, ഒരുപാട് നാളായല്ലോ ബ്ലോഗിൽ ഒരു പോസ്റ്റ് എഴുതിയിട്ട്. എന്താണിങ്ങനെയൊരു മൌനം?



Posted by അപ്പു to നൈജീരിയ വിശേഷങ്ങള്‍.. at 2:57 AM, May 07, 2010

10. Vayady has left a new comment on your post "അജിത":

"അജിത ഒരു സത്യമാണ്"
നല്ല കവിത.



Posted by Vayady to *നൈദാഘം at 5/07/2010

11. kaalidaasan has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഷാന്‍,

ബഹുഭര്യാത്വം എന്നത് ഇസ്ലാമുമായി ബന്ധപ്പെട്ടതോ ബന്ധപ്പെടേണ്ടതോ ആയ വിഷയമല്ല. മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രത്തിന്‌ അത്ര വലിയ പഴക്കമില്ല. കുടുംബം എന്ന സ്ഥാപനമുണ്ടാകുന്നതിനു മുമ്പ് വിവാഹം എന്ന ആചാരം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് പക്ഷിമൃഗാദികളില്‍ കാണുന്ന പോലെ കുറച്ചു കാലത്തേക്ക് മാത്രമായി നില നിന്നിരുന്ന ഒരു സംവധാനം മാത്രമായിരുന്നു സ്ത്രീപുരുഷ ബന്ധം. സമൂഹം പുരോഗതി പ്രപിച്ചപ്പോള്‍ കുടുംബമായി താമസിക്കുന്നതിന്റെ മേന്മ മനസിലാക്കി അത് സ്വീകരിച്ചു.

ബഹു ഭര്യത്വവും ബഹു ഭര്‍തൃത്വവുമൊക്കെ അതിന്റെ ഭാഗങ്ങളായിരുന്നു. ലോകത്തെ എല്ലാ സമൂഹങ്ങളിലും ബഹു ഭാര്യാത്വം ഉണ്ടായിരുന്നു. ചില സമൂഹങ്ങളില്‍ ബഹു ഭര്‍തൃത്വവും. അതില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും അനീതികളും മനസിലാക്കിയ ജനങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അതിനെതിരെ പല സമൂഹങ്ങളും നിയമങ്ങളുമുണ്ടാക്കി. ഒരു പുരുഷന്‌ ഒരു ഭാര്യ എന്ന ലളിതവും ആരോഗ്യകരവുമായ വ്യവസ്ഥിതി സ്വീകരിച്ചു. അതൊക്കെ മതങ്ങളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടയതാണെന്നത് ഭാഗികമായ ശരി മാത്രം. ധാര്‍മ്മികത മതത്തില്‍ നിന്നും വരുന്നു എന്ന് പറയുമ്പോലെ. ഒരു പുരുഷനു ഒരു ഭാര്യ എന്നത് ഒരു പക്ഷെ ക്രിസ്തു മതം മത്രം നിഷ്‌കര്‍ഷിച്ച കാര്യമായിരിക്കാം. പക്ഷെ ഹിന്ദുക്കളും ബുദ്ധമതക്കാരും കുറെയധികം മുസ്ലിങ്ങളും മതമില്ലാത്തവരും ഒരു പുരുഷന്‌ ഒരു ഭാര്യ എന്ന തത്വം സ്വീകരിച്ചത് മതത്തിനു പുറത്താണ്. അത് സ്വയം ആര്‍ജ്ജിത ധാര്‍മ്മികതയോ തിരിച്ചറിവോ ആണ്.


മൊഹമ്മദ് ഇസ്ലാം മതം പ്രചരിപിച്ച സമയത്ത് അറേബ്യയിലെ പുരുഷന്‍ മാര്‍ കണക്കില്ലാതെ വിവാഹം കഴിച്ചിരുന്നു. അത് ഒരു മതവും പിന്തുടര്‍ന്നു കിട്ടിയ ആചാരമായിരുന്നില്ല. ചരിത്രാതീത കാലം മുതല്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്ന ആചാരം ​മാത്രം. മൊഹമ്മദ് ആ ആചാരത്തെ അല്‍പം നിയന്ത്രിച്ച് നാലു കെട്ടാം എന്നു ചുരുക്കി. അത് ഖുറാന്‍ എന്ന വേദപുസ്തകത്തിന്റെ ഭാഗമായപ്പോള്‍ അതൊക്കെ ന്യായീകരികേണ്ട ഗതികേടിലാണു തീവ്ര മുസ്ലിങ്ങള്‍. അവരുടെ ഏറ്റവും വലിയ പോരായ്മ അല്ലെങ്കില്‍ പാളിച്ച ലോക സമൂഹം എന്നത് ആ കാട്ടറബികളുടെ ചിന്താശേഷിയും ബുദ്ധിശക്തിയും മാത്രമുള്ളവരാണെന്നു കരുതുന്നതും.

ഖുറാനിലിതു പോലെ ഒരു സംഗതി പരാമര്‍ശിച്ചില്ലായിരുന്നെകില്‍ ഒരു പക്ഷെ ബഹു ഭാര്യാത്വത്തിനെതിരെ ആദ്യം വാളെടുക്കുന്നവര്‍ മുസ്ലിങ്ങളായിരുന്നേനെ. ഇതിന്റെ പഠം മറ്റൊന്നാണ്. ഇസ്ലാം എന്ന മതത്തിന്റെ ചട്ടക്കൂട്ടിനകത്തു നിന്നു മാത്രമേ അവര്‍ക്കൊരു ലോക വീഷണമുള്ളു എന്നതും.



Posted by kaalidaasan to ചിന്താശകലങ്ങൾ at May 7, 2010 6:40 AM

12. ക്ഷമ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഒരു സംശയം, മറ്റു വിഭാഗങ്ങളില്‍ ഉള്ള പുരുഷന്മാര്‍ക്ക് ഇല്ലാത്ത തരം ലൈംഗീക ആസക്തി ഒരു വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് മാത്രം എങ്ങനെയാണ് ഉണ്ടാവുന്നത്? ശാരീരികമായ എന്തെങ്കിലും പ്രത്യേകത നിമിത്തം ആണോ?



Posted by ക്ഷമ to ചിന്താശകലങ്ങൾ at May 7, 2010 7:06 AM

13. ശ്രീ has left a new comment on your post "വിടപറയും മുന്‍പേ.....":

നന്നായി, പക്ഷേ ചരിഞ്ഞു പോയി...



Posted by ശ്രീ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 6, 2010 7:28 PM

14. ജനശക്തി has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

ജിതേഷ്

വിഷയം ഹര്‍ത്താല്‍.എതിര്‍പ്പിലെ ഇരട്ടത്താപ്പ്. ധാര്‍മ്മികരോഷത്തിലെ ഇരട്ടത്താപ്പ്. മനസ്സിലായില്ലെങ്കില്‍ ആവര്‍ത്തിക്കുന്നു..



Posted by ജനശക്തി to ശിഥില ചിന്തകള്‍ at May 7, 2010 7:49 AM

15. കുമാരന്‍ | kumaran has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

thank u



Posted by കുമാരന്‍ | kumaran to ഋതുഭേദങ്ങള്‍ at 8:55 PM

16. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 44":

ആഹാ... അങ്ങനെ കഥ മുറുകട്ടെ... നല്ല ആവേശത്തോടെ വായിച്ചു...

:)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at May 7, 2010 3:55 AM

17. ശ്രീ has left a new comment on your post "നായകൾക്കിട്ടൊരേറ്..":

സാങ്കല്‍പ്പികമായതു കൊണ്ട് കുഴപ്പമില്ലെന്നേ...



Posted by ശ്രീ to അടിവരകൾ at May 7, 2010 5:22 AM

Reply via email to