1. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

(contd..)

(8-22) ഇവര്‍ ദൈവസ്നേഹത്താല്‍, അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. (അവരോട് പറയുന്നു:) `അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍, ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഘോരവിപത്ത് പരന്ന ആ ദിനത്തെ ഭയപ്പെടുന്നു.` ആകയാല്‍ അല്ലാഹു ആ ദിനത്തിലെ വിപത്തുകളില്‍നിന്ന് അവരെ കാത്തരുളിയിരിക്കുന്നു. അവര്‍ക്ക് പ്രസന്നതയും സന്തുഷ്ടിയുമേകി. അവരുടെ സഹനത്തിനു പ്രതിഫലമായി സ്വര്‍ഗവും പട്ടുടുപ്പുകളും പ്രദാനംചെയ്തു. അവിടെ അവര്‍ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കുന്നുണ്ടാകും. അവര്‍ക്ക് അത്യുഷ്ണമോ അസഹ്യമായ ശൈത്യമോ അനുഭവപ്പെടുന്നില്ല. സ്വര്‍ഗത്തിലെ തണലുകള്‍ അവര്‍ക്കുമീതെ താണുകിടക്കും. അതിലെ പഴങ്ങളോ (യഥേഷ്ടം പറിച്ചെടുക്കാന്‍ പാകത്തില്‍) സദാ അവരുടെ വരുതിയിലാകുന്നു. വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളും അവര്‍ക്കു മുമ്പില്‍ ചുറ്റിനടത്തപ്പെട്ടുകൊണ്ടിരിക്കും. ആ സ്ഫടികവും വെള്ളിമയമായിരിക്കും.(സ്വര്‍ഗ പരിപാലകര്‍) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്‍ത്ത പാനപാത്രവും അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. അത് സ്വര്‍ഗത്തിലുള്ള ഒരു ഉറവയാകുന്നു. സല്‍സബീല്‍ എന്നത്രെ അത് വിളിക്കപ്പെടുന്നത്. അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള്‍ ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്‍, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക. അവിടെ എങ്ങോട്ടു കണ്ണയച്ചാലും മേല്‍ക്കുമേല്‍ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ സജ്ജീകരണങ്ങളും കാണാം. അവിടെ അവര്‍ക്കു മീതെ നേരിയ പച്ചപ്പട്ടിന്റെയും കസവു ചിത്രവേലകളുള്ള കട്ടിപ്പട്ടിന്റെയും ഉടയാടകളുണ്ടായിരിക്കും. അവര്‍ വെള്ളികൊണ്ടുള്ള കങ്കണങ്ങളണിയിക്കപ്പെടും. അവരുടെ റബ്ബ് അവരെ പവിത്രമായ പാനീയം കുടിപ്പിക്കുന്നു. ഇതത്രെ നിങ്ങള്‍ക്കുള്ള കര്‍മഫലം. നിങ്ങളുടെ പരിശ്രമങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെടാന്‍ യോഗ്യമായിരുന്നു. (76:8-22)

ഇവിടെ പോയാല്‍ വ്യാഖ്യാന സഹിതം വായിക്കാം.

അതില്‍ ബോള്‍ഡായി നല്‍കി സൂക്തത്തെ മറ്റൊരര്‍ഥത്തില്‍ വായിക്കുന്നവരുടെ മനസ്സ് എത്ര നികൃഷ്ടം.

ആര്‍ക്കെങ്കിലും ഇതൊന്നും വേണ്ട എന്ന് തോന്നുകയാണെങ്കില്‍ ആയിക്കോട്ടെ. മനുഷ്യന്‍ ജന്‍മനാ തന്നെ ഇത്തരം സുഖസൗകര്യങ്ങള്‍ കൊതിക്കുന്നവരാണ്. നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിത്തന്നെയാണ്. ഭൂമിയില്‍ ഇത്രയും സൗകര്യമൊരുക്കാമെങ്കില്‍ മറ്റൊരു ലോകത്ത് തന്റെ കല്‍പനകള്‍ പാലിച്ച് ജീവിച്ചവര്‍ക്ക് ഇവിടെ നല്‍കിയ സുഖസൗകര്യങ്ങള്‍ നല്‍കപ്പെടും എന്ന വാദം യുക്തിക്ക് നിരക്കാത്തതായി ഞങ്ങളിലാര്‍ക്കും തോന്നിയിട്ടില്ല. മനുഷ്യനിലെ നന്ദിയും നല്ലവാക്കും ആഗ്രഹിക്കാതെ മനുഷ്യന് ദൈവത്തെയോര്‍ത്ത് സല്‍കര്‍മമനുഷ്ടിക്കാന്‍. ഇങ്ങനെയുള്ള ഒരു നല്ലസാധ്യതയെപ്പോലും തള്ളിപ്പറയുകയും മാന്യനായ മനുഷ്യര്‍ അറക്കുന്ന വിധം (അതുകൊണ്ടാണ് തീരെ ഇസ്‌ലാമിനെക്കുറിച്ചറിയാത്തവരോ സ്വന്തം ഐഡിമറച്ചുവെച്ചവരോ മാത്രം അവിടെ ജയ് വിളിക്കാന്‍ ചെല്ലുന്നത്.) അപഹസിക്കുന്നവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാനുള്ളത്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 10:45 am ന് പോസ്റ്റ് ചെയ്തത്

2. Anand Nair has left a new comment on your post "നായര്‍ ഹിയര്‍":

ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്ററായി വിരമിച്ച ഗണിതാദ്ധ്യാപകനായ ജോര്‍ജ്ജ് ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തി, ഒരു വൃദ്ധന്റെ പ്രൊഫൈല്‍ ചിത്രം സഹിതം നായര്‍ സമുദായത്തിനെതിരെ ജാതീയമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ അപരബ്ലോഗരെ തിരിച്ചറിഞ്ഞു. ചേര്‍ത്തല തുറവൂര്‍ സ്വദേശി കെവി ഷൈന്‍ (37) ആണ് പ്രതി. തുറവൂര്‍ വിജയ സോമില്‍ ഉടമയുടെ മകനാണ് എറണാകുളം ടെക്നിക്കല്‍ സ്കൂളിലെ ക്ലര്‍ക്കായ ഷൈന്‍.



Posted by Anand Nair to ചക്രവ്യൂഹം at May 16, 2010 11:12 AM

3. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "വിചിത്രകേരളം പത്ര വാര്‍ത്തകള്‍":

കാര്യം പറയാം..
വിമര്‍ശനമാവാം
പക്ഷേ,
അവഹേളനങ്ങള്‍...

എന്തുകൊണ്ട് ഇങ്ങനെ ഒരറസ്റ്റുണ്ടായിട്ടും ഭൂലോകം അതിന്നെതിരെ
പ്രതികരിക്കുന്നില്ല..

സമാന ചിന്താഗതിക്കാരായ ചിത്രകാരനും സത്യാന്വേഷിയും മാത്രമേയുള്ളൂ വക്കാലത്തുമായി..
കാരണം?



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to Malayalam Blog Council at May 16, 2010 10:33 AM

4. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "വിചിത്രകേരളം പത്ര വാര്‍ത്തകള്‍":

കാര്യം പറയാം..
വിമര്‍ശനമാവാം
പക്ഷേ,
അവഹേളനങ്ങള്‍...

എന്തുകൊണ്ട് ഇങ്ങനെ ഒരറസ്റ്റുണ്ടായിട്ടും ഭൂലോഗം അതിന്നെതിരെ
പ്രതികരിക്കുന്നില്ല..

സമാന ചിന്താഗതിക്കാരായ ചിത്രകാരനും സത്യാന്വേഷിയും മാത്രമേയുള്ളൂ വക്കാലത്തുമായി..
കാരണം?



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to Malayalam Blog Council at May 16, 2010 10:32 AM

5. Pottichiri Paramu has left a new comment on your post "ഇനി ആനന്ദിന് ഉറങ്ങാം":

ആനന്ദിന് അഭിനന്ദനങ്ങള്‍.



Posted by Pottichiri Paramu to വെറുതെ കോറിയിടുന്നത് at May 16, 2010 11:49 AM

6. കാക്കര - kaakkara has left a new comment on your post "കിനാലൂര്‍ എസ്‌റ്റേറ്റ്":

നാട്ടുകാരൻ എന്ന നിലയിൽ പ്രതികരിച്ചത്‌ എന്തുകൊണ്ടും നല്ലതായി.

പിന്നെ താങ്ങൾ പറഞ്ഞതുപോലെ സ്ഥലം നഷ്ടപ്പെടുന്നവർ എതിർക്കുന്നു. അത്‌ ന്യായമല്ലെ? കിടപാടമാണ്‌ നഷ്ടപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ ഇവർക്കുള്ള നഷ്ടപരിഹാരം “ലാഭകരമായിരിക്കണം”. ചുമ്മാ അടിച്ചോടിക്കുകയല്ല വേണ്ടത്‌.

വില കയറുന്നതിൽ സന്തോഷമുള്ളവർ അനുകുലിക്കുന്നു. കൂടുതൽ ഭുമിയുള്ളവർ. എതിർക്കുന്നവരുടെ നഷ്ടം ഇവർക്ക്‌ വൻ ലാഭമുണ്ടാക്കികൊടുക്കുന്നു. അതിനാൽ തന്നെ ഇവരുടെ ഒരു ഭാഗം ഭുമി കൂടി പിടിച്ചെടുത്ത്‌ ഭുമി നഷ്ടപ്പെടുന്ന ചെറുവിഭാഗത്തിന്‌ നല്കി അവരേയും ഈ വികസനത്തിന്റെ ഭാഗമാക്കണം.

മത മൗലികവാദികളൂടെ വിജയത്തിനെ ആരാണ്‌ ചുട്ട്‌ പിടിച്ചത്‌? സർക്കാരും ഇവിടതെ മതേതര രാഷ്ട്രീയ പാർട്ടികളുമല്ലേ? ഭൂമി നഷ്ടപ്പെടാത്ത കുറെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കളക്റ്ററേട്ടിൽ യോഗം ചേർന്ന്‌ തീരുമാനിച്ചാൽ കാര്യം നടപ്പിലാകുമോ? പദ്ധതി നേരിട്ട് ബാധിക്കുന്നവരുമായി നേരിട്ട്‌ ചർച്ച നടത്തണം. ഇല്ലെങ്ങിൽ പ്രതികരിക്കുന്നവരുടെ ഇടയിലേക്ക്‌ മതമൗലീകവാദികളും നക്സലേറ്റുകളും പിന്നേയും വൈകിയാൽ ഭീകരവാദികളും നുഴഞ്ഞ്‌ കയറും. പിന്നെ പരിതപിച്ചിട്ട്‌ കാര്യമില്ല.

കൂടുതൽ ഞാൻ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്...



Posted by കാക്കര - kaakkara to at May 16, 2010 11:32 AM

7. ശ്രീ (sreyas.in) has left a new comment on your post "നായര്‍ ഹിയര്‍":

ഇപ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ഒപ്പം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം മതസ്പര്‍ദ്ധ വളര്‍ത്തി അത് വളമാക്കി സ്വയം വളരാന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടില്ലെന്നു നടിക്കാനാവില്ല, ഒരിക്കലും. ഇനിയെങ്കിലും വിമര്‍ശനവും അവഹേളനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി എല്ലാ ബ്ലോഗ്ഗര്‍മാരും പ്രവര്‍ത്തിക്കുമെന്ന് വെറുതെ പ്രതീക്ഷിക്കാം!



Posted by ശ്രീ (sreyas.in) to ചക്രവ്യൂഹം at May 16, 2010 11:39 AM

8. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഒളിക്കണ്ണുകൾ":

""‘അയ്യേ ഇച്ചീച്ചി
കാണിക്കല്ലേ.’
പിന്നീടോരോ
വീഴ്ച്ചയിലും
കുഞ്ഞിക്കൈകളിൽ
പാവാടത്തുമ്പ്.
""
വായനാസുഖമുള്ള വരികള്‍ ടീച്ചറേ.

കവിതക്ക് പേരഗ്രാഫ് തിരിക്കേണ്ടെ? അതോ അങ്ങിനെത്തന്നെയാണോ ഒഴുക്കിന്നനുസരിച്ച് അതിന്റെ സ്റ്റൈല്‍ ??



Posted by ജെ പി വെട്ടിയാട്ടില്‍ to മോഹപ്പക്ഷി at May 16, 2010 10:36:00 AM GMT+05:30

9. punyalan.net has left a new comment on your post "കളിക്കൂട്ടുകാര്‍":

കുട്ടിയും , പട്ടിയും പടവും നന്നായി !



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 15, 2010 10:37 PM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> മൌദൂദി വളരെ വ്യക്തമായി പറയുന്നു, വിശ്വാസിനികള്‍ മുഖം തുറന്നിട്ടു നടക്കരുതെന്ന്. അതും ലത്തീഫ് അംഗീകരിക്കില്ല. <<<

ഇസ്‌ലാമില്‍ വിശ്വാസത്തിന്റെയും സല്‍കര്‍മത്തിന്റെയും മാനദണ്ഡം വിശുദ്ധഖുര്‍ആനും പ്രവാചകനുമാണ്. അവയക്ക് മനുഷ്യന്‍ നല്‍കിയ വ്യാഖ്യാനങ്ങളില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകാം. ഈ അറിവാണ് കാളിദാസനില്ലാതെ പോയത്. ഇസ്‌ലാമില്‍ അല്ലാഹുവിനോട് മാത്രമേ ആരാധനപാടുള്ളൂ. ക്രൈസ്തവ പശ്ചാതലത്തില്‍ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മൗദൂദി മുഖം മറക്കണം എന്ന് പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നത് എന്തോ അപരാധമായി കാളിദാസന് അനുഭവപ്പെടുന്നത്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 10:52 am ന് പോസ്റ്റ് ചെയ്തത്

11. ചന്ദ്രകാന്തം has left a new comment on your post "ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍":

ഉറുമ്പിനെത്തിന്ന്‌ കാഴ്ചയ്ക്കെത്ര മുറുക്കം കൂട്ടീട്ടും.. കണ്ണെത്താക്കാഴ്ചകളാണ്‌ ഏറെ.



Posted by ചന്ദ്രകാന്തം to സിപി at 16 May 2010 10:13 AM

12. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

He deserved it. I alse sent a complaint to cyber cell and they replied. People who thinks that they can say anything, shall beware.



അജ്ഞാത , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 11:41 pm ന് പോസ്റ്റ് ചെയ്തത്

13. Mahesh Cheruthana/മഹി has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

വലരെ നല്ല ചിന്ത!
മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു...
എല്ലാ ആശംസകളും ...



Posted by Mahesh Cheruthana/മഹി to മഞ്ഞുകാലം at May 16, 2010 12:12 PM

14. ജിമ്മി has left a new comment on your post "മീന്‍ പിടിത്തം.":

മനോഹരം ദിലീപ്‌...



Posted by ജിമ്മി to ചില്ലുജാലകത്തിനപ്പുറം at May 16, 2010 12:41 AM

15. Prasanth Iranikulam has left a new comment on your post "മീന്‍ പിടിത്തം.":

Nice one Dileep.



Posted by Prasanth Iranikulam to ചില്ലുജാലകത്തിനപ്പുറം at May 16, 2010 12:37 AM

16. nalan::നളന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറസ്റ്റില്‍ പ്രതിഷേധിക്കുന്നു !



nalan::നളന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 10:09 pm ന് പോസ്റ്റ് ചെയ്തത്

17. mind has left a new comment on your post "മരണ വീട്ടിലേക്കൊരു യാത്ര":

:)



Posted by mind to നീര്‍‌മിഴിപ്പൂക്കള്‍‌ at May 16, 2010 11:12 AM

18. Faizal Kondotty has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

Jayan,
ഏറെക്കുറെ സത്യസന്ധമായ വിശകലം ..!



Posted by Faizal Kondotty to അവിയൽ..! at May 15, 2010 10:51 PM

19. ചന്ദ്രകാന്തം has left a new comment on your post "കുടിച്ചങ്ങു പൂസായി......":

മധുരം..!!



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at May 16, 2010 9:59 AM

20. രാജേഷ്‌ ശിവ*Rajesh Shiva has left a new comment on your post "കസ്തൂരിമഞ്ഞൾ":

മിനി ചേച്ചീ ഈ മഞ്ഞള്‍ തേച്ചാല്‍ വെളുക്കുമോ ? ഇനിയെങ്കിലും മൌനം ഭഞ്ജിയ്ക്കൂ : തളത്തില്‍ ദിനേശന്‍



Posted by രാജേഷ്‌ ശിവ*Rajesh Shiva to മിനി ചിത്രശാല 'photos' at May 16, 2010 11:51 AM

21. ജിമ്മി has left a new comment on your post "അക്ഷയ തൃതിയ":

ഇത് കുറെയുണ്ടല്ലോ..



Posted by ജിമ്മി to മിനി ചിത്രശാല 'photos' at May 16, 2010 11:09 AM

22. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

スタービーチは誰にでも出逢いという奇跡をもたらしてくれる。スタビで理想の関係作りしてみませんか



Posted by スタービーチ to പ്രതികരണവേദി at 16 May 2010 10:46

23. പ്രകാശേട്ടന്റെ ലോകം has left a new comment on your post "തേവരുടെ അമ്പലം":

റ്റോംസ്
എന്റെ ഈ ബ്ലൊഗിലെ മിക്കവാറും ആദ്യത്തെ ഫോട്ടോഗ്രാഫി പ്രതികരണമാണിത്. ഇവിടെ ആരും എത്തിനോക്കാറില്ല.
ഈ ഫോട്ടോ സ്പോട്ട് എന്റെ തട്ടകത്തില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറാണ്.
വേറെ ചില ഉദ്ദേശത്തോടെ എടുത്ത ഷോട്ട് ആയതിനാലാണ് ഇങ്ങനെ വന്നത്.
++ എന്റെ ഈ ബ്ലോഗിലെ മറ്റു ഫോട്ടോസും ശ്രദ്ധിക്കുമല്ലോ???
തേങ്ക് യു വണ്‍സ് എഗെയിന്‍



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at May 15, 2010 9:56 PM

24. ജിമ്മി has left a new comment on your post "ഒരുക്കം":

പൈങ്ങോടരെ... അടിപൊളി...



Posted by ജിമ്മി to പൈങ്ങോടന്‍സ് പടംസ് at May 16, 2010 5:35 AM

25. രാജേഷ്‌ ശിവ*Rajesh Shiva has left a new comment on your post "അക്ഷയ തൃതിയ":

അക്ഷയ ത്രിതീയയോക്കെ നമ്മള്‍ ഈ ഇടക്കാലത്തല്ലേ അറിഞ്ഞതു. എന്തായാലും ഇതൊക്കെ ഓര്‍ത്തുവച്ചു നമ്മെ ഓര്‍മിപ്പിച്ച ജ്വല്ലറിക്കാരെ സമ്മതിയ്ക്കണം. എന്തായാലും മിനി ചേച്ചിയുടെ സ്വര്‍ണ്ണക്കണി നന്നായിട്ടുണ്ട്.



Posted by രാജേഷ്‌ ശിവ*Rajesh Shiva to മിനി ചിത്രശാല 'photos' at May 16, 2010 11:46 AM

26. ബഷീര്‍ Vallikkunnu നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തെഴുതുമ്പോഴും ഇച്ചിരി ശ്രദ്ധിക്കുന്നത് നല്ലതാണ് അല്ലേ..



ബഷീര്‍ Vallikkunnu , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 10:25 pm ന് പോസ്റ്റ് ചെയ്തത്

27. perooran has left a new comment on your post "കിണര്‍.":

aa kinattil iniyum vellamundallo alle



Posted by perooran to കാളിന്ദി at May 15, 2010 10:27 PM

28. CKLatheef has left a new comment on your post "സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്":

നിലവിലുള്ള വിമര്‍ശനങ്ങളും വിലയിരുത്തലും കണ്ട് മറ്റുള്ളവര്‍ക്കൊക്കെ അതാകാമെങ്കില്‍ ഞങ്ങള്‍ക്ക് പിന്നെ ഒന്നും നോക്കാനില്ല എന്ന തരത്തില്‍ അപഹാസ്യവും നിന്ദയും ബ്ലോഗില്‍ നിറക്കുന്നവര്‍ കണ്ണുതുറന്നേ മതിയാവൂ. അത് അവര്‍ പിടിക്കപ്പെടുന്നത് വരെ കാത്തിരിക്കേണ്ടിതില്ല. അതോടൊപ്പം മാന്യമായ വിമര്‍ശനത്തിലും വിലയിരുത്തലിനും പ്രതിഷേധത്തിനുമുള്ള അവകാശം കൂടി നഷ്ടപ്പെടുന്ന തരത്തിലേക്ക് നിയന്ത്രണം നീങ്ങാനും പാടില്ല. അറസ്റ്റ് നന്നായി.



Posted by CKLatheef to കാഴ്ച Kazhcha at May 15, 2010 11:17 PM

29. Manoraj has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

സത്യം പറയാല്ലോ.. ആദ്യമായിട്ടാ ഇവിടെ.. അതും ബിലാത്തി മീറ്റിൽ നിങ്ങൾക്കൊരു ഹീറോ പരിവേഷം ചാർത്തിയുള്ള കമന്റുകളും പോസ്റ്റുകളും കണ്ടത് കൊണ്ട്.. ക്ഷമിക്കണം.. അത് എന്റെ അറിവില്ലായ്മയായി.. കാഴ്ചക്കുറവായി.. പോസ്റ്റ് വായിച്ചു. വെള്ളമടി ആരോഗ്യത്തിനു ഹാനികരം എന്ന് പറഞ്ഞിട്ട് പോകുന്നു പിന്നെ വരാം.. ബാക്കി വായിക്കണ്ടേ.. ഹ..ഹ



Posted by Manoraj to കൊച്ചുത്രേസ്യയുടെ ലോകം.. at May 16, 2010 11:05 AM

30. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

മുന്നെ വായിച്ചിരുന്നു. വീണ്ടും വായിച്ചു. വീണ്ടും ആശംസകൾ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തണല്‍ at 16/5/10 9:36 AM

31. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

അസീസേ, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇത് ധാരാളം വായനക്കാർ ചെയ്യുന്ന കാര്യമാണ്. അദ്ധ്യായം മുഴുവനായി വായിച്ചു നോക്കുകയില്ല. അല്ലെങ്കിൽ ആദ്യാക്ഷരി സേർച്ചിൽ ഒന്നു സേർച്ച് ചെയ്തുനോക്കിയാൽ മതി, അതും ചെയ്യുകയില്ല ... നേരെ ചോദ്യങ്ങൾ ചോദിക്കും... ലൈവ് ഹെല്പ് ലൈൻ മാതിരി :-) നോ പ്രോബ്ലം !



Posted by അപ്പു to ആദ്യാക്ഷരി at 16 May 2010 10:27

32. ശോഭനം has left a new comment on your post "പ്രണയഹിമം":

കുളിരായ് നനയുന്നു നീ
കൊടും വേനലില്‍



Posted by ശോഭനം to ശോഭനം at May 15, 2010 11:01 PM

33. ജിമ്മി has left a new comment on your post "ഒളിച്ചുനോട്ടം":

രണ്ടാമത്തെ ചിത്രവും മൂന്നാമത്തെ ചിത്രവും വളരെ നന്നായി...



Posted by ജിമ്മി to നീലാകാശവും സ്വപ്നങ്ങളും at May 16, 2010 11:06:00 AM GMT+05:30

34. ജനശബ്ദം has left a new comment on your post "കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പ...":

കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാട്: പിണറായി

കൊച്ചി: നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി. കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.



Posted by ജനശബ്ദം to ജനശബ്ദം at May 15, 2010 11:12 PM

35. punyalan.net has left a new comment on your post "മീന്‍ പിടിത്തം.":

classic!



Posted by punyalan.net to ചില്ലുജാലകത്തിനപ്പുറം at May 16, 2010 1:15 AM

Reply via email to