1. കാക്കര kaakkara has left a new comment on your post "മാത്തുക്കുട്ടിച്ചായനും മനോരമയും പിന്നെ ലാവ്‌ലിനും":

ദേശാഭിമാനിയിലെ എഡിറ്റ്‌ പേജിലെ പിണറായിയുടെ എഴുത്ത്‌ വായിച്ചു... വിയോജിക്കുന്ന മേഖലകളെ നിലനിറുത്തികൊണ്ട് യോജിക്കുന്ന മേഖലകൾ ചുണ്ടികാണിച്ചു... മാന്യത പുലർത്തിയ അനുശോചനകുറിപ്പ്‌...

കാക്കരയുടെ പോസ്റ്റിൽ നിന്ന്‌

"മാധ്യമങ്ങളുടെ നിഷ്പക്ഷത.. അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല..."



Posted by കാക്കര kaakkara to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 03, 2010 5:08 PM

Reply via email to