1. jyo has left a new comment on your post "ലെകൈറ്റ്യൊ":

ചിത്രങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു.



Posted by jyo to ഞാന്‍ കണ്ട കാഴ്ചകള്‍ at 18 August 2010 01:47

2. Bulletin/ബുള്ളറ്റിൻ has left a new comment on your post "സകാത് (ബുള്ളറ്റിനുകളുടെ സമാഹാരം)":

ധനത്തിന്റെ സകാത്, ഫിത്‌റ് സകാത് തുടങ്ങീ സകാത് വിഷയ സംബന്ധമായി ബ്ലോഗിൽ പലഭാഗങ്ങളായി പ്രസിദ്ധീ‍കരിച്ച ബുള്ളറ്റിനുകളുടെ സമാഹാരം പി.ഡി.എഫ്. ഫയലായി

>കവർ ഡിസൈൻ ചെയ്ത് തന്ന സഹോദരന് നന്ദി<



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at August 18, 2010 12:45 PM

3. ചിന്തകന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

കേരളത്തിലെ മുസ്ലീങ്ങളിലുമെല്ലാം ഇപ്പോഴും കാണപ്പെടുന്ന മനുഷ്യത്വത്തോട് അവരുടെ ബുദ്ധ ധര്‍മ്മത്തിന്റെ സാംസ്ക്കാരിക പാരംബര്യത്തോടാണ് നന്ദി പറയേണ്ടത്.

à´¹..à´¹..à´¹... à´¹... à´¹....à´¹



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at August 18, 2010 2:15 PM

4. പള്ളിക്കരയില്‍ has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

കഷ്ടകാലം നീങ്ങിപ്പോയി എന്നു കമന്റ് കോളം കണ്ടപ്പോൾ മനസ്സിലായി..പൊടിക്കൈ ഏറ്റു... അഭിനന്ദനങ്ങൾ



Posted by പള്ളിക്കരയില്‍ to ilacharthukal at August 18, 2010 2:02 AM

5. ചെറുവാടി has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ഒരു കവിയുടെ വേഷവും നന്നായി ചേരുന്നുണ്ട് ശ്രീക്ക്.
ഓണാശംസകള്‍



Posted by ചെറുവാടി to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 2:42 PM

6. Sulthan | സുൽത്താൻ has left a new comment on your post "ഒന്നല്ല രണ്ട്, ഹായ് കൂയ് പൂയ്!":

മുക്താറെ,

കടുത്ത തീരുമാനം സന്തോഷത്തോടെ സ്വീകരിക്കാൻ വന്നതാ. പക്ഷെ ന്ത്‌ ചെയ്യാം. ഇതിത്തിരി കഷ്ടായീ.

പണ്ട്‌ രണ്ടായിരുന്നില്ലെ. ഇപ്പോൾ ഒന്നാക്കി രണ്ടാക്ക്യോ?. അതോ രണ്ടും ഒന്നാക്ക്യോ. യ്യ്‌ എന്തെങ്കിലും ഒന്ന് തീരുമാനിക്ക്‌ട്ടാ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 18, 2010 2:01 AM

7. musthafa vt has left a new comment on your post "രാധക്ക് സ്നേഹപൂര്‍വം....!!!!":

ഇത് ഒരു കഥയാണെന്നു തോന്നുന്നില്ല..എന്തിരുന്നാലും സുനിൽ താങ്കൾ വളരെ മനോഹരമായി ഒരു നഷ്ട്ട പ്രണയത്തെ വർണ്ണിച്ചിരിക്കുന്നു....എന്തൊക്കെ മാറിയാലും മറന്നാലും ചില ഓർമ്മകൾ മരിക്കാതെ ജീവിക്കുന്നു.താങ്കൾ വിശേഷിപ്പിച്ച പോലെ....ഭൂതകാലത്തെ ബന്ധിപ്പിക്കുന്ന അനിവര്യതപൊലെ മരിക്കാതെ അവശേഷിക്കുന്നു..നന്ദി...വീണ്ടൂം എഴുതുക..



Posted by musthafa vt to എന്റെ ഉപാസന || Ente Upasana at August 18, 2010 2:40:00 PM GMT+05:30

8. an autorikshaw can enter anywhere has left a new comment on your post "സുകൃതം":

സഹു,
വികാരവും സത്യസന്ധതയുമുള്ള വാക്കുകള്‍
ലാളിത്യമുള്ള ഭാഷ(നന്നായിത്തന്നെ പൊള്ളി!!)
...ആനന്ദലബ്ധിക്കിനിയെന്തു വേണം?
അഭിനന്ദനങള്‍
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്



Posted by an autorikshaw can enter anywhere to മരുപ്പൂക്കള്‍ at August 18, 2010 12:07 PM

9. പള്ളിക്കരയില്‍ has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ! കുറ്റാരോപിതർ ആരായാലും മാനുഷിക പരിഗണന അർ‌ഹിക്കുന്നുണ്ട് എന്നു പലരും സൌകര്യപൂർവ്വം മറക്കുന്നു. സാമൂഹികനീതി നടപ്പാക്കുന്ന കാര്യത്തിൽ അവലംബിക്കുന്ന ഇരട്ടത്താപ്പാണ് എല്ലാതരം തീവ്രതക്കും കാരണമാകുന്നതെന്ന് നിക്ഷ്പക്ഷമതികളെങ്കിലും മനസ്സിലാക്കിയെങ്കിൽ...!!



Posted by പള്ളിക്കരയില്‍ to കരിനാക്ക് at August 18, 2010 12:06 PM

10. ജിമ്മി ജോൺ has left a new comment on your post "ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...":

അനോണി.. (ആരാണാവോ?) - നന്ദി, ഇന്ത്യന്‍ കോഫീ ഹൌസുകള്‍ എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കാം...

വിനുവേട്ടാ - റൌണ്ട് സൌത്തിലെ കോഫീ ഹൌസില്‍ ഞാന്‍ രണ്ടുതവണ പോയിട്ടുണ്ട്... അടുത്ത വിഷയം? അതുതന്നെയാ എന്‍റെ മനസ്സിലും ഉള്ള ചോദ്യം... :)

സുകന്യാജി - നന്ദി സ്വീകരിച്ചിരിക്കുന്നു... (പണം ചോദിക്കുന്നില്ല.. ഹിഹിഹി..). കോഫി സൂപ്പര്‍... നന്ദി പറഞ്ഞാല്‍ വേസ്റ്റ്‌ ആവുമോ?

സഹൃദയരായ എല്ലാ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി...



Posted by ജിമ്മി ജോൺ to കുട്ടപ്പചരിതം at 18 August 2010 12:13

11. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പത്രം വായിക്കുന്ന സുപ്രിയ ചേച്ചി.":

ഡിയര്‍ ബൈജു

ഇത് ഭാവനയാണ്. അപ്പോള്‍ റിസ്കിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ..? ഞാന്‍ എഴുതുന്ന ചില കഥകളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്.

പ്രത്യേകിച്ച് “എന്റെ പാറുകുട്ടീ”എന്ന നോവലില്‍. ഞാന്‍ പ്രത്യേകിച്ച് ഒരു മറുപടിയും കൊടുത്തില്ല. എന്റെ നാട്ടിന്‍ പുറത്തെ ചിലര്‍ക്ക് ഇത് പലതവണ വായിക്കാന്‍ ഇഷ്ടമാണത്രെ.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at August 17, 2010 10:31 PM

12. കുറിമാനം has left a new comment on your post "മതസൌഹാർദ്ദത്തിന്റെ കേരള മാതൃക":

കിണറാണോ ശ്രീജിത്തേ ലോകം? മനുഷ്യത്തം ധാര്‍മിക സദാചാര പരതകളെ സൌകര്യത്തിന്റെയും അസൌകര്യത്തിന്റെയും പരിമിതിയില്‍ സ്വീകരിക്കുന്നു. മത ബോധം ധര്‍മത്തേയും സദാചാരത്തേയും സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. മതം എന്ന് കേള്‍ക്കുമ്പോള്‍ അക്രമവും വര്‍ഗീയതയും മനസ്സില്‍ ഓടിവരുന്നത്‌ മതത്തിന്റെ കുറ്റം അല്ല.

വൈരുധ്യവും കപടത്വവും തിരിച്ചറിയാനുള്ള കഴിവ് ജന്മ സഹജവും സ്വതന്ത്രവും ആണ്. മത സൌഹാര്‍ദം എന്ന് കേട്ടപ്പോഴേക്കും ജമ-അത്തെ-ഇസ്ലാമിക്ക് വേണ്ടി കയറെടുത്തോടുന്ന മനുഷ്യ സ്നേഹം അപാരം തന്നെ. സമൂഹത്തില്‍ ചിന്തയിലും ബൌധികമണ്ഡലങ്ങളിലും ഉന്നതരായവരും, സാമൂഹിക സേവകരും, പരിസ്ഥിതി സംരക്ഷകരും മനസ്സിലാക്കാന്‍ കഴിയാത്ത ജമ-അത്തെ-ഇസ്ലാമിലെ കപടത തിരിച്ചറിയുന്ന ശ്രീജിത്തിനോടും ആന്റോയോടും പറയാനുള്ളത് പുറം ലോകത്തേക്ക് ഇടക്കൊക്കെ എത്തിനോക്കണം എന്നാണ്.

ബുനൈസ്.
ദുബായ്



Posted by കുറിമാനം to വായന‌ at Wednesday, August 18, 2010 9:19:00 AM GMT+05:30

13. കണ്ണനുണ്ണി has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

നട്ടുസേ : എല്ലാ പോസ്റ്റിലും കണ്ണന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാവും. എല്ലാ കഥയും കണ്ണന്റെ കണ്ണിലും വാക്കുകളിലും കൂടെ. അങ്ങനെയാ ഇത് വരെ എഴുതി കൊണ്ടിരുന്നെ. ശരിയാ.. ഒരുപക്ഷെ അതാവും ഈ കഥയുടെ അഭംഗിയും. അത് പറഞ്ഞു തന്നതിന് വളരെ നന്ദി ട്ടോ.. ഈ പോസ്റ്റിനു കിട്ടിയ ഏറ്റവും വിലപെട്ട കമന്റ് നട്ടുസിന്റെ ആണെന്ന് തോനുന്നു.
അനില്‍ മാഷെ : നന്ദി
മഹേഷ്‌ : നന്ദി.. താങ്കള്‍ക്കു കിട്ടാതെ പോയ ആ ബാല്യം എനിക്ക് നഷ്ടപ്പെട്ട് പോയതാണ്. വിത്യാസം അത്രയേ ഉള്ളു.
കലാവല്ലഭന്‍ : നന്ദി മാഷെ
അഭിലാഷ്, തൊമ്മി , കുമാരേട്ടാ : നന്ദി
ചിതല്‍ : അതെ ഇടയ്ക്കൊക്കെ മാത്രം



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at August 18, 2010 9:27 AM

14. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

ഹഹഹ... ഇങ്ങനെ പ്രകോപിതനാവാതെ വാണിമേലുകാരന്‍. ഞാനും അത്രയേ പറഞ്ഞിട്ടുള്ളൂ. ഞമ്മളെ ലീഗിന് മറ്റു പലതിലുമെന്നപൊലെ ഇവിടെയും ഒരു നയമില്ല. സ്വന്തമായി ഒരു നിലപാടില്ലാത്തതിന് മറ്റുള്ളവരുടെ മേല്‍ കുതിരകേറുന്നതെന്തിനാ?



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at August 18, 2010 11:52 AM

15. യൂസുഫ്പ has left a new comment on your post "miss a lot":

‘പഞ്ചാരി മേളം,
മേളത്തിൽ കൂടാൻ..’
ഹരീഷ് ..പുതുമയോടെ മറ്റൊന്നു കൂടി അല്ലേ..?.



Posted by യൂസുഫ്പ to ഗുൽമോഹർ at August 18, 2010 11:22 AM

Reply via email to