1. kaalidaasan has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ബസ്റ്റാന്റിലും ആളു കൂടുന്നടിത്ത്തും ബോംബ് വെച്ച് കൊല്ലുന്നത് ഏത് ശത്രുക്കളെയാണ് ചങ്ങാതീ.

അമേരിക്കയില്‍ വിമാനം ഇടിപ്പിച്ചും മാഡ്രിഡിലും ലണ്ടനിലും കോയംബത്തൂരും ബാംഗളൂരും ബോംബ് വച്ചും കൊന്നത് ഏതു തരം ശത്രുക്കളെയായിരുന്നു എന്നൊന്നും ജോക്കര്‍മാര്‍ അറിയേണ്ട. മോസ്കിനുള്ളില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ ആയിരം കഷണങ്ങളായി ചിതറിപ്പോകുന്ന ഷിയ മുസ്ലിങ്ങള്‍ സുന്നി മുസ്ലിങ്ങളുടെ ഏതു തരം ശത്രുകളാണെന്നു ജോക്കര്‍മാര്‍ ഒരിക്കലും അന്വേഷിക്കരുത്. എന്നിട്ട് ഇതൊക്കെ ചെയ്യുന്ന സത്വങ്ങളെ നിയമം പിടികൂടുമ്പോള്‍ മാറത്തടിച്ച് കരയാനും മാപ്ളാരുടെ നെഞ്ചത്തു കയറുന്നേ എന്ന് വിലപിക്കാനും മറക്കരുത്.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at August 19, 2010 4:52 PM

2. Abdulkader kodungallur നിങ്ങളുടെ പോസ്റ്റ് "റമദാന്‍ ചില ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതുവാനുള്ള അഭിവാഞ്ഞ്ച്ച വരികളില്‍ തെളിയുന്നു. എഴുത്തിനോടുള്ള ആത്മാര്‍ഥത പ്രമേയത്തില്‍ തിളങ്ങുന്നു . അഭിവാന്ച്ചയും ആത്മാര്‍ഥതയും സമന്വയിപ്പിക്കുവാനുള്ള വൈക്ലബ്യം സൃഷ്ടിയില്‍ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു. കഴിവുകളുന്ടായിട്ടും സടകുടഞ്ഞേഴുന്നെല്‍ക്കുവാന്‍ മടിയെന്തിന്...കുറച്ചു കൂടി മനസ്സ് വെച്ചിരുന്നെങ്കില്‍ നല്ലൊരു ലേഖനമാക്കാമായിരുന്നു. ഉണരുക .ഭാവുകങ്ങള്‍



Abdulkader kodungallur , തൂലിക ലേക്ക് Thursday, August 19, 2010 ന് പോസ്റ്റ് ചെയ്തത്

3. വായുജിത് has left a new comment on your post "നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!":

അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????



Posted by വായുജിത് to വിഹഗ വീക്ഷണം at August 19, 2010 3:04 AM

4. പട്ടേപ്പാടം റാംജി has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

കഥാപാത്രങ്ങളെല്ലാം കേമമായി. രസമായി ഒരു ഓനാന്തരീക്ഷം സ്രുഷ്ടിച്ച എഴുത്ത്‌. ചിരിക്കാത്തവരേയും ചിരിപ്പിക്കും.



Posted by പട്ടേപ്പാടം റാംജി to ആല്‍ത്തറ at August 19, 2010 3:45 AM

5. ഒഴാക്കന്‍. has left a new comment on your post "പിറവി…":

nice



Posted by ഒഴാക്കന്‍. to മിഴിച്ചെപ്പ് | GLIMPSES at August 19, 2010 3:02 PM

6. kaalidaasan has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ഈ സൂക്തത്തിന്റെ തുടക്കത്തില്‍ തന്നെ രണാങ്കണങ്ങളില്‍ എന്ന് പ്രത്യേകം പറഞ്ഞത് കാണാഞ്ഞതോ അതോ മാപ്ലാരുടെ നെഞ്ചത്ത് കയറാന്‍ തന്നെ മെനക്കെട്ട് ഇറങ്ങിയതോ.

മാപ്പ്ളാര്‍ മറ്റുള്ളവരുടെ നെഞ്ചത്ത് കയറിയ കാര്യമല്ലേ ജോക്കറേ പറഞ്ഞത്. ഈ സൂക്തത്തിന്റെ ഉള്ളില്‍ തന്നെ ആരോടാണു രണാങ്കണത്തില്‍ യുദ്ധം ചെയ്യേണ്ടതെന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അവര്‍ അല്ലാഹുവിനും അവന്റെ ദൂതന്നും എതിരായി വിഘടിച്ചതുകൊണടത്രെ അത്. അള്ളാഹുവിനും അവന്റെ ദൂതനും എതിരായി വിഘടിച്ചു നില്‍ക്കുന്നവരെ നേരിടുന്ന കാര്യമാണ്. അതിന്റെ അര്‍ക്കും മനസിലാകുന്ന അര്‍ത്ഥം അവിശ്വാസികള്‍ എന്നാണ്. ബിന്‍ ലാദന്‍ അമേരിക്കയിലെ അവിശ്വസികളെ നേരിട്ടത് എങ്ങനെയെന്ന് ലോകം കണ്ടു. ലണ്ടനിലും മാഡ്രിഡിലും കണ്ടു. മുംബയില്‍ അടുത്ത കാലത്തു കണ്ടു. മൊഹമ്മദിനെ അപമനിച്ച അധ്യാപകനെ നേരിട്ടത് കേരലത്തിലും കണ്ടു. അതിനൊക്കെ ജോക്കറിന്റെ വക മറ്റൊരര്‍ത്ഥം ആര്‍ക്കും വേണമെന്നില്ല. യഹൂദന്‍മാര്‍ പാലസ്തീന്‍ കീഴടക്കിയതിന്‌ അമേരിക്കയില്‍ രണാങ്കണം ഉണ്ടാക്കി ചില മപ്ളാര്‍. സ്വര്‍വകലാശാല നിര്‍ദ്ദേശിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യറാകിയ ചോദ്യപ്പേപ്പറില്‍ മൊഹമ്നദ് എന്ന പേരു കണ്ടപ്പോഴേക്കും അത് കുര്‍ആന്‍ എഴുതിയ മൊഹമ്മദാണെന്ന് തീര്‍ച്ചപെടുത്തി മറ്റ് ചില മപ്പ്ളാര്‍. അവരും രണാങ്കണം തുറന്നു മൊഹമ്മദ് പറഞ്ഞ പോലെ കൈ വെട്ടി. ജോക്കര്‍ എന്ന മാപ്പ്ള കൈ വെട്ടുന്നില്ലെങ്കില്‍ വേണ്ട. കൈ വെട്ടിയും തല വെട്ടിയും ബോംബു പൊട്ടിച്ചും യുദ്ധ മുഖം തുറക്കുന്ന മാപ്പ്ളാര്‍ അതിനെ അടിസ്ഥാനമാക്കുന്നത് കുര്‍ആന്‍ എന്ന പൊത്തകമാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതാണു സത്യവും. ജോക്കര്‍മാര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും.


മദനി ബോംബ് വച്ച കേസിലറസ്റ്റിലായപ്പോള്‍ എല്ലാ മുസ്ലിം വിശ്വാസികളും ഒറ്റക്കെട്ടായി പറഞ്ഞു, ഇന്‍ഡ്യയിലെ നീതിന്യായ വ്യവസ്ഥ മാപ്പ്ളാരുടെ നെഞ്ചത്തു കയറുനു എന്ന്. പക്ഷെ എന്ത് ചെയ്യാം. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമായ നീതി ന്യായ വ്യവസ്ഥ എല്ലാ ഇന്‍ഡ്യക്കാരും അനുസരിച്ചേ പറ്റൂ. നെഞ്ചത്തു കയറാതെ ഇരിക്കണമെങ്കില്‍ നിയമത്തിനു വിധേയനായി ജീവിക്കണം. കരിമ്പൂച്ചകളുടെ അകമ്പടിയോടെ തീതുപ്പി നടന്നപ്പോള്‍ മദനി എന്ന മാപ്ള ഓര്‍ത്തില്ല, ഒരിക്കല്‍ നിയമം പിടി കൂടുമെന്ന്.. എല്ലാ മാപ്ളക്കും ഹിന്ദുവിനും ക്രിസ്ത്യാനിക്കും നിയമം ബാധകമാണ്. അതിഷ്ടമില്ലാത്തവര്‍ ഇവിടെ ജീവിക്കണമെന്നില്ല. ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥ പക്ഷപാതമരായിട്ടാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഏത് സ്വര്‍ഗ്ഗരാജ്യത്തേക്കും അര്‍ക്കുവേണമെങ്കിലും പോകാം.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at August 19, 2010 4:33 PM

7. ജനശക്തി has left a new comment on your post "ചോരതന്നെ കൊതുകിന്നു കൌതുകം":

'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷാന്തരീക്ഷമോ ക്രമസമാധാനപ്രശ്നമോ ഉണ്ടാവാത്തവിധം പ്രശ്നം ഫലപ്രദമായും കാര്യക്ഷമമായും കൈകാര്യംചെയ്യാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞു. അതുകൊണ്ട് ബംഗ്ളൂര്‍ കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കര്‍ണാടക പൊലീസിന് സാധിച്ചു. ഇത് ഈ വിധത്തില്‍ കൈകാര്യംചെയ്ത സംസ്ഥാന ആഭ്യന്തരവകുപ്പിനെ ദേശീയപത്രങ്ങള്‍വരെ ശ്ളാഘിച്ചു.

അപ്പോഴിതാ കെപിസിസി പ്രസിഡന്റിന്റെ ആക്ഷേപം വരുന്നു. ഏതാണ്ട് അതേസ്വരത്തില്‍തന്നെ മാതൃഭൂമി ദിനപത്രത്തിന്റെ ആക്ഷേപവും. രണ്ടിന്റെയും പിന്നിലെ മനോവികാരം ഒന്നുതന്നെയാണ്. അന്തരീക്ഷം കലുഷമാവാതെ പ്രശ്നം പരിഹരിക്കപ്പെട്ടതിലുള്ള അസ്വസ്ഥത! മഅ്ദനിയുടെ അറസ്റ് കാര്യത്തില്‍ തങ്ങളുടെ നിലപാടെന്ത് എന്ന വിഷയത്തിലേക്ക് ഇരുവരും കടക്കുന്നില്ല. പകരം; ആ വിഷയം മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇരുവരും.



Posted by ജനശക്തി to ജാഗ്രത at August 19, 2010 3:00 PM

8. കുരുത്തം കെട്ടവന്‍ has left a new comment on your post "ബംഗളൂരുവിനെ കരുതിയിരിക്കുക; എഫ്.ബി.ഐയെയും":

എയ്‌, ഭീകരതയോ?! അതും രാജ്യസ്നേഹികളായ സംഘ്പരിവാാറില്‍ നിന്നും അവര്‍ക്ക്‌ ചൂട്ട്‌ പിടിക്കുന്നവരില്‍ നിന്നും? ഹും അസംബന്ധം പറയരുത്‌. തീവ്രവാദവും ബോംബുണ്ടാക്കലുമെല്ലാം മുസ്ളീങ്ങളുടെ ജോലിയല്ലേ. ഞങ്ങള്‍ രാഷ്ട്രത്തെ 'സേവിച്ചങ്ങനെ' കഴിയുന്നത്‌ നിങ്ങള്‍ക്ക്‌ അസൂയയാണല്ലേ?! മുന്‍പ്‌ ചിലര്‍ ഗാന്ധിജിയെ കൊന്നത്‌ ഞങ്ങളാണെന്ന് പറഞ്ഞു! ആരെങ്കിലും വിശ്വസിച്ചോ? അന്ന് ഈ പോപ്പുലര്‍ ഫ്രണ്ടൊന്നും ഇല്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ അവരുടെ പേര്‍ പറയാന്‍ പറ്റിയില്ലെന്ന നിരാശ മാത്രമേ ബാക്കിയുള്ളൂ. ബാബരി മസ്ജിദ്‌ അല്ലല്ല തര്‍ക്ക മന്ദിരം പൊളിച്ചത്‌ ഞങ്ങളാണെന്ന് പറഞ്ഞു. അന്വേഷണം നടത്തി. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? ആളുകളെ തെറ്റിദ്ദരിപ്പിക്കരുത്‌. വേറുതേ ആ കാശുണ്ടായിരുന്നെങ്കില്‍ വേറെ ഒരബ്ബലം പണിയാമായിരുന്നു. പിന്നെന്താണു ഇന്ത്യയിലുടനീളം സംഘ്പരിവാര്‍ കലാപം നടത്തുന്നു. പിന്നെ കലാപം. ഗുജറാത്തില്‍ തന്നെ ഞങ്ങളുടെ തീവണ്ടിക്ക്‌ 'അകത്ത്‌' നിന്ന് ആരോ തീവെച്ചിട്ടല്ലേ. ഞങ്ങള്‍ എല്ലാവരെയും തീയിലേക്കിട്ടതും. ഉള്ളതു പറയാലോ ആരെയും ഒഴിവാക്കാതെ തീ കൊളുത്തിയിട്ടുണ്ട്‌. അതിനിപ്പം കലാപം എന്നൊക്കെ പറയുന്നത്‌ കഷ്ടം തന്ന്യാ. ഞങ്ങളൂടെ തൊഗാഡിയ പ്രസംഗിച്ചതിലും വലുതൊന്നും നിങ്ങളുടെ മഅദനി പ്രസംഗിച്ചിട്ടില്ലാന്ന് അറിയാം. പക്ഷേ, അയാളത്‌ പറയാന്‍ പാടില്ല. അതിന്നാ പത്തുവര്‍ഷം കോയബ്ബത്തൂര്‍ ജയിലിലടച്ചത്‌. തൊഗാഡിയക്ക്‌ നാഷണല്‍ പെര്‍മിറ്റാ അതുകൊണ്ട്‌ എവിടെ പ്രസംഗിച്ചാലും കേസില്ല. എന്തു വേണേലും പ്രസംഗിക്കാന്‍ അങ്ങോര്‍ക്ക്‌ അനുമതിയുണ്ട്‌ (ആരുടെ എന്ന് മാത്രം ചോദിക്കരുത്‌!). പിന്നെ, ദേ വേറൊരുത്തന്‍ കര്‍ക്കരെന്നും പറഞ്ഞ്‌ ബോംബ്‌ വെചതൊക്കെ ഞങ്ങളാണെന്ന് കണ്ടെത്തി. പാവം, സഹതാപം ഉണ്ടദ്ദേഹത്തോട്‌. എത്ര കഷ്ടപെട്ടാ ബോംബ്‌ സ്ഫോടനങ്ങളെയൊക്കെ ഞങ്ങള്‍ മുസ്ളീങ്ങളുടെ മേല്‍ ചാര്‍ത്തിയിരുന്നത്‌. അതൊക്കെ അദ്ദേഹം പൊളിച്ചു. പല തവണ മുന്നരിയിപ്പു നല്‍കി. ഒരു രക്ഷയുമില്ല. ഇപ്പോള്‍ ദേ അതും പറഞ്ഞ്‌ ചില 'തീവ്രവാദികള്‍' ഞങ്ങളെ കുറ്റപെടുത്തുന്നു. സത്യായിട്ടും ദൈവം പൊറുക്കില്ലാട്ടോ!



Posted by കുരുത്തം കെട്ടവന്‍ to സര്‍ക്കസ്സും പോരാട്ടവും at August 19, 2010 3:11 PM

9. Justin has left a new comment on your post "മാതൃകയായി ഒരു വിവാഹം":

ഹോ നന്ദി... Renji-ക്ക് അബദ്ധം പറ്റിയതാണെന്ന് എനിക്കിനി പറയാമല്ലോ!ആശ്വാസമായി.

ചര്‍ച്ചകള്‍ ഇതുപോലെ കുറച്ചു സന്തോഷകരമായും, രസകരമായും കൊണ്ടുപോയ്ക്കൂടെ?



Posted by Justin to നമ്മുടെ ബൂലോകം at August 19, 2010 3:19 PM

10. റോസാപ്പൂക്കള്‍ has left a new comment on your post "കരട്":

വളരെ നല്ല ഒരു കഥ . അഭിനന്ദനങ്ങള്‍ .നല്ല ചിട്ടയോടെ പറഞ്ഞിരിക്കുന്നു



Posted by റോസാപ്പൂക്കള്‍ to ഋതു - കഥയുടെ വസന്തം at August 19, 2010 4:52 PM

11. ഒഴാക്കന്‍. has left a new comment on your post "പഴുത്തിലയുടെ വിലാപങ്ങള്‍":

:)



Posted by ഒഴാക്കന്‍. to അച്ചാര്‍ at August 19, 2010 4:01 AM

12. വായുജിത് has left a new comment on your post "ചോദ്യോത്തരപംക്തി":

പുലരിയേ...

ചുരുക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്സ്.എസ്സ് കാരെ ഇന്ത്യാ മഹാരാജ്യത്തൂന്ന് ഇല്ലാതാക്കുവോ എന്റെ ദൈവമേ .

ഹോ ഹോ :)

സ്പീഡ് കൂട്ടി ഓടുന്നത് 100 മീറ്റര്‍ ഓട്ടത്തിനു നല്ലതാ..

പക്ഷേ മാരത്തണ്‍ ഓട്ടത്തിനു അത് മതിയാകില്ല പുലരീ.

ഇപ്പൊഴേ മലര്‍ പൊടി വില്‍ക്കുന്നതും ആടിനെ വാങ്ങുന്നതും സ്വപ്നം കണ്ട് തുടങ്ങല്ലേ . സമയം കിടക്കുന്നു.



Posted by വായുജിത് to 'സത'യുടെ ബൂലോകം at August 19, 2010 3:17 PM

13. കെ.പി.സുകുമാരന്‍ has left a new comment on your post "ഇഫ്താര്‍ വിരുന്നില്‍":

പ്രിയ നൌഷാദ്, അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതിനും ആ മാനവിക തലത്തിലുള്ള പാരസ്പര്യം ഉട്ടിയുറപ്പിക്കുന്നതിനുമാണ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തപ്പെടുന്നത് എന്നും കരുതാനാണെനിക്കിഷ്ടം :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 19, 2010 2:53 PM

14. Female has left a new comment on your post "കരട്":

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

www.gulfmallu.tk
The First Pravasi Indian Network



Posted by Female to ഋതു - കഥയുടെ വസന്തം at August 19, 2010 3:06 PM

15. Joker has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

കണ്ടോ കണ്ടോ ചിത്രകാര്‍സിനും ബുദ്ധി തെളീഞ്ഞു വരുന്നുണ്ട്.

“ദൈവത്തിലെങ്കിലും സത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒളിച്ചു നടക്കേണ്ടി വരുമായിരുന്നില്ല. “ അതാണ് ഇത് തെളിയിക്കുന്നത്. അതെ വിശ്വാസമില്ലാത്തത് കൊണ്ടൂം ഗുണ്ടായിസം കൊണ്ടുമാണ് കൈ വെട്ടിയത്. അല്ലാതെ അത് ഖുറാന്റെ കുഴപ്പമല്ല ചിത്രകാര്‍സ്.

എന്റെ സാമാന്യ ബുദ്ധി ഞാനെവിട്റ്റെയും പണയം വെച്ചിട്ടില്ല ചിത്ര്കാര്‍സ്. ഈ സാമാന്യ ബുദ്ധി എന്ന് പറഞ്ഞാല്‍ കണ്ടവനെ ചൊറിയാന്‍ നടക്കുന്ന ഏര്‍പ്പാടാണെന്ന് അറിഞ്ഞില്ല സാറെ. രീതികളും ആചാരങ്ങളും അങ്ങനെയൊക്കെയാണ് ഒരിടത്ത് തുടങ്ങും പിന്നീട് അത് ലോകത്ത് പലയിടത്തായി പ്രചരിക്കും. കളസവും കോട്ടും, ഷൂവും ഒന്നും ബുദ്ധന്‍ കാല ഘട്ടത്തില്‍ കേരളത്തില്‍ പ്രചരിച്ചത് കൊണ്ട്റ്റാണോ ചിത്രകാരന്‍ ഇട്ടോണ്ട് നടക്കുന്നത്. അല്ലല്ലോ. ഖുറാന്‍ മുഹമ്മദ് എഴുതിയുണ്ടാക്കി സമ്മതിച്ചു, ഞങ്ങള്‍ അത് അനുസരിച്ച് ജീവിക്കുന്നു. ഇവിടെ എന്തുണ്ട്റ്റാകും എന്ന് നോക്കട്ടെ. നിങ്ങളാരും മൂക്കില്‍ വലിച്ചു കയറ്റുകയൊന്നും ഇല്ലല്ലോ.

ചിത്രകാര്‍സ് , ശരിക്കും താങ്കളുടെ നിലപാടെന്താണ്. ഒരു ബുദ്ധനും ഇങ്ങനെ മറ്റുള്ളവന്റെ വിശ്വസത്തിനും, വികാരത്തിനും എതിരെ പുലയാട്ട് പറയാനും ചൊറിയാനും പഠിപ്പിച്ചിട്ടില്ല. ഇങ്ങനെ ഒരു വിഭാഗത്തിന്റെ നേരെ ഇങ്ങനെ അന്യാധീനം വിളീച്ച് പറഞ്ഞിട്ട്. എന്ത് കീഴാള ഉന്നമനമാ‍ണ്‍ ഇയാള്‍ ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഖുറാനില്‍ കമ്പ്യൂട്ടറിനെ കുറിച്ച് ഒന്നും പറയുന്നില്ല ചിത്രകാര്‍സ്. പിന്നെ ഈ സാമാന്യ ബുദ്ധി എന്ന സാധനം മൊത്തമായി മയിലെണ്ണ പോലെ ചിത്രകാര്‍സിന് മാത്രം ഡീലര്‍ഷിപ്പുള്ള ഈ ‘കമ്പിനി’ യില്‍ നിന്നാണോ വില്‍ക്കുന്നത്. ‘കൊരിയര്‍’ ആയി കുറച്ച് അയച്ചു തരാമോ.ആരെങ്കിലും മനുഷ്യന് മെനക്കേടില്ലാത്ത രീതിയില്‍ ഖുറനോ എന്തെങ്കിലും വായിച്ച് ജീവിച്ചോട്ടെ മിസ്റ്റര്‍. വെറുതെ വിട്ടേക്ക്. പിന്നെ എത്രയും പെട്ടെന്ന്. നിസ്കരിക്കുന്നവനെയും, പര്‍ദ്ദ ധരിക്കുന്നവരെയും ഒക്കെ ഒന്ന് പടം വരച്ച് ആ ‘പേടി’ ഒന്ന് ഇല്ലാതാക്കാന്‍ നോക്ക്. അതുമല്ലെങ്കില്‍ ഇത് ചെയ്യുന്നവനെയെല്ലാം അങ്ങ് നിരോധിക്കാന്‍ ഒരു പൊതു താല്പര്യം ഫയല്‍ ചെയ്യ്. ഇതൊക്കെ കണ്ട് ജനങ്ങള്‍ക്കും കൂടട്ടെ കുറച്ച് ‘സാമാന ബുദ്ദ്ധി’.

നമസ്കാരം.

ഓ.ടി: ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ചിത്രകാരനെ‍ ഇഫ്താറ്രിന് വിളിക്കാമായിരുന്നു.ഇറക്കുമതി ആചാരമാണെങ്കിലും. വിശ്വാസം അതല്ലേ എല്ലാം. അല്ലേ ചിത്രകാര്‍സ്.



Posted by Joker to chithrakaran:ചിത്രകാരന്‍ at August 19, 2010 3:18 PM

16. അനില്‍കുമാര്‍. സി.പി. has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

എന്താ ഇപ്പോള്‍ പറയുക; കളിയും, ചിരിയും, കാര്യവും ഒക്കെയായി ഒരു ഗംഭീര ഓണവിരുന്ന് (കളിക്കാരെ മിക്കവരേയും നേരിട്ട് അറിയില്ലെങ്കിലും!.

എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at August 19, 2010 5:17 AM

Reply via email to