1. അനില്‍കുമാര്‍. സി.പി. has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

ഏറ്റവും മാന്യമായും അതെ സമയം സെക്സിയായും ധരിക്കാവുന്ന വസ്ത്രമാണ് സാരി.പിന്നെ എല്ലാം മറച്ചു വെച്ചാലും ‘ഊഹാഭോഗം’ നടത്തുന്നവര്‍ക്കിടയില്‍ എന്ത് വസ്ത്രം ധരിച്ചാലെന്ത്!

പിന്നെ, എന്തിന്റേയും ഏതിന്റേയും പേരില്‍ സ്വന്തം നിയമങ്ങളും, നിയന്ത്രണങ്ങളും കൊണ്ടുവരുന്ന വിദ്യാഭ്യാസക്കച്ചവടക്കാരേ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത ഭരണനേതൃത്വവും, എന്ത് കണ്ടാലും പ്രതികരിക്കാത്ത സമൂഹവും ഈ നാടിന്റെ ശാപമായിട്ട് കാലം കുറേയായല്ലോ!



Posted by അനില്‍കുമാര്‍. സി.പി. to ദൃഷ്ടിദോഷം at Friday, August 20, 2010

2. Justin has left a new comment on your post "മാതൃകയായി ഒരു വിവാഹം":

Renji,

ഇനിയും മനസ്സിലായില്ലെങ്കില്‍ ഞാന്‍ സത്യമായും ചെവിക്കു പിടിക്കും... ചേട്ടായി ഞാന്‍ ആണേ..



Posted by Justin to നമ്മുടെ ബൂലോകം at August 20, 2010 1:48 AM

3. グリー has left a new comment on your post "ചരിത്രം":

最近はどこのSNSサイトも規制ばっかりで、ちょっと出 合いに関して書き込みするとアク禁食らうけど、夏休み終盤に差し掛かり色々なサイトを調べた結果、グリーだけはどうも規制が緩んでるみたいです。今がチャンスの時期ですよ



Posted by グリー to സകലം-VAIKOM at August 19, 2010 11:03 PM

4. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സാമൂക്യ സേവനം...":

ഐസീബി,
വളരെ ഇഷ്ടായീട്ടോ, ഹാസ്യപ്രയോഗങ്ങളിലൂടെ സുന്ദരമായ ഈ എം.എസ് ഡബ്ലു പഠിത്തം!



Posted by കുഞ്ഞൂസ് (Kunjuss) to ഐസിബിയും ചട്ടിക്കരിയും. at August 19, 2010 12:44 PM

5. വേദ വ്യാസന്‍ has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

നാടകം ഗംഭീരം :)



Posted by വേദ വ്യാസന്‍ to ആല്‍ത്തറ at August 19, 2010 12:33 PM

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ":

"ചക്കരക്കുടം എവിടെ, എങ്ങനെ വച്ചാലും ഞങ്ങള് നക്കും"
രാഷ്ട്രീയക്കാരുടെ ഈ മാനസിക രോഗം മാറാതെ എങ്ങനെയാ നമ്മുടെ നാട് രക്ഷപെടുക..?!



Posted by വരയും വരിയും : സിബു നൂറനാട് to chithrakaran:ചിത്രകാരന്‍ at August 20, 2010 12:51 AM

7. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഇഫ്താര്‍ വിരുന്നില്‍":

കൂടുതൽ നല്ല സുഹൃദ്‌ബന്ധങ്ങൾ ഉണ്ടാവട്ടെ. ഇവിടെ ജയൻ മാഷിനേയും, കുമാരനേയും, ചിത്രകാരനേയും, സുകുമാരേട്ടനേയും നേരിൽ കാണാനും പരിചയപ്പെടാനും അവസരം കിട്ടിയിട്ടുണ്ട്. അതുപോലെ ഹാറൂൺ ചേട്ടനേയും പരിചയപ്പെടാൻ സാധിക്കും എന്ന് കരുതുന്നു.

ജയൻ മാഷ് അപ്പോൾ തിരുവന്തോരത്തു നിന്നും തുടങ്ങിയ ഓട്ടം എറണാകുളം വഴി കണ്ണൂർ വരെ എത്തി അല്ലെ. :)



Posted by MANIKANDAN [ മണികണ്ഠൻ ] to ശിഥില ചിന്തകള്‍ at August 20, 2010 12:20 AM

8. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭരണി":

പുതിയ അറിവുകൾ നൽകുന്ന ലേഖനം. നല്ല ഉദ്യമം. ആശംസകൾ



Posted by MANIKANDAN [ മണികണ്ഠൻ ] to നമ്മുടെ ബൂലോകം at August 20, 2010 12:39 AM

9. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ദിശാജ്യോതിഷം":

"എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
ഞാനെന്റെ വേദന ചെറുതാക്കി
നിന്നേക്കാള്‍ സന്തോഷിക്കുന്നവരെ നോക്കി ....
നീ നിന്റെസങ്കടം വലുതാക്കി...."

ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
നന്നായിരിക്കുന്നു...



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to കാവ്യതളിരുകള്‍ at 20 August 2010 02:18

10. sids has left a new comment on your post "ഓണവും സംസ്കാരവും...":

കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങളും അനിവാര്യമാണ്...നമുക്ക് നമ്മുടെ ഓർമ്മകളെ താലോലിക്കാം..മാറ്റങ്ങൾക്ക് വിട്ടുകൊടുക്കാതെ............ഓണാശംസകൾ....!!



Posted by sids to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 19, 2010 10:45 PM

11. VIKRAM has left a new comment on your post "ലൗ ജിഹാദ്‌ !!!!!":

this very fabricated ARTICLE...NOBODY BELIEVE...
I THINKS HE IS AN AGENT OF SNGH PARIVARRR



Posted by VIKRAM to അല്ല, പിന്നെ!! at 20 August 2010 02:19

12. അപരന്‍ has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

പ്രിയ റാംജി, പറഞ്ഞത് പരമ സത്യം.
തികച്ചും വിത്യസ്തവും ദയനീയവുമായ ചുറ്റുപാടുകളിലൂടെ സഞ്ചരിച്ചു എത്രയോ പെണ്കുട്ടികളിവിടെ വിധിയുടെ കറുത്ത കൈകളില്‍ കിടയുന്നു പിടയുന്നു..

പ്രിയ ഏറനാടന്‍,
ഇത് വളരെ bold ആയ ഒരു വിഷയമാണ്; പലര്‍ക്കും ദഹിക്കാത്തതും.
അത് താങ്കള്‍ പറഞ്ഞ പോലെ വാകുകളില്‍ മിതത്വം പാലിച്ചു കൊണ്ട്, മാന്യത കൈവിടാതെ എഴുതുക എന്നത്
ഒരു തുടക്കാരനായ എന്നെ സംബദ്ധിച്ച് വളരെ ശ്രമകരമായ ഒരു പരീക്ഷണം തന്നെ ആയിരുന്നു..
അതിരുകള്‍ വിട്ടിട്ടില്ല എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം മനസ്സിനുണ്ട് ..
വന്നതിനും വായിച്ചതിനും ഒരുപാട് ‌ നന്ദി...
വീണ്ടും വരിക..



Posted by അപരന്‍ to അപരാഹ്നം at August 19, 2010 12:03 PM

13. Naseef U Areacode has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

പഴയ ഓര്‍മ്മയിലേക്ക് കൊണ്ട്പോയി
എല്ലാവരുടെയും ഓര്‍മ്മകളില്‍ നല്ല അധ്യാപകരും നമ്മള്‍ ഇഷ്ടപ്പെടാത്ത അധ്യാപകരും കാണും...
നന്നയി അവതരിപ്പിച്ചു... ആശംസകള്‍



Posted by Naseef U Areacode to സെന്‍റര്‍കോര്‍ട്ട് at August 19, 2010 1:07 PM

14. Joy Palakkal has left a new comment on your post "….അമ്മേ, പൊറുക്കുക.":

എല്ലാ ഭാവുകങ്ങളും!!!

കൂടാതെ ഓണാശംസകളും..



Posted by Joy Palakkal to ഉള്‍ക്കാഴ്ച at 20/8/10 01:21

15. അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

മുജീബേ, മനോരമ പത്രം ഇപ്പോഴും യുണിക്കോഡ് ഫോണ്ടിലേക്ക് മാറിയിട്ടില്ല. അവര്‍ ഉപയോഗിക്കുന്ന ഫോണ്ട് ASCII രീതിയിലുള്ള സ്വന്തം ഫോണ്ടാണ്. അതുകൊണ്ടാണ് താങ്കള്‍ക്ക് മോസില്ലയില്‍ അത് വായിക്കാന്‍ സാധിക്കാത്തത്. ഇതിനുള്ള പോംവഴി ഈ ബ്ലോഗിലെ "യുണിക്കോഡ് മലയാളം - മറ്റ് ഉപയോഗങ്ങള്‍" എന്ന ശീര്‍ഷകത്തിനു താഴെയുള്ള "ASCII പത്രങ്ങള്‍ മോസില്ലയില്‍ വായിക്കാന്‍" എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പറയും പ്രകാരം പദ്മ add-on install ചെയ്യൂ.



Posted by അപ്പു to ആദ്യാക്ഷരി at 19 August 2010 22:47

16. വായുജിത് has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

ഇന്നു ഹിന്ദുക്കളെന്നവകാശപ്പെടുന്ന ആര്യ ജനതയും ഈ ഭൂമി കൈയ്യടക്കി ഇവിടുണ്ടായിരുന്ന മനുഷ്യരെ

അല്ലെങ്കിലും ഇസ്ലാമിന്റെ ആക്രമണങ്ങളെ പറ്റി പറയുമ്പോള്‍ പലരും നേരെ ഒറ്റ ഓട്ടമാണ് . ആര്യന്‍ അധിനിവേശത്തിലേക്ക് .

അപ്പോള്‍ ആര്യന്‍ അധിനിവേശത്തിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ ഇവിടെ തന്നെ ഉണ്ടായവരോ . അതോ അധിനിവേശിച്ചവരോ ??

സമകാലീന ചരിത്രം പറയുമ്പോള്‍ ക്രിസ്തുവിനു മുന്‍പ ആയിരക്കണക്കിനു വര്‍ഷത്തെ പഴക്കമുള്ള അധിനിവേശത്തിലേക്ക് പോകാന്‍ എളുപ്പമാണ്. അതും ആ തിയറിയില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കെ .

അങ്ങനെയെങ്കില്‍ അഫ്ഗാനില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ എവിടുന്നു വന്നവരാണ്. അവര്‍ അധിനിവേശത്തിലൂടെയല്ലേ അഫ്ഗാനില്‍ താവളമാക്കിയത് . അപ്പോള്‍ പിന്നെ അമേരിക്കയെ എന്തിനെതിര്‍ക്കണം ?? മറ്റവരും അധിനിവേശം നടത്തി ഇവരും നടത്തി . സിമ്പിള്‍ !!!!

അങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണ് അല്ലേ ചാര്‍വാകന്‍ ???



Posted by വായുജിത് to വിഹഗ വീക്ഷണം at August 19, 2010 12:23 PM

17. സോണ ജി has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

ബിജു ,
ചുമ്മാതല്ലെടാ നിന്നെ നാടകകാരന്‍ എന്നു വിളിക്കുന്നത്. അസലായി നി കുത്തി കുറിച്ചിട്ടുണ്ട്. ശരിക്കും ഞാന്‍ ചിരിച്ചു ഒരു പരുവം ആയി.ബൂലോകത്തിനുവേണ്ടി നല്ലൊരു ഓണ വിരുന്ന് നീ സമ്മാനിച്ചു. കിട്ടിയ അവസരം നി അര്‍മാദിച്ചു ഇല്ലേ...കൊച്ചു ഗള്ളന്‍ ! മാണിക്യ അമ്മക്കു കൊടുത്ത റോളും കൊള്ളാം ! നന്ദി !



Posted by സോണ ജി to ആല്‍ത്തറ at August 19, 2010 1:07 PM

18. വി.എ || V.A has left a new comment on your post "വാരഫലം (നാല്).":

കരയുന്ന ഹൃദയങ്ങൾ ധാരാളമുണ്ട്. ഇനി വരുന്ന നല്ല നാളുകളിൽ അവർക്കായി ഒരഞ്ചു മിനിറ്റുനേരം ഓർക്കുക, നമ്മൾ നമ്മളെത്തന്നെ ഉയർത്തുക. പലതും എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുമ്പോൾ ചില രംഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ.



Posted by വി.എ || V.A to വി.എ || VA at August 19, 2010 12:57 PM

19. സത has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

എന്റെ വായൂ,

എന്തിനാ ചാര്‍വാകനോട് വേദാന്തം ഓതുന്നത്‌?? ഈ വഴിക്കിനി വരില്ല. :) വിഷുവിന് വീണ്ടും ഇതേ പോലെ ഒന്ന് വന്നാലായി!

അംബേദ്‌ക്കറിനെ എല്ലാ നേതാക്കന്മാരെപ്പോലെയും മാത്രമേ വീക്ഷിച്ചിരുന്നുള്ളൂ, പഠിച്ചിട്ടുള്ളൂ.. പിന്നെ അല്ലെ മനസ്സിലായത്‌, അംബേദ്‌ക്കറിനെ ഉദ്ദരിച്ച്‌ ചിലര്‍ ജാതി ചിന്തകള്‍ ഉയര്‍ത്താനും ഇസ്ലാമിക ഭീകരതയുടെ വാലില്‍ കെട്ടാനും ശ്രമിക്കുന്നുവെന്ന്!! അത് തടയേണ്ടത് ഈ രാജ്യത്തെ അസ്ഥിരപ്പെടുത്തരുത് എന്നാഗ്രഹിക്കുന്നവരുടെ കടമയായിപ്പോയില്ലേ?? എന്ത് ചെയ്യാം?? അത് കൊണ്ട് ഇത്തരം ഗൂഡശ്രമങ്ങളെ തകര്‍ക്കാന്‍ പലതും വിശദമായി പഠിക്കേണ്ടി വരുന്നു. അത്രമാത്രം..

പിന്നെ, അംബേദ്‌ക്കര്‍ സ്വയം ഹിന്ദുവല്ലാതായി എന്ന് പറഞ്ഞു ഇവിടെ ആര്‍ക്കും വിഷമം ഒന്നും ഇല്ല കേട്ടോ.. അദ്ദേഹം ഹിന്ദുക്കളുടെ നേതാവാണ്‌, അന്നും ഇന്നും. അത് അംബേദ്‌ക്കറിന് പോലും മാറ്റാന്‍ കഴിയില്ല..

അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ചാര്‍വാകന്‍ "ഹിന്ദു" എന്താണെന്ന് ആദ്യം മനസ്സിലാക്കണം. അതിനു ശേഷം എല്ലാം വഴിയെ മനസ്സിലായിക്കോളും!!



Posted by സത to വിഹഗ വീക്ഷണം at August 19, 2010 1:33 PM

20. വരയും വരിയും : സിബു നൂറനാട് has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

അണ്ണാ,
ചിരിച്ചു...രസികന്‍ സാധനം (മാന്‍ഷന്‍ ഹൌസും, ഹണീബീയുമാല്ലാ...പോസ്റ്റ്‌..പോസ്റ്റിന്‍റെ കാര്യമാ...)
ഇതൊക്കെ വരുന്ന ആ 'തലയില്‍' ഞാന്‍ ഒന്ന് തൊട്ടു തോഴുതോട്ടെ...!



Posted by വരയും വരിയും : സിബു നൂറനാട് to പോങ്ങുമ്മൂടന്‍ at August 20, 2010 12:35 AM

21. Joy Palakkal has left a new comment on your post "ഇനി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ....എന്‍റെയും....":

ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!
ഇനിയും ഒരു പാട്‌..ഒരുപാട്‌.എഴുതുക..
വായനക്കാര്‍ എല്ലാവരും കൂടെ ഉണ്ട്‌!!!!



Posted by Joy Palakkal to മാനസി at August 19, 2010 11:39 PM

22. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മോഹപ്പക്ഷി-നിരൂപണം 1":

'മോഹപ്പക്ഷികള്‍' വായിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇങ്ങിനെയെങ്കിലും വായിച്ചു സായൂജ്യമടയട്ടെ!



Posted by കുഞ്ഞൂസ് (Kunjuss) to മോഹപ്പക്ഷി at August 20, 2010 1:30:00 AM GMT+05:30

23. പി. എം. ബഷീര്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

വര്‍ഗീയത സമൂഹ മനസ്സിനെ ബാധിക്കുന്ന കാന്‍സറാണ്. ഏതെങ്കിലും വിധത്തില്‍
അരക്ഷിത ബോധം നില നില്‍ക്കുന്ന സമൂഹങ്ങളില്‍ വര്‍ഗീയതയും വംശീയതയും
കൊഴുത്തു വളരും. വിവിധ മത സമൂഹങ്ങളില്‍ ആന്തരികമായി വളര്‍ന്നു പുഷ്ടിപ്പെടെണ്ട
നവോത്ഥാന പരിഷ്കരണ സംരംഭങ്ങളെ പാടെ നശിപ്പിച്ചു കളയും എന്നതാണ് അതുണ്ടാക്കുന്ന
ഏറ്റവും വലിയ കെടുതി. വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ എതിരാളിയെ പര്‍വതീകരിച്ച്
കാണിച്ചു അത് അനുയായികളില്‍ കൂടുതല്‍ അരക്ഷിത ബോധം സൃഷ്ടിക്കുന്നു. മതങ്ങളുടെ
ആദിമ വിശുദ്ധിയെ കാലികമായി വായിച്ചു കൊണ്ടും ബഹു സ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍
വിവിധ വിഭാഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ച് ബോധവല്‍ക്കരിച്ചും ചില അടിയന്തിര
കര്‍ത്തവ്യങ്ങള്‍ നാം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. മതകീയമായ പരിഹാരങ്ങള്‍ കൊണ്ട് തന്നെയാണ്
ഇതിനെ നേരിടേണ്ടത്. അതാണ്‌ പ്രായോഗികമാവുക. മത രഹിത സമൂഹം എന്നാ ഉടോപിയ വെച്ച്
പുലര്‍ത്തുന്നവര്‍ അതുമായി കാലം കഴിക്കട്ടെ. മതം പാടെ വിപാടനം ചെയ്യപ്പെട്ടാല്‍ പോലും മനുഷ്യന്‍
കലഹപ്രിയനായി തുടരും. അതാണ്‌ നരവംശ ശാസ്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. കേരളീയ സമൂഹത്തിന്റെ ഈ പോക്ക് വേദനാജനകമാണ്.
ഉള്ളില്‍ വര്‍ഗീയത കിനിയാത്തവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ. അപകടകരമായ വിധത്തില്‍ അന്തത
ബാധിച്ച സമൂഹത്തിന്റെ പ്രതിനിധാനങ്ങള്‍ ആണ് ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ മിക്കവരും.



Posted by പി. എം. ബഷീര്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 19, 2010 12:16 PM

24. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പുളിയിഞ്ചി":

'ആല്‍ത്തറ'യിലെ നാടകത്തില്‍ കണ്ട പുളിയിഞ്ചിയെ നോക്കാന്‍ വന്നതാ.... ഒരു എറണാകുളംകാരിയായ ഞാനും പുളിയിഞ്ചിയുടെ ആളാണ്‌ ട്ടോ... ചിലപ്പോള്‍ ഇത്തിരി മധുരം കൂട്ടി... ചിലപ്പോള്‍, നല്ല എരിവോടെ,അങ്ങിനെ അങ്ങിനെ....



Posted by കുഞ്ഞൂസ് (Kunjuss) to അടുക്കളത്തളം at August 20, 2010 1:49 AM

25. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "സ്വാതന്ത്ര്യദിന ചിന്തകള്‍":

കണ്ണാ വൈകിയാണ് ഇവിടെ എത്തിയത്. എന്നാലും ഇവിടെ ഉന്നയിച്ച ആശങ്കകൾ ഒരിക്കലും തള്ളിക്കളയാവുന്നതല്ല. മതവും രാഷ്ട്രീയവുമായ ചേരിതിരിവുകൾ ഇന്ന് അപകടകരമായ വിധത്തിൽ സമൂഹത്തിൽ കൂടി വരുകയാണെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സ്വാതന്ത്ര്യദിനത്തിന് ചേർന്ന ചിന്തകൾ തന്നെ. ആശംസകൾ.



Posted by MANIKANDAN [ മണികണ്ഠൻ ] to നമ്മുടെ ബൂലോകം at August 20, 2010 12:47 AM

26. അപ്പു has left a new comment on your post "പിറവി…":

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കം നന്ദി. തലക്കെട്ടിനു ചന്ദ്രകാന്തത്തിനു പ്രത്യേകം നന്ദി.

അപ്പച്ചന്‍, ഷിജു, ഹൈന, NPT, ലാലപ്പന്‍, ഫൈസല്‍, ജിമ്മി, ജിഷാദ്, ഒഴാക്കന്‍, ബിക്കി, പുള്ളിപ്പുലി, ദിപിന്‍, എല്ലാവര്ക്കും നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at August 19, 2010 10:50 PM

27. Joy Palakkal has left a new comment on your post "മലർമണമില്ലാത്ത മലർവാടി":

നിര്‍ദ്ദേശം മനസ്സില്‍ കുറിച്ചീട്ടുണ്ട്‌.ഇനിയും ഇതുപോലെ, നല്ല നിര്‍ദ്ദേശങ്ങളും,അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
മലർവാടി ശരിക്കും ശരാശരിയിലും താഴെ നിലവാരം ഉള്ള ഒരു സിനിമയാണു.അല്ലേ?..



Posted by Joy Palakkal to മനസ്സിന്റെ യാത്ര at August 20, 2010 1:17 AM

28. വായുജിത് has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

ചാര്‍വാകന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .

വായുജിത് അംബേദ്ക്കറെ വായിച്ചു തുടങ്ങിയതിലുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.

ആ സന്തോഷം അസ്ഥാനത്താണ് ചാര്‍വാകന്‍. അംബേദ്കറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടില്ലെങ്കിലും കുറച്ച് പുസ്തകങ്ങള്‍ പഠന കാലത്ത് തന്നെ വായിച്ചിരുന്നു.

താങ്കള്‍ പക്ഷെ ഈ പുസ്തകം ഇപ്പോഴാണോ വായിക്കുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. :)

അംബേദ്കര്‍ ഹിന്ദുയിസത്തെ വിമര്‍ശിച്ചതും അനുയായികളോടൊത്ത് ബുദ്ധമതം സ്വീകരിച്ചതും അറിയാത്തവരാരുമില്ല. കാരണം ദളിത് - ഇസ്ലാമിസ്റ്റ് ബുജികള്‍ അതൊക്കെ എത്രയോ പ്രാവശ്യം പോസ്റ്റുകളിലൂടെ പറഞ്ഞിരിക്കുന്നു. അംബേദ്കര്‍ പറഞ്ഞതും എന്നാല്‍ ഇക്കൂട്ടര്‍ പറയാത്തതുമായ ചില കാര്യങ്ങള്‍ എഴുതുന്നുവെന്നേയുള്ളൂ..

ഈ പോസ്റ്റിന്റെ ബാക്കി ഭാഗം ഉടനെ തന്നെ പോസ്റ്റുന്നതാണ്. വായിക്കുമല്ലോ.

(അംബേദ്കര്‍ ചിന്തകള്‍ നന്നായി വായിച്ചവരൊന്നും ദളിതരെ മത തീവ്രവാദികളുടെ വാലില്‍ കെട്ടാന്‍ നടക്കുകയില്ലെന്നാണ് എന്റെ എളിയ നിഗമനം )



Posted by വായുജിത് to വിഹഗ വീക്ഷണം at August 19, 2010 11:53 AM

29. വി.എ || V.A has left a new comment on your post "മറക്കാൻ പറ്റാത്തവ":

സാഗരത്തിൽനിന്നും നല്ല മുത്തുകളെടുത്ത് മാലകളാക്കി ചാർത്തിയിരിക്കുന്നു. കുറച്ച് കുന്നിക്കുരുമണികൾ കൂടി കോർത്തൊരുക്കിയാൽ പുതിയ എഴുത്തുകാരിൽ പ്രവേശിപ്പിക്കാനാകും. നല്ല ധവളമായിത്തന്നെ ഒരുക്കിയിരിക്കുന്നു.



Posted by വി.എ || V.A to വെള്ളെഴുത്ത് at August 20, 2010 2:30 AM

30. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

മ്മടെ കുമാരേട്ടന്‍റെ 'മീറ്റ്‌ പോസ്റ്റില്‍' കുറെ ചോദ്യങ്ങളുണ്ടായിരുന്നു..ഇപ്പൊ അതിനൊക്കെ ഉത്തരമായി..



Posted by വരയും വരിയും : സിബു നൂറനാട് to നന്ദപര്‍വ്വം at August 20, 2010 1:35 AM

31. purakkadan has left a new comment on your post "മാതൃകയായി ഒരു വിവാഹം":

അല്ല ഈ വിവാഹം വല്ല മൂന്നാനും കൊണ്ടു വന്നതാണോ അതോ പ്രണയ വിവാഹമായിരുന്നോ??എന്ന് ആരും പറഞ്ഞു കണ്ടില്ല.. അതു പോട്ടെ ഒരുത്തന്‍ എഴുതി കണ്ടു വോട്ട്‌ പിടിക്കാന്‍ ഇടതന്‍മാര്‍ കണ്ട്‌ വെക്കുന്ന മാര്‍ഗം ആണെന്ന്. പെണ്‍മക്കളെ അന്യജാതിക്കാരനു കെട്ടിച്ചു കൊടുത്ത്‌ വോട്ട്‌ പിടിക്കേണ്ട ഗതികേട്‌ എന്തായാലും ഇടതന്‍മാര്‍ക്കു വന്നിട്ടില്ല. അങ്ങനെ ആണേല്‍ പ്രിയങ്കയെ റോബര്‍ട്ടിനു കെട്ടിച്ചു കൊടുത്തത്‌ ക്രിസ്ത്യാനികളുടെ വോട്ട്‌ നേടാന്‍ വേണ്ടി ആയിരുന്നോ??



Posted by purakkadan to നമ്മുടെ ബൂലോകം at August 20, 2010 12:37 AM

32. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "à´¶à´µ-ദാഹം":

കീറിപ്പറിഞ്ഞ
എന്റെ പായ്‌വഞ്ജിയിൽ
ഞാനെന്റെ
മരുഭൂമിയുടെ കടൽ
തുഴഞ്ഞ് പോകട്ടെ...

അതിമനോഹരമായ ഒരു ചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസകള്‍!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to *നൈദാഘം at 8/19/2010

33. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

In the whole world's life, at some pass‚, our inner throw goes out. It is then burst into flame at near an encounter with another hominoid being. We should all be glad quest of those people who rekindle the inner inspiration



Posted by Anonymous to POLITRICKS at August 19, 2010 1:59 PM

34. കണ്ണനുണ്ണി has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

നാടകക്കാരാ സൂപ്പെര്‍ അവതരണം ആയിട്ടോ.. നല്ലൊരു ബൂലോക ഓണ പോസ്റ്റ്‌.....



Posted by കണ്ണനുണ്ണി to ആല്‍ത്തറ at August 19, 2010 12:11 PM

35. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കണ്ണിമാങ്ങ കുത്തിച്ചതച്ചത്":

'എന്റെ പരീക്ഷണശാലയിലും' ഇതേ വിഭവങ്ങള്‍ ഒക്കെയായത്‌ നമ്മള്‍ ഒരേ നാട്ടുകാരായത് കൊണ്ടാവും ല്ലേ...?



Posted by കുഞ്ഞൂസ് (Kunjuss) to അടുക്കളത്തളം at August 20, 2010 2:00 AM

36. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post ""ഓണം വിത്ത്‌ ഈണം" വീണ്ടും":

ചില പാട്ടുകൾ കേട്ടു. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.



Posted by MANIKANDAN [ മണികണ്ഠൻ ] to നമ്മുടെ ബൂലോകം at August 20, 2010 12:48 AM

Reply via email to