1. ♥♥♥ Prince Mathew | പ്രിന്‍സ് മാത്യു ♥♥♥ has left a new comment on your post "നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ":

എക്സ്പ്രസ്സ്‌ ഹൈവേയുടെ കാര്യം ഇവിടെ ആര് പറഞ്ഞു? സുധീരന്‍ പറഞ്ഞത്‌ നാഷണല്‍ ഹൈവേ വികസനത്തിന്റെ കാര്യമാണ്. മലയോരമേഖലയില്‍ ഹൈവേ പണിതാല്‍ ജനജീവിതത്തെ എന്താ ബാധിക്കില്ലേ? മലയോരമേഖല മുഴുവന്‍ വിജനമായി കിടക്കുകയാണോ? അതോ മലയോരകര്‍ഷകര്‍ക്കിട്ട് ഒരു പണി കൊടുത്തുകളയാം എന്നാണോ? അതല്ലെങ്കില്‍ പിന്നെ എവിടെയാണ് സാര്‍ ഹൈവേ പണിയേണ്ടത്‌? കാട്ടിലോ? നാടുഭരിച്ചു കുളംതോണ്ടിയതു പോരാഞ്ഞിട്ടാണോ ഇനി കാടും കൂടി വെട്ടിനിരത്താന്‍ പ്ലാനിടുന്നത്?

പിന്നെ ഒന്നു ചോദിച്ചോട്ടെ? ഈ ബിഒടി ബിഒടി എന്നു പറയുന്ന സംഭവം ഇത്ര ഭീകരമായ ഒന്നാണോ? ഇതല്ലേ ആ സംഭവം?

"......Examples of countries using BOT are Taiwan, Israel, India, Iran, Croatia, Japan, China, Malaysia, Philippines, and a few U.S. states

(California, Florida, Indiana, Texas, and Virginia). However, in some countries, such as Canada, Australia and New Zealand, the term used is

Build-Own-Operate-Transfer (BOOT)......."

(കടപ്പാട്: വിക്കിപീഡിയ)



Posted by ♥♥♥ Prince Mathew | പ്രിന്‍സ് മാത്യു ♥♥♥ to chithrakaran:ചിത്രകാരന്‍ at August 20, 2010 9:14 AM

2. mini//മിനി has left a new comment on your post "മോഹപ്പക്ഷി":

പതിനാലാം തീയ്യതിക്ക് ശേഷം കൊട്ടോട്ടിയെ കാണാൻ അഗ്രികളിൽ തപ്പിനോക്കിയിട്ട് ഇപ്പൊഴാ പിടികിട്ടിയത്. മോഹപ്പക്ഷി വിവരണം ഇവിടെയും ഉണ്ട്.
http://www.boolokamonline.com/?p=7539
പിന്നെ കൂടുതൽ ഫോട്ടോകൾ (കൊട്ടോട്ടിയുടെത്) കാണാൻ ഇവിടെ നോക്കുക,
http://mini-minilokam.blogspot.com/2010/08/blog-post_18.html
പോസ്റ്റ് ചെയ്തപ്പോൾ ഒരു അമളി പറ്റിയിരുന്നു. അത് ശരിയാക്കിയിട്ടുണ്ട്.



Posted by mini//മിനി to കല്ലുവെച്ച നുണകള്‍ at August 20, 2010 6:47 AM

3. chithrakaran:ചിത്രകാരന്‍ has left a new comment on your post "പെണ്‍ ടോയിലെറ്റുകള്‍ ബാക്ക് സ്റ്റേജ് ആയിത്തീരുന്ന...":

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !



Posted by chithrakaran:ചിത്രകാരന്‍ to ഒരു കപ്പ്‌ ചായ at August 19, 2010 8:30 PM

4. chithrakaran:ചിത്രകാരന്‍ has left a new comment on your post "സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???":

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 20, 2010 8:53 AM

5. ജനശക്തി has left a new comment on your post "പുനലൂര്‍ പേപ്പര്‍മില്‍ വീണ്ടും തുറക്കുന്നു":

കിഴക്കന്‍ മലയോരനാട്ടില്‍ വെള്ളിയാഴ്ച വികസനപ്പെരുമയുടെ സൈറണ്‍ മുഴങ്ങും. ഉത്സവമേളം തീര്‍ക്കുന്ന അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി പുനലൂര്‍ പേപ്പര്‍മില്ലിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും 1021 തൊഴിലാളികളുടെ ആനുകൂല്യവിതരണവും വെള്ളിയാഴ്ച പേപ്പര്‍മില്‍ അങ്കണത്തില്‍ നടക്കും. 23 വര്‍ഷമായി വികസനമുരടിപ്പിന്റെ ചങ്ങലപ്പൂട്ടുകളില്‍ തുരുമ്പിച്ചുകിടന്ന പുനലൂര്‍ പേപ്പര്‍മില്‍ പുതിയ സംരംഭകരുടെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ അത്യാഹ്ളാദത്തിലാണ് ജനങ്ങള്‍. ഒരു വ്യവസായസ്ഥാപനത്തിനും ഇന്ത്യന്‍ ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധമുള്ള തിരിച്ചുവരവാണ് പേപ്പര്‍മില്ലിന്റേത്. സംസ്ഥാനസര്‍ക്കാരിന്റെ കലവറയില്ലാത്ത പരിശ്രമങ്ങളാലും തൊഴിലാളിയൂണിയനുകളുടെ പിന്തുണയാലും പുനലൂര്‍ പേപ്പര്‍മില്ലിലെ യന്ത്രങ്ങള്‍ വീണ്ടും നാടിന്റെ വികസനത്തിനായി ഉണരുകയാണ്.



Posted by ജനശക്തി to ജാഗ്രത at August 20, 2010 8:51 AM

6. ഒരു നുറുങ്ങ് has left a new comment on your post "സാമൂക്യ സേവനം...":

നമ്മക്ക് പെര്‍ത്ത് പുടിച്ചിന് ഐസിബീന്‍റെ
ഈ പെരാന്തും നൊസ്സ്വര്‍ത്താനൊക്കെട്ടോ!
ഇനിയിപ്പൊ എമെസ്സ് ഡബ്ല്വക്കെ
പഠിച്ച് കയിഞ്ഞീണ്ടാവ്വ്വല്ലേ ..?



Posted by ഒരു നുറുങ്ങ് to ഐസിബിയും ചട്ടിക്കരിയും. at August 19, 2010 6:08 PM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "മഅ്ദനിക്കെതിരെയുള്ള തെളിവുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>> സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.<<

@ഇആര്‍സി

അത് മറ്റൊരു സത്യം.

ഇവിടെയും ഒരു കനലുണ്ട് എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ഈ കനലില്‍നിന്ന് ഉയരാനിടയുള്ള തീജ്വാല അനീതിയുടെ കോട്ടകൊത്തളങ്ങളെ മാത്രമേ സ്പര്‍ശിക്കൂ. അധര്‍മത്തിന്റെ വൈതാളികര്‍ മാത്രമേ അതുകൊണ്ട് ഭയപ്പേടേണ്ടതുള്ളൂ.സ്വാര്‍ഥമോഹികള്‍ മാത്രമേ അതില്‍ അസ്വസ്തപ്പെടേണ്ടതുള്ളൂ. അല്ലെങ്കിലും ശ്രദ്ധിച്ചാലറിയാം അത്തരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ആഗസ്റ്റ് 20 6:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. Anonymous has left a new comment on your post "സുറുമൈ അഖിയോം മേ... | surumai.. akhiyom mein enk n...":

I like use viagra, but this no good in my life, so viagra no good.



Posted by Anonymous to s...@tnr@g | ബഹുവ്രീഹി at Friday, August 20, 2010 11:19:00 AM

9. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഇസ്ലാം-കുറിപ്പുകള്‍":

>>> അയല്‍ക്കാരന്റെ
ദു:സ്വപ്നങ്ങളില്‍
നീ വിട്ടയക്കപ്പെട്ട
ദൂതനാവാതിരിക്കുക.
<<<

കവിത നന്നായി....

ഓണാശംസകള്‍!



Posted by Pranavam Ravikumar a.k.a. Kochuravi to സഹയാത്രികര്‍ at August 19, 2010 8:28 PM

10. chithrakaran:ചിത്രകാരന്‍ has left a new comment on your post "വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?":

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 20, 2010 8:54 AM

11. ചെലക്കാണ്ട് പോടാ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ജോക്കര്‍മാര്‍ ഒരുപൊടിക്ക് അടങ്ങ്. കോയമ്പത്തൂരില്‍ മദനിക്കെതിരെ സംശയാതീതമായി തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇപ്പോള്‍ മദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ എത്തിയിരുന്നു എന്ന് കര്‍ണ്ണാടക പോലീസിന് തെളിയിക്കാനായാല്‍ നിങ്ങളൊക്കെ എന്ത് പറയും?



Posted by ചെലക്കാണ്ട് പോടാ to chithrakaran:ചിത്രകാരന്‍ at August 20, 2010 9:10 AM

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വരയും വരേണ്യതയും":

കലാസപര്യയില്‍ മുഴുകുകയും അതുവഴി ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്‌തിരുന്ന സ്‌ത്രീകള്‍ അന്നത്തെ സമൂഹത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നിരിക്കണം? കലയില്‍, കലാമേഖലകളില്‍ മതിമറന്നു മുഴുകാന്‍ പുരുഷന് കഴിഞ്ഞേക്കാവുന്നതുപോലെ സ്‌ത്രീക്ക് ഇന്നത്തെ കാലത്തുപോലും കഴിയുകയില്ല എന്നതാണ് വാസ്‌തവം എന്നിരിക്കെ, നൂറ്റിഇരുപതോളം വര്‍ഷങ്ങള്‍ക്ക്മുമ്പ് കലാപ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് മുഴുകുന്ന സ്‌ത്രീകളെ രവിവര്‍മ ചിത്രീകരിച്ചു. 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ', 'വീണവായിക്കുന്ന സ്‌ത്രീ', 'സരോദ് വായിക്കുന്ന സ്‌ത്രീ', എന്നീ മൂന്ന് വ്യത്യസ്‌ത ചിത്രങ്ങളും ഇവിടെ ഉദാഹരിക്കാവുന്നതാണ് . ഈ മൂന്ന് സ്‌ത്രീകളില്‍ 'വീണ വായിക്കുന്ന സ്‌ത്രീ'യെ വേഷംകൊണ്ടും ചിത്രത്തിലെ പശ്ചാത്തലംകൊണ്ടും കേരളീയസ്‌ത്രീ എന്ന് തിരിച്ചറിയാനാകും. മൂന്നുപേരുടെയും മുഖങ്ങളില്‍ പ്രകടമാകുന്നത് ആഹ്ളാദവും ആത്മവിശ്വാസവുമാണ്. പരിസരം മറന്ന് തങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണിവര്‍. ഉദാഹരണത്തിന് 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ'യുടെ ഒരു കാലില്‍നിന്ന് ഷൂസ് ഊര്‍ന്നുപോയിരിക്കുന്നു (ഷൂസ് അണിഞ്ഞ സ്‌ത്രീ എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. സദാ വിടുപണികള്‍ ചെയ്‌ത്, അടിമജീവിതം നയിച്ച് അധമബോധത്തില്‍ അടിഞ്ഞുകിടക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിതയാക്കുന്ന പുരുഷനീതിയോട് രവിവര്‍മക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ചിത്രങ്ങള്‍).



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 20, 2010 8:41 AM

13. mayflowers has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ഞാന്‍ ആദ്യമായിട്ടാ ഈ ബ്ലോഗില്‍..
ബ്ലോഗ്‌ മീറ്റിന്റെ രസികന്‍ വിവരണം വായിച്ചപ്പോള്‍ പങ്കെടുക്കാനുള്ള ആഗ്രഹം കലശലായിട്ടുണ്ട്..
സഹൃദയനായ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍..



Posted by mayflowers to അവിയൽ..! at August 19, 2010 8:39 PM

14. Hari | (Maths) has left a new comment on your post "ഇഫ്താര്‍ വിരുന്നില്‍":

സുകുമാരന്‍ സാര്‍,

എനിക്കു തോന്നുന്നു, കേരളത്തിലെ തന്നെ മികച്ചൊരു ബ്ലോഗ് കൂട്ടായ്മ കണ്ണൂരില്‍ രൂപപ്പെടുന്നുണ്ടെന്ന്. മോഹപ്പക്ഷിയുടെ ചിറകടിയുടെ അലയൊലികള്‍ തുടങ്ങിയപ്പോഴേ അത് ശക്തി പ്രാപിച്ചു തുടങ്ങിയെന്ന് തോന്നിയിരുന്നു. ബ്ലോഗര്‍മാര്‍ തമ്മിലുള്ള ഹൃദയബന്ധം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. അഭംഗുരം നടക്കട്ടെയത്.

വിഷയം വേറെയാണെങ്കിലും അതിലും കെ.പി.എസ് ഭംഗിയായി ബ്ലോഗിന്റെ ഇന്നത്തെ വിചാരവികാരങ്ങളെപ്പറ്റി തന്റെ അഭിപ്രായം പറയാന്‍ ശ്രമിച്ചു.



Posted by Hari | (Maths) to ശിഥില ചിന്തകള്‍ at August 20, 2010 7:42 AM

15. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

ഇന്ന് വീട്ടില്‍ നെറ്റ് കണക്‍ഷന്‍ എടുക്കാന്‍ ചില രക്ഷിതാക്കളെങ്കിലും ഭയപ്പെടുന്നുണ്ട്. തെറ്റായ രീതിയില്‍ നെറ്റ് എത്രയോ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. നമ്മള്‍ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ശരിയായ ട്രാക്കില്‍ നടക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ പിന്നെ അവര്‍ വഴി തെറ്റുകയേയില്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയല്ല വേണ്ടത്. നല്ല രീതിയില്‍ വിജ്ഞാനത്തിനും വിനോദത്തിനും നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ക്ലാസിലെ ബ്ലോഗ് കുട്ടികള്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും എല്ലാം കാണിക്കട്ടെ. .....
പല രക്ഷിതാക്കളും ഇക്കാര്യത്തില്‍ അശ്രദ്ധരായി കാണുന്നു. വീട്ടില്‍ പൊതുവായി കാണുന്ന സ്ഥലത്ത് കമ്പ്യൂട്ടര്‍ വെക്കാനും ശ്രദ്ധിക്കുന്നില്ല.മൊബൈല്‍ ഫോണിന്റെയും കാര്യം തഥൈവ.ഒരു പൊതു വിജ്ഞാനം ഇക്കാര്യത്തില്‍ എല്ലാ വീട്ടിലും ഉണ്ടായേ തീരൂ.രക്ഷിതാക്കളിലും computer awareness വേണം.



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 20, 2010 7:24 AM

16. chithrakaran:ചിത്രകാരന്‍ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 20, 2010 8:56 AM

17. mayflowers നിങ്ങളുടെ പോസ്റ്റ് "നൊമ്പരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ തിരയടിച്ചു വരുന്നു..
ഞങ്ങളുടെ തറവാട് വില്പന നടന്നപ്പോള്‍ അത് വാങ്ങിയവര്‍ ആദ്യം ചെയ്തത് അവിടെയുണ്ടായിരുന്ന ഞങ്ങളുടെ മനോഹരമായ mayflower മരവും,കൊന്നയും മുറിച്ചു നീക്കുകയായിരുന്നു..ഏപ്രില്‍,മെയ്‌ മാസങ്ങളില്‍ മുറ്റം നിറയെ കാര്‍പെറ്റ് വിരിച്ചപോലെ ചുകപ്പും മഞ്ഞയും പൂക്കള്‍ കാണുമ്പോള്‍ ഞാനത് അടിച്ചു വാരുകപോലും ചെയ്യാറില്ലായിരുന്നു..

നാട്ടുവഴിയിലൂടെയുള്ള നടത്തം ഹൃദ്യമായി..



mayflowers , തൂലിക ലേക്ക് Friday, August 20, 2010 ന് പോസ്റ്റ് ചെയ്തത്

18. ശ്രീനാഥന്‍ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ലണ്ടനിലെ കൂട്ടുകാരാ, താങ്കൾക്കൊ കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ!



Posted by ശ്രീനാഥന്‍ to BILATTHIPATTANAM at 19 August 2010 18:57

19. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "മനസ്സ് ....!!!":

ചേര്‍ന്നു ചേര്‍ന്നൊന്നായ്
ചേര്‍ന്നലിയാം.....!!!

നന്നായി.... ഓണാശംസകള്‍!

*>>കൊച്ചുരവി<<*



Posted by Pranavam Ravikumar a.k.a. Kochuravi to Sooryaashru...!!!! at August 20, 2010 8:47 AM

20. manoj.k.mohan has left a new comment on your post "വിവര സാങ്കേതികവിദ്യയും ബദലിനായുള്ള ആവശ്യവും":

ഈ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഫ്രീ എന്നു പറയുന്നത്‌ ഒരു മിത്താണു, ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസം ഫ്രീ ആയിരിക്കാം പക്ഷെ മെയിണ്റ്റനന്‍സ്‌ എന്ന പേരില്‍ അവര്‍ പണം വാങ്ങുന്നു,ഡേറ്റാ ബേസ്‌ സോഫ്റ്റ്‌ വെയറ്‍ പോസ്റ്റ്ഗ്രെസ്‌ ആദ്യം ഫ്രീ ആയിരുന്നു എന്നാല്‍ അതില്‍ വാല്യു അഡീഷന്‍ നടത്തി ഇപ്പോള്‍ അതു പെയിഡ്‌ സോഫ്റ്റ്‌ വെയര്‍ ആണു, കുത്തക കുത്തക എന്നു മുറവിളിക്കുന്നു എന്നാല്‍ സര്‍ക്കാരിലോ വീട്ടിലോ കേരളത്തില്‍ എത്ര പേര്‍ മൈക്രോസോഫ്റ്റിനു പണം കൊടുക്കുന്നുണ്ട്‌, എല്ലാ കമ്പ്യൂട്ടറിലും വിന്‍ഡൊസ്‌ അല്ലേ ഉള്ളത്‌?
വിന്‍ഡോസ്‌ ഉപയോഗിച്ചാല്‍ സര്‍വിസിങ്ങിനു പണം കൊടുക്കേണ്ട എന്നത് പുതിയ അറിവാണ്.
മൈക്രോ സോഫ്റ്റ്‌ നേരിട്ട് വന്നു ചെയ്തു തരുമായിരിക്കും :P




Posted by manoj.k.mohan to വര്‍ക്കേഴ്സ് ഫോറം at August 20, 2010 6:46 AM

21. chithrakaran:ചിത്രകാരന്‍ has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !



Posted by chithrakaran:ചിത്രകാരന്‍ to ദൃഷ്ടിദോഷം at Friday, August 20, 2010

22. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മന്‍മോഹന്‍സിങ് അറിയാന്‍ ഏവരും ചിന്തിക്കാന്‍":

ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥനായി വൈദേശികരില്‍നിന്ന് ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും ഇക്കാലത്ത് പ്രധാനമന്ത്രിയായി അവരോധിക്കില്ല. ഏതെങ്കിലും രാജ്യത്ത് തനി ബ്യൂറോക്രാറ്റായ ഒരാള്‍ പ്രധാനമന്ത്രിയായിട്ട് ഇന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് ഒരിക്കലും ജനകീയമായ സ്വീകാര്യതയുള്ള സ്ഥിതിയല്ല. വിശേഷിച്ച് ഇന്ത്യയില്‍ അത് മധുരിക്കില്ല.

ജനാധിപത്യബോധം പെട്ടെന്ന് ഒരാളില്‍ ഉദയം ചെയ്യുകയില്ല. അതുകൊണ്ടാണ് നീണ്ട ജനസേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യമുള്ള ജീവിതം വേണമെന്ന നിര്‍ബന്ധം വരുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്തുചെയ്‌തു എന്ന ചോദ്യം കേരളത്തിലെ ഒരു സൂപ്പര്‍താരം നേരിട്ടത്, അമ്പരപ്പിക്കുന്ന ഒരുത്തരം തട്ടിവിട്ടിട്ടാണ്-അദ്ദേഹം വല്ലപ്പോഴും സംഭാവനകള്‍ നല്‍കിയിട്ടുണ്ടത്രേ. മന്‍മോഹന്‍സിങ് ആ ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സമാധാനിക്കാം.
ബ്യൂറോക്രാറ്റിന് രാഷ്‌ട്രീയനേതാവിനെപ്പോലെ ചിന്തിക്കാനോ വികാരം കൊള്ളാനോ സാധ്യമല്ല. അവര്‍ക്ക് അങ്ങേയറ്റം ആകാവുന്ന പദവി അംബാസഡറുടേതാണ്. സര്‍ദാര്‍ പണിക്കര്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചു; മറ്റൊന്നും പറയാനില്ല. ജവാഹര്‍ലാല്‍ നെഹ്റു കേംബ്രിഡ്‌ജില്‍ പഠിച്ചു. പക്ഷേ എത്രയോവര്‍ഷം ഗ്രാമീണജനതയുടെ ഇടയിലും മറ്റും പ്രവര്‍ത്തിച്ചു; രാജകീയ ജീവിതം വെടിഞ്ഞു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 20, 2010 8:44 AM

23. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കബന്ധങ്ങള്‍":

കൊള്ളാം!

*>>കൊച്ചുരവി<<*



Posted by Pranavam Ravikumar a.k.a. Kochuravi to ലതാന്തം at August 19, 2010 8:19 PM

24. പാഞ്ചാലി :: Panchali has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

:))



Posted by പാഞ്ചാലി :: Panchali to കൊച്ചുത്രേസ്യയുടെ ലോകം.. at August 20, 2010 2:57 AM

25. കെ.പി.സുകുമാരന്‍ has left a new comment on your post "ഇഫ്താര്‍ വിരുന്നില്‍":

നന്ദി ഹരീ നല്ല വാക്കുകള്‍ക്ക്,പിന്നെ സ്നേഹവും :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 20, 2010 8:29 AM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മതേതര പാര്‍ടികളും ഇടയലേഖനവും":

മതവും രാഷ്‌ട്രീയവും വേര്‍പിരിയണമെന്ന ആധുനിക ജനാധിപത്യ-മതേതര രാഷ്‌ട്രത്തിന്റെ അടിസ്ഥാന തത്വത്തെ നിരാകരിച്ച് രാഷ്‌ട്രീയത്തില്‍ മതം ഇടപെടുകയെന്ന ഗുരുതരമായ തെറ്റാണ് അഭിവന്ദ്യരായ മെത്രാന്മാര്‍ ഇടയലേഖനത്തിലൂടെ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ടിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്ന കെസിബിസിയുടെ വാദം നിരര്‍ഥകമാണ്. 'വോട്ട് ചെയ്യരുത്' എന്ന് പറയുന്നതും രാഷ്‌ട്രീയ ഇടപെടല്‍തന്നെ. ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതെന്ന് ക്രൈസ്‌തവ സഹോദരീസഹോദരന്മാരോട് ആഹ്വാനംചെയ്ത അഭിവന്ദ്യമെത്രാന്മാര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന് ഹിന്ദുമതവിശ്വാസികളോട് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നിലപാടിനെ എങ്ങനെ എതിര്‍ക്കാനാവും? ദൈവവിശ്വാസം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഇസ്ളാം രാഷ്‌ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ജമാഅത്തെ ഇസ്ളാമിയുടെ നയം തെറ്റാണെന്ന് എങ്ങനെ പറയാനാവും? മതകോടതികള്‍ സ്ഥാപിക്കുകയും അധ്യാപകന്റെ കൈവെട്ടുകയുംചെയ്ത എന്‍ഡിഎഫ് -പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഏത് നയം മുന്‍നിര്‍ത്തി എതിര്‍ക്കാനാവും? ഫലത്തില്‍ മതങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ ഇടപെടാനും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും അവകാശമുണ്ടെന്ന ഇടയലേഖനം വര്‍ഗീയ രാഷ്‌ട്രീയത്തെയും മതതീവ്രവാദത്തെയും സാധൂകരിക്കുകയാണ് ചെയ്യുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 20, 2010 8:42 AM

27. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

ടൈം-മെഷീനില്ലാതെ ഇറ്റലിയുടെ ഭൂതകാലത്തിലേക്കൊരു യാത്ര....



Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 20, 2010 2:15 AM

Reply via email to