1. vavvakkavu has left a new comment on your post "ഞാന്‍ ഒരു വല്യ സംഭവം - ഏഴു തെളിവുകള്‍. (നൂറാം പോസ...":

ഉഗ്രനായിട്ടുണ്ട്. തെളിവ് വല്ലതും വേണോ?



Posted by vavvakkavu to അളുപുളി പറയുന്നു... at September 3, 2010 7:55 AM

2. ചാർ‌വാകൻ‌ has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

നീർവിളാകൻ,താങ്കളുടെ അടുത്ത സ്ഥലമായ ‘ഓതറ’യിലായിരുന്നു എന്റെ കുട്ടികാലം.നാല്പതു കൊല്ലം പിറകിലേക്കു നയിച്ച ഓർമകൾ.നന്ദി.



Posted by ചാർ‌വാകൻ‌ to കേരളപ്പെരുമ at September 3, 2010 7:09 AM

3. OpenThoughts has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

അസുഖത്തിന്റെ മൂല കാരണം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഈ ചര്‍ച്ചകളില്‍ ഇസ്ലാം, ഇസ്ലാമികം എന്ന പദങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ..
ഉദാഹരത്തിന്നു 'ജനാധിപത്യം'. 100 ആള്‍ക്കാരുള്ള സഭയില്‍ 51 പേര് വ്യഭിചാരം നിയമ വിധേയമാക്കണമെന്ന് പറയുന്നു. 49 പേര് എതിര്‍ക്കുന്നു. ഒരു പക്ഷെ ഇത് നടപ്പിലാകാന്‍ ബുദ്ധി മുട്ടില്ല. സ്വര്‍ഗ്ഗ രതിയുടെ വിഷയത്തില്‍ സംഭവിച്ചത് പോലെ ...പക്ഷെ ദൈവ വിധി ആഗ്രഹിക്കുന്നവര്‍ ഈ വിഷയത്തില്‍ ദൈവ വിധി നടപ്പാകണമെന്നു ആഗ്രഹിക്കുന്നു.

ഇനി ഇസ്ലാമിക്‌ ബാങ്ക്, അങ്ങനെ പറയണ്ട, പലിശ രഹിത ബാങ്ക് എന്ന് പറഞ്ഞോളൂ ...എന്നാലും ഈ ചൂഷണ രഹിത വ്യവസ്ഥ വരട്ടെ ...

അപ്പോള്‍ ഒരു വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത് അത്തരം ഒരു വ്യവസ്ഥയാണ്‌. അതേ സമയം ഒരു തിയോളജിക്കല്‍ സ്റ്റേറ്റ് അവര്‍ ആഗ്രഹിക്കുന്നുമില്ല. അഥവാ ഭൂമി ഉരുണ്ടത് എന്ന് പറയുന്ന ഗലീലിയോയെ തൂക്കി കൊല്ലാന്‍ വിധിക്കണ്ട. അതാണ്‌ സത്യമെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാകണം ...

സസ്നേഹം,
ഓപണ്‍ തോട്സ്



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 3, 2010 8:18 PM

4. സുശീല്‍ കുമാര്‍ പി പി has left a new comment on your post "സംഘടനകള്‍ ആര്‍ക്ക് വേണ്ടി ?":

സമൂഹം സംഘടനയ്ക്കു വേണ്ടിയല്ല, സംഘടന സമൂഹത്തിനുവേണ്ടിയാകണം. നൂറു ശതമാനം യോജിക്കുന്നു. മനുഷ്യന്‍ 'ദൈവ'ത്തിനു വേണ്ടിയല്ല, 'ദൈവം' മനുഷ്യനുവേണ്ടിയാണ്‌ ഉണ്ടാകേണ്ടത് എന്ന കാര്യവും ഇതുമായി താരതമ്യം ചെയ്യാം. നേതൃത്വത്തെ തൃപ്തിപ്പെടുത്തി സ്വന്തം കാര്യം നേടുന്ന സംഘടനക്കാരും, ദൈവത്തെ തൃപ്തിപ്പെടുത്തി സ്വര്‍ഗ്ഗം നേടുന്ന വിശ്വാസിയും ഒരേ കാര്യം ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ ഭാരവാഹിയായ ഒരു സന്നദ്ധസംഘടനയുടെ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കേ കയറിവന്ന ഒരു സുഹൃത്ത് തമാശയ്ക്കായെങ്കിലും ചോദിച്ചു:- "ഇതിന്‌ മാസത്തില്‍ എന്ത് ഒത്തു കിട്ടും? "

പ്രതിഫലമില്ലാത്ത ജോലിയെക്കുറിച്ച് നിനക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ പ്രതിഫലം ചോദിച്ചില്ലെങ്കിലും തനിക്ക് ദൈവം തരും എന്നായിരുന്നു മറുപടി. അപ്പോള്‍ അത് എനിക്കും തരാന്‍ 'ദൈവം' ബാധ്യസ്ഥനല്ലേ എന്ന ചോദ്യത്തിന്‌ വിചിത്രമായ ഉത്തരമാണ്‌ കിട്ടിയത്. അതിന്‌ നന്മ ചെയ്താല്‍ മാത്രം പോര. ഒപ്പം വിശ്വാസവും കൂടി വേണമെന്ന്. അതായത് ചെയിന്‍ മാര്‍ക്കറ്റിങ്ങ് കാരുടെ കമ്മീഷന്‍ പോലെയാണെന്ന്. രണ്ട് സൈഡിലും ഓരോ പോയിന്റ് തികഞ്ഞാലേ ഒരു പോയിന്റ് ഒത്തുകിട്ടൂ. പ്രതിഫലമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളു. കമ്മീഷനായി എനിക്ക് സ്വര്‍ഗ്ഗം വേണ്ട.



Posted by സുശീല്‍ കുമാര്‍ പി പി to ശിഥില ചിന്തകള്‍ at September 3, 2010 6:46 PM

5. vavvakkavu has left a new comment on your post "സംഘടനകള്‍ ആര്‍ക്ക് വേണ്ടി ?":

അത് ശരിയാണെന്ന് തോന്നുന്നില്ല. ഏറ്റവും വലിയ ചൂഷണവും തട്ടിപ്പും വിശ്വാസത്തിന്റെ പേരിലാണ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ നൽകുന്ന സമ്പത്തോ സേവനമോ എന്തിനാണെന്നും ചിലപ്പോൾ അതിൽ നിന്ന് ഒന്നും തിരികെ കിട്ടില്ലെന്നും അറിഞ്ഞുകൊണ്ടാണ് കൊടുക്കുന്നത്. എന്നാൽ വിശ്വാസത്തിന്റെ, വാസ്തുവിന്റെ, ജ്യോതിഷത്തിന്റെ പേരിൽ പ്രലോഭിപ്പിച്ച്, ഭയപ്പെടുത്തി, സ്വർഗ്ഗം വാഗ്ദാനം ചെയ്ത്,... നടത്തുന്ന തട്ടിപ്പിനെ നെറികേട് എന്നല്ലാതെ എന്താണ് പറയുക?



Posted by vavvakkavu to ശിഥില ചിന്തകള്‍ at September 3, 2010 8:40 PM

6. keraladasanunni has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

ഒരിക്കലും ചിരി കൈമോശം വരരുത്. നൂറെണ്ണം തികച്ചതിന്ന് ആശംസകള്‍.
Palakkattettan.



Posted by keraladasanunni to എഴുത്തോല at September 3, 2010 7:50 PM

7. S.V.Ramanunni has left a new comment on your post "നീയും ഞാനും.":

‘പുതുപുസ്തകത്തിന്റെ മണം’ കാവ്യഭാവന! അസ്സലായി.



Posted by S.V.Ramanunni to കാളിന്ദി at September 3, 2010 7:19 AM

Reply via email to