1. സത has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

ചിന്തകന്‍ തകര്‍ത്തു..

ചിന്തകന്റെ നിറം എന്താണോ ആവോ?? ഈ രീതിയില്‍ കമന്റ് ഇട്ടതിനു സല്യൂട്ട്..
ഈ ജാതികള്‍ ഇവിടില്ലായിരുന്നെങ്കില്‍ സായ്കിരന്റെ കമന്റിനെ എങ്ങനെ നേരിടുമായിരുന്നോ ആവോ?? ജാതി ഈ സമൂഹത്തില്‍ നിന്ന് മാറിയാല്‍ ഈവക സാഹചര്യങ്ങള്‍ ചുളുവില്‍ കിട്ടുമോ?? അപ്പോള്‍ ഈ ജാതി ഇപ്പോള്‍ ആവശ്യം ആര്‍ക്കാ??

ചരിത്രം പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ഇസ്ലാം ഇന്ത്യയില്‍ പ്രച്ചരിപ്പിച്ചപ്പോള്‍ മതം മാറാതിരുന്ന അമുസ്ലീങ്ങളില്‍ പിന്നാക്കക്കാരെ "വെറുതെ" വിട്ടിരുന്നോ,, തല വെട്ടുന്നതില്‍ നിന്നും??(ആ കമന്റിനു ഈ ചോദ്യം എങ്കിലും ചോദിച്ചില്ലെല്‍ ഉറക്കം വരില്ല..)

ഒരു ദളിത്‌ പ്രേമം..

ഹാ..(സവര്‍ണ്ണന്‍ അഞ്ഞൂറാന്‍ മുതലാളിയുടെ ഹാ..)

;)



Posted by സത to chithrakaran:ചിത്രകാരന്‍ at September 23, 2010 2:11 AM

2. Jishad Cronic has left a new comment on your post "സ്റ്റോം വാണിംഗ്‌ - 60":

ആശംസകള്‍....



Posted by Jishad Cronic to സ്റ്റോം വാണിംഗ്‌ at September 22, 2010 11:01 PM

3. Vayady has left a new comment on your post "ജാതകപ്പാറ":

സംഭവം കലക്കി. പ്രിയദര്‍‌ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍ ഒരുമ്മിച്ച് കണ്ട പ്രതീതി. കല്യാണം നടക്കാതെ പോയതില്‍ എനിക്കൊരു സങ്കടവുമില്ല. പാവം ആ കുട്ടി വലിയ ഒരു ആപത്തില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നോര്‍‌ത്തിട്ട് എനിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നില്ല്യ.



Posted by Vayady to ilacharthukal at September 22, 2010 1:16 PM

4. ഹംസ has left a new comment on your post "ചേമ്പിലകള്‍":

പ്രേംനസീറിന്‍റെ കാലത്തെ ചേമ്പിലകളും ഇപ്പോഴുള്ള ചേമ്പിലകളും കളറിന്‍റെ കാര്യത്തില്‍ മാത്രമേ മാറ്റം ഉള്ളൂ അല്ലെ ..

കൊള്ളാം ട്ടോ..



Posted by ഹംസ to മഴനീരുകള്‍ at 22 September 2010 12:43 PM

5. paltalk has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ആലികോയയുടെ പൊട്ടന്‍ ചോദ്യങ്ങള്‍



Posted by paltalk to സംവാദം at September 22, 2010 12:35 PM

6. Muhammed Shan has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14":

അച്ചായാ പതിവ് പോലെ ഏറെ മനോഹരമായിരിക്കുന്നു..



Posted by Muhammed Shan to നമ്മുടെ ബൂലോകം at September 23, 2010 12:48 AM

7. ചിന്തകന്‍ has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

കോമണ്‍ സിവില്‍കോഡ് കുറെ സവര്‍ണ്ണതമ്പുരാക്കന്മാര്‍ തങ്ങളുടെ സൌകര്യത്തിനൊപ്പിച്ചു ഉണ്ടാക്കാന്‍ ശ്രമിച്ചതൊന്നുമല്ല.

@അറുകൊലാ
അവര്‍ തന്നെയാണിപ്പോള്‍ അതിന് വേണ്ടി പ്രധാനമായും വാദിച്ചു കൊണ്ടിരിക്കുന്നവര്‍! മോഡി രാഷ്ട്രീയക്കാരന്റെയൊക്കെ ഉദ്ദേശ ശുദ്ധി മനുഷ്യത്വമാണെന്ന് മാത്രം പറഞ്ഞേക്കരുത് :)


ഇത്ര കടി എന്നു ചോദിച്ചു തുടങ്ങിയാല്‍ സതിയും ശൈശവ വിവാഹവും നരബലിയും ഒക്കെ ന്യായീകരിക്കാം.

പറ്റില്ല. അങ്ങിനെ ന്യായീകരിക്കണമെങ്കില്‍ അസാമാന്യ വിവരക്കേട് തന്നെ വേണം. കാരണം

1) സ്ത്രീക്ക് പാകുതി സ്വത്തവകാശം എന്നത് സാങ്കേതികം മാത്രമാണ്. സത്യത്തില്‍ പുരുഷനേക്കാള്‍ ആനൂകൂല്യങ്ങളും അവകാശങ്ങളും ഇസ്ലാമില്‍ നല്‍കപെട്ടിരിക്കുന്നത് സ്ത്രീകള്‍ക്കാണ്. നമ്മുടെ നാട്ടിലെ ചില വിവരം കെട്ട ആളുകളെ വെച്ച് ഇതിനെ വിലയിരുത്തുമ്പോഴാണേ താങ്കളും താങ്കളെ പോലുള്ളവരും മുന് വിധി വെച്ച് ഇത്തരം വിവരക്കേടുകള്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നത്.

ഇസ്ലാമില്‍ സ്ത്രീക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ല. സാമ്പത്തിക ബാധ്യതയും കുടുംബത്തെ പോറ്റേണ്ട ചുമതലയും പുരുഷനു മാത്രമുള്ളതാണ്. സ്ത്രീയുടെ ധനത്തില്‍ നിന്ന് അവളുടെ അനുവാദമില്ലാതെ യാതൊന്നും അനുഭവിക്കാനോ അത് വെച്ച് ചിലവ് നടത്താനോ പുരുഷന് അവകാശവുമില്ല. പുരുഷന്‍ ദരിദ്രനാണെങ്കില്‍ സ്ത്രീക്ക് വേണമെങ്കില്‍ അവളുടെ സകാത് വിഹിതം പുരുഷനു നല്‍കാം. എല്ലാ ബാധ്യതയും പുരുഷനെ ഏത്പിച്ചിട്ടും കുടുമ്പത്തിലെ സ്വത്തിന്റെ പകുതി സ്ത്രീക്ക് വേണ്ടി വീണ്ടും ഇസ്ലാം നീക്കി വെച്ചിരിക്കുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ ഇത് പോലെ സംരഷിച്ചു നിര്‍ത്തിയ മറ്റേത് പ്രത്യയശാസ്ത്രമുണ്ട്?

ഇതിലെവിടെയാ അറുകൊലേ മനുഷ്യത്വത്തിന്റെ പ്രശ്നം???

2) ബഹുഭാര്യത്വം എന്നത് ഇസ്ലാമിലെ ഒരു നിര്‍ബന്ധ കര്‍മ്മമൊന്നുമല്ല. ചില അനിവാര്യ സാഹചര്യങ്ങളില്‍ മാത്രം സംഭവിക്കാവുന്നതാണ്. ഒരു പാട് നിബന്ധനകളോട് കൂടിയാണ് അത് അനുവദിക്കപെട്ടിരിക്കുന്നതും. സ്ത്രീയുടെയും പുരുഷന്റെ മനുഷ്യത്വപരമായ കാര്യങ്ങള്‍ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ തരത്തിലാണ് ഇത് അനുവദിക്കപ്പെട്ടത്. 99% മുസ്ലീങ്ങളും ഏകഭാര്യാക്കന്മാരാണ്.ഒരു പക്ഷേ
നമ്മുടെ നാട്ടില്‍ മുസ്ലീംങ്ങളെക്കാളധികം ബഹുഭാര്യത്വം മറ്റു മതക്കാരിലാവും കാണാന്‍ സാധിക്കുക. തരൂരേമാന്‍ ചെയ്തമാതിരി വല്ല കുഞ്ഞാലിക്കുട്ടിയോ ചെയ്താ കാണാമായിരുന്നു ഇവിടത്തെ യുക്തിവാദ ഭീകരരുടെയും മാധ്യമ ഭീകരരുടെയും കാക്കപ്പട!

ഭാര്യയും വേണ്ട ഭര്‍ത്താവും വേണ്ട മൃഗങ്ങളെ പോലെ തോന്നുമ്പോള്‍ തോന്നുന്നപോലെ മേയട്ടെ എന്ന വ്യവസ്ഥയുണ്ടാവാന്‍ പണിയെടുക്കുന്ന യുക്തിവാദി സാദാചാരക്കാര്‍ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നത് കാണുമ്പോള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ വേണ്ടത് എന്നറിയില്ല.

സതിയും നരബലിയുമൊക്കെ ഇതിനോടുപമിക്കണമെങ്കില്‍ ടിന്റുമോന്റെ യുക്തിയുപയോഗിക്കേണ്ടിവരും. ടിന്റുമോന്‍ പോലും ചിലപ്പോള്‍ തോറ്റുപോകും :)


കെട്ടലും ചെല്ലലും എറിഞ്ഞു കൊല്ലലുമാണ് ശരീഅത്ത് എന്ന ധരിച്ചു വശായ പാവങ്ങളോട് എന്താണ് പറയേണ്ടത് എന്ന് പോലും സത്യത്തില്‍ എനിക്കറിയില്ല.

ഇസ്ല്ലാമിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഏതൊരു മുസ്ലീമിനും സന്തോഷമേ കാണൂ അറുകൊലേ.. ഏറ്റവും സമാധാനമായി ജീവിക്കാന്‍ ആറാം നൂറ്റാണ്ടിലുണ്ടാക്കപെട്ട ആനിയമത്തോളം യോഗ്യതയുള്ള ഒരു നിയമം ഇന്നുവരെയും ലോകത്തുണ്ടായിട്ടില്ല അറുകൊലേ.

അത് മനസ്സിലാക്കാന്‍ മുന്‍ വിധികള്‍ മാറ്റിവെച്ച് അതിനെ പഠിക്കാന്‍ തയ്യാറകണം. അല്ലാതെ ഏതൊ ഒന്നോരണ്ടോ വിവരമില്ലാത്തവര്‍ എഴുന്നള്ളിക്കുന്നത് അതേപടി വിഴുങ്ങേണ്ടതുണ്ടോ എന്ന് ശരിയായ യുക്തിയുപയോഗിച്ച് ചിന്തിക്കുന്നത് നല്ലതാണ്.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 23, 2010 2:40 AM

8. വെള്ളെഴുത്ത് has left a new comment on your post "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...":

ലേഖാവിജയ്, നന്ദി. അതു മാറ്റിയിട്ടുണ്ട്.



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at September 23, 2010 12:42 AM

9. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 60":

വീണ്ടും കുഴപ്പത്തിലേക്കാണല്ലോ!



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at September 22, 2010 9:54 PM

10. പാഞ്ചാലി :: Panchali has left a new comment on your post "ജലദലജാലം!":

ആമ്പൽ(?) പൊയ്കയിൽ നിന്ന്...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 22, 2010 1:33 PM

11. ഇന്ത്യന്‍ has left a new comment on your post "ബാബറിമസ്ജിദും വിശ്വാസവും രാഷ്ട്രീയവും":

നമ്മുടെ നീതിന്യായവ്യവസ്ഥ ഒരു കേസ്‌ തീര്‍പ്പാക്കാന്‍ ഇത്രയും വര്ഷം എടുക്കുന്നത് ഈ പ്രശ്നം വഷളാക്കാന്‍ താല്പരകക്ഷികള്‍ക്ക്‌ അവസരം ഒരുക്കുന്നു. യഥാര്‍ഥത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം എന്നോ പരിഹരിക്കപ്പെട്ടെനെ. പള്ളിയോ ക്ഷേത്രമോ എന്തുമാവട്ടെ കോടതി കണ്ട്ത്തുന്നത് അവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാവും. ഇപ്പോഴും മതവിശ്വാസികള്‍ കുഴപ്പം ഉണ്ടാക്കും എന്ന് തോന്നുന്നില്ല. പക്ഷെ മത വികാരം ചൂഷണം ചെയ്തു കാര്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയാണ് പേടിക്കേണ്ടത്. 90കളിലെ പ്രത്യക്ഷ വര്‍ഗ്ഗീയതയും വികാരപ്രകടനങ്ങളും ഇപ്പോള്‍ ഉണ്ടാവില്ല എന്ന് കരുതാം. ഇന്ത്യന്‍ ജനത രാഷ്ട്രീയക്കാരെ കുറെയൊക്കെ തിരിച്ചറിഞ്ഞല്ലോ



Posted by ഇന്ത്യന്‍ to ശിഥില ചിന്തകള്‍ at September 23, 2010 1:43 AM

12. Vayady has left a new comment on your post "യുവർ ചോയ്സ്":

ഈ ആക്ഷേപഹാസ്യം കലക്കി. ഇഷ്ടപ്പെട്ടു.



Posted by Vayady to ശ്യാമം.. at 12:04 PM

13. ~ex-pravasini* has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

സിറപ്പു കുടിക്കാത്ത (ഗുളിക എത്ര വേണമെങ്കിലും വിഴുങ്ങും) ഞാന്‍ എന്‍റെ കുറെ മരുന്നുകള്ളത്തരങ്ങളെ കുറിച്ച് ഓര്‍ത്ത്‌പോയി.
ആശംസകള്‍....



Posted by ~ex-pravasini* to മിനി കഥകള്‍ at September 23, 2010 1:47 AM

14. ツイッター has left a new comment on your post "ചരിത്രം":

ツイッターのつぶやきからオフ会、というツイッターナンパが今アツイ!今すぐチャレンジしてみよう



Posted by ツイッター to സകലം-VAIKOM at September 22, 2010 10:07 PM

15. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14":

ഇതൊരു പുസ്തകമാക്കേണം കേട്ടൊ സജിയച്ചായാ..



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to നമ്മുടെ ബൂലോകം at September 23, 2010 1:30 AM

16. 3dstar has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

ഈ ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും 'ഇരകളുടെയും' വിശുദ്ധ മധ്യസ്ഥനായ ജീ പി താങ്കള്‍ ഈ ഹിന്ദുത്വ-സയണിസ്റ്റ് ഗൂടാലോച്ചനയെക്കുരിച്ചുള്ള ഈ ബ്ലോഗ്‌ ഒന്ന് വായിക്കുന്നത് നന്നായിരിക്കും
http://syaamam.blogspot.com/2010/08/blog-post.html



Posted by 3dstar to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 22, 2010 1:11 PM

17. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14":

ജയ ലക്ഷ്മി,
നന്ദി. പലപ്പോഴായി പലരും ഇങ്ങനെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.!!

കേപ്ടണ്‍ജി
ഡേങ്ക്സ്
പൊറാടത്ത്,
ഇന്നു രണ്ടു ഭാഗങ്ങള്‍കൂടി...ഇനി അത്രയുമേയുള്ളൂ. അപ്പോഴേയ്ക്കും അടുത്ത യാത്ര തരമായി വരുന്നു.
തലയംബലത്ത്,
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ഷാന്‍,
നന്ദി.

ബിലത്തിപ്പട്ടണം,
പ്രലോഭിപ്പിക്കുകയാണല്ലേ ?



Posted by സജി to നമ്മുടെ ബൂലോകം at September 23, 2010 2:27 AM

18. Typist | എഴുത്തുകാരി has left a new comment on your post "മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്":

അല്ല, ഒരു ബിരിയാണി കിട്ടിയാലോ, എന്തിനാ വെറുതെ കളയണേ!



Posted by Typist | എഴുത്തുകാരി to ശ്യാമം.. at 12:09 PM

19. ഇന്ത്യന്‍ has left a new comment on your post "ബാബറിമസ്ജിദും വിശ്വാസവും രാഷ്ട്രീയവും":

നമ്മുടെ നീതിന്യായവ്യവസ്ഥ ഒരു കേസ്‌ തീര്‍പ്പാക്കാന്‍ ഇത്രയും വര്ഷം എടുക്കുന്നത് ഈ പ്രശ്നം വഷളാക്കാന്‍ താല്പരകക്ഷികള്‍ക്ക്‌ അവസരം ഒരുക്കുന്നു. യഥാര്‍ഥത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം എന്നോ പരിഹരിക്കപ്പെട്ടെനെ. പള്ളിയോ ക്ഷേത്രമോ എന്തുമാവട്ടെ കോടതി കണ്ട്ത്തുന്നത് അവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാവും. ഇപ്പോഴും മതവിശ്വാസികള്‍ കുഴപ്പം ഉണ്ടാക്കും എന്ന് തോന്നുന്നില്ല. പക്ഷെ മത വികാരം ചൂഷണം ചെയ്തു കാര്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയാണ് പേടിക്കേണ്ടത്. 90കളിലെ പ്രത്യക്ഷ വര്‍ഗ്ഗീയതയും വികാരപ്രകടനങ്ങളും ഇപ്പോള്‍ ഉണ്ടാവില്ല എന്ന് കരുതാം. ഇന്ത്യന്‍ ജനത രാഷ്ട്രീയക്കാരെ കുറെയൊക്കെ തിരിച്ചറിഞ്ഞല്ലോ



Posted by ഇന്ത്യന്‍ to ശിഥില ചിന്തകള്‍ at September 23, 2010 1:44 AM

20. ഹംസ has left a new comment on your post "ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!":

ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ ഏത് നാട്ടുകാരാണെങ്കിലും ഞാന്‍ ഒന്ന് പരിചയപ്പെടാം ശ്രമിക്കാറുണ്ട്.. ലിമോസിന്‍ ഡ്രൈവര്‍മാരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം വരും . നേരം വെളുത്ത് പാതിരാ വരെ ബക്കറ്റ് പോലുള്ള സീറ്റില്‍ നടുവളഞ്ഞ് ഇരുന്നു തലങ്ങും വിലങ്ങും ഓടികൊണ്ടിരിക്കുന്നതിന്‍റെ ബുദ്ധിമുട്ട്.

ഹൌസ് ഡ്രിവര്‍മാരുടെ കാര്യം പറയാതിരിക്കുന്നതാ ഭേതം .. എന്‍റെ ബോസിന്‍റെ വീട്ടിലും രണ്ട് മലയാളി ഡ്രൈവര്‍മാരാ പാവങ്ങള്‍ അവരുടെ കഷ്ടപ്പാടുകള്‍ കാണണം .. എന്തിനാ കൂടുതല്‍ പറയുന്നത് എല്ലാവരും കാണുന്നതല്ലെ...



Posted by ഹംസ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 22, 2010 1:55 PM

21. Jishad Cronic has left a new comment on your post ""കഥക്കാലത്തിലേക്ക്‌" സ്വാഗതം!":

ആശംസകള്‍...



Posted by Jishad Cronic to കാട്ടുകുറിഞ്ഞി... at September 22, 2010 11:59 PM

22. ഗ്രീന്‍ അമ്പ്രല്ല (Green Umbrella) has left a new comment on your post "parade":

Reminds me of my school days!



Posted by ഗ്രീന്‍ അമ്പ്രല്ല (Green Umbrella) to fade in at 23 September 2010 00:45

23. അറുകൊല has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

"അല്ലാതെ ഒരു പ്രത്യേക മത വിഭാഗത്തിനിടയില്‍ മാത്രമുള്ള, അവര്‍ മാത്രം പാലിക്കേണ്ട ഒരു വ്യക്തി നിയമത്തെ ഇല്ലാതാക്കി, ഈ രാജ്യത്തെ സവര്‍ണ്ണ തമ്പുരാക്കാന്മാരുടെ സൌകര്യത്തിനൊത്തുള്ള നിയമങ്ങള്‍ മറ്റുള്ളവര്‍ക്കെല്ലാം ബാധകമാക്കണമെന്നുള്ളതില്‍ എന്ത് മനുഷ്യത്വം എന്ത് ജനാധിപത്യം? "

ചിന്തകാ,
കോമണ്‍ സിവില്‍കോഡ് കുറെ സവര്‍ണ്ണതമ്പുരാക്കന്മാര്‍ തങ്ങളുടെ സൌകര്യത്തിനൊപ്പിച്ചു ഉണ്ടാക്കാന്‍ ശ്രമിച്ചതൊന്നുമല്ല.നമ്മുടെ ഭരണഘടനാശില്പികള്‍ തന്നെ വിഭാവനം ചെയ്ത ആശയം തന്നെയാണ്.“ഒരു പ്രത്യേക മത വിഭാഗത്തിനു മാത്രം” പാലിക്കേണ്ട നിയമങ്ങളില്‍ ബാക്കിയുള്ളവര്‍ക്കെന്താ ഇത്ര കടി എന്നു ചോദിച്ചു തുടങ്ങിയാല്‍ സതിയും ശൈശവ വിവാഹവും നരബലിയും ഒക്കെ ന്യായീകരിക്കാം.പക്ഷെ അതൊക്കെ ഇന്നു തൂത്തെറിഞ്ഞത് ആ മതത്തിനുള്ളില്‍ നിന്നു തന്നെയുള്ള ആളുകളുടെ ശ്രമഫലമായാണ്.
ഇസ്ലാമിന്റെ കാര്യത്തില്‍ ഇതിനൊരു ചാന്‍സുമില്ല.ഒന്നു കാര്യം ചോദിച്ചോട്ടെ ചിന്തകാ.. ഈ സ്വത്തവകാശത്തിലും നാലുകെട്ടുന്നതിലും മാത്രമേ ചിന്തകന്‍ ശരീയത്തിനെ മുറുകിപ്പിടിക്കൂ? ക്രിമിനല്‍ നിയമങ്ങളില്‍ ശരീയത്ത് വേണ്ടേ? പെണ്‌വാണിഭത്തിനു പിടിക്കപ്പെടുന്നവന്‍ മുസ്ലീമാണെന്കില്‍ കല്ലെറിഞ്ഞു കൊല്ലണം.ബാക്കിയുള്ളോരാണെങ്കില്‍ ഇപ്പൊ ഉള്ള നടപടികള്‍. എന്തു പറയുന്നു? മോഷ്ടാവ് മുസ്ലീമാനെങ്കില്‍ കൈ വെട്ടുക,മറ്റുള്ളവരാണെങ്കില്‍ 2 മാസം തടവു മതി. ഈ നാലുകെട്ടാനുള്ള അവകാശത്തിനു വേണ്ടി ഘോരഘോരം നാക്കിട്ടലയ്ക്കുന്നപോലെ അതിനും കൂടി ചിന്തകന്‍ ശബ്ദമുയര്‍ത്തണം എന്നു അഭ്യര്‍ത്ഥിക്കുന്നു.



Posted by അറുകൊല to chithrakaran:ചിത്രകാരന്‍ at September 23, 2010 1:49 AM

Reply via email to