1. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം അബൂ ത്വാലിബും പ്രവാചക പത്നി ഖദീജയും മരണപ്പെട്ടു. ഇതോടെ മക്കയില്‍ പ്രവാചകന്‍റെ നിലനില്‍പ്പ് പറ്റെ അവതാളത്തിലായി. ഈ ഘട്ടത്തിലാണ്‌ സംരക്ഷണം തേടി അദ്ദേഹം ത്വായിഫില്‍ പോയതും അവിടത്തുകാര്‍ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും മറ്റും ചെയ്തതും.
അവിടെ നിന്ന് മടങ്ങും വഴി അദ്ദേഹം മക്കക്ക് പുറത്ത് ഏതാനും ദിവസം താമസിച്ചു. പിന്നെ ഹിറയില്‍ ചെന്നു. അവിടെ നിന്ന് മക്കയിലെ, അവിശ്വാസിയായ, മുത്‌ഇം ബിന്‍ അദിയ്യിനോട് സംരക്ഷണം തേടിക്കൊണ്ട് ഒരു സന്ദേശം കൊടുത്തയച്ചു. മുത്‌ഇം അതംഗീകരിച്ചു. അദ്ദേഹവും പുത്രന്‌മാരും പ്രവാചകനെ മസ്ജിദുല്‍ ഹറാമിലേക്കാനയിച്ചു. സംരക്ഷണം ഏറ്റെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിച്ചു. അവിടെ വച്ച് പ്രവാചകന്‍ നമസ്കരിച്ച ശേഷം വീട്ടിലേക്ക് പോയി. മുത്‌ഇമും മക്കളും അവിടെയും അകമ്പടി സേവിച്ചു.
ഈ ഘട്ടത്തില്‍ പ്രവാചകന്‍ മക്കയില്‍ ഹജ്ജിന്നും മറ്റും വരുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല ഗോത്രക്കാരെയും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ പ്രവാചന്‍ ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തിന്‍റെ പിതൃവ്യനും കടുത്ത ശത്രുവുമായ അബൂ ലഹബ് പിന്തുടരുക പതിവാക്കി. 'ഇവന്‍ മത പരിത്യാഗിയാണ്‌; കള്ളം പറയുന്നവനാണ്‌; നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കാന്‍ പറയുന്നവനാണിവന്‍.' എന്നെല്ലാം പറഞ്ഞുകൊണ്ട് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും, അത് നടക്കാതെ വരുമ്പോള്‍ ഒച്ച വച്ച് പ്രബോധന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ഇതേ ഘട്ടത്തിലാണ്‌ ദുല്‍ മജാസ് ചന്തയില്‍ പ്രബോധനം നടത്തുകയായിരുന്ന പ്രവാചകനെ അബൂ ജഹ്‌ല്‍ മണ്ണു വാരിയെറിഞ്ഞത്. മക്കയില്‍ നമസ്കരിക്കുകയായിരുന്ന പ്രവാചകന്‍റെ കഴുത്തില്‍ ഉഖ്ബ ഒരു തുണി ചുറ്റുകയും അദ്ദേഹത്തെ വലിച്ചിഴക്കുകയും ചെയ്തതു. ഇങ്ങനെ പലപ്പോഴും അദ്ദേഹത്തെ പല പ്രകാരത്തില്‍ പ്രയാസപ്പെടുത്തിയ ചിലരുണ്ട്. അബൂ ജഹ്‌ല്‍, അബൂ ലഹബ്, അസ്‌വദ് ബിന്‍ അബ്ദ് യഗൂഥ്, ഹാരിസ് ബിന്‍ ഖൈസ്, വലീദ് ബിന്‍ മുഗീറ, ഹകീം ബിന്‍ അബ്ദില്‍ ആസ്, ഉമയ്യ ബിന്‍ അബീ ഖലഫ്, അബു ഖൈസ് ബിന്‍ ഫകീഹ്, സുബൈര്‍ ബിന്‍ ഉമയ്യ, സാഇബ് ബിന്‍ സൈഫ്, അസ്‌വദ് ബിന്‍ അബ്ദില്‍ അസദ്, ആസ് ബിന്‍ ഹാശിം, ആസ് ബിന്‍ സൈദ് ബിന്‍ അല്‍ ആസ്, ഉഖ്ബ ബിന്‍ അബീ മുഐത്, ഇബ്നുല്‍ അസദ്, ആസ് ബിന്‍ വാലി, നദ്‌ര്‍ ബിന്‍ ഹാരിഥ്, മുനബ്ബഹ് ബിന്‍ ഹജ്ജാജ്, ഹന്ദലി, അദിയ്യ് ബിന്‍ ഹംറ എന്നിവര്‍ പ്രവാചക പീഡനത്തില്‍ കുപ്രസിദ്ധി ആര്ജ്ജിച്ചവരായിരുന്നു. ഇവരെല്ലാം സമൂഹത്തിലെ വലിയ പണക്കാരും നാട്ടു മൂപ്പന്‍മാരുമായിരുന്നു.

'ദൈവവചനം ജനങ്ങളെ കേള്‍പ്പിക്കുനതില്‍ നിന്ന് ഖുറൈശികള്‍ എന്നെ തടഞ്ഞിരിക്കുന്നു. എന്നെ കൂടെകൂട്ടാനും സ്വന്തം ജനതയോടൊപ്പം ചേര്‍ക്കാനും സംരക്ഷണം നല്‍കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോ' എന്ന് അദ്ദേഹം കാണുന്ന ഓരോരുത്തരോടും അന്വേഷിക്കുകയായിരുന്നു.



Posted by KK Alikoya to സംവാദം at September 28, 2010 8:30 PM

2. Anonymous has left a new comment on your post "ഔഷധസസ്യങ്ങള്‍ -തമിഴ് പേരും ശാസ്ത്രീയപേരും":

ha, I am going to experiment my thought, your post give me some good ideas, it's really amazing, thanks.

- Murk



Posted by Anonymous to അനാമിക at September 29, 2010 7:25 AM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മമതയ്‌ക്ക് മര്യാദ വെറും തൃണം":

മാനവികവും ജനാധിപത്യപരവുമായ എല്ലാ മര്യാദകളും സദാചാരങ്ങളും തൃണസമാനമായി കണക്കാക്കുന്ന ഒരു രാഷ്‌ട്രീയ കക്ഷിക്ക് എന്ത് പേരാണോ ഔചിത്യപൂര്‍വം കൊടുക്കാനാവുന്നത് ആ പേര് മമത ബാനര്‍ജി തന്റെ കക്ഷിക്ക് നല്‍കിയത് സത്യത്തിന്റെ നിയോഗംമൂലമാണ്-തൃണമൂല്‍ കോണ്‍‌ഗ്രസ് ! അവര്‍ക്ക് എല്ലാം തൃണമായിരിക്കും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 29, 2010 9:03 AM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

പ്രിയ ചെരാത്, വളരെ നന്ദി കെലന്താന്‍ പ്രവിശ്യയിലെ ജനകീയ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തിയതിന്. അധികാരം ആര്‍ക്കും അധികം ഇല്ല എന്നതാണ് ജനാധിപത്യത്തിന്റെ കാതലായ വശം. പൌരന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മന്ത്രിമാര്‍ക്കും മന്ത്രി പ്രധാനികള്‍ക്കും എല്ലാം വ്യത്യസ്ത ചുമതലകള്‍ മാത്രമേയുള്ളൂ എന്നതാണ് സത്യം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 29, 2010 8:44 AM

5. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

അതേസമയം, മുസ്‌ലിംകളെ അബ്സീനിയായിലും വച്ച് പൊറുപ്പിക്കില്ലെന്ന നിലപാടായിരുന്നു ഖുറൈശികള്‍ക്ക്. അവര്‍ അബ്ദുല്ലാഹ് ബിന്‍ റബീഅഃ, അംറ്‌ ബിന്‍ ആസ് എന്നിവരെ അങ്ങോട്ടയച്ചു; രാജാവിനുള്ള സമ്മാനങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള നുണ ബാണ്ഡങ്ങളുമയിട്ട്. അവിടെ എത്തിയ ഉടനെ അവര്‍ പുരോഹിതരെയും മറ്റ് മുഖ്യന്‍മാരെയും കാണുകയും സമ്മാനങ്ങള്‍ കൊടുത്ത് തൃപ്തരാക്കി കൂടെ നിറുത്തുകയും ചെയ്തു. അടുത്ത ദിവസം രാജാവിന്ന് മുമ്പില്‍ കേസ് എത്തി. ഞങ്ങളുടെ നാട്ടില്‍ നിന്ന് ഓടിപ്പോന്ന, ഒരു പുതിയ മതത്തിന്‍റെ വക്താക്കളായ, ചിലര്‍ ഇവിടെയുണ്ടെന്നും അവരെ ഞങ്ങള്‍ക്ക് വിട്ടു തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുരോഹിതരും മറ്റു മുഖ്യന്‍മാരും ആ ആവശ്യത്തെ പിന്‍തുണച്ചു. എന്നാല്‍ നീതിമാനായ ആ ഭരണാധികാരി മുസ്‌ലിംകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സന്‍മനസ്സ് കാണിച്ചു. (ഇതില്ലാത്തതാണല്ലോ പലരുടെയും കുഴപ്പം!) ജഅ്‌ഫര്‍ ബിന്‍ അബീ ത്വാലിബിന്‍റെ സുപ്രസിദ്ധമായ പ്രസംഗം ഈ സന്ദര്‍ഭത്തിലാണ്‌ നടന്നത്.
ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക,വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക,നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ്‌ അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന്‌ മാത്രം ചെയ്യുവാനും അവന്‌ തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു.-അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.-അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "

ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിംകള്‍ക്കെതിരെയുള അവരുടെ ഗൂഢതന്ത്രങ്ങള്‍ വിലപ്പോയില്ല. അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.



Posted by KK Alikoya to സംവാദം at September 28, 2010 8:08 PM

6. Vayady has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

രസകരമായ യാത്രാവിവരണം. അപ്പോള്‍ പേസ്റ്റില്ലെങ്കിലും സോപ്പ് വെച്ച് ഒരു നേരം അഡ്‌ജസ്റ്റ് ചെയ്യാം അല്ലേ? ഐഡിയ കൊള്ളാം.



Posted by Vayady to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, September 29, 2010 4:51:00 AM

7. krishnakumar513 has left a new comment on your post "ആപ്പിൾ ഫാമിൽ നിന്ന്..!":

നന്നായിരിക്കുന്നു,ഇനി അവിടേയും വരേണ്ടി വരുമോ?



Posted by krishnakumar513 to പിക്സെല്‍‌സ്::PIXELS at September 28, 2010 7:57 PM

8. Chethukaran Vasu has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

contd ...


"എനിക്ക് ചോദിക്കാനുള്ളത്. കെ.പി.എസ് യുക്തിരഹിതമായി പ്രകടിപ്പിച്ച അഭിപ്രായം ഏതാണ്......ഈ കമന്റ് ബോക്‌സ് തുറന്ന് കെ.പി.എസ് കാത്തിരിക്കുന്നത്"

മറുപടി : (1 ) സുകുമാരേട്ടന്‍ യുക്തിരഹിതമായ അഭിപ്രായം പ്രകടിപ്പിച്ചതായി വാസു പറഞ്ഞിട്ടില്ല. പകരം അദ്ദേഹം യുക്തി ഉപയോഗിച്ച് തന്നെയാണ് എഴുതിയിരിക്കുന്നത് . വാസു സംശയിക്കുന്നത് , അദ്ദേഹത്തിന്റെ മനുഷ്യസ്നേഹം അദ്ദേഹത്തിന്റെ യുക്തിയെ അതി ലളിതവും എളുപ്പം ഖണ്ടിക്കാന്‍ അഴിവുള്ളതും ആക്കി മാറ്റുന്നു എന്നതാണ് . യുക്തി ഉപയോഗിക്കുമ്പോഴും അതില്‍ പൂര്‍ണത ഇല്ലെന്നും ആഴമില്ലെന്നുമാണ് . യുക്തി ഇല്ലെന്നു ഒരിക്കലും വാസു പറഞ്ഞിട്ടില്ല , പറയില്ല . കാരണം സുകുമാരേട്ടന്‍ യുക്തിപരമാണെന്ന് അദ്ദേഹത്തിന് ആത്മാര്‍ഥമായി തോന്നുന്ന കാര്യങ്ങളെ എഴുതാറുള്ളൂ .അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാവുന്ന ഒരു കാര്യമാണ് .
മറുപടി :(2 ) തീര്‍ച്ചയായും താങ്കളുടെ ആവശ്യം ന്യായമാണ് .എവിടെയാണ് യുക്തി ദുര്‍ബലമാകുന്നത് എന്ന് സുകുമാരേട്ടനെ അറിയെക്കെന്ട കടമ എനിക്കുണ്ട് അല്ലെങ്ങില്‍എന്റെ വിമര്‍ശനത്തിനു അടിസ്ഥാനമില്ലാതാകും .ഈ വിഷയങ്ങള്‍ സുകുമാരെട്ടനുമായി വ്യക്തിപരമായി ചര്‍ച്ച ചെയ്യണമെന്നു ആഗ്രഹമുണ്ട് . പക്ഷെ ഒരു പരസ്യ ചര്‍ച്ചക്ക് ഉദ്ദേശമില്ല . സുകുമാരേട്ടന്റെ മെയില്‍ id കിട്ടിയാല്‍ തരക്കേടില്ലായിരുന്നു .

"നിങ്ങളുടെ കൂടെയുള്ളവരുടെ വിമര്‍ശന നിലവാരം മനസ്സിലാക്കിത്തരാന്‍ അത് ഉപകരിക്കേണ്ടതാണ്."

മറുപടി : താങ്കള്‍ക്ക് പാടെ തെറ്റി സുഹൃത്തേ . വാസുവിന്റെ കൂടെ ആരുമില്ല ! വാസു എന്നും ഒറ്റക്കാണ് , അതാണ്‌ വാസുവിറെ ഇഷ്ടവും .കാരണം ഒറ്റയ്ക്കാവുമ്പോള്‍ വാസുവിന്തന്റെ സ്വന്തം സ്വത്വം തിരിച്ചറിയാന്‍ പറ്റുന്നു എന്നത് തന്നെ . നൂറു ആള്‍ പൊക്കമുള്ള ചമ്പ തെങ്ങില്മേല്‍ കയറി, എല്ലാവരില്‍ നിന്നും ഒറ്റയ്ക്ക് നിന്ന് ,എല്ലാ സ്ഥപിതവത്കൃത ആശയ സംഹിതകലുടെയും സ്വധീന മേഖലകളില്‍ നിന്നുമകന്നു ,താഴേക്ക്‌ നോക്കുമ്പോള്‍ തെളിയുന്ന ലോകത്തിന്റെ ചിത്രം വാസുവിനെ ഇടക്കൊക്കെ ചിന്തിപ്പിക്കാറുണ്ട് എന്ന് മാത്രം . അത് വാസുവിന്റെ സ്വന്തം മൌലിക ചിന്തകളാണ് .
contd...



Posted by Chethukaran Vasu to ശിഥില ചിന്തകള്‍ at September 29, 2010 12:38 AM

9. ചെരാത്‌ has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ആത്മീയതയും രാഷ്ടീയവുമെല്ലാം വിഷയീഭവിച്ചപ്പോള് ചിലത് ശ്രദ്ധയില് പെടുത്തിയാല് കൊള്ളാം എന്നു തോന്നി.
നിങ്ങളാരെങ്കിലും കേട്ടിരിക്കുമോ എന്നറിയില്ല, മലേഷ്യയിലെ ഒരു പ്രവിശ്യയെക്കുറിച്ച്‌. കെലന്താന്‍. 20 വര്ഷത്തോളമായി അവിടെ ഭരണം നടത്തുന്നത്‌ നിക്‌ അബ്ദുല് അസീസ്‌ എന്ന 80കാരനാണ്‌. മലേഷ്യയിലെ പ്രധാന ഇസ്‌ലാമിക പാര്ട്ടിയായ പാസിന്റെ മുഖ്യ ഉപദേഷ്ഠവാണദ്ദേഹം. ഹൈന്ദവരായ ഇന്ത്യന്‍ വംശജരും മുസ്‌ലിംകളായ മലായ്‌ വംശജരും ചൈനീസ്‌ വംശജരുമടങ്ങുന്ന ഒരു ബഹുസ്വര സമൂഹത്തില് എങ്ങനെ ഒരു ഇസ്‌ലാമിക്‌ പാര്ട്ടി ഭരണം കയ്യാളുന്നുവെന്നത്‌ അദ്‌ഭുതാവഹം തന്നെ. അവരെ പിന്തുണക്കുന്നതും നിലനിര്ത്തുന്നതും മുസ്‌ലിമിതര വംശജരടങ്ങുന്ന ബഹുജനങ്ങളാണെന്നതാണ്‌ വസ്‌തുത. മുഖ്യമന്ത്രി താമസിക്കുന്നത്‌, അധികാരത്തിന്റെ ജാഢയോ മോടിയോ അലങ്കാരമോ ഇല്ലാതെ തന്റെ ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലാണ്‌. തൊട്ടടുത്ത പള്ളയില് ജനങ്ങളോടൊപ്പം ആരാധനയില് പങ്കെടുക്കുന്നു. ആര്ക്കും എപ്പോഴും അദ്ദേഹത്തെ കാണാം; സംസാരിക്കാം.
എന്റെ അകന്ന ഒരു ബന്ധുവിന്റെ ഭാര്യ ഈ പ്രദേശത്ത്‌ ഡെന്റിസ്‌റ്റായി ജോലി ചെയ്‌തിരുന്നു. അവരുടെ ക്ലിനിക്കില് സാധാരണ മറ്റു രോഗികളെപ്പോലെ ടോക്കണെടുത്തു കാത്തിരിക്കുന്ന മന്ത്രിബെസാറി (മുഖ്യമന്ത്രി)യുടെ ഭാര്യയെക്കുറിച്ച്‌ ഈ ഡോക്ടര് അദ്‌ഭുതപ്പെടുന്നത്‌ കേട്ടിട്ടുണ്ട്‌.
ഇസ്‌ലാം ഭരണാധികാരികള്ക്ക് നിഷ്‌കര്ക്കുന്ന വിനയം, ലാളിത്യം, ജീവിത വിശുദ്ധി എന്നിവയുടെയൊക്കെ നേര്പ്പകര്പ്പുകളാകാന്‍ സാധിച്ചു എന്നതാണ്‌ ഇവര് നേടിയെടുത്ത ജനപിന്തുണയുടെ ആധാരം. പരലോകവിശ്വസത്തിലധിഷ്ഠിതമായ മൂല്യവ്യവസ്ഥയാല് നിയന്ത്രിതമായ ജീവിതം നയിക്കുന്നുവെന്നതിനാലാണ്‌ അഴിമതി മുക്തമായ ഭരണം കാഴ്‌ചവെക്കാന്‍ അവ‌ര്ക്ക് സാധിക്കുന്നത്‌. ഈയൊരു കാഴ്‌ചപ്പാടിലൂന്നിയ രാഷ്ട്രീയവും പൊതുജീവിതവുമാണ്‌ ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ട്‌ വെക്കുന്നത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ഇത്‌ 1400 കൊല്ലം പിന്നിലേക്കുള്ള തിരിച്ചുപോക്കായേക്കുമെങ്കില്, ശങ്കിക്കാനെന്തിരിക്കുന്നു, അഴിമതിയും സ്വജന പക്ഷപാതിത്വവും ക്രിമിനലിസവും ഉറഞ്ഞുതുള്ളുന്ന സമകാലിക ലോകവും ലോകരും - സ്വാര്ഥ്വംബരികളൊഴികെ- കാതോക്കുന്നത്‌ ഈയൊരു തിരിച്ചുപോക്കിന്നു വേണ്ടിത്തന്നെയല്ലെ...



ഭാവുകങ്ങള്
ചെരാത്‌



Posted by ചെരാത്‌ to ശിഥില ചിന്തകള്‍ at September 29, 2010 8:02 AM

10. Ahamed has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

//2. Yvonne Ridley: is a defenitely controversial figure(not because of embracing Islam) regarding her stand on terrorism and related incidents, I mentioned the issue of may countries deniying her Visa , to press the seriousness of the issue (Those who like to go after conspiracy theories please excuse)

She Criticized Taliban for their stand on various issues including women etc etc.
But can you explain What's her stand on terrorism and related incidents.

Before judging anything is conspiracy or not.Can we discuss it.

I Believe everybody has right to agree or disagree.But we can share our thoughts.



Posted by Ahamed to ശിഥില ചിന്തകള്‍ at September 29, 2010 9:05 AM

11. Ansar Ali has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

ബ്ലോഗ്‌ കണ്ടു. നല്ല ബ്ലോഗ്‌. കൂടുതല്‍ വായിക്കാനും പഠിക്കാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .



Posted by Ansar Ali to നാവ് at September 29, 2010 6:15 AM

12. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഈ ശ്രമം തുടരുന്നതിന്നിടയിലാണ്‌ മദീനയില്‍ നിന്നുള്ള ചിലരെ പ്രവാചകന്ന് സൌകര്യ പൂര്‍വ്വം ലഭിക്കുന്നത്. അവരില്‍ ആറ്‌ പേര്‍ വിശ്വാസികളായി. അവര്‍ മദീനയില്‍ ചെന്ന് പ്രബോധനം ഭംഗിയായി നിര്‍വ്വഹിച്ചു. അവ ഔസ് ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാരാല്‍ നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. അതിന്‍ ഫലമായാണ്‌ അടുത്ത വര്‍ഷം ഈ ആറില്‍ 5 പേരുള്‍പ്പെടെ 12 പേര്‍ വീണ്ടും മുഹമ്മദിനെ സന്ധിക്കുന്നതും ഒന്നാം അഖബ ഉടമ്പടി ഉണ്ടാകുന്നതും. അല്ലാഹുവിനോട് ആരെയും പങ്ക് ചേര്‍ക്കുകയില്ല, മോഷണം നടത്തുകയില്ല; വ്യഭിചരിക്കുകയില്ല, ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലുകയില്ല, അപവാദപ്രചാരണം നടത്തുകയില്ല, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കും, സന്തോഷ-സന്താപ വേളകളിലെല്ലാം പ്രവാചകനോട് ആത്മാര്‍ത്ഥത പുലര്‍ത്തും ഇവയായിരുന്നു ആ കരാറിലെ വ്യവസ്ഥകള്‍. 'ഈ കരാര്‍ നിങ്ങള്‍ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും; ലംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറ്റകാരാകും, അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യും' എന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു.
അടുത്ത വര്‍ഷം (പ്രവാചകത്വത്തിന്‍റെ പത്രണ്ടാം വര്‍ഷം) 75 വിശ്വാസികള്‍ മദീനയില്‍ നിന്ന് മക്കയില്‍ വരുകയും പ്രവാചകനുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ഇതാണ്‌ രണ്ടാം അഖബ ഉടമ്പടി. ആദ്യമായി പ്രവാചകന്‍ അവര്‍ക്ക് ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: 'നിങ്ങളെന്നെ സംരക്ഷിക്കുമെന്ന വ്യവസ്ഥയില്‍ ഞന്‍ നിങ്ങളുമായി സന്ധി ചെയ്യുന്നു. ആ ഉത്തരവാദിത്തം അവരേറ്റെടുത്തു.
'അവസ്ഥ നന്നാകുമ്പോള്‍ താങ്കല്‍ ഞങ്ങളെ വിട്ട് സ്വന്തം നാട്ടിലേക്ക് പോയ്ക്കളയുമോ?' ഒരാള്‍ സംശയം ചോദിച്ചു. നബി പറഞ്ഞു: 'ഒരിക്കലുമില്ല; നിങ്ങള്‍ എന്‍റേതും ഞാന്‍ നിങ്ങളുടേതുമാണ്‌. നിങ്ങളോട് യുദ്ധം ചെയ്യുന്നവനോട് ഞാന്‍ യുദ്ധം ചെയ്യും. നിങ്ങളോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നവനോട് ഞാനും സമാധാനത്തില്‍ വര്‍ത്തിക്കും.'

അവരിലൊരാള്‍ (അബ്ബാസ് ബിന്‍ ഉബാദ) പറഞ്ഞു: 'ഇദ്ദേഹം സത്യവാനാണെന്ന് നമുക്ക് ബോദ്ധ്യം വന്നിരിക്കുന്നു. ഈ വ്യക്തിയുമായി കരാറുണ്ടാക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ യുദ്ധം ചെയ്യുമെന്നാണ്‌ നിങ്ങളുടെ കരാറിന്‍റെ അര്‍ത്ഥം. നിങ്ങള്‍ക്കിത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ അത് തുറന്ന് പറയണം. അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഒഴികഴിവ് ലഭിക്കും. നിങ്ങള്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ കരാറുണ്ടാക്കാം. കരാറുണ്ടാക്കിയാല്‍ നിങ്ങളത് പാലിക്കണം. അല്ലാതിരുന്നാല്‍ ഈ ലോകത്തും പരലോകത്തും അപമാനമായിരിക്കും ഫലം'. എന്നിട്ട് അദ്ദേഹം പ്രവാചകനോട് ചോദിച്ചു; 'ഇത് ഞങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കെന്താണ്‌ പകരം ലഭിക്കുക?' അദ്ദേഹം പറഞ്ഞു: സ്വര്‍ഗ്ഗം ലഭിക്കും.' അങ്ങനെ അവരുമായി കരാറുണ്ടാക്കുകയും അവരില്‍ നിന്ന് 12 പേരെ അവരുടെ നേതാകന്‍മാരായി നിശ്ചയിക്കുകയും ചെയ്തു. പല തരത്തിലും ഒരു സംരക്ഷകനെ തേടുകയായിരുന്ന പ്രവാചകന്ന് മദീനയിലെ പുതു വിശ്വാസികളെ സംരക്ഷകരായി ലഭിച്ചു. മക്കയിലെ യും താഇഫിലെയും ജനങ്ങള്‍ക്ക് കൈ വരാത്ത സൌഭാഗ്യം അങ്ങനെ അവര്‍ക്ക് ലഭിച്ചു.



Posted by KK Alikoya to സംവാദം at September 28, 2010 8:33 PM

Reply via email to