1. ജനശക്തി has left a new comment on your post "വോട്ടിന് കോഴ: കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കുറ്റ...":

വോട്ടിന് കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും എം പിയുമായ അമര്‍സിംഗ്, ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരെ പ്രതികളാക്കിയാണ് ഡല്‍ഹി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലന്ന് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 80 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.



Posted by ജനശക്തി to ജാഗ്രത at August 25, 2011 11:41 PM

2. ഹാഷിക്ക് has left a new comment on your post "'പുതിയ പാഠങ്ങള്‍'":

ഇങ്ങനെ ശ്രമിച്ചാല്‍ അല്ലെ എല്ലാം നടക്കൂ മാഷെ, ആരും കവിയായി ജനിക്കുന്നില്ലല്ലോ? !!



Posted by ഹാഷിക്ക് to ജെനിതകവിശേഷങ്ങള്‍... at August 25, 2011 12:19 PM

3. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഓം നമോ നാരായണ":

ഓം നമോ നാരായണായ

Please use Ctrl + for better view



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Aug 25, 11:25:00 AM

4. ജനശക്തി has left a new comment on your post "ശ്രേയാംസ്‌കുമാറിന്റെ കൈവശമുള്ള അനധികൃത ഭൂമി: ജില്ല...":

സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശത്തില്‍ വയനാട്ടിലെ കൃഷ്ണഗിരി വില്ലേജിലുള്ള അനധികൃത ഭൂമിയുടെ തുടര്‍നടപടി സംബന്ധിച്ച് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിനോട് നിയമോപദേശം തേടി. ശ്രേയാംസ്‌കുമാറിന്റെ പക്കല്‍ കൃഷ്ണഗിരിയിലുള്ള തോട്ടത്തിനുള്ളിലാണ് സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള 14.78 ഏക്കര്‍ ഭൂമിയുള്ളത്. ഈ ഭൂമി പിടിച്ചെടുത്ത് ആദിവാസികളടക്കമുള്ള ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഭൂമി കയ്യേറി പാര്‍പ്പുറപ്പിച്ച ആദിവാസികളെ കുടിയിറക്കി ഈ ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയെന്ന ബോര്‍ഡ് ജില്ലാ ഭരണകൂടം സ്ഥാപിച്ചതാണ്. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു. ഈ ഭൂമിയില്‍ ഒരുകാരണവശാലും പട്ടയം കൊടുക്കാനോ കൈവശക്കാരന് പതിച്ചുനല്‍കാനോ കഴിയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.



Posted by ജനശക്തി to ജാഗ്രത at August 25, 2011 11:38 PM

5. ആചാര്യന്‍ has left a new comment on your post "ശാന്തം...സുന്ദരം...ജീവിതം...":

നല്ല പടം ...ഏതാ കാമെറ?



Posted by ആചാര്യന്‍ to ..Smoking Snaps.. at 25 August 2011 23:21

6. ജനശക്തി has left a new comment on your post "തൊഴിലുറപ്പ് പദ്ധതി: ട്രേഡ് യൂണിയനുകള്‍ക്കെതിരെ കെ ...":

തൊഴിലുറപ്പ് പദ്ധതിയില്‍ ഇടപെട്ട് ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചവര്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തി. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമ്പോഴാണ് യൂണിയനുകള്‍ ആവശ്യമായി വരുന്നത്.



Posted by ജനശക്തി to ജാഗ്രത at August 25, 2011 11:35 PM

7. ജനശക്തി has left a new comment on your post "വല്ലാര്‍പാടം: അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെച...":

കബോട്ടാഷ് നിയമത്തിന്റെ ഭേദഗതി വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി അനിശ്ചിതത്വത്തിലാവുമെന്ന പ്രചാരണം ശക്തിപ്രാപിക്കുമ്പോള്‍ (ഡ്രഡ്ജിംഗും കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യുന്നതിലെ ഭീമമായ തുക വര്‍ധനയുമാണ് വല്ലാര്‍പാടത്തുനിന്ന് കപ്പലുകളെ അകറ്റിനിര്‍ത്തുന്നതെന്ന യാഥാര്‍ഥ്യത്തിനുനേരെ അധികാരികളടക്കം കണ്ണടയ്ക്കുന്നു.



Posted by ജനശക്തി to ജാഗ്രത at August 25, 2011 11:33 PM

8. nasthikan has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

സത്യാന്വേഷി said...

ഈ വിഷയത്തില്‍ ആധികാരികമായി പഠിച്ചിട്ടുള്ള ശ്രീ സുദേഷ് സാര്‍ തന്റെ ബ്ലോഗില്‍ ഇതു സംബന്ധമായി എഴുതിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗ് ഇപ്പോള്‍ കാണുന്നില്ല.

ഇത് നല്ല തമാശ, ഇത് നല്ല തമാശ.... ഇത് നല്ല താമാആശാആഅ.. ഇത് നല്ല തമാആആആഅശ..............................



Posted by nasthikan to സുഗതന്‍ at August 25, 2011 10:40 PM

9. Manoraj നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പ്രഭന്‍ ക്യഷ്ണന്‍ : തേജസിലേക്കുള്ള വരവില്‍ സന്തോഷം. തോന്നലുകള്‍ പറയാനുള്ള വേദിതന്നെ ഇത്. ധൈര്യമായി പറയാല്ലോ :)ഡാലിയ ഞാന്‍ വായിച്ചിരുന്നു.

@അനശ്വര : എന്റെ മറുപടി കമന്റിനെ തെറ്റിദ്ധരിച്ചില്ല എന്ന് വിശ്വസിക്കട്ടെ. അനശ്വര ചൂണ്ടിക്കാട്ടിയതൊക്കെ തന്നെ എന്റെ ഇമ്പ്രൂവ്മെന്റിനാണെന്നത് ഞാന്‍ മനസ്സിലാക്കുന്നു സുഹൃത്തേ. ഒരിക്കലും അതിനെ തെറ്റായി വാഖ്യാനിച്ചിട്ടില്ലെന്നും നിങ്ങളുടെയൊക്കെ ഈ സൂക്ഷ്മമായ വായനയാണ് എനിക്കാവശ്യമെന്നും സന്തോഷത്തോടെ പറയട്ടെ.

@MINI.M.B : തേജസിലേക്ക് സ്വാഗതം ടീച്ചറേ. നന്ദി.

@ഒരു ദുബായിക്കാരന്‍ : വായനക്ക് നന്ദി

@വീ കെ : വിണ്ടും കണ്ടതിലെ സന്തോഷം പോസ്റ്റ് ഇഷ്ടമായതിലെ സന്തോഷം എല്ലാം അറിയിക്കുന്നു.

@മനോജ്‌ വെങ്ങോല : സന്തോഷം. നന്ദി.

@thanalvazhikal.blogspot.com : Welcome to Tejas and thanks for your support

@sherriff kottarakara : സന്തോഷം ഷെറീഫിക്ക..

@maithreyi : കഥയെ ശരിക്ക് മനസ്സിലാക്കിയതിന് നന്ദി. ഓഫിനുള്ള മറുപടികള്‍ ഡോക്ടര്‍ തന്നാല്‍ പോരെ. മരുത്വ ഇപ്പോള്‍ ഇല്ലെന്ന് തോന്നുന്നു. ഞാനും പരസ്യം കാണാത്തതാണോ എന്നറിയില്ല.

@BIJU KOTTILA : അങ്ങിനെ പഞ്ചജീരകഗുഡം കമ്പനിക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നു.:)

@INTIMATE STRANGER : ആയുര്‍കെയറിന്റെ അംബാസിഡറല്ലല്ലോ അല്ലേ.. അവരുടെ പരസ്യം പറഞ്ഞ് കളിക്കുന്നത് കണ്ട് ചോദിച്ചതാ:) വായനയില്‍ സന്തോഷം



Manoraj , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 25 10:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. INTIMATE STRANGER has left a new comment on your post "ഒരു പിടി കണ്ണീര്‍ പൂക്കള്‍":

ആദരാഞ്ജലികള്‍



Posted by INTIMATE STRANGER to സ്വപ്നങ്ങള്‍ at August 25, 2011 1:21 AM

11. viju02ap has left a new comment on your post "ചെറുപ്പക്കാരുടെ രതിദാരിദ്ര്യം":

വിശ്വാസങ്ങളില്‍ കയറി അഭിപ്രായം പറയാന്‍ ഞാനില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ പലരും അഭിപ്രായം പറയാത്തതുപോലെ. പിന്നെ പെണ്ണുങ്ങള്‍ക്കുമുണ്ടാകുമല്ലോ കന്യകയായിരിക്കുന്നതിലെ വിഷമം പറയാന്‍.



Posted by viju02ap to ഹോ, നാട്ടുജീവിതം at 25/8/11 10:10

12. Shajeer has left a new comment on your post "പ്രേതങ്ങളുടെ താഴ്‌വര":

അഴിമതിക്കെതിരായ സഹന സമരം ആഘോഷിക്കപ്പെടുന്ന വേളയായിരുന്നില്ലെങ്കില്‍ കാശ്‌മീരില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുറേക്കൂടി വലിയ വാര്‍ത്തയെങ്കിലുമാകുമായിരുന്നു.

Rajjev, I agree to th spirit of your post. However I would disagree to the eabove mentioned comment. Anna movemenmt illayirunnenkilum ee vartha kuzhichu moodappetteney.

Chila varthakal valare vidagdhamayi thamaskarikkappedunnathinte rashtreeyam thanagalkku ariyavunnathanallo



Posted by Shajeer to rajeevcoup at August 25, 2011 9:56 PM

13. ചെറുവാടി has left a new comment on your post "ഇനി എങ്ങോട്ട്?":

ഇനി എങ്ങോട്ട്..?
ഉയരുന്ന ചോദ്യങ്ങള്‍
ചിത്രം നന്നായി



Posted by ചെറുവാടി to ..Smoking Snaps.. at 26 August 2011 01:24

14. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "ഇല ചുരുട്ടിയുള്ള ജീവിതം":

ഇല കൊണ്ട് ജീവിതം ചുരുട്ടുന്നു എന്നല്ലേ കൂടുതല്‍ ചേരുക



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to മിനി ചിത്രശാല 'photos' at August 26, 2011 12:21 AM

15. Pradeep Kumar has left a new comment on your post "ശാന്തം...സുന്ദരം...ജീവിതം...":

ചെറിയ ഒരു ഒച്ച് ഇഴയുന്നതിനും ഇത്ര സൗന്ദര്യമോ!.അത് കണ്ടെടുത്ത ക്യാമറക്കണ്ണിന് അഭിനന്ദനങ്ങള്‍.



Posted by Pradeep Kumar to ..Smoking Snaps.. at 25 August 2011 22:44

16. ജനശക്തി has left a new comment on your post "ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പുരോഗതിയിലേക്ക് നയിച്ച...":

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി കെ പോക്കറെ കോഴിക്കോട് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫിലോസഫിവിഭാഗം പ്രൊഫസറായ തന്നെ സസ്പെന്‍ഡ്ചെയ്യാന്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അധികാരമില്ലെന്നു പരാതിപ്പെട്ട് പി കെ പോക്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായരുടെ ഉത്തരവ്. വൈസ്ചാന്‍സലര്‍ നിയമിതനായതിനുശേഷമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വൈസ്ചാന്‍സലറുടെ അധികാരമുപയോഗിച്ച് സസ്പെന്‍ഷന്‍ ഉത്തരവിട്ടത്. സസ്പെന്‍ഷന് കാരണമില്ലെന്നും രാഷ്ട്രീയപ്രേരിതമായ നടപടിയാണ് തനിക്കെതിരെ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിനും കോഴിക്കോട് സര്‍വകലാശാലയ്ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.



Posted by ജനശക്തി to ജാഗ്രത at August 26, 2011 12:38 AM

17. ചെറുവാടി has left a new comment on your post "'പുതിയ പാഠങ്ങള്‍'":

നന്നായിട്ടുണ്ട് ജെനിത്
ആശംസകള്‍



Posted by ചെറുവാടി to ജെനിതകവിശേഷങ്ങള്‍... at August 25, 2011 12:52 PM

18. Tony has left a new comment on your post "ഒരു പിടി കണ്ണീര്‍ പൂക്കള്‍":

കണ്ണീര്‍ പൂക്കളാല്‍ പ്രണാമം.



Posted by Tony to സ്വപ്നങ്ങള്‍ at August 25, 2011 1:39 AM

19. സ്വന്തം സുഹൃത്ത് has left a new comment on your post "ശാന്തം...സുന്ദരം...ജീവിതം...":

ആഹാ മനോഹരം !!
ഏതാ കാമെറ ..?



Posted by സ്വന്തം സുഹൃത്ത് to ..Smoking Snaps.. at 26 August 2011 00:40

20. Manoraj നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@റശീദ് പുന്നശ്ശേരി : ഹംസ ആലുങ്കലിന്റെ പുസ്തകത്തെ പറ്റി ഞാനും വായിച്ചു.

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം :വളരെ സന്തോഷം മാഷേ

@Echmukutty : എനിക്കറിയാത്തവ ഏറെയുണ്ടാവാം എച്മു. അവയാരെങ്കിലും അപ്ഡേറ്റ് ചെയ്തിരുന്നെങ്കില്‍ ഉചിതമായേനേ

@ഭാനു കളരിക്കല്‍ : നന്ദി

@lekshmi. lachu : നന്ദി ലെചു. ഇതിനു പിന്നില്‍ എന്നെ സഹായിച്ച ഒട്ടേറെ പേരോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. പ്രത്യേകിച്ച് ഈയെഴുത്ത് എഡിറ്റോറിയല്‍ അംഗങ്ങളോട്...

@anupama : നന്ദി.

@Neena Sabarish : നന്ദി

@ശ്രീജ പ്രശാന്ത് : നന്ദി

@★ശ്രീജിത്ത്‌●sгєєJเ†ђ: നന്ദി ശ്രീജിത്. കുറേ നാളുകള്‍ക്കുശേഷമുള്ള ഈ വരവ് തന്നെ സന്തോഷം

@Kalavallabhan : നന്ദി. ഈയെഴുത്ത് ബുക്ക് ചെയ്തിട്ടും കിട്ടിയിട്ടില്ലെങ്കില്‍ ഡിറ്റേയ്ത്സ് വെച്ച് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. പിന്നെ മുഖ്യധാരക്ക് ഭീഷിണിയായില്ലെങ്കിലും ഇവരൊക്കെ നാളെ മുഖ്യധാരയില്‍ എത്തപ്പെടട്ടെ അല്ലെങ്കില്‍ എത്തപ്പെടും എന്നത് ഉറപ്പ്.



Manoraj , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 25 10:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "'തേര്‍ഡ് മാന്‍' ഫാക്ടര്‍ (വിശ്വാസത്തിന്റെ ശാസ്ത്രം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://articles.latimes.com/2011/jul/18/opinion/la-oe-thompson-atheism-20110718



യാത്രികന്‍ , bright ലേക്ക് 2011, ആഗസ്റ്റ് 26 12:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. വെള്ളരി പ്രാവ് has left a new comment on your post "വീട്ടിലേക്കുള്ള വഴി...........":

പ്രവാസജീവിതത്തിന്റെ ബാക്കി പത്രമാണ്‌ നോവും നൊമ്പരവും പകര്‍ന്ന വീട്.ആ വീട് മനസ്സില്‍ പോലും ബാക്കിയില്ലെന്നു അറിയുമ്പോള്‍ നെഞ്ചില്‍ ഒരു കനല്‍ കയറ്റിവെക്കുന്ന പൊള്ളല്‍.ഓര്‍മകളില്‍ ഓണപൂകളെ വിരിയിച്ച് വീട് എന്നും കാത്തു നില്‍ക്കും.ഓര്‍മ്മകള്‍ അവശേഷിപിച്ച പാതയോരവും.തിരക്കിനിടയില്‍ നാം പിഴുതെറിയുന്നു...കുറുന്തോട്ടിക്കു വാതം പിടിച്ചെന്നു പരാതി പറഞ്ഞു സ്വന്തം വാതം മറച്ചു വെക്കും...ഋതുമതി പൂക്കള്‍ക്ക് വര്‍ണശോഭ യില്ലെന്ന് തിമിരകണ്ണ് കൊണ്ട് പറയും...ആധുനികതയെ പുല്‍കി നാം വീടിനെ തച്ചുടക്കും.എങ്കിലും മണ്ണ് മാന്തികള്‍ക്കെന്നല്ല കൊടുങ്കാറ്റിനു പോലും തകര്‍ക്കാനോ തരിപ്പിണമാക്കാനോ കഴിയില്ല നമ്മള്‍ ഓരോരുത്തരുടെയും അസ്ഥിത്വം ആയ ആ വീടിനെ.വാസ്തു ശില്പ ചാരുതയോടെ ആ വീടിനെ സ്രെഷ്ടിച്ച നെഞ്ചില്‍ തട്ടുന്ന നേരിന്‍റെ തച്ചു ശാസ്ത്രം പകര്‍ന്നു നല്‍കിയ ചരിത്രവും..സംസ്കാരവും ഇന്നും ആ പൌരാണിക മന്ദിരം കാത്തു സൂക്ഷിക്കുന്നുണ്ട്.തന്മൂലം തന്നെ ആ വീട് നെഞ്ചേറ്റുന്നവര്‍ക്ക് വീടിനെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല.വീടും അവരെ മാടിവിളിച്ചുകൊണ്ടിരിക്കും.ഒരു സംസ്കാരത്തിന്‍റെ സമന്വയത്തിനായി.അത് കാലത്തിന്‍റെ അനിവാര്യതയാണ്.പുഴ കടത്തിയാലും അത് പൂച്ചകുട്ടിയെപോലെ പിന്നാലെ വരും....ഓര്‍മകളുടെ കാല്‍ച്ചുവട്ടില്‍ സ്നേഹത്തോടെ മുട്ടിയുരുമ്മി.പുറംകാലുകൊണ്ട് തൊഴിച്ചാലും നക്കി വരും...കാരണം കറ തീര്‍ന്ന സ്നേഹത്തിനും...ഒളിമങ്ങാത്ത ഓര്‍മകള്‍ക്കും ഒരിക്കലും മരണമില്ല.ഒരിടത്തും പോയിട്ടില്ല...ഓര്‍മകളില്‍ ആ സൌധം ഒരു പോറലും ഏല്‍ക്കാതെ ഇന്നും നില നില്‍ക്കുന്നുണ്ട്...ഒരു വിളിപ്പാടകലെ.ഇനിയും വൈകിയിട്ടില്ല.പുനരുദ്ധാരണം വേണ്ടത് ആ പഴ വീടിനെ കാലമിത്രയും അവഗണിച്ച് .. ആ പഴമയുടെ ഗന്ധം തിരിച്ചറിയാതെ...അതു നല്‍കിയ തനിമ മനസിലാകാതെ...പുറത്തു നിന്നു നോക്കി വിലയിട്ട...നാലാള് 'മോഹ വില'പറഞ്ഞത് കേട്ട് "വില്‍ക്കാന്‍ ഉണ്ട് "എന്ന് ബോര്‍ഡ്‌ വെച്ചവരുടെ ഇടുങ്ങിയ മനസുകള്‍ക്ക് ആണ്.പുത്തന്‍ ഫ്ലാറ്റുകളും...മണി മന്ദിരങ്ങളും അന്വേഷിച്ചു നടക്കുന്നവരുടെ മനസുകള്‍ക്കാണ്.



Posted by വെള്ളരി പ്രാവ് to വഴിമരങ്ങള്‍ at 25 August 2011 13:43

23. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "സൂഖ് വാഖിഫില്‍ തിരക്കേറി.":

സൂഖ് വാഖിഫില്‍ തിരക്കേറി.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to QATAR TIMES ഖത്തറിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!. at August 25, 2011 11:12 PM

24. Anonymous has left a new comment on your post "Appology For Hindu Untouchability":

Hello! I know this is somewhat off topic but I was wondering if you knew where I could locate a captcha plugin for my comment form? I'm using the same blog platform as yours and I'm having problems finding one? Thanks a lot!



Posted by Anonymous to MKERALA at August 25, 2011 12:51 PM

25. //ചാട്ടവാര്‍// has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

...ഈ വിഷയത്തില്‍ ആധികാരികമായി പഠിച്ചിട്ടുള്ള ശ്രീ സുദേഷ് സാര്‍ തന്റെ ബ്ലോഗില്‍ ഇതു സംബന്ധമായി എഴുതിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗ് ഇപ്പോള്‍ കാണുന്നില്ല...

മുടിഞ്ഞ വിറ്റാണല്ലോ ഫഗവാനേ...
പരിണാമത്തെ കണ്ടിച്ച് ജട്ടി കീറി ഡിപ്രഷനടിച്ച കാലത്ത് ഉണ്ടായിരുന്ന ബ്ലോഗൊക്കെ ഡിലീറ്റ് ചെയ്തപ്പ അതും പോയാ? സൂക്ഷ്മതക്കുറവ്..സൂക്ഷ്മതക്കുറവ്..
ഡ്രാഗണ്‍ഫ്ലൈകളോട് അന്വേഷണം പറയണേ..



Posted by //ചാട്ടവാര്‍// to സുഗതന്‍ at August 25, 2011 11:19 PM

26. junaith has left a new comment on your post "എവിടെയോ കേട്ടത്.....":

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും...
വാസ്തവം...നല്ല ഫീല്‍ തരുന്ന വരികള്‍..



Posted by junaith to മാണിക്യം at August 25, 2011 11:17 AM

27. Salam has left a new comment on your post "നിലാവും മിനാരങ്ങളും":

നോമ്പിന്‍റെയും പെരുന്നാളിന്‍റെയും നന്മകളും പുണ്യങ്ങളും വേണ്ടുവോളം നുകര്‍ന്ന സമ്പന്നമായ ബാല്യകാലസ്മരണകളിലൂടെ അതിലേറെ കാര്യങ്ങളും വരച്ചിട്ടു. വല്ല്യുപ്പയില്‍ നിന്ന് തുടങ്ങുന്ന ഓര്‍മ്മകള്‍ ജീവിതത്തിന്റെ ഉച്ചയില്‍ മകനിലെത്തി നില്‍ക്കുന്നു, തിരിഞ്ഞു നോക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ തലമുറകള്‍ക്കിടയിലെ താദാത്മ്യങ്ങള്‍ തേടുന്നു. ജീവന്‍റെ വിശുദ്ധമായ തുടര്‍ച്ചകള്‍, സ്വയം കണ്ടെത്തുവാന്‍ പ്രചോദിപ്പിക്കുന്ന വാക്കുകള്‍.



Posted by Salam to സെന്‍റര്‍കോര്‍ട്ട് at August 25, 2011 12:20 PM

28. ആചാര്യന്‍ has left a new comment on your post "നിലാവും മിനാരങ്ങളും":

ഈ ബൂലോകത്ത് വളരെ വ്യത്യസ്തവും ഹൃദയവും ആയി എനിക്ക് അനുഭവപ്പെട്ട ഓര്‍മക്കുറിപ്പുകള്‍ എന്നും താങ്കളുടേത് മാത്രവും..അല്ലാഹു അനുഗ്രഹിക്കട്ടെ..നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...പെരുന്നാള്‍ ആശംസകള്‍ അഡ്വാന്‍സ്‌ ..



Posted by ആചാര്യന്‍ to സെന്‍റര്‍കോര്‍ട്ട് at August 25, 2011 10:11 AM

29. ജയിംസ് സണ്ണി പാറ്റൂര്‍ നിങ്ങളുടെ പോസ്റ്റ് "വരിമുറിഞ്ഞുപോയത്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ലൊരു കവിത വായിച്ചു



ജയിംസ് സണ്ണി പാറ്റൂര്‍ , എന്റെ ലോകം ലേക്ക് 2011, ആഗസ്റ്റ് 25 8:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. വേനല്‍ മഴ has left a new comment on your post "ഒരു ചെറിയ തണുത്ത കാറ്റ് , ആകാശത്തിന്റെ നിറം പതിയെ ...":

അതെ കാര്‍ വിന്‍ഡോ തന്നെ ആണ് , ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കു പോകുന്ന വഴി പാലകാട്ടു വച്ച് എടുത്തതാണ് ഈ ഫോട്ടോ. പുറകിലെ ഇലക്ട്രിക്‌ ലൈന്‍ അത്ര ശ്രദ്ധിച്ചില്ല. കമന്റിനു നന്ദി ട്ടോ.



Posted by വേനല്‍ മഴ to വേനല്‍ മഴ at August 25, 2011 10:07 AM

31. Abi has left a new comment on your post "ഈദ്‌ ആശംസകള്‍":

ഹായ്,
സ്നേഹത്തിന്‍റെയും, നന്മയുടെയും മതമൈത്രിയുടെയും, സന്തോഷത്തിന്‍റെയും ഈദ്‌ ഒരിക്കല്‍ കൂടി വന്നു ചേരുന്നു, നല്ലത് മാത്രം പറയുക, നല്ലത് മാത്രം ചിന്തിക്കുക ......

സ്നേഹത്തോടെ,
സൈനുല്‍ ആബിദ്‌.
റിയാദ്-



Posted by Abi to മഴതുള്ളികിലുക്കം at August 25, 2011 7:51 PM

32. junaith has left a new comment on your post "'പുതിയ പാഠങ്ങള്‍'":

കണ്ണ് നനയാതെ കരയും മനസ്സേ...
കവിത നിന്നില്‍ വിരിയും നഭസ്സായ്..



Posted by junaith to ജെനിതകവിശേഷങ്ങള്‍... at August 25, 2011 11:22 AM

33. nasthikan has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

മിസ്റ്റര്‍ ശങ്കരനാരായണന്‍..

എനിക്ക് താങ്കളുടെ ലേഖനങ്ങള്‍ ഇഷ്ടമാണ്‌. പക്ഷേ,

Please reply to the following questions:

-താങ്കള്‍ തിയ്യരുടെ സംവരണം നിര്‍ത്തലാക്കണം എന്ന് പ്രസ്താവിച്ചുകണ്ടു. അത് ഏത് ഡാറ്റയെ അടിസ്ഥാനമാക്കിയാണ്‌?

-മിസ്റ്റര്‍ രവിചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്ക്ക് അദ്ദേഹത്തിന്റെ വിശദീകരണം എന്താണ്‌ എന്ന് എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക് ചോദിക്കാന്‍ തോന്നാതിരുന്നത്? അങ്ങേര്‍ക്ക് മൂന്നാല്‌ ബ്ലോഗുകളുണ്ടല്ലോ? ഏതെങ്കിലും ഒന്നില്‍ ഒരു കമന്റ് ഇട്ട് അദ്ദേഹത്തിന്റെ വിശദീകരണം ചോദിച്ചശേഷം അത് തൃപ്തികരമല്ലെന്ന് തോന്നിയെങ്കില്‍ പോരായിരുന്നോ ഈയൊരു പോസ്റ്റിന്റെ ആവശ്യം?

സംശയമാണ്‌, തീര്‍ത്തുതരുമല്ലോ?



Posted by nasthikan to സുഗതന്‍ at August 25, 2011 10:49 PM

Reply via email to