From: Bava Pengadan <bavapenga...@yahoo.com>
To: iccjed...@yahoogroups.com
Sent: Wed, February 9, 2011 9:59:03 AM
Subject: [iccjeddah] സൗമ്യ മോളെ മറക്കാതിരിക്കുക

  


--- 

സൗമ്യ മോള്‍ക്ക്‌ ഒരായിരം പനിനീര്‍ പൂക്കള്‍ ..
>
>
>Ibrahim Pengadanസൌമ്യ എന്‍റെ പെങ്ങളായിരുന്നു .. നമ്മുടെ പെങ്ങള്‍ ആയിരുന്നു .. 
>അവളുടെ പതിഞ്ഞ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ഉറക്കെ രക്ഷക്കായി 
>യാചിച്ചിട്ടുണ്ടാകണം. 
>ആണത്വം ബാക്കിയുള്ള ആരെങ്കിലും വന്നു രക്ഷിക്കുമെന്ന് കരുതിയിട്ടുണ്ടാകണം .മോള് 
>ഞങ്ങളോട് ക്ഷമിക്കുക .. ഞങ്ങളെ ശപിക്കാതിരിക്കുക .കേരളത്തിലെ തലച്ചോറില്‍ ചിതല് 
>കേറാത്ത എല്ലാവരുടെയും പെങ്ങളാണ് നീ .. മോളെ  ഞങ്ങളാരും മറക്കില്ല .നമുക്കിടയില്‍ 
>ഇനിയും ഒരുപാട് ഗോവിന്ദസ്വാമി മാര്‍ ഉണ്ടെന്നറിയാം ..മോള് സ്വച്ഛമായി ഉറങ്ങുക 
>.ദേവതമാര്‍ നിനക്ക് താരാട്ട് പാടും ..കാറ്റ് നിന്നെ തലോടും .. ഇനി മോള് 
>പേടിക്കാതെ 
>ഉറങ്ങുക ..ദുഷ്ടന്‍മാരായ ഗോവിന്ദസ്വാമിമാര്‍ക്ക് ഒരിക്കലും സ്വര്‍ഗത്തില്‍ വരാന്‍ 
>പറ്റില്ല മോളെ ..നിനക്ക് കൂട്ടിനു ഒരായിരം ചേട്ടന്‍ മാര്‍ അവിടെയുണ്ടാകും .
>
>സൌമ്യക്ക്‌ വന്ന ഗതി ഒരു പെണ്‍കുട്ടിക്കും വരാതിരിക്കട്ടെ ... നമുക്കിടയില്‍ 
>നിന്നും  ഒരായിരം സൌമ്യമാര്‍  പൊട്ടിയ ഹൃദയത്തോടെ .. ഉറക്കെ കരയാന്‍ വിതുമ്പിയ 
>ചുണ്ടുകളോടെ .. എരിഞ്ഞമര്‍ന്ന സ്വപ്നങ്ങളോടെ യാത്രയായി . പൊട്ടിച്ചിതറുന്ന ഗ്യാസ് 
>കുറ്റികളില്‍, തൂങ്ങിയാടുന്ന കയറിന്‍ തുമ്പില്‍, കത്തിയമര്‍ന്ന സ്വപ്നങ്ങളിലൂടെ 
>നമ്മില്‍ നിന്നും തിരികെ നോക്കാന്‍ പോലുമാകാതെ നടന്നകന്നുപോയ നമ്മുടെ 
>പെങ്ങന്മാര്‍ 
>..നമ്മളാണ് തെറ്റുകാര്‍ , നമുക്കിടയിലെ ചെകുത്താന്‍റെ കൂട്ടിരുപ്പുകാര്‍ .. 
>നമുക്ക് 
>തിരിച്ചറിയാന്‍ ആകാത്ത വിധം മാന്യതയുടെ പുറന്തോലിട്ടു ഞങ്ങളുടെ പെങ്ങന്‍മാരെ 
>കണ്ണീരു കുടിപ്പിക്കുന്നു .
>
>സ്ത്രീയെ ദൈവം ദുര്‍ബലയാക്കി സൃഷ്ടിച്ചത് അതിക്രമങ്ങള്‍ക്ക് അടിമപ്പെടാനല്ല , 
>നമ്മുടെ നിറഞ്ഞ ലാളനകൊണ്ട്, സ്നേഹം കൊണ്ട്, പരിരക്ഷണം കൊണ്ട് ശക്തയാക്കാന്‍ 
>വേണ്ടിയാണെന്ന് ഓര്‍ക്കുക . എന്നാണു എന്‍റെ സഹോദരങ്ങള്‍ക്ക്‌ ഭയമില്ലാതെ 
>യാത്രചെയ്യാനാവുക , എന്നാണു പൊട്ടിത്തെറിക്കുന ഗ്യാസ് കുറ്റികളെ 
>പേടിക്കാതെയുറങ്ങാന്‍ കഴിയുക ? നമ്മെപ്പോലെയല്ലേ  അവരും .അവര്‍ക്കും ചിന്തകളില്ലേ 
>? 
>ഭയമില്ലാത്ത രാത്രികള്‍ അവര്‍ക്കും വേണ്ടേ ? ഒരു സ്ത്രീയെ വേദനിപ്പിക്കുന്നതിനു 
>മുന്‍പ് അതേ വേദന തനിക്കു വന്നാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കുക 
>..പ്രതികരണങ്ങള്‍ കണ്ണീരിലോതുക്കുന്ന, ചിരിക്കാന്‍ മറന്നു പോയ എത്രയോ പെങ്ങന്‍ 
>മാര്‍ .. ഉത്തര വാദികള്‍ നമ്മളിലെ തന്നെ നാം ആണ് ..
>
>കാഴ്ചപാടുകള്‍ മാറ്റുക  , നമ്മുടെ കണ്ണിലെ സ്ത്രീകളെല്ലാം നമ്മുടെ സ്വന്തം 
>പെങ്ങന്‍മാരാണ്, ജാടകളും പൊങ്ങച്ചങ്ങളും അവരുടെ വെച്ചുകെട്ടലുകള്‍ മാത്രമാണ് , 
>നമ്മള്‍ ഓരോരുത്തരും  അതിക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരാണ്. നീ  ഇനി ഒറ്റയ്ക്കല്ല 
>പെങ്ങളെ  , നിന്‍റെ കൂടെ ചങ്കുറപ്പുള്ള ആങ്ങള മാരുണ്ട് ധൈര്യമായി നടന്നോളൂ ... 
>ഒരു 
>നോട്ടം കൊണ്ട് പോലും നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിന്‍റെ തൊട്ടടുത്തുള്ള 
>ഞങ്ങളോട് വിളിച്ചു പറയാം ..ഒരുത്തനെങ്കിലും ഉണ്ടാകും ആണ്കുട്ടിയായിട്ടു , സൌമ്യ 
>മോളെ കയ്യൊഴിഞ്ഞ പോലത്തെ  ഹിജടകളെയല്ല  ..  സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക .. 
>

__._,_.___
Reply to sender | Reply to group | Reply via web post | Start a New Topic 
Messages in this topic (1) 

Recent Activity: 
Visit Your Group 
 
Switch to: Text-Only, Daily Digest • Unsubscribe • Terms of Use
. 

__,_._,___


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to