മനുഷ്യത്വമുള്ളവര്‍ നമുക്കിടയില്‍ ഇനിയും ബാക്കിയുണ്ടെന്ന് ഒരിക്കല്‍ക്കൂടി 
ഓര്‍മ്മിപ്പിച്ച പ്രിയപ്പെട്ട ശ്രുതീ, താങ്കളെചൊല്ലി മലയാളക്കര അഭിമാനിക്കുന്നു. 


With Regards 

Abi
 


“At his best, man is the noblest of all animals; separated from law and justice 
he is the worst”
- Aristotle

--- On Tue, 2/8/11, Abu Fathima <moosaal...@yahoo.com> wrote:


From: Abu Fathima <moosaal...@yahoo.com>
Subject: [NewsToday] ബസ്സിനടിയില്പ്പെ ട്ട് ജീവനുവേണ്ടി പിടഞ്ഞ ദമ്പതിമാരെ 
സഹായിക്കാന്‍ ശ്രുതി മാത്രം
To: 
Date: Tuesday, February 8, 2011, 11:29 PM







ബസ്സിനടിയില്‍പ്പെട്ട് ജീവനുവേണ്ടി പിടഞ്ഞ ദമ്പതിമാരെ സഹായിക്കാന്‍ ശ്രുതി മാത്രം 
Posted on: 09 Feb 2011
http://www.mathrubhumi.com/story.php?id=157666



 
മാവേലിക്കര: സ്വകാര്യബസ്സിനടിയില്‍പ്പെട്ട് ജീവനുവേണ്ടി പിടയുന്ന ബൈക്ക് 
യാത്രികരായ ദമ്പതിമാരെക്കണ്ടപ്പോള്‍ ശ്രുതിക്ക് ഓര്‍മവന്നത് അച്ഛന്റെ മുഖം. 
അച്ഛന്‍ ശ്രീധരന്‍പിള്ളയ്ക്കു നേരിട്ട അനുഭവമാണ് ഈ യുവതിയുടെ 
മനസ്സിലേക്കോടിയെത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ, നഗരമധ്യത്തില്‍ 
രക്തത്തില്‍ക്കിടക്കുന്ന ഇറവങ്കര പറമ്പില്‍ പത്മകുമാരിയെയും ഭര്‍ത്താവ്
 ഗോപിനാഥനെയും സഹായിക്കാന്‍ ഈ യുവതിയല്ലാതെ മറ്റൊരുമുണ്ടായിരുന്നില്ല. 
വാഹനാപകടത്തെ തുടര്‍ന്ന് നടുറോഡില്‍ രക്തംവാര്‍ന്നു മരിച്ച അച്ഛനുണ്ടായ ദുരന്തം 
ഇവര്‍ക്കുണ്ടാകരുതെന്ന് ശ്രുതി ആഗ്രഹിച്ചു. 

ജീവന്റെ നേരിയ തുടിപ്പു മാത്രമുണ്ടായിരുന്ന പത്മകുമാരിയെ ആസ്​പത്രിയിലാക്കാന്‍ 
ഇരുകൈകളും നീട്ടി ഭര്‍ത്താവ് ഗംഗാധരന്‍ സഹായത്തിനായി കേഴുമ്പോഴാണ് ശ്രുതി സ്വന്തം 
കാറോടിച്ചെത്തുന്നത്.

രക്തത്തില്‍ കുളിച്ചുകിടന്ന ഇവരെ ആസ്​പത്രിയിലാക്കാന്‍ ആരും സഹായിച്ചില്ല. അതുവഴി 
വന്ന ഓട്ടോ വിളിച്ചിട്ടും നിര്‍ത്താതെ പോയി. ശ്രുതി സ്വന്തം കാറിന്റെ 
മുന്‍സീറ്റില്‍ ഗംഗാധരനെ കയറ്റിയിരുത്തി. നേരിയ ഞരക്കം മാത്രമുണ്ടായിരുന്ന 
പത്മകുമാരിയെ പൊക്കിയെടുത്ത് പിന്‍സീറ്റില്‍ കിടത്തി ഒരു കൈകൊണ്ട് 
കാറോടിച്ചുകൊണ്ട് മറുകൈകൊണ്ട് ഇടയ്ക്കിടെ പത്മകുമാരി
 പിന്‍സീറ്റില്‍നിന്ന് താഴെവീഴാതെ താങ്ങിപ്പിടിച്ച് സാഹസികമായി 
ആസ്​പത്രിയിലെത്തിച്ചു.

ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഇവരെ ആസ്​പത്രിയിലെത്തിച്ച് 
തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കായംകുളത്ത് എല്‍.ഐ.സി. 
ഡെവലപ്‌മെന്റ് ഓഫീസറായ കണ്ടിയൂര്‍ അന്നപൂര്‍ണയില്‍ ശ്രുതിക്ക് (34) ശ്വാസം 
നേരെവീണത്. പക്ഷേ, ആശ്വാസത്തിന് അല്പായുസ്സായിരുന്നു. ആസ്​പത്രിയിലെത്തിച്ച് 
നിമിഷങ്ങള്‍ക്കുള്ളില്‍ പത്മകുമാരി മരിച്ചു. അപ്പോഴേക്കും ശ്രുതി
 പൊട്ടിക്കരഞ്ഞുപോയി. 

ശ്രുതിയുടെ അച്ഛന്‍ ശ്രീധരന്‍പിള്ള വാഹനാപകടത്തെത്തുടര്‍ന്ന് നടുറോഡില്‍ രക്തം 
വാര്‍ന്നാണു മരിച്ചത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ബൈക്കില്‍ വന്ന 
ശ്രീധരന്‍പിള്ള കണ്ടിയൂരില്‍ വച്ച് സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള 
ശ്രമത്തിനിടയില്‍ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു.

പട്ടാപ്പകലായിരുന്നു അപകടം. റോഡില്‍ വീണ് തലയ്ക്കു സാരമായി പരിക്കേറ്റ 
ശ്രീധരന്‍പിള്ളയെ തൊട്ടടുത്ത ആസ്​പത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. 
പതിനഞ്ചു മിനിറ്റോളം റോഡില്‍ക്കിടന്ന ശ്രീധരന്‍പിള്ളയെ 
ആസ്​പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സ്‌കൂള്‍വിദ്യാര്‍ഥിനിയായിരുന്ന 
ശ്രുതിക്ക് അച്ഛന്റെ ദുരന്തചിത്രം ഇന്നലത്തെപ്പോലെ ഓര്‍മയുണ്ട്. ചൊവ്വാഴ്ച
 മാവേലിക്കര നടയ്ക്കാവില്‍ പരിക്കേറ്റുകിടന്നവരെ കണ്ടപ്പോള്‍ അച്ഛന്റെ ദുരന്തമാണ് 
ഓര്‍ത്തതെന്നു ശ്രുതിപറഞ്ഞു. പിന്നീടൊന്നുമാലോചിച്ചില്ല, രക്തം കണ്ടാല്‍ 
തലകറങ്ങുന്ന താന്‍ രക്തത്തില്‍ കുളിച്ചുകിടന്നവരെ 
ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. ഇവരില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ 
കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ശ്രുതിപറഞ്ഞു. 


 


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.jpg>>

Reply via email to