മാധ്യമം പത്രാധിപര്‍ക്ക്, 29.04.2011 ന് മാധ്യമത്തില്‍ 'രാഷ്ട്രീയ സംഘടന രൂപീകരിക്കും- കാന്തപുരം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായും നിങ്ങള്‍ വളച്ചൊടിച്ചതും തികഞ്ഞ കളവുമാണ്, ലോകത്ത് ഒരാള്‍ക്കും വളച്ചൊടിക്കാന്‍ കഴിയാത്ത വിധത്തില്‍ നിങ്ങള്‍ കാന്തപുരത്തിന്റെ നയരേഖ പ്രസംഗത്തെ വളച്ചൊടിച്ച് സമൂഹത്തില്‍ വലിയൊരു തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെങ്കിലും വാര്‍ത്ത വന്നത് മാധ്യമത്തില്‍ മാത്രം ആയത് കൊണ്ട് നിങ്ങളുടെ പത്രത്തിന്റെ നിലവാരം ജനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. ഈ മഹത്തായ വാര്‍ത്ത കൊണ്ട് എന്റെ അറിവില്‍ പെട്ട 5 ആളുകളെങ്കിലും ദുബൈയില്‍ പത്രം നിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ ആകെ നിങ്ങള്‍ക്കുള്ള 140 വോട്ടില്‍ 120 എല്‍.ഡി.എഫിനും 20 യുഡിഎഫിനും വീതിച്ച് നല്‍കി സമൂഹത്തില്‍ ഇളിഭ്യരായ നിങ്ങള്‍ ഒരിക്കല്‍ കൂടി പരിഹാസ്യരായിരിക്കുന്നു. *വാര്‍ത്തക്ക് തിരുത്ത് നല്‍കാന്‍ തയ്യാറായി പൊതു സമൂഹത്തോട് മാപ്പ് പറയുന്നതായിരിക്കും ഭേദം എന്ന് ഓര്‍മ്മിപ്പിക്കുന്നു.*
ദൂബൈയില്‍ നിന്നും ഇസ്മായില്‍ കക്കാട് -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
