*രാഷ്ട്രീയ പ്രവേശന വാര്‍ത്ത സത്യവിരുദ്ധം: കാന്തപുരം*
കോഴിക്കോട്: സമസ്ത സമീപ ഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന്
കോട്ടക്കലില്‍ നടന്ന ഉമലാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമം
ദിനപത്രത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത
കേരള ജംഇയ്യത്തുല്‍ ഉമലാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍
മുസ്ലിയാര്‍ അറിയി ച്ചു.
സുന്നീ സംഘടനാ നേതൃത്വം സമുദായ നന്‍മക്കായി എല്ലാ മേഖലകളിലും ഇടപെടാറുള്ളതാണ്.
ഇസ്ലാമിന്റെ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തു
വന്ന് സമുദായത്തെ ശിഥിലമാക്കുകയും, തെറ്റിദ്ധാരണ സൃഷ്ടിച്ച് മത സൌഹാര്‍ദ്ദവും
മത മൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്ലിംകളെ
പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയായ സമസ്ത ആവശ്യമായ ഇടപെടലുകള്‍ നടത്തും.
ഇതാണ് ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ സഘടന
രൂപവത്കരിക്കുന്നില്ലെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കേ സത്യത്തിന്
നിരക്കാത്ത വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നവരും അസത്യം പ്രചരിപ്പിക്കുന്ന
സംഘടനകളും സമൂഹത്തില്‍ ഒറ്റപ്പെടുകയല്ലാതെ സത്യത്തിന് ഹാനി സംഭവിക്കുകയില്ല.
ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെ സമ്മേളനം ശക്തമായി എതിര്‍ത്തതിനാലും
അവര്‍ അടുത്തിടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് സമൂഹത്തില്‍
ഒറ്റപ്പെട്ടത് കൊണ്ടുമാവാം തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വാര്‍ത്തകളുമായി
മുന്നോട്ടുവന്നതെന്ന്  കാന്തപുരം പറഞ്ഞു.
Siraj - 30/04/2011
-------------------------------------------------------------------------------
*"മാധ്യമ സംസ്കാരം"*
ഇന്നലെ മലയാളത്തിലെ എല്ലാ പത്രങ്ങളെയും ബഹുദൂരം പിന്നിലാക്കി മാധ്യമം
പ്രസിദ്ധീകരിച്ച "*എക്സ്ക്ളൂസീവ്‌*" വാര്‍ത്ത


രാഷ്ട്രീയ സംഘടന രൂപവത്കരിക്കും -കാന്തപുരം

കോട്ടക്കല്‍: സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കാന്തപുരം
എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിച്ചെന വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍
നടന്ന രണ്ടുദിവസത്തെ സമസ്ത ഉലമ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപന രേഖയിലാണ്
പ്രഖ്യാപനം.
അനാചാരക്കാര്‍ രാഷ്ട്രീയം കൈയടക്കുകയും സുന്നികളെ പരാജയപ്പെടുത്താന്‍
ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഹ്‌ലുസുന്നത്ത് വല്‍
ജമാഅത്തിന്റെ നേതൃത്വത്തില്‍ സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കും.
മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുമെന്നും ധര്‍മാധിഷ്ഠിത
രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ഇടപെടലുകള്‍
നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും മതരാഷ്ട്ര വാദത്തില്‍നിന്നും
മുസ്‌ലിം സമുദായത്തെ അകറ്റുക, കേരളത്തില്‍ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി, കോഴിക്കോട്
ആസ്ഥാനമായി ഇസ്‌ലാമിക മ്യൂസിയം, ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍, മുസ്‌ലിം
സമുദായത്തില്‍ വിദ്യാഭ്യാസ നവോത്ഥാനം, ഇസ്‌ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും
ശേഖരിച്ച് പ്രസിദ്ധീകരിക്കുക, ശരീഅത്ത് പഠനത്തിന് മാഗസിന്‍, കേരളത്തില്‍ ഏകീകൃത
മഹല്ല് സംവിധാനത്തിന് നേതൃത്വം നല്‍കുക, ഇസ്‌ലാമിക ദഅ്‌വാരംഗം പരിഷ്‌കരിക്കുക,
ഖാദി, ഖതീബ്, മുദരിസ്, മുതഅല്ലിം എന്നിവര്‍ക്ക് പ്രബോധന പരിശീലനം
നല്‍കുക, വിദ്യാര്‍ഥികളെ
പ്രബുദ്ധരാക്കുക, പ്രബോധകരായ പണ്ഡിതര്‍ക്ക് പെന്‍ഷന്‍ പദ്ധതി, സുന്നി
ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ശ്രമങ്ങള്‍, മതപരിഷ്‌കരണ
പ്രവര്‍ത്തനങ്ങളെ ചെറുക്കുക, സ്ത്രീസമൂഹത്തെ ചൂഷണത്തില്‍നിന്ന്
രക്ഷിക്കുക, സകാത്ത്
സംവിധാനം കാര്യക്ഷമമാക്കുക, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍
വിപുലവും വ്യവസ്ഥാപിതവുമാക്കുക, വര്‍ഷംതോറും പൊതുബജറ്റ് അവതരിപ്പിക്കുക
തുടങ്ങിയവയാണ് അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സമീപന രേഖയെന്ന് അബൂബക്കര്‍
മുസ്‌ലിയാര്‍ പറഞ്ഞു.

http://www.madhyamam.com/news/73476/110429

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to