1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സിനിമകളിലെ നഗരങ്ങള്‍":

ഗ്രാമീണ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയും അതിവേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ ജീവിതവും എങ്ങനെയാണ് സംഘര്‍ഷങ്ങളുടെയും സമന്വയങ്ങളുടെയും പാഠങ്ങളെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മുടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ വെളിപ്പെടുത്തുന്നുണ്ട്. ആധുനികവല്‍ക്കരണത്തെക്കുറിച്ചുള്ള സ്വാതന്ത്ര്യാനന്തര സംവാദങ്ങള്‍ പലപ്പോഴും ദേശീയതയും രാഷ്ട്രനിര്‍മിതിയുമായി ബന്ധപ്പെട്ടാണ് വളര്‍ന്ന് വന്നത്. അക്കാലത്തെ സിനിമകള്‍; കഥാപാത്രസൃഷ്ടി, പ്രമേയ പരിസരം, സംഗീതം, എന്നിവയുടെ ബോധപൂര്‍വമായ ക്രമീകരണത്തിലൂടെ ഈ ആധുനികസംസ്കൃതിയെക്കുറിച്ചുള്ള സംവാദങ്ങളെ കൂടുതല്‍ വിപുലമാക്കിക്കൊണ്ടിരിക്കുന്നതായി കാണാം. നഗരങ്ങളുടെ ആധുനികത, ആധുനിക വിദ്യാഭ്യാസം, പുതിയ തൊഴില്‍ മേഖലകള്‍, ഗ്രാമങ്ങള്‍ക്ക് അപ്രാപ്യമായ ജീവിതരീതികള്‍ എന്നിവയൊക്കെ സമൂഹത്തിന്റെ പുരോഗതിയുടെയും ഉയര്‍ന്ന സാംസ്കാരികാവബോധത്തിന്റെയും അടയാളങ്ങളായി ഓരോ സിനിമകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടി നഗരങ്ങളില്‍ പുതിയ തൊഴിലുകളിലും വ്യവസായ സംരംഭങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നവര്‍, പരിഷ്കാരികളും സംസ്ക്കാരമുള്ളവരും പുരോഗമനവാദികളുമായി ചിത്രീകരിക്കപ്പെടുകയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തി പുതിയ പരിസരവും ജീവിത രീതികളുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സംസ്കാര വിഹീനരും അപരിഷ്കൃതരുമായി പരിഹസിക്കപ്പെടുകയും ചെയ്യുന്ന രീതി എല്ലാ ഭാഷാ ചിത്രങ്ങളിലും തുടര്‍ന്നിരുന്നതായി കാണാം. കര്‍ഷകര്‍, കാര്‍ഷികത്തൊഴിലാളികള്‍ തുടങ്ങി ഗ്രാമീണ പാശ്ചാത്തലമുള്ളവരെ സംസ്ക്കാരമില്ലാത്തവരായി അധിക്ഷേപിക്കുന്ന നഗരത്തിലെ പരിഷ്ക്കാരികള്‍ അക്കാലങ്ങളിലെ സിനിമകളില്‍ ധാരാളമായി കണ്ടെത്താനാവും. പില്‍ക്കാലത്ത് ദേശീയതയുടെയും രാഷ്ടനിര്‍മിതിയുടെയും കപട മുദ്രാവാക്യങ്ങള്‍, ഹിംസാത്മക ഹിന്ദുത്വ ദേശീയതയുടെ വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ചകാണാനാകും. മദര്‍ ഇന്ത്യ പോലുള്ള സിനിമകളില്‍ നിന്ന് റോജ, ബോംബെ, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളിലേക്കുള്ള യാത്രകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ പുതിയ വേഷങ്ങളണിയുന്നത് കാണാനാവും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 20, 2009 12:46 AM

2. prathap joseph has left a new comment on your post "ABLAZE":

great gupthan....



Posted by prathap joseph to കണ്ണേറ് at 19 December 2009 18:03

3. ഏ.ആര്‍. നജീം has left a new comment on your post "നമ്മുക്കു ചെറുക്കണ്ടേ............... ?":

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നമ്മുടെ മാതൃരാജ്യത്തെ മാറ്റിയെടുത്തത് ഇത്തരം വിളികള്‍ കൊണ്ട് തന്നെയാണെന്നോര്‍ക്കുക..

പക്ഷേ, ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ പോക്ക് എങ്ങോട്ട്.. ?
എതിര്‍ക്കപ്പെടേണ്ടത് തന്നെ.. പക്ഷേ എങ്ങിനെ...?



Posted by ഏ.ആര്‍. നജീം to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 11:15 AM

4. chithragupthan has left a new comment on your post "സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂ...":

ട്രൈനിനു തീവെച്ചെങ്കില്‍ അങ്ങനെ; ബോംബു വച്ചെങ്കില്‍ അങ്ങനെ- ഹിന്ദുവിനെ കൊല്ലുക -മതേതരത്വം വളരാന്‍!
പയ്യിനെ കൊല്ലുക- പുരോഗമനം വളരാന്‍!
വിഘടനവാദം വളര്‍ത്തുക-ലോകപൌരനാകാന്‍!
ഇതു പണ്ടായിരുന്നു. നമ്പൂതിരി എന്നു വാല്‍ വച്ചതുകൊണ്ട് ഹിന്ദുവാകില്ലെന്ന് ആറെസ്സെസ്സ് ഞങ്ങളെ പഠിപ്പിച്ചു- ഈ എമ്മെസ്സും. ഭാരതത്തെ ‘മാതൃഭൂമി’യായി കാണുന്നതാരോ അവന്‍ ഹിന്ദു.അല്ലാത്തവന്‍ ഏതു നമ്പൂരിയുമായ്ക്കോട്ടെ, ഇന്നാടിന്റെ ശത്രുവുമായി കൂട്ടു ചേരും- ഇന്നല്ലെങ്കില്‍ നാളെ.
പീഡിപ്പി ഇന്നും ‘സാമ്രാജ്യത്വവിരോധത്തിന്റെ’ പേരില്‍ ഇടതിനൊപ്പമാണല്ലോ? ധൈര്യമുണ്ടോ ഇടതന്മാര്‍ക്കു ഒരു പ്രാവശ്യം കൂടി പീഡിപ്പിയെക്കൂട്ടി തെരഞ്ഞെടുപ്പിനു നില്‍ക്കാന്‍?



Posted by chithragupthan to Prakash D Namboodiri at December 20, 2009 1:43 AM

5. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍,

അതിനോട് ചേർന്നു കിടക്കുന്ന സെസ്സ് നു പുറത്തുള്ള സ്ഥലം കണ്ടെത്തണം.

അങ്ങനെ കരാറില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? കരാറില്‍ ഇല്ലാത്ത ഒരു വ്യവസ്ഥ നടപ്പാക്കണമെന്ന് പറയുന്നത് നിയമ വിരുദ്ധമല്ലേ?

ടികോമിന്റെ ഇപ്പോഴത്തെ ഉദ്ദേശം അതാണ്. 12% ഭൂമി സെസിനു പുറത്ത് ഫ്രീ ഹോള്‍ഡായി കിട്ടണം. സെസിന്റെ പരിധിക്കു പുറത്താണെങ്കില്‍ ഫ്രീ ഹോള്‍ഡിന്റെ നിയമപരമായ വ്യാഖ്യാനം പ്രാവര്‍ത്തികമാക്കാം. എന്നു വച്ചാല്‍ വില്‍പ്പനയും നടത്താം. അതു തന്നെയാണീപ്പോഴത്തെ വിവദമുണ്ടാക്കാന്‍ കാരണം.

ഇതു പോലെ വളഞ്ഞ വഴിയിലൂടെ സ്വാര്‍ത്ഥ ലാഭം നോക്കുന്ന ടീകോമിനെ ഒഴിവാക്കുകയാണു വേണ്ടത്. ഫ്രീ ഹോള്‍ഡ് വിഷയത്തില്‍ നഷ്ടപരിഹാരം അവര്‍ക്ക് കിട്ടാനുള്ള സാധ്യത വിദൂരമാണ്.

ഫ്രീ ഹോള്‍ഡ് നിര്‍വചിച്ചില്ല എന്നായിരുന്നല്ലോ അങ്കിളിന്റെ പരാതി. സെസിനുള്ളിലെ ഫ്രീ ഹോള്‍ഡ് നിര്‍വചിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അത് വില്‍പ്പനാവകാശമില്ലാത്ത ഭൂമി എന്നു തന്നെയാണ്. അതില്‍ വ്യക്തതയില്ലെങ്കില്‍ അന്തിമ കരാറില്‍ അതിനു വ്യക്തത വരുത്തണം.

ആർട്ടിക്കിൽ 5.1 നു ഒരു കുഴപ്പവുമില്ല. അതിൽ പറയുന്ന ഭൂമിയിൽ നിന്നു വേണം 5.4 ൽ പറയുന്ന് ഫ്രീഹോൾഡ് ഭൂമി കണ്ടെത്തേണ്ടതെന്നു ധരിക്കുന്നതാണു പ്രശ്നം . 246 ഏക്കറിന്റെ 12% വേണം ഫ്രീഹോൾഡ്. 246 ഏക്കറിനകത്ത് ഫ്രീഹോൾഡ് കണ്ടെത്തിയാൽ പിന്നെ കിട്ടുന്ന ഫ്രീഹോൾഡ് 246 ന്റെ 12% ആകില്ല.

നമ്മള്‍ ഒന്നും ധരിക്കാന്‍ പോകേണ്ട. ഫ്രെയിം വര്‍ക് കരാറിലെ വ്യവസ്ഥ ഞാന്‍ മനസിലക്കിയതാണു മുകളില്‍ എഴുതിയത്. അത് ശരിയാണോ തെറ്റാണോ എന്ന് അങ്കിള്‍ ഇതു വരെ പറഞ്ഞില്ല.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 20, 2009 1:57 AM

6. സത has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

u said it again..



Posted by സത to chithrakaran:ചിത്രകാരന്‍ at December 20, 2009 1:00 AM

7. prathap joseph has left a new comment on your post "കാക്കയും കടലും":

ഹായ്...



Posted by prathap joseph to നല്ലഭൂമി at December 20, 2009 1:25 AM

8. suchand scs has left a new comment on your post "കല്ല്യാണ വിശേഷം":

ഇതിനാണോ ലവ്‌ ജിഹാദ്‌, ലവ്‌ ജിഹാദ്‌ ന്ന് പറേണത്‌ !!

അയ്യോ ടീച്ചറേ വടിയെടുക്കല്ലേ, ഞാനോട്യേ.. :-)



Posted by suchand scs to മിനിനര്‍മ്മം at December 20, 2009 12:21 AM

9. subair mohammed sadiqu (sm.sadique) has left a new comment on your post "നീലപ്പൊന്മാൻ":

കമന്റുകള്‍ നോക്കിയപ്പോ എല്ലാവരും നല്ലത് മാത്രം എന്ന് രേഖപെടുത്തിയിരിക്കുന്നു .എനിക്കും "നല്ലത്" തന്നെ ,എല്ലാ പടങ്ങളും .



Posted by subair mohammed sadiqu (sm.sadique) to ദൃശ്യശേഖരം at December 20, 2009 12:23 AM

10. ജനശക്തി has left a new comment on your post "കാലാവസ്ഥാ ഉച്ചകോടി പരാജയം; ചൂട് കുറയില്ല":

ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രതിരോധിധിക്കാന്‍ സര്‍വസമ്മതമായ ഒരു നിര്‍ദേശവും മുന്നോട്ട് വയ്ക്കാതെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടി പൂര്‍ണ പരാജയം. അവസാനഘട്ടത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു താല്‍ക്കാലിക ധാരണ തട്ടിക്കൂട്ടി 12 ദിവസത്തെ ഉച്ചകോടി അവസാനിച്ചു. നൂറിലേറെ രാജ്യങ്ങളെ മാറ്റിനിര്‍ത്തി, മുഖം രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടി വേദിയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. വികസ്വര-ദരിദ്ര രാജ്യങ്ങള്‍ ഇതിനെ ഏകപക്ഷീയവും ആത്മഹത്യാപരവുമെന്നാണ് വിശേഷിപ്പിച്ചത്. നിയമപരമായി നടടപ്പാക്കണമെന്നു ബാധ്യതയില്ലാത്ത വിഷയങ്ങളാണ് ധാരണയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ വ്യവസ്ഥകളൊന്നും ഉള്‍പ്പെടാത്ത ധാരണ അപ്രായോഗികമാകും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള ക്യോട്ടോ ഉടമ്പടിക്കു പകരമുള്ള കരാര്‍ 2010 മുതല്‍ തയ്യാറാക്കണമെന്ന വ്യവസ്ഥയും ഉപേക്ഷിച്ചു.



Posted by ജനശക്തി to ജാഗ്രത at December 20, 2009 1:42 AM

11. asmo has left a new comment on your post "സമയം":

sathyathindey manamulla kavitha.



Posted by asmo to kaleidoscope at December 19, 2009 12:19 PM

12. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍,

ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ പിടിച്ച് നമ്മളോ ടീകോമോ കേരള സര്‍ക്കാരോ തര്‍ക്കിക്കുന്നതില്‍ ഒരു കാര്യവുമില്ല. കാരണം അത് സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ അപ്രസക്തമാണ്. അത് എല്ലാവര്‍ക്കും അറിയാം. ഫ്രീ ഹോള്‍ഡിന്റെ ശരിയായ അര്‍ത്ഥത്തിലുള്ള ഭൂമി ലഭിക്കില്ല എന്ന് ടീകോമിനും അത് കൊടുക്കില്ല എന്ന് സര്‍ക്കാരിനും അറിയം.


അങ്ങനെയെങ്കിൽ ആർട്ടിക്കിൽ 5.4 നിലനിൽക്കുമോ. അത് പ്രാവർത്തികമാക്കിയാൽ സെസ്സ് നിയമത്തിനെതിരാവും എന്ന വാദം എത്രമാത്രം വാലിഡ് ആകും.

അത് നിയമ വിദഗ്ദ്ധര്‍ പറയേണ്ട കാര്യമാണ്.

അങ്കിള്‍ പറയുന്ന സാമാന്യ ബോധം തന്നെയാണെനിക്കും. ആ വകുപ്പ് നിലനില്‍ക്കുന്നതല്ലെങ്കില്‍ ടികോമിനു ഒരു കോടതിയില്‍ നിന്നും നഷ്ടപരിഹാരത്തിനര്‍ഹത കിട്ടില്ല. ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥക്കെതിരായി ഫ്രീ ഹോള്‍ഡ് ഭൂമി കിട്ടണം എന്ന് ടീകോം വാശിപിടിച്ചാല്‍ ഇന്‍ഡ്യയിലെ ഒരു നീതി ന്യായ കോടതിയും അതനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ജയന്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ ഐ റ്റി രംഗത്ത് നമ്മള്‍ അതിവേഗം മുന്നേറി കൊണ്ടിരിക്കുന്നു.അതു കൊണ്ട് ടീകോമിനെ ആശ്രയിക്കേണ്ട ഗതികേട് നമുക്കില്ല. കൊച്ചിക്ക് ചുറ്റുമായി പല ഐ റ്റി പാര്‍ക്കുകളും നമുക്ക് വികസിപ്പിക്കാം, വികസിപ്പിക്കുന്നും ഉണ്ട്. സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി ഏറ്റെടുത്ത 246 ഏക്കര്‍ സ്ഥലം നമുക്കുണ്ട്. ഭാഗ്യത്തിന്‌ അത് ടീകോമിനു വിട്ടു കൊടുത്തിട്ടും ഇല്ല. രെജിസ്റ്റ്രേഷന്‍ കഴിഞ്ഞിട്ടാണീ പ്രശ്നം കുത്തിപ്പൊക്കിയതെങ്കില്‍ നമ്മള്‍ ബുദ്ധിമുട്ടിലായേനെ.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 20, 2009 1:39 AM

13. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കളമശ്ശേരിയിലെ ബസ്":

സൂരജെ വളരെ രസകരവും ഭീതിജനകവുമാണ്‌ ഇവിടുത്തെ കാര്യങ്ങള്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കളമശേരി ബസ് കത്തിക്കല്‍ കേസിനെ സംബന്ധിച്ച് ഇന്നുണ്ടായ വിവദങ്ങളേല്ലാം 2005 ഇല്‍ ഉള്ളവയാണ്‌. ഈ വിവരങ്ങളെല്ലാം അന്നെ മാധ്യമങ്ങള്ക്കും അറിയാവുന്നവയായിരുന്നു. എന്നാല്‍ ജയില്‍ മോചിതനായ മദനി എല്‍.ഡി.എഫിന്‌ പരസ്യ പിന്‍തുണയുമായി രംഗത്തെത്തിയതിന്‌ ശേഷം മാത്രമാണ്‌ 2005 മുതലുള്ള തെളിവുകള്‍ മാധ്യമ്ങ്ങള്‍ കുത്തിപ്പൊക്കിയത്. അതായത് 2005 മുതല്‍ 2009 വരെ വിദഗ്തമായ മൌനം. മദനിക്ക് ജാമ്യം നിഷേധിക്കപ്പെട്റ്റ് ജയിലില്‍ കിടന്ന കാലഘട്ടത്തിലെല്ലാം മദനി മദനി മനുഷ്യാവകാശം എന്നൊക്കെപ്പറഞ്ഞ് വാവിട്റ്റ് കരഞ്ഞവര്‍ എന്തുകൊണ്ടാണ്‌ ഇത്രക്കും നിര്‍ണ്ണായക വിവരങ്ങള്‍ കുറേക്കാലം കാണാതെ പോയത് എന്നത് അത്ഭുതത്തോടെയേ നോക്കിക്കാണാനാകൂ.

ഇനി ബസ് കത്തിക്കലിലെക്ക് വന്നാല്‍ ഇവിടെ എസ്.എഫ്.ഐ മുതല്‍ എ.ബി.വി.പി വരെ ബസ് തല്ലിപ്പൊളിക്കുക കത്തിക്കുക കല്ലെറിയുക തുടങ്ങിയ ചെയ്യാറുണ്ട്. അതിന്‌ അവര്‍ക്ക് ന്യായീകരണവും ഉണ്ട്. ആരും അത് തീവ്രവാദമായി കാണാറില്ല. എന്നാല്‍ തെറ്റായ ഒരു കേസിന്റെ പേരില്‍ അന്യായമായി വിചാരണ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട മദനിയുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് സൂഫിയയുടെ നേതൃത്വത്തില്‍ ബസ് കത്തിച്ചു എന്ന് തന്നെ ഇരിക്കട്ടേ. കേരളത്തിലെ തീവ്രവാദ മാപിനികളില്‍ എങ്ങനെയാണ്‌ ഇത് തീവ്രവാദമായി റീഡ് ചെയ്യപ്പെടുന്നത്? കോയമ്പത്തൂര്‍ കേസിലെ വിധിയും ഹൈക്കോടതിയിലെ അപ്പീലും മദനിയുടെ നിരപരാധിത്വം ഉറപ്പിക്കുന്നു. അപ്പോള്‍ സ്റ്റേറ്റ് ചെയ്ത ഒരു വലിയ കുറ്റം ഒരു മനുഷ്യന്റെ 9 വര്‍ഷത്തെ കാരാഗൃഹത്തില്‍ കത്തിച്ച് കളയുന്നതിനെതിരെയുള്ള പ്രതിക്ഷേധം അതിനെ മാത്രം കേരളത്തിലെ മറ്റ് ബസ് കത്തിക്കലില്‍ നിന്ന് എങ്ങനെ മാറ്റി അളക്കപ്പെടുന്നു എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസിലാകും. ബസ് കത്തിക്കം പക്ഷെ കേരളത്തിലെ ബസ് കത്തിക്കണം അത് തീവ്രവാദമല്ല. പ്രതിക്ഷേധം മാത്രം. തമിഴ് നാട് ബസ് കത്തിച്ചാല്‍ അത് തീവ്രവാദമാകും



Posted by കിരണ്‍ തോമസ് തോമ്പില്‍ to അഭിപ്രായങ്ങള്‍ at Sat Dec 19, 10:34:00 AM PST

14. പാമരന്‍ has left a new comment on your post "കളമശ്ശേരിയിലെ ബസ്":

സല്യൂട്ട്.



Posted by പാമരന്‍ to അഭിപ്രായങ്ങള്‍ at Sat Dec 19, 10:37:00 AM PST

15. prathap joseph has left a new comment on your post "അസ്തമയം":

great again..



Posted by prathap joseph to നിഴല്‍ക്കൂത്ത് at 19 December 2009 11:53

16. സുനില്‍ കെ. ചെറിയാന്‍ has left a new comment on your post "ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ":

സന്തോഷം, പള്ളിക്കുളം. മമ്മൂക്കയുടെ കഥാപാത്രം 'കൈയ്യൊപ്പി'ല്‍ അഭിമുഖീകരിച്ച പ്രശ്നം ആത്മകഥാപരമായി പ്രതിപാദിക്കുന്ന എട്ടര കണ്ടിട്ട് ഏറെ നാളായി. സംവിധായകന്‍റെ പ്രതിസന്ധി, ഒളിച്ചോട്ടം, അയാളുടെ ഓര്‍മ്മകള്‍, ടര്‍ക്കിഷ് കുളിമുറികേളികള്‍, ഓര്‍മ്മയുണ്ട്.ഡോള്‍ചെ വീറ്റ (സ്വീറ്റ് ലൈഫ്) യെക്കുറിച്ച് ഒന്നു കൂടി: ഈ ചിത്രത്തിലെ ഒരു സീന്‍ എംടി-ഐ വി ശശി ചിത്രമായ 'അനുബന്ധ'ത്തില്‍ പുനരവതരിച്ചിട്ടുണ്ട്. ഫെല്ലിനിയുടെ ചിത്രത്തില്‍ നായകന്‍റെ അച്ഛന്‍ ബാറിലിരുന്ന് ഒരു യുവതിയുമായി സല്ലപിക്കുന്നതിനിടെ അവളെ രമിപ്പിക്കാനെന്നോണം നാണയം നെറ്റിമേല്‍ വച്ച് കളിപ്പിക്കുന്നു. 'അനുബന്ധ'ത്തില്‍ മമ്മൂട്ടിയും കുട്ടിയെ രസിപ്പിക്കാന്‍ ഇതേ നാണയ വിദ്യയാണ്, അനുകരിക്കുന്നത്.



Posted by സുനില്‍ കെ. ചെറിയാന്‍ to പ്രദക്ഷിണം at December 19, 2009 10:41 AM

17. പ്രിയ has left a new comment on your post "മറുപടി":

"അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ ... "

ഈ പറഞ്ഞത് ശരിയാണ്. പക്ഷെ രക്ഷപെടാന്‍ ഒരു വഴിയുമില്ലെന്ന് കുഞ്ഞിനെപ്പോഴാണ് ബോധ്യപ്പെടുക. ശ്രമിച്ചുനോക്കുമ്പോള്‍ മാത്രം അല്ലേ. ആ ശ്രമം ഏത് അളവ് വരെ എന്നതാണ് കുഞ്ഞിനറിയേണ്ടത്. മറിച്ചൊരു ഉപദേശം ഒരു പന്ത്രണ്ട് വയസുകാരിയുടെ മാനസികനിലയില്‍ ഉണ്ടാക്കുന്ന മാറ്റം എന്തെന്ന് ചിന്തിക്കാതിരിക്കാനാകുമോ വിനയ? പ്രതിരോധിക്കാതെ കീഴടങ്ങുക എന്ന ഒരു ചിന്താഗതി അറിയാതെ നാം പകര്‍ന്നു നല്‍കുകയായിരിക്കില്ലേ .ഇങ്ങനെ വരുന്ന ഒരു സാഹചര്യത്തില്‍ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം/ആവശ്യകത കുട്ടിക്കില്ലാതെയായിപോകില്ലേ?

കുഞ്ഞിന്റെ ജീവന്‍ തന്നെയാണ് വലുത്, ചാരിത്ര്യം എന്നതൊന്നും അല്ല. പക്ഷെ അതു കുട്ടിയെ മനസ്സിലാക്കികൊടുക്കേണ്ടത് ഇങ്ങനെയാണെന്ന് എനിക്കും തോന്നുന്നില്ല.



Posted by പ്രിയ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 12:13 PM

18. Mahesh Cheruthana/മഹി has left a new comment on your post "ഒരു ചോദ്യം ?????":

ശ്രീഭായി ,
സന്ദർശനത്തിനും കമന്റിനും സന്തോഷം !



Posted by Mahesh Cheruthana/മഹി to സുവര്‍ണ കേരളം at December 20, 2009 12:18 AM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ഈ പോസ്റ്റിന്റെ തുടര്‍ച്ചയായുള്ള ചിത്രകാരന്റെ പുതിയ പോസ്റ്റ് :സൂഫിയ-മദനി മെഗസീരിയല്‍ ?



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 1:17 AM

20. chithrakaran:ചിത്രകാരന്‍ has left a new comment on your post "കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്...":

നല്ല പോസ്റ്റ്.കേരളത്തിലും ഒരു ബിന്ദ്രന്‍‌വാലക്ക് സ്കോപ്പുണ്ടെന്ന് വിപ്ലവ പാര്‍ട്ടികള്‍ കണ്ടെത്തിയിരിക്കുന്നു! ചരിത്രം ആവര്‍ത്തിക്കാതിരിക്കുമോ ? ചിത്രകാരന്റെ പോസ്റ്റ്: സൂഫിയ-മദനി മെഗസീരിയല്‍ ?



Posted by chithrakaran:ചിത്രകാരന്‍ to വസ്തുതകള്‍ at December 20, 2009 12:51 AM

21. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

ശ്രീ,
വളരെ നന്ദി.
----------
എഴുത്തുകാരിച്ചേച്ചി,
വളരെ സന്തോഷം.
--------------
jyo,
ആരുടെ ജീവിതമാ സംഭവബഹുലമല്ലാത്തെ...?
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലാണെന്നു മാത്രം.
വളരെ നന്ദി.
-----------------------
മിനിച്ചേച്ചി,
വളരെ സന്തോഷമുണ്ട്.
-----------------
ബിന്ദുച്ചേച്ചി,
വളരെ നന്ദി.
---------
കുമാരേട്ടാ,
വന്നതിന് വളരെ സന്തോഷം.
----------------------
krishnakumar513,
വന്നതിന് വളരെ സന്തോഷം



Posted by വീ കെ to ചിന്നുവിന്റെ നാട് at 19/12/2009 23:07

Reply via email to