1. അപ്പൂട്ടന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ




Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ്‌ ഹൗസ് at December 24, 2009 9:43 AM

2. ശ്രീ has left a new comment on your post "നെടുവീര്‍പ്പുകള്‍!!":

നന്നായിട്ടുണ്ട്



Posted by ശ്രീ to കുട്ടപ്പചരിതം at 24 December 2009 06:08

3. JA has left a new comment on your post "തന്മാത്രയില്‍ നിന്ന് ആദ്യട്രാന്‍സിസ്റ്റര്‍":

ഒറ്റ തന്മാത്രയെ ട്രാന്‍സിസ്റ്ററാക്കി മാറ്റുന്നതില്‍ ഗവേഷകലോകം ആദ്യമായി വിജയിച്ചു. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. സ്വര്‍ണവുമായി സ്പര്‍ശിക്കുന്ന നിലയില്‍ ക്രമീകരിച്ചിട്ടുള്ള ബെന്‍സീന്‍ തന്മാത്രയെ, സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ അതേ സ്വഭാവമുള്ളതാക്കി മാറ്റാന്‍ സാധിച്ചതായി പുതിയ ലക്കം നേച്ചര്‍ വാരിക പറയുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:15 AM

4. 高級チェリー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

高級チェリーの冬は童貞卒業のシーズンです。童貞を食べたい女性達もウズウズしながら貴方との出会いを待っています。そんな女性達に童貞を捧げ、貴方もハッピーライフを送ってみませんか



Posted by 高級チェリー to പ്രതികരണവേദി at 24 December 2009 09:05

5. BALAJI K has left a new comment on your post "ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളി ബാലന് ...":

ചിത്രം വളരെ നന്നായിട്ടുണ്ട് ! മറുനാട്ടില്‍ ചെന്ന് പുരസ്‌കാരം നേടിയ ഈ കുട്ടി , സ്വധേശതിനെ വളരയേറെ അഭിമാനപ്പെടുത്തി എന്നുള്ള വിഷയം ആശ്വാസം നല്‍കുന്നു ! അഭിനന്ദനങള്‍ !



Posted by BALAJI K to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 23, 2009 9:51 PM

6. Kumar Neelakantan © has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

വന്നാ...? :( :(
ഇന്ദു ഇത്തവണ മത്സരവിവരം അറിഞ്ഞില്ലാന്നു കരുതി സമാധാനമായിട്ട് ഇരിക്കുകയായിരുന്നു.

നാളെ ഉണ്ണിയേശുവിന്റെ ജന്മദിനത്തിൽ.. സ്കോർഷീറ്റിന്റെ കാൽ‌വരിയിൽ എന്നെ കുരിശിലെറ്റാൻ തന്നെയാണ് ഉദ്ദേശം ല്ലേ?

ഗമ്പ്ലീറ്റ് ആൻസറും കിട്ടിയാ??



Posted by Kumar Neelakantan © to മലയാളഗാനശേഖരം at December 24, 2009 8:51 AM

7. അപ്പൂട്ടന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

ഈ പാട്ടും പരിഗണിക്കുമോ....

കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുംഭനോ വെറും ശുനകനോ.....


കനകം ലിസ്റ്റിൽ പെടാത്ത ഐറ്റം ആണെങ്കിലും സ്വർണ്ണത്തിന്റെ പര്യായം ആണല്ലൊ



Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ്‌ ഹൗസ് at December 24, 2009 9:40 AM

8. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഭ്രാന്തിളകിയ ചങ്ങലക്കണ്ണികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാര്‍ക്കും അറിയാവുന്നതും നിര്‍ബ്ബന്ധവുമായ ഒരു പ്രവര്‍ത്തിയെക്കുറിച്ച് മിണ്ടാന്‍ പാടില്ലെന്ന ധാരണ മാറിയേപറ്റൂ. അല്ലെങ്കില്‍പ്പിന്നെ ഇങ്ങനെ ചിന്തിയ്ക്കണം.



കൊട്ടോട്ടിക്കാരന്‍... , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 23 7:28 pm ന് പോസ്റ്റ് ചെയ്തത്

9. അപ്പൂട്ടന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

നേരത്തേ ആരെങ്കിലും പാടിയോ എന്നുറപ്പില്ല....

പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു

ആലാപനസ്റ്റൈൽ അനുസരിച്ച്‌
പോൻവേയീൽ മാണീക്കാച്ചായഴീഞ്ഞൂവീണൂ



Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ്‌ ഹൗസ് at December 24, 2009 9:50 AM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങള്‍":

ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഓരോന്നായി യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ അമരാന്‍ തുടങ്ങിയ കാലത്ത് തങ്ങളുടെ മതപരമായ സ്വത്വം അപകടത്തിലാണെന്ന ഭയം ഇസ്ലാംമത വിശ്വാസികളുടെ മനസ്സിനെ അലട്ടി. ക്രിസ്‌തുമതവിശ്വാസികളും വെള്ളക്കാരുമായ യജമാനന്‍മാരുടെ കീഴിലുള്ള അടിമത്ത ജീവിതം മാത്രമായിരുന്നില്ല കാരണം. യൂറോപ്പിലെ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളും ഇസ്ലാമിന്റെ ജീര്‍ണതയെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണങ്ങളും മുസ്ലിംമനസ്സുകളില്‍ ഭയാശങ്കളും സംശയങ്ങളും ഉണ്ടാക്കി. ഫ്രഞ്ച് ചിന്തകനും ഹിബ്രൂഭാഷാ പണ്ഡിതനുമായ മാക്സിം റോഡിന്‍സണ്‍ന്റെ അഭിപ്രായം ചരിത്രപരമായും മനഃശാസ്‌ത്രപരമായും പ്രസക്തമാണ്.

കോളണിവാഴ്‌ചയിലായ മുസ്ലിംലോകത്തിന്റെ അധഃസ്ഥാവസ്ഥ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ക്ക് ഇസ്ലാമിനെ തരംതാഴ്ത്തിക്കാണിച്ച് മതപ്രചാരണം നടത്താന്‍ അവസരം നല്‍കി. മതപരിവര്‍ത്തനകുരിശുയുദ്ധം (proselytizing crusade) ആരംഭിക്കുകയും വളരെ വേഗത്തില്‍ വ്യാപിപ്പിക്കുകയും ചെയ്‌തു. അന്നത്തെ കാലത്തെ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ക്രിസ്‌ത്യന്‍ മിഷണറിമാര്‍ യൂറോപ്പിലെ രാജ്യങ്ങളുടെ ശാസ്‌ത്രസാങ്കേതിക മുന്നേറ്റം ക്രിസ്‌തുമതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തുകയും മുസ്ലിംലോകത്തിന്റെ നഷ്ടങ്ങള്‍ക്ക് കാരണം ഇസ്ലാംമതമാണെന്ന് ഇകഴ്ത്തുകയും ചെയ്‌തു. ക്രിസ്‌തുമതം പ്രകൃത്യാ തന്നെ പുരോഗതിക്ക് അനുകൂലമാണെന്നും ഇസ്ലാംമതം സാംസ്കാരികവും വികാസപരവുമായ നിശ്ചലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മിഷണറിമാരുടെ പ്രചാരണം.

ക്രിസ്‌ത്യന്‍ മിഷണറിമാരുടെ ആത്മീയതലത്തിലുള്ള ആക്രമണവും കോളണി വാഴ്‌ച വരുത്തിയ ദുരവസ്ഥയും ഇസ്ലാമിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അനിവാര്യമാക്കി. കോളണിവാഴ്‌ചയോട് നാലു വിധത്തിലാണ് ഇസ്ലാം പ്രതികരിച്ചത്. ചെറുത്തുനില്പും വിശുദ്ധയുദ്ധവും നിഷ്‌ഫലമാണെന്ന് തോന്നിയ വിഭാഗം നിഷ്‌ക്രിയത്വത്തിലേക്കും നിസ്സഹകരണത്തിലേക്കും പിന്‍വലിഞ്ഞു.....

കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങളെക്കുറിച്ച് ഡോ.എന്‍.എം.മുഹമ്മദലി എഴുതുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 24, 2009 8:57 AM

11. ഭായി has left a new comment on your post "സൈബര്‍ പ്ലാന്‍(കവിത)":

രന്‍ചിത്ത്, അപാരം താങ്കളുടെ ഈ ചിന്തകള്‍!
ആധുനിക മനുസന്മാരെ മനോഹരമായി വരച്ചിരിക്കുന്നു ഇവിടെ!!

ങള് കരിംബുലിയാണ് ട്ടാ...



Posted by ഭായി to മണല്‍ക്കിനാവ്‌ at December 23, 2009 8:26 PM

12. ജനശക്തി has left a new comment on your post "മാധ്യമങ്ങള്‍ ന്യൂനപക്ഷ വിരുദ്ധത തിരുത്തണം":

ഭീകരവാദികളെന്ന് മുദ്രകുത്തി അബ്ദുള്‍നാസര്‍ മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും വേട്ടയാടുന്ന സമീപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തിരുത്തണമെന്ന് കവി കെ സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തെയാകെ വേട്ടയാടുംവിധമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം. മഅ്ദനി, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൈക്കൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനം കേരളസമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും സച്ചിദാനന്ദന്‍, ജോ ദയാല്‍, ഡോ. എ കെ രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at December 24, 2009 8:44 AM

13. കണ്ണനുണ്ണി has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

ജിക്കുസ് പറഞ്ഞതില്‍ നിന്നും ഒരു ചെറിയ കാര്യം മനസ്സില്‍ വന്നത് പറയട്ടെ.
സ്ചൂലുകളില്‍ ചെനു കുട്ടികളെ ഇതിന്റെ ഗൌരവം പറഞ്ഞു ബോധ്യമാക്കുന്ന ഒരു ക്യാമ്പൈന്‍ തുടങ്ങുന്നത് എത്ര മാത്രം പ്രാവര്തികമാണ്?

എന്തെന്നാല്‍ കുട്ടികള്‍ക്ക് മറ്റു കണക്കു കൂട്ടലുകള്‍ കൊണ്ട് വഴി തെറ്റി പോവാതെ ഇതിന്റെ ഗൌരവം മനസ്സിലാക്കുവാന്‍ കഴിയും. അവരില്‍ നിന്ന് അവരുട മാതാപിതാക്കളും അത് മനസ്സിലാക്കട്ടെ. ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്ന് തുടങ്ങിയാല്‍ പ്രശ്നം നേരിട്ട് ബാധിക്കുന്നവര്‍ എന്ന രീതിയില്‍ കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

കുട്ടികളിലൂടെ ജന ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മുന്നേറ്റം സാധ്യമാവില്ലേ.



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at December 24, 2009 9:24 AM

14. കാന്താരിക്കുട്ടി has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

മനുഷ്യത്വം എന്നതു മരവിച്ചു പോയവരോട് എന്തു പറയാൻ.ഈ കാറ്റഴിച്ചു വിടുന്നവനു നാളെയൊരു അപകടം പറ്റുമ്പോളെ അവനൊക്കെ പഠിക്കൂ.നമ്മുടെ കേരളം ഇപ്പോ ഇങ്ങനെയായിപ്പോയി.കേഴുക കേരളനാടേ.



Posted by കാന്താരിക്കുട്ടി to കുഞ്ഞന്‍സ്‌ ലോകം at December 24, 2009 7:06 AM

15. രഘുനാഥന്‍ has left a new comment on your post "ബ്ലോഗ്‌ അവാര്‍ഡ്‌ 2009 തട്ടിപ്പോ ?":

ബ്ലോഗ്‌ അവാര്‍ഡ് 2009 ഒരു നല്ല സംരംഭമാണ് . ബൂലോകം ഓണ്‍ലൈന് എല്ലാവിധ ആശംസകളും നേരുന്നു..



Posted by രഘുനാഥന്‍ to തോന്ന്യാശ്രമം at Wednesday, December 23, 2009

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നാലാം തൂണ് വില്‍പ്പനയ്ക്ക്":

'പണത്തിനു പകരം കവറേജ്' എന്ന അധാര്‍മികപ്രവൃത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട പ്രചാരണവേളയിലാണ് അരങ്ങേറിയത്. സംസ്ഥാന നിയമസഭകളിലേക്ക് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും അനുകൂലമായ മാധ്യമ കവറേജിനുവേണ്ടി വന്‍തോതില്‍ പണം ചെലവിട്ട സംഭവങ്ങളുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ ഈ ദുര്‍വിനിയോഗം ഉന്നതശീര്‍ഷരായ ചില മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ പരാതി പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും ഇതേപ്പറ്റി ഔപചാരിക അന്വേഷണം ആരംഭിക്കുകയുംചെയ്തു. എന്നിട്ടും മാധ്യമങ്ങള്‍തന്നെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍, ഹൈദരാബാദില്‍ പത്രവ്യവസായത്തിന്റെ ആഗോളസമ്മേളനത്തിന് തുടക്കംകുറിച്ച നാളില്‍ അപവാദത്തെക്കുറിച്ച് 'ദി ഹിന്ദു' ഒന്നാം പേജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ സൌകര്യപ്രദമായ ഏര്‍പ്പാടിന്റെ മൂടുപടം പൊഴിഞ്ഞുവീണു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 24, 2009 8:23 AM

17. ശ്രീ has left a new comment on your post "എന്തുകൊണ്ട് നമുക്ക് 'നോ' പറയാനാകുന്നില്ല??":

പ്രസക്തമായ ലേഖനം



Posted by ശ്രീ to ബാക്ക് ബെഞ്ച്‌ at December 24, 2009 8:27 AM

18. തറവാടി has left a new comment on your post "#$%@&*# ങ്ങ്":

ഗുപ്തന്‍,

ഒരു ഭാഷ എന്നത് കുറെ വാക്കുകളുടെ കൂട്ടമാണെങ്കിലും ആശയം കൈമാറാനായി അതുപയോഗപ്പെടുത്തുമ്പോള്‍ അര്‍ത്ഥം മാത്രമല്ല സന്ദര്‍ഭവും , ഉപയോഗിക്കുന്ന മീഡിയയുടെ ശൈലിയും,(ശക്തിയും), സമൂഹവമടക്കം ഉപയോഗിക്കുന്നവരുടെ സദാചാരബോധം പോലും സ്വാധീനിക്കുന്നുണ്ട് അതുകൊണ്ട് തന്നെയാണ് എന്റെ സദാചാരം ആ വാക്കിനെ മാറ്റിനിര്‍ത്തുന്നതും.

ചെറുപ്പകാലത്ത് ' ഉമ്മാ എന്തൊക്കെ സാമാനാ വാങ്ങിക്കേണ്ടത്? ' എന്നതിന്, ' ഒരു കിലോ പഞ്ചാര, ഒരുകിലോ ഉപ്പ്, ഒരു കെട്ട് പപ്പടം പിന്നെ...' എന്നാണുത്തരം ലഭിക്കുക.

ഇത്തയും , അളിയനും വിരുന്ന് വന്നതിന് ശേഷമാണ് ഞാന്‍ വീട്ടില്‍ വന്നതെങ്കില്‍ ' എന്ത് സാമാനാമ്മാ ഓല് (അവര്) കൊണ്ടുവന്നെ? ' എന്ന് ചോദിച്ചാല്‍ , ' ഞാന്‍ നോക്കീല്ല മേശപ്പുറത്തുണ്ട് നോക്കിക്കോ' എന്നായിരിക്കും എനിക്കുത്തരം ലഭിക്കുക.

കൊണ്ട് വന്നത് ഇഷ്ടമായില്ലെങ്കില്‍ . ' എന്ത് സാമാനാമ്മാ ദ് ' എന്ന് ചോദിച്ചാല്‍ , ' പൊടവിട്ന്ന് അനക്ക് വേണ്ടെങ്കില്‍ വേണ്ട് ഓള്‍ക്ക് കൊടുത്തോ ' ( ഇത്താക്ക് കൊടുത്തേക്ക് എന്ന നിഷേധമായിരിക്കും കിട്ടുക)

' എന്ത് സാമാനത്തിലെ വര്‍ത്താനാണ് ക്കാ ങ്ങള് പറേണത്? ' എന്ന് എന്റിക്കയോട് ഞാന്‍ ചോദിച്ചാല്‍ , എന്റെ ചെകിട് എപ്പോ അടിച്ചുപൊളിച്ചു എന്ന് ചോദിച്ചാ മതി ;)

കാര്യങ്ങള്‍ ഗുപ്തന് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

പറഞ്ഞുവന്നത്, വാക്കുകളുടെ സദാചാരം നിശചയിക്കുന്നതിന് അര്‍ത്ഥം മാത്രമല്ല മറ്റ് പലതുമുണ്ടെന്ന് പറയാനാണ്.

ഞാന്‍ പണ്ടും, ഇപ്പോഴും നാളേയും ബാര്‍ബര്‍ ഷോപ്പില്‍ പോകുമ്പോള്‍ വീട്ടുകാരോട് ' ഞാന്‍ മുടിവെട്ടാന്‍ പോകുവാണ് ട്ടോ ' എന്നാണ് പറയാറുള്ളത് :)

ഇത്തരം കാര്യങ്ങളില്‍ എത്ര ന്യായീകരിച്ചാലും അതൊരു വെറും തര്‍ക്കമായേ മാറൂ കാരണം സദാചാരം എന്നത് ഏറ്റവും റിലേറ്റീവ് ആയത് തന്നെ.

ഒരു കണ്ണിറുക്കലില്‍ നിന്നും വീണ്ടും വിശദീകരിക്കാന്‍ കാരണം വായിക്കുന്ന ചിലരെങ്കിലും എന്റെ നിലപാട് ഒരു റിഫ്ലെക്സ് ആക്ഷനില്‍ നിന്നും ഉണ്ടായതാണോ മാറിയോ എന്നതൊഴിവാക്കാനാണ് :)

താങ്കള്‍ രസത്തിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും ആ ലിങ്കിന് നന്ദി , ക്ഷ പിടിച്ചു ;)

ഒരു ഓ.ടി , തികച്ചും വ്യക്തിപരം:

മലയാളം ബ്ലോഗര്‍മാരില്‍ ഈഗോ ഇല്ലാത്തവരുടെ പേര് പറയൂ എന്നെന്നൊട് ആരെങ്കിലും ചോദിച്ചാല്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ , അതില്‍ ഒരു വിരല്‍ താങ്കളുടെ പേരായിരിക്കും എന്നാല്‍ എന്റെ പേരിന് ഒരു വിരലില്ല സത്യം :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:09 AM

Reply via email to