1. ശ്രീക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി അമേരിക്കയിലും റഷ്യയിലും പിന്നെ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും മോഹനന്‍ സാര്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനെ കുറിച്ച് പടിച്ച ശേഷം അമേരിക്കയുമൊത്ത് സംയുക്തപ്രസ്താവന ഇറക്കുന്നതായിരിക്കും.

വര്‍ഷാവസാനത്തിലെ ഈ മനോഹര ഹര്‍ത്താലിന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു. ജയ് ഹര്‍ത്താല്‍....



ശ്രീക്കുട്ടന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 9:30 am ന് പോസ്റ്റ് ചെയ്തത്

2. ജനശക്തി has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

"ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി ഒരു ഹര്‍ത്താല്‍ നടത്തുന്നത്‌ മനസ്സിലാക്കാം"

എന്ന് ജിജോ എഴുതിയല്ലോ. അപ്പോള്‍ ആ സമരരൂപത്തോട് ജിജോക്കും എതിര്‍പ്പില്ലെന്ന് തന്നെയല്ലേ അര്‍ഥം?

“സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാ‍രണം നടത്തുന്നു. കോടതികള്‍ ഇടപെട്ട് പണിമുടക്ക് നിരോധിക്കുകയും വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിരോധിക്കുകയും ബന്ദ് പോലുള്ള വിപുലമായ ബഹുജനപങ്കാളിത്തമുള്ള സമരമുറകള്‍ നിയമവിരുദ്ധമാക്കുകയും ചെയ്യുന്നു. നിക്ഷേപത്തിനും വ്യവസായവല്‍ക്കരണത്തിനും തടസ്സം തൊഴില്‍ സമരങ്ങളാണെന്ന് പ്രചരിപ്പിച്ച് തൊഴില്‍ത്തര്‍ക്ക നിയമങ്ങളും വ്യവസായബന്ധനിയമവും തൊഴിലാളികള്‍ക്കെതിരായി ഭേദഗതി ചെയ്യുന്നു. മൂലധന അദ്ധ്വാന ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്പാദനത്തിന്റെയും ഫൈനാന്‍സിംഗിന്റെയും സാര്‍വദേശീയവല്‍ക്കരണം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കുറഞ്ഞകൂലിയും അരക്ഷിതത്വവും രാഷ്‌ട്രീയ അടിച്ചമര്‍ത്തലുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. അത് ദേശീയ രാഷ്‌ട്രസമൂഹങ്ങളെ അപകടപ്പെടുത്തുന്നു. മൂലധനത്തിന്റെ ഈ ലാഭാര്‍ത്തമായ ആഗോളവല്‍ക്കരണപ്രക്രിയയെ അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ മറച്ചുപിടിക്കാനാണ് നവലിബറല്‍ ഭരണകൂടങ്ങള്‍ ആസൂത്രിത പരിപാടികളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാർൿസ് നിരീക്ഷിക്കുന്നതുപോലെ ലക്ഷ്യബോധത്തോടെ പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌ക്കരിച്ച് സാമൂഹ്യക്ഷേമപരമായ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സാമ്പത്തികാധിപത്യശക്തികള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന മുതലാളിത്തം ഇന്ന് അതിന്റെ പ്രത്യയശാസ്‌ത്ര ഉപകരണങ്ങളിലൂടെ സമൂഹത്തെ ആകെ അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പരമ്പരാഗതമായ എല്ലാവിധ പ്രതിരോധസംഘടകളെയും നിര്‍ജീവമാക്കി പുതിയ രീതിയിലുള്ള സാമൂഹ്യ അടിമത്തം ഘടനാപരമായി രൂപപ്പെടുത്തുകയുമാണ്.“
(രാഷ്ട്രീയവിരുദ്ധതയുടെ രാഷ്ട്രീയം)
(തുടരും)



Posted by ജനശക്തി to chithrakaran:ചിത്രകാരന്‍ at December 29, 2009 7:59 AM

3. നമ്മുടെ ബൂലോകം has left a new comment on your post "സൂപ്പര്‍താര ബ്ലോഗുകള്‍":

യാരിദ്‌,
www.mammootty.com
കുറച്ചു നാള്‍ മുന്‍പ് വരെ അങ്ങനെ യാണ് കാണിച്ചിരുന്നത് . ഇപ്പോള്‍ ആ പേജ് തന്നെ കാണുന്നില്ല എന്ന മെസ്സേജ്.
ഈ ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് തയ്യാറാക്കിയതാണ്. അതിനാല്‍ ആണ് മമ്മൂട്ടിയുടെ ബ്ലോഗിന്റെ header എടുക്കാനായത്.
ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തി ഈ ലേഖനം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു എന്നതെയുള്ളൂ.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at December 29, 2009 8:50 AM

4. Josh has left a new comment on your post "സൂപ്പര്‍താര ബ്ലോഗുകള്‍":

ലാലേട്ടനെ കുറിച്ച് നന്നൈട്ടു ഇടാം കേട്ടോ...മമമൂടിയെ കുറിച്ച് ആര്‍ക്കു കേള്‍ക്കണം.....



Posted by Josh to നമ്മുടെ ബൂലോകം at December 29, 2009 9:09 AM

5. യാരിദ്‌|~|Yarid has left a new comment on your post "സൂപ്പര്‍താര ബ്ലോഗുകള്‍":

മമ്മൂട്ടീയുടെ റിപ്പോർട്ടഡ് അറ്റാക്ക് സൈറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന ബ്ലോഗിന്റെയൊ സൈറ്റിന്റെയൊ ലിങ്കൊന്ന് തരാൻ സാധിക്കുമൊ?



Posted by യാരിദ്‌|~|Yarid to നമ്മുടെ ബൂലോകം at December 29, 2009 8:32 AM

6. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ഇതാ ഒരു തട്ടിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വൈറ്റ്കോളർ സംസ്ക്കാരത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ശപ്പന്മാർ നിറഞ്ഞ ഈനാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും.തീർച്ച!!!

:)



Baiju Elikkattoor , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 28 8:15 pm ന് പോസ്റ്റ് ചെയ്തത്

7. dotcompals has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

ഹര്‍ ത്താല്‍ നടത്താം ! എന്തിനാണോ അത് നടത്തുനത് അതിനോട് യോജിക്കുന്നവര്‍ക്ക് വീട്ടിനുള്ളില്‍ തന്നെ ഇരിക്കാം, പ്രതിഷേധിക്കാം, പക്ഷെ ആരും ജോലിക്ക് പോകരുത്, നാട് മുഴുവന്‍ സ്തംഭിപ്പിക്കണം എന്നോന്നും പറയാന്‍ എവനും അധികാരവും അവകാശവും ഇല്ല, അത് അനുവദിക്കുകയുമരുത്. കോടതി ബന്ദ് നിര്ത്തലാക്കിയപ്പോള്‍ അതിനെ തന്നെ ഹര്ത്താല്‍ എന്നു പറഞ്ഞ് നടത്താന്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ, നിങ്ങള്‍ക്ക് നാണമില്ലെ ഇങ്ങിനെ പൊതു ജനങ്ങളെ പറ്റിക്കാന്‍ !



Posted by dotcompals to chithrakaran:ചിത്രകാരന്‍ at December 29, 2009 9:49 AM

8. ജനശക്തി has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

പ്രസക്തമായ മറ്റൊരു ലേഖനം (Distortion of democracy) ഇവിടെ

അതില്‍ നിന്നും പ്രസക്തമായ ഒരു ഭാഗം മാത്രം കോട്ട് ചെയ്യുന്നു.

In a bandh called for an issue which affects the lives of millions of people, say a savage hike in the price of foodgrains in the public distribution system, it is possible t hat some people will be inconvenienced if the transport workers respond to the call, or employees of a public utility do not work. This is seen as an infringement of the rights of the persons concerned and gets translated into the bandh itself being decl ared as not just illegal but also unconstitutional. By the same logic, a strike called by a majority of workers can be considered an infringement of the right to work of the minority and illegalised.

Next the target would be public demonstrations. In fact the Calcutta High Court is hearing a petition to curtail street demonstrations. More recently, the Delhi High Court has asked the government to implement guidelines on holding demonstrations and ral lies in public places

ഇതിന്റെ പോക്ക് എങ്ങോട്ടായിരിക്കും എന്ന് പറയേണ്ടല്ലോ. ഒരു തരത്തിലുള്ള പ്രതിഷേധവുമില്ലാത്ത വിധേയന്മാരായി ‘ജനം’ കഴിഞ്ഞുകൊള്ളണം എന്നു തന്നെ.

മറ്റൊന്ന്, എത്രയോ സമരങ്ങളിലൂടെയും, പ്രതിഷേധങ്ങളിലൂടെയും ഒക്കെയാണ് നാം ഇന്നനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ നേടിയിട്ടുള്ളത്.

എത്രയോ ജനവിരുദ്ധനയങ്ങളെയും നടപടികളെയും ഒക്കെ തിരുത്തിക്കുവാന്‍ ബന്ദുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്ന ചരിത്രപാഠം മറക്കുന്നതും ശരിയല്ല.



Posted by ജനശക്തി to chithrakaran:ചിത്രകാരന്‍ at December 29, 2009 8:00 AM

9. ഷിജു | the-friend has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

വിലക്കയറ്റത്തിനെതിരേ ഇന്ന് വീണ്ടും ഹർത്താലാണേ !!!!

ഇതുകഴിയുമ്പോൾ സാധനങ്ങൾക്കൊക്കെ വില കുറയുമായിരിക്കും .
എന്തായാലും ഞ്ങ്ങടെ നാട്ടിൽ ഒരു മനുഷ്യൻ പോലും വീടിനു പുറത്തിറങ്ങാതെ ഹർത്താൽ ആഘോഷിക്കുന്നുണ്ട് :)



Posted by ഷിജു | the-friend to കുഞ്ഞന്‍സ്‌ ലോകം at December 29, 2009 7:17 AM

10. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഇതാ ഒരു തട്ടിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് ഹലാലായ തട്ടിപ്പ്..!!



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 28 6:46 pm ന് പോസ്റ്റ് ചെയ്തത്

11. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഇത് കോടതിക്കഥകള്‍ (എട്ടു)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആവശ്യക്കാരന് അവകാശമില്ലെന്നാണോ...?



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 28 6:53 pm ന് പോസ്റ്റ് ചെയ്തത്

12. കണ്ണനുണ്ണി has left a new comment on your post "ചിലതു്, ചിലതു മാത്രം...":

ഈ പ്രതീക്ഷയല്ലേ ചേച്ചി ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്....
അത് കൊണ്ട്...വരവേല്‍ക്കാം ..... പുതുവര്‍ഷത്തെ..പ്രതീക്ഷയോടെ..



Posted by കണ്ണനുണ്ണി to എഴുത്തോല at December 29, 2009 8:32 AM

13. അനാഗതശ്മശ്രു has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

thiwaariye varachchathaarunno?
deerghdarSanam cheyyum kaartooNistE...



Posted by അനാഗതശ്മശ്രു to കേരള ഹ ഹ ഹ ! at December 29, 2009 8:44 AM

14. Anonymous has left a new comment on your post "തിരിച്ചറിവിലേക്ക് നീങ്ങുന്ന ഇസ്ലാം സമൂ‍ഹം...":

പിഡിപി-ഡിഫി സഖ്യം‌‌ മുത്തലിക്കിനോട് ചോദിച്ചിട്ടാണാവോ ഫ്രാഞ്ചൈസി തുടങ്ങിയത് :-)



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at December 28, 2009 11:38 PM

15. അരുണ്‍  has left a new comment on your post "ആശയക്കുഴപ്പങ്ങള്‍ ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ à´µ...":

എവിടെ വെച്ചോ ഒപ്പം കൂടിയവര്‍
ഏതു സ്റ്റോപ്പില്‍ നിന്നെന്നു പോലുമറിയില്ല.

അറിയാതെ പോകുന്നത് എന്തെല്ലാമാണല്ലേ...??



Posted by അരുണ്‍  to കവിതയുടെ മഴക്കാലം at 7:06 PM

16. പ്രയാണ്‍ has left a new comment on your post "ചിലതു്, ചിലതു മാത്രം...":

കേസെറാ സെറാ............നമുക്ക് ചെയ്യാന്‍ പറ്റുന്നതൊന്നെയുള്ളു.......... 2010നു ഇതിലും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ആശംസ നേരുക..........അപ്പോഴ്ല്ലെ 2009വല്യെ കുഴപ്പമുണ്ടായിരുന്നില്ലെന്ന് പറയാന്‍ പറ്റു..........പുതുവര്‍ഷാശംസകള്‍....:)



Posted by പ്രയാണ്‍ to എഴുത്തോല at December 29, 2009 9:39 AM

17. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "രാവുണ്ണിക്കവി മുതൽ കാവ്യ വരെ..":

ആരുഷീ,
കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ദേശാടനത്തിലായിരുന്നതിനാലും അവിടങ്ങളിലെ കഫേകളിലൊന്നും നമ്മുടെ മലയാളം കണ്ടുകിട്ടാനില്ലാത്തതിനാലും‍ ബ്ലോഗുലകത്തിലെ വര്‍ത്തമാനങ്ങള്‍ അറിയാന്‍ വൈകി.
ആശംസകള്‍‍ക്ക് നന്ദി.പുതിയൊരു പത്രത്തില്‍ തിങ്കളാഴ്ചക്കോളമെഴുത്ത് തുടര്‍ച്ചയായി അഞ്ചു വര്‍ഷം നടത്തിയ മുന്‍പരിചയമുണ്ടു.അത് തൂലികാനാമത്തിലായിരുന്നു എന്നു മാത്രം.ബാക്കി സസ്പെന്‍സിലിരിക്കട്ടെ....
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരുപത്രം ഇങ്ങനെയൊരു ആഴ്ചക്കോളമെഴുതണമെന്നു പറഞ്ഞപ്പോളാണു ഈ വഴിയെ വീണ്ടും വരുന്നത്.പക്ഷേ എന്തുചെയ്യാം, റോഡില്‍ നിറയെ ഇപ്പോഴേ ബ്ലോക്കുണ്ടു...കാലം മാറിക്കൊണ്ടിരിക്കുകയാണെല്ലോ.



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Tuesday, December 29, 2009

18. Patchikutty has left a new comment on your post "ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭ...":

adhehathe kurichu കേട്ടിട്ടുണ്ട് എങ്കിലും വിശദമായി അറിയാന്‍ എപ്പോഴാണ് കഴിഞ്ഞത്.othiri നാള്‍ കൂടി ബ്ലോഗ്‌ vayikkan വന്നതാണ്‌...നല്ല വായന thanne കിട്ടി. നന്ദി bindu



Posted by Patchikutty to മനസ്സിന്റെ യാത്ര at December 29, 2009 9:16 AM

19. ayoob has left a new comment on your post "നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും":

ഞാന്‍ MCSE പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്തിയാണ് MCSA വരെ ഉള്ള പരീക്ഷകള്‍ എഴുതി എനിക്ക് ഒരു BIODATA or CV ആക്കനമെന്നുന്ദ് സാര്‍ എനിക്ക് ഒരു കോപ്പി അയക്കണമെന്ന് അപേക്ഷിക്കുന്നു [email protected] ഇതാണ് എന്റെ മെയില്‍ id . കൂടാതെ IT സംബന്ധമായ ജോലി കിട്ടാന്‍ സഹായിക്കുന്ന website ന്‍റെ പേരും

thank you



Posted by ayoob to ഐ.ടി നെറ്റ്വര്‍ക്ക്‌ at December 29, 2009 5:50 AM

20. കുഞ്ഞൻ has left a new comment on your post "ഘടികാര മാളിക..!":

ബഹ്‌റൈനിലെ പ്രശസ്തമായ ക്ലോക്ക് റൌണ്ടൌബട്ട്, ദേശിയ ദിനത്തിൽ ദീപാലങ്കാരത്തിൽ കുളിച്ചു നിന്നപ്പോൾ..



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at December 29, 2009 7:12 AM

21. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ മാഷെ.... ഇത്തിരി കഴിക്കുന്നെ കൂട്ടത്തില്‍ ആണെങ്കില്‍ രണ്ടു കിലോ ബ്രൊഇലെര് ചിക്കനും ഒരു കുപ്പിയും ഇന്നേ മേടിച്ചു വെചോളുട്ടോ.. :)
നല്ല തിരക്കായിരിക്കും ഇന്ന് bevco യുടെ മുന്നില്‍ അല്ലെ ?

ഹാപ്പി ഹര്‍ത്താല്‍...



കണ്ണനുണ്ണി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 8:35 am ന് പോസ്റ്റ് ചെയ്തത്

22. ജനശക്തി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രസക്തമായ ഒരു വാര്‍ത്ത ഇവിടെ ഇടുന്നു അനില്‍..

കര്‍ണാടകത്തില്‍ അരിവില 42 രൂപ
കെ ടി ശശി
ബംഗളൂരു: വിലക്കയറ്റത്തിന്റെ പേരില്‍ കേരളത്തില്‍ ചൊവ്വാഴ്ച ബിജെപി-ബിഎംഎസ് ഹര്‍ത്താല്‍ നടത്തുമ്പോള്‍ സ്വന്തം ഭരണത്തിലുള്ള കര്‍ണാടകത്തില്‍ അരിക്ക് 42 രൂപ. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും പൊള്ളുന്ന വില. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും കാര്യമായ ഒരാശ്വാസ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കര്‍ണാടകത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന പച്ചരിക്ക് ബംഗളൂരു നഗരത്തില്‍ കിലോക്ക് 42 രൂപയാണ്. പഞ്ചസാര, മൈദ, മുളക്, മല്ലി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും കേരളത്തിലേതിനേക്കാള്‍ വിലയാണ്. ചെറിയ ഉള്ളിക്ക് വില ഇരട്ടിയോളവും. പേരിനു മാത്രമുള്ള പൊതുവിതരണ സംവിധാനംപോലും തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്താണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതിയനുസരിച്ച് മൂന്നു രൂപ നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. ഒരു രൂപ സബ്സിഡി നല്‍കി ഇതു രണ്ടു രൂപയ്ക്ക് പട്ടിണിപ്പാവങ്ങള്‍ക്ക് നിഷ്പ്രയാസം നല്‍കാവുന്നതേയുള്ളൂ. അതിനുപോലും ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാ കുടുംബത്തിനും റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഇവ തിരിച്ചുവാങ്ങി. ഫോട്ടോ പതിച്ചശേഷം വീണ്ടും നല്‍കുമെന്നാണ് വിശദീകരണം. എപ്പോള്‍ നല്‍കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. 2009ലെ ദാരിദ്യ്ര സൂചികപ്രകാരം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് കര്‍ണാടകത്തിന്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശാണ് ഏറ്റവും പിന്നില്‍. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യക്കൊപ്പമാണ് മധ്യപ്രദേശിന്റ സ്ഥാനം. തൊട്ടടുത്ത് ബിജെപിതന്നെ ഭരിക്കുന്ന ഗുജറാത്തുണ്ട്. കേരളമാകട്ടെ ഭക്ഷ്യസുഭിക്ഷ സംസ്ഥാനമായ പഞ്ചാബിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ്. (ദേശാഭിമാനി 291209)



ജനശക്തി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 8:38 am ന് പോസ്റ്റ് ചെയ്തത്

23. デリバリーホスト has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

男性との甘い一時が奥様達には必要になっております。刺激のない私生活はとても辛く、ココロもカラダもストレスが堪る一方、そんな中にデリバリーホストに癒しを求めている奥様、セレブ女性は大変増えてきており、男性の方が不足状態です。女性達の癒しとなる仕事をあなた様も一度体験してみてはいかがでしょうか



Posted by デリバリーホスト to പ്രതികരണവേദി at 29 December 2009 09:16

Reply via email to