1. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദി ദൈവവിശ്വാസിയാകുമോ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ശ്രീ,

വലിപ്പം, ശക്തി, വ്യാപ്തി അതേ പ്രകാരം പരമാമായ ശാന്തി ഇതൊക്കെ മനുഷ്യരായ നമ്മുക്ക് സുപ്രാധാനം തന്നെയല്ലേ. നാം വാക്കുകളുടെ അടിമായി പോകുന്നുവെന്നോ വാക്കുകളില്‍ മാത്രമായി അവശേഷിക്കുന്ന വല്ലതുമുണ്ടോ.

നമ്മുടെ ചിന്തകള്‍ വാക്കുകളിലുടക്കി നില്‍ക്കരുതെന്നും വാക്കുകളെ ഭേദിച്ച് പോകാന്‍ നമ്മുടെ വിചാരത്തിന് കഴിയണമെന്നും പറയുമ്പോള്‍ എനിക്കത് മനസ്സിലാക്കാന്‍ കഴിയുന്നു. അതൊരു പക്ഷെ താങ്കള്‍ മനസ്സിലാക്കിയത് തന്നെയാകണം എന്നില്ല. പലയുക്തിവാദികളുടെയും ചിന്തകള്‍ വാക്കുകളില്‍ അവശ്യത്തിലധികം ഉടക്കിയതുകൊണ്ടാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരിഹാസ്യമായ ചോദ്യങ്ങളവരുതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഭാരതീയ തത്വചിന്തമനസ്സിലാക്കാന്‍ ജീവിതം ഉഴിഞ്ഞ് വെക്കണം എന്ന് പറയാന്‍ കാരണം. താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഖുര്‍ആന്‍ ഏതൊരു മനുഷ്യനും പാമരനും പണ്ഡിതനും മനസ്സിലാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പണ്ഡിതന് അവന്റെ പാണ്ഡിത്യമനുസരിച്ച് തന്റെ ചിന്തകളെ വികസിപ്പിക്കാം എന്നത് നേര്. എന്നാല്‍ പണ്ഡിതനേ അത് മനസ്സിലാകൂ എന്നില്ല. ആത്മാവിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും ചിലധാരണകള്‍ നമ്മുക്ക് വേണ്ടതുണ്ട്. അത് ഗഹനമാക്കിയെ ഉള്‍ക്കൊള്ളാനാകൂ എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ക്കുള്ള ദര്‍ശനമെന്നതിലുപരി, പണ്ഡിതന്‍മാര്‍ക്ക് മാത്രം സംവദിക്കാന്‍ കഴിയുന്ന ഒരു സംവിധാനമായി മാറും.

ഖുര്‍ആന് തര്‍ക്കങ്ങളില്ലാതെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ കഴിയും എന്ന് തന്നെയാണ് ഉത്തരം. ശ്രീയും അദ്ദേഹത്തെപോലുള്ള ഇസ്‌ലാമിനെ ശ്രദ്ധിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഇസ്‌ലാമിന് ഒരോ രാജ്യത്തിനും ഓരോ പതിപ്പില്ല. എന്നാല്‍ എല്ലായിടത്തും ഒരേ പോലുള്ള ഏതാനും പതിപ്പുകളുണ്ട്. അത്ഭുതമെന്നേ പറയേണ്ടൂ എല്ലാ രാജ്യങ്ങളിലും അത് ഏറെകുറെ സമാനമാണ്. അതിലൊരു വിഭാഗം അക്ഷരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നവരാണ്. ചിലര്‍ അക്ഷരങ്ങളെക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ചിലരാകട്ടെ ഇസ്‌ലാം ഉദ്ദേശിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട് അതിന് പ്രാധാന്യം നല്‍കും. ഖുര്‍ആനും പ്രവാചകചര്യയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമെന്ന് എല്ലാവരും പറയുമെങ്കിലും. അതില്‍ തന്നെ പണ്ഡിതന്‍മാര്‍ അവര്‍ക്ക് നല്‍കിയ വിശദീകരണമാണ് പരമപ്രാധാനം എന്ന് ചിലര്‍ കരുതുന്നു. കേരളത്തിലും ലോകത്തെവിടെയും വിവിധവിഭാഗങ്ങളില്‍ ഇതേ പാറ്റേണുകള്‍ കാണാന്‍ കഴിയും. ഒരു ഉദാഹരണത്തിന് ഇന്ന് മറ്റൊരു ബ്ലോഗില്‍ നടന്ന ചര്‍ച ശ്രദ്ധിക്കുക. ഇവിടെ ഞാനുമായി സംവാദത്തിലേര്‍പ്പെടുന്ന സഹോദരന്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച അക്ഷരങ്ങളില്‍ വിചാരം തട്ടിനിന്നതിന് ഉദാഹരണമാണ്. വിഷയമിതാണ്, വെള്ളിയാഴ്ച മുസ്‌ലിം സമുഹത്തിന് ഒരു ദിനം നിശ്ചയിച്ചിരിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ മതം പഠിപ്പിക്കാനും അവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമാര്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് എന്ന് മനസ്സിലാകുന്ന കൂട്ടത്തിലാണ് ഞാന്‍. അതിനുപകരിക്കണമെങ്കില്‍ ആളുകളെ അഭിമുഖീകരിച്ചുള്ള ഉല്‍ബോധനം അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം. എന്നാല്‍ എന്നെ ഇക്കാര്യത്തില്‍ തിരുത്താന്‍ വന്ന സഹോദരന്‍ ചിന്തിക്കുന്നത്. നബി പ്രസ്തുത കര്‍മം നടത്തിയത് അറബിയിലാണ് അതുകൊണ്ട് ആ ഉല്‍ബോധനം അറബിയിലായിരിക്കണം. പ്രസംഗം മലയാളത്തിലാക്കുകയല്ല വേണ്ടത്; പ്രസംഗം മനസ്സിലാക്കണമെന്നുള്ളവര്‍ അറബി പഠിക്കുകയാണ് എന്നാണ് പ്രസ്തുത സുഹൃത്ത ആവശ്യപ്പെടുന്നത്. ഇതിവിടെ വിശദീകരിക്കാന്‍ കാരണം മുസ്‌ലിംകളല്ലാത്ത സുഹൃത്തുകളുടെ വലിയ ഒരു തെറ്റദ്ധാരണ തിരുത്തുന്നതിന് വേണ്ടിയാണ്. ഖുര്‍ആന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമല്ല ഈ ശണ്ഠക്ക് കാരണം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 2 8:47 pm ന് പോസ്റ്റ് ചെയ്തത്

2. ഏ.ആര്‍. നജീം has left a new comment on your post "അവള്‍ (മിനിക്കഥ )":

വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ,ഒന്നു ചിരിക്കാന്‍ കഴിയുമോയെന്ന് ഞാന്‍
ഇപ്പോഴും മോഹിക്കുന്നൂ.



Posted by ഏ.ആര്‍. നജീം to പാഠഭേദം at February 2, 2010 6:35 PM

3. മുക്കുവന്‍ has left a new comment on your post "കൃഷിയിടങ്ങള്‍ മായുന്നു; ഒടുങ്ങാം മഹാനഗരങ്ങളില്‍":

as long as the farmer is not getting enough returns for his effort, they are going to convert those land to other works... so better find a way to get some returns for those poor people!!



Posted by മുക്കുവന്‍ to വര്‍ക്കേഴ്സ് ഫോറം at February 2, 2010 8:19 PM

4. അരുണ്‍ / Arun has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള നല്ലൊരു പോസ്റ്റ്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍
ഇവിടെ



Posted by അരുണ്‍ / Arun to രാജീവ്‌ ചേലനാട്ട്‌ at February 2, 2010 7:51 PM

5. SUNIL has left a new comment on your post "ഗള്‍ഫുകാരന്റെ വിധി":

പാവം ഭാര്യയെ പറ്റിക്കല്ലേ ഇഷ്ടാ...



Posted by SUNIL to യാത്രകള്‍- അനുഭവങ്ങള്‍ at February 2, 2010 6:05 PM

6. അനിൽ@ബ്ലൊഗ് has left a new comment on your post "അവള്‍ (മിനിക്കഥ )":

ഉം...
സൂക്ഷിച്ച് നോക്ക് ,നജീം.
എല്ലാ മുഖങ്ങളിലും ആ ഛായ കാണാം.



Posted by അനിൽ@ബ്ലൊഗ് to പാഠഭേദം at February 2, 2010 6:51 PM

7. Anonymous has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

thatsmalayalam സൈറ്റില്‍ സത്യന്‍ എന്ന പേരില്‍ ഒരാള്‍ സ്ഥിരം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരെ എഴുതുന്നുണ്ട്.അതേ വാചകങ്ങള്‍ കോപ്പിയടിച്ചാണ് ജോര്‍ജ് ജോസഫ്‌ തന്റെ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്.ഇതില്‍ നായര്‍ സ്ത്രീകളാണെന്ന് മാത്രം.എനിക്ക് തോന്നുന്നു ജോര്‍ജ് ജോസഫ്‌ എന്ന പേരും ആ ഫോട്ടോയുമേല്ലാം ഫേക്ക് ആയിരിക്കുമെന്ന്.ഇപ്പോള്‍ ആ ഫോട്ടോയും കാണാനില്ല.ഇത് സത്യന്റെ കമെന്റുകള്‍ വായിച്ച് കുരു പൊട്ടിയ ആരോ ആണെന്ന് തോന്നുന്നു.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at February 2, 2010 7:50 PM

8. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷേ
കോപ്പി ചെയ്ത കോഡില്‍ var nMaxPosts = 15 ഈ സ്ഥാനത്ത് 15 ന് പകരം 14 കൊടുത്താല്‍ മതി ശരിയാകും..വേറൊന്നും മാറ്റരുത് 15 മാറ്റി 14 ആക്കുക അത്ര മാത്രം ചെയ്താല്‍ മതി സ്ക്രോള്‍ ചെയ്യും



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 9:41:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

9. Echmu Kutty has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയിൽ നിന്ന് എടുത്ത് കളയണമെന്ന് പറഞ്ഞ് ഇമ്മിണി വലിയൊരു വക്കീലായ നരിമാൻ കേസ് കൊടുത്തിട്ടില്ലേ സുപ്രീം കോടതിയിൽ?
വിധി വരുന്നത് വരെ സമയമുണ്ടാവുമായിരിയ്ക്കും.

നമുക്ക് ആശിയ്ക്കാം.



Posted by Echmu Kutty to തൃശൂര്‍ വിശേഷങ്ങള്‍ at Tuesday, February 02, 2010 6:14:00 PM

10. ഒഴാക്കന്‍. has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

"ജീവിതത്തിന്‍ കുത്തൊഴുക്കില്‍ പെട്ടു സ്നേഹബന്ധങ്ങള്‍ പോയി മറയുംപോളും

സ്നേഹത്തിന്‍റെ ഒരിറ്റു നാമ്പുകള്‍ തന്നു ജീവിതത്തിലേക്ക് എന്നെ കയ്യ് പിടിച്ചുയര്‍ത്തിയ വെള്ളരിപ്രാവേ.

നിനക്കായ്‌ ഞാന്‍ എന്‍റെ ഹൃദയ കവാടം തുറന്നിടുന്നു... നിന്‍റെ വരവിനായി കാത്തിരിക്കുന്നു"

പലോപ്പോളായി ഞാന്‍ എഴുതിയ ( എനിക്കുവേണ്ടിയും അല്ലാതെയും ) ഒരു സ്നേഹ കത്തിലെ ശകലം ആണിത്.. ആ എന്നിട്ടും ഞാന്‍ ഇപ്പോളും ഒറ്റയാന്‍. പ്രണയം ഇങ്ങനെയും ആവാം ,,,, ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ,,,,, എന്തിനോക്കയോ വേണ്ടി,,,,,

അയ്യോ ഞാന്‍ ഒരു നിരാശ കാമുകന്‍ ഒന്നും അല്ലെ ചുമ്മാ പറഞ്ഞതാ!!!



Posted by ഒഴാക്കന്‍. to പോങ്ങുമ്മൂടന്‍ at February 2, 2010 8:12 PM

11. അനിൽ@ബ്ലൊഗ് has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

തൃശ്ശൂര്‍ക്ക് ഇറങ്ങാന്‍ സമയം കിട്ടാറില്ല, ഇനി മാര്‍ച്ച് കഴിയാതെ കിട്ടുന്ന് തോന്നുന്നും ഇല്ല.
:)

കുറച്ച് ഫോട്ടോകളൂടെ ഇട്ട് ആ കുറവ് പരിഹരിക്ക് ചേച്ചീ.



Posted by അനിൽ@ബ്ലൊഗ് to എഴുത്തോല at February 2, 2010 9:47 PM

12. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേര്‍ഡ്പ്രസിനെക്കുറിച്ച് മനസ്സിലാക്കാനായാണ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞത്,താങ്കളുടെ കമ്പ്യൂട്ടര്‍ സെര്‍വറായി ഉപയോഗിക്കണെമെന്നില്ല.ഈ പറഞ്ഞത് പോലെ വേറെ സെര്‍വറില്‍ ഹോസ്റ്റ് ചെയ്താല്‍ മതി,അതിനെക്കുറിച്ച് ഇവിടെ വായിക്കാം http://www.infution.co.cc/2010/02/wordpress-tutorial-part-2.html



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 8:54:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

13. ചന്തു has left a new comment on your post "ആകാശം, ജലം !":

പറക്കണോ തുഴയണോ ?



Posted by ചന്തു to ഫോണ്‍ ഫോട്ടങ്ങള്‍ at February 2, 2010 8:06 AM

14. കണ്ണന്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nammude swantham computer ano server ayi pravarthikkuka? ente computer njan idakku xp kayati nannakarundu appol nammal sukshicha vivarangal nastapedille?



കണ്ണന്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 8:27:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. ഗോപീകൃഷ്ണ൯ has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

എല്ലാ ആശംസകളും.



Posted by ഗോപീകൃഷ്ണ൯ to സ്വപ്നകവിതകള്‍ at 5:41 PM

16. ചന്ത്രക്കാറന്‍ has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യുന്ന പരിപാടിയാണ് ഇന്നിന്റെ മൊറാലിറ്റി വച്ച് വേറൊരു അന്നിനെ അളക്കല്‍. കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്നപോലെയാണ് വേറൊരുകാലത്തെ നായര്‍സ്ത്രീകളുടെ ലൈംഗികവിധേയത്വത്തെ പരിഹസിക്കുന്നതും.

നായന്‍മാരെ വിമര്‍ശിക്കാനാണെങ്കില്‍ വേറെ എന്തൊക്കെ കിടക്കുന്നു, അവന്‍ വേട്ടക്കാരന്റെ പൊസിഷനില്‍ നിന്നുകൊണ്ട് ചെയ്തിട്ടുള്ളവ. പക്ഷേ ആ വിമര്‍ശനം നായരില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു മാത്രം. ഇതൊഴിച്ച് ഏതാണ്ടെല്ലാറ്റിലും നായരുടെ പൊസിഷന്‍ വേട്ടക്കാരന്റേതായിരുന്നു. നായര്‍ അഭിമാനികളെ അതിന്റെ പേരില്‍ തൊലിയുരിക്കുന്നതിനുപകരം അവള്‍ക്ക്/അവന് നിയന്ത്രണമില്ലാതിരുന്ന (ജന്‍മിവ്യവസ്ഥയുടെ അവസാനത്തെ ഒരു നൂറ്റാണ്ടില്‍ അതിന് ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍) നമ്പൂരിവേട്ടയുടെ പേരില്‍ തെറിവിളിക്കുന്നത് എന്തുകണ്ടിട്ടാണാവോ.

അധികാര്ത്തിന്റെയും സമ്പത്തിന്റെയും വിഭജനം തടയാന്‍ വേണ്ടി നമ്പൂരിയുണ്ടാക്കിയ തലതിരിഞ്ഞ വിവാഹവ്യവസ്ഥയുടെയും അവന്റെ സെക്ഷ്വല്‍ എക്പ്ലോയിറ്റേഷന്റെ പഴി മുഴുവന്‍ നായര്‍ക്ക്. അതേ ലോജിക്കുവച്ച് നായര്‍ നടത്തിയ ജാതിചൂഷണത്തിന്റെ പഴി വരേണ്ടത് ഇവരുടെയൊക്കെ പ്രിയ ഈഴവനാണ്. അവന്‍ വഴങ്ങിക്കൊടുത്തിട്ടല്ലേ എന്ന മുട്ടുന്യായം പറയാമല്ലോ.

ഈഴവന്റെ ജാതിയൂക്ക് കാണണമെങ്കില്‍ വടക്കേ മലബാറില്‍ പോയാല്‍ മതി. തെക്കന്‍ നായരുടെ ഏതാണ്ടത്രയും വരുന്ന ജാതിയാണ് പച്ചയെങ്കില്‍ പച്ച എന്നും പറഞ്ഞ് അവിടത്തെ ഈഴവര്‍ വച്ചൂതുന്നത്. സ്വന്തം നിലയില്‍ സംഘടിതരല്ലാത്ത ദളിതരോടാണ് ഈ പരിപാടിയെന്നതിനാല്‍ പുറത്തങ്ങനെ അറിയില്ലെന്നേയുള്ളൂ. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ശ്രമഫലമായി ഇപ്പോള്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിലും.

ഒരു കാല് പകുതി കുഴിയിലിറങ്ങിയാല്‍ കേരളത്തിലെ ഒരുമാതിരി കിഴവന്‍മാര്‍ക്കൊക്കെ സാമൂഹ്യപരിഷ്കര്‍ത്താക്കളാവണം, അനശ്വരനാകണം. അതിന് അമ്പല-പള്ളി-ഉത്സവ കമ്മറ്റികള്‍ ജാതി-മത സംഘടനകള്‍ എന്നിവ ഇഷ്ടം പോലെ കിടക്കുന്നുന്നുണ്ട്. അവിടെയെവിടെയെങ്കിലും പോയി പണ്ടാരമടങ്ങുന്നതിനുപകരം ഇന്റര്‍നെറ്റിലേക്ക് കെട്ടിയെടുത്തോളും.



Posted by ചന്ത്രക്കാറന്‍ to രാജീവ്‌ ചേലനാട്ട്‌ at February 2, 2010 6:51 PM

17. ഗുപ്തന്‍ has left a new comment on your post "കുടിയിറക്കം":

@ദത്തന്‍ & തൃശൂക്കാരന്‍. പടത്തിനു മൊത്തത്തില്‍ ഗുമ്മുകിട്ടാന്‍ വൈറ്റ് ബാലന്‍സില്‍ ഒക്കെ ഇട്ട് പണിഞ്ഞതാണ് ആ ചിറകിനിടയില്‍ കാണുന്ന നീലയൊക്കെ. അകത്തെതൂവല്‍ ചാരക്കളര്‍ കളര്‍ന്ന വെള്ളയാണ് കഥാപാത്രം സ്വയം ചീകിമിനുക്കാനുള്ള ശ്രമത്തിലായിരുന്നു കുറേ നേരം. മൊത്തത്തില്‍ ഒരു കരച്ചില്‍ ലുക്കിന് ഇതുമതീന്ന് ഞാനും വിചാരിച്ചു. സാച്ചുറേഷന്‍ കൂട്ടിയത് ചുണ്ടിലെ നിറം കുളമാക്കീട്ടുണ്ട്. ശരിക്കും ശ്രദ്ധിക്കാതെ സേവ് ചെയ്തതാണ്. പിന്നെ പണിയാന്‍ നേരമില്ലാതെ പോയി.


വഡോ ..കാമറ കാനന്‍ 1000 D. കളറ് പോരാതെ വന്നിടത്ത് പടക്കടയീന്ന് എട്ടുകിലോ പുട്ടി വാങ്ങി അടിച്ചു :)



Posted by ഗുപ്തന്‍ to കണ്ണേറ് at 2 February 2010 14:08

18. Clipped.in - Explore Indian blogs has left a new comment on your post "എന്‍റെ ഗ്രാമം 2":

beautiful snap... :-)



Posted by Clipped.in - Explore Indian blogs to OUT OF FOCUS at February 2, 2010 5:33 PM

19. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

ആ സി.ഡി റോം ചോദിച്ചു കളഞ്ഞു.പുല്ലു കയ്യിലില്ല.അതു ചെയ്യാ‍തെ പറ്റില്ലല്ലോ അല്ലേ? ഇനി പിന്നെ ചെയ്യാമെന്നു വിചാരിച്ചു.വിവരത്തിനു നന്ദി!



Posted by ഇ.എ.സജിം തട്ടത്തുമല to ആദ്യാക്ഷരി at 2 February 2010 19:23

20. salabham നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്ക്രോള്‍ ചെയ്യാന്‍ പറഞ്ഞതു പോലെ ചെയ്തു.സ്ക്രോള്‍ ചെയ്യുന്നില്ല. http://sakkariya-salabhamcom.blogspot.com/



salabham , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 9:18:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

21. ചന്തു has left a new comment on your post "കളര്‍ഫുള്‍ ലൈഫ്-2":

ജീവിതത്തിന്റെ പച്ചയായ നിറങ്ങള്‍ ‌- 2



Posted by ചന്തു to ഫോണ്‍ ഫോട്ടങ്ങള്‍ at February 2, 2010 7:50 AM

22. Kamal Kassim has left a new comment on your post "അന്ത്യമാം രംഗം കാണു....":

Nice!



Posted by Kamal Kassim to OUT OF FOCUS at February 2, 2010 5:46 PM

23. Micky Mathew has left a new comment on your post "Northern Sky, Yas Marina":

very good



Posted by Micky Mathew to കൈപ്പള്ളി at 7:36 PM, February 02, 2010

24. ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

ആശംസകള്‍ .. ഒരായിരം ... അല്ലേല്‍ വേണ്ട ..കാശുമുടക്കൊന്നും ഇല്ലല്ലോ .. തൊള്ളായിരം ആശംസകള്‍



Posted by ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) to സ്വപ്നകവിതകള്‍ at 5:34 PM

25. ജിവി/JiVi has left a new comment on your post "സ്വാതന്ത്ര്യത്തിന് അതിരുകളരുത്":

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോള്‍ നാവു കൊണ്ടുമാത്രമെ പാടുള്ളൂ എന്നുണ്ടോ? കൈകൊണ്ട് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ?



Posted by ജിവി/JiVi to chithrakaran:ചിത്രകാരന്‍ at February 2, 2010 9:34 PM

26. അരുണ്‍ കായംകുളം has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം......അഹങ്കാരം":

:)



Posted by അരുണ്‍ കായംകുളം to കിലുക്കാംപെട്ടി at February 2, 2010 7:31 PM

27. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ salabham

മാഷേ അതിനെക്കുറിച്ചറിയാന്‍ ബൂലോകകവിതയില്‍ ഒരു കമെന്റ് പോസ്റ്റ് ചെയ്ത് നോക്കൂ



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 9:08:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

28. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

പറയാന്‍ വന്നതാ??
ഇഷ്ടായീന്നന്നെ..
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 2, 2010 8:30 PM

29. കൊസ്രാ കൊള്ളി has left a new comment on your post "കൊല്ലാനുള്ള ചില എളുപ്പ വഴികൾ":

നൂറു ശതമാനം വാസ്തവം എന്നെ പറയാനുള്ളൂ... ഈ ചാനലുകള്‍ മനുഷ്വത്വം എന്നാണു പഠിക്കുക...



Posted by കൊസ്രാ കൊള്ളി to കുബൂസ് at February 2, 2010 8:06 AM

30. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം-2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണ് രാഹുല്‍ .ലിങ്ക് മാറിയതല്ല .ഇത് വളരെ രസകരം തന്നെ .മാത്രവുമല്ല ഞാന്‍ ചോദിയ്ക്കാന്‍ ആഗ്രഹിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് പോസ്റ്റിന്റെ രണ്ടാം ഭാഗത്ത്‌ .ബ്ലോഗ്ഗെരില്‍ എന്റെ പ്രധാന ഹോബി template editing ഉം widget placementഉം ആയിരുന്നു .എന്റെ പുതിയ ബ്ലോഗ്‌ ഇല blog name ശരിയാകുന്നില്ല (http://malayalambloghelp.megabyet.net)
css നോക്കിയിട്ട് ഒന്നും പിടി കിട്ടുന്നില്ല .ചെയ്തു നോക്കാം അല്ലെ .ഇനിയും ഇത് പോലുള്ള (ഇതിന്റെ ബാക്കിയും) പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ഒരിക്കല്‍ കൂടി നന്ദി ... :)



Noushad Vadakkel , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 8:45:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

31. salabham നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകകവിതയില്‍ പോസ്റ്റ് ചെയ്യാന്‍ എന്തു ചെയ്യണം?



salabham , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ഫെബ്രുവരി 2 8:48:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

32. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

തെച്ചിക്കാടൻ,വന്നതിനും വായിച്ചതിനും സന്തോഷം,
ശാരദനിലാവ്‌(സുനില്‍ ‍‍‍പെരുമ്പാവൂര്‍),കാശുമുടക്കിന്റെ അനുസരിച്ചാന്നോ അഭിനന്ദനത്തിന്റെ അളവും എണ്ണവും, എന്നാൽകൊള്ളാം മോനെ,മനുഷ്യൻകഷ്ടപ്പെട്ട് എഴുതിയതാരു വായിക്കും....നന്ദി ഗോപീകൃഷ്ണ൯



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 6:20 PM

33. Manoraj has left a new comment on your post "ജോസ് = ജോസ്":

post nannayirikkunnu.. length kututhalayo ennoru thonnall.. pinne sunil paranjapole vayanakaranu vendi ezhuthan ullathallallo postukal. so nannayi varatte eniyum



Posted by Manoraj to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at February 2, 2010 7:52 AM

34. എറക്കാടൻ / Erakkadan has left a new comment on your post "കൊല്ലാനുള്ള ചില എളുപ്പ വഴികൾ":

അതു കറക്റ്റ്‌



Posted by എറക്കാടൻ / Erakkadan to കുബൂസ് at February 2, 2010 7:06 AM

35. പി എ അനിഷ്, എളനാട് has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

എന്തൊക്കെയായാലും
കവി/കവിതകളെ ഒരുമിപ്പിച്ച ഈ ശ്രമം അഭിനന്ദനീയം
ശൈലമഹാകവേ ... അങ്ങയുടെ മറുപടികളും



Posted by പി എ അനിഷ്, എളനാട് to പുതുകവിത at February 2, 2010 7:22 AM

36. ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) has left a new comment on your post "ഗള്‍ഫുകാരന്റെ വിധി":

പാവം ഭാര്യയെ പറ്റിക്കല്ലേ ഇഷ്ടാ...



Posted by ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) to യാത്രകള്‍- അനുഭവങ്ങള്‍ at February 2, 2010 6:06 PM

Reply via email to