1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

അങ്ങിനെ ബൂലോഗത്തെ ഒരുബ്ലോഗീറ്റുകൂടി കാണിച്ചതിനൊരുപാട് നന്ദി മുരളി..
വാക്കിലൂടേയും,നോക്കിലൂടേയും ഈ അക്ഷരപ്പുലികളെയൊന്നിച്ച് കണ്ടപ്പോൾ അതിയായ ആനന്ദമുണ്ടായി കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ,Murali I പെയ്തൊഴിയാതെ at 5 February 2010 17:21

2. Clipped.in - Explore Indian blogs has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

Nice to see more and more blogger meets. It keeps the spirit flying...



Posted by Clipped.in - Explore Indian blogs to ,Murali I പെയ്തൊഴിയാതെ at 5 February 2010 18:02

3. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മനോഹരമായ ചിത്രങ്ങള്‍ക്കും അതിലേറേ മനോഹരമായ വിവരങ്ങള്‍ക്കും നന്ദി !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ,Murali I പെയ്തൊഴിയാതെ at 5 February 2010 17:20

4. പള്ളിക്കരയില്‍ has left a new comment on your post "സംശയ രോഗം !":

സാമ്പത്തികമായ ആശ്രിതത്വമാണ്‌ ഭര്‍ത്താവിന്റെ സംശയരോഗത്തെയും അയാളില്‍നിന്നുള്ള പീഡനങ്ങളെയും നിശ്ശബ്ദം സഹിക്കാന്‍ സ്ത്രീയെ നിര്‍ബ്ബദ്ധയാക്കുന്ന ഒരു ഘടകം.
സ്വന്തം വീട്ടിലേക്കുള്ള ഒരു തിരിച്ചുപോക്ക് സ്വന്തം മാതാപിതാക്കളെ എത്രമേല്‍ ഉല്‍ക്കണ്ടാകുലരാക്കും എന്ന ആധിവിചാരവും അവരെ നിശ്ശബ്ദരാക്കാന്‍ പോന്ന മറ്റൊരു കാരണമാണ്‌.
വിവാഹം കഴിച്ചുകൊടുക്കാന്‍ ആവശ്യമായി വന്ന സ്ത്രീധനമൊരുക്കാന്‍ മാതാപിതാക്കള്‍ പെട്ടപാട് നേരിട്ടറിഞ്ഞിട്ടുള്ള പെണ്‌കുട്ടിയില്‍ എന്തു ത്യാഗം സഹിച്ചും ആ വിവാഹബന്ധം നിലനിര്‍ത്താനുള്ള ബാദ്ധ്യത തനിക്കുണ്ടെന്ന അബദ്ധധാരണയും ആ വിവാഹനാളില്‍ തന്നെ ദൂഡമൂലമാകുന്നുണ്ടാകണം.

വിവാഹത്തോടെ മക്കളുടെ കാര്യത്തില്‍ "അവരായി, അവരുടെ പാടായി" എന്നു ചിന്തിക്കാന്‍ ചുരുങ്ങിയത് മാതാപിതാക്കള്‍ക്കെങ്കിലും അവകാശമില്ല. വിവാഹിതയുടെ കടമകളെപറ്റി മാത്രമല്ല, അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും മാതാപിതാക്കള്‍ സ്വന്തം പെണ്‌മക്കളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ത്യാഗത്തിന്റെ മഹത്വത്തെപറ്റിയുള്ള പാഠങ്ങള്‍ മാത്രമല്ല സഹനത്തിന്റെ അതിര്‍വരമ്പും മാതാപിതാക്കള്‍ തന്നെ തങ്ങളുടെ അരുമപ്പെണ്‌കിടാങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ടെന്നു ചുരുക്കം.

സംശയ ദൃഷ്ടി പലപ്പോഴുംഒരു രോഗം എന്നതിലുപരി ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള വികലമായ വീക്ഷണത്തിന്റെ സന്തതികൂടി ആയിരിക്കാം. ഭര്‍ത്താവ് എന്ന പദവി കൈവരുന്നതോടെ തനിക്ക് സ്ത്രീയില്‍ നിരുപാധികമായ ഉടമാവകാശം കിട്ടിയിരിക്കുന്നു എന്നു ചിന്തിക്കുന്നവരില്‍നിന്ന് സ്തീക്ക് സ്വാതന്ത്യവും സമത്വത്തിലധിഷ്ടിതമായ പരിഗണനയും ലഭിച്ചാലേ അല്‍ഭുതപ്പെടേണ്ടതുള്ളു.

വിദ്യാസമ്പന്നരില്‍പോലും ഈ വികലധാരണ നിലനില്‍ക്കുന്നതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഈ വൈകല്യത്തിനു ചികില്‍സ തേടേണ്ടത് മറ്റെവിടെയോ ആണെന്നാണ്‌. സാമൂഹികമായ കാഴ്ചപ്പടിന്റെ ഒരു പൊളിച്ചെഴുതായിരിക്കാം അതിന്റെ പോംവഴി. അതു വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്‌. അതേറ്റെടുക്കല്‍ ആത്മീയ നേതാക്കളും സാംസ്ക്കാരികനായകരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ചാലകശക്തിയായവരുടെ ദൌത്യവുമായിരിക്കും. മറ്റു കുറുക്കുവഴികളില്ല.

ഒരു മനോരോഗം എന്ന അവസ്ഥയിലുള്ള സംശയരോഗി സഹതാപമര്‍ഹിക്കുന്നു. അയാള്‍ക്ക്‌ ചികല്‍സ ആവശ്യമുണ്ട്. ധിക്കാരപരമായ സ്വഭാവരീതിയെയും രോഗാതുരതയേയും വിവേചിച്ച്‌ തിരിച്ചറിയലാണ്‌ മറ്റുള്ളവരുടെ പ്രാഥമിക ചുമതല. രോഗം തന്നെയാണെങ്കില്‍ ചികില്‍സ ലഭ്യമാക്കാനും രോഗാവസ്ഥയില്‍ നിന്ന് അയാളെ കരകയറ്റാനും അങ്ങനെ ദാമ്പത്യത്തകര്‍ച്ച തടയാനും ഇരുകുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബാദ്ധ്യതയുണ്ട്. (രോഗം പുരുഷനിലായാലും സ്ത്രീയിലായാലും).

ഇത്തരം കാര്യങ്ങളില്‍ ആരോഗ്യകരമായ ഒരു വീക്ഷണം സമൂഹത്തില്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. അതിനു വഴിയൊരുക്കാനുള്ള എളിയ മാര്‍ഗ്ഗം തന്നെയാണ്‌ ഇത്തരം ചര്‍ച്ചകള്‍.

ഈ വിഷയം ചര്‍ചയ്ക്ക്‌ അവതരിപ്പിച്ചത് സര്‍വഥാ ഉചിതമായ കൃത്യമാണ്‌.

ബഷീറിനു ഈയുള്ളവന്റെ കൃതജ്ഞത അറിയിക്കുന്നു.



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 06 February, 2010

5. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

നമ്മുടെ പോലെയുള്ളതല്ലെങ്കിലും വിദേശങ്ങളിലും പലതരത്തിലുള്ള വേര്‍തിരിവുകളുണ്ട്. ഒരു പക്ഷെ, നിറത്തിന്റെ പേരില്‍, വംശത്തിന്റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍ എല്ലാം വേര്‍തിരിവുകളുണ്ട്. പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും യൂറോപ്പിലെ ജിപ്സികളെ ബാക്കിയുള്ളവര്‍ കാണുന്നതെങ്ങിനെയെന്ന് നോക്കിയാല്‍ മതി.



Posted by ത്രിശ്ശൂക്കാരന്‍ to Prakash D Namboodiri at February 6, 2010 7:42 AM

6. ത്രിശ്ശൂക്കാരന്‍ has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

അസാധ്യം



Posted by ത്രിശ്ശൂക്കാരന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 February 2010 7:29 AM

7. mini//മിനി has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

Jimmy,
കുഞ്ഞൻ,
Sarin,
ഏറനാടൻ,
ശരറാന്തൽ വെളിച്ചത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at February 06, 2010 6:51 AM

8. Anonymous has left a new comment on your post "On the Indo-US Nuclear Deal":

Yes exactly, in some moments I can say that I jibe consent to with you, but you may be in the light of other options.
to the article there is still a definitely as you did in the downgrade issue of this beg www.google.com/ie?as_q=corrugated radiator hose ?
I noticed the utter you procure not used. Or you use the dark methods of promotion of the resource. I possess a week and do necheg



Posted by Anonymous to ജനശക്തി ന്യൂസ്‌ at 3:33 AM, February 06, 2010

9. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഉറക്കം":

വളരെ സന്തോഷം തോന്നി കണ്ടപ്പോള്‍



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രപ്പെട്ടി at February 6, 2010 7:27 AM

10. റോസാപ്പൂക്കള്‍ has left a new comment on your post "ഗൂഗിളേ ജമ്മുവും കശ്മീരും അരുണാചലും ഞങ്ങൾ ഇന്ത്യാക്...":

a good post



Posted by റോസാപ്പൂക്കള്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 February 2010 22:14

11. ചിന്തകന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ആളുകളുടെ ഉളളിലിരിപ്പിനെക്കുറിച്ചുളള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് മുസ്ലിം സ്ത്രീകളെ പര്‍ദയിടാന്‍ മുസ്ലിം പൗരോഹിത്യ നിര്‍ബന്ധത്തിന്റെ അടിസ്ഥാനം

മാരീചന്‍
പൌരോഹിത്യ കാര്‍ക്കശ്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. കടുത്ത എതിര്‍പുകള്‍ അത്തരം പുരോഹിതന്മാര്‍ നേരിടുന്നുമുണ്ട്. ഉള്ളിരിപ്പിനെ കുറിച്ചുള്ള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് നിര്‍ബന്ധിക്കുന്നതിന്റെ അടിസ്ഥാനം എന്നത് താങ്കളുടെ തെറ്റായ ധാരണമാത്രമാണ്.

എന്നാല്‍ ഇസ്ലാമിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ ഇതില്‍ ഇത്രമാത്രം അസ്വസ്തമാകുന്നതിന്റെ കാ‍രണം എന്താണ്? പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകള്‍ ആരെങ്കിലും ഇതൊരു പീഡനമാണെന്ന് പറഞ്ഞ് പുരോഗമന പ്രസ്ഥാനക്കാര്‍ എന്നവകാശപെടുന്ന ആരോടെങ്കിലും വല്ല പരാതിയും ഉന്നയിച്ചോ? പര്‍ദ്ദ ധരിക്കുന്ന ഏതെങ്കിലും മുസ്ലീം സ്ത്രീകളെ താങ്കള്‍ ഇന്റര്‍വ്യൂ നടത്തിയോ? ഇതൊക്കെ നടന്നിട്ടുണ്ടെങ്കില്‍, നിര്‍ബന്ധം ചെലുത്തുന്നതിനെ എതിര്‍ക്കുന്ന താങ്കളുടെ നിലപാടിനോടൊപ്പം ഞാനുമുണ്ട്.
ശത്രുപക്ഷത്തിരിക്കുന്നവര്‍ എതിര്‍ഭാഗത്തിന്റെ ഗുണകാംഷയെ കുറിച്ച് പറയുമ്പോള്‍ ഉള്ളിരിപ്പ് സംശയിച്ച് പോവുക സ്വാഭാവികം മാത്രം.

ഒറ്റനോട്ടത്തില്‍ അതാണ് കാരണമെന്ന് തോന്നും. എന്നാല്‍ ആ തോന്നലിന് അജ്‍മല്‍ നിരത്തുന്ന കാരണങ്ങളിലാണ് വിമര്‍ശനത്തിന്റെ അന്പുകള്‍ ചെന്നു തറയ്ക്കുന്നത്.

മുസ്ലീം സ്ത്രീകള്‍, പര്‍ദ്ദയോ സമാന വസ്ത്രങ്ങളോ ധരിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അജ്മല്‍ നിരത്തിയ വാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. മനസാ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് ഞാന്‍ നേരെത്ത വ്യക്തമാക്കിയതാണ്.

purdah has to be strictly followed by Muslim women എന്ന ഇംഗ്ലീഷ് വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയാത്തതാണോ ചിന്തകാ ഇതറിഞ്ഞ് കൊണ്ട് തന്നെയല്ലെ ഞാന്‍ നേരെത്തെ വിയോജിപ്പ് അറിയിച്ചതും. പര്‍ദ്ദയിട്ട് കൊണ്ട് ഫോട്ടോ എടുക്കുന്നതിന് ഒരു പ്രശ്ബവുമില്ല. ഒട്ടുമിക്ക മുസ്ലീം സ്ത്രീകളും അങ്ങിനെയാണ് എടുക്കുന്നതും. അജ്മലിന്റെ വാദം നില നില്‍ക്കാത്തതാണ്.

ഇലക്ഷന്‍ കാര്‍ഡിലെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപെട്ടാണ് അജ്മല്‍ ഈ കേസ് കൊടുക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനായി അജ്മല്‍ പറയുന്ന വാദങ്ങള്‍ക്കൊന്നും നിലനില്പില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

അത് തീരുമാനിക്കുന്നത് പുരുഷനാകുമ്പോഴാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുയരുന്നത്.
പുരുഷന്മാരല്ല അത് തീരുമാനിക്കുന്നത്. പുരുഷന്മാരെ ഇത് പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇസ്ലാം ഏല്പിച്ചിട്ടില്ല.അങ്ങിനെയൊരു പ്രശ്നം ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീകളാണ്.



Posted by ചിന്തകന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

12. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാറ്റിലും,മീറ്റിലും,ഈറ്റിലും തുടങ്ങി ഭാരതസാംസ്കാരികതയിലൂടെ ഫിലിപ്പ്യയിൻ ചരിത്രത്തിലെത്തി പലതും പറഞ്ഞുതന്നല്ലോ...



ബിലാത്തിപട്ടണം / Bilatthipattanam , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 5 5:36 pm ന് പോസ്റ്റ് ചെയ്തത്

13. CKLatheef നിങ്ങളുടെ പോസ്റ്റ് "നാം ജീവിക്കേണ്ടതെങ്ങനെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രണ്ടുകമന്റുകളില്‍ നിന്നായി എടുത്ത 9 ചോദ്യഗ്രൂപ്പുകളാണ് ഈ പോസ്റ്റിന്റെ മുഖ്യ ഉള്ളടക്കം. ചോദ്യത്തിന് മറുപടി പറയാന്‍ ഒന്നാമത്തെ ബാധ്യത എനിക്ക് തന്നെയായതുകൊണ്ടായിരിക്കാം പതിവിനുവിപരിതമായി രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം പേര്‍ ഇവിടെ വന്ന് പോയെങ്കിലും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ചേദ്യങ്ങള്‍ അതീവ നിസ്സാരങ്ങളെന്ന് തോന്നുമെങ്കിലും വിശ്വാസത്തിന്റെ ആവശ്യകതയും ജീവിതവുമായി അതിനുള്ള ബന്ധവുമൊക്കെ അതിന്റെ മറുപടിയില്‍ വരേണ്ടതുണ്ട്. രണ്ട് രൂപത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. ചോദ്യങ്ങളെ ഗ്രൂപ്പുകളായെടുത്തത് ഈ ഉദ്ദേശ്യത്തോടെയാണ്. ആ ഒരു ഗ്രൂപ്പ് ചോദ്യങ്ങളിലൂടെ ഉല്‍ഭവിക്കുന്ന ഒരാശയത്തിന് മറുപടി പറയുക. അപ്പോള്‍ ഒന്നാമത്തെ ഗ്രൂപ്പുചോദ്യങ്ങള്‍ക്കുള്ള ശരിയായ മറുപടിയില്‍ വിശ്വാസം കൊണ്ട് മനുഷ്യനുള്ള പ്രയോജനങ്ങള്‍ എന്താണ് എന്ന് വിശദീകരിക്കണം. അതേപ്രകാരംതന്നെ ബാക്കിയുള്ളതും. എന്നാല്‍ അത്തരമൊരു മറുപടി ആദ്യമായി നല്‍കുന്നത്. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുകയില്ല. മാത്രമല്ല ചോദിച്ചതിനല്ല മറുപടി എന്ന ധാരണയും ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനാല്‍ ഒന്നാം ഘട്ടത്തില്‍ ഓരോ ചോദ്യങ്ങളും ഓരോന്നായി എടുത്ത് ഒറ്റവാക്കില്‍ മറുപടി നല്‍കുന്നതും. പിന്നീട് ആവശ്യമെങ്കില്‍ വിശദമാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ എന്റെ ഒരു മറുപടി അവസാനവാക്കാണ് എന്ന ധാരണ എനിക്കില്ല. അതിനേക്കാള്‍ നല്ല മറുപടികളും ഉണ്ടാവാം. ഒറ്റവാക്കുകളില്‍ പറയുന്ന മറുപടി ശ്രീയുടെ ചോദ്യങ്ങള്‍ വാചികാര്‍ഥത്തിലെടുത്താണ്. ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യമനുസരിച്ചുള്ള മറുപടി അതായിരിക്കില്ല. എങ്കിലും അങ്ങനെമാത്രമേ എനിക്ക് ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 6 7:12 am ന് പോസ്റ്റ് ചെയ്തത്

14. KANARAN has left a new comment on your post "കനവുകളും വളവുകളും ..":

പുന്ന്യാള !!!!!!!!!! ഈ നീല നിരാളം ഞാന്‍ ആകാം . ഈ മണിയറ എവിടെയെന്നു പറഞ്ഞാല്‍ മതി . എന്തായാലും ഇത്ര മാന്യമായി ഈ ഫോട്ടോക്ക് എങ്ങനെ വെളിച്ചം കൊടുത്തു ??? അപാരം !!! ഇനിയും പോരട്ടെ ഇമ്മാതിരി പോട്ടങ്ങള്‍.



Posted by KANARAN to OUT OF FOCUS at February 5, 2010 11:37 PM

15. mini//മിനി has left a new comment on your post "ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്‌":

നമുക്ക് ഇതിൽ അഭിമാനിക്കാം,



Posted by mini//മിനി to തോന്ന്യാശ്രമം at Friday, February 05, 2010

16. punyalan.net has left a new comment on your post "ഉറക്കം":

excellent



Posted by punyalan.net to ചിത്രപ്പെട്ടി at February 6, 2010 4:05 AM

17. SONY.M.M. has left a new comment on your post "വിശ്വാസം":

വിനയയുടെ പ്രവൃത്തി സ്വഗതാര്‍ഹാമാണ്....

പ്രമുഖ ശാസ്ത്രകാരനായ വിക്രം സാരാഭായി മരിച്ചപ്പോള്‍ ചിതക്ക്‌ തീ കൊടുത്തത് മകള്‍ മല്ലികാസാരാഭായി ആയിരുന്നുവെന്നത്‌ ഇതിനൊപ്പം ഓര്‍ത്തു പോകുന്നു



Posted by SONY.M.M. to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 5, 2010 1:11 PM

18. Sudheer K. Mohammed has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

swanalekha is another way to type malayalam it is a mozilla addon



Posted by Sudheer K. Mohammed to ആദ്യാക്ഷരി at 6 February 2010 01:55

19. BG has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

പ്രിയപ്പെട്ട അപ്പു, സുധീര്‍ മുഹമ്മദ്‌,

താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി!

ബാലഗോപാല്‍



Posted by BG to ആദ്യാക്ഷരി at 6 February 2010 03:57

20. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

ക്രിയേറ്ററിന് സ്വന്തം നാട്ടിൽ അവതരിക്കുവാൻ പേടിയാണെത്രേ....
മൂപ്പരെ പിടിച്ച് ,കേരളമോഡൽ-സദാചാര-പരദൂഷണ കമ്മറ്റിക്കാർ ചേർന്ന് വെറുമൊരു‘ജാരനാക്കി‘ മാറ്റുമെന്ന്പേടിച്ച് !



Posted by ബിലാത്തിപട്ടണം / Bilatthipattanam to ,Murali I പെയ്തൊഴിയാതെ at 5 February 2010 17:59

21. Aisibi has left a new comment on your post "സുമിത്രേച്ചി (മൂന്ന്‌)":

കഥയില്ലായ്മയാണു ജീവിതത്തിന്റെ പകുതി ഭാഗവും, അല്ലെ? ഒരു പാട് മുഴുമിക്കാത്ത കഥകള്‍ ചുറ്റിലും!



Posted by Aisibi to എഴുത്തുകുത്തുകള്‍ at Saturday, February 06, 2010 3:19:00 AM

22. മുരളി I Murali Nair has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

....."ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ....സുരേഷ് തിരിഞ്ഞു നോക്കി..
ദാ മുറ്റത്തൊരു ബ്ലോഗര്‍..!!!"
:)



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 5 February 2010 13:27

23. Anonymous has left a new comment on your post "കനവുകളും വളവുകളും ..":

NICE



Posted by Anonymous to OUT OF FOCUS at February 6, 2010 1:28 AM

24. ans has left a new comment on your post "ഉറക്കം":

നിന്റെ മാത്രം പടം. അസ്സലായി



Posted by ans to ചിത്രപ്പെട്ടി at February 6, 2010 7:51 AM

25. വിഷ്ണു has left a new comment on your post "Northern Sky, Yas Marina":

Is Yas Marina the Formula One race circuit in Abudhabi?



Posted by വിഷ്ണു to കൈപ്പള്ളി (PhotoBlog) at 5:43 AM, February 06, 2010

Reply via email to