1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "തുള്ളിമരുന്ന്":

ഉപമാലങ്കാരങ്ങളാൽ അലങ്കരിച്ച ഈ മൂലകഥയിലെ,മുഖം കൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിലും മൂലം കണ്ട് രോഗിയെ തിരിച്ചറിയുന്ന വൈദ്യരും,ഈ അത്യാധുനിക ‘ക്രയോതെറാപ്പിയും‘, മറ്റും വായിച്ചപ്പോൾ ചിരിച്ചുചിരിച്ചെന്റെ മൂലത്തിൽ നിന്നും,ഒരു വെടിക്കെട്ടുപോലും കേട്ടു...!
കേട്ടൊ അനിലേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to കുമാര സംഭവങ്ങള്‍ at February 19, 2010 6:00 AM

2. Sabu M H has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

നന്നായിരിക്കുന്നു..



Posted by Sabu M H to മിനി ചിത്രശാല at February 19, 2010 4:24 AM

3. mirchy.sandwich has left a new comment on your post "ജനാധിപത്യത്തിന്റെ ഭാവി":

ഇത്തിരി കെ സി വൈ എമ്മും ഇത്തിരി കുര്‍ബാനയും ഇത്തിരി ചികിത്സയും ഒക്കെയായിട്ട് സ്വസ്ഥമായി നടന്ന ആ മനോജിനെ ഓടിച്ചിട്ട് പിടിച്ച് സീറ്റ് കൊടുത്തത് ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇങ്ങേരെ പാര്‍ട്ടി സെക്രട്ടറി ആക്കാം എന്നു കരുതിയൊന്നും അല്ലല്ലോ, ആ സീറ്റൊന്ന് പിടിച്ചെടുക്കാന്‍ വേണ്ടി മാത്രമല്ലേ..? അങ്ങേര് വന്ന പോലെ പോയി, പോട്ടെ, രാഷ്ട്രീയ് വിദ്യാഭ്യാസത്തിന്റെ കുറവ്.. സമാധാനിക്കാം. എന്നാല്‍ പാര്‍ലമെന്റിലെ ശിങ്കവും പുലിയും എല്ലാം ആയിരുന്ന സോമനാഥ് സഗാവ് കസേരയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതോ..പാര്‍ലമെന്റ് പന്നിക്കൂടാ സഗാവേന്ന് ഇത്ര കൊല്ലമായിട്ടും ആരും അങ്ങേര്‍ക്ക് പറഞ്ഞ് കൊടുത്തില്ലായോ..?
പിന്നെ പണാധിപത്യം..നമ്മടെ പല നേതാക്കന്മാര്‍ക്കും മക്കളായും ബിനാമിയായും ഒക്കെയുള്ള ബിസിനസിന്റെ മൊത്തം വരവ് നോക്കിയാല്‍ അത്രേം ഒന്നും എത്തില്ലെങ്കിലും മോശമാകത്തില്ല, അല്ലിയോ.. പിന്നെ ഇവനെയൊക്കെ ആരാ എം പി ആക്കി അയക്കുന്നേന്ന്... അബ്ദുള്‍ വഹാബ് എന്നൊരാളെ ഇവിടുന്ന് നമ്മളും അയച്ചല്ലോ..? പണച്ചാക്ക് എന്നല്ലാതെ മറ്റെന്ത് യോഗ്യതയാ അവിടെ കണ്ടതാവോ.. സായ്‌വിനെതിരെ പരാതികൊടുത്ത നിലമ്പൂരിലെ ഡിഫിക്കാര്‍ക്കെതിരെ പാര്‍ട്ടിയെടുത്ത നടപടിയൊക്കെ പിന്‍‌വലിച്ചാരുന്നോ.. ആ ഓര്‍ക്കുന്നില്ല.



Posted by mirchy.sandwich to വര്‍ക്കേഴ്സ് ഫോറം at February 19, 2010 5:03 AM

4. പാമരന്‍ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

good one.



Posted by പാമരന്‍ to ഋതു at February 19, 2010 4:20 AM

5. Diya has left a new comment on your post "ഒരു സിനിമ കാണല്‍ ...!!!":

:) athu nannayi...



Posted by Diya to Enikku Mathram at February 18, 2010 3:25 PM

6. Inji Pennu has left a new comment on your post "ശേഷം കാഴ്ചയിൽ":

തിലകൻ വിനയൻ സിനിമയിൽ അഭിനയിക്കുന്നു, അതുകൊണ്ടല്ലേ രണ്ട് സംഘടനകളും തിലകനെ ഉപരോധിച്ചത്? കോണ്ട്രാക്റ്റ് ഒപ്പിട്ട് വാങ്ങി അഡ്വാൻസ് കൊടുത്ത ശേഷം, തിലകനെ വേണ്ട എന്ന് സുബൈർ വിളിച്ചു പറഞ്ഞുവെന്നും അത് ഫെഫ്ക മൂലമാണെന്നും?

മമ്മൂട്ടിയെപറ്റി പറഞ്ഞത് ക്രിസ്ത്യൻ ബ്രദേർസുമായുള്ള ബന്ധത്തിൽ അല്ലായിരുന്നല്ലോ? പൊതുവായി പറഞ്ഞതല്ലേ? അല്ലാതെ ആ സിനിമയിൽ മമ്മൂട്ടി ഇല്ല, അതുകൊണ്ട് മമ്മൂട്ടി അങ്ങിനെ പറഞ്ഞ് കാണില്ല എന്ന് പറയുന്നതു എങ്ങിനെ? കൈരളി ടിവിയുടെ ആളെന്ന നിലയക്കല്ലേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്?

തിലകന്റെ ആരോപണങ്ങൾ പുതിയവ അല്ലല്ലോ? മുൻപും ഇതേ പ്രശ്നങ്ങൾ പൃഥിരാജ് ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടില്ലേ?

മീരാ ജാസ്മിനെ വിലക്കിയത് റ്റ്വന്റിറ്റ്വന്റിയിൽ അഭിനയിക്കാഞ്ഞിട്ടല്ലേ? സെറ്റിൽ ലേറ്റായി വരുക, മദ്യപിക്കുക ഒന്നും മലയാളം സിനിമയിൽ ഇല്ലേ പോലും?

വിലക്കുമ്പോൾ കത്തു എഴുതിയല്ലല്ലോ വിലക്കുന്നത് (അത് തന്നയല്ലേ തിലകനും പറയുന്നത്), അതുകൊണ്ടാവും ഉണ്ണികൃഷ്ണൻ അങ്ങിനെ ‘എഴുതികൊടുത്തിട്ടുണ്ടെങ്കിൽ’ രാജി വെക്കാം എന്ന് പറയുന്നത്. ഒരു സംഘടനയ്ക്ക് വ്യക്തമായ നിയമാവലി ഉണ്ടെന്നിരിക്കേ വിസ്പർ ക്യാമ്പെയിൻ നടത്തി വിലക്ക് ഏർപ്പെടുത്തുന്നതിനെ തന്നെയല്ലേ മാഫിയ എന്നു വിളിക്കേണ്ടത്?



Posted by Inji Pennu to വെള്ളെഴുത്ത് at February 19, 2010 4:33 AM

Reply via email to