1. Panicker has left a new comment on your post "ശേഷം കാഴ്ചയിൽ":

ഈ വിഷയത്തിൽ ചില ഇന്റർവ്യൂകൾ കണ്ടുള്ള അറിവീയുളു. എങ്കിലും തിലകനെപ്പറ്റി ഉണ്ണികൃഷ്ണനെപ്പോലെ മീഡിയൊക്കർ ഫിലിം മേക്കേഴ്സ്‌ പറയുന്നതു കേൾക്കുമ്പോൾ ചിരിയാണു വരുന്നതു. സിബി മലയിലും ഉണ്ണികൃഷ്ണനെ ഏറ്റുപിടിക്കുന്നതു കണ്ടു.

ലോഹിതദാസിനെ സിബി മലയിലിനു പരിചയപ്പെടുത്തിയതും മമ്മൂട്ടിയെ തനിയാവർത്തനത്തിലേക്കു റെക്കമന്റ്‌ ചെയ്തതും തിലകൻ ആണെന്നു കേട്ടിട്ടുണ്ട്‌.

മാരീചന്റെ കമന്റുകൾ കണ്ടപ്പോൾ ഒരു സംശയം.



സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന്‍ ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന്‍ കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്‍റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന്‍ അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്‍റെ ഒരു പടത്തിലും തിലകന്‍ അഭിനയിച്ചിട്ടില്ല.


തിലകന്റെ ഒരു ഇന്റർവ്യൂവിൽ വായിച്ച തു വെറൊരു കഥ. തിലകനു വേണ്ടി സൃഷ്ടിച്ച കഥാപാത്രത്തെ നെടുമുടിക്കു കൊടുക്കാമോ എന്നു ലാൽ ചോദിച്ചെന്നും, എന്നാൽ തിലകൻ തന്നെ വേണെമെന്നു ഭദ്രൻ വാശി പിടിച്ചെന്നും ഭദ്രൻ തന്നോടു പറഞ്ഞു എന്നാണു തിലകൻ പറഞ്ഞത്‌. സോഴ്സ്‌ കൃത്യമായി ഓർമ വരുന്നില്ല. ഏതൊ ഒരു ഡിസ്കഷൻ ഫൊറത്തിൽ കണ്ട ഒരു സ്ക്രീൻ ഷോട്ട്‌ ആണു. മനോരമയിലോ മറ്റോ വന്ന ഒരു അഭിമുഖം.


തുടര്‍ന്ന് അധികം സിനിമയൊന്നും ഭദ്രൻ ചെയ്തിട്ടില്ലല്ലോ. IMDB അനുസരിച്ചു യുവതുർക്കി, വെള്ളിത്തിര, ഒളിമ്പ്യൻ, ഉടയോൻ.

ഉടയോൻ എന്ന സിനിമയിൽ ലാൽ തന്നെ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം തിലകനു വേണ്ടി എഴുതിയതായിരിന്നുവേന്നും കേട്ടിരിക്കുന്നു. എത്ര റിലയബിൾ ആയ കാര്യമാണെന്നറിയില്ല.

ക്ലൈമാക്സ്‌ എന്താവുമെന്നു കണ്ടറിയണം.



Posted by Panicker to വെള്ളെഴുത്ത് at February 22, 2010 5:22 AM

2. റ്റോംസ് കോനുമഠം has left a new comment on your post "ഒന്നാം പിറന്നാൾ":

പിറന്നാളാശംസകള്‍.
ഇനിയും കൂടുതന്‍ മുന്നേറാന്‍ താങ്കള്‍ക്ക് കഴിയട്ടെ.



Posted by റ്റോംസ് കോനുമഠം to ഞാന്‍ കണ്ട കാഴ്ചകള്‍ at 21 February 2010 14:58

Reply via email to