1. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ഒരു സംഭവത്തെ എങ്ങനെ തലതിരിച്ച് വായിച്ച് എങ്ങനെ ഒരു വടിയാക്കി ഉപയോഗപ്പെടുത്താം എന്ന് സാജന്‍ ചിന്തിക്കുന്ന പോലെ എങ്കിലും പ്രത്യക്ഷത്തില്‍ ചില സംശയങ്ങള്‍ ന്യായമാണ് എന്ന് തോന്നാനിടയുള്ളതിനാല്‍ പ്രസക്തമെന്ന് തോന്നുന്നവക്ക് മറുപടി പറയാന്‍ ശ്രമിക്കാം.

യുക്തിവാദി ബ്ലോഗില്‍ നിന്ന് വായിച്ചതനുസരിച്ച് ഇതാരും പോസ്റ്റാക്കുകയില്ല എന്ന് സാജന്‍ ധരിച്ചിരുന്നുവോ ആവോ. ഇനിയിപ്പോള്‍ തല്‍സംബന്ധമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിലെ ചോദ്യങ്ങള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു എന്ന് തോന്നുന്നു. കഴിയമെങ്കില്‍ ഇന്നു തന്നെ അവയുടെ സൂക്തങ്ങള്‍ താങ്കള്‍ക്ക് വായിക്കാം.

പ്രവാചകന്‍മാരുടെ ദൗത്യം എന്താണ് എന്ന് ബൈബിള്‍ വായിച്ച അറിവെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യുക്തിവാദികളെപ്പോലെ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മോശ പ്രവാചകനാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇതേ പോലെ ഓരോന്നായി ചോദിക്കാന്‍ തുടങ്ങിയാല്‍ അതിന് മറുപടി പറയുന്നവര്‍ക്ക് വട്ടാണെന്ന് ചിലരെങ്കിലും പറയാന്‍ ഇടയുണ്ട്. ഒരു ഉദാഹരണത്തിന് ഒരു സംഭവം ബൈബിളില്‍ നിന്ന് എടുക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയ വചനം കിട്ടിയ വചനം ഇങ്ങനെ

'പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.'

ഏതായാലും ഇനി ബൈബിളില്‍ നിന്ന് ഉദ്ധരിച്ച് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എന്ന് പറഞ്ഞ് അപ്പുറവും ഇപ്പുറവുമുള്ള ഏതാനും വചനങ്ങള്‍ ഇവിടെ പകര്‍ത്താനിട വെക്കേണ്ട എന്ന് കരുതി.

ഉദാഹരണമായി പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്. ഫിര്‍ഔന്‍ ഇസ്രായേല്‍ സന്തതികളായി ജനിക്കുന്ന മുഴുവന്‍ ആണ്‍മക്കളെയും കൊന്നുകളയാന്‍ കല്‍പിച്ചു. ഈ സമയത്താണ് മൂസ ജനിക്കുന്നത് മൂസയുടെ മാതാവിനോട് ദൈവം കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഇടാന്‍ കല്‍പിച്ചു. ഇത് വെച്ച് സാജന്‍ ചോദിച്ചപോലെ ചില ചോദ്യങ്ങല്‍ ചോദിച്ച് അതിലെ പോള്ളത്തരം വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ പ്രസ്തുത സംഭവം ബൈബിള്‍ കര്‍ത്താവിന് മേല്‍ പറഞ്ഞത് പോലെയായി മാറി.

ഇടക്ക് ബൈബിളിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ സംവാദം ഉദ്ദേശിക്കുന്നത് സാജനുമായിട്ടായതുകൊണ്ടാണ്. നേരത്തെ കാട്ടിപ്പരുത്തി ബൈബിള്‍ ഉദ്ദരിക്കാനുള്ള കാരണവും അതുതന്നെ. യുക്തിവാദികളോടാണെങ്കില്‍ ഇത്തരം ചര്‍ചക്ക് തന്നെ പ്രസക്തിയില്ല. കാരണം ദൈവം പ്രവാചകന്‍ എന്നതൊക്കെ അവര്‍ക്ക് കെട്ടുകഥകളായതിനാല്‍ മുഹമ്മദ് നബിയിലൂടെ സംഭവിച്ച ഒന്നിനേയും അതിലെ തെറ്റായ/വികൃതമായ വായനയല്ലാതെ മറ്റോന്നും അവര്‍ സ്വീകരിക്കുകയില്ല.

സാജന്റെ ചോദ്യങ്ങളെക്കുറിച്ച് പരിശോധിക്കാം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 7:42 am ന് പോസ്റ്റ് ചെയ്തത്

2. അപ്പു has left a new comment on your post "പതനം !!!":

കൊള്ളാം.



Posted by അപ്പു to വേറിട്ട കാഴ്ചകൾ...... at March 3, 2010 7:58 AM

3. മാണിക്യം has left a new comment on your post "ചാത്തനാരാ മോന്‍":

നല്ല പോസ്റ്റ് ഈ ചാത്തന്മാര്‍ എല്ലാ ഏറിയായിലും വരും അല്പ സ്വല്പ വിത്യാസം ഉണ്ടന്നു മാത്രം . കോഴി തേങ്ങാക്കുല വാഴക്കുല ഒക്കെ ചാത്തന്റെ കേറോഫില്‍, അഥവ ഇറങ്ങി നോക്കാന്‍ ശ്രമിച്ചാല്‍ ഓട് ഒക്കെ "ചാത്തന്‍" എറിഞ്ഞുടയ്ക്കും ...ഒരു നാള്‍ ആ ചാത്തനും പിടിയിലായി ... അന്നു ചാത്തന്റെ സോമരസം ലേശം കൂടി പോയി ...
അതില്‍ പിന്നെ ഞങ്ങള്‍ക്ക് ഒക്കെ ചാത്തനും ചാത്തനേറും ചിരിക്കുള്ള വകയായി.....

ചിത്രങ്ങള്‍ ആരാ വരച്ചത് അതി മനോഹരം ശരിക്കും പറഞ്ഞാല്‍ ഈ കഥയുടെ മാറ്റ് കൂട്ടിയത് ഈ ചിത്രങ്ങളാണ്...



Posted by മാണിക്യം to വര്‍ഷ ഗീതം at March 3, 2010 6:45 AM

4. Vivara Vicharam has left a new comment on your post "മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുമോ ? (കമന്റ്)":

നല്ലൊരു വിഷയം - ഗവേഷണ-നിരീക്ഷണങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമവും വൈകാരിക സമീപനവും ഒഴിവാക്കപ്പെടേണ്ടതു് തന്നെയാണു്.

നാല്‍ക്കാലിയിറച്ചി പോലെയല്ലെങ്കിലും പല പ്രശ്നങ്ങളും മറ്റുള്ള ആഹാര പദാര്‍ത്ഥങ്ങളും സൃഷ്ടിക്കുന്നുണ്ടു്. രാസവസ്തുക്കള്‍ - കീടനാശിനികള്‍, കേടാകാതിരിക്കാന്‍ ചേര്‍ക്കുന്നവ, ഭക്ഷണ വസ്തുക്കള്‍ വെളുപ്പിക്കാനുപയോഗിക്കുന്നവ തുടങ്ങി പലതും - ഭക്ഷണത്തിലൂടെ അകത്തു് ചെല്ലുന്നതും ദൂഷ്യം ചെയ്യുന്നുണ്ടു്.

വിശദമായ പഠനങ്ങളും അതിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളും പോലും സാമൂഹ്യ ചുറ്റുപാടുമായി കൂടി ബന്ധപ്പെടുത്തിയുള്ള പഠനത്തിലൂടെയേ പ്രാവര്‍ത്തികമാക്കുന്ന തലത്തിലേയ്ക്കു് കൊണ്ടുപോകാനാവൂ. ഏതു് പദാര്‍ത്ഥവും സ്ഥിരമായി കഴിക്കുന്നതു് രോഗകാരണമാകാം, ചിലര്‍ക്കെങ്കിലും. കാരണം, എന്തു് ദൂഷ്യഫലമുളവാക്കുന്നവയാണെങ്കിലും അതു് കൈകാര്യം ചെയ്യാന്‍ മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക കഴിവുകള്‍ക്കു് കഴിയും. അതു് പരാജയപ്പെടുമ്പോഴോ കൂടിയ അളവിലെത്തുമ്പോഴോ ആണു് രോഗ ലക്ഷണങ്ങള്‍ കാണുന്നതു്.

കൃത്യമായ പഠന ഫലം കിട്ടുന്നതു് വരെ നാളിതു് വരെ സമൂഹം പിന്തുടര്‍ന്നതു് പോലെ പ്രായോഗിക പരീക്ഷണങ്ങളിലൂടെ മുന്നോട്ടു് പോകുകയേ വഴിയുള്ളു.

പച്ചക്കറിയും മാംസാഹാരവും തമ്മിലുള്ള തര്‍ക്കം ! നല്ലതും മനുഷ്യനിണങ്ങുന്നതും കായ്കനികളാണു്. പിന്നീട് മാത്രം കിഴങ്ങുകളും. അതു് കഴിഞ്ഞ് മാത്രം ജീവികളും. അതില്‍ തന്നെ പരിണാമ ശൃംഘലയില്‍ താഴെത്തട്ടില്‍ നില്കുന്ന ലളിതമായ മാംസ്യങ്ങളടങ്ങയവ.

മുന്‍ തലമുറകള്‍ മത്സ്യ-മാസങ്ങളും പാലും മുട്ടയും കുറഞ്ഞ അളവിലേ കഴിച്ചിരുന്നുള്ളു. കാരണം സാമ്പത്തികം.

ഇന്നു് മെച്ചപ്പെട്ട സാമ്പത്തിക നില ഗുരുത്വം കൂടിയ ആഹാരം കഴിക്കുമാറാക്കിയിരിക്കുന്നു.അതു് രോഗാവസ്ഥ കൂട്ടിയിട്ടുണ്ടു്. വര്‍ദ്ധിച്ച രോഗാതുരതയും രോഗ ചികിത്സയും രോഗം വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്.

ലഭ്യതയാണു് - ഇന്നു് ഒരു സാമ്പത്തിക ഘടകം - കായ്കനികള്‍ മാത്രമോ കിഴങ്ങുകളുമോ മത്സ്യ-മാസാദികളുമോ എന്ന തിരഞ്ഞെടുപ്പിനു് ആധാരമാകുന്നതു്. പിന്നെ, ഒരിക്കല്‍ ശീലമായാല്‍ അതും.

സ്വഭാവ രൂപീകരണത്തിനും ആരോഗ്യ പരിപാലനത്തിനും രോഗം ഒഴിവാക്കാനും ദീര്‍ഘായുസിനും മേല്‍ മുന്‍ഗണനാ ക്രമം ഉപകരിക്കുമെന്നതു് ചരിത്രപരമായ കണ്ടെത്തലാണു്. കൃത്യതയും രേഖകളും കുറവായിരിക്കും.

പുതു തലമുറ കൂടുതല്‍ കൃത്യമായ ഗവേഷണ നിരീക്ഷണം നടത്തേണ്ട മേഖലയാണിതു്. പക്ഷെ, ഇന്നത്തെ, ലാഭത്തോടുള്ള അതിമോഹം നയിക്കുന്ന ഗവേഷണങ്ങള്‍ കൊണ്ടു് ഇതു് നടക്കുമെന്നു് ആശിക്കാനും കഴിയുന്നില്ല.



Posted by Vivara Vicharam to മെഡിസിന്‍ @ ബൂലോകം at March 2, 2010 6:25:00 PM GMT+05:30

5. ayoob has left a new comment on your post "നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും":

ഞാന്‍ mcsa certified (fresh) ആണ് ഇത് വരെ ഒരു റിയല്‍ environment ഇല്‍ വര്‍ക്ക്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല എനിക്ക് ഒരു ജോലി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്. കൂടാതെ RHCE കോഴ്സ് ചെയ്യാന്‍ ആഘ്രഹമുന്ദ്
താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു



Posted by ayoob to ഐ.ടി നെറ്റ്വര്‍ക്ക്‌ at March 3, 2010 4:56 AM

6. അപ്പു has left a new comment on your post "ചന്ദ്രനില്‍ ഹിമശേഖരം; ചന്ദ്രയാന്റെ കണ്ടെത്തല്‍ വീണ...":

വിവരങ്ങൾക്ക് നന്ദി ജോസഫ് മാഷേ.



Posted by അപ്പു to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:55 AM

7. G.manu has left a new comment on your post "ചാത്തനാരാ മോന്‍":

Chaththa charitham nannayi unni



Posted by G.manu to വര്‍ഷ ഗീതം at March 3, 2010 7:02 AM

8. Anonymous has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

മാർട്ടിൻ സ്കോർസേസിയുടെ അവസാനത്തെ ചിത്രം Gangs of Newyork ആണെന്നതിനു റോബി പറഞ്ഞിരിക്കുന്ന ന്യായീകരണത്തോടൂ യോജിക്കുക വയ്യ. അദ്ദേഹത്തിന്റെ മുൻചിത്രങ്ങളും പണം വാരി ചിത്രങ്ങൾ തന്നെ. Gangs of Newyork എന്ന ചിത്രത്തോടെ അങ്ങേരും ഡി‘നീറൊ യുമായി അഭിപ്രായഭിന്നതെ ഉണ്ടായിയെന്നതാണു വസ്തുത. ഡി’നീറൊ ചിത്രത്തിൽനിന്നും പിന്മാരിയതിനെ തുടർന്നാണു, ഡാനിയെൽ ഡെ ലൂവിസ് ചിത്രത്തിൽ കരാറാവുന്നത്. പിന്നീട് ഡി‘കാപ്രിയോ സ്ഥിരം നായകനാവുന്ന കാഴ്ചയും കണ്ടു. നഷ്ടം ഡി’ നീറൊ ക്കു തന്നെ..



Posted by Anonymous to കോണിപ്പടികള്‍ക്കു മുകളില്‍ at March 2, 2010 6:19 PM

9. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sajan jcb

സാജന്റെ കമന്റില്‍ ഉള്‍കൊള്ളിച്ച വരികളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന സ്വാഭാവിക സംശയങ്ങള്‍ക്ക് മറുപടി പറയുക എന്നതേ പ്രായോഗികമാകൂ.

ഇസ്‌ലാമില്‍ ആരെ വിവാഹം കഴിക്കാമെന്നും ആരെ വിവാഹം കഴിക്കെരുതെന്നും വ്യക്തമായ നിര്‍ദ്ദേശം ഖുര്‍ആനിലൂടെതന്നെ നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലും സംശയം വരാനിടയുള്ള സ്ഥലത്ത് പ്രവാചകന്റെ വചനങ്ങള്‍ അതിന് പരിഹാരവുമാകും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് കരുതുന്ന വിഭാഗങ്ങളില്‍ ചിലര്‍ തങ്ങളുടെ ഇഛയനുസരിച്ച് സ്വയം ചില വിധിവിലക്കുകള്‍ ഇക്കാര്യത്തില്‍ തുടരുന്നുണ്ടാകും. ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങള്‍ ചിലപ്പോള്‍ അതിനോട് യോജിക്കാം അല്ലങ്കില്‍ യോജിക്കാതിരിക്കാം. പിതൃസഹോദരി പുതി വിവാഹബന്ധം നിഷിദ്ധമായവരുടെ കുട്ടത്തില്‍ പെട്ടതല്ല. ഏതെങ്കിലും അറിവില്ലാത്ത മുസ്‌ലിംകള്‍ അവരുടെ നാട്ടിലെ സമ്പ്രദായമാണ് ഖുര്‍ആനിക നിയമം എന്ന് തെറ്റിദ്ധരിച്ച് മുറപ്പെണ്ണ് എന്ന് സങ്കല്‍പത്തെ പരിഹസിക്കുന്നുണ്ടെങ്കില്‍ അതിന് ഇസ്ലാമുമായി ബന്ധമില്ല. ഒരിക്കല്‍ തെക്കന്‍ കേരളത്തിലെ ഒരു സുഹൃത്ത് സംഭാഷണ മധ്യേ ഇത് സൂചിപ്പിക്കുകയുണ്ടായി. ആ സഹോദരനെ പിന്നെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ വിശദമായ ഖുര്‍ആന്‍ ക്ലാസ് എടുക്കേണ്ടി വന്നു.

പ്രവാചകന്‍ എന്ത് സന്ദേശമാണ് നല്‍കിയത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതോടൊപ്പം അതിന് നല്‍കുന്ന ഉത്തരങ്ങളും അല്‍പം സാവകാശം ചിന്തിച്ച് വായിക്കാനുള്ള സന്‍മനസ്സുണ്ടായാല്‍ മതി. അതില്ലാത്തതിന്റെ പ്രശ്‌നമാണ്, മുഹമ്മദ് നബി എല്ലാവര്‍ക്കുമുള്ള പ്രവാചകനാണ് എന്നത് ആരാണ് പറഞ്ഞത് എന്നെനിക്കോര്‍മയില്ല എന്ന പ്രയോഗം. കഴിഞ്ഞ എന്റെ പോസ്റ്റ് വായിച്ചിട്ടില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇപ്രകാരം കരുതാത്ത ഒരാള്‍ മുസ്ലിം പോലുമല്ല. അദ്ദേഹത്തിന്റെ പ്രവാചകനിലുള്ള വിശ്വാസം പൂര്‍ണമല്ല എന്നതിനാല്‍.

പ്രവാചകന്റെ ദൗത്യം എപ്പോഴും ശുഭപര്യവസാനിയായ സംഭവങ്ങള്‍ സൃഷ്ടിക്കുകയല്ല. ഓരോ കാര്യത്തിലും ജനങ്ങള്‍ക്ക് മാതൃക ലഭിക്കുന്ന അവരെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണ്. താങ്കള്‍ പറഞ്ഞതില്‍ ചില സംഭവങ്ങള്‍ പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സംഭവിച്ചതാണ്. അക്കാര്യമൊക്കെ പോസ്റ്റില്‍ വന്നിട്ടുണ്ട്. അതൊന്നും വായിക്കാത്തതിനാല്‍ സാജന് ഈ കമന്റില്‍ ധാരാളം അബദ്ധങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്.

ഈ സംഭവം താങ്കളുദ്ദേശിക്കുന്ന വിധമാണ് സംഭവിച്ചിരുന്നെങ്കില്‍ എന്ത് പ്രയോജനം ഒരു സമൂഹത്തിന് ലഭിക്കുമായിരുന്നോ അതിന്റെ അനേകമിരട്ടി പ്രയോജനം ഈ പരാജയപ്പെട്ട വിവാഹത്തിലും അനന്തര നടപടികളിലുമുണ്ട്. വിജയിച്ച സംഭവത്തില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ പരാജയപ്പെട്ട സംഭവത്തില്‍ നിന്ന പാഠം പഠിക്കുമല്ലോ.

മുകളില്‍ നല്‍കിയ കാര്യങ്ങളും പോസ്റ്റും ശ്രദ്ധിച്ച് വായിച്ചാല്‍ സ്വയം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങളേ താങ്കള്‍ ഉന്നയിച്ചിട്ടുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 8:11 am ന് പോസ്റ്റ് ചെയ്തത്

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "എനിക്കുമിത്തിരി ഇടം":

പുതുനാമ്പുകൾ തലനീട്ടിടുന്നിതാമെല്ലവെ,
അതിയുയരം താണ്ടുവാ‍നേതുവിഘ്നവുമത്
പതിവായ് തകർക്കും,ഇതുപ്രകൃതിതൻതത്വം!
ഇതുകണ്ടാ‍നന്ദിക്കും,നീയ്യൊരു ഭൂമാതാവ്...

...............................
...............................
................................
അതുസത്യംതന്നെയല്ലയൊ,കേട്ടുവോ സഖി ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at March 3, 2010 6:33 AM

11. CKLatheef has left a new comment on your post "ഹര്‍ത്താല്‍..":

ചിന്തനീയം....

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍



Posted by CKLatheef to തണല്‍ at 3/3/10 4:33 AM

12. Anonymous has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

സ്കോർസിസി യുടെ ആദ്യമുഴുനീളൻ ചിത്രം ഹു ഈസ് ദാറ്റ് നോക്കിംഗ് മൈ ഡോർ തന്നെ. മറ്റു ചിത്രങ്ങലെല്ലാം ഹ്രസ്വചിത്രങ്ങളായിരുന്നു.
john



Posted by Anonymous to കോണിപ്പടികള്‍ക്കു മുകളില്‍ at March 2, 2010 6:05 PM

13. അപ്പു നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ മാഷേ വളരെ പ്രസക്തമായ ലേഖനം. മാധ്യമങ്ങളുടെ ഇന്നത്തെ പോക്കിനെ അവലോകനം ചെയ്ത പോയിന്റുകളും നന്ന്. ഒപ്പം സെൻസേഷൻ അടിസ്ഥാനമാക്കിയുള്ള ന്യൂസ് വിതരണം കൂടീ ചേർക്കാമായിരുന്നു.

ഒരു പ്രതിമാധ്യമം എന്ന നിലയിൽ ബ്ലോഗുകകൾ വളരണമെങ്കിൽ ഇനിയും ഏറെദൂരം പോകേണ്ടതുണ്ട്. ഒരാവശ്യവുമില്ലാത്ത തമ്മിലടികളും പാരവയ്പ്പുകളും തർക്കങ്ങളും മാത്രമാണല്ലോ ഇപ്പോൾ ബ്ലോഗിലും കാണുന്നത്. ഒപ്പം മതം കൂടി എത്തിയതോടെ അത് തനി കേരളസംസ്കാരത്തിന്റെ പരിച്ഛേദമായിമാറിയിട്ടുണ്ട്.



അപ്പു , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 3 8:05 am ന് പോസ്റ്റ് ചെയ്തത്

14. pallikkarayil has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

സർ‌ക്കാർ മേൽനോട്ടത്തിൽ ഒരു വഴിപാട് നടത്തുന്ന പോലെയുള്ള മന്തുരോഗപ്രതിരോധപ്രവർത്തനത്തിൽ അത്ര വിശ്വാസം ഇല്ലാതിരുന്നതിനാൽ മന്തുഗുളിക കിട്ടിയ പാടെ ഉപേക്ഷിച്ചിരുന്നു. അതു നന്നായെന്ന് കൊട്ടോട്ടിക്കാരന്റെ കുറിപ്പ് വായിച്ചപ്പോൾ ബോദ്ധ്യമായി.
കുറിപ്പ് അവസരോചിതമായി. നന്ദി കൊട്ടോട്ടിക്കാരാ.



Posted by pallikkarayil to കല്ലുവെച്ച നുണ at March 03, 2010 6:44 AM

15. Anonymous has left a new comment on your post "എം.എഫ്.ഹുസൈന്‍ ഇനി ഖത്തറുക്കാരന്‍":

Nannayi.. angane oru puzhu poyikitti pavam Indiaku



Posted by Anonymous to Qatar Times at March 3, 2010 4:29 AM

16. അപ്പു has left a new comment on your post "കുതിര മാളിക":

കുതിരമാളീകയിൽ കഴിഞ്ഞവർഷംഅവധിക്ക് യാരിദ്, അങ്കിൾ എന്നിവരോടൊപ്പം പോയിരുന്നു. അന്ന കണ്ട കാഴ്ചകളൊക്കെ ഒന്നൊന്നായി മനസ്സിലേക്കെത്തി ക്യാപറ്റന്റെ വിവരണം വായിക്കുമ്പോൾ. ഒരുപാട് കാര്യങ്ങൾ ഇനിയും പറയുവാനുണ്ട്. എന്റെ മനസ്സിലേക്ക് പെട്ടന്ന് വന്നവ, വർണ്ണഗ്ലാസ് വർക്കുകളുടെ കുറെ നല്ല ശേഖരം, പഴയ ആയുധങ്ങൾ, പല്ലക്ക്, ഒരു വലിയ എണ്ണഛായാ ചുവർ ചിത്രം -എവിടെനിന്ന് നോക്കിയാലും അങ്ങോട്ട് നോക്കി നിൽക്കുന്ന രീതിയിലുള്ളത്, പഴയ രീതിയിലുള്ള പാത്രങ്ങൾ, തൂക്കുവിളക്കുകൾ തുടങ്ങിയവ. ജനാലകൾ തുറന്നാൽ കൊട്ടാരത്തിനുള്ളിലേക്ക് കടന്നുവരുന്ന സുഖശീതളിമയുള്ള കാറ്റും മനോഹരം! പക്ഷേ ഗൈഡ് പറഞ്ഞ മറ്റൊരു കാര്യം ദുഃഖകരമായി തോന്നി. നാം സന്ദർശകർ കാണുന്ന പൂമുഖഭാഗം മാത്രമല്ലാതെ കൊട്ടാരത്തിന്റെ പിൻഭാഗം, (മേത്തമണി ഇരിക്കുന്ന സൈഡ്) വരെ നൂറിലധികം മുറികൾ, അവയിൽ ഏറെയും തടികൊണ്ടുള്ള അറയും നിരയും ഉള്ളത് യാതൊരു മെയിന്റനൻസും കിട്ടാതെ, വർഷങ്ങളയി തുറക്കാതെ, ഓടും പൊട്ടി മഴയും നനഞ്ഞ് കിടക്കുന്നുണ്ട്. മട്ടുപ്പാവിൽ കയറി അവിടെയുള്ള ഒരു സൈഡ് ജനാല ഉയർത്തി നോക്കിയാൽ ഈ കെട്ടുകൾ കാണാം. സങ്കടകരമായ ഒരു കാഴ്ചയാണത്. കെ.ടി.ഡി.സി എന്താണാവോ അതിലൊന്നും ശ്രദ്ധിക്കാത്തത്.



Posted by അപ്പു to നമ്മുടെ ബൂലോകം at March 3, 2010 7:43 AM

Reply via email to