1. mini//മിനി has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":
വിനുവേട്ടൻ|vinuvettan-, Sabu M H-, കുമാരൻ|kumaran , ടൊംസ് കോനുമഠം-, ഒഴാക്കൻ-, സുമേഷ്|Sumesh Menon-, ശ്രീ-, ബിലാത്തിപ്പട്ടണം/Bilatthipattanam-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
കഥയിൽ പറയുന്നതുപോലുള്ള നാടോടികൾ ഏത് ദുരന്തത്തെയും അതിജീവിക്കും. എന്നാൽ മറ്റുള്ളവർ ഒരു ദുരന്തം ഉണ്ടായാൽ പെട്ടെന്ന് തകരും. പിന്നെ പാവപ്പെട്ടവരെ ദ്രോഹിക്കാൻ ധാരാളംപേർ കാണും.
Posted by mini//മിനി to മിനി കഥകള്‍ at March 24, 2010 6:48 AM
2. മാണിക്യം has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം......":
വളരെ നന്നായി തന്നെ ഡോ.കെ.കെ.എന്‍ കുറുപ്പിനെ പരിചയപ്പെടുത്തി വിശദാമായി അഭിമുഖം ചെയ്തിരിക്കുന്നു .. പഴശ്ശിരാജ സിനിമക്ക് പിന്നാലെ ഈ വിശദാംശങ്ങള്‍ നന്നായി .പഴയ തലമുറയില്‍ നിന്ന് വിലപിടിച്ച അറിവുകള്‍ എന്ന് പറയുന്നതാണീ ലേഖനത്തില്‍ കൂടി വായനക്കാരില്‍ സുനില്‍ കൃഷ്ണന്‍ എത്തിക്കുന്നത്, ഇതിന്റെ ബാക്കി ഭാഗത്തിനായി കാക്കുന്നു ..വളരെ വിശദമായി ലളിതമായി എഴുതിയ പോസ്റ്റ്. ബ്ലോഗില്‍ ഇത്തരം പോസ്റ്റ്കള്‍ മുതല്‍ കൂട്ടാവും അഭിനന്ദനങ്ങള്‍ ..
Posted by മാണിക്യം to കാണാമറയത്ത് at March 24, 2010 7:12 AM
3. ശ്രീ has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":
ഉഷ ചേച്ചിയ്ക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...
Posted by ശ്രീ to മാണിക്യം at March 23, 2010 7:13 PM
4. mljagadees (http://mljagadees.wordpress.com) has left a new comment on your post "കേരളത്തിനു പൊള്ളുന്നു.":
80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു.
ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളാണ്. പണം ഉണ്ടാക്കുള്ള അവരുടെ ശ്രമത്തില്‍ തെറ്റായ ജീവിത വീക്ഷണങ്ങളോ വീക്ഷണമില്ലായ്മയോ ആണ് പ്രചരിക്കുന്നത്. അവര്‍ മന്ദരായ സെലിബ്രിറ്റികളെ ഉണ്ടാക്കുന്നു. പിന്നീട് ആ സെലിബ്രിറ്റികളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.
ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറയണം.
അത് വളരെ നിസാരമാണ്. സിനിമ, ചാനല്‍, പരസ്യങ്ങള്‍ കാണാതിരിക്കുക. കാണണമെങ്കില്‍ കോപ്പിചെയ്ത് കാണുക. കുറഞ്ഞ പരസ്യങ്ങളോ, സെലിബ്രിറ്റികളില്ലാത്ത പരസ്യങ്ങളോ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക.
Posted by mljagadees to പാര്‍പ്പിടം at 5:43 AM, March 24, 2010
5. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":
ദേശാഭിമാനിക്ക് ഉളുപ്പില്ലേ, സിന്‍ പറയാത്തത് സിന്നിന്റെ വായില്‍ തിരുകിവെയ്ക്കാന്‍? യുദ്ധം അനിവാര്യതയാണെന്നു സിന്‍ പറഞ്ഞതല്ല, ദേശാഭിമാനിയിലെ ഏതോ മണ്ടന്‍ പരിഭാഷിച്ചതാണ്. അതിനെപ്പറ്റി ഞാനൊരു പോസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
തര്‍ജ്ജമ, ദേശാഭിമാനി സ്റ്റൈല്‍ (ഹൌവര്‍ഡ് സിന്നും ലാവ്ലിനും)
തിരുത്തി മോശക്കാരാവാന്‍ ദേശാഭിമാനിക്കാവില്ല, മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ക്കേ ആവില്ല. എന്തോ ഒരു സാധനംകൊണ്ട് ഓട്ടയടക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഈ ഏര്‍പ്പാട്.
Posted by Calicocentric കാലിക്കോസെന്‍ട്രിക് to ജാഗ്രത at March 24, 2010 6:48 AM
6. മാണിക്യം has left a new comment on your post "എന്റെ ഉമ്മ":
കിച്ചൂന്റെ ഉമ്മ ഇങ്ങനെ ആയില്ലങ്കിലെ അതിശയമുള്ളു. പടച്ചോന്‍ ഇങ്ങനാ ചിലര്‍ക്ക് അനുഗ്രഹം കൊടുക്കുമ്പോള്‍ ഒരു ലുബ്ദും കാണിക്കൂല്ല ആ ഗണത്തില്‍ പെട്ട ആളാ കിച്ചു. ഈ ഉമ്മയുടെ മകള്‍ ആയല്ലൊ!. ബുഷററ്റീച്ചര്‍ക്ക് അയുരാരോഗ്യം നേരുന്നു.. എന്നെന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ ..
Posted by മാണിക്യം to അസ്മദീയം at March 23, 2010 6:00 PM
7. CKLatheef നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മുഹമ്മദ് നബി അള്ളായോടൊപ്പം മറ്റുദേവതകളെക്കൂടി ആരാധിക്കാന്‍ ആവശ്യപ്പെട്ടു!!!. 14 നൂറ്റാണ്ടുമുമ്പ് മക്കയിലെ ബഹുദൈവാരാധകര്‍ കെട്ടിപ്പടച്ച ഒരു കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കുക.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 24 8:14 am ന് പോസ്റ്റ് ചെയ്തത്
8. വഷളന്‍ (Vashalan) has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":
ഗഹനമായ ഒരു ചിന്ത...
"സൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക് മൃത്യുവിനു കടക്കാനായി എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തുംസൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക് മൃത്യുവിനു കടക്കാനായി എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തും"
എത്ര ഉദാത്തമായ സങ്കല്‍പം... വ്യത്യസ്തമായ ചിന്ത...
എന്നിലെ ആസ്വാദകന് ഈ മരണത്തിന്റെ ഈ സൗന്ദര്യ സങ്കല്പമാനിഷ്ടം. പ്രായോഗിക ജീവിതത്തില്‍ മരണത്തിനു ഈ സൗന്ദര്യമില്ല.
Posted by വഷളന്‍ (Vashalan) to അയനം at March 24, 2010 6:47 AM
9. മാണിക്യം has left a new comment on your post "രാമായണം ഭക്തിഗ്രന്‌ഥം മാത്രമോ?":
“ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള ഞാനതിനൊട്ടൂമധികാരിണിയല്ലല്ലോ’
എന്ന് വിലപിച്ച ശബരിയോട്
‘പുരുഷ സ്ത്രീ ജാതി നാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്രയേ”
എന്നാശ്വസിപ്പിച്ച് അവര്‍ കടിച്ച് നോക്കി സ്വാദുറപ്പു വരുത്തിയ ഫലമൂലാദികല്‍ സസന്തോഷം ഭക്ഷിച്ചതു ജാതീയമായ ഉച്ചനീചത്വം കൊണ്ട് നടക്കുന്നവന്‍ ഒന്ന് മനസ്സിരുത്തി വായിക്കേണ്ടതാണു.
നല്ലൊരു ലേഖനം. ആശംസകള്‍ ..നന്മകള്‍ നേരുന്നു!
Posted by മാണിക്യം to ചക്രവ്യൂഹം at March 24, 2010 7:19 AM
10. റ്റോംസ് കോനുമഠം has left a new comment on your post "നടുവേ ഓടുമ്പോള്‍..":
ചോരതിളപ്പിലെ അന്തരം ഒരു വലിയ സത്യമാണ്.
Posted by റ്റോംസ് കോനുമഠം to ആര്‍ബിയുടെ തൂലിക at March 23, 2010 7:32 PM
11. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഇപ്പോള്‍ ഞാന്‍ പാവം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ബഷീർ, കേരളദാസനുണ്ണി, അഭിപ്രായങ്ങൾക്കു നന്ദി.
sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 23 6:03 pm ന് പോസ്റ്റ് ചെയ്തത്
12. മാണിക്യം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":
അരുണിന്റെ ഫോട്ടൊ കാണുമ്പോഴൊക്കെ ആ മൂക്കിന്റെ ഭംഗി ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു, യൂട്രസുള്ള മൂക്കാണിത് അല്ലെ? സംഭവം ജോര്‍!
Posted by മാണിക്യം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 24, 2010 7:31 AM
13. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":
കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍...
Posted by കൊട്ടോട്ടിക്കാരന്‍... to മാണിക്യം at March 23, 2010 7:09 PM
14. വി. കെ ആദര്‍ശ് has left a new comment on your post "ഡോട്ട് കോം വിലാസത്തിന് 25 ന്റെ നിറവ്":
ഡോട്ട് കോം ചരിത്രത്തിന്റെ ഭാഗം
Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 6:37 PM
15. കറുത്തേടം has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":
Wish "Kilukkampetti" a Happy Birth Day
Posted by കറുത്തേടം to മാണിക്യം at March 23, 2010 6:04 PM
16. CyclopZ has left a new comment on your post "പാതയോരത്തെ വിദ്യാലയം":
Windee ithu annu paranju tanna aale pattiyulla post alle....ippolano ithu post cheyyunne...anyway gud...tc
Posted by CyclopZ to വര്‍ഷ ഗീതം at March 24, 2010 6:58 AM
17. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":
അറിയാത്ത കാര്യങ്ങളില്‍ വാചകമടിക്കാതിരുന്നൂടേ സുഹൃത്തേ? സിന്‍ പറയാത്തത് സിന്നിന്റെ വായില്‍ തിരുകിവെയ്ക്കാന് തൊലിക്കട്ടിയല്ലാതെ വേറെയെന്തെങ്കിലും കയ്യിലുണ്ടോ? യുദ്ധം അനിവാര്യതയാണെന്നു സിന്‍ പറഞ്ഞതല്ല, ദേശാഭിമാനിയിലെ ഏതോ മണ്ടന്‍ പരിഭാഷിച്ചതാണ്. അതിനെപ്പറ്റി ഞാനൊരു പോസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
തര്‍ജ്ജമ, ദേശാഭിമാനി സ്റ്റൈല്‍ (ഹൌവര്‍ഡ് സിന്നും ലാവ്ലിനും)
തിരുത്തി മോശക്കാരാവാന്‍ ദേശാഭിമാനിക്കാവില്ല, മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ക്കേ ആവില്ല.എന്തോ ഒരു സാധനംകൊണ്ട് ഓട്ടയടക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഈ ഏര്‍പ്പാട്.
Posted by Calicocentric കാലിക്കോസെന്‍ട്രിക് to P M MANOJ | പി എം മനോജ് at March 24, 2010 6:51 AM
18. റ്റോംസ് കോനുമഠം has left a new comment on your post "ബൈനക്കുഴൽ":
ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ...
Posted by റ്റോംസ് കോനുമഠം to കൊച്ചേട്ടനും കൂട്ടരും at March 24, 2010
19. Anonymous has left a new comment on your post "പ്രദക്ഷിണം":
തകര്‍പ്പന്‍.സദാ സത്യം.
ആരാണ് ലാദനെ,ഖായ്ദയെ പോ റ്റി വളര്‍ത്തിയത്(സോവിയറ്റുകള്‍ക്കെതിരെ
അഫ്ഗാനില്‍)? ആരാണ് ഭിന്ദ്രന്വാലയെ പാലുകൊടുത്തു ഊട്ടിയത്(മിതവാദി അകാലികള്‍ക്കെതിരെ)? മാവോകളെ ഇപ്പോഴും ബംഗാളില് ആരാണ് സഹായിക്കുന്നത് ? ആരാണ് ഇസ്ലാമിക് ജിഹാദിനെ,ഹമാസിനെ ഉയര്‍ന്നുവരാന്‍ ആദ്യകാലത്ത് നന്നായി സഹായിച്ചത് (പി.എല്‍.ഓ ക്കെതിരെ) ? ആരാണ്, ആരാണ് ? എല്ലാം തിരിച്ചു വരുന്നു. അമ്പു തൊടുത്തവന്റെ കഴുത്തിനു നേരെ.
സാധാരണക്കാരായ പാവങ്ങള്‍ അതിര്‍ത്തി ഭേദമന്യേ കൂട്ടത്തില്‍ നരകയാതന അനുഭവിക്കുന്നു.
Posted by Anonymous to രാജീവ് ചേലനാട്ട് at March 24, 2010 4:57 AM
20. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മൂക സാക്ഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ശ്രദ്ധേയൻ, പ്രിൻസദ്, ജൂനൈദ്, മിനി, ഈ കനാലിന്റെ പഴയ പ്രഭാവം അറിയാവുന്നവർക്കു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കാലം മാറ്റി വരക്കുന്ന കോലങ്ങളെ കുറിച്ചു അതിശയം തോന്നും. കനാൽ സന്ദർശിച്ചതിനു ഏവർക്കും നന്ദി.
sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 23 6:08 pm ന് പോസ്റ്റ് ചെയ്തത്
21. ലീന has left a new comment on your post "ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും":
നല്ല ശീലങ്ങളില്‍ വ്യാപൃതരാകൂ, പുകവലിജന്യ രോഗങ്ങളെ മാറ്റി നിര്‍ത്തൂ
Posted by ലീന to മരുന്നറിവുകള്‍ at March 23, 2010 6:45 PM
22. Vayady has left a new comment on your post "ബൂലോകര്‍ ജാഗ്രതൈ...":
ഈ തിരിച്ചു വരവില്‍ ഒരുപാടൊരുപാട് സന്തോഷിക്കുന്നു. ആശംസകള്‍.
(പിന്നെയ്, ഗിറ്റാറില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ടാട്ടോ, പറഞ്ഞു തരാന്‍ എനിക്ക് സന്തോഷമേയുള്ളു!!!?)
Posted by Vayady to കല്ലുവെച്ച നുണ at March 24, 2010 8:01 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
