1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഒരേയൊരു ബദല്‍ മാത്രം....സോഷ്യലിസ്‌റ്റ് ജനാധിപത്യം":
സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും വേണ്ടി അറിഞ്ഞും അറിയാതെയും നടന്ന അനേകമനേകം പോരാട്ടങ്ങളുടെ രണഭൂമിയില്‍ നിന്നുമാണ് സോഷ്യലിസ്‌റ്റ് ആശയത്തിന്റെ ഉദയം. ഫ്രഞ്ച് വിപ്ളവത്തിന്റെ (18-ആം നൂറ്റാണ്ട്) മൂശയില്‍ നിന്ന് പിറവിയെടുത്ത സോഷ്യലിസ്‌റ്റ് ദര്‍ശനം 19-ആം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ലോകജനതയുടെ ജീവിതം തന്നെ മൌലികമായി പരിഷ്കരിക്കുവാന്‍ പ്രാപ്തമായ സിദ്ധാന്തമായും ശാസ്ത്രീയ അടിത്തറയുള്ള പോരാട്ടങ്ങളുടെ മാര്‍ഗ്ഗരേഖയായും വികസിച്ചു. കാറല്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഈ ആശയത്തെ ദേശീയ വിമോചനത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും ചരിത്രപരമായ തുടര്‍ച്ചയായി പരിവര്‍ത്തനപ്പെടുത്തി. ലോകമാകെയുള്ള ചൂഷിതരുടെ ഐക്യമാണ് ഈ ദര്‍ശനം നെഞ്ചിലേറ്റിയത്.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 1, 2010 7:03 AM
2. ദേവദാസ് വി.എം. has left a new comment on your post "നിബിഡതമോമയവീഥിയിൽ":
കാട്ടില്‍ വെച്ചു തന്നെയല്ലേ ജയദ്രഥന്‍ വകുപ്പില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും, തേരില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും...
മാനിയാം രാമന്‍ പെണ്ണിനെ കൊന്നതും; ബാലിയെ ചതിച്ചമ്പെയാന്‍ പോലും ഒരു മരത്തിന്റെ മറവ് വേണമാഅയിരുന്നു(ഒരുമരം ഒരു കാവാവില്ലെന്കിലും)
സത്വഗുണ ലക്ഷ്മണന്‍ മുലയറുത്തതും...
അനുജനെ കാമാര്‍ത്ഥിയായും, രാക്ഷസനെ സന്യാസിയായും സീത ധരിച്ചതും... മലയാളി ലൈമ്ഗികതയുടെ വിഷഭീതിയുടെ നിറക്കൂട്ടു സന്കല്പ്പം മുഴുവന്‍ കാവും, കാടുമല്ലേ?
കാടിന്റെ മനോഹാരിതയിലെപ്പോഴോ മരണം മണക്കുന്നതുകൊണ്ടല്ലേ 'ഇനിയും ജീവിതയാത്ര തുടരേണ്ടതുണ്ട്' എന്ന് കവിയ്ക്ക് പറയേണ്ടി വരുന്നത്?
Posted by ദേവദാസ് വി.എം. to വെള്ളെഴുത്ത് at April 1, 2010 7:23 AM
3. അരുണ്‍ കായംകുളം has left a new comment on your post "പുലി വരുന്നേ; ഒരു പിടികിട്ടാപുലി":
കുറേ പ്രയോഗങ്ങളൊക്കെ ചിരിപ്പിച്ചൂ ട്ടോ.പാവം ഡ്രൈവര്‍...ഇവനൊക്കെ എന്നാ പെണ്‍പുലികളെ തിരിച്ചറിയുന്നത്? പെണ്ണാരുന്നേല്‍ അവര് വന്നേനെ അല്ലേ?
:)
Posted by അരുണ്‍ കായംകുളം to മിനിനര്‍മ്മം at April 1, 2010 8:14 AM
4. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":
ROMARIO, ഈ ചോദ്യത്തിന്റെ ഉത്തരം ഞാനെങ്ങനെയാണ് എഴുതിയതെന്നു നോക്കൂ. വീണ്ടും മറ്റൊരു കമന്റായി പോസ്റ്റു ചെയ്തു അല്ലേ? അതുപോലെ Post a comment എന്ന ലിങ്കുവഴി എന്തുമറുപടിവേണമെങ്കിലും എഴുതിക്കോളൂ.
Posted by അപ്പു to ആദ്യാക്ഷരി at 1 April 2010 07:36
5. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat has left a new comment on your post "ചലോ ചലോ ചെറായി":
"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ??
kalakki bhai.. suupper..
april dinashamsakal..
Posted by കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 1, 2010 7:56 AM
6. കരീം മാഷ് നിങ്ങളുടെ പോസ്റ്റ് "ഓത്തുപള്ളീലന്നുനമ്മള്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഓത്തുപള്ളിലന്നു നമ്മൾ.... എന്ന പാട്ടു വി.ടി.മുരളിയുടെ സ്വരത്തിലല്ലാതെ പലതവണ കേട്ട എനിക്കു മുരളിയുടെ പാട്ടിനു വലിയ മേന്മയൊന്നും തോന്നുന്നില്ല. അതിനെക്കാൾ നല്ല ഗായകർ സ്റ്റേജു കിട്ടാതെ സ്റ്റാറാവാതെ വെറും ഉൽക്കയായി കെട്ടടങ്ങിയിട്ടുണ്ട്. വന്മരങ്ങൾ ചെറുപുൽനാമ്പുകൾക്കു തടസ്സമായിരുന്നതു പോലെ അവസരം കിട്ടാതെ പോയ അനേകം ജന്മങ്ങൾ.
ടെലിവിഷനിലെ റിയാലിറ്റി ഷോകളും സ്റ്റേജു പ്രോഗ്രാമുകളും കാരണം പ്രത്യക്ഷമായ എത്ര നല്ല ഗായകരാണിന്ന് ( ഇവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ മറഞ്ഞിരുന്നതിനു ആരാണു കാരണം)
അവസരങ്ങൾ എല്ലാർക്കും ലഭിക്കണം.
അംഗീകാരവും.
എന്നാലേ നല്ല പ്രതിഭകൾ ഉണ്ടാവൂ.
കരീം മാഷ് , സുപ്രിയം ലേക്ക് 2010, മാര്‍ച്ച് 31 7:41 pm ന് പോസ്റ്റ് ചെയ്തത്
7. വിഷ്ണു പ്രസാദ് has left a new comment on your post "നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍":
ഞാന്‍ നാട്ടിലേക്ക് പോവുന്നു.കുറച്ച് പച്ചശ്വാസവുമായി തിരികെയെത്താം... :)
Posted by വിഷ്ണു പ്രസാദ് to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 6:49 PM
8. സ്വപ്നാടകന്‍ has left a new comment on your post "കലയും ജലസേചനവും":
ഞാനല്ല ഡിലീറ്റിയത്.ജീവിതച്ചിന്തുകള്‍ക്ക് കമന്റിയതിനു ശേഷം ഞാന്‍ പാലേരിയില്‍ ചുമ്മാ ഒന്ന് വന്നു നോക്കിയതാ..അപ്പോഴാണ് മനസ്സിലായത് ഞാന്‍ ചെയ്ത കമന്റുകള്‍ ഒന്നും കാണുന്നില്ല എന്ന്..അതിനു നിങ്ങള്‍ ചെയ്ത മറുപടികള്‍ അവിടെയുണ്ട് താനും.ചേച്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെയും എന്നെ കാണാനില്ല..അപ്പോ ഒരു സംശയം തോന്നി വന്നു നോക്കിയതാണ് ഞാന്‍ കമന്റിയ മറ്റു പോസ്റ്റുകളിലും.അവിടെയും തഥൈവ!...കമന്റ്സ് ഡിലീറ്റ് ചെയ്യാന്‍,കമന്റിയ ആള്‍ക്കും, ബ്ലോഗിന്റെ ഉടമയ്ക്കുമല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്നാണു എന്റെ സാങ്കേതിക പരിജ്ഞാനം.ഞാനത് ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് നിങ്ങള്‍ ചെയ്തതാവാനേ വഴിയുള്ളൂ.അതുകൊണ്ടാണ് എനിക്കിത് മനസ്സിലായില്ലെന്ന് പറഞ്ഞത്..ഇവിടെ പറയാന്‍ പറ്റാത്ത കാരണമാണെങ്കില്‍ (പറ്റുന്നതായിരുന്നെങ്കില്‍ ഡിലീറ്റുന്നു എന്ന് പറഞ്ഞ് ഒരു കമന്റ് ഇടുമായിരുന്നല്ലോ.)അതാറിയാനാണ് മെയില്‍ ഐഡി വച്ചത്.
Posted by സ്വപ്നാടകന്‍ to സമകാലികചിന്തകൾ at April 1, 2010 7:59 AM
9. ജിക്കു|Jikku has left a new comment on your post "രണ്ടാം തലമുറ ബ്ലോഗ്":
നൂറു ശതമാനം യോജിക്കുന്നു മാഷേ..
Posted by ജിക്കു|Jikku to ശിഥില ചിന്തകള്‍ at April 1, 2010 7:49 AM
10. sherriff kottarakara has left a new comment on your post "4 - മാർക്ക കല്യാണം":
കലക്കി സുൽത്താനേ! കഥേടെ കാര്യത്തിൽ ങ്ങളു ഒരു സുൽത്താൻ തന്നെ ആയിരിക്കുണു.( സുന്നത്തു കല്യാണത്തിന്റെ കഥ വായിച്ചപ്പോൾ പണ്ടെങ്ങാണ്ടു എഴുതി വെച്ചിരുന്നതും പിന്നീടു മൂലയിൽ തള്ളിയിരുന്നതുമിപ്പോൾ പൊടി പിടിച്ചു മൂടി ഇരുന്നതുമായ സ്വന്തം രചന എടുത്തു നോക്കാൻ പ്രേരിതമായി.മറക്കാനാവാത്ത ബാല്യകാല സ്മരണകൾ.അതു എന്നിലേക്കു ഇപ്പോൾ കൊണ്ടു വന്നതിൽ സുൽത്താനേ, അനേകം നന്ദി.)
Posted by sherriff kottarakara to സുൽത്താൻ കഥകൾ at April 1, 2010 5:00 AM
11. Vayady has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":
എത്താന്‍ കുറച്ച് വൈകി പോയി. അപ്പോഴേക്കും മനസ്സില്‍ വന്ന കമന്റുകളെല്ലാം ഓരോരുത്തരും വന്ന് ഇട്ടുകഴിഞ്ഞു. ഇനിയിപ്പോ പുതിയ വാക്കുകള്‍ വല്ലതും തപ്പിയിട്ടു വരാം. അതു വരെ തല്‍ക്കാലം "നായര് കുഴിച്ച കുഴിയില്‍ നായര് തന്നെ വീണു" എന്നിരിക്കട്ടെ. രസിച്ചൂട്ടോ.
Posted by Vayady to കുമാര സംഭവങ്ങള്‍ at April 1, 2010 6:37 AM
12. ദേവദാസ് വി.എം. has left a new comment on your post "നിബിഡതമോമയവീഥിയിൽ":
കാട്ടില്‍ വെച്ചു തന്നെയല്ലേ ജയദ്രഥന്‍ വകുപ്പില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും, തേരില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും...
മാനിയാം രാമന്‍ പെണ്ണിനെ കൊന്നതും; ബാലിയെ ചതിച്ചമ്പെയാന്‍ പോലും ഒരു മരത്തിന്റെ മറവ് വേണമാഅയിരുന്നു(ഒരുമരം ഒരു കാവാവില്ലെന്കിലും)
സത്വഗുണ ലക്ഷ്മണന്‍ മുലയറുത്തതും...
അനുജനെ കാമാര്‍ത്ഥിയായും, രാക്ഷസനെ സന്യാസിയായും സീത ധരിച്ചതും... മലയാളി ലൈമ്ഗികതയുടെ വിഷഭീതിയുടെ നിറക്കൂട്ടു സന്കല്പ്പം മുഴുവന്‍ കാവും, കാടുമല്ലേ?
കാടിന്റെ മനോഹാരിതയിലെപ്പോഴോ മരണം മണക്കുന്നതുകൊണ്ടല്ലേ 'ഇനിയും ജീവിതയാത്ര തുടരേണ്ടതുണ്ട്' എന്ന് കവിയ്ക്ക് പറയേണ്ടി വരുന്നത്?
Posted by ദേവദാസ് വി.എം. to വെള്ളെഴുത്ത് at April 1, 2010 7:23 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
