1. അരുണ്‍/arun has left a new comment on your post "ആനയുടെ ജാതിയും മതവും..":

അല്പം ചേനക്കാര്യം കൂടി ചേര്‍ക്കാം

പിടിയാനകളെ കൂട്ടാനയായി എഴുന്നെള്ളിക്കാറുണ്ടായിരുന്നു. ഐതിഹ്യമാലയിലെ ആനക്കഥകള്‍ വായിച്ചുനോക്കിയാല്‍ അത് മനസ്സിലാവും. ഗുരുവായൂരമ്പലത്തില്‍ പിടിയാനകളെ കൂട്ടാനയായി എഴുന്നെള്ളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൊമ്പന്റെ ഗമ പിടിക്ക് കിട്ടില്ലെന്ന് തോന്നിയിട്ടാവാം പുത്തന്‍ ആനക്കമ്പക്കാര്‍ പിടിയെ ഒഴിവാക്കിയത്. വേണമെങ്കില്‍ മറ്റൊരു ചോദ്യം ചോദിക്കാം.
എത്ര അമ്പലങ്ങളില്‍ മോഴകളെ കയറ്റി എഴുന്നെള്ളിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് ?

ഗുരുവായൂര്‍ ഗോശാല മലപ്പുറം ജില്ലയിലെ വളാഞ്ചേരി-പെരിന്തല്‍മണ്ണ വഴിയിലെ വെങ്ങാട് എന്ന സ്ഥലത്താണ്. ആനപ്പരിഗണന ഇല്ലെങ്കിലും തീരെ മോശമല്ല അവിടത്തെ സ്ഥിതി എന്നാണ് കേട്ടറിവ്

ആനയുടെ പേര് അല്ല ആനയുടെ പ്രധാനപ്രശ്നം.മറിച്ച് കാട്ടിലും തണലിലും കഴിയാന്‍ താല്പര്യപ്പെടുന്ന ജീവിയെ പൊരിവെയിലത്ത് മണിക്കൂറുകളോളം വെള്ളം കുടിക്കാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി തുമ്പിയുടേയും നഖത്തിന്റെയും വാലിന്റെയും പിന്നെ അതിന്റെയും ഇതിന്റെയും ഒക്കെ അളവെടുക്കുന്ന ആനപ്രേമമാണ്. അപ്പൂട്ടന്‍ പറഞ്ഞപോലെ അടിമയ്ക്കെന്ത് ജാതി എന്ത് മതം ?

ഒരു ചോദ്യം കൂടി ചോദിച്ച് നിര്‍ത്താം.
നമ്മുടെ നാട്ടാനകളെ ഇണചേരാന്‍ അനുവദിക്കാറുണ്ടോ ?



Posted by അരുണ്‍/arun to ദൃഷ്ടിദോഷം at Wednesday, April 28, 2010

2. umakeralamdevi has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

just onnu ormippikkan mathranu ee varikal ezhuthunnath. akasmikamayanu feminaye internetiloode kandumuttunnath. ormayundo ee mukham?

oru pazhaya college mate uma.



Posted by umakeralamdevi to ഗയാത്തിയില്‍നിന്നും at April 28, 2010 3:14 AM

3. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "ഉറുമ്പുലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ മോശം..



സുനിൽ പണിക്കർ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 28 3:03 pm ന് പോസ്റ്റ് ചെയ്തത്

4. Abinas Akbar നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞു തുള്ളി
http://theme-melody.blogspot.com



Abinas Akbar , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 12:18 pm ന് പോസ്റ്റ് ചെയ്തത്

5. രാജേഷ്‌ ചിത്തിര has left a new comment on your post "മുഖാമുഖം":

പ്രതീക്ഷയുടെ ഒരു കൈത്തീരി എവിടെയൊ കത്തുന്നുണ്ട്.

വരികളിലൂടേറെ ദൂരം ചെല്ലൂമ്പോഴൊരു പുതു
കാഴ്ച കാണാനാവുന്നുണ്ട്...

ഇതു പ്രണയ (അ) കാലം...

നന്നായി



Posted by രാജേഷ്‌ ചിത്തിര to കാളിന്ദി at April 28, 2010 3:50 AM

6. എന്‍.ബി.സുരേഷ് has left a new comment on your post "മുഖാമുഖം":

ഇരുളുമോര്‍മ്മതന്‍ സീമയില്‍ച്ചുംബിക്കു-
മിരു സമാന്തര രേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിന്നക്കരെയിക്കരെ-
ക്കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍.
(ചുള്ളിക്കാട്)
എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്
നിന്റെ സംഗീതം പോലും
നമുക്കിടയിലെപ്പോഴും
അഗാധ ഗര്‍ത്തങ്ങളുടെ നദി
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
നമ്മളെന്തു ക്കേള്‍ക്കാനാണ്
(ശിഹാബുദീന്‍ പൊയ്ത്തും കടവ്)
ജീവിതവും നമ്മളും തമ്മില്‍ ഇങ്ങനെയൊക്കെ ഒരുതരം
പരിഭവങ്ങള്‍ ഉണ്ട്.
മതിലുകളിലെ നാരായണിയും ബഷീറും പോലെ ഒരു കാണാക്കളി. കണ്ടാലും പരിചയമില്ലാത്ത ഒരു ഭാവം.

കവിത നന്നായി. ഒരു പുതിയ നോട്ടം ജീവിതതിനു നേരെ ഉണ്ട്.



Posted by എന്‍.ബി.സുരേഷ് to കാളിന്ദി at April 28, 2010 3:21 AM

7. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "മുഖാമുഖം":

ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,

ഇതു വായിച്ചപ്പോള്‍ വിയര്‍‌ത്തതു ഞാനാണ്‌!
പൊടിതട്ടി ഒരു കവിത പോസ്റ്റാന്‍ കരുതിയപ്പോള്‍
ഏതാണ്ട് ഇതേ ആശയം അതിനും!!!

എന്തായാലും കണ്ടതു നന്നായി...

"ഒരു ഇരുണ്ട മേശ്ക്കിരുവശവുമിരിക്കുന്ന
എതിര്‍‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ ഉമിനീരിലലിയാന്‍
ഒരു ബര്‍‌ഗ്ഗറിനിരുവശവുമുള്ള ബണ്ണിന്റെ ആയുസ്സേ ഉള്ളൂ.."

എന്നു തുടങ്ങുന്നതായിരുന്നു വരികള്‍....!!!
anyway advanced bail...



Posted by Ranjith Chemmad / ചെമ്മാടന്‍ to കാളിന്ദി at April 28, 2010 2:57 AM

8. sijo george has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

അച്ചായാ ..ഭയം കലർന്ന ആകാംക്ഷയോടെയാ മമ്മിഫിക്കേഷൻ വായിച്ചത്.. ഒരു സംശയമുള്ളത്, മമ്മിക്കുള്ളിൽ ഈ ഫറവോമാരുടെ ശരീരം ഇപ്പോളും കേട് കൂടാതെയിരിക്കുന്നുണ്ടോ..? അതിന്റെ മുഖാവരണത്തിനുള്ളിലെ യഥാർത്ത ശരീരം മ്യൂസിയത്തിൽ കാണാൻ കഴിയുമോ..??



Posted by sijo george to നമ്മുടെ ബൂലോകം at April 28, 2010 2:50 PM

9. jafer has left a new comment on your post "4- ഇൻഷുറൻസ്":

insuaransine pattiyulla vishadeekaranam kurachukoode akamayirunnu



Posted by jafer to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at April 28, 2010 12:20 PM

10. അജീഷ് മത്തായി നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജലജന്യ രോഗങ്ങള്‍ പടരുന്ന നാട്ടില്‍

കരുതലോടിനിയും നീ കുഴലിട്ടു വാഴ്ക .

കവിത നന്നായിരിക്കുന്നു .. സ്നേഹഅന്വേഷണങ്ങളോടെ...



അജീഷ് മത്തായി , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 1:45 pm ന് പോസ്റ്റ് ചെയ്തത്

11. വിജി പിണറായി has left a new comment on your post "ഓരോ അടി വരുന്ന വഴിയെ":

‘അച്ഛന്റെ കയ്യിന്നു വാങ്ങിയ തല്ലിന്റെ കഥകള് എഴുതാന്‍ തോടെങ്ങിയാ ഞാന്‍ പിന്നെ അത് മാത്രേ എഴുതനുണ്ടാവു‌...’

കഥാകൃത്താകാന്‍ എളുപ്പവഴി? ഒന്നു പരീക്ഷിച്ചാലോ എന്നൊരു ശങ്ക...!



Posted by വിജി പിണറായി to വര്‍ഷ ഗീതം at April 28, 2010 2:57 PM

12. സോണ ജി has left a new comment on your post "മൂല്യനിര്‍ണയം":

നമ്മളന്നൊരു പുനര്‍മൂല്യനിര്‍ണയത്തിന്
അപേക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ,
ഫലം മറ്റൊന്നായേനേ....

Techare thu oru chodyam thanne!!!

Mahabhaaratha kadhayil duryodhananu thOnniya salbhudhi
paandavarkku thonniyirunnenkil mahabhaaratha kadha matonnAkumaayirunnu. ithu paranjath Mr.kutti krishna maarar aanu.



Posted by സോണ ജി to കാവ്യതളിരുകള്‍ at 28 April 2010 16:02

13. Muhammed Shan has left a new comment on your post "വേനലേ അരുത്...":

രൌദ്രം!



Posted by Muhammed Shan to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 April 2010 3:17 PM

14. Judson Arackal Koonammavu has left a new comment on your post "ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്":

Mrs. & Mr. Karat can travel in Car on Hartal day...Mr. Baby can travel in Bike on Hartal day...Only common man can't. Thaks to Hartal...1 Kg. beans 60 Rs. today in Ernakulam Market...Bastards..



Posted by Judson Arackal Koonammavu to ജനശബ്ദം at April 28, 2010 3:32 AM

15. laloo has left a new comment on your post "ഗാന്ധിജിയുടെ ലൈംഗിക പരീക്ഷണങ്ങള്‍":

നിത്യാനന്ദസ്വാമികളും
ഗാന്ധിയനാണല്ലേ?



Posted by laloo to പ്രദക്ഷിണം at April 28, 2010 2:20 AM

16. ചിത്രംസ്‌.... has left a new comment on your post "ആനപ്പുറത്തിരിക്കുമ്പോള്‍..........":

നന്നായിട്ടുണ്ട്



Posted by ചിത്രംസ്‌.... to വര@തല=തലവര at April 28, 2010 2:59 PM

17. Muhammed Shan has left a new comment on your post "വേണം ഒരു രണ്ടാം സ്വാതന്ത്ര്യസമരം":

സുകുമാരന്‍ മാഷോട് യോജിക്കുന്നു..



Posted by Muhammed Shan to കമന്റ് ബോക്സ് at April 28, 2010 3:59 PM

18. gulfmallu has left a new comment on your post "മറക്കാനാവാത്ത പാട്ട്":

ഗള്‍ഫ്‌ മല്ലു വില്‍ പോസ്റ്റ്‌ ചെയ്ത ആള്‍ കടപ്പാട് വെച്ചിരുന്നു . കുമാരന്റെ അവശ്യ പ്രകാരം ഞാന്‍ തന്നെയാണ് പോസ്റ്റ്‌ എടുത്തു കളഞ്ഞത് കുമാരന്സ്വന്തം ആയി അതൊന്നു പോസ്റ്റ്‌ ചെയുമോ ? കുമാരന്റെ ആരാധകര് മെയില്‍ അയകുന്ന്നു അത് വീണ്ടും പോസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ട്

ഈ തഴെ കാണുന്ന ബ്ലോഗിലെ ലിങ്ക് ഒന്ന് ഒഴിവ് ആക്കാമോ കുമാരാ

http://gulfmallu.ning.com/profiles/blogs/3086030:BlogPost:101069

gulfmallu admin



Posted by gulfmallu to കുമാര സംഭവങ്ങള്‍ at April 28, 2010 4:09 PM

19. കാക്കര - kaakkara has left a new comment on your post "ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ":

യറഫാത്ത്... നന്ദി



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at April 28, 2010 2:06 PM

20. CA. Ranjith Jayadevan has left a new comment on your post "അപവാദങ്ങള്‍ തള്ളി ഹര്‍ത്താല്‍ വിജയമാക്കുക":

i had the opportunity to travel thru 2 southern states yday (harthal day) : Andhra and Tamil Nadu. vehicles on the road, shops open, no rallies/road block etc. but in kerala complete opposite.

ee statesil ullavar manushyar alle?



Posted by CA. Ranjith Jayadevan to ജാഗ്രത at April 28, 2010 2:56 PM

21. Rajeeve Chelanat has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

കാക്കരയെയോ പ്രത്യേകമായി മനസ്സിലാക്കിക്കാന്‍ വേണ്ടിയല്ല ഞാന്‍ എഴുതുന്നത്. കാക്കര എങ്ങിനെ മനസ്സിലാക്കിയാലും സന്തോഷം.



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 1:51 PM

22. ഗീത has left a new comment on your post "ശ്രീ നാഥ് വിളിച്ചപ്പോള്‍...":

ശരിയാണ്, ചാനലുകാരുടെ ഔചിത്യമില്ലായ്മ മാറ്റാന്‍ നമുക്ക് കഴിയില്ല. ആ അവസാനം പറഞ്ഞതു തന്നെയാണ് പരിഹാരം. ടി.വി. ഓഫ് ചെയ്യുക.
കുറച്ചുനാള്‍ മുന്‍പ് മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ പൊതു സ്വഭാവമായിരുന്നല്ലോ അതിക്രൂരമോ ഭീകരമോ ആയ ചിത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വളരെ വലുതായി കൊടുക്കുക എന്നത്. സുഖസുഷുപ്തി കഴിഞ്ഞ് നവോന്മേഷത്തോടെ പുലരിയെ സ്വാഗതം ചെയ്ത് വന്ന് പത്രം കൈയില്‍ എടുത്താല്‍ ആദ്യം കാണുക മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഈ കാഴ്ച. അന്നത്തെ ദിവസം പോയി കിട്ടും. ഇന്നും ഓര്‍മ്മയുണ്ട്, ഭര്‍ത്താവ് മുഖത്ത് കുത്തിക്കയറ്റിയ കത്തിയുമായി ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. ഒറ്റ നോട്ടമേ നോക്കാനായുള്ളൂ. മറ്റാരും ആ ഭീകര കാഴ്ച കാണണ്ട എന്നു വച്ച് ഞാനാ പത്രം ഒളിപ്പിച്ചു വച്ചു. ഇക്കാര്യം ആരോ പരാതിയായി എഴുതിയതിനു ശേഷമാണെന്നു തോന്നുന്നു ഇപ്പോള്‍ ഈ പ്രവണത കുറച്ചു മാറിയിട്ടുണ്ട്.

ടി.വി.ക്കാരുടെ കാര്യം പറയുകയും വേണ്ട. ഉച്ചയ്ക്ക് പൊരിഞ്ഞ വയറുമായി ഉണ്ണാന്‍ ഇരിക്കുന്നു. നല്ല നല്ല വിഭവങ്ങള്‍ വിളമ്പിയിട്ടും ഉണ്ട്. അപ്പോള്‍ അതാ സ്ക്രീനില്‍ തെളിയുന്നൂ വൃത്തിഹീനമായ ക്ലോസറ്റ് ! എത്ര വേഗത്തില്‍ ചാനല്‍ മാറ്റിയാലും ആ രംഗം കണ്ടുപോകും.



Posted by ഗീത to മാഞ്ഞാലിനീയം manjalyneeyam at 28 April 2010 16:12

23. The Prophet Of Frivolity has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ഒന്നൂല്ല റോബീ, താരതമ്യേനെ ലളിതമായ കാര്യങ്ങളാണിത്. ഇതൊക്കെ വെള്ളയ്ക്ക് മനസിലാവാഞ്ഞിട്ടാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ലോകായതയെ മറ്റുള്ളവയില്‍നിന്ന് വിഭിന്നമാക്കുന്ന പ്രധാനഘടകങ്ങളെന്നത് ആ ദര്‍ശനത്തിന്റെ ഓണ്ടോളജിയും, അതിനെ താങ്ങിനിര്‍ത്തുന്ന ഒരു എപ്പിസ്റ്റെമോളജിയും, നിലനില്‍ക്കുന്നവയുടെയെല്ലാം ധാതുകേന്ദ്രീകൃതത്വവുമാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ “അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്.“ എന്ന പ്രസ്താവം ഭാരതീയചിന്തയ്ക്ക് പൊതുവായി സാധുവല്ല. ഉപല്‍ബ്ധി (Perception) മാത്രം അനുഭവങ്ങള്‍ക്ക്(Cognition) മാനിക്കപ്പെടുന്ന (Valid) എപിസ്റ്റമോളജിക്കല്‍ അടിത്തറയാണെന്ന് പറഞ്ഞാല്‍ എങ്ങനെ വെളിപാട് വരും?
ശരീരമാണ് ആത്മാവ് എന്നതിന്റെ ദിശ ആത്മ നിഷേധമാണ്, അതായത് ആസ്തികവാദത്തിലെ ആത്മാവ് ഇല്ല എന്ന തരത്തില്‍. ഈ ഓണ്ടോളജി നേരത്തെ പറഞ്ഞ എപിസ്റ്റമോളജിയില്‍നിന്നും, ധാതുകേന്ദ്രീകൃതമായ അടിത്തറയില്‍നിന്നും വരുന്നതാണ്. ഉപലബ്ധി വഴി അറിയാനാവാത്തതിനൊന്നും നിലനില്ല്‍പ്പില്ല. അതുകൊണ്ടുതന്നെ ആത്മാവുമില്ല; ഒന്നില്‍ ഉള്‍ച്ചേരുന്ന ധാതുക്കളില്‍നിന്ന് വിഭിന്നമായി അതില്‍ മറ്റൊന്നില്ല. പക്ഷെ ആദ്യം ആത്മാവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരു തീരുമാനം വേണം. മരണത്തിന് ശേഷവും നിലനില്‍ക്കുന്നത് എന്തോ എന്നത്. ഇത്തരത്തിലുള്ള ലോകായതയെ മാറ്റി ‘ശരീരം തന്നെയാണ് ആത്മാവ് എന്നവര്‍ വാദിച്ചു‘, അതുകൊണ്ട് ‘അവരും ആത്മീയവാദികള്‍തന്നെ‘ എന്നൊക്കെ പ്രസ്താവിക്കുന്നത് മിതമായി പറഞ്ഞാല്‍ അസംബന്ധമാണ്.[ആരാണ് സാംബശിവശാസ്ത്രി?] അടച്ചുപൂട്ടിയപെട്ടിയിലിട്ട് കൊന്നിട്ട് ആളുചത്തതിന് മുമ്പും പിമ്പും ഭാരം നോക്കിയ പരീക്ഷണമൊക്കെ ഓര്‍ക്കാം, ആത്മാവുണ്ടോ എന്ന് തെളിയിക്കാന്‍. ഇത്തരം ഒരു ഓണ്ടോളജിയില്‍നിന്നാണ് അവര്‍ക്ക് വര്‍ണ്ണവ്യത്യാസങ്ങളെ എതിര്‍ക്കാന്‍ പറ്റുന്നത്.

ഇനി തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണകോണിലൂടെ നോക്കിയാല്‍ “മറ്റിടങ്ങളില്‍ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇന്ത്യയില്‍ അവയെ വേര്‍തിരിച്ചു കാണുക സാധ്യമായിരുന്നില്ല.“ എന്നുതുടങ്ങുന്ന ഈ പ്രസ്താവം, വളരെ അപകടം പിടിച്ചതാണ്. ഇത് ഇംഗ്ലീഷിലായിരുന്നെങ്കില്‍, ഏതെങ്കിലും ഓറിയന്റലൈസിങ്ങ് പ്രാന്തന്‍ പറഞ്ഞതാണെന്ന് തോന്നിയേനെ. ദാസ്ഗുപ്ത ഭാരതീയ ദര്‍ശനചരിത്രത്തിന്റെ ആ‍മുഖത്തില്‍, ഈ വിഷയം സ്പര്‍ശിക്കുന്നുണ്ട്, എങ്ങനെയാണ്, യൂറോസെണ്ട്രിക്കായ ദര്‍ശനചരിത്രകാരന്മാരില്‍ പലരും ഇന്ത്യന്‍ ചിന്തയെ, ദര്‍ശനമായിക്കാണാന്‍ കൂട്ടാക്കാതെ തള്ളിക്കളഞ്ഞതെന്ന്. താല്‍ക്കലികമായ വാദലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അപകടമാണ്. ‘യുക്തികുടിച്ച് മത്തുപിടിച്ച്, അയാള്‍ ഒന്നുമില്ലായ്മയെത്തന്നെ നിഷേധിക്കാന്‍ തുടങ്ങി‘ എന്ന് ബോര്‍ഹേസ് പറഞ്ഞ നാഗാര്‍ജുനന്റെ നാടുംകൂടിയാണ് ഇന്ത്യ.

ബാക്കി പിന്നെ.



Posted by The Prophet Of Frivolity to വെള്ളെഴുത്ത് at April 28, 2010 3:40 PM

24. കാക്കര - kaakkara has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

രാജീവ്... മറുപടി കമന്റ് നന്നായിട്ടുണ്ട്! പോസ്റ്റിന്റെയുടമ ഇങ്ങനെ തന്നെ കമന്റണം!

ഒരിക്കൽകൂടി നന്ദി...



Posted by കാക്കര - kaakkara to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 2:42 PM

25. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

സുഹൃത്തേ , കത്തോലിക്കരെയും, പെന്റുകൊസ്ടുകാരെയും ഒക്കെ വിട്ടു കള. നമ്മുടെ സഹോദരരായ പാവം ജനങ്ങളെ എങ്ങിനെ കാപാലികരായ -കൊലയാളികളായ - ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ ഇടയില്‍ നിന്നും രക്ഷിക്കാമെന്ന് ചിന്തിക്കു.



Posted by Anonymous to വിശ്വാസ പാലകന്‍ at April 28, 2010 2:47 PM

26. Muhammed Shan has left a new comment on your post "എന്തിനാ പഠിക്കുന്നേ .....":

>> ഇതില്‍ ഗോപാലകൃഷ്ണനെ മാത്രം അടര്‍ത്തിയെടുത്ത് ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നത് നീതീകരിക്കാവുന്നതല്ല. എല്ലാ വിശ്വാസങ്ങളും , വൈരുദ്ധ്യാധിഷ്ടിതഭൌതികവാദമടക്കം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.<<

എല്ലാ കള്ളന്‍മാരെയും ഒരൊറ്റ ദിനം കൊണ്ട് പിടിക്കാന്‍ ഏതു പോലീസിനാണ് കഴിയുക???



Posted by Muhammed Shan to കമന്റ് ബോക്സ് at April 28, 2010 4:08 PM

27. MyDreams has left a new comment on your post "മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് പിറന്നാള്‍ ആ...":

ennum ormikkum aa vaakukalum aa jeevithamvum



Posted by MyDreams to ചിരാത്‌ at April 28, 2010 12:37 PM

28. തെച്ചിക്കോടന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

നല്ല വിവരണത്തിലൂടെ കാഴ്ചകള്‍ കൂടെ നടന്നു കണ്ടു അനുഭൂതി നല്‍കി. മമ്മി നിര്‍മ്മാണവും പിരമിഡിന്റെ ഉള്‍ഭാഗവുമൊക്കെ പുതിയ അറിവുകള്‍.
അച്ചായാ നന്ദി.



Posted by തെച്ചിക്കോടന്‍ to നമ്മുടെ ബൂലോകം at April 28, 2010 3:46 PM

29. മീരാജെസ്സി നിങ്ങളുടെ പോസ്റ്റ് "നിറങ്ങള്‍ തന്‍ നൃത്തം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിറങ്ങളുടെ സമന്വയം, നീർപളുങ്കുകളുടെ നനുത്ത സ്പർശനവും.. നന്നായിട്ടുണ്ട്..



മീരാജെസ്സി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 28 3:41 pm ന് പോസ്റ്റ് ചെയ്തത്

30. സ്മിത മീനാക്ഷി has left a new comment on your post "മുഖാമുഖം":

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും



Posted by സ്മിത മീനാക്ഷി to കാളിന്ദി at April 28, 2010 2:27 AM

31. ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

നന്നായിരിക്കുന്നു ശ്രീ ..
Click here for Thattukadablog



Posted by ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ to നീര്‍‌മിഴിപ്പൂക്കള്‍‌ at April 28, 2010 4:07 PM

32. ManojMavelikara has left a new comment on your post "വിനയന്‍റെ 'യക്ഷി'യില്‍ ദുര്‍ബ്ബലന്‍-കപ്യാര്‍":

elllaaaamm........kolllaam



Posted by ManojMavelikara to പ്രദക്ഷിണം at April 28, 2010 2:22 AM

33. the man to walk with has left a new comment on your post "മാത്തൂര്‍ തൊട്ടിപ്പാലം - മാത്തൂര്‍ (തിരുവട്ടാര്‍)":

thottil palam kandu..
thank you



Posted by the man to walk with to എന്റെ യാത്രകള്‍ at 28 April 2010 3:12 PM

34. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ യാത്രാവിവരണം കേള്‍ക്കുമ്പോലെയാണിത് വായിച്ചു തീര്‍ത്തത്. അതേ ശൈലിയും വിവരണങ്ങളും. നല്ല നിലവാരം പുലര്‍ത്തുന്നു. അഭിനന്ദങ്ങള്‍.



Posted by ഞാന്‍ ഇരിങ്ങല്‍ to നമ്മുടെ ബൂലോകം at April 28, 2010 3:30 PM

35. Rishi has left a new comment on your post "വേനലേ അരുത്...":

Superb shot



Posted by Rishi to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 April 2010 3:21 PM

36. Abinas Akbar നിങ്ങളുടെ പോസ്റ്റ് "ഉറുമ്പുലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞു തുള്ളി
http://theme-melody.blogspot.com



Abinas Akbar , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 28 2:55 pm ന് പോസ്റ്റ് ചെയ്തത്

37. Hari | (Maths) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

നല്ല സംരംഭം. ഇ-ലോകത്ത് മാത്രം കണ്ടിട്ടുള്ള പല ബ്ലോഗര്‍മാരെയും നേരിട്ട് കാണാന്‍ സാധിക്കുമല്ലോ. പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. എല്ലാ വിധ ആശംസകളും.



Posted by Hari | (Maths) to എറണാകുളം ബ്ലോഗ് അക്കാദമി at 28 April 2010 03:09

Reply via email to