1. un has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

രണ്ടാമതുണ്ടാകുന്ന കല കുട്ടികൾക്കു വേണ്ടിയല്ല. അതു മുതിർന്നവർക്കു വേണ്ടി തന്നെയാണു.
കുട്ടികളുടെ കലതന്നെയാണു മികച്ചത്, രണ്ടാമത്തേതല്ല.

ഇതു തന്നെയല്ലേ ഞാൻ പറഞ്ഞത് വെള്ളേ??
അല്ലേ? ആണോ? :)



Posted by un to Lemon Design at 10:04 AM

2. ജനശക്തി has left a new comment on your post "കോണ്‍ഗ്രസിന്റെ അധാര്‍മ്മിക മുഖം.....":

ദേശീയ ഹര്‍ത്താല്‍ നടന്ന അതേ ദിവസം തന്നെയാണ് വിലക്കയറ്റ പ്രശ്നത്തില്‍ ലോകസഭയില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കപ്പെട്ടത്. സഭയില്‍ ചര്‍ച്ചചെയ്യാത്ത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനകളില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇക്കുറി സഭയില്‍ ചര്‍ച്ച ചെയ്ത അഞ്ച് മന്ത്രാലയങ്ങളില്‍ ധനമന്ത്രാലയവും പെട്രോളിയം-രാസവള മന്ത്രാലയവും ഉള്‍പ്പെട്ടിരുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നും രാസവളത്തിന്റെ വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഖണ്ഡനോപക്ഷേപത്തിന് നോട്ടീസ് നല്‍കിയത്. സഭയില്‍ ചര്‍ച്ചചെയ്യാതെ മന്ത്രാലയങ്ങളുടെ ധനാഭ്യത്ഥനകള്‍ ഒന്നിച്ച് പാസ്സാക്കാറാണ് പതിവ്. എന്നാല്‍ ചര്‍ച്ചയില്ലാതെ 'ഗില്ലറ്റിന്‍' ചെയ്യുമ്പോഴും ഈ മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്തില്ലെങ്കിലും സഭയുടെ പരിഗണനക്ക് വരുന്നതുകൊണ്ട് തന്നെ ഭരണഘടനയുടെ 113(2) അനുഛേദമനുസരിച്ച് ഏത് ധനാഭ്യര്‍ഥനയും അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്രം അംഗങ്ങള്‍ക്ക് ഉണ്ടെന്ന് ഇടതുപക്ഷം സ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ വാദിച്ചു. ഇതനുസരിച്ചാണ് സ്പീക്കര്‍ ഖണ്ഡനോപക്ഷേപം അനുവദിച്ചത്.



Posted by ജനശക്തി to ജാഗ്രത at May 13, 2010 10:58 PM

3. Renjith നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം :)



Renjith , ഗുൽമോഹർ ലേക്ക് 2010, മേയ് 13 10:49 pm ന് പോസ്റ്റ് ചെയ്തത്

4. പട്ടേപ്പാടം റാംജി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

രസകരമായ എഴുത്തിലൂടെ
ആനന്ദവല്ലി തിളങ്ങി കണ്ണാ



Posted by പട്ടേപ്പാടം റാംജി to വര്‍ഷ ഗീതം at May 13, 2010 11:35 PM

5. ബിക്കി നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice one



ബിക്കി , ഗുൽമോഹർ ലേക്ക് 2010, മേയ് 13 11:31 pm ന് പോസ്റ്റ് ചെയ്തത്

6. ഒരു നുറുങ്ങ് has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

“ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?”

“പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?”

വാല്‍: ആമേം ചേരീം മലര്‍ത്തിച്ചുടേണം ഞാനൊന്നുമ.........



Posted by ഒരു നുറുങ്ങ് to അവിയൽ..! at May 13, 2010 10:13 AM

7. ജനശക്തി has left a new comment on your post "ഖനിമാഫിയ കോണ്‍ഗ്രസിന്റെ അക്ഷയഖനി":

സിപിഐ എമ്മിനെതിരെ മനോരമ ഏറ്റവും ഒടുവില്‍ കോടികള്‍ കോടികള്‍ പിന്നാലെ എന്ന പരമ്പരയിലൂടെയാണ് ആഞ്ഞടിച്ചത്. ആ പരമ്പര തുടങ്ങിയ ദിവസം, 'ദി ഹിന്ദു' പത്രത്തില്‍ ആറാംപേജില്‍ 'ഖനി സംഭരണശാല ലോകായുക്ത റെയ്ഡുചെയ്തു' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് പോയാലാണ് ബഹുകോടീശ്വരന്മാരായി മാറിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന മാഫിയപ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശുന്ന പരിശോധന സുപ്രീംകോടതിയടക്കം നടത്തി തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ രക്ഷകരായ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് കോടികളുടെ ഉടമസ്ഥരാകുന്നത് മനോരമയുടെ താളുകളില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയില്ല.



Posted by ജനശക്തി to ജാഗ്രത at May 13, 2010 11:06 PM

8. ശാന്ത കാവുമ്പായി has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

ഏതോ മായിക ലോകത്തെത്തിയ പോലെ.



Posted by ശാന്ത കാവുമ്പായി to സുമേറിയന്‍ ഡയറി at May 13, 2010 11:18 AM

9. അലി നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ... ഈച്ച!



അലി , ഗുൽമോഹർ ലേക്ക് 2010, മേയ് 13 10:28 pm ന് പോസ്റ്റ് ചെയ്തത്

10. shajiqatar has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

ഹാവൂ ശരിയായി , വളരെ വളരെ നന്ദി.Alps install ചെയ്തു.
AutoCAD ന്‍റെ കാര്യം അങ്ങിനെയാണ് അല്ലേ.എന്റെ ഒരു കൂട്ടുകാരന്‍റെ കമ്പ്യൂട്ടറില്‍ ആണ് ഞങ്ങള്‍ നോക്കട്ടെ ശരിയാവുകയാണെങ്കില്‍ തീര്‍ച്ചയായും അറിയിക്കും.

വളരെ ഉപകാരം ആയിട്ടാ ഇത് ,നന്ദി ഈ സഹായത്തിനു.



Posted by shajiqatar to കമ്പ്യൂട്ടർ സഹായി at May 13, 2010 7:52 PM

11. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ധാർമ്മികബോധത്തിന് ദൈവവിശ്വാസം വേണോ” എന്ന പോസ്റ്റിൽ നിന്നും “ഒളിക്യാമറയും സദാചാരവും” എന്ന പോസ്റ്റിലേക്കെത്തിയപ്പോഴേക്കും ദൈവ വിശ്വാസികൾക്കുമാത്രമെ ധാർമ്മികബോധം ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പിക്കുന്നതായി മനസ്സിലാക്കിയപ്പോൾ, നീലക്കുറുക്കന്റെ കഥയാണ് ഓർമ്മവരുന്നത്.



പാര്‍ത്ഥന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 10:30 pm ന് പോസ്റ്റ് ചെയ്തത്

12. മഞ്ജുഷ് നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice yaar..!!



മഞ്ജുഷ് , ഗുൽമോഹർ ലേക്ക് 2010, മേയ് 13 10:59 pm ന് പോസ്റ്റ് ചെയ്തത്

13. മോഹനം has left a new comment on your post "വിടപറയും മുന്‍പേ.....":

നജീം, ഇസ്മായില്‍, ശ്രീ, ശിവാ,എഴുത്തുകാരി ചേച്ചീ ,റ്റീച്ചര്‍,നൌഷൂ,നാടകക്കാരാ, സഗീര്‍,ഷക്കീര്‍, ജിമ്മി ,അനൂപ്, എല്ലാവര്‍ക്കും നന്ദി,

ചരിവ് നേരെയാക്കാമായിരുന്നു എന്നെനിക്കും തോന്നി, പടം എടുക്കുന്ന സമയത്ത് അതിന്റെ താഴെയുള്ള ലെവല്‍ മാത്രമേ അപ്പോള്‍ നോക്കിയിരുന്നുള്ളൂ, പിന്നീട് പോസ്റ്റുമ്പോള്‍ ഞാന്‍ പടത്തില്‍ ഒരുവിധത്തിലുമുള്ള വെത്യാസങ്ങളും വരുത്തിയിട്ടില്ല, ക്യാമറയുടെ കൂടെകിട്ടുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അതിന്റെ റെസല്യൂഷന്‍ കുറക്കുക മാത്രമേ ഞാന്‍ അതില്‍ ആകെ ചെയ്തിട്ടുള്ളൂ, വാട്ടര്‍ മാര്‍ക്കുപോലും നല്‍കിയിട്ടില്ല,

റ്റീച്ചര്‍ ഇതില്‍ സൂത്രങ്ങളൊന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല, ആകെ ചെയ്തത് ക്യാമറയുടെ പ്രീസെറ്റ് സെറ്റിഗുകള്‍ സണ്‍സെറ്റ് എന്നാക്കിയതു മാത്രമാണ് ഞാന്‍ ചെയ്തത്, അല്ലാതെ എടുത്ത പടം അത്ര ഉഷാറായി തോന്നിയില്ല അതിനാലാണ് പ്രീസെറ്റ് സെറ്റിഗിനെ ആശ്രയിച്ചത്



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 13, 2010 10:08 AM

14. Ranjith chemmad has left a new comment on your post "പരിഭ്രമണം":

ഇത് മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശം തന്നെ,



Posted by Ranjith chemmad to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at May 13, 2010 9:58 AM

15. ശാന്ത കാവുമ്പായി has left a new comment on your post "വേനല്‍മഴ":

ഓരോ തുള്ളിയും ആയിരം
സ്നേഹ വേഗങ്ങളായി
തൊട്ടുരുമ്മി താപമലിയിക്കട്ടെ.



Posted by ശാന്ത കാവുമ്പായി to ചന്ദ്രകാന്തം at May 13, 2010 9:56 PM

16. നനവ് has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

ശരിയാണ്. ജയവും തോൽവിയുമൊന്നുമല്ല കാര്യം.നീതി നടപ്പാക്കപ്പെടണം എന്നതു മാത്രമാണ്...തെക്കീബസാറിലെ വീട്ടമ്മമാർക്ക് അതു ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
സുകുമാരേട്ടന്റെ നിരീക്ഷണം തികച്ഛും ശരിയാ‍ണ്.ജനകീയസമരമെന്നാൽ പ്രശ്നബാധിതർ ഏറ്റെടുത്തു നടത്തുന്ന സമരം തന്നെയാണ്.അത് തികച്ഛും സത്യം,അഹിംസ എന്നിവയിൽ അധിഷ്ഠിതമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും.അതിന് ആയിരങ്ങൾ അണിനിരക്കണം എന്നുപോലുമില്ല. കേവലം ഒരാൾക്ക് ഒരു സമരം വിജയിപ്പിക്കാനാകും,സംഘടന പോലും വേണമെന്നില്ല....
ഒരു കാലത്ത് ജനകീയസമരങ്ങൾ നടത്തി വിജയിപ്പിച്ചവർതന്നെ ഇന്ന് ജനകീയ സമരങ്ങൾക്ക് എതിരായി വരുന്നത് ,അല്ലെങ്കിൽ ജനകീയ സമരങ്ങൾ അവർക്കെതിരായി ഉയരേണ്ടി വരുന്നത് ,വൈരുദ്ധ്യമുള്ള കാര്യമാണ്...ഇതിനു കാരണം ജീർണ്ണതയാണ്..നൈമിഷികമായ ധനത്തിന്റെ പിറകെ പോകുമ്പോൾ എന്തും ജീർണ്ണിക്കും...



Posted by നനവ് to ശിഥില ചിന്തകള്‍ at May 13, 2010 10:36 PM

17. Hari | (Maths) has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഉപമാ കാളിദാസസ്യ...

എന്നാണല്ലോ ചൊല്ല്.
ബൂലോകത്തില്‍ പക്ഷേ അതിന്‍റെ ക്രഡിറ്റ് കുമാര്‍ജിക്കായിരിക്കും. എല്ലാ ഭാവുകങ്ങളും. പുസ്തകത്തിന്‍റെ തുടര്‍ച്ചകള്‍ ഇറങ്ങാന്‍ ഇടവരുത്തട്ടെ



Posted by Hari | (Maths) to കുമാര സംഭവങ്ങള്‍ at May 13, 2010 10:22 PM

18. ഉമ്മുഅമ്മാർ has left a new comment on your post "മഴക്കാലം":

മഴയിലെ നനുത്ത ഓർമ്മകൾ എന്നും മനസിൽ കുളിരണിയിക്കുന്നു... ചാറ്റൽ മഴയും മഴ നനഞ്ഞ ഓർക്കളും മനസിൽ കടന്നു വന്നു. ഒരു നല്ല മഴ കണ്ടിട്ട് ആസ്വദിച്ചിട്ട് എത്ര കാലമായി.. ഈ മഴക്കാലത്ത് ഞാനും ഉണ്ടാകും നാട്ടിൽ ദൈവം സഹായിച്ചാൽ..



Posted by ഉമ്മുഅമ്മാർ to എന്റെ ലോകം at May 13, 2010 11:06 PM

19. Ranjith chemmad has left a new comment on your post "കിണര്‍.":

"കിണര്‍ ഒരു ഒറ്റത്തടി വൃക്ഷം" എന്നോ മറ്റോ ഓര്‍മ്മയില്‍ വായിച്ചെടുക്കുന്നു..
വല്ലാത്ത ആഴമുണ്ട് ഈ കിണറിന്‌



Posted by Ranjith chemmad to കാളിന്ദി at May 13, 2010 9:47 AM

20. siya has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

ആദ്യമായി ഇത് വഴി വന്നതും..വിഷയം പ്രണയവും ..പക്ഷേ വായിച്ചപോള്‍ ചിരിക്കാന്‍ കുറച്ചു കൂടുതല്‍ കാര്യവും ..നല്ലപോലെ ചിരിച്ചു ത്തനെ വായിച്ചു ..നന്നായിരിക്കുന്നു ....അതിലെ ചിത്രവും എടുത്ത്‌ പറയുന്നു .എല്ലാം കൊള്ളാം .



Posted by siya to വര്‍ഷ ഗീതം at May 13, 2010 10:34 PM

21. Ranjith chemmad has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

വായനയുടെ ഒറ്റപ്പെട്ട തുരുത്തില്‍ ചെന്നു പെട്ടു;
നിന്റെ ഈ കവിതയിലൂടെ...



Posted by Ranjith chemmad to പുതുകവിത at May 13, 2010 9:51 AM

22. Ranjith chemmad has left a new comment on your post "പഞ്ചതന്ത്രം":

പഞ്ചതന്ത്രം...!!



Posted by Ranjith chemmad to കാവ്യതളിരുകള്‍ at 13 May 2010 22:30

23. Vayady has left a new comment on your post "കുഞ്ഞ് കഥ":

"കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് ഞാന്‍ കറുത്ത കോട്ടണിഞ്ഞു .
കോട്ടിന്റെ കീശയില്‍ ഞാന്‍ നോട്ടുകള്‍ തിരുകി .......!"


സാരമില്ല...ജീവിക്കാന്‍ വേണ്ടിയല്ലേ? ആ കറുത്ത കോട്ടിനടിയില്‍ വെളുത്ത മനസ്സുണ്ടല്ലോ? അതുമതി.



Posted by Vayady to ഉള്‍ക്കാഴ്ച at Thursday, May 13, 2010 11:42:00 PM

24. ഗീത has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

മൈത്രേയീ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വന്ന് എല്ലാവരേയും വിളിച്ചുകൂട്ടി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങളുടെ വീടിനു മുന്‍പില്‍ കൂട്ടി വയ്ക്കുന്നത് മാറ്റിത്തരാം എന്ന് പറഞ്ഞു. പക്ഷേ പരിഹാരം മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കുക എന്നതായിരുന്നു. അങ്ങനെ 2 ദിവസം കഴിഞ്ഞപ്പോള്‍ വേസ്റ്റിന്റെ സ്ഥാനം എന്റെ അയല്‍ക്കാരിയുടെ വീട്ടിനു മുന്നിലായി. ആ സ്ഥാനം റെസിഡന്റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ വീടിനടുത്തു കൂടി ആയിരുന്നു. അയല്‍ക്കാരിയും, എത്രയോ തവണ ഈ ദുരിതത്തിന് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാതിരുന്ന ഭാരവാഹിയും സടകുടഞ്ഞെഴുന്നേറ്റു. ആ സ്ഥലത്ത് വേസ്റ്റ് കൂട്ടി വയ്ക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വേസ്റ്റ് കൂന പിന്നേയും ഞങ്ങളുടെ വീടിന്റെ മുന്‍പിലായി. ഞാന്‍ അന്നു തന്നെ ഹെല്‍ത്ത് ഇന്‍സ്പെക്റ്റ്റെ വിളിച്ചു പറഞ്ഞു. അദ്ദേഹം നോക്കാം എന്നു പറഞ്ഞു. അന്ന് വേസ്റ്റ് എടുത്തില്ല.അടുത്ത ദിവസം രാവിലെ ആ വേസ്റ്റെല്ലാം പട്ടിയും പൂച്ചയും കാക്കയും കൂടി ചിക്കി റോഡിലാക്കി ഇട്ടിരിക്കുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ഫോണ്‍ ചെയ്തു ഈ വിവരം പറഞ്ഞു. വരുകയാണെങ്കില്‍ നേരിട്ടു തന്നെ കാണാം എന്നും പറഞ്ഞു. അദ്ദേഹം വന്ന് കണ്ടു ബോദ്ധ്യമായി. ഇപ്പോള്‍ ആ പ്രശ്നം തല്‍ക്കാലം മാറിയിരിക്കയാണ്. പക്ഷേ വേസ്റ്റ് കുറച്ചപ്പുറത്തു മാറി പ്ലാസ്റ്റിക് ട്രേകളില്‍ കളക്ട് ചെയ്ത് ഇപ്പോഴും വയ്ക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടിന്റെ മുന്‍പില്‍ നിന്നു മാറി എന്നതു കൊണ്ട് ഈ പ്രശ്നത്തിന് ഒരു പരിഹാരമാകുന്നില്ല. ഞങ്ങളുടെ അല്ലെങ്കില്‍ മറ്റൊരാളുടെ.

ഈ പ്രശ്നത്തിന് ഒരേയൊരു പരിഹാരം “ലൈവ് കളക്ഷന്‍ ഓഫ് ദി വേസ്റ്റ് ” ആണ്. അതായത് മുന്‍‌കൂട്ടി വന്ന് വേസ്റ്റ് കളക്ട് ചെയ്ത് ഒരിടത്ത് കൂട്ടി വയ്ക്കാതെ ഓട്ടോ വന്നു നില്‍ക്കുമ്പോള്‍ അതാതു വീടുകളില്‍ നിന്ന് വേസ്റ്റ് എടുത്ത് വണ്ടിയിലേക്ക് നിക്ഷേപിക്കുക. ഇങ്ങനെ ചെയ്യുന്നത് വേസ്റ്റ് കളക്റ്റ് ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമേ ആകൂ. കാരണം, ഇപ്പോള്‍ വേസ്റ്റ് കൂട്ടി വയ്ക്കുന്ന സ്ഥലം വരെ അനേകം വീടുകളിലെ വേസ്റ്റ് കിറ്റുകള്‍/പ്ലാസ്റ്റിക് ട്രേകള്‍ അവര്‍ ചുമക്കണം. അതിനു പകരം ഈ സ്ത്രീകള്‍ വണ്ടിയില്‍ കൂടെ വന്നിട്ട്, വണ്ടി ഒരിടത്തു നിറുത്തി അതിലേക്ക് ചുറ്റുവട്ടത്തുള്ള വീടുകളിലെ വേസ്റ്റ് നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ വേസ്റ്റും ചുമന്ന് അധികദൂരം നടക്കണ്ടല്ലോ. തീരെ ഓട്ടോ പോകാത്ത സ്ഥലങ്ങളില്‍ മാത്രമല്ലേ ഇത്തിരി ദൂരം ചുമക്കേണ്ടി വരൂ. ഇങ്ങനെ ചെയ്താല്‍ ഒരു ദിവസം വണ്ടി വന്നില്ലെങ്കിലും പ്രശ്നമില്ല. ഒരു ദിവസത്തെ വേസ്റ്റ് അതാതു വീടുകളില്‍ ഇരിക്കുമെന്നേയുള്ളൂ. വേസ്റ്റ് എല്ലാം കൂടി ഒരിടത്ത് കൂട്ടി വച്ചാല്‍ ഒരു ദിവസം അത് എടുക്കാതിരുന്നാല്‍ മതി വല്ലാത്ത ദുര്‍ഗന്ധവും പരിസര മലിനീകരണവും. കുടുംബശ്രീയുടെ ഈ ഒരു പ്രവര്‍ത്തനരീതി മാറ്റിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകും.

വഷളന്‍ പറഞ്ഞതു പോലെ അടപ്പുള്ള ബക്കറ്റില്‍ വച്ചു ആദ്യം. പക്ഷേ അത് ഗേറ്റിനു പുറത്തു വച്ച് വീടു പൂട്ടി ജോലിക്ക് പോയിട്ട് വൈകുന്നേരം വന്നപ്പോള്‍ പ്ലാസ്റ്റിക് ബക്കറ്റ് അപ്രത്യക്ഷം. ആക്രി കച്ചവടക്കാര്‍ കൊണ്ടു പോയി. പിന്നെ വീണ്ടും പ്ലാസ്റ്റിക് ബാഗുകളിലായി.

തല്‍ക്കാല‍ പരിഹാരമേ ആയുള്ളൂ പ്രശ്നത്തിന്. മൈത്രേയിക്ക് എന്തെങ്കിലും ഈ വിഷയത്തില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം പ്ലീസ്.



Posted by ഗീത to സമകാലികചിന്തകൾ at May 14, 2010 12:00 AM

25. ശാന്ത കാവുമ്പായി has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

നഷ്ടപ്പെടുന്നവര്‍ക്ക്‌ നേട്ടമുണ്ടാകണം.



Posted by ശാന്ത കാവുമ്പായി to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 13, 2010 8:36 PM

26. കഷായക്കാരൻ has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

@ഋഷി
എന്നാൽ ഋഷിക്ക് തെറ്റി. ഡോ.ഗോപാലകൃഷ്ണനു ഈ ചർച്ചയിൽ ഒന്നും സംഭാവന ചെയ്യാനാവില്ല. എന്ന് മാത്രമല്ല ബുദ്ധിപൂർവ്വം ഇതിൽ നിന്നൊക്കെ മാറി നിൽക്കുകയും ചെയ്യും. അദ്ദേഹം പകുതി വഴിയിൽ ആയിപ്പോയ ഒരാളാണു. സയൻസ് വിടുകയും ചെയ്തു സനാതനി ആയിട്ടുമില്ല. പണ്ട് ഭാരതത്തിൽ ഇങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ ആധുനിക ശാസ്ത്രം അത് ശരിവച്ചിരിക്കുന്നു എന്ന മട്ടിലാണു അദ്ദേഹത്തിന്റെ നിഗമനങ്ങൾ. അപ്പോൾ അദ്ദേഹം സത്യമായി എണ്ണുന്നത് ഇന്നത്തെ ശാസ്ത്രത്തെയും അതിന്റെ രീതികളേയുമാണു. അല്ലാതെ പൌരാണികമായ സനാതന ദർശനങ്ങളേ അല്ല. അതു കൊണ്ടാണല്ലോ പൌരാണികതയെ സാധൂകരിക്കാൻ സയൻസിനെ ഉദ്ധരിക്കുന്നത്. യഥാർത്ഥത്തിൽ അതിന്റെ ആവശ്യമില്ല. ഭാരതീയ ദർശനങ്ങളെ അതിന്റെ ഋഷിമാർ തെളിയിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളതാണു. നാം ആ വഴിയിലൂടെ പോകേണ്ടതേയുള്ളു. അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ പുതിയൊരു പരീക്ഷണമോ തെളിവോ അതിനു ആവശ്യമില്ല. ഒരു ശാസ്ത്രവും അതിന്റെ രീതിവിധാനങ്ങൾക്ക് പുരത്തുള്ളത് അംഗീകരിക്കുന്നില്ല. ആധുനിക ശാസ്ത്രത്തിലാണു സത്യമെന്ന് തോന്നുന്നുവെങ്കിൽ പിന്നെ എന്തിനു ആ പഴഞ്ചൻ കാര്യങ്ങൾ ഈ കാലത്ത് എഴുന്നള്ളിക്കണം? ആധുനിക ശാസ്ത്രം നമ്മുടെ മുന്നിൽ ഉണ്ടല്ലോ! അതിന്റെ രീതിവിധാനങ്ങളിലൂടെ പോയി ആത്മാവിഷ്കാരം നടത്തുകയല്ലെ വേണ്ടത്. അക്കാര്യത്തിൽ സൂരജിനെ അഭിനന്ദിക്കാതെ തരമില്ല.



Posted by കഷായക്കാരൻ to മെഡിസിന്‍ @ ബൂലോകം at May 13, 2010 10:41:00 PM GMT+05:30

27. ഉമ്മുഅമ്മാർ has left a new comment on your post "മഴക്കാലം":

മഴയിലെ നനുത്ത ഓർമ്മകൾ എന്നും മനസിൽ കുളിരണിയിക്കുന്നു... ചാറ്റൽ മഴയും മഴ നനഞ്ഞ ഓർക്കളും മനസിൽ കടന്നു വന്നു. ഒരു നല്ല മഴ കണ്ടിട്ട് ആസ്വദിച്ചിട്ട് എത്ര കാലമായി.. ഈ മഴക്കാലത്ത് ഞാനും ഉണ്ടാകും നാട്ടിൽ ദൈവം സഹായിച്ചാൽ..



Posted by ഉമ്മുഅമ്മാർ to എന്റെ ലോകം at May 13, 2010 11:06 PM

28. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

ഗോവിന്ദന്‍ കുട്ടിയുടെ കൈയീന്നു കിട്ടുമോ കണ്ണനുണ്ണീ...ഞാന്‍ നമ്മുടെ ജയന്‍ ഡോക്ടറിന്റെ അടുത്ത് ഒരു എണ്ണത്തോണി ബുക്ക് ചെയ്തിട്ടുണ്ട്...യോഗമുണ്ടെങ്കീ അവിടെ കാണാം...



Posted by ചാണ്ടിക്കുഞ്ഞ് to വര്‍ഷ ഗീതം at May 13, 2010 10:35 PM

29. RISHA RASHEED has left a new comment on your post "അമ്മദിനം":

hanllalath,
എന്താ

മാഷെ ഈ പേരിന്റെ അര്ത്ഥം,ഞാനാദ്യായിട്ടാ ഇങ്ങനൊരു പേരു കേള്ക്കു ന്നെ.
ഇനി കവിതയെ പറ്റി,മനോഹരമായ വരികള്‍,ആകാശ വിപഞ്ചികയില്‍ വിരിഞ്ഞ
താരകങ്ങള്‍ കണക്കെ.മനസ്സിനെ പിടിച്ചു കുലുക്കുന്ന ,കൊടുങ്കാറ്റു പോല്‍,ഇപ്പൊ
മനം ശാന്തം,കാരണം .ഇയ്യാളെഴുതിയേടത്തു നിന്നും തുടങ്ങട്ടെ,
ദൂരെ, ഒരമ്മ കണ്ട മാത്രയില്‍,
ചുരന്നതാ മാറിടം,
എത്ര വര്ഷങ്ങള്‍ തന്‍ ,
കാത്തിരിപ്പിന്‍ ഒടുവിലതാ,
ദൈവം താന്‍ കുഞ്ഞായ്‌,
പിറവിയെടുത്തു തന്‍ മുന്നിലായ്‌,
ഇല്ലാ,ഞാന്‍ കൈവിടില്ല,
ഈ മുത്തിനെ,
മൃത്യുവിന്‍ കരമെന്നില്‍,
നിപതിക്കും വരെ.
തെറ്റാണ് ചെയ്തതെങ്ങില്‍ ക്ഷമിക്കണം മാഷെ,ഇങ്ങനെയൊന്നു മനസ്സില്‍ കണ്ടില്ലേല്‍
ഉറങ്ങാന്‍ കഴിയില്ല എനിക്കിന്ന്.ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.



Posted by RISHA RASHEED to ! Murivukal മുറിവുകള്‍ ! at 22:58

30. Shukoor Cheruvadi has left a new comment on your post "ഗൾഫുകാരന്റെ രണ്ട് നില വീട്":

മെഴുക് തിരി പോലെ പ്രവാസി. വീട്ടില്‍ രണ്ടും മൂന്നും പേര്‍ക്ക് മൂന്നും നാലും ബാത്ത്റൂം. ഇവിടെ എട്ടും പാത്തും പേര്‍ക്ക് ഒരു ബാത്ത്റൂം. കഷ്ടം.



Posted by Shukoor Cheruvadi to സുമേറിയന്‍ ഡയറി at May 13, 2010 9:50 AM

31. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാഹനം ഓടിക്കാന്‍ അറിയാത്ത ഞാന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല എങ്കിലും അനിലേട്ടനും ജയന്‍‌മാഷും എഴുതിയതു കൊണ്ട് ഉണ്ടായ സംശയം ആണ് ഞാന്‍ ചോദിക്കുന്നത്. കേരളത്തിലെ ദേശീയപാതകളിലും സംസ്ഥാനപാതകളിലും പൊതുജനത്തിന്റെ വാഹനത്തിന് (സര്‍ക്കാര്‍ വാഹനങ്ങള്‍, കെ എസ് ആര്‍ ടി സി ബസ്സുകള്‍, ഉന്നതങ്ങളില്‍ പിടിപാടുള്ള പ്രമുഖവ്യക്തികളുടെ വാഹനങ്ങള്‍, വിവിധ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിങ്ങനെ കൈ കാണിച്ചാല്‍ പ്രത്യേകിച്ച് ഒന്നും തടയില്ലെന്നതിനാല്‍ പോലീസുകാരും മോട്ടോര്‍ വാഹന വകുപ്പും ഒരിക്കലും പരിശോധിക്കാത്ത വാഹനങ്ങള്‍ ഒഴിച്ചുള്ള എല്ലാ വാഹങ്ങളും ഈ പറഞ്ഞ പൊതുജനത്തിന്റെ വാഹനം എന്നതില്‍ വരുന്നവയാണ്)പോലീസും, സ്പീഡ് ട്രേസര്‍ എന്ന് വണ്ടിയുമായി കറങ്ങുന്ന മോട്ടോര്‍ വാഹനവകുപ്പും നിഷ്കര്‍ശിച്ചിട്ടുള്ള വേഗം എത്രയാണ്. അത് ഒരിടത്തും അറുപതില്‍ കൂടുതല്‍ അല്ലെന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഇന്ധനക്ഷമത കൂട്ടാന്‍ അറുപതിലോ അതിനു മുകളിലോ ഓടിച്ചാല്‍ അമിത വേഗതയ്ക്ക് പിഴ തീര്‍ച്ച. ഇപ്പോള്‍ പിഴയുടെ നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നത് നിങ്ങള്‍ക്കും അറിയാവുന്നതല്ലെ. ലാഭിക്കുന്ന ഇന്ധന വില അങ്ങനെ പിഴയൊടുക്കി തീര്‍ക്കണോ? :)

ഒരു ഓഫ് കൂടെ എടപ്പാള്‍ - കുറ്റിപ്പുറം റൂട്ടില്‍ അറുപതു കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ റോഡ്........ കഴിഞ്ഞ ആഴ്ച കോഴിക്കോടുവരെ ആ റൂട്ടിലൂടേ പോയതിന്റെ നടുവേദന ഇപ്പോഴും മാറിയിട്ടില്ല. അടി വരുന്നതിനു മുന്‍പേ ഞാന്‍ ഓടി. :) :)



MANIKANDAN [ മണികണ്ഠന്‍‌ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 11:42 pm ന് പോസ്റ്റ് ചെയ്തത്

32. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

നിങ്ങളുടെയെല്ലാം പ്രിയങ്കരനായ ഗെറിക്ക്‌ വീണ്ടും കളി തുടങ്ങി. ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളെല്ലാം കൂടി ഒന്ന് ഉത്സാഹിച്ചേ...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at May 13, 2010 8:56 PM

33. മഞ്ജുഷ് നിങ്ങളുടെ പോസ്റ്റ് "വെയില്‍ കായുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

manooharam..........



മഞ്ജുഷ് , ഗുൽമോഹർ ലേക്ക് 2010, മേയ് 13 11:16 pm ന് പോസ്റ്റ് ചെയ്തത്

34. ശാന്ത കാവുമ്പായി has left a new comment on your post "കുഞ്ഞ് കഥ":

മനസ്സിന്റെ പുറത്ത്‌ കറുത്ത കോട്ടണിഞ്ഞാലെന്ത്.കോട്ടിന്റെ കീശയില്‍ നോട്ടെത്തിയില്ലേ?



Posted by ശാന്ത കാവുമ്പായി to ഉള്‍ക്കാഴ്ച at Thursday, May 13, 2010 11:14:00 PM

35. junaith has left a new comment on your post "വളി":

കാലമെത്രയായി
പ്രവാസിയെപ്പോലെ
മാറ്റിനിർത്തുന്നു-
യിങ്ങനെ

കവിത ഇഷ്ടായി..



Posted by junaith to *നൈദാഘം at 5/13/2010

Reply via email to