1. ഒരു നുറുങ്ങ് has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കരീം സാര്‍,ലേഖനം ചില സൂചനകള്‍ നല്‍കുന്നെങ്കിലും
മൂര്‍ത്തമായില്ല വിവരണം.തെളിവുകളുടെ പിന്ബലം
ഒട്ടുമേ നല്‍കാതെ,ചില ഊഹങ്ങളും ജല്പനങ്ങളും
തട്ടിവിട്ട് ഒഴുക്കന്‍ മട്ടില്‍ ആരാന്‍റെ ചെലവില്‍ ഏതാണ്ട്
കാര്യങ്ങള്‍ പോസ്റ്റിയാല്‍ പോരല്ലൊ.
ആരോപണങ്ങളില്‍ കഴമ്പുണെന്ന് വായനക്കാരന്
മനസ്സിലാക്കാനാവുന്ന രീതിയില്‍ സൂക്ഷ്മമായ തെളിവ്
നല്‍കാന്‍ താങ്കള്‍ക്ക് കഴിയേണ്ടതാണ്.അതിന്
കഴിയുന്നില്ലായെങ്കില്‍ നിങ്ങളുടെ നിലപാട്തറയില്‍
ഉറച്ച് നിന്ന് കൊണ്ട് നിങ്ങള്‍ക്ക് സംഭവങ്ങളെ
ഏത് കോണിലൂടെയും നോക്കിക്കാണാം..
സത്യസന്ധമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്
താങ്കളെ പോലുള്ളവര്‍ക്ക് ഭൂഷണമല്ല.



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at May 22, 2010 7:31 AM

2. ശ്രീ (sreyas.in) has left a new comment on your post "പ്രതി ഹാജരുണ്ട്":

മാനവന്‍റെ രാമായണ യാത്രയ്ക്ക് ആശംസകള്‍. അതിശയോക്തികളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു യാത്ര പ്രതീക്ഷിക്കുന്നു. വായിക്കാനും മനസ്സിലാക്കാനും കൂടെ കൂടാം.
താങ്കള്‍ എഴുതിയ ശ്രീബുദ്ധന്‍റെ ജീവചരിത്രഗ്രന്ഥം എവിടെ വാങ്ങാന്‍ കിട്ടും?



Posted by ശ്രീ (sreyas.in) to Prakash D Namboodiri at May 22, 2010 6:27 AM

3. Vayady has left a new comment on your post "ഒരു സ്നേഹസംവാദം":

"നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?"

നല്ല വരികള്‍... കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍.



Posted by Vayady to ഗീതാഗീതികള്‍ at May 21, 2010 6:53 PM

4. ചന്ത്രക്കാറന്‍ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

ജോജൂ, എനിക്ക് വൈക്ലബ്യമോ മലബന്ധമോ ഉണ്ടായ്ക്കോട്ടെ, അതിനെക്കുറിച്ച് താങ്കള്‍ വിഷമിക്കണ്ട. മുന്നോട്ടുവച്ച ലോജിക്കിനെ ഡിഫന്റ് ചെയ്യാന്‍ കയ്യില്‍ വല്ലതുമുണ്ടോ? കുര്‍ബാന കൈക്കൊള്ളപ്പാടല്ലോ ഇത്, സഹോദരന്‍ പറയുന്നത് അങ്ങനെയങ്ങ് വിഴുങ്ങാന്‍.

"4. നീലകണ്ഠന്റെ പ്രസംഗം ക്രമസമാധാനത്തിനു സമുദായസൌഹാര്‍ദ്ദത്തിനോ വിഘാതമാവാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള അവകാശമുണ്ട്."

അദ്ദാണ്! അവടെയാണ് മൊത്തം കളി കിടക്കുന്നത്. പുറത്തുള്ളവര്‍ക്ക് പ്രകോപിപ്പിക്കാമെന്നേയുള്ളൂ, സമുദായസൌഹാര്‍ദ്ദം എപ്പോ പൊളിക്കണമെന്ന് സമുദായങ്ങളാണല്ലോ തീരുമാനിക്കുന്നത്. അപ്പോള്‍ സമുദായസൌഹാര്‍ദ്ദം എന്നു പറയുന്നത് നമ്മടെ കക്ഷത്തിരിക്കുന്ന സാധനമാണ്. ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് നമ്മടെ സ്വന്തം താല്‍പ്പര്യത്തിന്, വിഘാതമാവാത്തിടത്തോളം അയാള്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അല്ലേ? അത് ഏത് ഭരണഘടന പറയുന്നതാണത്? സമുദായതാല്‍പര്യം എന്നൊരു വാക്കും അതിനുവേണ്ടി വ്യക്തി സ്വന്തം അവകാശങ്ങളെ ബലികഴിക്കണമെന്നും ലോകത്തിലെ(വല്ല സൌദി അറേബ്യയും പൊക്കിപ്പിടിച്ച് വന്നേക്കരുത്, മനുഷ്യന് വേറെ പണിയുണ്ട്!) ഏത് ഭരണഘടനയിലുണ്ട്? ഭരണഘടന് ഇന്ത്യന്‍ പൌരന് ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെപ്പറ്റി സഹോദരന് വല്ല ധാരണയുമുണ്ടോ എന്ന് എനിക്കറിയില്ല, എന്തായാലും ഭരണഘടന വ്യക്തിക്ക് മാത്രമേ മൌലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുള്ളൂ, അല്ലാതെ സംഘടിതമതങ്ങള്‍ക്കോ ജാതികള്‍ക്കോ അത്തരം മറ്റേതെങ്കിലും സംവിധാനങ്ങള്‍ക്കോ മൌലികാവകാശങ്ങളില്ല.

ഒരാള്‍ സംസാരിക്കുന്നത് ക്രമസമാധാനത്തിനോ സമുദായസൌഹാര്‍ദ്ദത്തിനോ കാരണമാകുമോ അല്ലയോ എന്ന് അയാള്‍ക്കെങ്ങനെ പ്രവചിക്കാനാവും? ഒരു അഭിപ്രായം കൊണ്ട് തകരുന്ന മത-സാമുദായിക സൌഹാര്‍ദ്ദത്തിന് അഭിപ്രായം പറയുന്നവന്‍ എങ്ങനെ ഉത്തരവാദിയാകും? ആരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായാലും ഏതവന്റെ ക്രമസമാധാനം തകര്‍ന്നാലും വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തില്‍ പ്രസക്തം. അവകാശങ്ങളെപ്പറ്റി പറയുമ്പോള്‍ സമുദായത്തിന്റെ വികാരങ്ങളെപ്പറ്റി ഒരു വാക്ക് ഭരണഘടന പറയുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നവന്റെ ബാദ്ധ്യതയല്ല അത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമോ സമുദായതാല്‍പ്പര്യം സംരക്ഷിക്കുമോ എന്നൊക്കെ പരിഗണിക്കേണ്ടത്. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ കൈകാര്യം ചെയ്യേണ്ടത് സ്റ്റേയ്റ്റിന്റെ കടമയാണ്, സമുദായവികാരമോ സൌഹാര്‍ദ്ദമോ വ്രണപ്പെട്ടാല്‍ വല്ല രോഗശാന്തിശുശ്രൂഷ നടത്തുകയോ തൂങ്ങിച്ചാകുകയോ ചെയ്തോണം. അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലും സമുദായത്തിന്റെ വികാരമോ വൃഷണമോ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് അവര്‍ക്കാണ്, അഭിപ്രായം പറയുന്നവനല്ല. പകര്‍ച്ചവ്യാധി പകരാതിരിക്കാന്‍ രോഗിയെയാണ് ഐസലേയ്റ്റ് ചെയ്യേണ്ടത്, രോഗം പകരാതിരിക്കാന്‍ രോഗമില്ലാത്തവരെ പിടിച്ച് ആശുപത്രിയിലടക്കുകയല്ല ചെയ്യുക.

ആരുടെയെങ്കിലും, മതമായാലും കൊള്ളാം ഡി.വൈ.എഫ്.ഐ.ആയാലും കൊള്ളാം, വികാരം വ്രണപ്പെട്ടെങ്കില്‍ സ്വയം പോയി ചികിത്സ തേടിക്കൊള്ളണം. വ്രണപ്പെട്ട വികാരത്തെ ചികിത്സിക്കുന്നത് പൊതുസമൂഹത്തിന്റെ ബാദ്ധ്യതയല്ല.

ഇനി പതിവുപോലെ ഇതുമായി ഒരു ബന്ധവുമില്ലാത്തെ എന്തെങ്കിലും കൊണ്ടുവന്നേക്കണം, കേട്ടോ ജോജൂ.



Posted by ചന്ത്രക്കാറന്‍ to ക്ഷിപ്രം at May 22, 2010 7:11 AM

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യുപിഎ ഭരണം എങ്ങോട്ട്?":

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മെയ് 22ന് ഒരുവര്‍ഷം തികയുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ രണ്ടാംപതിപ്പ് ഒരു പൊതുമിനിമം പരിപാടി ആവിഷ്കരിച്ചിട്ടില്ല. പകരം, നവ ഉദാരവല്‍ക്കരണനയങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ടാണ് രണ്ടാം യുപിഎ ഭരണത്തിന് തുടക്കമിട്ടത്. ഒന്നാമൂഴത്തില്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന നയപരിപാടികള്‍ പുറത്തെടുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ആം ആദ്മിക്കു(സാധാരണക്കാര്‍ക്ക്)വേണ്ടി ചില ക്ഷേമപദ്ധതികളും സര്‍ക്കാര്‍ വാഗ്ദാനംചെയ്തു. വിദേശനയത്തിന്റെ കാര്യത്തില്‍, അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളോട് ഒത്തുപോകുംവിധം ഒന്നാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച പാതതന്നെ മുറുകെ പിടിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 22, 2010 6:21 AM

6. Neena Sabarish has left a new comment on your post "പ്രണയഹിമം":

അസാധ്യം....ഇതള്‍പ്പൂ ,പൂവിതളാക്കിയിരുന്നെങ്കില്‍ കവിത പാടുമായിരുന്നൂ തനിയെ.....



Posted by Neena Sabarish to ശോഭനം at May 21, 2010 7:14 PM

7. Neena Sabarish has left a new comment on your post "ഒറ്റപ്പൂമരം":

സ്വപ്നം കൊള്ളുന്ന സങ്കല്പം എത്രമനോഹരം...ഞാനും കവിത കൊള്ളുകയാണോ?



Posted by Neena Sabarish to ശോഭനം at May 21, 2010 7:12 PM

8. ea jabbar has left a new comment on your post "ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!":

പ്രതീക്ഷകളേറെ, ആശങ്കകളും
madhyamam
Saturday, May 22, 2010
വാഷിങ്ടണ്‍: പരീക്ഷണശാലയില്‍ കൃത്രിമമായി ജീവന്‍ സൃഷ്ടിച്ച്, സാധ്യതകളുടെയും ആശങ്കകളുടെയും വിശാലമായൊരു ജാലകമാണ് അമേരിക്കയിലെ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിട്ടിരിക്കുന്നത്.
കൃത്രിമമായി നിര്‍മിച്ചെടുത്ത ജനിതകഘടന മറ്റൊരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയൊരു ജീവന്‍ സൃഷ്ടിച്ച വാര്‍ത്ത ലോകം ആശ്ചര്യത്തോടെയാണ് ഉള്‍ക്കൊണ്ടത്. ക്രെയ്ഗ് വെന്റര്‍ എന്ന വിയറ്റ്നാം ജനിതക ശാസ്ത്രകാരന്‍ 15 വര്‍ഷമായി കാത്ത സ്വപ്നമായിരുന്നു കൃത്രിമജീവന്‍.

മനുഷ്യനിര്‍മിത ഡി.എന്‍.എ വഴി ജീവന്‍ പിറവിയെടുത്തെന്ന് കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചപ്പോള്‍ ക്രെയ്ഗിനും കൂട്ടര്‍ക്കും അത് സ്വപ്നസാക്ഷാത്കാരമായിരുന്നു. നിര്‍ണായക നേട്ടമുണ്ടാക്കിയ ശാസ്ത്രസംഘത്തില്‍ മലയാളി വേരുകളുള്ള ശാസ്ത്ര പ്രതിഭ രാധ കൃഷ്ണകുമാര്‍ അടക്കം മൂന്ന് ഇന്ത്യക്കാരുമുണ്ട്. സഞ്ജയ് വഷി, പ്രശാന്ത്.പി.പര്‍മാര്‍ എന്നിവരാണ് മറ്റു രണ്ട് ഇന്ത്യക്കാര്‍. മൂവരും വര്‍ഷങ്ങളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

യീസ്റ്റ്, രാസവസ്തുക്കള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സവിശേഷ വിന്യാസത്തിലൂടെ കൃത്രിമമായി നിര്‍മിച്ച ഡി.എന്‍.എയുടെ പിന്‍ബലത്തില്‍, ജീവകോശം സാധാരണ ജീവന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി വെറും ഭൌതിക വസ്തുക്കളില്‍ നിന്ന് മനുഷ്യന്‍ ജീവ കണം സൃഷ്ടിച്ചു.

ആടുകളില്‍ കാണപ്പെടുന്ന ഒരുതരം സൂക്ഷ്മജീവിയുടെ ഡി.എന്‍.എ ശൃംഖലക്കു സമാനമായ ഘടകങ്ങള്‍ രാസവസ്തുക്കളില്‍ നിന്ന് തയാറാക്കിയാണ് പരീക്ഷണം നടത്തിയത്. കൂടുവിട്ട് കൂടുമാറുന്നത് പോലെ എം മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി .എന്‍.എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയായിരുന്നു ഗവേഷകര്‍. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കുക.

സ്വഭാവം എന്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയുന്ന സൂക്ഷ്മജീവികള്‍ പിറവിയെടുക്കുന്നതോടെ പല മേഖലകളിലും പ്രവചനാതീത മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ സൂക്ഷ്്മജീവികളെ സൃഷ്ടിക്കാനുള്ള വെന്ററിന്റെ ശ്രമം തീര്‍ത്തും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണെന്ന് വിമര്‍ശകര്‍ മുറുമുറുക്കുന്നുണ്ട്.

കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഇന്ധനമായി മാറ്റാന്‍ കഴിയുന്ന ആല്‍ഗകളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വെന്ററും സംഘവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. എക്സോണ്‍ മൊബില്‍ എന്ന ഓയില്‍ കമ്പനിയുമായി ഇതിന് കരാറായിക്കഴിഞ്ഞു. ഭീമമായ ഡോളര്‍ ചെലവഴിച്ചുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്.

'നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ത്തും ഇഷ്ടമില്ലാത്തത് ഒഴിവാക്കിയും ജനിതകഘടനയെ പുനര്‍നിര്‍മിച്ച് വ്യാവസായിക പ്രാധാന്യമുള്ള സൂക്ഷ്മജീവികളെ സൃഷ്ടിക്കാനാവുമെന്നത് സിദ്ധാന്തം മാത്രമായിരുന്നു ഇന്നലെവരെ. ഈ പരീക്ഷണത്തോടെ അത് പ്രയോഗ തലത്തിലെത്തുന്നു'^ക്രെയ്ഗ് പറയുന്നു. അതേ സമയം ആശങ്കകളും പരക്കുന്നുണ്ട്. പുതിയ പ്രവണത വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകൃത്യാലല്ലാതെ പരിണമിക്കുന്ന ജൈവരൂപങ്ങള്‍ ലോകത്തിനു ചേരില്ലെന്നും വാദമുണ്ട്.

ആക്രമണകാരികള്‍ക്ക് ജൈവായുധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇത് വഴിതെളിക്കുമെന്നും ആശങ്കയുണ്ട്. പരീക്ഷണശാലകളില്‍ നിന്ന് കൃത്രിമജീവികള്‍ പുറത്തെത്താതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് വെന്റര്‍ പറയുന്നു. 'തീര്‍ച്ചയായും സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് ഇത്. ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം' ^അദ്ദേഹം പറയുന്നു.
പുതിയ മരുന്നുകള്‍ രൂപപ്പെടുത്തുന്നതിലും ഈ സങ്കേതം പ്രയോജനപ്പെടും. മലിനജലം ശുദ്ധീകരിക്കുന്ന സൂക്ഷ്മജീവികളെ രൂപപ്പെടുത്തുവാനും കഴിഞ്ഞേക്കും.



Posted by ea jabbar to സംവാദം at May 21, 2010 7:31 PM

9. baba has left a new comment on your post "നീ മായും നിലാവോ എന്‍ ജീവന്റെ - മദനോത്സവം- പോഡ്‌കാസ...":

good work mate thumbs up for ur effort......pls can u give me the link to download this song



Posted by baba to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, May 21, 2010 6:42:00 PM PDT

10. Baiju Elikkattoor has left a new comment on your post "അന്യമതനിന്ദ കുര്‍ ആനില്‍ !":

"ലോകത്ത് ആദ്യമായി ഭരണ ഘടന ഉണ്ടാക്കിയ ആളാണ് മുഹമ്മദ് മദീനയില് അതിലെ നിയമ്ങ്ങ്ളാണ് മിക്ക ഭരണ് ഘടന കളുടെയും ആധാരം ...."

അപ്പോള്‍ ഈ ഹമ്മുറാബി ആരായിരുന്നൂ?

Hammurabi is known for the set of laws called Hammurabi's Code, one of the first written codes of law in recorded history. These laws were written on a stone tablet standing over eight feet tall (2.4 meters) that was found in 1901. Owing to his reputation in modern times as an ancient law-giver, Hammurabi's portrait is in many government buildings throughout the world.(http://en.wikipedia.org/wiki/Hammurabi)



Posted by Baiju Elikkattoor to കുര്‍ ആന്‍ വിമര്‍ശനം at 21 May, 2010 11:41

11. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "ഇന്നലെ കണ്ട സിനിമ":

ഈ സിനിമ എവിറ്റെ കിട്ടും? ഞാൻ സിനിമയെ ക്കുറിച്ച് എഴുതാരുണ്ട് “ക്ലോസപ്പ്” http://cinemajalakam.blogspot.com/ അഭിപ്രായം പറയണേ



Posted by വിജയകുമാർ ബ്ലാത്തൂർ to Ramavicharam at May 21, 2010 7:02 PM

Reply via email to