1. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബാംഗ്ലൂരിലൊരു വാലന്റയിന്‍ ദിനത്തില്‍...":

ഹഹഹ..

ഇതു വായിച്ചിരുന്നെങ്കിൽ ഞാനാ പോസ്റ്റ് എഴുതില്ലാർന്നു .. കിടുക്കൻ .. ചിരിച്ചു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to നന്ദപര്‍വ്വം at June 4, 2010 12:18 PM

2. ജനശക്തി has left a new comment on your post "ആദിവാസികളെ ഇറക്കിവിടണമെന്ന വിധി ഭരണഘടനാവിരുദ്ധം":

ദുരിതമനുഭവിക്കുന്ന ആദിവാസികളെ ഭൂമിയില്‍നിന്ന് പറിച്ചെറിയുന്നത് അനീതിയും അടിച്ചമര്‍ത്തലും ഭരണഘടനാവിരുദ്ധവുമാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. വയനാട്ടില്‍ കുടിയൊഴിപ്പിക്കല്‍ നേരിടുന്ന ആദിവാസികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ പുറമ്പോക്കുഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസികളെ ഒരുമാസത്തിനകം ബലംപ്രയോഗിച്ചും ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധിയോടുള്ള പ്രതികരണമായാണ് കൃഷ്ണയ്യര്‍ ഇക്കാര്യം പറഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at June 4, 2010 12:57 PM

3. കൊച്ചനിയൻ has left a new comment on your post "വഴിയാത്രക്കാർ":

അതൊക്കെ ഇപ്പോഴോർക്കുമ്പോൾ ചിരിവരുന്നു...



Posted by കൊച്ചനിയൻ to കൊച്ചനിയന്‍ at June 4, 2010 1:05 PM

4. പട്ടേപ്പാടം റാംജി has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

ഓര്‍മ്മകള്‍ വളരെ തെളിച്ചത്തോടെ....



Posted by പട്ടേപ്പാടം റാംജി to മിനി ചിത്രശാല 'photos' at June 04, 2010 1:10 PM

5. Yesodharan has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

ഷമ്മി എഴുതാറുണ്ടെന്നു ഇന്ന അറിയാൻ കഴിഞ്ഞതു.....കിടിലൻ...ഇതിൽ കൂടുതൽ ഒന്നും പറ്യാൻ എനിക്കറ്യില്ല...



Posted by Yesodharan to അന്തിക്കള്ള് at June 4, 2010 12:49 AM

6. jyo has left a new comment on your post "ലങ്കോട്ടിമുക്ക്":

വാലു മുറിഞ്ഞ അരണയും,ക്ലിച്ചൊ പട്ടിയുടെ പരാക്രമവും,നീര്‍ക്കോലി അനകോണ്ടയാവാനുള്ള പ്രയാസവും എല്ലാം ഭേഷായി-വളരെ ഇഷ്ടായി



Posted by jyo to കുമാര സംഭവങ്ങള്‍ at June 4, 2010 12:16 PM

7. പട്ടേപ്പാടം റാംജി has left a new comment on your post "സാമ്പിള്‍":

സാമ്പിള് പോലും ഇത്ര മനോഹരം..അപ്പൊ....



Posted by പട്ടേപ്പാടം റാംജി to പൈങ്ങോടന്‍സ് പടംസ് at June 4, 2010 7:43 AM

8. ജനശക്തി has left a new comment on your post "തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ പുതിയ പടവുകളിലേക്ക്":

നന്ദി കാലിക്കോ. തിരുത്തിയിട്ടുണ്ട്. യൂ‍ണിക്കോഡാക്കുമ്പോള്‍ ‘ണ്‍’ എന്ന പദം മിസ് ആകുന്നതാണ് പ്രശ്നം. മിക്കവാറും തിരുത്താറുണ്ട്. ചില സമയത്ത് വിട്ടുപോകും.



Posted by ജനശക്തി to ജാഗ്രത at June 4, 2010 12:54 PM

9. Captain Haddock has left a new comment on your post "ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.":

ഗ്രേറ്റ്‌ !! All the best!



Posted by Captain Haddock to കമ്പ്യൂട്ടർ സഹായി at June 4, 2010 10:34 AM

10. കൊച്ചനിയൻ has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

അപ്പുചേട്ടാ... ഹൃദയം നിറഞ്ഞ ആശംസകൾ.



Posted by കൊച്ചനിയൻ to ആദ്യാക്ഷരി at 4 June 2010 11:28

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

ആദിവാസികള്‍ക്കും അധസ്ഥിതര്‍ക്കും അത്താണിയാകേണ്ടിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
തങ്ങളെ നയിക്കുന്ന ബ്രാഹ്മണ്യത്തിന്റേയും സവണ്ണ സാംസ്ക്കാരികതായുടേയും ഭക്തന്മാരായപ്പോള്‍ സംഭവിച്ച സ്ഥിതിവിശേഷമാണ് മാവോയിസ്റ്റ് തീവ്രവാദിപ്രശ്നം. മാവോവാദികളെ ഗുണദോഷിച്ച് നന്നാക്കാനൊന്നും സവര്‍ണ്ണ കമ്മ്യൂണിസ്ദ്റ്റ് അണികള്‍ക്ക് യോഗ്യതയില്ല. കഴിയുമെങ്കില്‍ ആ ചത്ത പാര്‍ട്ടിയുടെ ശവം പൊതുസ്ഥലത്ത് തുറന്നു വച്ച് നാറ്റിക്കാതെ പാര്‍ട്ടി പിരിച്ചുവിട്ട് വല്ല ബിജെപിയിലോ, ആര്‍.എസ്.എസ് ലോ ചേര്‍ന്ന് സത്യസന്ധത പുലര്‍ത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് ചെയ്യാനുള്ളത്.
മാവോ വാദികളെ കോണ്‍ഗ്രസ്സോ, മമതയോ, സൈന്യമോ കൈകാര്യം ചെയ്യട്ടെ.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകാത്ത,വളരാനാകാത്ത രാഷ്ട്രീയ വഞ്ചകരും,അവസരവാദികളുമായി ഞണ്ണി ജീവിക്കുന്ന സി.പി.എം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഴിച്ചുമൂടപ്പെടേണ്ട മാലിന്യമാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക :)



Posted by chithrakaran:ചിത്രകാരന്‍ to കാണാമറയത്ത് at June 4, 2010 1:54 PM

12. maithreyi has left a new comment on your post "എച്ച്മുവോട് ഉലകം":

എല്ലാ നല്ല വാക്കുകളും എച്ച്മുവിലേക്ക് തിരിച്ചു വിടുന്നു.നന്ദി എല്ലാവര്‍ക്കും.



Posted by maithreyi to ബ്ലോഗുലകം at June 4, 2010 2:07 PM

13. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

പ്രിയ നുറുങ്ങ്,എല്ലാം ജോറാക്കാൻ വേണ്ടിയല്ലെ മീറ്റും,ഈറ്റും നടത്തിയത്.നന്ദി കേട്ടൊ.

പ്രിയ പാവം-ഞാൻ,ജൂസുകുടികൊണ്ട് ആരോഗ്യത്തിന് ഉന്മേഷവും കിട്ടും കേട്ടൊ...

പ്രിയ ബിജിൽ,ഈ വില്ലൻ ലുക്കാണല്ലോ എന്റെ തട. നന്ദി കേട്ടൊ.

പ്രിയ മുരളിക,പരിചയ പെട്ടാ‍ൽ മാത്രം പോര,ഇടക്കവരെ സന്ദർശിക്കുകയും ചെയ്തോളു കേട്ടൊ.നന്ദി.

പ്രിയ അരുൺ,വരയൻ പുലികൾക്ക് വരാനെപ്പോഴെങ്കിലും നേരം കിട്ടാറുണ്ടൊ...നന്ദി കേട്ടൊ.

പ്രിയ വിനയൻ ,ഇനിയെപ്പോഴാണാവൊ തകർന്നു തരിപ്പണമാകുന്നത്..നന്ദി.

പ്രിയ വികെ,ശരിക്കുപറഞ്ഞാൽ ബ്ലോഗൂട്ടാണ് നട്ന്നത് കേട്ടൊ.നന്ദി.

പ്രിയ ബിജു,നമ്മുടെ സിനിമയല്ലെ,എപ്പൊ കുട്ടിച്ചോറായിന്ന് ചോദിച്ചാൽ മതി.നന്ദി.

പ്രിയ ആധില,ആ രസത്തിൽ ഒത്തുചേരുന്നൂ..കേട്ടൊ.നന്ദി.

പ്രിയ ഷിഗിൻ,ചേച്ചിക്ക് ചിയേർസ്സടിച്ചാൽ,ഉള്ളകഞ്ഞീല് മണ്ണുവാരിയിട്ട പോലെയാകും കേട്ടൊ.നന്ദി.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 3 June 2010 23:59

14. കുട്ടൂസ് has left a new comment on your post "ഗസ്റ്റ് ബുക്ക്":

എന്റെ പുതിയ ബ്ലോഗ്‌ ഇവിടെ.തുടങ്ങിയിട്ടേ ഉള്ളു പോസ്റ്റുകള്‍ ഒന്നും ആയിട്ടില്ല



Posted by കുട്ടൂസ് to ആദ്യാക്ഷരി at 4 June 2010 12:32

15. ::: അഹങ്കാരി ::: has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

”ജാതി ഉണ്ടായാലും ഇല്ലെങ്കിലും ജാതി നിലനിന്നാലും ഇലെങ്കിലും ജാതി അടിസ്ഥാനമക്കിയുള്ള സംവരണം വേണം...


- സവര്‍ണ പട്ടി കടിച്ച് ജാതി പേ പിടിച്ച ഒരു പാവം സംവരണവാദിയുടെ വാക്കുകള്‍!!!!


ആരും തലയില്‍ കോഴിത്തൂവല്‍ തപ്പരുത് പ്ലീസ്...



Posted by ::: അഹങ്കാരി ::: to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 04, 2010 10:11 AM

16. മാറുന്ന മലയാളി has left a new comment on your post "മറ്റൊരു സിനിമാനടി കൂടി ദരിദ്രയായി..":

ക്രൈം നന്ദകുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “സൂപ്പര്‍സ്റ്റാറിന് അരപ്പട്ട കെട്ടിച്ച സമൂഹം തന്നെയാണ് ഇവളുടെ ഉടുമുണ്ടഴിച്ചതും...പാവം കുട്ടി



Posted by മാറുന്ന മലയാളി to അതിക്രമങ്ങള്‍ at June 4, 2010 2:11 PM

17. ജനശക്തി has left a new comment on your post "സോണിയയെക്കുറിച്ചുള്ള പുസ്തകത്തിന് കോണ്‍ഗ്രസ് വിലക്...":

സോണിയഗാന്ധിയുടെ ജീവിതം ആധാരമാക്കി സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മൊറൊ എഴുതിയ എല്‍ സാരി റോജോ (ചുവന്ന സാരി - El sari rojo) എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് രംഗത്ത്. പുസ്തക പ്രസാധകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഗ്രന്ഥകാരന്‍ ജാവിയര്‍ മൊറൊ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 4, 2010 1:06 PM

18. Ganesh.. has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

എന്റെ പ്രക്ഷുബ്ധമായ മനസ് ഇത് വായിച്ച ശേഷം കുറച്ചു നേരം ശാന്തമായി.. നന്ദി! :)



Posted by Ganesh.. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 4, 2010 1:44 PM

19. ജനശക്തി has left a new comment on your post "തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണ...":

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയം കോണ്‍ഗ്രസ്-മാവോയിസ്റ്റ് പിന്തുണയില്‍. തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് മുന്നിലെത്തിയതെന്ന പ്രചാരണം തെറ്റായിരുന്നെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. കോണ്‍ഗ്രസുമായി മാത്രമല്ല മിക്കയിടത്തും മാവോയിസ്റ്റുകളുമായും ചേര്‍ന്നാണ് തൃണമൂല്‍ മത്സരിച്ചത്. 24 പര്‍ഗാനാസ് (സൌത്ത്), പൂര്‍വ മിഡ്നാപുര്‍, പശ്ചിമ മിഡ്നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ച 25 നഗരസഭകളില്‍ പരസ്യമായും രഹസ്യമായും സഖ്യം ഉണ്ടാക്കിയിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മരവിപ്പിച്ച് തൃണമൂലിന് പിന്തുണ നല്‍കുന്ന ലഘുലേഖയിറക്കി.



Posted by ജനശക്തി to ജാഗ്രത at June 4, 2010 1:13 PM

20. *free* views has left a new comment on your post "കണ്ണടച്ചാലും മാഞ്ഞുപോകാത്ത ഇമേജുകള്‍":

Very good post ...

It is a shame how people live wasting resources when the poor are dying of hunger. One day a generation will look back and see our lifestyle to be barbarian the way we treat fellow human beings (the same way now westerners look back at colonialism and slavery, they cannot justify what happened)

Put equality above growth .... Put today before tomorrow ... A person who does not have enough to eat will not want a dam that will bring prosperity after 20 years ... If you guys really believe in democracy you are cheating that person with your bullshit ... If he is informed he will vote for food .... Not governments that build flyovers and dams .... (now, that is real democracy, don't complain)



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at June 4, 2010 1:34 PM

21. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പൊയ്ക്കോ!":

ഫോട്ടോ അങ്ങട് വെടിപ്പായില്ലാ..



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at June 4, 2010 1:09 AM

22. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Untitled":

And added my signature file and frames.



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at June 4, 2010 2:10:00 PM GMT+05:30

23. ജനശക്തി has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

ആസന്നവും ഗുരുതരുവുമായ ഭീഷണി എന്നതിലെ ആസന്നം എന്നത് പ്രസക്തമായ വാക്കാണ്.



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at June 4, 2010 1:14 PM

24. ::: അഹങ്കാരി ::: has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

TACKING



Posted by ::: അഹങ്കാരി ::: to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 04, 2010 10:12 AM

25. chithrakaran:ചിത്രകാരന്‍ has left a new comment on your post "പ്രായോജകര്‍":

അതിരസകരമായ ആക്ഷേപഹാസ്യം !
കംബോളവല്‍ക്കരിക്കപ്പെട്ട പ്രണയത്തിന്റെ പ്ലാസ്റ്റിക് പുഷ്പ്പങ്ങളെ കണ്ട് നാണിച്ചു തലകുനിച്ചു നില്‍ക്കുന്ന മുക്കുറ്റിപ്പൂക്കളെ അവഗണിക്കുന്ന യുവത്വത്തിന്റെ
വീണ്ടുവിചാരം.
ഈ പ്രേമം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.... :)



Posted by chithrakaran:ചിത്രകാരന്‍ to ശ്യാമം.. at 12:54 AM

26. ജനശക്തി has left a new comment on your post "ഇസ്രയേല്‍ സമാധാനദൂതരെ ജയിലിലടച്ചു":

ഗാസയിലേക്ക് സഹായവുമായെത്തിയ കപ്പലുകള്‍ ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ ഇന്ത്യയുടെ പേര് ഉപയോഗിച്ചതില്‍ ഇസ്രയേല്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 500ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടതിനോട് മൌനം പുലര്‍ത്തിയവരാണ് സ്വയരക്ഷയ്ക്ക് വേണ്ടി ഇസ്രയേല്‍ സൈനികര്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിക്കുന്നു എന്നായിരുന്നു വിദേശമന്ത്രി അവിദ്ഗോര്‍ ലീബര്‍മാന്‍ കഴിഞ്ഞദിവസം പ്രസ്താവനയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ ഇന്ത്യയുടെ പേര് അബദ്ധത്തില്‍ വന്നുപോയതാണെന്നും ഇത് നിരുപാധികം പിന്‍വലിക്കുന്നതായും വിദേശമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സാച്ചി മോഷെ പറഞ്ഞു. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ മാര്‍ക് സോഫറും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇസ്രയേല്‍ ശത്രുവായി കാണുന്ന രാജ്യമല്ല ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു



Posted by ജനശക്തി to ജാഗ്രത at June 4, 2010 1:15 PM

27. Sapna Anu B.George has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

നല്ല ഫോട്ടോ നല്ല ക്ലാരിറ്റി, ഒന്നു പഠിപ്പിച്ചു തരൂ, ഇത്ര വീതിയില്‍ ഈ സൈറ്റ് സെറ്റ് ചെയ്യുന്നത്.... ഞാനും ഫോട്ടോഗ്രാഫി എന്നു പറഞ്ഞു,ക്യാമറയും തൂക്കി നടക്കുന്ന സ്ത്രീഗണത്തില്‍ പെടുത്താം.



Posted by Sapna Anu B.George to മിനി ചിത്രശാല 'photos' at June 04, 2010 11:29 AM

28. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.":

രണ്ടുവർഷത്തോളം ഉബുണ്ടു നിർബന്ധമായും ഉപയോഗിക്കേണ്ടീ വന്നു. അതോടെ നുമ്മളും ഉബുണ്ടു ഫാനായിപ്പോയി.. കിടുവാണു ...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കമ്പ്യൂട്ടർ സഹായി at June 4, 2010 10:52 AM

29. യരല‌വ has left a new comment on your post "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!":

നായര്‍-ഇഴവ ചിത്രങ്ങള്‍ - കൃഷണതൃഷണയുടെ ഈ വിഷയത്തിലെ ഒരു പോസ്റ്റിവിടെ.



Posted by യരല‌വ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 3, 2010 10:46 PM

30. Abdulkader kodungallur has left a new comment on your post "പുതിയ ലോകത്തിന്റെ ആകുലതകള്‍":

അല്പം കൂടി കാത്തിരിക്കൂ സുഹ്ര്'ത്തെ. ആ ജീവിയൊന്നു പുറത്തിറങ്ങട്ടെ. ഒന്നും കാണാതെ ദൈവം വരം കൊടുക്കില്ല. തന്തയുണ്ടെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെ ഭരണര്‍ത്ഥികളെ മാറ്റി പകരം പുതിയ ജീവികളെ പരീക്ഷിക്കുവാനൊരവസരം കിട്ടുകയല്ലേ....
കാത്തിരിക്കാം വിഷയത്തിന്' കാലികപ്രസക്തിയുണ്ട്.



Posted by Abdulkader kodungallur to നാട്ടുവഴി at June 4, 2010 1:19 AM

31. ponjaran has left a new comment on your post "ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥ - ബൈ അവറാന്‍":

വളരെ നന്നായിട്ടുണ്ട് ....

അവസാന ഭാഗത്ത്‌ ലേശം പിശകിയില്ലേ എന്ന് ഒന്ന് നോക്കൂ ...

["പടക്കം വായുവിലേക്ക്. മുകളിലേക്ക് പറക്കുന്ന പടക്കത്തിന്റെ ഷോട്ട് സ്ലോ മോഷനില്‍."]

പടക്കം എരിഞ്ഞതിന്റെയും ആല്‍ബെര്ടോ അത് കൈയില്‍ എടുത്തതിന്റെയും വിവരണം ഒഴിവാക്കാവുന്നതല്ലേ ...?

താഴേക്ക്‌ വീഴുന്ന തീപ്പെട്ടി കൊള്ളിയുടെ ക്ലോസെ അപ്പ്‌ മാത്രം പോരെ ...?

അല്ലെങ്ങില്‍ അവസാനം പറഞ്ഞ പോലെ പടക്കം ശശി യുടെ കൈയില്‍ ഇരുന്നു പൊട്ടി എന്ന് പറയുന്നതില്‍ ഒരു അഭംഗി ഉണ്ടെന്നു തോന്നുന്നു ....

ഹോളിവുഡ് അല്ലാതെ നല്ല മലയാളം തീം വച്ച് സീരിയസ് ആയി ഒന്ന് ശ്രമിച്ചു നോക്കവുന്നതല്ലേ ...?



Posted by ponjaran to ഋതു - കഥയുടെ വസന്തം at June 4, 2010 1:07 PM

32. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

"ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടേയും നിലനില്‍പ്പിന് നേരെ ഉയരുന്ന ഏറ്റവും ആസന്നവും ഗുരുതരവുമായ ഭീഷണി" സാമ്രാജ്യത്വമല്ല "ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ്" എന്നു പറയുന്നത് പച്ചയായ സ്വത്വരാഷ്ട്രീയമാണ്. രാജേഷൊന്നും ഇ എം എസ്സിനെ വായിക്കാത്തതിന്റെ കുഴപ്പമാണ്. ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമായ സാമ്രാജ്യത്വത്തിനെതിരെ പ്രക്ഷോഭത്തിന്റെ കുന്തമുന നീട്ടുന്നതിനു പകരം അതിന്റെ ലക്ഷണത്തിനു നേരേ മുന നീട്ടാന്‍ നോക്കുന്നത് മുന പരത്തുകയേയുള്ളൂ.
വെള്ളത്തിനടിയിലാവാന്‍ പോവുന്ന മാലി ദ്വീപ് നികത്തിയെടുക്കാന്‍ കേരളത്തിലെ ഖരമാലിന്യങ്ങള്‍ അയയ്ക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം ഡി വൈ എഫ് ഐയ്ക്കു വെയ്ക്കാവുന്നതാണ്.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at June 4, 2010 10:28 AM

33. Baiju Elikkattoor has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു ഇക്കോ ടൂറിസം നടത്താന്‍ ഒരുങ്ങുന്നതും ഒരു 'ബോധപൂര്‍വമായ രാഷ്‌ട്രീയ പ്രവര്‍ത്തന'മല്ലേ? :)



Posted by Baiju Elikkattoor to വര്‍ക്കേഴ്സ് ഫോറം at June 4, 2010 2:11 PM

34. sudhi has left a new comment on your post "വിദ്യാരംഭം":

െചറീയ വരികളില്‍ വലിയ കാര്യങ്ല്



Posted by sudhi to ലതാന്തം at June 3, 2010 10:57 PM

35. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭരണത്തിനു ശ്രമിക്കാത്ത്തവന്‍ യഥാര്‍ത്ഥ വി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂറ മാഇദയില്‍ ഈ സൂക്തം വന്നിടത്ത് അതിന്റെ പശ്ചാത്തലത്തിലുള്ള 41 മുതല്‍ 50 വരെ സൂക്തങ്ങള്‍ ശ്രദ്ധിച്ച് വായിക്കുന്ന ആര്‍ക്കും ഈ സൂക്തത്തിന്റെ ശരിയായ ആശയം ഇപ്രകാരമാണെന്ന് മനസ്സിലാവുന്നതാണ്. ഒരു പ്രവാചകന് അല്ലാഹു നല്‍കിയ ശരീഅത്ത് ഏതായാലും ആ സമുദായത്തെ സംബന്ധിച്ചിടത്തോളം അത് ദീനായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വഘട്ടത്തില്‍ അതിന്റെ സംസ്ഥാപനം ആജ്ഞാപിക്കപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഹ. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ഘട്ടമാണല്ലോ. അതിനാല്‍, മുഹമ്മദീയ സമുദായത്തിന് നല്‍കപ്പെട്ട ശരീഅത്ത് ഈ ഘട്ടത്തിലെ ദീനാകുന്നു. അതിന്റെ സംസ്ഥാപനം തന്നെയാണ് ദീനിന്റെ സംസ്ഥാപനം. എന്നാല്‍, ശരീഅത്തുകള്‍ തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ; അതിന്റെഅര്‍ഥം ദൈവം അയച്ച ശരീഅത്തുകള്‍ പരസ്പരവിരുദ്ധങ്ങളാണ് എന്നല്ല. മറിച്ച് അതിന്റെ ശരിയായ അര്‍ഥം അവയുടെ വിശദാംശങ്ങളില്‍ പരിതഃസ്ഥിതികളനുസരിച്ച് ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ്. ഉദാഹരണമായി നമസ്കാരവും നോമ്പും പരിശോധിച്ചു നോക്കുക. നമസ്കാരം എല്ലാ ശരീഅത്തുകളിലും നിര്‍ബന്ധ ബാധ്യതയായിരുന്നു. എങ്കിലും ഖിബ്ല എല്ലാ ശരീഅത്തുകളിലും ഒന്നായിരുന്നില്ല. നമസ്കാര സമയങ്ങളിലും റക്അത്തുകളിലും അതിന്റെ ഘടകങ്ങളിലുമെല്ലാം വ്യത്യാസങ്ങളുണ്ടായിരുന്നു. അതുപോലെ ഉപവാസവും എല്ലാ ശരീഅത്തുകളിലും ഫര്‍ദ് ആക്കിയിരുന്നു. പക്ഷേ, റമദാനിലെ 30 ദിവസത്തെ വ്രതാനുഷ്ഠാനം മറ്റ് ശരീഅത്തുകളിലുണ്ടായിരുന്നില്ല. ഇതില്‍നിന്ന് ഇപ്രകാരമൊരു ന്യായം ആവിഷ്കരിക്കുന്നത് ശരിയല്ലല്ലോ. കേവല നമസ്കാരവും നോമ്പും ഇഖാമതുദ്ദീനില്‍ ഉള്‍പ്പെട്ടതാണ്. പക്ഷേ, ഒരു പ്രത്യേക രീതിയിലുള്ള നമസ്കാര നിര്‍വഹണവും പ്രത്യേക നാളുകളിലുള്ള വ്രതാനുഷ്ഠാനവും ഇഖാമതുദ്ദീനിനു പുറത്താകുന്നു. അതില്‍നിന്നുരുത്തിരിയുന്ന ശരിയായ വസ്തുത ഇതാണ്: ഓരോ പ്രവാചകന്റെ സമുദായത്തിനും അക്കാലത്തെ ശരീഅത്തില്‍ നമസ്കാരത്തിനും നോമ്പിനും നിശ്ചയിക്കപ്പെട്ടിരുന്ന ചിട്ടകളെന്തൊക്കെയാണോ അക്കാലത്ത് ആ ചിട്ടകള്‍ പ്രകാരംതന്നെ നമസ്കരിക്കലും നോമ്പനുഷ്ഠിക്കലും ഇഖാമത്തുദ്ദീനായിരുന്നു. ആ ഇബാദതുകള്‍ക്ക് മുഹമ്മദീയ ശരീഅത്തില്‍ നിശ്ചയിക്കപ്പെട്ട രീതിയേതാണോ അതനുസരിച്ചുതന്നെ അവ നിര്‍വഹിക്കലാകുന്നു ഇന്നത്തെ ഇഖാമതുദ്ദീന്‍. എല്ലാ ശരീഅത്ത് നിയമങ്ങളെയും ഈ രണ്ട് ഉദാഹരണങ്ങളോട് തുലനം ചെയ്യാവുന്നതാണ്. (cont.)



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 4 10:30 am ന് പോസ്റ്റ് ചെയ്തത്

Reply via email to