1. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Hey i'm new to this, I stumbled upon this site I find It extremely accessible and it has helped me out alot. I should be able to contribute and support other users like it has helped me.

Thank You, See Ya Later



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 15, 2010 7:55 PM

2. വഷളന്‍ | Vashalan has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

"മഹാന്മാരായ സിദ്ദിഖ്-ലാൽമാർ പണ്ടു പറഞ്ഞതനുസരിച്ച്, ‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ വരെ എല്ലാവരുടെയും പടങ്ങൾ വിടാതെ കാണുന്ന ഡെഡിക്കേറ്റഡ് ഫിലിം വാച്ചർ ആയിരുന്നു ഞാൻ"

അപ്പൊ നല്ല റേഞ്ച് ആണല്ലോ!!!

കലക്കി. നല്ല ഹാസ്യം.
ഓടോ: ഇന്ന് ഊണിനു കൊച്ചമ്മ ഹെല്പേഷ്യ മെഴുക്കുപെരട്ടി കഴിച്ചു.



Posted by വഷളന്‍ | Vashalan to എന്റെ കഥകള്‍ at June 15, 2010 7:54 PM

3. Unni(ജോജി) has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

ശ്രീ ബാംഗ്ലൂരില്‍ നിന്നും ബാരച്ചുകിയിലോട്ടുള്ള റോഡ്‌ എങ്ങിനെ ആണ്?, ബൈകേല്‍ പോകുവാന്‍ നല്ലതാണോ ?



Posted by Unni(ജോജി) to ശ്രീ ചിത്രജാലകം at June 15, 2010 8:13 PM

4. അനിലന്‍ has left a new comment on your post "പശു":

വിളിക്കരുത്!
എഴുത്തിന് നല്ല ഒതുക്കം.



Posted by അനിലന്‍ to ഋതുഭേദങ്ങള്‍ at 11:34 PM

5. ജനശക്തി has left a new comment on your post "ആദിവാസി മഞ്ച് നാഴികക്കല്ലാകും":

ആദിവാസികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ പ്രയാണത്തില്‍ നാഴികക്കല്ലാകും. വിവിധ സംസ്ഥാനങ്ങളിലെ ഇരുപതോളം സംഘടനയാണ് ദേശീയവേദിയുടെ ഭാഗമാകുന്നത്. സംസ്ഥാനങ്ങളിലെ സാമൂഹ്യസാഹചര്യം വിഭിന്നമാണെന്ന് വിലയിരുത്തുമ്പോഴും ആദിവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ സമാനമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരും ഏകീകൃത സംഘടനയിലേക്ക് നയിച്ചത്. 2002ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആദിവാസികളുടെ ദേശീയ കണ്‍വന്‍ഷന്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷം സംസ്ഥാനങ്ങളിലെ ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായതായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ആദിവാസി അവകാശ കവന്‍ഷന്‍ വിലയിരുത്തി. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ആദിവാസികളുടെ ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലും വേണമെന്ന പ്രചാരണവും പ്രക്ഷോഭവും ശക്തമായി ഉയര്‍ത്തും. ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജൂലൈ 23 മുതല്‍ 30 വരെ രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കും.



Posted by ജനശക്തി to ജാഗ്രത at June 16, 2010 8:27 AM

6. CKLatheef has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

കല്‍കിയുടെ കമന്റുകള്‍ സത്യാന്വേഷിയുടെ പോസ്റ്റില്‍നിന്നാണ എന്ന് പറഞ്ഞപ്പോള്‍ ഞാനും യരലവയെപ്പോലെ രണ്ടും ഒരാളാകുമോ എന്ന് സംശയിക്കുകയും പഴയ സത്യാന്വേഷി എന്ന ബ്ലോഗറെ മനസ്സില്‍ വന്നതിനാല്‍ കേവലം കോപ്പി പേസ്റ്റാകാനാണ് വഴി എന്ന നിഗമനത്തിലെത്തുകയും ചെയ്തു. എന്നാല്‍ സത്യാനോഷണം എന്ന പുതിയ ബ്ലോഗിലെ ചിന്തകളും വിശ്വാസങ്ങളും കല്‍കിയുടേത് തന്നെയായതിനാല്‍ രണ്ടും ഒരാളാണെന്ന അത്ര ഉറപ്പില്ലാത്ത വിശ്വാസമാണ് എനിക്കുള്ളത്. ഇതിനെയാണ് സംശയമെന്ന് പറയുന്നത്. അത് കല്‍കിയെന്നെ എന്ന് വിശ്വസിച്ചാല്‍ അത് അന്ധമായ വി്ശ്വാസമാണ്. എന്നാല്‍ കല്‍കി അത് ഞാനാണെന്ന് അവകാശപ്പെടുകയും സത്യാന്വേഷി അതില്‍ എതിര്‍വാദമുന്നയിക്കുകയും ചെയ്താല്‍ നമ്മുക്ക് വിശ്വസിച്ചു തുടങ്ങാം രണ്ടും ഒരാളാണെന്ന്. കല്‍കി എന്നയാളെ നമ്മുക്ക് വ്യക്തമായി അറിയുകയും അയാള്‍ സത്യസന്ധനാണ് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ നമ്മുടെ വിശ്വാസം ദൃഢമായി. അദ്ദേഹം രണ്ടിലും മാറിമാറി പോസ്റ്റുകളിടുന്നത് അദ്ദേഹത്തിന്റെ ഓഫിസിലെ സഹപ്രവര്‍ത്തകന്‍ കണ്ടാല്‍, അദ്ദേഹത്തെ സംബന്ധിച്ച് കല്‍കിയും സത്യാന്വേഷിയും ഒരാളാണെന്നത് വിശ്വാസമല്ല. കണ്‍കാഴ്ചയാല്‍ രൂപപ്പെടുന്ന ദൃഢബോധ്യമാണ്. (ഖുര്‍ആന്‍ പ്രയോഗം ഐനല്‍ യഖീന്‍). പിന്നീട് കല്‍കിയുടെ സഹപ്രവര്‍ത്തകന്റെ വിസ്വസത്തിന്റെ അംഗീകാരത്തിനോ നിരാകരണത്തിനോ പ്രസക്തിയില്ല. കാരണം കാഴ്ചയോടുകൂടി വിശ്വാസത്തിന്റെ പരിധിയില്‍നിന്ന് അത് പുറത്ത് കടന്നു. യുക്തിവാദികള്‍ മതവിഷയത്തില്‍ ആഗ്രഹിക്കുന്നത്. ഒരോരുത്തര്‍ക്കും ദൈവം നേരിട്ട് വേദഗ്രന്ഥവും നിയമനിര്‍ദ്ദേശങ്ങളും നല്‍കണമെന്നാണ്. അല്ലാത്ത അവസ്ഥയില്‍ ചിലരെങ്കിലും വിശ്വാസത്തെ പിന്‍പറ്റേണ്ടിവരും. എന്നാല്‍ മനുഷ്യനോ വിശ്വാസത്തെ പൂര്‍ണമായി നിരാകരിച്ച് ജീവിക്കുന്നുമില്ല. ചുരുക്കത്തില്‍ ദൈവത്തെ നിഷേധത്തിലുള്ളത് കുയുക്തിയാണ് എന്ന് വിശ്വാസികള്‍ പറയാന്‍ അതാണ് കാരണം. അല്ലാതെ അപ്പൂട്ടന്‍ പറഞ്ഞ വസ്തുതകള്‍ അംഗീകരിക്കാത്തത് കൊണ്ടല്ല.


ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതില്‍ ദൈവത്തിലുള്ള വിശ്വാസം ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ലഭ്യമല്ലാത്തവര്‍ അവിശ്വാസികളായി തുടരുന്നത് ന്യായീകരിക്കാം. പക്ഷെ ദൈവനിഷേധത്തിന് ന്യായീകരണമൊന്നുമില്ല.

ഇനിയും പറഞ്ഞാല്‍ ഈ കമന്റ് പോസ്റ്റായിമാറും അതിനാല്‍ തല്‍കാലം ഇവിടെ നിര്‍ത്തുന്നു.



Posted by CKLatheef to ചിന്താശകലങ്ങൾ at June 16, 2010 9:29 AM

7. നിസ്സഹായന്‍ has left a new comment on your post "നമ്മുടെ ദുരന്തങ്ങള്‍":

ഇന്ത്യാക്കാരെ അടിമകളാക്കി സാമ്രാജ്യത്ത്വത്തിന് കാഴ്ചവെക്കുന്ന കാപാലികരാണ് എന്നത്തേയും ഭരണവര്‍ഗം. അതില്‍ ചിലരുടെ പടം കാണുമ്പോള്‍ ചിലത് ഓര്‍ത്തുപോകുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്സ് ! അവര്‍ തന്നെയല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടിക്കൊടുപ്പുകാര്‍ ?!



Posted by നിസ്സഹായന്‍ to രാജീവ്‌ ചേലനാട്ട്‌ at June 16, 2010 7:59 AM

8. പാഞ്ചാലി :: Panchali has left a new comment on your post "സവാരി...ഗിരി...ഗിരി...!":

കുതിരയോട്ടം പരിശീലിക്കുന്ന പെൺകുട്ടികൾ...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 15, 2010 8:18 PM

9. ജനശക്തി has left a new comment on your post "വിവാദ ഭേദഗതി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍":

ദോഷകരമായ വ്യവസ്ഥകളോടുകൂടിയ ആണവബാധ്യതാ ബില്‍ തിടുക്കത്തില്‍ നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം. വിമര്‍ശം ശക്തമായപ്പോള്‍ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമെന്ന് സര്‍ക്കാര്‍. ബില്ലില്‍ നിര്‍ദേശിച്ച വിവാദഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ആണവോര്‍ജവകുപ്പ് സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി യോഗത്തെ അറിയിച്ചു. ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണംചെയ്യുന്ന വിദേശകമ്പനികള്‍ക്ക്കൂടി ബാധ്യത കൊണ്ടുവരുന്ന ബില്ലിലെ 17(ബി) വകുപ്പ് എടുത്തുകളയുന്നതടക്കം ചില ഭേദഗതികള്‍ കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് തല്‍ക്കാലത്തേക്ക് പിന്‍വലിക്കാമെന്ന ഉറപ്പാണ് ആണവോര്‍ജവകുപ്പ് നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at June 16, 2010 8:29 AM

10. Sreedevi has left a new comment on your post "നൈനിറ്റാള്‍/Nainital ചിത്രങ്ങള്‍":

Nice photos...



Posted by Sreedevi to സഫലമീയാത്ര at 9:25 PM

11. രഘുനാഥന്‍ has left a new comment on your post "മറയൂർ ശർക്കര":

നല്ല വിവരണം...നല്ല ചിത്രങ്ങള്‍....നല്ല ആശംസകള്‍...



Posted by രഘുനാഥന്‍ to ദൃശ്യശേഖരം at June 16, 2010 9:35 AM

12. Sreedevi has left a new comment on your post "വേമ്പനാട്ടുകായല്‍ !!":

യാത്ര ചെയ്യാനും ,അവിടെ കാണുന്നവയെ മനോഹരമായി ഒപ്പിയെടുക്കാനുമുള്ള കഴിവ് ഒരു ദൈവാനുഗ്രഹം തന്നെയാണ്



Posted by Sreedevi to സഫലമീയാത്ര at 9:29 PM

13. Sreedevi has left a new comment on your post "നിങ്ങള്‍ ഇവിടെ പോയിട്ടുണ്ടൊ...കാണാമറയത്തൊരിടം !":

കാണാമറയത് ഒരിടം..:)



Posted by Sreedevi to സഫലമീയാത്ര at 9:30 PM

14. ജനശക്തി has left a new comment on your post "കോള്‍ ഇന്ത്യ, കോപ്പര്‍ ഓഹരി വില്‍ക്കുന്നു":

ഖനനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യയുടെയും ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നവരത്ന സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 10 ശതമാനവും ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 20 ശതമാനവും ഓഹരികളാണ് വില്‍ക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയുടേതാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പരമാവധി തുക സമാഹരിക്കുകയെന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഓഹരിവില്‍പ്പന. നടപ്പുവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.



Posted by ജനശക്തി to ജാഗ്രത at June 16, 2010 8:30 AM

15. കല്‍ക്കി has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

സജി said...

"ഉദാഹരണത്തിന്,(ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ അത്ര പോര) എന്റെ വീട്ടിലേക്കു വരുന്ന വഴിയ്ക്ക് ഒരു തോട് ഇറങ്ങിക്കടക്കണമെന്നു വിചാരിക്കുക. വെള്ളം കലങ്ങി മറിഞ്ഞുഒഴുകുന്നു, അടിവശം കാണാന്‍ കഴിയുന്നില്ല.അക്കരെ നിന്നും ഞാന്‍ പറയുന്നു ധൈര്യമായി ഇറങ്ങൂ എന്നു. നിങ്ങള്‍ നിശ്ചയമായും ഇറങ്ങും.
കാരണം, അറിയാവുന്ന ഒരാളാണ് പറഞ്ഞത്.

കണ്ടിലെങ്കിലും അനുസരിക്കാന്‍ ഇതു മതിയാകും. ഈ തീരുമാനം യൌക്തിപരമാണോ ? അല്ലെന്നാണ് എന്റെ അറിവ്.

ഇതാണ് വിശ്വാസം. സത്യം ഗ്രഹിക്കാന്‍ എപ്പോഴും കാണണമെന്നില്ല. അറിയാവുന്ന ഒരാള്‍ പറഞ്ഞാലും മതി."

ഇവിടെ യുക്തിയുണ്ട് സജി. അക്കരെ നില്‍ക്കുന്ന സജി എന്നോട് തോട് മുറിച്ചു കടക്കാന്‍ പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ശരിയായി വന്നാലേ ഞാന്‍ (ആരായാലും) തോട് മുറിച്ചു കടക്കൂ. 1. സജിക്ക് തോടിന്‍റെ ആഴത്തെ ക്കുറിച്ച് നല്ല അറിവുണ്ട് എന്ന് എനിക്ക് അറിയണം. 2. സജി ഇക്കാര്യത്തില്‍ എന്നോട് ഒരിക്കലും കള്ളം പറയില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ടാകണം. ഈ രണ്ടു കണ്ടീഷനും ഒത്തു വന്നാല്‍ മാത്രമേ തോട് മുറിച്ചു കറ്റക്കാന്‍ സാമന്യ ബുദ്ധിയുള്ള ഒരാള്‍ തയ്യാറാവൂ. ഇതു തന്നെയാണ് അതിലെ യുക്തി.



Posted by കല്‍ക്കി to ചിന്താശകലങ്ങൾ at June 16, 2010 9:47 AM

16. Anonymous has left a new comment on your post "ഇപ്പോള്‍ നിലവിലില്ല എന്നു നടിക്കുന്ന മുറികള്‍, നഗര...":

എന്തോന്നായിത്?



Posted by Anonymous to കോണിപ്പടികള്‍ക്കു മുകളില്‍ at June 15, 2010 9:24 PM

17. വഴിപോക്കന്‍ നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ ഇഷ്ടായി, വേറിട്ടൊരു കഥ
താങ്ക്സ്



വഴിപോക്കന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 16 9:20 am ന് പോസ്റ്റ് ചെയ്തത്

18. പാഞ്ചാലി :: Panchali has left a new comment on your post "my jr model !":

:))



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 16, 2010 5:51 AM

19. Sreedevi has left a new comment on your post "ഒരു ലളിതമായ ചോദ്യം":

നജൂസ്ന്റെ ഉത്തരം അസ്സലായി



Posted by Sreedevi to സഫലമീയാത്ര at 9:35 PM

20. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "താഴമ്പൂമണമുള്ള പാട്ടുകള്‍":

വിപ്രലംബശൃംഗാരത്തിന്‍റെ വശ്യത
യാര്‍ന്ന കിഴക്കെ മലയിലെ വെണ്ണി
ലാവൊരു കൃസ്ത്യാനിപ്പെണ്ണ് വിട്ടു
പോയി . രാജയുടെ പാട്ടു കേള്‍ക്കു
മ്പോള്‍ വാര്‍ മഴവില്ലിന്‍ വളകളണിഞ്ഞു
വസന്തമെന്തെന്നറിയും ഞാന്‍



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to പാട്ടെഴുത്ത് at June 16, 2010 9:44 AM

21. നിസ്സഹായന്‍ has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

ആള്‍ദൈവങ്ങള്‍ തട്ടിപ്പാണെന്നു ഇന്നു വ്യാപകമായി തിരിച്ചറിയപ്പെടുന്നത് ആശാവഹം തന്നെ. പക്ഷെ ആത്യന്തികമായി മനുഷ്യവര്‍ഗം സമ്പൂര്‍ണമായും വിശ്വാസങ്ങള്‍ ഒരുക്കുന്ന കൊടിയ ചൂഷണത്തില്‍ നിന്നും മോചിതരാകണമെങ്കില്‍ ?!,അതേ ദൈവത്തിന്റെ പേരില്‍ പ്രാചീനമായി ഉണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ വിശ്വാസവും പോയിത്തീര്‍ന്നേ പറ്റൂ. അവയും വെറും മനുഷ്യരായ മഹര്‍ഷിമാരോ പ്രവാചകന്മാരോ ഉണ്ടാക്കിയതാണ്, ദൈവം നേരിട്ട് ഓരോ മനുഷ്യനും അവന്‍ ജനിക്കുമ്പോള്‍ നല്‍കുന്നതല്ല. മജ്ജയും മാംസവും ആശയക്കുഴപ്പവുമുള്ള സന്തോഷവും സന്താപവുമുള്ള ജനനവും മരണവുമുള്ള ഏതെങ്കിലും മനുഷ്യന്‍ വഴി വേണോ സര്‍വ്വജ്ഞാനിയായ ദൈവത്തിന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഓരോ മനുഷ്യനും എത്തിച്ചു കൊടുക്കാന്‍ ?! മനുഷ്യനു പരിമിതികള്‍ ഉള്ളതിനാല്‍ ഒരുവനു ദൈവസാക്ഷ്യം ലഭിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ കുറേ പൊട്ടന്മാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുമെങ്കിലും യുക്തിബോധമുള്ള കറേപ്പേരെങ്കിലും അവരെ അവിശ്വസ്സിക്കുന്നത്.



Posted by നിസ്സഹായന്‍ to ഉള്‍ക്കാഴ്ച at Wednesday, June 16, 2010 8:58:00 AM

22. കല്‍ക്കി has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

സുശീല്‍ കുമാര്‍ പി പി said

"ഇനിയാണ്‌ വലിയ പ്രശ്നം. മനുഷ്യപരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കച്ച് അറിവുതരാന്‍ ദൈവത്തിനേ കഴിയൂ എന്നുള്ള അറിവ് ഒരു സാധാരണ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ മാത്രമുള്ള താങ്കള്‍ക്ക് എങ്ങനെ ലഭിച്ചു? അതോ താങ്കള്‍ക്ക് കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ മുളച്ചുകഴിഞ്ഞോ?"

സുശീല്‍, ഇവിടെയാണ് വെളിപാടുകളുടെ പ്രസക്തി.



Posted by കല്‍ക്കി to ചിന്താശകലങ്ങൾ at June 16, 2010 9:36 AM

23. വഷളന്‍ | Vashalan has left a new comment on your post "അനന്തശയനം":

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി
വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം



Posted by വഷളന്‍ | Vashalan to മിനി ചിത്രശാല 'photos' at June 16, 2010 8:39 AM

24. CKLatheef has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

അപ്പൂട്ടന്‍ ഒരു ചര്‍ചയാക്കുന്നതിന് വേണ്ടിയല്ല ഈ പോസ്റ്റിട്ടതെങ്കിലും ഒരു ചര്‍ചയായിട്ടുണ്ട്. അദ്ദേഹം കമന്റില്‍ പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ പറഞ്ഞു ആ നിലക്ക് മാറിനില്‍ക്കുകയും ചെയ്തു. എങ്കിലും ഇതിലെ തുടര്‍ കമന്റുകള്‍ അദ്ദേഹം കണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു തുടര്‍ ചര്‍ചക്ക് ഞാനും മുതിരുന്നില്ല.

ഇതില്‍ എല്ലാതരം വിശ്വാസവും വന്നിട്ടുണ്ട്. യുക്തിവാദികളുടെ വിശ്വാസവും. ക്രിസ്തീയ-മുസ്‌ലിം വിശ്വാസവുമെല്ലാം. കണ്ടതിലും അനുഭവിച്ചതിലും വിശ്വാസം ശേഷിക്കുന്നില്ല എന്ന കാര്യത്തില്‍ മാത്രം സജിയോട് യോജിക്കുന്നു. ദൈവത്തില്‍ വിശ്വസിച്ച് പിന്നീട് ദൈവമില്ലാ എന്ന് വരികില്‍ എനിക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല എന്ന് കാക്കരയുടെ യുക്തിയോടും യോജിക്കുന്നു. അനില്‍ സൂചിപ്പിച്ച, പലര്‍ക്കും തങ്ങളുടെ വിശ്വാസത്തിലെ യുക്തിയില്ലായ്മ ബോധ്യപ്പെട്ടാലും ദൈവവിശ്വാസം പുലര്‍ത്തുന്നതിലെ മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ച പരാമര്‍ശം എന്നെയും അത്ഭുതപ്പെടുത്തുന്നു. കാല്‍കിയേക്കാള്‍ സത്യാന്വേഷി യെക്കാള്‍ ശാസ്ത്രീയ കാര്യത്തില്‍ അറിവ് ചിത്രഭാനുവിനുണ്ടെന്ന് അദ്ദേഹത്തിന്റെ കമന്റില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍.

'ഫോട്ടോണീനു ആന്റി പാർട്ടിക്കിൾ ഇല്ല. ആന്റി പാർട്ടിക്കിൾ എന്നാൽ സ്പിൻ കൊണ്ടോ ചാർജ്ജ് കൊണ്ടോ ആങ്കുലാർ ആക്കത്തിന്റെ (momentum) ദിശകൊണ്ടോ വ്യത്യസ്തമാവുകയും അതേസമയം മറ്റെല്ലാം കൊണ്ടൂം സമമാവുകയും ചെയ്യുന്ന കണങ്ങളാണ്.'

ഈ പ്രസ്താവനയാണ് ആ വിഷയത്തില്‍ കൂടുതല്‍ ശരി എന്ന് നിങ്ങളെ പോലെയും ചിത്രഭാനുവിനെ പോലെയും ഞാനും വിശ്വസിക്കുന്നു. (ഈ വസ്തുത കണ്ടെത്തുന്നതില്‍ പങ്കുവഹിച്ച വല്ല ശാസ്ത്രകാരന്‍മാരും ഈ പോസ്റ്റിന്റെ വായനക്കാരായുണ്ടെങ്കില്‍ അവരെ ഒഴിവാക്കിയിരിക്കുന്നു.)

മൊത്തത്തില്‍ പരിഗണിച്ചാല്‍ അപ്പൂട്ടന്‍ പറയുന്നത് ശരിയാണ്. യുക്തിവാദിയും പദാര്‍ഥവാദിയും മതവിശ്വാസിയും ശാസ്ത്രീയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതില്‍ ചിലത് ശാസ്ത്ര സത്യമാണെന്നംഗീരിക്കുന്നതും.

പദാര്‍ഥവാദിക്ക് അല്‍പം മാത്രമേ യുക്തി ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ എന്നത് എന്റെ നീരീക്ഷണം ഒറ്റപ്പെട്ടതാകാം. എങ്കിലും എനിക്ക് അങ്ങനെയാണ് ഇതുവരെ മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത്.



Posted by CKLatheef to ചിന്താശകലങ്ങൾ at June 16, 2010 9:14 AM

Reply via email to