1. ജനശക്തി has left a new comment on your post "ഭോപാല്‍: നഷ്ടപരിഹാരം കമ്പനി നല്‍കട്ടെ":

ഇരുപത്താറു വര്‍ഷത്തിനുശേഷം ഉറക്കമുണര്‍ന്ന് ഭോപാല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ തിരക്കുകൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം നല്ലതുതന്നെ. എന്നാല്‍, അങ്ങനെയൊരു ശ്രമത്തിന്റെ ഉല്‍പ്പന്നമായി പുറത്തുവന്നിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതി റിപ്പോര്‍ട്ട് കണ്ണുമടച്ച് സ്വാഗതം ചെയ്യാനാകുന്നതല്ല; അതേപടി അംഗീകരിക്കാനാകുന്നതുമല്ല. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സിനെ തുണയ്ക്കുന്നതാണ് ആ റിപ്പോര്‍ട്ട്. ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിക്കുന്നതാണ് അത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള സൌകര്യം നല്‍കുകയും അമിതലാഭമോഹത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന വിപത്തുകളുടെ ദുരിതഭാരം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വിവിധതലത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഭോപാല്‍ ദുരന്തബാധിതരുടെ പ്രതിനിധികളും പരിശോധിച്ച് തെറ്റുകുറ്റങ്ങള്‍ തിരുത്തിയശേഷംമാത്രമേ മന്ത്രിസഭാ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാവൂ.



Posted by ജനശക്തി to ജാഗ്രത at June 23, 2010 9:11 AM

2. ജനശക്തി has left a new comment on your post "കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിഭ്രമങ്ങള്‍":

കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 91-ാം വാര്‍ഷികസമ്മേളനം അംഗീകരിച്ച പ്രമേയങ്ങളും അവിടെ നടന്ന പ്രസംഗങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

“പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ മാര്‍ പവ്വത്തില്‍ സഭാ മേലധ്യക്ഷരെ വിഭജിച്ച് സഭയെ ബലഹീനമാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്”എന്നാണ് പരിതപിച്ചത്.

ആരാണീ ചിലര്‍? ഇവര്‍ ശത്രുക്കളാണെങ്കില്‍ അവരെ പരസ്യമായി പറയാന്‍ മടിക്കുന്നതെന്തിനാണ്?



Posted by ജനശക്തി to ജാഗ്രത at June 23, 2010 9:20 AM

3. മൂപ്പിലാന്‍ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ചെക്കനുടെ നിഗമനം കറക്റ്റെന്നു തോന്നുന്നുണ്ട്. അപ്പുസാറിന്റെ കാട്ടിങ്ങ്സ് ശ്രൊദ്ധിച്ചാല്‍ എന്തോ ഒരു ഏനക്കേട് മൂപ്പരുടെ അകതാരില്‍ തെകട്ടിതെകട്ടി വിരിയുന്നുണ്ടെന്നു മനസ്സിലാവുന്നുണ്ട്. എന്താന്റാ പുള്ളെയ് നെനക്ക് ഒര് ബെശമം.

ഹരീഷേ, തന്റെ പഴേ മീറ്റ് പത്രക്കാരൊക്കെ എവിടെ ഒളിച്ചിരിക്കുന്നു. അതോ തെറ്റിപ്പിരിഞ്ഞോ? പത്രമൊയലാളിമരുടെ കൂട്ടത്തില്‍ തന്റെ പേരു കാനുന്നില്ലല്ലോടെ? ഈ മീറ്റിനെ പ്രൊമോട്ട് ചെയ്യാന്‍ എടുത്തു ചാടിയിരിക്കുന്നതീ തവണ കാപ്പിലാന്റെ പഴേ അന്തിപ്രത്രമാണല്ലോടെ? ഇപ്പോല്‍ അവരോടാണോ കൂട്ട്? ഒരൊറ്റ ഫൂലോക മൊയ്ലാലിമൈരെയും പുല്ലില്ലാത്ത ഈ വഴിക്കിതു വരെ കാണ്ടില്ലല്ലോടെ സകാവേ? വലിഞ്ഞു കേറി വന്ന ഏഡ്മാസ്റ്റെറുടെ മൊയികലില്‍ എന്തോ ഒരു പുഞ്ചം അടങ്ങീട്ടൊണ്ടല്ലോടെ? ആരെങ്കിലും ഒരാളെങ്കിലും എവിടെയെങ്കിലും ഒരു കൊടീം കുത്തി മീറ്റു വെച്ചാല്‍ ചാടി പ്പുറപ്പെടുന്ന ഒരു ഫൂലോകസഞ്ചാരി ഒണ്ടായിര്‍ന്നല്ലോ നെങ്ങടെ കൂടെ. ഈ തവണ അതിയാനെന്നാ പറ്റീ ഹരീഷേ? ഈ പ്രവശ്യം ഫുലികലി ഇല്ലാത്തോണ്ടാണോ ഏമാനു വരാനൊരു വൈക്ലബ്മ്യം.

നമ്മള് പാവി. ചെല സംതയങ്ങളു മനസ്സില് ഉരുണ്ടുകൂടീപ്പോ ഛര്‍ദ്ദിച്ചതാ മഹനേ. കഴിഞ്ഞ വര്‍ഷം 250 ഉലുവേടെ കണക്കും പരഞ്ഞ് നിങ്ങടെ കൂറ്റെ നിന്ന ഒരുത്തനെ തള്ളീംപ്പരഞ്ഞ് ഇരുട്ടത്തു പതുങ്ങിയിരുന്നു മീറ്റ് നടത്തുന്ന ദുഫായിക്കാരടെ തോലത്തു കൈയ്യുമിട്ട് ലവന്റെ നെഞ്ചത്ത്യ് മച്ചാന്മാരെല്ലാം കൂറ്റി നെരങ്ങീത് ഓര്‍മയുണ്ടല്ലോ? ഓര്‍മ്മയുണ്ടാകണം. ഏഡ്മാസ്റ്റെരു പരഞ്ഞ പോലെ. അന്നത്തെ നിന്റെ സകാക്കന്മരുടെ ആവേശമൊക്കെ ഊരക്ക് തൊകലിട്ടോടെ?



Posted by മൂപ്പിലാന്‍ to കല്യാണസൌഗന്ധികം at June 23, 2010 8:21 AM

4. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം പറഞ്ഞത്കൊണ്ട് പറയാം. അവരുടെ പ്രശ്നം വേറെയാണ്. അവര്‍ക്ക് അവരുടെ ഒറ്റപാര്‍ട്ടി ഭരണം ഉണ്ടാക്കിയാലേ തൃപ്തി വരൂ. മറ്റെതെല്ലാം അവര്‍ക്ക് തെറ്റാണ്. അവരും മറ്റൊരു തരത്തില്‍ വിശ്വാസികളാണ്. എന്നാല്‍ ഇവിടത്തെ ജനാധിപത്യത്തില്‍ ജനാധിപത്യവിരോധികളായ അവര്‍ക്കും സ്പെയിസ് ഉണ്ട്. എല്ലാം ബഹുഭൂരിപക്ഷം തീരുമാനിക്കട്ടെ എന്നാണ് ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വം കരുതുന്നത്. അത്കൊണ്ടാണ് ഇവിടെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

ഈ സന്തുലിതാവസ്ഥയല്ലെ നല്ലത് എന്ന് ലത്തീഫ് ചിന്തിക്കുക.

സസ്നേഹം,



Posted by കെ.പി.സുകുമാരന്‍ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 22, 2010 8:29 PM

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക്: പരിസ്ഥിതി സംരക്ഷണ...":

മൂലധനം രാഷ്ട്രാതിര്‍ത്തികള്‍ കടന്ന് തടസ്സമില്ലാതെ സ്വൈരവിഹാരം നടത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ തൊഴിലാളികളുടെ അധ്വാനശക്തി ചൂഷണംചെയ്തുകൊണ്ടു മാത്രമല്ല മുതലാളി ലാഭം വര്‍ദ്ധിപ്പിക്കുന്നത്; പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടും മാലിന്യനിര്‍മാര്‍ജ്ജനത്തിന് സംവിധാനങ്ങളേര്‍പ്പെടുത്താതെയുമാണവര്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിച്ച സമ്പത്ത് കുന്നുകൂട്ടുന്നത്. അതുകൊണ്ടുതന്നെ മൂലധന താല്‍പര്യത്തിന് തടസ്സംനില്‍ക്കുന്ന ഏതൊരു പ്രവൃത്തിയേയും പ്രസ്ഥാനത്തേയും അവര്‍ കണ്ണുമടച്ച് ആക്രമിക്കും. കുറെക്കൂടി വിശ്വാസ്യത ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെ നിലപാട് തറയില്‍നിന്നുകൊണ്ടാണ് പലപ്പോഴും വലതുപക്ഷം ഇത്തരം ആക്രമണം നടത്തുന്നത്. ഈ രോഷപ്രകടനം കണ്ട് സാധാരണക്കാര്‍ അന്തംവിട്ടു നില്‍ക്കുന്നത് കേരളത്തിലെ സമീപകാല കാഴ്ചകളാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ മറ്റേതൊരു പ്രശ്നവും പോലെ പരിസ്ഥിതി പ്രശ്നവും അരാഷ്ട്രീയമാവില്ല. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നതും മറ്റൊരര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായ സമര രൂപങ്ങളില്‍ ഒന്നായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 23, 2010 10:11 AM

6. JA has left a new comment on your post "'പ്രേതകണ'ത്തിന്റെ വലിപ്പം":

നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നു, എന്നിട്ടും നമ്മള്‍ അക്കാര്യം അറിയുന്നില്ല. ഇത്ര നിഗൂഢമായ കണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് 'പ്രേതകണം' (ghost particle) എന്നത്.
സംഭവം 'പ്രേതകണം' ആണെങ്കിലും, അതിന് അല്‍പ്പമെങ്കിലും പിണ്ഡമുണ്ടാകാതെ വയ്യ. പക്ഷേ, അത് വളരെ വളരെ കുറഞ്ഞ അളവിലായതിനാല്‍ കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്ന തീര്‍പ്പിലായിരുന്നു ഇത്രകാലവും ശാസ്ത്രലോകം. ഇപ്പോഴിതാ ഒരുസംഘം ഗവേഷകര്‍ ഗാലക്‌സി സര്‍വ്വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ ന്യൂട്രിനോയുടെ പിണ്ഡം ഇതുവരെയുള്ളതില്‍ ഏറ്റവും കൃത്യതയോടെ കണക്കാക്കിയിരിക്കുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:48 AM

7. എറക്കാടൻ / Erakkadan has left a new comment on your post "വടക്കുംനാഥ ക്ഷേത്രം Vadakkunnathan Temple":

അതെനിക്കിഷ്ടായി



Posted by എറക്കാടൻ / Erakkadan to പൈങ്ങോടന്‍സ് പടംസ് at June 23, 2010 4:00 AM

8. ഷെബു has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

പാവം മനുഷ്യരല്ല, നബിയും കൂട്ടരെയും ഭൂമിയില് വെച്ച്ചെക്കില്ലെന്നു ശപഥം ചെയ്ത് പറഞ്ഞു ഇറങ്ങി പുറപ്പെട്ടവര്. (അവര് കേവലം വിശ്വാസത്തെ നിരാകരിക്കുകയായിരുന്നില്ല, ആയുധം കൊണ്ട് ആ നന്മയെ ഉന്മൂലനം ചെയ്യാന് ശ്രമിക്കുകയായിരുന്നു, ഇന്ന് മാഷും കൂട്ടരും ബ്ലോഗിലൂടെ ശ്രമിക്കുന്ന പോലെ)
അന്നവര് അടക്കി ഭരിച്ചിരുന്ന പാവം മനുഷ്യരെ മോചിപ്പിക്കാനായിരുന്നു ഇസ്ലാം കടന്നു വന്നത്. അനീതിക്കെതിരെയുള്ള യുദ്ധം പുണ്യമല്ലേ?



Posted by ഷെബു to സംവാദം at June 22, 2010 9:40 PM

9. SERIN / വികാരിയച്ചൻ has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

ഇത് കഥയല്ല ജീവിതമാണു. നല്ലപോലെ അവതരിപ്പിച്ചു....



Posted by SERIN / വികാരിയച്ചൻ to ആല്‍ത്തറ at June 22, 2010 8:42 PM

10. ബിജുകുമാര്‍ has left a new comment on your post "മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves":

ടീച്ചറെ വളരെ മനോഹരം. വിജ്ഞാനപ്രദം. നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അവിടെ പോകും. നല്ലൊരു ഉദ്യമത്തെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അധിക്ഷേപിയ്ക്കുന്നവരെ എന്തു പറയാന്‍.....?



Posted by ബിജുകുമാര്‍ to മിനി ചിത്രശാല 'photos' at June 23, 2010 8:25 AM

11. Cartoonist has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഭാഗം1 : ഹല! ഹരീഷൊ!!ഹമ്പട!!!

ഭാഗം 2: സ്റ്റാര്‍ മഞ്ച് സിങ്ങര്‍ ജൂനിയറിലെ മികച്ച ഗായികയായ പാര്‍വതി സോമന്റെ (എന്റെ warmപക്ഷത്തിന്റെ ശിഷ്യ) അച്ഛനായ സോമശേഖരനോട് (എന്റെ സഹപ്രവര്‍ത്തകന്‍)ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്നു തിരക്കില്ലെങ്കില്‍ വന്നേക്കും. http://parvathysoman.blogspot.com/
എന്നൊരു ബ്ലോഗ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ധാരാളം പോഡ്കാസ്റ്റ്സ് ഇടാനാണ് പരിപാടി.
[email protected].
9249507368

സജ്ജീവ് ,
[email protected] 9447704693



Posted by Cartoonist to കല്യാണസൌഗന്ധികം at June 23, 2010 9:17 AM

12. ea jabbar has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ജമാ അത്തിന്റെ സിദ്ധാന്തവും നിലപാടും എന്ത് എന്നതാണ്.



Posted by ea jabbar to സംവാദം at June 22, 2010 7:55 PM

13. കല്‍ക്കി has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

കെ.പി.സുകുമാരന്‍ said...

"മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. അതില്‍ ലത്തീഫിന് അല്പം പോലും സംശയം വേണ്ട."

ലത്തീഫിനു സംശയമുണ്ടായാലും ഇല്ലെങ്കിലും മൗദൂദി സാഹിബിന് ഒട്ടും സംശയം ഇല്ലായിരുന്നു. അതുതന്നെയാണ് മൗദൂദിവിഭാവനം ചെയ്ത ഇന്ത്യ. 1953 - ല്‍ പാക്കിസ്താനിലെ പഞ്ചാബ് സംസ്ഥാനത്ത് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ അഹ്‌മദി മുസ്‌ലിംകള്‍ക്കെതിരെ രക്തരൂക്ഷിതമായ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. ഈ ലഹളയെ ക്കുറിച്ച് അന്വേഷിക്കാന്‍ 1954 -ല്‍ പഞ്ചാബ് സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് മുനീറിന്‍റെ നേതൃത്വത്തില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മീഷന്‍ റിപ്പോറ്ട്ട് 'മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്' എന്ന പേരില്‍ പ്രസിദ്ധമാണ്. അതില്‍ മൗദൂദിയോട് കമ്മീഷന്‍ ചോദിച്ച ഒരു ചോദ്യവും അതിനു മൗദൂദി നല്‍കിയ മറുപടിയും ശ്രദ്ധിക്കുക:

ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക ഗവണ്മെന്‍റെ പാക്കിസ്താനിലുണ്ടാവുകയാണെങ്കില്‍ അതേപ്രകാരം താങ്കള്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അവരുടെ മതമനുസരിച്ചുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ അനുവദിക്കുമോ?

മൗദൂദി: തീര്‍ച്ചയായും. അത്തരത്തിലുള്ള ഒരു ഗവണ്‍‌മെന്‍റിനു കീഴില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മ്‌ളേച്ഛന്മാരായും ശുദ്രന്മാരായും കണക്കാക്കിയാലും അവരുടെ ഗവണ്‍‌മെന്‍റിലുള്ള പങ്കും, പൗരന്മാര്‍ എന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടാലും എനിക്കതില്‍ യാതൊരു ആക്ഷേപവുമില്ല. വാസ്തവത്തില്‍ അത്തരം ഒരവസ്ഥ് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 228)



Posted by കല്‍ക്കി to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 22, 2010 9:41 PM

14. റ്റോംസ് കോനുമഠം has left a new comment on your post "മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves":

ടീച്ചറെ,
കണ്ടല്‍ ചെടി ഇന്ന് കേരളത്തിനു അന്യമായി കൊണ്ടിരിക്കുകയാണ്.
എറണാകുളത്തു തേവരയില്‍ ഇപ്പോഴും കുറച്ചു ബാക്കി നില്‍ക്കുന്നു.
പടത്തിനു നന്ദി



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at June 23, 2010 9:17 AM

15. ബിജു ചന്ദ്രന്‍ has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

ഹംസയുടെ ലേഖനം ഈ ഭീകര സംഘടനയുടെ മുഖം കുറേക്കൂടി കൂടുതല്‍ അനാവൃതമാക്കുന്നു. പരസ്യമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന! tracking



Posted by ബിജു ചന്ദ്രന്‍ to സംവാദം at June 22, 2010 9:34 PM

16. CKLatheef നിങ്ങളുടെ പോസ്റ്റ് "ദൈവാസ്തിത്വവും ബുദ്ധിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ചര്‍ചയില്‍ കൂതറമാപ്ലയെന്ന അനോണിയും കഴിഞ്ഞ പോസ്റ്റില്‍ യരലവയും നല്‍കിയ ചില കമന്റുകള്‍ വിഷയത്തില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ബോധപൂര്‍വം നല്‍കപ്പെട്ടതാണ് എന്ന് കരുതിയതിനാലും പോസ്റ്റിലെ വസ്തുതകളെക്കാളെറെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നുള്ളതിനാലും പ്രസിദ്ധീകരിക്കാതിരിക്കുകയോ ഡീലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഇവിടെ കൂതറ ചോദിച്ച ചോദ്യം എന്തുകൊണ്ട് ഉണ്മയെ മൂന്നിലൊതുക്കി എന്നതാണ്. എന്നിട്ട് കൂതറ ഉണ്മ എന്ന് പറഞ്ഞ് 'ഉണ്ടായികൊണ്ടെയിരിക്കുന്ന ഉണ്മ' എന്ന് മറ്റൊരു ഇനവും എനിക്ക് നല്‍കിയിട്ടുണ്ട്. അല്‍പം ബുദ്ധി പ്രയോഗിക്കാന്‍ ആ യുക്തിവാദിക്ക് കഴിയുമായിരുന്നെങ്കില്‍ അത് പറയുമായിരുന്നില്ല. 'ഉണ്ടായി കഴിഞ്ഞ ഉണ്മ', ഇനിയും 'ഉണ്ടാകാനിരിക്കുന്ന ഉണ്മ', 'നശിച്ച് പോയെ ഉണ്മ', 'ഉണ്ടായിട്ടും ഇതുവരെ നഷിക്കാത്ത ഉണ്മ' ഇങ്ങനെയൊക്കെ തരം തിരിക്കാവുന്നതാണ്. ഓരോ ഉദാഹരണവും കാച്ചാം. പക്ഷെ ഇതൊക്കെ 'സംഭവ്യമായ ഉണ്മ' എന്ന വിഭാഗത്തില്‍ പെടുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത 'ബുദ്ധിമാന്‍മാര്‍' ഇത് വായിച്ച് സമയം കളയരുത് എന്നപേക്ഷിക്കുന്നു.

യരലവയുടെ പ്രധാന സംശയം ബ്ലോഗെഴുത്ത് എന്റെ തൊഴിലാണോ എന്നതാണ്. പെട്ടെന്ന് മറുപടി എഴുതുന്നതാണങ്ങനെ ചിന്തിക്കാന്‍ കാരണം എന്നും വ്യക്തമാക്കുന്നു. ചെയ്യുന്ന പ്രവര്‍ത്തനം തൊഴിലായി എണ്ണാമെങ്കില്‍ അപ്രകാരം ചിന്തിക്കാവുന്നതാണ്. അതൊന്നും ഒരു ചര്‍ചയില്‍ പ്രസക്തമല്ലല്ലോ. എന്നെക്കാള്‍ പോസ്റ്റിടുകയും ചര്‍ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. കാളിദാസനെയും മറ്റും പോലുള്ളവര്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ആത്മാര്‍ഥതയില്‍ ഞങ്ങള്‍ പോലും അസൂയാലുക്കളാണ്. സ്വന്തം ദര്‍ശനത്തെ പരിചയപ്പെടുത്തുന്നതിന് സമയം ചെലവഴിക്കുന്നത് മനസ്സിലാക്കാന്‍ കഴിയും എന്നാല്‍ ലോകത്തിന് ഒന്നും സമര്‍പ്പിക്കാതെ വെറും വിമര്‍ശനത്തിന് മാത്രം 24 മണിക്കൂറും ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരോടാണ് തൊഴിലിനെക്കുറിച്ച് ആദ്യം ചോദ്യമുന്നയിക്കേണ്ടത്.

ഈ പോസ്റ്റിന്റെ അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുക.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 23 9:21 am ന് പോസ്റ്റ് ചെയ്തത്

17. Noushad Vadakkel has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

@ latheef master
>>>>>>>>>എത് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവും കടുത്ത അനിസ്ലാമിക ചിന്തകളും ഇസ്‌ലാഹികളെപ്പോലുള്ളവര്‍ ചുമക്കാനും അതിനെതിരെ ഒരക്ഷരം പറയാതെ തങ്ങളുടെ ബ്ലോഗില്‍ കൊണ്ടുനടക്കാനും സന്നദ്ധമാകണമെങ്കില്‍ അതില്‍ ഒരു ജമാഅത്ത് വിരുദ്ധ പരാമര്‍ശം എവിയെങ്കിലും ഒന്ന് കാച്ചിയാല്‍ മതി. ആവശ്യത്തിന് കമന്റും വായനക്കാരെയും കിട്ടും. ഇതുവരെയുള്ള ക്ഷീണം ഈ മാസങ്ങളില്‍ തീര്‍ക്കണം. പറയുന്നത് തങ്ങള്‍ക്ക് കൂടി യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളാണോ എന്നൊന്നും നോക്കാതെ ആദരവോടുകൂടി ഇസ്‌ലാഹികളുടെ പിന്തുണ ലഭിക്കാന്‍ അത് മതി. <<<<<<<<,

താങ്കള്‍ക്കു ഇസ്ലാഹി പ്രസ്ഥാനത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതിന് ഈ പരാമര്‍ശം വ്യക്തമായ തെളിവാണ് . താങ്കളെ പിന്തുണച്ചു ഇവിടെ ചില വിഡ്ഢി വേഷക്കാര്‍ എഴുതി വിടുന്നതെന്കിലും താന്കള്‍ വായിചെന്കില്‍ എന്ന് ആഗ്രഹിക്കുന്നു



Posted by Noushad Vadakkel to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 22, 2010 8:28 PM

18. ea jabbar has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

ഈ യച്ചൂരി വല്ല്യ മറവിക്കാരനാ മാഷേ..

സി പി എം നെ ഈ കാര്യത്തില്‍ ആരും വിശ്വാസത്തിലെടുക്കില്ല എന്നതു ശരി തന്നെ. കേരളത്തിലും അവര്‍ കുറേ കാലമായി ഇക്കൂട്ടരുടെ ഇഫ്താറുണ്ട് നടക്കുകയായിരുന്നല്ലോ. ഇന്നിപ്പോള്‍ കാട്ടുന്ന ഈ വിരോധം എത്ര നാളത്തേക്ക് എന്നതും കാത്തിരുന്നു കാണാവുന്നതാണ്.



Posted by ea jabbar to സംവാദം at June 22, 2010 7:53 PM

19. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ഈ ചര്‍ച്ച സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പ്രിയ സുഹൃത്ത് ലത്തീഫ് ചോദിച്ച ഒരു ചോദ്യത്തിന് എനിക്കും ഒരു മറുപടി പറയേണ്ടി വന്നിരിക്കുന്നു. ചോദ്യം ഇസ്ലാഹികളോടാണെങ്കിലും അത് എല്ലാവര്‍ക്കും ബാധകമായത്കൊണ്ടാണ് ഇടപെടേണ്ടി വന്നത്.

ലത്തീഫിന്റെ ചോദ്യം ഇതാണ്: “ മതവും രാഷ്ട്രീയവും കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയ പോലെ രണ്ടാണെന്ന വാദം ഇസ്‌ലാഹികള്‍ക്കുണ്ടോ?” ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം മതവും രാഷ്ട്രീയവും രണ്ടാണെന്ന വാദം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം സ്വന്തമല്ല. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും എല്ലാ മതേതരവിശ്വാസികളുടെയും വാദമാണ്. ഇന്ത്യന്‍ മതേതരത്വം എന്ന് പറഞ്ഞാല്‍ തന്നെ മതം വേറെ രാഷ്ട്രീയം വേറെ എന്നതാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകുമായിരുന്നു. ഇന്ത്യയില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ , സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടിയവര്‍ സ്വാതന്ത്ര്യം കിട്ടും എന്ന് ഉറപ്പായപ്പോള്‍ മുസ്ലീം രാഷ്ട്രം ആവശ്യപ്പെട്ട് പിരിഞ്ഞ് പോയപ്പോള്‍ ഇവിടെ ശക്തമായ ഒരു മതേതരപാരമ്പര്യമില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായേനേ.

ഇന്നും നമ്മുടെ രാജ്യം ഒരു മതേതരരാഷ്ട്രമായി തുടരാന്‍ കാരണം ഭൂരിപക്ഷം ജനങ്ങളും മതം വേറെ രാഷ്ട്രീയം വേറെ എന്ന് കരുതുന്നത് കൊണ്ടാണ്. മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. അതില്‍ ലത്തീഫിന് അല്പം പോലും സംശയം വേണ്ട.

എന്നാല്‍ സഹസ്രാബ്ദങ്ങളായി മതേതരപാരമ്പര്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അതിന് കഴിയില്ല. ബുദ്ധ-ജൈന-സിഖ്- കൃസ്ത്യന്‍ - ഇസ്ലാമാദി മതങ്ങള്‍ വളരെ ശക്തമായി പ്രലോഭന പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും ആര്യനിസം അഥവാ ബ്രാഹ്മണിസം വിഴുങ്ങാന്‍ നോക്കിയിട്ടും അതിനൊന്നും വഴങ്ങാതെ അതിജീവിച്ചു നിന്നതാണ് ഇവിടത്തെ മതേതരത്വം. ഇവിടെ മതേതരത്വത്തിന് ഒറ്റ അര്‍ത്ഥമേയുള്ളൂ. ഇന്ത്യ ഒരു മതത്തിനും എതിരല്ല. ഒരു മതവും ഇന്ത്യയുടെ ഔദ്യോഗികമതമല്ല.

എല്ലാ മതങ്ങളുടെയും മതരഹിതരുടെയും ആശയാഭിപ്രായക്കാരുടെയും ഭൌതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്രീയം എന്ന് ഇവിടത്തെ മതേതരവിശ്വാസികള്‍ കരുതുന്നു. മതേതരവിശ്വാസികള്‍ എന്നാല്‍ മതരഹിതര്‍ എന്നല്ല അര്‍ത്ഥം. ഇപ്പറഞ്ഞ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ തന്നെയാണ്. ഒന്നിലും വിശ്വസിക്കാത്തവരും കാണും. തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നതോടോപ്പം പരസ്പരമുള്ള സഹവര്‍ത്തിത്വത്തിലൂടെ പൊതു മതേതരത്വം പങ്ക് വയ്ക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിയ്ക്കാനുള്ള അവകാശം തുല്യമാണ് എന്നതാണ് ഇതിന്റെ സാമാന്യയുക്തി. അങ്ങനെ ജീവിയ്ക്കുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടാവാം. അത് അപ്പപ്പോള്‍ പരിഹരിക്കാനുള്ള കൂട്ടായ ശ്രമമാണ് രാഷ്ട്രീയം എന്നാണ് രാഷ്ട്രീയത്തിന്റെ മതേതരനിര്‍വചനം.

ഇക്കാര്യത്തില്‍ ഇസ്ലാഹികളുടെ അഭിപ്രായം എന്താണെന്ന് അറിയില്ല. മറിച്ച് അഭിപ്രായം ഇസ്ലാമിലെ മറ്റ് വിഭാഗങ്ങള്‍ക്ക് ഉണ്ടാകാം. പക്ഷെ മതം വിശ്വാസത്തിന്റെ തലത്തിലും രാഷ്ട്രീയം മുഴുവന്‍ ജനങ്ങളുടെയും ഐഹിക-ഭൌതിക-സാമൂഹ്യ തലത്തിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവിടെ എല്ലാ മതേതരവാദികളും കരുതുന്നതെന്ന് ലത്തീഫ് അറിയുക.



Posted by കെ.പി.സുകുമാരന്‍ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 22, 2010 8:29 PM

20. ea jabbar has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

പോസ്റ്റ് വിപുലീകരിച്ചിട്ടുണ്ട്. ടി കെ ഹംസ യുടെ ലേഖനം കൂടി കാണുക



Posted by ea jabbar to സംവാദം at June 22, 2010 7:49 PM

21. Shiju Paul has left a new comment on your post "സി.എം.എസ് കോളേജ് : അല്പം കൂടി വാര്‍ത്തകള്‍":

"ആ വിദ്യാര്‍ഥി തെറ്റുകാരനല്ലെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിട്ടും" കോളേജ് അധികൃതര്‍ അനങ്ങുന്നില്ല. ഈ കാര്യം എന്താണ്‌ ആരും ഈ വിഷയത്തിലുള്ള ചര്‍ച്ചകളില്‍ പറയാത്തത്?



Posted by Shiju Paul to ജാഗ്രത at June 23, 2010 9:59 AM

Reply via email to