1. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ ശ്രീജിത്, ഞാന്‍ എന്ത് പറഞ്ഞാലും മുഖവിലയ്ക്ക് എടുക്കുകയില്ല എന്നറിയാം. ഈ ചര്‍ച്ച ഞാന്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാലും ചിലത് കൂടി പറയേണ്ടി വന്നിരിക്കുന്നു. ശ്രീജിത്തിന്റെ ധാരണ തിരുത്താന്‍ വേണ്ടിയല്ല. ഞാന്‍ വെറുതെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമല്ല ചെയ്തത്. ജമാ‌അത്തേ ഇസ്ലാമിയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് എന്ന് പലരോടും ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായത് ജമാ‌അത്തേ ഇസ്ലാമിയെ വെറുക്കാന്‍ പലര്‍ക്കും പല കാരണങ്ങളുണ്ട്. അതില്‍ രാഷ്ട്രീയമാണ് പ്രധാനം.

കണ്ണൂരില്‍ നിരവധി ജനകീയപ്രക്ഷോഭങ്ങളില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് നീതിക്ക് വേണ്ടിയുള്ള സമരമുഖങ്ങളില്‍ ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ നിക്ഷിപ്തതാല്പര്യക്കാര്‍ക്ക് അലോസരം ഉണ്ടാക്കുന്നതായിരുന്നു. കക്കാട്പുഴ സംരംക്ഷണ സമരവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തകനുമായി ഞാ‍ന്‍ ഇന്ന് കുറെ സംസാരിച്ചു. അവന്‍ പറയുന്നു, മനസ്സില്‍ ഉള്ളത് എപ്പോഴായാലും പുറത്ത് വരും. മസ്സിലു പിടിച്ച് കുറെക്കാലം ഒന്നും ഒളിച്ചു വെക്കാന്‍ കഴിയില്ല. ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരുടെ മനസ്സില്‍ തീവ്രവാദം ഉണ്ടെങ്കില്‍ അത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ എന്നെങ്കിലും പ്രതിഫലിക്കാതിരിക്കില്ല. എത്രയോ വര്‍ഷമായി പല ജനകീയപ്രശ്നങ്ങളിലും ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരും മറ്റ് ചില സംഘടനകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഒരു ദുസ്സൂചനയും അവന് ജമാ‌അത്തേ ഇസ്ലാമിയെ പറ്റി കിട്ടിയിട്ടില്ല. ഒരു സംഘടനയെ പറ്റി അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിനെ പറ്റി പഠിക്കാന്‍ നുറ് വര്‍ഷമൊന്നും വേണ്ടല്ലൊ,അവന്‍ പറയുന്നു. പക്ഷെ അവന് ഒരു ദോഷമുണ്ട്. അവന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ല. പരിസ്ഥിതി മുതലായ ചില പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തകനാണ്.

ഒരു സംഘടന എങ്ങനെയാണോ വര്‍ക്ക്ഔട്ട് ചെയ്യുന്നത് അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരിക. ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത് സ്വാര്‍ത്ഥലക്ഷ്യങ്ങളോടെയാണ്. സമൂഹത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ അവശ്യമുണ്ട്. ജമാ‌അത്തേ ഇസ്ലാമി ഇങ്ങനെ നാലുപാട് നിന്നും വിമര്‍ശിക്കപ്പെടുന്നത് നല്ലതാണെന്ന് തോന്നുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാന്‍ ആരും അതിലേക്ക് പോവുകയില്ലല്ലൊ. സമൂഹത്തില്‍ ഇന്ന് നിരവധി തിന്മകള്‍ തേര്‍വാഴ്ച നടത്തുകയാണ്. ഈ തിന്മകള്‍ക്കെതിരെ ആര് പോരാടുന്നു എന്ന് സുമനസ്സുകള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ജമാ‌അത്തേഇസ്ലാമിയെ വെള്ള പൂശേണ്ട ആവശ്യം എനിക്കില്ല. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ എനിക്ക് ശ്ലാഘിക്കാതിരിക്കാന്‍ കഴിയില്ല. അത് ആരെയെങ്കിലും സുഖിപ്പിക്കാനല്ല. മനസ്സില്‍ അധാര്‍മ്മികതയോട് രോഷം ഉള്ളത്കൊണ്ടാണ്. ഇനി ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെടുകയില്ല എന്നും അറിയിക്കട്ടെ.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 24, 2010 6:24 PM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

സുകുമാരന്‍ സാര്‍, അങ്ങയെ ഞാന്‍ മുഖവിലക്കെടുത്തില്ല എന്ന് അങ്ങേക്ക്‌ തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു,ഒന്നും വിശദീകരിക്കുന്നില്ല. വേദന ഉണ്ട്. ഇവിടെ കുറെ എഴുതേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു, കൂടുതല്‍ ഒന്നും പറയുന്നില്ല. ഇനി പരമാവധി ഇത്തരം വേദികളില്‍ നിന്നും നിന്നും മാറി നില്ക്കാന്‍ ശ്രമിക്കാം.അങ്ങയുടെ ഈ പോസ്റ്റിലെ എന്റെ എല്ലാ കമ്മന്റുകളും അങ്ങയുടെ അനുവാദത്തോടെ ഞാന്‍ തന്നെ നീക്കം ചെയ്യുന്നു, ഒരു ശുദ്ധികലശം പോലെ....
സ്നേഹത്തോടും ബഹുമാനത്തോടും ...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 24, 2010 7:01 PM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

നല്ല ചോദ്യങ്ങള്‍, അതിനേക്കാള്‍ നല്ല ഉത്തരങ്ങള്‍.



Posted by അനില്‍കുമാര്‍. സി.പി. to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 5:28:00 PM

4. വാക്കേറുകള്‍ has left a new comment on your post "ചാ‍ലക്കുടിയോടാട് മത്സരിക്കല്ലേ....":

ധ്യാനവും പ്രാര്‍ഥനയും കൊണ്ട് മനുഷ്യന്‍ നന്നാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ വാക്കേറിനു അതില്‍ വല്യ വിശ്വാസം ഒന്നുമില്ല. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ മനശ്ശാന്തിക്കായി വരുന്ന പോട്ട ആശ്രമം ഉള്‍പ്പെടെ അരഡസനോളം കേന്ദ്രങ്ങള്‍ ഉള്ള പ്ലേസാണ് ചാലക്കുടി. ആ ചാലക്കുടിയിലാണ് ഓണായാലും, ക്രിസ്തുമസ്സായാലും, ന്യൂയിയറാ‍യാലും കേരളത്തില്‍ എറ്റവും കൂടുതല്‍ കള്ള് വിറ്റുപോണത്. ഈ പ്രതിഭാസം ശരിക്ക് പഠന വിധേയമാക്കേണ്ട സംഗതിയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കുടിയന്മാര്‍ ഭാര്യമാരുടെ സ്വൈര്യക്കേടില്ലാതെ സ്വസ്ഥമായി കള്ളുകുടിക്കാന്‍ ധ്യാനത്തിന്റെ പേരും പറഞ്ഞ് കുടുമ്പത്തുന്നു പോന്ന് ഇവിടെ ലോഡ്ജില്‍ റൂമെടുത്ത് വെള്ളമടിക്കണോണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?



Posted by വാക്കേറുകള്‍ to വാക്കേറുകള്‍ at August 24, 2010 7:24 AM

5. അപ്പു has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

നല്ല അഭിമുഖം. ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നിനൊന്നു മെച്ചം നാട്ട്‌ു.



Posted by അപ്പു to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 3:10:00 PM

Reply via email to